കത്തുകള്‍
എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ .

നിശ്വാസങ്ങളില്‍ അവശേഷിക്കുന്നത്

സുനില്‍ പാടുക്കാട്

പ്രതീക്ഷിച്ചിരുന്നില്ല.
മെയില്‍ ബോക്സില്‍ Dear I am alone എന്നു തുടങ്ങുന്ന ഇ-മെയില്‍ തലക്കുറി കണ്ടപ്പോള്‍ ശരിക്കുമൊരു അമ്പരപ്പാണ് തോന്നിയത്. മനസ്സില്‍ നിന്നും... അല്ല ജീവിതത്തില്‍ നിന്നു തന്നെ യാത്രപറഞ്ഞിറങ്ങിയെന്നു കരുതിയ ഫിവിയുടെ ഇ-മെയില്‍ വായിക്കുമ്പോള്‍ കൈവിരലുകളിലൂടെ അറിയാതെ ഒരു വിറയല്‍ കടന്നുപോയി.

"പ്രിയ നകുല്‍ ഞാനിവിടെ തീര്‍ത്തും ഒറ്റയ്ക്കാണ്. കുന്തിരിക്ക ഗന്ധം നിറഞ്ഞു നില്‍ക്കുന്ന ദേവാലയത്തിനുള്ളിലെ ആയിരങ്ങളിലൊരുവളായി ഇരിക്കുമ്പോഴും ഞാന്‍ ഒറ്റപ്പെട്ടുപോയിരിക്കുന്നു. ഏറെകാലങ്ങള്‍ക്കുശേഷം ഇന്നലെയാണ് ഞാനവിടെ പോയത്. ഒരുപാട് പ്രതീക്ഷകളെ, സ്നേഹത്തെ, നൊമ്പരങ്ങളെയെല്ലാം തുടച്ചെടുത്ത് മൃഗീയമായ ശാന്തതയോടെ ഒഴുകിയെത്തുന്ന തിരമാലകളെ കണ്ടപ്പോള്‍ അതുവരെ അടങ്ങിയൊതുങ്ങിയ കരച്ചില്‍ പുറത്തുചാടി.

അങ്ങകലെ പാറക്കൂട്ടങ്ങളില്‍ ഇന്നും തിരക്ക് കുറവാണ്. മിക്കവരിലും ഒരു മ്ളാനത തളം കെട്ടികിടക്കുന്നുണ്ട്. ഒരു പക്ഷെ തട്ടിതെറിച്ചെത്തുന്ന തിരമാലകളോട് തങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ച് തിരക്കുകയാവും. ഇവിടെ വെച്ചാണ് ഞങ്ങള്‍ അവസാനമായി കണ്ടത്. ക്രിസ്തുമസ്സിന്റെ തണുത്ത രാത്രിയില്‍ പതിയെ തെന്നിനീങ്ങുന്ന നക്ഷത്രങ്ങളെ നോക്കിയിരിക്കുമ്പോള്‍ അവന്റെ ചെമ്പന്‍കണ്ണുകള്‍ പതിവിലധികം തിളങ്ങുന്നുണ്ടായിരുന്നു. “ഡിയര്‍ ഫിവി അടുത്ത ജന്മത്തില്‍ നമ്മള്‍ ഈ നക്ഷത്രങ്ങളായി ജനിച്ചാല്‍ മതി. ഒരിക്കലും മരണമില്ലാതെ ആരാലും ബന്ധിക്കാതെ ഒഴുകി നടക്കണം. ഈ ആകാശം നിറയെ” ഇതുപറയുമ്പോള്‍ അവന്റെ വാക്കുകള്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. പിന്നെ., പിന്നെയൊന്നും എനിക്കോര്‍മ്മയില്ല. ഓര്‍മ്മവരുമ്പോള്‍ ഈ ദേവാലയത്തിലെ അറ്റുപോയ കണ്ണികളുടെ കൂട്ടത്തിലൊന്നായി ഞാന്‍.

സന്ധ്യകളില്‍ തണുത്ത കാറ്റുമായി ഒഴുകിയെത്തുന്ന ഈ തിരമാലക്കൂട്ടങ്ങളിലെവിടെയോ ആണ് എന്നിലെ ജീവന്‍. കൊച്ചുവിശേഷങ്ങളുമായി അവരുമുണ്ടാവും അതി;. പപ്പ, മമ്മ, പിന്നെ അവനും.

ഒരുപക്ഷേ ഇതൊരു ഒരു പാഴ്വേലയാകും. മെയില്‍ ബോക്സില്‍ നിന്ന് അപരിചിതത്വത്തിന്റെ തണുപ്പുമായി പതിയെ മാഞ്ഞുപോയേക്കാം. എന്നാലും നിന്റെ നല്ല മനസ്സ് എന്നെ കൈവിടുകയില്ലെന്ന് കരുതുന്നു. ഓര്‍മ്മയുടെ മണിചെപ്പിലേയ്ക്ക് നീ പകര്‍ന്നുതന്ന പച്ചപ്പുകളിലാണ് എന്റെ പ്രതീക്ഷ. വാക്കുകളിലൂടെ മാത്രം കണ്ട ചെമ്പരത്തിയും, കാവും, കുളവും പിന്നെ നിന്റെ പട്ടുപാവാടക്കാരിയും വീണ്ടും എന്നില്‍ തെളിയുന്നു. പണ്ട് നീ എന്നിലേക്ക് തെളിയിച്ചു തന്ന ക്ളാസിക്കുകളിലെ നകുലനിലൂടെയാണ് ഞാന്‍ തന്നെ കാണുന്നത്. തെളിവെള്ളത്തില്‍ മുഖം മിനുക്കുന്ന സുന്ദരനായ നകുലന്‍.

പ്രിയ കൂട്ടുക്കാരാ... ഞാന്‍ നിര്‍ത്തുകയാണ്. നീ എന്നെ വിട്ടുകളയില്ലെന്ന വിശ്വാസത്തോടെ

സ്വന്തം,
ഫിവി, ഇന്തോനേഷ്യ

നീണ്ട കത്തുവായിച്ചു തീര്‍ന്നപ്പോള്‍ കാബിനിലെ നേരിയ തണുപ്പിലും ആകെ വിയര്‍ത്തുപോയി. എന്നാണ് ഫിവിയെ പരിചപ്പെട്ടത് ഓര്‍മ്മയില്ല. ചാറ്റ് റൂമിലേയ്ക്ക് കടന്നുവന്ന അപരിചിതരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു ഫിവി. ഓന്നോ രണ്ടോ തവണ മാത്രമേ ചാറ്റ് റൂമിലേയ്ക്ക് ഫിവി കടന്നുവന്നിരുന്നുള്ളൂ. കേരളത്തെക്കുറിച്ചറിയാന്‍. ദൈവത്തിന്റെ സ്വന്തം നാടിന്റെ വിശേഷം അറിയാന്‍ അവള്‍ ഇന്തോനേഷ്യയിലെ അസ്വസ്ഥകളില്‍ നിന്നും അടുത്തുവന്നിരുന്നു.

നെറ്റിയില്‍ നിന്നും ഒഴുകിയെത്തുന്ന വിയര്‍പ്പുതുള്ളികളെ സാരിത്തലപ്പുകൊണ്ട് ഒപ്പിയെടുക്കുമ്പോഴാണ് ശരിക്കും ഞെട്ടിയത്. ഫിവിയുടെ മുന്നില്‍ താന്‍ ഒരു ആണ്‍കുട്ടിയാണ്. ഒരു കൌതുകത്തിനുവേണ്ടി അവള്‍ക്കുമുന്നില്‍ വേഷം മാറുമ്പോള്‍ ഇത്രയധികം തന്നെ വിശ്വസിക്കുമെന്ന് കരുതിയില്ല. സൈനൌട്ട് ചെയ്ത് തിരികെ റൂമിലേയ്ക്ക് വരുമ്പോള്‍ കോളേജ് അദ്ധ്യാപികയായ ഉമയില്‍ നിന്നും നകുലനിലേക്കുള്ള ദൂരത്തിന്റെ തോത് അളക്കുകയായിരുന്നു.

റൂമില്‍ റോസ്മേരി നേരത്തെ വന്നിരുന്നു. അവളുടെ തലയില്‍ നിന്നുവീണ വാടിയ മുല്ലപ്പൂക്കളുടെ ഗന്ധം ഒരു കല്ല്യാണവിരുന്നിനെ ഓര്‍മ്മിപ്പിക്കുന്നു.

"എന്താ ഉമ.. തന്റെ വിരുന്നുകാരന്‍ ഇന്നും ലൈനിലെത്തിയില്ലെ..?'' പതിവുശൈലിയുള്ള ചിരികലര്‍ന്ന റോസ് മേരിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.

അങ്ങകലെ കാശ്മീരിന്റെ കൊടുതണുപ്പിലും ഉള്ളില്‍ ചൂടുമായി നില്‍ക്കുന്ന തന്റെ പ്രിയപെട്ടവന്റെ ചിത്രവും ഇപ്പോള്‍ കടന്നുവരുന്നില്ല.

ഒഴുകിയെത്തുന്ന തിരമാലകളില്‍ നിന്ന് തന്റെ പ്രിയപ്പെട്ടവരുടെ വിശേഷങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്ന ഫിവിയാണ് ഉള്ളില്‍ നിറയെ.

പുറത്ത് മഴ പതിയെ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ചെറുജാലകം തുറന്ന് ഒരായിരം വെള്ളിനൂലുകള്‍ പോലെ ഉതിര്‍ന്നുവരുന്ന മഴത്തുള്ളികളില്‍ നോക്കിയിരിക്കുമ്പോള്‍ മങ്ങിയ മെഴുകുതിരി വെട്ടത്തിലിരുന്ന് റോസ്മേരി പ്രാര്‍ത്ഥന തുടങ്ങിയിരുന്നു.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh