കത്തുകള്‍
എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ .

ബംഗാളില്‍ പൂക്കുന്ന പ്രതിഷേധങ്ങള്‍

കെ ആര്‍ മായ

കഴിഞ്ഞ ജൂണ്‍ 23ന് റായ്ഗഞ്ചില്‍നിന്നും ഇസ്ളാംപൂരിലേക്കുള്ള തന്റെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ മടങ്ങുകയായിരുന്നു ബംഗാളിന്റെ അഭിമാനമായ പാരാ അത്ലറ്റിക്സ് താരമായ ആ ഇരുപത്തഞ്ചുകാരി. ബധിരയും മൂകയുമായിരുന്ന അവളെ, രാത്രി വൈകിയതിനാല്‍ വീട്ടിലെത്തിക്കാമെന്നായിരുന്നു ഒരു ഓട്ടോ ഡ്രെെവര്‍ അവള്‍ക്കു വാഗ്ദാനം നല്‍കിയത്. എന്നാല്‍ അയാള്‍ അവളെ തന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. ഒന്നൊച്ച വെക്കാന്‍പോലും കെല്‍പില്ലാതിരുന്ന അവളെ ആ രാത്രി മുഴുവനും ക്രൂരമായ പീഡനത്തിനിരയാക്കി. രാവിലെ അവിടെനിന്നും രക്ഷപ്പെട്ട് ലക്ഷ്യമില്ലാതെ അലയുന്നതു കണ്ട ചില അയല്‍ക്കാരാണ് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്. സംഭവത്തിന്റെ ആഘാതത്തില്‍ ആരെയും ഒന്നും അറിയിക്കാന്‍ (മിണ്ടാനാവില്ലല്ലോ!) കഴിയാത്ത അവസ്ഥയിലായിരുന്നു അവള്‍. നടന്ന കാര്യങ്ങള്‍ പരാതിയായി പോലീസ് സ്റ്റേഷനില്‍ എഴുതിക്കൊടുത്തപ്പോഴായിരുന്നു പീഡനത്തിന്റെ പൂര്‍ണവിവരം വെളിപ്പെട്ടത്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മമതയുടെ ഭരണത്തില്‍ ബംഗാള്‍ മുന്‍പിലെത്തിയിരിക്കുന്നു. ഇക്കാര്യത്തില്‍ ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെപ്പോലും ബംഗാള്‍ സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണുണ്ടായത്. സംസ്ഥാന ഭരണകൂടം കാട്ടുന്ന ക്രൂരമായ നിസ്സംഗതയ്ക്കും നിസ്സഹകരണത്തിനുമെതിരെ നാനാഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധമുയരുകയാണ്.

മൃഗീയമായ പീഡനത്തില്‍ പ്രതിഷേധിച്ച് ജൂലൈ 7ന് 2500 ഓളം ആളുകള്‍ കൊല്‍ക്കത്തയുടെ ഹൃദയഭാഗമായ റാണി റാഷ്മണി റോഡില്‍ ഒത്തുചേര്‍ന്നു. പശ്ചിംബംഗാള്‍ രാജ്യപ്രതിബന്ധി സമ്മേളനി എന്ന സംഘടനയാണ് വമ്പിച്ച പ്രതിഷേധം സംഘടിപ്പിച്ചത്. പശ്ചിമബംഗാളിലാകമാനം വര്‍ദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മൊത്തത്തിലുള്ള പ്രതിഷേധത്തിന്റ അലയൊലി കൂടിയായിരുന്നു അത്. കായികരംഗത്തും സിനിമാ സാഹിത്യരംഗങ്ങളിലും പശ്ചിമബംഗാളിന്റെ വിവിധ ഭാഗത്തുനിന്നുമുള്ള വികലാംഗരും അല്ലാത്തവരുമായ അനേകം പേര്‍ ആ പ്രതിഷേധത്തില്‍ പങ്കെടുത്തു. മനുഷ്യാവകാശ പ്രവര്‍ത്തകരും വിദ്യാഭ്യാസ സാമൂഹ്യ സംഘടനകളും ഇതോടൊപ്പം ഒത്തുചേരുകയുണ്ടായി. എന്‍പിആര്‍ഡിയുടെ കണ്‍വീനര്‍ കാന്തി ഗാംഗുലിയും സമ്മേളനിയുടെ സെക്രട്ടറിയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും അവളെ പുനരധിവസിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സംഘടന കൈക്കൊള്ളുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇതു സര്‍ക്കാരിന്റ ഉത്തരവാദിത്വമാണെന്നു പ്രസ്താവിച്ച അവര്‍, ഇത്തരം സംഭവങ്ങളില്‍ ഇരകളെ പുനരധിവസിപ്പിക്കുന്നതില്‍ താല്‍പര്യം കാണിക്കാത്ത മമതാ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

ബംഗാളില്‍ സ്ത്രീകള്‍ക്കുനേരെ നിരന്തരമുണ്ടാകുന്ന അതിക്രമങ്ങള്‍ക്കുനേരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഡിസെബിലറ്റി കമ്മീഷണറും പുലര്‍ത്തുന്ന നിസ്സംഗതയ്ക്കെതിരെ റാലിയില്‍ സംസാരിച്ചവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രമുഖ സാഹിത്യകാരനായ അബ്ദുള്‍ ഹക്ക്, ഇത്തരം അതിക്രമങ്ങള്‍ ചെറുക്കുന്നതിനായി വിപുലമായ ഐക്യമുന്നണിയുണ്ടാവണമെന്ന് ആവശ്യപ്പെട്ടു. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ ശുഭാങ്കര്‍ ചക്രവര്‍ത്തി പെണ്‍കുട്ടിക്കാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഈ വിഷയത്തിലുള്ള സര്‍ക്കാരിന്റെ നിലപാട് പശ്ചിമ ബംഗാളിന് തീരാകളങ്കമാണെന്ന് സ്ത്രീകളുടെ അവകാശ പ്രവര്‍ത്തക റമോള ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ നിയമ നടപടികളോ കോടതിസംരക്ഷണമോ സര്‍ക്കാര്‍ ലഭ്യമാക്കുന്നില്ലയെന്നത് സ്ത്രീ മുന്നേറ്റത്തിനു തന്നെ ഭീഷണിയായി നില്‍ക്കുന്നുവെന്ന് പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയും കല്‍ക്കത്താ യൂണിവേഴ്സിറ്റിയിലെ സ്ത്രീപഠന കേന്ദ്രത്തിന്റെ ഡയറക്ടറും ആയ ഇഷിത മുഖോപാധ്യായ പറഞ്ഞു.

ബുലാ ചൌധരി, ജ്യോതിര്‍മയി സിക്കന്ദര്‍ തുടങ്ങി കായികരംഗത്തെ പ്രമുഖര്‍, വികലാംഗയായ കായികതാരത്തിനുനേരെയുണ്ടായ അതിക്രമത്തെ ഇത്രയും ലാഘവത്തോടെ സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന വനിതാ കമ്മീഷന്‍ ഗുരുതരമായ മൌനം പാലിച്ചത് തന്നെ ഞെട്ടിച്ചുവെന്ന് പ്രശസ്ത അഭിഭാഷക ഭാരതി മുഖര്‍ജി പ്രതികരിച്ചു. സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട മമതാ സര്‍ക്കാരിനെതിരെ സിനിമാരംഗത്തുള്ള പ്രമുഖരും ശക്തമായി വിമര്‍ശിച്ചു. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ അണിചേരാനും അവര്‍ ആഹ്വാനം ചെയ്തു. പശ്ചിമബംഗാള്‍ മുന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ മാലിനി ഭട്ടാചാര്യ പ്രതിഷേധത്തില്‍ പങ്കെടുത്ത് പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഈയടുത്തിടെയായി, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ബംഗാള്‍ മുന്‍പിലെത്തിയ കാര്യം, സമ്മേളനത്തില്‍ സംസാരിച്ച ഭൂരിപക്ഷം പേരും എടുത്തു പറഞ്ഞു. ഇക്കാര്യത്തില്‍ ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെപ്പോലും സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണുണ്ടായത്. സംസ്ഥാന ഭരണകൂടം കാട്ടുന്ന ക്രൂരമായ നിസ്സംഗതയ്ക്കും നിസ്സഹകരണത്തിനുമെതിരെ നാനാഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധമുണ്ടായി. പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് വികലാംഗര്‍ വീല്‍ചെയറുകളിലും അല്ലാതെയുമായി എത്തിച്ചേര്‍ന്നു.

തുടര്‍ന്നു നടന്ന സമ്മേളനം ആഗസ്ത് 9ന് താഴെ പറയുന്ന ആവശ്യങ്ങള്‍ ഗവര്‍ണര്‍ക്കു മുമ്പാകെ സമര്‍പ്പിക്കാനുള്ള പ്രമേയം പാസാക്കി.
1. അംഗവൈകല്യമുള്ള എല്ലാ വനിതകള്‍ക്കും വേണ്ടി ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുക.
2. കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം.
3. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുക്കണം.

മാതൃകാ കായികതാരത്തിനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ പുരസ്കാരം നേടിയ പെണ്‍കുട്ടിക്കു നേരിടേണ്ടി വന്ന അനുഭവം ഒറ്റപ്പെട്ട സംഭവമല്ല. വികലാംഗരായ സ്ത്രീകള്‍ക്കും പീഡനത്തെ വിവേചിച്ചറിയാന്‍പോലും കെല്‍പില്ലാത്ത സ്ത്രീകള്‍ക്കുമെതിരെ നിരവധി അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. പ്രതിഷേധിക്കാനും പ്രതികരിക്കാനും അശക്തരായതുകൊണ്ടുമാത്രമാണ് കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതില്‍ എക്കാലവും നീതിപാലകര്‍ നിസ്സസംഗത കാട്ടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കല്‍ക്കത്തയില്‍ നടന്ന ഈ പ്രതിഷേധം ഒരു താക്കീതാണ്. ഇത്തരം നീചസംഭവങ്ങളെ ന്യായീകരിക്കുന്ന, ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞു മാറുന്ന, മമതാ സര്‍ക്കാരിനുള്ള ഒരു മുന്നറിയിപ്പും കൂടിയാണീ പ്രതിഷേധം.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh