കത്തുകള്‍
എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ .

നവസിനിമ പറയുന്ന കഥകള്‍

ഹേമലത

സമൂഹത്തില്‍നിന്ന് അടര്‍ത്തിയെടുത്തവയാണ് സിനിമകള്‍. അടിസ്ഥാനപരമായി സമൂഹത്തോട് സംവദിക്കാന്‍ കഴിയുന്നവയെ പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. പുതുതലമുറ സിനിമകളെ ഇത്തരത്തില്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. വ്യക്തിബന്ധങ്ങളിലെ ഊഷ്മളതയെ ചോദ്യംചെയ്ത് ഇവയൊക്കെ കടന്നു പോയിക്കൊണ്ടിരിക്കുന്നു. കാലങ്ങളായി മലയാളി നിര്‍വചിച്ച് വച്ചിരിക്കുന്ന കുടുംബം എന്ന സങ്കല്‍പ്പത്തിന് ഇവയില്‍ ഇളക്കം തട്ടിയിരിക്കുന്നു. പരസ്ത്രീ ബന്ധങ്ങളിലൂടെയും പരപുരുഷ ബന്ധങ്ങളിലൂടെയും സമൂഹം ഏറെ മുന്നോട്ടുപോയോ എന്ന് ഇത്തരം സിനിമകള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു.

കുടുംബം എന്നാല്‍ ഭാര്യയും ഭര്‍ത്താവും കുട്ടികളും അടങ്ങിയത് മാത്രമായിരുന്നു മലയാളിക്ക്. എന്നാല്‍, കുടുംബത്തിലേക്ക് മൂന്നാമതൊരാള്‍ വലിച്ചിഴക്കപ്പെടുന്നില്ലെ പുതുതലമുറ സിനിമകളിലെല്ലാം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയോടുള്ള ബന്ധം, അല്ലെങ്കില്‍ ഭാര്യയ്ക്ക് മറ്റൊരു പുരുഷനോടുള്ള പ്രണയം, അതുമല്ലെങ്കില്‍ കാമുകിയെ വഴിവിട്ട ബന്ധങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന പുതുതലമുറ നായകന്മാര്‍ അങ്ങനെ സമൂഹത്തിലെ ബന്ധങ്ങളുടെ അപചയം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. കോക്ക്ടെയിലും, ബ്യൂട്ടിഫുളും, ചാപ്പാക്കുരിശും, ട്രാഫിക്കും, 22 ഫീമെയില്‍ കോട്ടയവും ഒക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത്തരം വഴിവിട്ട ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഒപ്പം അത്തരം ബന്ധങ്ങളുടെ നൈമിഷികത ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്.

കുടുംബം എന്നാല്‍ ഭാര്യയും ഭര്‍ത്താവും കുട്ടികളും അടങ്ങിയത് മാത്രമായിരുന്നു മലയാളിക്ക്. എന്നാല്‍, കുടുംബത്തിലേക്ക് മൂന്നാമതൊരാള്‍ വലിച്ചിഴക്കപ്പെടുന്നില്ലെ പുതുതലമുറ സിനിമകളിലെല്ലാം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയോടുള്ള ബന്ധം, അല്ലെങ്കില്‍ ഭാര്യയ്ക്ക് മറ്റൊരു പുരുഷനോടുള്ള പ്രണയം, അതുമല്ലെങ്കില്‍ കാമുകിയെ വഴിവിട്ട ബന്ധങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന പുതുതലമുറ നായകന്മാര്‍ അങ്ങനെ സമൂഹത്തിലെ ബന്ധങ്ങളുടെ അപചയം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. കോക്ക്ടെയിലും, ബ്യൂട്ടിഫുളും, ചാപ്പാക്കുരിശും, ട്രാഫിക്കും, 22 ഫീമെയില്‍ കോട്ടയവും ഒക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത്തരം വഴിവിട്ട ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഒപ്പം അത്തരം ബന്ധങ്ങളുടെ നൈമിഷികത ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്. അനൂപ് മേനോന്‍ കൈകാര്യം ചെയ്യുന്ന രവി എബ്രഹാം എന്ന കഥാപാത്രത്തിന് അപര്‍ണാനായരുടെ ദേവിയില്‍ തോന്നുന്ന വെറുതേയല്ലാത്ത അനുരാഗം വരുത്തിവയ്ക്കുന്ന പുകിലുകളാണ് കോക്ക്ടെയിലിലെ പ്രമേയം. ദേവി ജയസൂര്യയുടെ ഭാര്യയാണ്. അനൂപാകട്ടെ സംവൃതയുടെ സ്നേഹ നിധിയായ ഭര്‍ത്താവും. എത്രമാത്രം സ്നേഹം സംവൃത നല്‍കിയിട്ടും അനൂപ് പരസ്ത്രീ ബന്ധത്തിന് മുതിരുന്നത് മാറുന്ന തലമുറയുടെ മാറുന്ന ടെയ്സ്റുകള്‍ മാത്രമായി കാണാന്‍ പ്രേക്ഷകന് കഴിയുന്നുണ്ടോ. അവിടെ സമൂഹത്തിലെ ബന്ധങ്ങളുടെ നിര്‍വചനങ്ങള്‍ തിരുത്തപ്പെടുകയാണ്. ദേവിയോടുള്ള അനൂപിന്റെ വഴിവിട്ട ബന്ധത്തെക്കുറിച്ചറിയുന്ന ദേവിയുടെ ഭര്‍ത്താവായ ജയസൂര്യയുടെ വെങ്കിടേഷ് പ്രതികാരത്തിന് ഇറങ്ങിപ്പുറപ്പെടുന്നതിന്റെ ചുവട് പിടിച്ച് കഥ മുന്നേറുന്നു. ഒടുവില്‍ ഇതിനിടയില്‍ ബന്ധങ്ങളുടെ പൊള്ളത്തരങ്ങള്‍ ഉള്‍ക്കൊള്ളാനാകാതെ മരണത്തെ പുല്‍കാന്‍ വെമ്പുന്ന ദേവി അവിടെയും പരാജയപ്പെടുന്ന കാഴ്ചയില്‍ തോല്‍പ്പിക്കപ്പെടുന്നത് ബന്ധങ്ങളോ അതോ മൂല്യങ്ങളോ എന്ന് പ്രേക്ഷകന്‍ ഒരുനിമിഷം ശങ്കിക്കാതിരിക്കില്ല. ചാപ്പാ കുരിശില്‍ നേരമ്പോക്ക് രൂപത്തില്‍ ഫഹദ് ഫാസിലിന്റെ അര്‍ജുന്‍ രമ്യാനമ്പീശന്‍ അവതരിപ്പിക്കുന്ന സോണിയയുമായി ഉണ്ടാക്കുന്ന ചപല ബന്ധത്തെ സമൂഹം ഏത് ഗണത്തില്‍പ്പെടുത്തി വായിക്കണം.

കാമൂകി കാമുക ബന്ധമെന്നോ വികൃതമായ പ്രണയമെന്നോ ഒക്കെ അതിനെ നിര്‍വചിക്കേണ്ടി വരും. കാമുകിയുമൊത്തുള്ള വേഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് കാമുകിയോടുള്ള അഭിനിവേശം മൂത്തിട്ടല്ല, മറിച്ച് ഭാര്യയായി വില്ലെങ്കിലും എന്നും കീപ്പായി തുടരണമെന്ന കുബുദ്ധിയാണ് അര്‍ജുനനെ അത്തരം ഒരു സാഹസംചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ബ്യൂട്ടിഫുളില്‍ സമൂഹത്തില്‍ മാന്യമായ സ്ഥാനമുള്ള ടോണി അഭിനയിക്കുന്ന കഥാപാത്രം മക്കളില്ലെങ്കിലും ഭാര്യയോട് വളരെ അടുപ്പമുള്ള ആളാണ്. എന്നാല്‍, മാന്യതയുടെ മുഖം മൂടിയിട്ട ടോണിയുടെ മറുപുറമാണ് സിനിമയുടെ അവസാനം പുറത്തുവരുന്നത്. മറ്റൊരു സ്ത്രീയോട് അടുപ്പം ഉണ്ടെന്ന് മാത്രമല്ല, സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി പരപുരുഷന്മാരോട് അടുപ്പം കാണിക്കാന്‍ അവളെ പ്രേരിപ്പിക്കുകവരെ ടോണിയുടെ കഥാപാത്രം ചെയ്യുന്നു. ടോണിയും മേഘനാരാജും തമ്മിലുള്ള ബന്ധത്തെ ഇനി കേരള സമൂഹം എങ്ങനെ നിര്‍വചിക്കും. ട്രാഫിക്കില്‍ ഭാര്യയുടെ പരപുരുഷ ബന്ധത്തെക്കുറിച്ച് മനസ്സിലാക്കുന്ന ഒരു ഡോക്ടര്‍ നേരിടുന്ന മാനസികപ്രശ്നങ്ങളില്‍നിന്നാണ് കഥയുടെ ഒരുഭാഗം രൂപപ്പെടുന്നത്. പണവും, പ്രതാപവും സ്നേഹവും, ലാളനയും ഒക്കെ ഉണ്ടായിട്ടും രമ്യാനമ്പീശന്റെ കഥാപാത്രം മറ്റൊരു പുരുഷന്റെ സാമീപ്യവും സ്നേഹവും ആഗ്രഹിക്കുന്നു. ഒടുവില്‍ അവളെ കൊല്ലാന്‍ തുനിയുന്ന ഡോക്ടറുടെ കഥാപാത്രവും, അയാള്‍ക്കെതിരെ കേസിനില്ലെന്ന് പറയുന്ന രമ്യാനമ്പീശന്റെ കഥാപാത്രവും സമൂഹത്തിന് പങ്കുവയ്ക്കുന്നത് എന്ത് മാതൃകകളാണ്?

സ്ത്രീ പുരുഷ ബന്ധങ്ങളുടെ മൂല്യത്തില്‍ വന്ന കാതലായ മാറ്റം ചൂണ്ടിക്കാണിക്കുന്ന സിനിമയാണ് 22 ഫീമെയില്‍ കോട്ടയം. ഇതിലെ പുരുഷ കഥാപാത്രങ്ങളെല്ലാം തന്നെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്ത്രീ ലമ്പടന്മാരാണ്. ആരെന്നോ എന്തെന്നോ ഇല്ലാതെ തനിക്ക് ആഭിമുഖ്യം തോന്നുന്ന ഏതൊരു പെണ്‍കുട്ടിയെയും ശാരീരികമായി അനുഭവിക്കണം എന്ന് വാശിപിടിക്കുന്ന ഹെഗ്ഡേ, പെണ്‍കുട്ടികളോട് അടുത്തിടപഴകിയും, അവരെ മുന്തിയ സൌകര്യങ്ങള്‍ നല്‍കി അനുഭവിച്ചും സുഖിക്കുന്ന ഡികെ, കാമുകന്‍ ചമഞ്ഞ് വലയിലാക്കി സ്വാര്‍ഥ താല്‍പ്പര്യത്തിനുവേണ്ടി പെണ്‍കുട്ടികളെ ഉപയോഗിക്കുന്ന സിറില്‍ ഇവരും സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളാണോ എന്ന് പ്രേക്ഷകര്‍ ഒരു നിമിഷം ചിന്തിച്ചാല്‍ തെറ്റ് പറയാനാകുമോ. നാം നിലനില്‍ക്കുന്ന സമൂഹം നമ്മെ നിലനിര്‍ത്തുന്ന ചില മൂല്യങ്ങള്‍ ഇവയ്ക്കൊക്കെ എന്തൊക്കെയോ സംഭവിക്കുന്നു. നിര്‍വചനങ്ങളിലൂടെ നമ്മളുടെ പൂര്‍വികര്‍ വരച്ചിട്ട ലക്ഷ്മണ രേഖകളെ ആരൊക്കെയോ ചേര്‍ന്ന് മാറ്റി വരയ്ക്കുന്നു, അല്ലെങ്കില്‍ മറികടക്കാന്‍ ശ്രമിക്കുന്നു. ബന്ധങ്ങളുടെ ഊഷ്മളതകളിലേക്കുള്ള ഈ കടന്നുകയറ്റങ്ങളുടെ മറുപുറമെന്താകും?.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh