കത്തുകള്‍
എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ .

കരുവന്നൂര്‍പുഴയുടെ ആത്മഭാഷണങ്ങള്‍

അശോകന്‍ ചരുവില്‍

ജനയുഗത്തില്‍ കോളമെഴുത്തു തുടങ്ങിയ ശേഷം ആ വകയില്‍ അഷ്ടമൂര്‍ത്തിക്കുളള അഭിനന്ദനങ്ങളില്‍ ചിലതു കൈപ്പറ്റാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഞാന്‍ അത് അഷ്ടമൂര്‍ത്തിക്കു കൈമാറും എന്ന വിശ്വാസം കൊണ്ടാകാം. അല്ലെങ്കില്‍ അദ്ദേഹത്തിനു പകരം എന്നെ അഭിനന്ദിച്ചാലും മതി എന്നു കരുതിയിട്ടാവാം. രണ്ടായാലും എനിക്ക് അങ്ങേയറ്റത്തെ സന്തോഷം തന്നെ. മറ്റൊരു സന്തോഷം ഇത്രയേറെ റീഡര്‍ഷിപ്പ് ജനയുഗം പത്രത്തിന് ഉണ്ട് എന്ന അറിവാണ്. കേരളത്തിലെ പുരോഗമന മനസ്സാക്ഷിയുടെ മുഖമായ ആ പത്രം ചെറിയൊരു ഇടവേളക്കു ശേഷം രംഗത്തു വരികയായിരുന്നുവല്ലോ. പത്രം വായിക്കുന്നുണ്ട് എന്നു മാത്രമല്ല പത്രത്തിലെ ലേഖനങ്ങളും ആളുകള്‍ വായിക്കുന്നുണ്ട് എന്ന അറിവ് ഇന്നത്തെ കാലത്ത് വലിയ ആശ്വാസമാണ്.

കഥാകൃത്തുക്കള്‍ കഥക്കു പകരം ഓര്‍മ്മക്കുറിപ്പുകളും സാമൂഹ്യ വിമര്‍ശനങ്ങളും എഴുതുന്നത് വരാനിരിക്കുന്ന സാഹിത്യ പ്രസ്ഥാനത്തിന്റെ ഒരു സൂചനയായി കണക്കാക്കണം. കഥ കവിതയിലേക്കും കവിത ചരിത്രത്തിലേക്കും നാടകം സാമ്പത്തികാവലോകനത്തിലേക്കും അതിക്രമിച്ചു കടക്കുന്നത് കാണാനാവുന്നു. ഫിക്ഷന്റെ കടന്നുു കയറ്റം ചരിത്ര രചനയെ അതിന്റെ ചരിത്രപരമായ ജഡാവസ്ഥയില്‍ നിന്ന് മോചിപ്പിക്കുന്നുണ്ട്. വി.എസ്.നയ്പാളും, ഡൊമിനിക് ലാപിയറും മറ്റും ഇന്ത്യയെക്കുറിച്ചെഴുതിയ പുസ്തകങ്ങള്‍ നോവലാണോ, യാത്രാവിവരണമാണോ, രാഷ്ട്രീയ വിശകലനമാണോ, ചരിത്രമാണോ എന്നു തീരുമാനിക്കുക അത്ര എളുപ്പമല്ല. നോവലെന്ന് പേരിട്ടതുകൊണ്ട് ബന്യാമിന്റെ ‘ആടുജീവിതം' എന്ന അനുഭവ രചന അക്കാദമിയുടെ അവാര്‍ഡിനു പരിഗണിക്കപ്പെട്ടു. അങ്ങനെയൊരു വിശേഷണം ചേര്‍ക്കാത്തതുകൊണ്ടു മാത്രം താഹാ മാടായിയുടെ ‘ദേശമേ ദേശമേ.....' ഒരു പുരസ്കാരത്തിനും പരിഗണിക്കപ്പെട്ടില്ല. നമ്മുടെ സാഹിത്യ നിരൂപണവും രൂപംമാറി രക്ഷപ്പെടുകയാണ്. 'രമണന്‍ വായിച്ച എന്റെ ജീവിതമാണ്' ശാരദക്കുട്ടിയുടെ പുതിയ ചങ്ങമ്പുഴ പഠനം. എഞ്ചുവടികള്‍ കയ്യിലുണ്ടെന്ന് അഹങ്കരിച്ചിരുന്ന നിരൂപക കേസരികളുടെ കാലം കഴിയുകയാണ്. വായനക്കാരന്റെ ആത്മാവിനെയാവും അവര്‍ ഇനി വെളിപ്പെടുത്തേണ്ടി വരിക. ഇതെങ്ങനെ സാധിക്കുമെന്നറിയാന്‍ ഞങ്ങളുടെയൊക്കെ രചനകള്‍ അവര്‍ വായിച്ചു പഠിക്കട്ടെ.

അഷ്ടമൂര്‍ത്തി എന്തെഴുതിയാലും അത് എവിടെ കണ്ടാലും താനത് വായിക്കും എന്ന് ചില സുഹൃത്തുക്കള്‍ പറയാറുണ്ട്. വ്യത്യസ്ഥമായ ഒരു നിരീക്ഷണം അതിലുണ്ടെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. ഒപ്പം ആലോചനാമൃതമായ ഒരു നര്‍മ്മം. ഒരു മനുഷ്യസ്പര്‍ശം. എല്ലാറ്റിനുമുപരി ആശയത്തിന്റെ അടിത്തട്ടു വെളിപ്പെടുന്നത്ര തെളിഞ്ഞ ഭാഷ. കഥയെഴുത്തുകാരനായതുകൊണ്ടാണ് ഈ അത്ഭുതസിദ്ധി എന്ന് ചിലര്‍ വിലയിരുത്തും. മലയാള കഥയുടെ ചരിത്രത്തില്‍ അതി സങ്കീര്‍ണ്ണമായ രചനകളുടെ കാലവും ഉണ്ടെന്ന് അവര്‍ മറന്നു പോകുന്നു. ഞങ്ങളുടെ നിര്‍ഭാഗ്യം എന്നു പറയട്ടെ അഷ്ടമൂര്‍ത്തിയും ഞാനും കഥയെഴുത്തു തുടങ്ങിയത് ആ കാലത്താണ്. എഴുതാനുള്ള ഉത്സാഹം തരുന്ന ഭ്രാന്തുപിടിച്ച വായനയുടെ കാലവും അന്നായിരുന്നു. രചനയെ നവീകരിക്കാനുള്ള ശ്രമത്തില്‍ എഴുത്തുകാരന്‍ ഭാഷകൊണ്ട് ശീര്‍ഷാസനം നടത്തിയിരുന്ന കാലം. മദിരാശിയില്‍ നിന്നു പുറത്തു വന്നിരുന്ന ഒരു മലയാള പ്രസിദ്ധീകരണം തന്നോട് കഥ ചോദിച്ച കാര്യം സി.വി.ശ്രീരാമന്‍ ഇടക്കു പറയാറുണ്ട്: ഒറ്റ നിബന്ധനയേ അവര്‍ക്കുണ്ടായിരുന്നുള്ളു: 'വായിച്ചാല്‍ ആര്‍ക്കും അത്ര പെട്ടെന്ന് മനസ്സിലാവരുത്.'

അഷ്ടമൂര്‍ത്തിയുടെ കഥകളും കുറിപ്പുകളും വായിക്കുമ്പോള്‍ എനിക്ക് കരുവന്നൂര്‍ പുഴയെ ഓര്‍മ്മ വരും. ഞങ്ങളുടെ രണ്ടു ഗ്രാമങ്ങളേയും തഴുകിക്കൊണ്ടാണ് ആ പുഴ പടിഞ്ഞാറോട്ടൊഴുകുന്നത്. അഷ്ടമൂര്‍ത്തിയുടെ വീടാണെങ്കില്‍ പുഴയോട് ചേര്‍ന്ന്. വിട്ടു പോകാതെ ഒരു കാര്യം എഴുതട്ടെ: ആ വീട്ടു കടവില്‍ ഞാനും കുളിച്ചിട്ടുണ്ട്. 'കൊറ്റിക്കല്‍ കാപ്പ്' എന്ന പേരില്‍ ആ കടവിനെക്കുറിച്ചും ഒരു കഥയുണ്ട്. അവിടെ മുങ്ങി നിവര്‍ന്നപ്പോള്‍ ഞാന്‍ അഭിമാനത്തോടെ ഓര്‍ത്തു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ വീട്ടില്‍ ഒളിച്ചു താമസിക്കുന്ന കാലത്ത് സാക്ഷാല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടും ഈ കടവില്‍ കുളിച്ചു കാണും. എന്നും നിറഞ്ഞൊഴുകുന്ന കരുവന്നൂര്‍ പുഴ കാണുംപോലെ ഒരു സന്തോഷം അഷ്ടമൂര്‍ത്തിയുടെ കഥ വായിക്കുമ്പോഴും തോന്നും. എണ്‍പതുകളുടെ പകുതിയില്‍ എന്നോ ആണ് ഞങ്ങള്‍ തമ്മില്‍ ആദ്യം കാണുന്നത്. തന്റെ പന്ത്രണ്ടു വര്‍ഷത്തെ മുംബെ ജീവിതത്തിനു ശേഷം അദ്ദേഹം തൃശ്ശൂരില്‍ വന്ന് ജോലി ചെയ്യാന്‍ തുടങ്ങിയ ശേഷം. അപ്പോഴേക്കും ഞങ്ങള്‍ കുറച്ചൊക്കെ എഴുതിയിരുന്നു. അഷ്ടമൂര്‍ത്തിയാണെങ്കില്‍ കഥകള്‍ കൂടാതെ ഒരു നോവലും (റിഹേഴ്സല്‍ ക്യാമ്പ്) എഴുതി അതിന് അന്നത്തെ പ്രസിദ്ധമായ കുങ്കുമം അവാര്‍ഡ് നേടിക്കഴിഞ്ഞിരുന്നു. എഴുത്തിലെന്ന പോലെ ജീവിതത്തിലും ഈ സുഹൃത്ത് എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. എഴുത്ത് ഒരു മത്സര പരീക്ഷയാണെന്നാണ് അതുവരെ ഞാന്‍ മനസ്സിലാക്കിയിരുന്നത്. മത്സരവും മോഹവും മോഹഭംഗവും ഇല്ലാതെ തന്നെ ഈ ഭൂമിയില്‍ ജീവിച്ചു പോകാന്‍ കഴിയുമെന്ന് അഷ്ടമൂര്‍ത്തി പറയാതെ പറഞ്ഞു തന്നു. എഴുതുമ്പോഴും എഴുതാത്തപ്പോഴും എഴുത്തുകാരന് ആത്മസംഘര്‍ഷമാണല്ലോ. പ്രൊഫഷണല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുമ്പോഴാണ് കാലത്തിന്റെ സംഘര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളാനാവുകയെന്ന് ഞാന്‍ വേഗം മനസ്സിലാക്കി.

നേരില്‍ കാണുന്നതിനു മുമ്പെ ഈ കഥാകൃത്തിന്റെ ചില സവിശേഷതകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. തെളിഞ്ഞ ഭാഷയില്‍ എഴുതുന്നുവെങ്കിലും സാമ്പ്രദായിക മട്ടിലുള്ള ഒരു യഥാതഥ കഥാകൃത്തല്ല അഷ്ടമൂര്‍ത്തി. ജീവിതത്തെ തന്റെ മട്ടില്‍ വിശകലനം ചെയ്യുകയാണ് അദ്ദേഹം. അന്നത്തെ ആധുനിക പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഒരു തരം ഭാവ സങ്കീര്‍ണ്ണത ആ കഥകളില്‍ ഉണ്ടായിരുന്നു. സമകാലികരായ ചില എഴുത്തുകാര്‍ ഭാഷയെ തിരിച്ചും മറിച്ചുമിട്ട് സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ആധുനിക ജീവിത വിഹ്വലതകളെ ഇയാള്‍ ഋജുവായ ഭാഷയില്‍ ആവിഷ്കരിച്ചു. രണ്ടു കഥകള്‍ അന്ന് ഞങ്ങളൊക്കെ വല്ലാതെ ഓര്‍ത്തു വെച്ചിരുന്നു. 'താക്കോലു'ം 'അമ്മ ഉറങ്ങുന്ന രാത്രി'യും. ചെറിയൊരു ഉള്‍ഭയമാണ് അതു വായിച്ചപ്പോള്‍ എനിക്കുണ്ടായത്. മുംബെ വാസത്തിന്റെ ഭാഗമായ നഗരജീവിതം ആത്മാവില്‍ ലയിച്ചു ചേര്‍ന്നതു കൊണ്ടാകാം അഷ്ടമൂര്‍്ത്തിക്ക് ആ കഥകള്‍ എഴുതാന്‍ കഴിഞ്ഞത്. പക്ഷേ 'സുധാകരന്റെ വീട്' തികഞ്ഞ ഒരു നാട്ടിന്‍പുറത്ത് നടക്കുന്ന കഥയാണ്. 'ഒരു പഴയ വാച്ചു'ം ഏതാണ്ട് അതേ പശ്ചാത്തലം തന്നെ. പക്ഷേ അങ്കലാപ്പും അപരിചിതത്തവും തുടിക്കുന്ന ആധുനിക ജീവിതഭാവം അവിടേയും നമ്മെ ഭയപ്പെടുത്തുന്നുണ്ട്.

എണ്‍പതുകളിലെ ഞങ്ങളുടെ തൃശ്ശൂര്‍ സായാഹ്നങ്ങള്‍ക്കു ശേഷം കരുവന്നൂര്‍ പുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. പുഴക്കുമേല്‍ ആറാട്ടുപുഴയില്‍ പുതിയ പാലം വന്നു. അതിനെക്കുറിച്ചും അഷ്ടമൂര്‍ത്തി കഥയെഴുതി.(കരുവന്നൂര്‍ പുഴയിലെ പാലം) തിരിഞ്ഞു നോക്കുമ്പോള്‍ കാലം അത്ര ദീര്‍ഘമല്ലെങ്കിലും എന്തൊക്കെ മാറ്റങ്ങളാണ് ലോകത്തിനുണ്ടായത് എന്ന് അത്ഭുതം തോന്നുന്നു. സോവിയറ്റ് യൂണിയന്റെ പതനം. ബാബറി മസ്ജിദിനു മേല്‍ ഹിന്ദു തീവ്രവാദികളുടെ ആക്രമണം. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ടായ സാംസ്കാരിക ധ്രുവീകരണം. സാമ്രാജ്യത്ത ആഗോളവല്‍ക്കരണത്തിന്റേയും അതിന്റെ മുന്നോടിയായുള്ള സാംസ്കാരിക അധിനിവേശത്തിന്റേയും ആസൂത്രിതമായ ചുവടുവെയ്പുകള്‍. അതിനിടെ പുതിയൊരു നൂറ്റാണ്ടും കടന്നു വന്നു. അഷ്ടമൂര്‍ത്തിയുടെ കഥകള്‍ക്കും ഇതിനോടകം പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. പ്രമേയ സ്വീകാരത്തിലും ഭാഷാശൈലിയിലും മാറ്റമുണ്ടായി. സമൂഹത്തില്‍ അലിഞ്ഞു ചേര്‍ന്ന് ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു ഭാവമാണ് ഇന്ന് ആ കഥകള്‍ക്കുള്ളത്. പ്രസിദ്ധങ്ങളായ ചില പോക്കറ്റ് കാര്‍ട്ടൂണുകളിലെ സ്ഥിരം സാക്ഷിയേപ്പോലെയാണ് കഥാകൃത്ത് നില്‍ക്കുന്നത്. ലോകഗതിയെ മനുഷ്യന്റെ പക്ഷത്തുനിന്ന് ഒട്ടൊരു നിസ്സഹായതയോടെ അദ്ദേഹം നോക്കിക്കാണുന്നു. ഈ നിസ്സഹായതാ ഭാവം നിസ്സംഗതയല്ല. അതിനു വലിയൊരു രാഷ്ട്രീയ ദൌത്യമുണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്ന ജനയുഗം കുറിപ്പുകള്‍.

തൃശ്ശൂര്‍ പൂരം കാണുന്നതിന് സ്വരാജ് റൌണ്ടിലെ കെട്ടിടങ്ങളുടെ മട്ടുപ്പാവുകള്‍ റിസര്‍വ്വ് ചെയ്യുന്ന ഒരു സമ്പ്രദായം പണ്ടേ ഉണ്ട്. എഴുന്നള്ളിപ്പും മേളവും കുടമാറ്റവും കാണാനുള്ള ഭദ്രമായ ഒരിടം. തിരക്കില്‍പ്പെട്ട് വിയര്‍ക്കേണ്ട എന്നൊരു ഗുണമുണ്ട്. താന്താങ്ങളുടെ ഭദ്രമായ ഇടങ്ങളില്‍ നിന്നുകൊണ്ടുള്ള ദര്‍ശനങ്ങള്‍ വേറെയും ഒരുപാടുണ്ട്. യുണിവേഴ്സിറ്റിയില്‍ ഇരുന്ന് പണ്ഡിതന്മാര്‍ ലോകത്തെ നോക്കുന്നു. സെക്രട്ടേറിയറ്റില്‍ ഇരുന്ന് മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും നോക്കുന്നു. പത്രസ്ഥാപനങ്ങളില്‍ ഇരുന്ന് പത്രപ്രവര്‍ത്തകര്‍. രാഷ്ടീയ പാര്‍ട്ടികളില്‍ ഇരുന്ന് നേതാക്കള്‍. പ്രത്യയശാസ്ത്രങ്ങള്‍ക്കകത്തിരുന്ന് വ്യാഖ്യാതാക്കള്‍. അക്കാദമികളിലും ദന്തഗോപുരങ്ങളിലും ഇരുന്ന് സാഹിത്യകാരന്മാര്‍. ഭദ്രമല്ലാത്ത ഒരു ലോകത്തു നിന്നുകൊണ്ടാണ് അഷ്ടമൂര്‍ത്തി ഇവിടെ ലോകത്തെ നോക്കുന്നത്. തന്റെ കാഴ്ചക്ക് യാതൊരുവക ആധികാരികതയും ലേഖകന്‍ അവകാശപ്പെടുന്നില്ല. പ്രശ്നപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ല. ്അതുകൊണ്ടു തന്നെ മറ്റാരും കാണാത്തതു കാണാനും കാഴ്ചയുടെ മറുപുറം ചികയാനും ഈ കുറിപ്പുകള്‍ക്ക് കഴിയുന്നുണ്ട്. പ്രാഥമിക തലത്തില്‍ തന്നെ എഴുത്തുകാരനും വായനക്കാരനും വസ്തുതകളും ഇവിടെ ഒന്നിച്ചുല്‍ഭവിക്കുന്നു.

ഇത് അനുഭവ രചനകളുടെ കാലമാണല്ലോ. പത്രങ്ങളുടെ വിശേഷാല്‍ പതിപ്പുകളില്‍ കഥകള്‍ക്കുണ്ടായിരുന്ന മേല്‍ക്കോയ്മ ആത്മഭാഷണങ്ങള്‍ അട്ടിമറിച്ചിരിക്കുന്നു. ആത്മകഥയെഴുതാനുള്ള മഹാന്‍മാരുടെ കുത്തകാവകാശവും നഷ്ടപ്പെട്ടു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ കാലത്ത് സാമാന്യ മനുഷ്യന്റെ ജീവിതം ആഖ്യാനം ചെയ്യപ്പെട്ടു തുടങ്ങി. ഇന്നു പക്ഷേ ആഖ്യാനവും ആഖ്യാതാവും ഒന്നാകുന്നു. രക്തരഹിതമായ ഈ വിപ്ളവത്തില്‍ ആഖ്യാന കലയിലെ പൌരോഹിത്യമാണ് തകര്‍ന്നടിയുന്നത്. പുതിയൊരു സാഹിത്യ പ്രസ്ഥാനത്തിന്് ഇത് കാരണമായേക്കും. നിലനില്‍ക്കുന്ന സാഹിത്യ രൂപങ്ങള്‍ ചോദ്യം ചെയ്യപ്പെടും. അവയെ അധികരിച്ചുണ്ടാക്കിയ അക്കാദമികളും യൂണിവേഴ്സിറ്റികളും അവാര്‍ഡുകളും പുനസംഘടിപ്പിക്കേണ്ടി വരും. കഥക്കുള്ള അവാര്‍ഡ് ചിലപ്പോള്‍ ജീവന്‍ ജോബ് തോമാസിനു കൊടുക്കേണ്ടി വരും.

കഥാകൃത്തുക്കള്‍ കഥക്കു പകരം ഓര്‍മ്മക്കുറിപ്പുകളും സാമൂഹ്യ വിമര്‍ശനങ്ങളും എഴുതുന്നത് വരാനിരിക്കുന്ന സാഹിത്യ പ്രസ്ഥാനത്തിന്റെ ഒരു സൂചനയായി കണക്കാക്കണം. കഥ കവിതയിലേക്കും കവിത ചരിത്രത്തിലേക്കും നാടകം സാമ്പത്തികാവലോകനത്തിലേക്കും അതിക്രമിച്ചു കടക്കുന്നത് കാണാനാവുന്നു. ഫിക്ഷന്റെ കടന്നുു കയറ്റം ചരിത്ര രചനയെ അതിന്റെ ചരിത്രപരമായ ജഡാവസ്ഥയില്‍ നിന്ന് മോചിപ്പിക്കുന്നുണ്ട്. വി.എസ്.നയ്പാളും, ഡൊമിനിക് ലാപിയറും മറ്റും ഇന്ത്യയെക്കുറിച്ചെഴുതിയ പുസ്തകങ്ങള്‍ നോവലാണോ, യാത്രാവിവരണമാണോ, രാഷ്ട്രീയ വിശകലനമാണോ, ചരിത്രമാണോ എന്നു തീരുമാനിക്കുക അത്ര എളുപ്പമല്ല. നോവലെന്ന് പേരിട്ടതുകൊണ്ട് ബന്യാമിന്റെ 'ആടുജീവിതം' എന്ന അനുഭവ രചന അക്കാദമിയുടെ അവാര്‍ഡിനു പരിഗണിക്കപ്പെട്ടു. അങ്ങനെയൊരു വിശേഷണം ചേര്‍ക്കാത്തതുകൊണ്ടു മാത്രം താഹാ മാടായിയുടെ 'ദേശമേ ദേശമേ.....' ഒരു പുരസ്കാരത്തിനും പരിഗണിക്കപ്പെട്ടില്ല. നമ്മുടെ സാഹിത്യ നിരൂപണവും രൂപംമാറി രക്ഷപ്പെടുകയാണ്. 'രമണന്‍ വായിച്ച എന്റെ ജീവിതമാണ്' ശാരദക്കുട്ടിയുടെ പുതിയ ചങ്ങമ്പുഴ പഠനം. എഞ്ചുവടികള്‍ കയ്യിലുണ്ടെന്ന് അഹങ്കരിച്ചിരുന്ന നിരൂപക കേസരികളുടെ കാലം കഴിയുകയാണ്. വായനക്കാരന്റെ ആത്മാവിനെയാവും അവര്‍ ഇനി വെളിപ്പെടുത്തേണ്ടി വരിക. ഇതെങ്ങനെ സാധിക്കുമെന്നറിയാന്‍ ഞങ്ങളുടെയൊക്കെ രചനകള്‍ അവര്‍ വായിച്ചു പഠിക്കട്ടെ.

അഷ്ടമൂര്‍ത്തിയുടെ ഈ കുറിപ്പുകള്‍ സാഹിത്യത്തിലെ ഏതു കള്ളിയിലാണ് നമ്മുടെ വ്യവസ്ഥാപിത പണ്ഡിത നിരൂപകന്മാര്‍ ഒതുക്കുക എന്നറിയാന്‍ കൌതുകം തോന്നുന്നുണ്ട്. ഇത് കഥയല്ലെന്ന് അവര്‍ പറയുമായിരിക്കും. കാരണം പുസ്തകത്തിന്റെ ടൈറ്റില്‍ പേജില്‍ അങ്ങനെയല്ലല്ലോ ഉള്ളത്. ലേഖന സമാഹാരമാണോ? അസാരം ഭാവന കലര്‍ന്നതുകൊണ്ടും കഥാപാത്രങ്ങള്‍ ഉള്ളതു കൊണ്ടും ലക്ഷണയുക്തമായ ലേഖനങ്ങളല്ല ഇതിലുള്ളത്. ഓര്‍മ്മക്കുറിപ്പാണോ? അങ്ങനെ പറയാന്‍ പറ്റില്ല. ജീവിത നീരീക്ഷണമാണോ? അങ്ങനെയൊരു സാഹിത്യശാഖ ഇല്ലല്ലോ.

എഴുത്തുകാര്‍ കഥയും കവിതയുമല്ല, തങ്ങളുടെ ആത്മാവിനെയാണ് പകര്‍ത്തുന്നത്. ഈ കുറിപ്പുകള്‍ വായിക്കാന്‍ ഇടയുള്ളവര്‍ അതു തിരിച്ചറിയും എന്നു നിശ്ചയം.

asokan charuvil,
kattoor.p.o. thrissur dist. pin 680702.
phone 04802876572, 09447618658.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh