കത്തുകള്‍
എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ .

ജീവിതവും നാടകവും

നിലമ്പൂര്‍ ആയിഷ

അറുപതുവര്‍ഷത്തിലേറെ നീണ്ടുനിന്ന നാടകസപര്യയില്‍ ഈ 76ാം വയസ്സില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഒരുപാടു മുഖങ്ങളും ഒരുപാടനുഭവങ്ങളും ഓര്‍ത്തെടുക്കാനാകുന്നു. ബാല്യത്തിന്റെ വര്‍ണങ്ങളില്‍നിന്ന് മോചിതയാകുംമുമ്പേ ഒരു കുഞ്ഞിന്റെ അമ്മയായതിനുശേഷം തികച്ചും അപ്രതീക്ഷിതമായി നാടകത്തിലേക്ക് കടന്നെത്തിയതായിരുന്നു ഞാന്‍. മുമ്പേ നടന്നവരെന്നു പറയാന്‍ ആരുമില്ലാത്ത ഒരു വഴിയിലൂടെ നടന്നുനോക്കുകയെന്നത് കുറച്ചേറെ പ്രയാസമാണ്. സ്വാഭാവികമായും അതിന്റെ ലഹരിയും അതേസമയം പ്രതിസന്ധികളും അനുഭവിക്കാന്‍ എനിക്കായി.

നാടകംതന്നെയായിരുന്നു എന്റെ ജീവിതത്തില്‍ എന്നും പ്രധാനം. നാടകത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു ജീവിതം. സമൂഹത്തിന്റെയും സമുദായത്തിന്റെയും എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് നാടകരംഗത്തത്തിെയത്. തലമുറകളിലൂടെ പലതരത്തിലുള്ള ആളുകളെ പരിചയപ്പെടാനായി, ജീവിതത്തിലും നാടകത്തിലും കണക്കില്ലാത്ത വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുപോകാനായി എന്നതെല്ലാം വഴിമാറിനടന്നതിന്റെ നേട്ടങ്ങളാണ്.

നാടകംതന്നെയായിരുന്നു എന്റെ ജീവിതത്തില്‍ എന്നും പ്രധാനം. നാടകത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു ജീവിതം. സമൂഹത്തിന്റെയും സമുദായത്തിന്റെയും എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് നാടകരംഗത്തത്തിെയത്. തലമുറകളിലൂടെ പലതരത്തിലുള്ള ആളുകളെ പരിചയപ്പെടാനായി, ജീവിതത്തിലും നാടകത്തിലും കണക്കില്ലാത്ത വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുപോകാനായി എന്നതെല്ലാം വഴിമാറിനടന്നതിന്റെ നേട്ടങ്ങളാണ്.

1953ല്‍ ‘ഇജ്ജ് നല്ല മനിസനാകാന്‍ നോക്ക്' എന്ന നാടകത്തിലൂടെയാണ് അഭിനയലോകത്തെത്തുന്നത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അതൊരു ചരിത്രപരമായ തുടക്കമായിരുന്നെന്ന് തിരിച്ചറിയുന്നതില്‍ എനിക്കഭിമാനമുണ്ട്. മുസ്ളിംപെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍പോകാന്‍പോലും അവകാശമില്ലാത്തകാലത്ത് ഒരു മുസ്ളിം പെണ്‍കുട്ടി നാടകവേദിയിലേക്ക് ചുവടുവെക്കുക, അതുവഴി ഒരു സമൂഹത്തിന് ശത്രുപക്ഷത്താകുക, എന്നാല്‍ അതേ സമൂഹത്തില്‍ത്തന്നെ പിന്നാമ്പുറത്തുനില്‍ക്കുന്ന സ്ത്രീവിഭാഗത്തിന്റെ മുന്നേറ്റത്തിനു വഴിയൊരുക്കാനാകുക...ഇതൊക്കെത്തന്നെയല്ലേ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍!

കേരളീയസമൂഹം, പ്രത്യേകിച്ച് സ്ത്രീസമൂഹം, വലിയൊരു മാറ്റിയെഴുത്തിനു വിധേയമായ ഒരു കാലഘട്ടത്തില്‍ അതിനു മുന്നണിയില്‍നിന്നവരുടെ കൂട്ടത്തിലേക്കു ചേരാന്‍ കഴിഞ്ഞുവെന്നതും ചെറിയ കാര്യമല്ല. പുരസ്കാരങ്ങള്‍ക്കെല്ലാമപ്പുറം ഞാന്‍ വിലമതിക്കുന്നത് സമൂഹമെനിക്കു തന്ന സ്നേഹത്തെയും അംഗീകാരത്തെയുമാണ്. മലയാള സിനിമാലോകവും നാടകലോകവും എന്നെ ഒരുപോലെ സ്നേഹിക്കുന്നു.

നാടകജീവിതത്തിന്റെ ഇന്നലെകളോര്‍ത്തെടുക്കുമ്പോള്‍ മനസ്സില്‍ ആദ്യമെത്തുക പിന്നാക്കവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ ഞങ്ങള്‍ നടത്തിയ ശ്രമങ്ങളാണ്. ഗ്രാമങ്ങള്‍തോറും യാത്രചെയ്ത് ഗ്രാമീണരെ നാടകം കാണാന്‍ ക്ഷണിക്കുകയും ഞങ്ങളെക്കാണുമ്പോഴേ കല എന്തോ അപരാധവും കലാകാരന്മാര്‍ വൃത്തികെട്ടവരുമാണെന്ന മട്ടില്‍ അകന്നുപോകുന്ന നാട്ടുകാരെ നാടകത്തെപ്പറ്റി പറഞ്ഞുമനസ്സിലാക്കുകയും അതിലേക്കാകര്‍ഷിക്കുകയും ചെയ്ത് ഞങ്ങള്‍ നാടകം കളിച്ചുപോന്നു. ചൂട്ടും കത്തിച്ച് രാവുകളില്‍ സംഘമായി നാടകഗാനങ്ങള്‍ പാടി ഗ്രാമങ്ങള്‍ താണ്ടിയ കാലം ഓര്‍ക്കാനേറ്റവും സൌന്ദര്യമുള്ളതാണ്. നാട്ടുകാരെ നിര്‍ബന്ധിച്ച് പറഞ്ഞുബോധിപ്പിച്ച് നാടകം കളിച്ചുപോന്ന് അടുത്ത വര്‍ഷം അവരില്‍ ചിലരൊക്കെ വന്ന് ഞങ്ങളെ അവരുടെ നാടകം കാണാന്‍ വിളിക്കുന്ന സാഹചര്യങ്ങള്‍വരെ ഉണ്ടായിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളും ഒരുപാട് സംതൃപ്തി തരുന്നതാണ്. പക്ഷേ, ഒരു സമൂഹത്തെ അറിവിലേക്കു വഴിതെളിച്ച് മുഖ്യധാരയിലെത്തിക്കഴിയുമ്പോള്‍ പലപ്പോഴും അവരിലെ നിഷ്കളങ്കമായ സ്നേഹം ഇല്ലാതാകുന്നു, നന്മയുടെ പങ്കുവെക്കലുകളോട് പുറംതിരിഞ്ഞ് അവര്‍ കൂട്ടുകുടുംബങ്ങളില്‍നിന്ന് അണുകുടുംബങ്ങളിലേക്കും മറ്റും ചേക്കേറുന്നു. ഇത് നിരാശപ്പെടുത്തിയിട്ടുണ്ട്.

സമൂഹമെന്നെ ഒറ്റപ്പെടുത്തുകയും തള്ളിപ്പറയുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. പക്ഷേ, എനിക്കെതിരെയുള്ള ഭ്രഷ്ട് സമൂഹവുമായുള്ള ഇടപെടല്‍വഴി ഞാന്‍ മാറ്റിയെടുത്തു. ഞാന്‍ ചെയ്യുന്നത് വിശ്വാസത്തിനെതിരാണെന്ന് കേട്ടുവിശ്വസിച്ച് എന്നോടടുക്കാതെനിന്നവരിലേക്കു ഞാന്‍ ചെന്നു, അവരുടെ വിഷമങ്ങളില്‍ കൂട്ടായി. അങ്ങനെ അവര്‍ക്കിടയില്‍ സ്വീകാര്യത നേടിയെടുത്തു.

ജീവിതത്തിന്റെ നാടകീയമായ രംഗാവിഷ്കാരമാണ് നാടകമെന്നു പറയാറുണ്ടല്ലോ. എന്നാല്‍, ജീവിതത്തില്‍പ്പോലും നടിക്കുന്നവരെ കണ്ടറിയേണ്ടിവരാറുണ്ട് പലപ്പോഴും. ജീവിതയാത്രയില്‍ സംതൃപ്തിയുടെയും സാക്ഷാത്കാരത്തിന്‍െയും നിമിഷങ്ങള്‍ മാത്രമല്ല, കയ്പുകലര്‍ന്ന അനുഭവങ്ങളും ഒരുപാടുണ്ടായിട്ടുണ്ട്. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പത്തെ അത്തരമൊരു തീക്ഷ്ണമായ അനുഭവമാണ് എന്റെ നാടകജീവിതത്തിനു തിരശ്ശീലയിടാന്‍ നിമിത്തമായത്.

അഭിനയരംഗത്തു സജീവമായി നില്‍ക്കുന്ന കാലം. ഖാന്‍ കാവില്‍ നിലയത്തിന്റെ ‘കരിങ്കുരങ്ങ്' എന്ന നാടകത്തിലെ അഭിനയത്തിന് എനിക്ക് മികച്ച നടിക്കുള്ള കേരളസര്‍ക്കാറിന്റെ പുരസ്കാരം ലഭിക്കുകയുണ്ടായി. അന്നും നാടകവേദി പുരുഷന്മാരുടേതായിരുന്നു. ഞങ്ങള്‍ മൂന്നുപേര്‍ മാത്രമാണ് സ്ത്രീകളായി ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ, ഞങ്ങള്‍ക്കിടയില്‍ സഹജമായ ഒരു ബന്ധം ഉണ്ടായിരുന്നുതാനും. നാടകരംഗത്ത് ദീര്‍ഘകാലമായി നിലനില്‍ക്കുന്നുവെന്ന പരിഗണനയില്‍ പൊതുവേ എനിക്ക് സ്വീകരണങ്ങള്‍ കിട്ടിയിരുന്നു. അതുകൂടാതെ, കെ.ടി. മുഹമ്മദിന്റെ ശിഷ്യയെന്ന പരിഗണനയും. ഇതിനു പുറമേ അവാര്‍ഡുകൂടിയായപ്പോള്‍ എന്റെ സഹനടികള്‍ക്കു സഹിക്കാന്‍ കഴിഞ്ഞില്ലായിരിക്കാം. പിന്നീടെനിക്ക് നേരിടേണ്ടിവന്നത് അവരുടെ അസഹിഷ്ണുതകാരണമുള്ള പീഡനങ്ങളും കടുത്ത അവഗണനയുമാണ്. അവരെന്നെ തികച്ചും ഒറ്റപ്പെടുത്താനാരംഭിച്ചു. നാടകങ്ങള്‍ക്കിടയില്‍ ഗ്രീന്റൂമില്‍പോലും കാഴ്ചക്കാര്‍ക്ക് കേള്‍ക്കാന്‍തക്കവിധത്തില്‍ അവരെന്നെ കുറ്റപ്പെടുത്തി. “കെ.ടി. മുഹമ്മദിനെയും നിലമ്പൂര്‍ ആയിഷയെയും അംഗീകരിക്കുന്നവര്‍ക്ക് ഭ്രാന്താണ്'' എന്നൊക്കെ അവര്‍ ആരോപിച്ചു. ഗ്രീന്റൂമിലിരുന്ന് അവരെന്നെ കുറ്റപ്പെടുത്തുകയും താഴ്ത്തിക്കെട്ടുകയും ചെയ്തു, നുണക്കഥകള്‍ പ്രചരിപ്പിച്ചു. നിര്‍മാതാവിനെ വിഷമവൃത്തത്തിലാക്കണ്ട എന്നുകരുതി അദ്ദേഹത്തെപ്പോലും ഞാന്‍ കാര്യങ്ങള്‍ അറിയിച്ചില്ല. പക്ഷേ, എനിക്കെതിരെയുള്ള കുറ്റപത്രം മുറതെറ്റാതെ നിര്‍മാതാവിനു മുന്നിലത്തുെന്നുണ്ടായിരുന്നെന്നു ഞാന്‍ പിന്നീടാണറിഞ്ഞത്. അവരെന്നെ പറ്റാവുന്ന എല്ലാ രീതിയിലും അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുകയായിരുന്നു. നാടകത്തിന്റേതുപോലൊരു ചുറ്റുപാടില്‍ ഒരു സ്ത്രീ ഒറ്റപ്പെട്ടുപോകുമ്പോള്‍ അത് കടുത്ത മാനസികപീഡനമായിരിക്കും. ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന സ്ത്രീ എന്ന പരിഗണനയിലുള്ള സഹകരണമെനിക്കു നഷ്ടമായി.

ഒരിക്കല്‍, നാടകയാത്രക്കിടയില്‍ ഒരു സുഹൃത്തിന്റെ മരണത്തത്തുെടര്‍ന്ന് എനിക്ക് നിലമ്പൂര്‍ക്ക് മടങ്ങേണ്ടിവന്നു. തിരിച്ചെത്തിയത് രാത്രിയും. ഞങ്ങള്‍ നാടകകാരെല്ലാം ഒരു ലോഡ്ജില്‍ മുറിയെടുത്താണ് താമസം. ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കുമായുള്ള മുറിക്കു മുന്നില്‍പ്പോയി ഞാന്‍ പലവട്ടം മുട്ടിവിളിച്ചു. അവര്‍ അറിഞ്ഞിട്ടും തുറക്കാന്‍ തയാറായില്ല. എനിക്കു വേറെ മുറിയന്വേഷിക്കേണ്ടിവന്നു. മറ്റൊരു മുറി സ്വന്തമായി വാടകക്കെടുത്ത് അവിടെ നില്‍ക്കുകയല്ലാതെ ആ രാത്രിയില്‍ എന്റെ മുന്നില്‍ വേറെ വഴിയില്ലായിരുന്നു. എന്നാല്‍, രാവിലെ കണ്ടപ്പോള്‍ ഒന്നുമറിയാത്ത മട്ടിലഭിനയിച്ച എന്റെ സഹപ്രവര്‍ത്തകര്‍, മുറിയിലേക്കു വരാത്തതിനും ഞാന്‍ തനിയെ മുറിയെടുത്തുനിന്നതിനും പരാതിപ്പെട്ടു. ഇത്തരം പല വിചിത്രമായ അനുഭവങ്ങളും അവരെനിക്കു സമ്മാനിച്ചു. ആ ദുരനുഭവങ്ങള്‍ സജീവനാടകപ്രവര്‍ത്തനത്തില്‍നിന്ന് പിന്‍വാങ്ങാന്‍ എന്നെ നിര്‍ബന്ധിച്ചു.

അവഗണിക്കാനാവാത്ത സുമനസ്സുകളും നല്ല അനുഭവങ്ങളുമുണ്ട്. നാടകജീവിതത്തിലെന്നും പിന്തുണ നല്‍കിയ കുടുംബമാണ് നിലമ്പൂര്‍ ബാലന്റേത്. സ്നേഹിച്ചും സഹായിച്ചും താങ്ങായ വേറെയും പലരുമുണ്ട്. ഉമ്മ മരണാസന്നയായി കിടക്കുന്ന കാലത്ത് കുടുംബം കടുത്ത ദാരിദ്യ്രത്തിലായിരുന്നു. ആ ദിനങ്ങളില്‍ ഒരു നാടകത്തില്‍ എഗ്രിമെന്റ് ഒപ്പിടാന്‍ വരണമെന്നാവശ്യപ്പെട്ട് ഒരാള്‍ കാണാനെത്തി. പണത്തിനു വല്ലാത്ത ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഉമ്മയെവിട്ട് എനിക്കു പോകാനാവുമായിരുന്നില്ല. ഞാനൊരു വല്ലാത്ത പ്രതിസന്ധിയിലാണെന്നും വരാനും വരാതിരിക്കാനും പറ്റാത്ത സാഹചര്യമാണെന്നും അയാളോടു ബോധിപ്പിച്ചു. അയാള്‍ ഒരു വലിയ തുക എന്റെ കൈയില്‍വെച്ചുതന്നു. ഉമ്മയുടെ അസുഖം മാറിയിട്ട് സൌകര്യംപോലെ വന്നഭിനയിച്ചാല്‍ മതിയെന്നു പറഞ്ഞ് മടങ്ങിപ്പോയി. പിന്നീടിന്നുവരെ ഞാനയാളെ കണ്ടിട്ടില്ല. അതിനു പിറ്റേന്ന് ഉമ്മ മരിച്ചു. മരണാനന്തരചടങ്ങുകള്‍ക്കുപോലും പണമില്ലാതെ വിഷമിക്കുമായിരുന്ന ഒരു സാഹചര്യത്തില്‍ അയാള്‍ തന്ന പണമാണ് സഹായമായത്. ഒരു ദൈവദൂതനെപ്പോലെ വന്ന് കൈത്താങ്ങായ ആ മനുഷ്യനാരെന്ന് എനിക്കിപ്പോഴുമറിയില്ല. ഓരോ ആപത്ഘട്ടത്തിലും ഏതെങ്കിലും അജ്ഞാതശക്തി നല്ലവരായ മനുഷ്യരുടെ രൂപത്തില്‍ എനിക്കു തണലായെത്തിയിട്ടുണ്ട്. അന്യമെന്നു നാം വെറുതെ വിലപിക്കുന്ന മനുഷ്യനന്മയുടെ നേര്‍ക്കാഴ്ചകള്‍ പലപ്പോഴും ഒരു നാടകത്തെക്കാളും വിചിത്രമായി നമുക്കനുഭവിച്ചറിയാനായേക്കും.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh