കത്തുകള്‍
എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ .

ലോകം വീണ്ടും മാര്‍ക്സിനെ തേടുമ്പോള്‍

ബിനോയ് വിശ്വം

ആധുനിക ലോകത്തിന്റെ ജീവിതഗതിയെ ഇത്രത്തോളം സ്വാധീനിച്ച പുസ്തകങ്ങള്‍ ഏറെയുണ്ടാവില്ല. പ്രകാശനത്തിന്റെ 164-ാമത്തെ കൊല്ലത്തിലും ഈ ചെറിയ പുസ്തകത്തിന്റെ വലിയ സ്വാധീനം കുറയുന്നില്ല. ഓരോ തവണ വായിക്കുമ്പോഴും കമ്യൂണിസ്റ് മാനിഫെസ്റോ പുതിയ വായനാനുഭവമാണ് നല്‍കുന്നത്. അത് പ്രതിഫലിപ്പിക്കുന്ന ആശയങ്ങള്‍ വര്‍ത്തമാന ലോകത്തിന് അത്രമേല്‍ പ്രിയങ്കരമാണ്. ചരിത്രത്തിന്റെ തകിടം മറിച്ചിലുകള്‍ക്കൊന്നും കമ്യൂണിസ്റ് മാനിഫെസ്റോയുടെ ചരിത്രപരമായ പ്രാധാന്യത്തെ ചെറുതാക്കാന്‍ കഴിഞ്ഞില്ല.

കമ്യൂണിസ്റ് മാനിഫെസ്റോ വീണ്ടും വായിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന അടിസ്ഥാന സത്യം ചരിത്രത്തിന്റെ വികാസത്തെ പറ്റിയും ബൂര്‍ഷ്വാ സമുദായത്തിന്റെ സ്വഭാവത്തെ പറ്റിയും അതുപുലര്‍ത്തുന്ന ശാസ്ത്രീയ സമീപനമാണ്. സാമൂഹിക ശാസ്ത്രത്തിന്റെയും ധനശാസ്ത്രത്തിന്റേയും തത്വചിന്തയുടേയും ചരിത്രത്തിന്റേയും മേഖലകളില്‍ അന്നോളം ഉദയം ചെയ്ത അറിവുകളെ അര്‍പ്പണബോധത്തോടെ അപഗ്രഥിച്ചാണ് മാര്‍ക്സും എംഗല്‍സും അത് സാധിച്ചത്. ‘സര്‍വ്വലോക പരിഷ്കര്‍ത്താക്കളാ‘കാന്‍ വന്ന രണ്ട് അമാനുഷകരാണ് തങ്ങളെന്ന് ആ മനീഷികള്‍ ചിന്തിച്ചതേയില്ല. അടുത്തുനിന്നും അകലെ നിന്നും കൈയെത്തിപ്പിടിക്കാന്‍ കഴിഞ്ഞ എല്ലാ ജീവിത യാഥാര്‍ത്ഥ്യങ്ങളെയും അടിസ്ഥാനപ്പെടുത്തി നന്‍മ നിറഞ്ഞ സമൂഹം കെട്ടിപ്പടുക്കാന്‍ പോരാടുന്ന പച്ഛമനുഷ്യരാണ് തങ്ങളെന്ന് അവര്‍ക്കറിയാമായിരുന്നു. ‘സ്വപ്നങ്ങളുടെ സ്ഥാനത്ത് ശാസ്ത്രത്തെ അവരോധി’ക്കാന്‍ (ലെനിന്‍) അവര്‍ക്ക് കഴിഞ്ഞത് അതുകൊണ്ടാണ്.

ചരിത്രം അവസാനിച്ചു എന്ന് ആക്രോശിച്ചവര്‍ മാനിഫെസ്റോ മുന്‍വെച്ച ലോകവീക്ഷണത്തിന്റെ അന്ത്യമാണ് പ്രവചിച്ചത്. അത്തരം പ്രവചനങ്ങള്‍ക്കൊപ്പമല്ല പക്ഷെ, കാലം ചുവടുവെച്ചത്. മാനിഫെസ്റോ വാഗ്ദാനം ചെയ്ത ആ പുതിയ ലോകം, ചങ്ങലകള്‍ പൊട്ടിച്ചെറിയുന്ന ധീരനൂതനമായ ആ ലോകം മനുഷ്യന്റെ സമത്വസങ്കല്‍പ്പങ്ങളെ ഇന്നും മാടിവിളിക്കുകയാണ്. അതുകൊണ്ടാണ് ലോകം വീണ്ടും മാര്‍ക്സിനെ തേടുന്നത്.

പെരുകുന്നഅസമത്വങ്ങള്‍ മാനവരാശിയുടെ നീതിബോധത്തിന് മുന്‍പിലെ ചോദ്യചിഹ്നങ്ങളാവുമ്പോള്‍ ഇരുപത്തൊന്നാംനൂറ്റാണ്ടിലെ സുമനസുകള്‍ക്ക് നിസംഗരാകാന്‍ കഴിയില്ല. ഉത്തരങ്ങള്‍ക്കായുള്ള അവരുടെ അന്വേഷണത്തില്‍നിന്ന് കമ്യൂണിസ്റ് മാനിഫെസ്റോയെ ഒഴിവാക്കാനാകില്ല. ലോകത്തിലെ എല്ലാ ഭാഷകളിലും ഇറങ്ങിയ വളരെ ചെറിയ പുസ്തകമാണിത്. ആധുനിക ലോകത്തിന്റെ ചിന്താഗതിയെ ഇത്രത്തോളം സ്വാധീനിച്ച പുസ്തകങ്ങള്‍ ഏറെയുണ്ടാവില്ല.

പ്രകാശനത്തിന്റെ നൂറ്റിഅറുപത്തിനാലാമത്തെ വര്‍ഷത്തിലും ഈ ചെറിയ പുസ്തകത്തിന്റെ വലിയ സ്വാധീനം കുറയുന്നില്ല. ഓരോ തവണ വായിക്കുമ്പോഴും കമ്യൂണിസ്റ് മാനിഫെസ്റോ പുതിയ വായനാനുഭവമാണ് നല്‍കുന്നത്. അത് പ്രതിഫലിപ്പിക്കുന്ന ആശയങ്ങള്‍ വര്‍ത്തമാനലോകത്തിന് അത്രമേല്‍ പ്രിയങ്കരമാണ്.

യൂറോപ്പിനെ ബാധിച്ച കമ്യൂണിസമെന്ന ഭൂതത്തെകുറിച്ചുള്ള പരാമര്‍ശത്തോടെയാണ് മാനിഫെസ്റോ ആരംഭിക്കുന്നത്. പഴയ യൂറോപ്പിന്റെ ശക്തികളെല്ലാംകൂടി ഈ ബാധ ഒഴിപ്പിക്കാന്‍ വേണ്ടിയുള്ള പാവന സഖ്യത്തിലേര്‍പ്പെട്ടപ്പോഴാണ് കമ്യൂണിസ്റ് ഭൂതത്തെക്കുറിച്ചുള്ള മുത്തശ്ശിക്കഥയെ നേരിടുന്നതിന് വേണ്ടി, കമ്യൂണിസ്റുകാരുടെ അഭിപ്രായങ്ങളും ലക്ഷ്യങ്ങളും ആശയഗതികളും ലോകസമക്ഷം പ്രഖ്യാപിക്കുന്നതിനായി കമ്യൂണിസ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടത്. 1848 മാര്‍ച്ച് 18നാണ് അത് വെളിച്ചം കണ്ടത്.

ലോകത്തിലാദ്യമായി ഉണ്ടായ കമ്യൂണിസ്റ് പാര്‍ട്ടി പരിപാടിയാണ് കമ്യൂണിസ്റ് മാനിഫെസ്റോ. മാനിഫെസ്റോയിലെ നാല് ചെറിയ അധ്യായങ്ങളിലൂടെ കാള്‍മാര്‍ക്സും ഫ്രെഡറിക് എംഗല്‍സും കമ്യൂണിസ്റുകാര്‍ വിഭാവന ചെയ്യുന്ന സാമൂഹിക പരിവര്‍ത്തനത്തിന്റെ രൂപരേഖ വരച്ചുവെക്കുകയായിരുന്നു. ബൂര്‍ഷ്വാകളും തൊഴിലാളികളും കമ്യൂണിസ്റുകാരും സോഷ്യലിസ്റ് സാഹിത്യവും കമ്യൂണിസ്റ് സാഹിത്യവും നിലവിലുള്ള വിവിധ പ്രതിപക്ഷ പാര്‍ട്ടികളോടുള്ള കമ്യൂണിസ്റുകാരുടെ നിലപാട്- എന്നിങ്ങനെയാണ് അധ്യായങ്ങള്‍ക്ക് നല്‍കിയിട്ടുള്ള തലക്കെട്ടുകള്‍. ഇതില്‍ മൂന്നാമത്തെ അധ്യായത്തിലാണ് മാനിഫെസ്റോയ്ക്ക് മുന്‍പുള്ള കാലഘട്ടത്തില്‍ പ്രചരിപ്പിക്കപ്പെട്ട വിവിധതരം സോഷ്യലിസങ്ങളെ കുറിച്ചുള്ള കമ്യൂണിസ്റ് വിമര്‍ശനം ഉള്‍ക്കൊള്ളുന്നത്.

1872ലെ ജര്‍മന്‍ പതിപ്പിനുള്ള മുഖവുര മുതല്‍ 1893ലെ ഇറ്റാലിയന്‍ പതിപ്പിനുള്ള മുഖവുരവരെയുള്ള ഏഴുകുറിപ്പുകള്‍ കൂടി ചേരുമ്പോഴാണ് മാനിഫെസ്റോ വായന സമഗ്രവും സമ്പൂര്‍ണവുമാവുന്നത്. നീതിയുക്തമായ ലോകംപണിയുവാനുള്ള പാവനമായ പോരാട്ടത്തില്‍ ലോക തൊഴിലാളിവര്‍ഗത്തിന് വഴികാട്ടിയായ കമ്യൂണിസ്റ്മാനിഫെസ്റോ രൂപംകൊണ്ട പശ്ചാത്തലവും അതിലെ ചില മൌലിക കാഴ്ചപ്പാടുകളുടെ വിശദീകരണവും ഇവയില്‍ വായിക്കാം.

മാനിഫെസ്റോ പിറവിയെടുത്ത് കാല്‍നൂറ്റാണ്ടാകുമ്പോള്‍ 1872 ജൂണ്‍ 24ന് മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് എഴുതിയ ജര്‍മന്‍ പതിപ്പിനുള്ള മുഖവുര സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. അതില്‍ അവര്‍ എഴുതി, മാനിഫെസ്റോയില്‍ തന്നെ പ്രസ്താവിച്ചിട്ടുള്ളതുപോലെ എവിടെ എപ്പോഴായാലും ശരി ഈ തത്വങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്ന കാര്യം അപ്പോള്‍ നിലവിലുള്ള ചരിത്രപരമായ സ്ഥിതിഗതികളെ ആശ്രയിച്ചാണിരിക്കുക. അതുകൊണ്ടാണ് രണ്ടാംഭാഗത്തിന്റെ അവസാനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള വിപ്ളവ നടപടികളുടെ കാര്യത്തില്‍ പ്രത്യേകം ഊന്നല്‍ കൊടുക്കാതിരുന്നിട്ടുള്ളത്.

ഇന്നായിരുന്നുവെങ്കില്‍ ആ ഭാഗം പല പ്രകാരത്തിലും വ്യത്യസ്ത രീതിയിലാവും എഴുതുക. അതേ മുഖവുരയില്‍ ഇങ്ങനെയും വായിക്കാം: “സോഷ്യലിസ്റ് സാഹിത്യത്തെപ്പറ്റി ഇതിലടങ്ങിയിട്ടുള്ള വിമര്‍ശനത്തിന് ഇന്നത്തെ സ്ഥിതി വെച്ചുനോക്കുമ്പോള്‍ പോരായ്മകളുണ്ടെന്നത് സ്വയം സിദ്ധമാണ്. കാരണം 1847 വരെയുള്ള വിമര്‍ശനമേ അതിലുള്ളു. കൂടാതെ കമ്യൂണിസ്റുകാരും വിവിധ പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച പ്രസ്താവനകള്‍ താത്വികമായി ഇന്നും ശരിയാണെങ്കിലും പ്രായോഗികമായി കാലഹരണപ്പെട്ടുപോയിരിക്കുന്നു. രാഷ്ട്രീയ സ്ഥിതി ഇന്ന് പാടേ മാറിയിരിക്കുന്നു. മാത്രമല്ല അതില്‍ പറഞ്ഞിട്ടുള്ള രാഷ്ട്രീയ കക്ഷികള്‍ അധികവും ചരിത്രത്തിന്റെ പുരോഗതിയില്‍ ഭൂമുഖത്തുനിന്ന് തെറിച്ചുപോയിരിക്കുന്നു” കാലഹരണപ്പെട്ട ഒരു പ്രത്യയശാസ്ത്രത്തെ മുറുകെപിടിക്കുന്നവരെന്ന പരിഹാസം വമിക്കുന്ന കുറ്റപ്പെടുത്തല്‍ കമ്യൂണിസ്റുകാരുടെ മേല്‍ ചില കേന്ദ്രങ്ങള്‍ നിരന്തരം ചൊരിയാറുണ്ട്. നമ്മുടെ നാട്ടിലും ആ പതിവുണ്ട്. 160കൊല്ലം മുന്‍പ് താടിവെച്ച രണ്ടുപേര്‍ എഴുതിവെച്ചതെല്ലാം വള്ളിപുള്ളി മാറ്റാതെ ഏറ്റുപറയുന്നവരെന്ന് അവര്‍ കമ്യൂണിസ്റുകാരെ മുദ്രകുത്തുന്നു. കാലത്തിന്റെ മാറ്റത്തോട് തങ്ങളുടെ സമീപനം എന്താണെന്നും തങ്ങളുടെ പരിപാടിയെ ആ മാറ്റം എങ്ങനെ സ്വാധീനിക്കുമെന്നും മാര്‍ക്സും എംഗല്‍സും നല്‍കുന്ന വിശദീകരണം ഇവരുടെ കണ്ണുതുറപ്പിക്കട്ടെ.

ഇന്ത്യയില്‍ സിപിഐ യും സിപിഐ എമ്മും പാര്‍ട്ടിപരിപാടികള്‍ പുതുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഉയര്‍ന്നുവന്നത് മറ്റൊരു രീതിയിലുള്ള സന്ദേഹമായിരുന്നു. പാര്‍ട്ടിപരിപാടി പോലുള്ള അടിസ്ഥാന രേഖയില്‍ മാറ്റം വരുത്താന്‍ കമ്യൂണിസ്റ് പാര്‍ട്ടികള്‍ തുനിയുന്നത് ശരിയോ എന്ന സന്ദേഹം. അതിന് മുന്‍പില്‍ പതറിപ്പോവുകയും ക്ഷമാപണ ധ്വനിയോടെ ന്യായീകരണം നടത്തുകയും ചെയ്ത കമ്യൂണിസ്റ് നേതാക്കളുണ്ട്. മാറ്റത്തിന്റെ പ്രത്യയശാസ്ത്രമായ മാര്‍ക്സിസം ഉള്‍ക്കൊള്ളുന്നവര്‍ക്ക് കാലവും സാഹചര്യങ്ങളും ആവശ്യപ്പെടുന്ന മാറ്റം പാര്‍ട്ടി പരിപാടിയില്‍ വരുമ്പോള്‍ സന്ദേഹപ്പെടേണ്ടതില്ലെന്നതാണ് സത്യം. മാര്‍ക്സിന്റേയും എംഗല്‍സിന്റേയും മേല്‍ച്ചൊന്ന വാക്കുകള്‍ അത്തരം സന്ദേഹികള്‍ക്കുമുള്ള മറുപടിയാണ്.

കമ്യൂണിസ്റ് മാനിഫെസ്റോ വീണ്ടും വായിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന അടിസ്ഥാന സത്യം ചരിത്രത്തിന്റെ വികാസത്തെ പറ്റിയും ബൂര്‍ഷ്വാ സമുദായത്തിന്റെ സ്വഭാവത്തെ പറ്റിയും അതുപുലര്‍ത്തുന്ന ശാസ്ത്രീയ സമീപനമാണ്. സാമൂഹിക ശാസ്ത്രത്തിന്റെയും ധനശാസ്ത്രത്തിന്റേയും തത്വചിന്തയുടേയും ചരിത്രത്തിന്റേയും മേഖലകളില്‍ അന്നോളം ഉദയം ചെയ്ത അറിവുകളെ അര്‍പ്പണബോധത്തോടെ അപഗ്രഥിച്ചാണ് മാര്‍ക്സും എംഗല്‍സും അത് സാധിച്ചത്. ‘സര്‍വ്വലോക പരിഷ്കര്‍ത്താക്കളാ‘കാന്‍ വന്ന രണ്ട് അമാനുഷകരാണ് തങ്ങളെന്ന് ആ മനീഷികള്‍ ചിന്തിച്ചതേയില്ല. അടുത്തുനിന്നും അകലെ നിന്നും കൈയെത്തിപ്പിടിക്കാന്‍ കഴിഞ്ഞ എല്ലാ ജീവിത യാഥാര്‍ത്ഥ്യങ്ങളെയും അടിസ്ഥാനപ്പെടുത്തി നന്‍മ നിറഞ്ഞ സമൂഹം കെട്ടിപ്പടുക്കാന്‍ പോരാടുന്ന പച്ഛമനുഷ്യരാണ് തങ്ങളെന്ന് അവര്‍ക്കറിയാമായിരുന്നു. ‘സ്വപ്നങ്ങളുടെ സ്ഥാനത്ത് ശാസ്ത്രത്തെ അവരോധി’ക്കാന്‍ (ലെനിന്‍) അവര്‍ക്ക് കഴിഞ്ഞത് അതുകൊണ്ടാണ്.

തോമസ്മൂര്‍, ഓവന്‍, ഡാന്‍-സിമോന്‍, ഫൂര്യേ തുടങ്ങിയ യുട്ടോപ്പ്യന്‍ സോഷ്യലിസ്റുകളും ഹെഗല്‍ തുടങ്ങിയ തത്വശാസ്ത്രജ്ഞന്‍മാരും നടത്തിയ മഹത്തായ യത്നങ്ങളെ മാനിക്കാനും അവയെ മുന്നോട്ടുകൊണ്ടുപോകാനുമുള്ള ചരിത്രപരമായ ദൌത്യമാണ് മാര്‍ക്സും എംഗല്‍സും ഏറ്റെടുക്കുന്നത്. നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമുദായങ്ങളുടേയും ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ് എന്ന അസന്ദിഗ്ധമായ പ്രഖ്യാപനം മാനിഫെസ്റോ മുഴക്കുന്നു.

‘ചരിത്രപരമായ ഭൌതികവാദ’മെന്ന മാര്‍ക്സിയന്‍ സങ്കല്‍പ്പനത്തിന്റെ തന്നെ അടിസ്ഥാനശിലകളിലൊന്നാണ് ഈ പ്രഖ്യാപനം. ഇതടക്കം മാനിഫെസ്റോയിലെ നിരീക്ഷണങ്ങളൊന്നും പൊടുന്നനവേ പൊട്ടിവീണതല്ല. ചരിത്രത്തിന്റെ വൈരുദ്ധ്യം നിറഞ്ഞ വികാസപഥങ്ങളിലൂടെ നടത്തിയ ആഴമേറിയ പഠനങ്ങളില്‍ നിന്ന്, അതിന്റെയടിസ്ഥാനത്തില്‍ പരിവര്‍ത്തനദാഹികളായ പലരുമായും നടത്തിയ തീവ്രമായ ആശയസംവാദങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണവ. മര്‍ദിതവര്‍ഗത്തിന്റെ വിമോചന വഴികാട്ടി എന്നും വിശേഷിപ്പിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ് പാര്‍ട്ടി പരിപാടിക്ക് മുന്നോടിയായി ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് കൃതികള്‍ പരാമര്‍ശം അര്‍ഹിക്കുന്നു. 1) കമ്യൂണിസ്റ് വിശ്വാസപ്രഖ്യാപനത്തിന്റെ കരട് 2) കമ്യൂണിസത്തിന്റെ തത്വങ്ങള്‍ - ഇവ രണ്ടും രചിച്ചത് എംഗല്‍സ് ആണ്. എന്നാല്‍, മാര്‍ക്സുമായി എംഗല്‍സ് നിരന്തരം നടത്തിവന്ന സൈദ്ധാന്തിക സംവാദങ്ങളുടെ സന്തതികളാണവ.

ബൂര്‍ഷ്വാസി- ആധുനിക മൂലധനം- ഫ്യൂഡലിസത്തിനെതിരായ സമരത്തില്‍ വഹിച്ച വിപ്ളവകരമായ പങ്കിനെ കലവറ കൂടാതെ അംഗീകരിച്ചുകൊണ്ടാണ് അതിന്റെ സ്വഭാവം മാര്‍ക്സും എംഗല്‍സും വിശദമാക്കുന്നത്. മാനിഫെസ്റോ എഴുതപ്പെടുന്ന കാലത്ത് ബൂര്‍ഷ്വാസി അതിന്റെ യൌവന ദശയിലായിരുന്നു. അമേരിക്കന്‍ വന്‍കര കണ്ടുപിടിച്ചതും ആഫ്രിക്കന്‍ മുനമ്പ് ചുറ്റാന്‍ കഴിഞ്ഞതും പൂര്‍വ്വേഷ്യയിലെയും ചൈനയിലേയും കമ്പോളങ്ങള്‍ വിപുലപ്പെട്ടതും വിനിമയോപാധികളിലെ വര്‍ധനയും തുറന്നുകൊടുത്ത പുതിയ തുറകളിലൂടെ ബൂര്‍ഷ്വാസി വളരുകയായിരുന്നു. ആ വളര്‍ച്ചയുടെ ലക്ഷ്യവും താല്‍പ്പര്യങ്ങളും മാനിഫെസ്റോ വരച്ചുകാണിച്ചു. ഇന്ന് കാലം ഏറെ മാറിയിരിക്കുന്നു. പക്ഷെ, ആഗോളവത്കരണത്തിന്റെ യുഗം എന്ന് വലതുപക്ഷം കൊണ്ടാടുന്ന ഈ കാലഘട്ടത്തിലും മാനിഫെസ്റോയിലെ നിരീക്ഷണങ്ങള്‍ എത്രയും ശരിയാണെന്നത് നാം അത്ഭുതത്തോടെ തിരിച്ചറിയുന്നു.

‘ഞങ്ങള്‍ 99ശതമാനം’ എന്ന മുദ്രാവാക്യം മുതലാളിത്തത്തിന്റെ നെടുങ്കോട്ടകളില്‍ മുഴങ്ങുമ്പോള്‍ അവര്‍ ശരിയായിരുന്നുവെന്ന് ചരിത്രം മനസിലാക്കുകയാണ്. ഇതിനര്‍ത്ഥം മുതലാളിത്തത്തിന്റെ പതനം ആസന്നമെന്നല്ല. ഓരോ പ്രതിസന്ധിയും മറികടക്കാന്‍ ബൂര്‍ഷ്വാസി ശ്രമിക്കുക തന്നെ ചെയ്യും. എന്നാല്‍, കൂടുതല്‍ വ്യാപകവും വിനാശകാരയുമായ പുതിയ പ്രതിസന്ധികള്‍ക്ക് വഴിതെളിച്ചുകൊണ്ടേ അവര്‍ക്കതിന് കഴിയൂ. ഈ വൈരുദ്ധ്യത്തിന്റെ സത്യമാണ് മാനിഫെസ്റോ ലോകത്തോട് പറഞ്ഞത്. ലോകം വീണ്ടും മാര്‍ക്സിനെ തേടുകയാണ്.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh