കത്തുകള്‍
എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ .

പേടിക്കേണ്ട പ്രതിവിധിയുണ്ട്

ഡോ. സിത്താര

ആര്‍ത്തവം സ്ത്രീത്വം അര്‍ഥപൂര്‍ണമാക്കുന്ന അവസ്ഥ. നൂറുനൂറ് സംശയങ്ങളിലൂടെയും തെറ്റിദ്ധാരണകളിലൂടെയുമായിരിക്കും മാസത്തിലെ ആ നാലു ദിവസങ്ങളില്‍ അവള്‍ കടന്നു പോകുന്നത്. അസ്വസ്ഥതയുടെ ആ ദിനങ്ങള്‍ എങ്ങനെയെങ്കിലും ഒന്നു കഴിഞ്ഞു കിട്ടിയിരുന്നെങ്കില്‍ എന്ന് നെടുവീര്‍പ്പെടുന്നവരാണ് മിക്ക പെണ്‍കുട്ടികളും. എല്ലാവര്‍ക്കും എല്ലായ്പ്പോഴും ആര്‍ത്തവം പ്രശ്നങ്ങളുടേതായിരിക്കുകയില്ല. എന്നാല്‍ ശാരീരികവും മാനസികവുമായ നിരവധി കാര്യങ്ങള്‍ ആര്‍ത്തവക്രമക്കേടുമായി ബന്ധപ്പെട്ടിരിക്കുന്നു. ആര്‍ത്തവം ക്രമം തെറ്റുക, വരാതിരിക്കുക എന്നിവയാണ് ആര്‍ത്തവസംബന്ധമായി സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രധാന പ്രശ്നങ്ങള്‍. അണ്ഡവിസര്‍ജനം ശരിയായി നടക്കാത്തതാണ് ആര്‍ത്തവ തടസത്തിനു കാരണമായിത്തീരുന്നത്. ആര്‍ത്തവതടസത്തിനു കാരണമാകുന്ന പ്രശ്നങ്ങളില്‍ പ്രഥമ സ്ഥാനത്താണ് പോളിസിസ്റ്റിക് ഓവേറിന്‍ സിന്‍ഡ്രോം അഥവാ പി.സി.ഓ.ഡി. ഇത്തരം പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിലൂടെ വന്ധ്യത ഒരുപരിധിവരെ ഒഴിവാക്കാന്‍ സാധിക്കും.

ആര്‍ത്തവം സ്ത്രീത്വം അര്‍ഥപൂര്‍ണമാക്കുന്ന അവസ്ഥ. നൂറുനൂറ് സംശയങ്ങളിലൂടെയും തെറ്റിദ്ധാരണകളിലൂടെയുമായിരിക്കും മാസത്തിലെ ആ നാലു ദിവസങ്ങളില്‍ അവള്‍ കടന്നു പോകുന്നത്. അസ്വസ്ഥതയുടെ ആ ദിനങ്ങള്‍ എങ്ങനെയെങ്കിലും ഒന്നു കഴിഞ്ഞു കിട്ടിയിരുന്നെങ്കില്‍ എന്ന് നെടുവീര്‍പ്പെടുന്നവരാണ് മിക്ക പെണ്‍കുട്ടികളും. എല്ലാവര്‍ക്കും എല്ലായ്പ്പോഴും ആര്‍ത്തവം പ്രശ്നങ്ങളുടേതായിരിക്കുകയില്ല. എന്നാല്‍ ശാരീരികവും മാനസികവുമായ നിരവധി കാര്യങ്ങള്‍ ആര്‍ത്തവക്രമക്കേടുമായി ബന്ധപ്പെട്ടിരിക്കുന്നു. ആര്‍ത്തവം ക്രമം തെറ്റുക, വരാതിരിക്കുക എന്നിവയാണ് ആര്‍ത്തവസംബന്ധമായി സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രധാന പ്രശ്നങ്ങള്‍.

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം

സ്ത്രീകളെ ഏറ്റവും അധികം അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണിത്. ആര്‍ത്തവം വൈകുന്തോറും മാനസികമായും തളര്‍ന്നുപോയേക്കാം. ആര്‍ത്തവം ആരംഭിക്കുന്ന പ്രായത്തില്‍ ഇത് ഒരു വലിയ പ്രശ്നമായി മിക്കവരും കണക്കാക്കാറില്ല. സാധാരണയായി വിവാഹശേഷം ഗര്‍ഭധാരണം നടക്കാതെ വരുന്ന സന്ദര്‍ഭത്തിലായിരിക്കും പി.സി.ഓ.ഡി തിരിച്ചറിയപ്പെടുന്നത്. പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം ഉള്ള സ്ത്രീകളില്‍ അണ്ഡവിസര്‍ജനം നടക്കുന്നില്ല. അണ്ഡാശയങ്ങളുല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഗര്‍ഭാശയാന്തര്‍സ്തരത്തില്‍ പ്രവര്‍ത്തിക്കുകയും അതിന്റെ അനന്തരഫലമായി അതിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ വഴിയാണ് ആര്‍ത്തവം സംഭവിക്കുക.

സ്ത്രീകളില്‍ രണ്ട് അണ്ഡാശയങ്ങളാണ് കാണപ്പെടുന്നത്. രണ്ട് അണ്ഡാശയങ്ങള്‍ ഉള്ളതിനാല്‍ ഓരോ മാസവും ഓരോന്നില്‍നിന്നും മാറിമാറിയാണ് അണ്ഡോല്‍പാദനം നടക്കുക. ആര്‍ത്തവാരംഭത്തിന് 14 ദിവസം മുന്‍പാണ് അണ്ഡോല്‍പ്പാദനം നടക്കുന്നത്. രണ്ടു സെന്റീമീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള ഒരു ഫോളിക്കിള്‍ ഉണ്ടാവുകയും അതുപൊട്ടി അണ്ഡം പുറത്തുവരികയുമാണ്. എന്നാല്‍ പി.സി. ഓ.ഡി ഉള്ള പെണ്‍കുട്ടികളില്‍ അണ്ഡം ആവശ്യത്തിന് വലിപ്പം വയ്ക്കാത്തതിനാല്‍ പുറത്തുവരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് ആര്‍ത്തവം ഉണ്ടാകുന്നില്ല. അണ്ഡത്തിന്റെ ഘടനയില്‍ വ്യതിയാനം സംഭവിച്ച് അണ്ഡവിസര്‍ജനം നടക്കാതെ വരുന്ന അവസ്ഥ. പിറ്റ്യൂട്ടറി ഗ്രന്ഥിയില്‍നിന്നുള്ള ഹോര്‍മോണുകളോട് അണ്ഡാശയം അമിതമായി പ്രതികരിക്കുന്നതാണ് ഈ രോഗത്തിനു കാരണം. പിറ്റ്യൂട്ടറിയില്‍നിന്നുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായി അണ്ഡാശയത്തിലെ ഫോളിക്കിളുകളില്‍ ക്രമത്തിലധികം ആന്‍ഡ്രജന്‍ ഉല്പാദിപ്പിക്കപ്പെടുന്നു.

പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്റെ അളവ് ഇവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും. അണ്ഡാശയത്തിനു പുറത്തു പക്വമാകാത്ത ഫോളിക്കിളുകള്‍ രൂപപ്പെടുന്നു. എന്നാല്‍ ആന്‍ഡ്രജന്റെ പ്രവര്‍ത്തനംമൂലം ഇവയ്ക്ക് വലുതാകാന്‍ കഴിയുകയില്ല. അപ്പോള്‍ അണ്ഡവിസര്‍ജനം നടക്കാതെ വരുന്നു.

ലക്ഷണങ്ങള്‍

പതിവായി ആര്‍ത്തവം വരാതിരിക്കുക, ചിലരില്‍ മൂന്നോ നാലോ മാസം ആര്‍ത്തവം വരാതിരുന്നിട്ട് പിന്നീട് അമിത രക്തസ്രാവം വരുക, പതിവായി ആര്‍ത്തവം വന്നാലും ഒന്നോ രണ്ടോ തുള്ളിയായി പോകുക തുടങ്ങിയവയാണ് ആര്‍ത്തവ സംബന്ധമായി ഉണ്ടാകുന്ന ക്രമക്കേടുകള്‍, ഇന്‍സുലിന്റെ പ്രവര്‍ത്തനഫലമായി കഴുത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്റെ പ്രവര്‍ത്തന ഫലമായി ശാരീരികമായ പല മാറ്റങ്ങളും പി.സി.ഓ.ഡിയുള്ള സ്ത്രീകളില്‍ കാണപ്പെടാം. താടി, നെഞ്ച്, വയറ് തുടങ്ങിയ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അമിത രോമവളര്‍ച്ചയാണ് ഒരു പ്രധാന ലക്ഷണം. മുഖക്കുരു, അമിതവണ്ണം എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.

പ്രമേഹം, രക്താതിസമ്മര്‍ദ്ദം, അമിത കൊളസ്ട്രോള്‍, ഹൃദ്രോഗം എന്നീ ആധുനിക ജീവിതശൈലീരോഗങ്ങള്‍ ഭാവിയില്‍ ഇവര്‍ക്ക് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടേയും ശരീരത്തിലെ കൊഴുപ്പിന്റേയും അളവ് നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മയാണ് ഈ രോഗങ്ങളെയെല്ലാം ഒരേ ചരടില്‍ കോര്‍ത്തിണക്കുന്ന അടിസ്ഥാന ഹേതു. അണ്ഡാശയത്തില്‍നിന്നും അണ്ഡവിസര്‍ജനം ശരിയായി നടക്കാത്തതിനാല്‍ വന്ധ്യതയ്ക്കും സാധ്യതയുണ്ട്.

ചികിത്സ

അള്‍ട്രാസൌണ്ട് പരിശോധനയിലൂടെ രോഗം കൃത്യമായി കണ്ടെത്താന്‍ കഴിയും. മരുന്നുകളിലൂടെ ഈ പ്രശ്നത്തിന് പരിഹാരം സാധ്യമാണ്. പരിശോധനയില്‍ അണ്ഡാശയത്തില്‍ നീര്‍ക്കെട്ടുപോലെ കാണപ്പെടുന്നു.

അണ്ഡവിസര്‍ജനം ശരിയായി നടക്കുന്നതിന് ഓവുലേറ്ററി മരുന്നുകളാണ് നല്‍കുന്നത്. ഇത് മൂന്നു മുതല്‍ ആറ് മാസംവരെ കഴിക്കുന്നതിലൂടെ ആര്‍ത്തവം ക്രമമാകുന്നതാണ്. രോഗലക്ഷണമായി അമിതവണ്ണമുള്ളവര്‍ അത് കുറയ്ക്കണം. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ബോഡിമാക്സ് ഇന്‍ഡക്സ് 25 ല്‍ നിര്‍ത്തണം. മുഖക്കുരു, അമിതരോമവളര്‍ച്ച എന്നിങ്ങനെ പി.സി.ഓ.ഡിയുടെ ഭാഗമായി ഉണ്ടാകുന്ന സൌന്ദര്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശരീരത്തില്‍ ആന്‍ഡ്രജന്റെ അളവ് കുറയ്ക്കുന്നതിനുള്ള ആന്റി ആന്‍ഡ്രജന്‍ ഔഷധങ്ങള്‍ നല്‍കുന്നു. അണ്ഡവിസര്‍ജനം വീണ്ടും ക്രമമായി നടക്കുന്നതിനും ഇന്‍സുലിന്‍ പ്രതിരോധിക്കാനും മെറ്റ്ഫെര്‍മിന്‍ ടാബ്ളറ്റുകളാണ് നല്‍കുന്നത്..

അണ്ഡാശയ സിസ്റ്റുകള്‍

മുഴ എന്നു കേള്‍ക്കുമ്പോഴേ പലര്‍ക്കും ഭയമാണ്. അത് മാരകമായ രോഗത്തിന്റെ ലക്ഷണമാണോയെന്നുള്ള ഉത്ക്കണ്ഠ. ഇരുപതു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളില്‍ അണ്ഡാശയ സിസ്റ്റുകള്‍ ഇന്ന് കൂടുതലായി കണ്ടുവരുന്നുണ്ട്. അണ്ഡാശയത്തില്‍ ട്യൂമറുകളും സിസ്റ്റും ഉണ്ടെങ്കില്‍ അണ്ഡവിസര്‍ജനം നടക്കാതെ വരാം. ഇത് ആര്‍ത്തവക്രമക്കേടിന് കാരണമാകുന്നു.

അണ്ഡാശയത്തില്‍ രൂപപ്പെടുന്ന എല്ലാ മുഴകളും അപകടകാരിയല്ല. 8 സെന്റീമീറ്ററില്‍ താഴെയുള്ള മുഴകള്‍ പലപ്പോഴും അപകടകാരികളാകാറില്ല. എന്നാല്‍ മുഴയുടെ വലിപ്പം കൂടുകയാണെങ്കില്‍ ശ്രദ്ധിക്കണം. സ്കാനിംഗിലൂടെ ഇത് മനസിലാക്കാവുന്നതാണ്.

മുഴയുടെ അഗ്രഭാഗം പൊട്ടാന്‍ സാധ്യതയുണ്ടെങ്കില്‍ അടിയന്തിരമായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണം. മിക്ക മുഴകളും മരുന്നുകഴിച്ച് 36 മാസം കൊണ്ട് തനിയേ മാറുന്നതാണ്. ആറുമാസം കഴിഞ്ഞും സിസ്റ്റ് മാറുന്നില്ലെങ്കിലോ വലിപ്പം കൂടുകയോ ചെയ്താല്‍ ശസ്ത്രിക്രിയ ചെയ്യേണ്ടിവരും.

ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയോ ഓപ്പണ്‍ ശസ്ത്രക്രിയയോ ആണ് ചെയ്യുന്നത്. കുട്ടികള്‍ക്ക് ലാപ്രോസ്ക്കോപിക് ശസ്ത്രക്രിയയാണ് ഏറ്റവും നല്ലത്. കാരണം ശസ്ത്രക്രിയയുടെ പാട് പുറമേ കാണുകയില്ലെന്നതുതന്നെ. മാസമുറ ക്രമംതെറ്റുക, ഇടയ്ക്ക് വയറിന്റെ ഒരുഭാഗത്ത്മാത്രം വേദന ഉണ്ടാകുക എന്നിവയാണ് സിസ്റ്റിന്റെ ലക്ഷണങ്ങള്‍. അണ്ഡാശയ മുഴകള്‍ ആരംഭത്തിലേ ശ്രദ്ധിക്കണം. കൃത്യമായ പരിശോധനകള്‍ നടത്തി ഇത് കാന്‍സറല്ലെന്ന് ഉറപ്പാക്കണം. കാന്‍സറാണെന്നു തെളിഞ്ഞാല്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയമാകുക.

അണ്ഡാശയത്തിലെ ചെറിയ മുഴകള്‍ ഗര്‍ഭധാരണത്തിന് തടസമാവാറില്ല. എന്നാല്‍ അബോര്‍ഷന്‍, നേരത്തെയുള്ള പ്രസവം എന്നിവയ്ക്കു മുഴ കാരണമാകാം. ഗര്‍ഭധാരണത്തിന്റെ 46 മാസത്തിനകം മുഴ കണ്ടെത്തിയാല്‍ സുരക്ഷിതമായി നീക്കം ചെയ്യാവുന്നതാണ്.

ഡോ. സിത്താര
എസ്.എ.ടി ഹോസ്പിറ്റല്‍

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh