കത്തുകള്‍
പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ .

ടീം ഇന്ത്യ നേടുമോ?

എ എന്‍ രവീന്ദ്രദാസ്

ലണ്ടന്‍ ഒളിമ്പിക്സും യു.എസ് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റും കഴിഞ്ഞ് കായിക ലോകം ‘കുട്ടിക്രിക്കറ്റി'ന്റെ മാസ്മരികതയില്‍ ലയിക്കാന്‍ ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ 18 മുതല്‍ ശ്രീലങ്കയിലെ കളി മൈതാനങ്ങള്‍ ട്വന്റി 20 ക്രിക്കറ്റിന്റെ മൂന്നാമത് വിശ്വമേളക്ക് വേദിയാവുന്നു. ഓരോ പന്തും ഗാലറിയിലെത്തിക്കാനായി സ്ട്രെെക്കിങ് എന്‍ഡില്‍ കാത്ത് നില്‍ക്കുന്നവരുടെ ബാറ്റിലേക്കാണ് ഇനി ക്രിക്കറ്റ് പ്രേമികള്‍ കണ്ണയക്കുക. ആളും അര്‍ഥവുമെത്തുന്നതോടെ സജീവമാവുന്ന പല്ലേക്കീലിലെയും കൊളംബോയിലെയും ഹംബന്‍ടോട്ടയിലെയും ഗ്രൌണ്ടുകളില്‍ വെടിക്കെട്ടിന് തിരികൊളുത്തുകയാണ്. ആകെ 12 ടീം, 27 മത്സരങ്ങള്‍. വനിതാ ലോകകപ്പും ഇതോടൊപ്പം ലങ്കയില്‍ നടക്കുന്നുണ്ട്.

പ്രഥമ ലോകകപ്പിലെ കിരീട ധാരണത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളിലാണ് എം.എസ് ധോണിയുടെ ടീം ഇന്ത്യ ഇന്നും ജീവിക്കുന്നത്. ഫൈനലില്‍ പാകിസ്താനെതിരെ കൈവിട്ടെന്ന് കരുതിയ കളിയുടെ ഫലം, പത്താം വിക്കറ്റില്‍ ബാറ്റ് ചെയ്ത മിസ്ബാഹുല്‍ ഹഖ് നല്‍കിയ ക്യാച്ച് മലയാളി താരം എസ് ശ്രീശാന്ത് സ്വന്തമാക്കിയതോടെ അപ്രതീക്ഷിതമായി ഇന്ത്യക്ക് സ്വന്തമാവുകയായിരുന്നു. 2009ലും 2010ലും ഒരേ രീതിയിലുള്ള പതനമാണ് ഇന്ത്യയെ കാത്തിരുന്നത്. 2009ല്‍ പ്രാഥമിക റൌണ്ടിലെ രണ്ടില്‍ രണ്ടും ജയിച്ച് സൂപ്പര്‍ എട്ടിലെത്തിയ ധോണിയും കൂട്ടരും തുടര്‍ന്ന് മൂന്നു കളികളും തോറ്റ് സെമിയില്‍ കടക്കാനാവാതെ മടങ്ങി. 2010ലും പ്രാഥമിക റൌണ്ടിലെ രണ്ട് കളികളും ഇന്ത്യക്കൊപ്പം നിന്നു. സൂപ്പര്‍ എട്ടിലെ മൂന്നില്‍ മൂന്നിലും തോല്‍വി.

കഥ ഇതുവരെ

21ാം നൂറ്റാണ്ടിലെ കളിയായ ട്വന്റി 20യുടെ ആദ്യ ലോകകപ്പ് അരങ്ങേറിയത് 2007 സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു. നാല് ഗ്രൂപ്പുകളിലായി 12 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ കലാശക്കളിയില്‍ പാകിസ്താനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളായി. പാകിസ്താന്റെ ഷാഹിദ് അഫ്രീദിയായിരുന്നു മാന്‍ ഓഫ് ദ സീരീസ്. 265 റണ്‍സടിച്ച് ആസ്ട്രിേലിയന്‍ ബാറ്റ്സ്മാന്‍ മാത്യൂ ഹെയ്ഡന്‍ ടോപ് സ്കോററായപ്പോള്‍ കൂടുതല്‍ ഇരകളെ സമ്പാദിച്ചത് പാക് ബൌളര്‍ ഉമര്‍ ഗുല്‍ (13) ആയിരുന്നു.

2009 ജൂണില്‍ രണ്ടാം ട്വന്റി 20 ലോകകപ്പ് നടന്നു. ഇംഗ്ളണ്ടായിരുന്നു ആതിഥേയര്‍. സൂപ്പര്‍ എട്ടും സെമി ഫൈനലുകളും കടന്ന് കലാശക്കളിക്ക് എത്തിയത് ശ്രീലങ്കയും നിലവിലെ റണ്ണറപ്പായ പാകിസ്താനും. തുടര്‍ച്ചയായ രണ്ടാം ഫൈനലും ഏഷ്യന്‍ ടീമുകള്‍ തമ്മിലായപ്പോള്‍ എട്ട് വിക്കറ്റ് ജയവുമായി പാകിസ്താന്‍ കിരീടത്തില്‍ മുത്തമിട്ടു. 317 റണ്‍സ് നേടിയ ശ്രീലങ്കയുടെ തിലകരത്നെ ദില്‍ഷനായിരുന്നു ടോപ് സ്കോററും ലോകകപ്പിന്റെ താരവും. കഴിഞ്ഞ തവണത്തെപ്പോലെ 13 വിക്കറ്റ് നേടി പാക് ബൌളര്‍ ഉമര്‍ ഗുല്ലും വീണ്ടും ഒന്നാമനായി.

രണ്ടു വര്‍ഷം കൂടുമ്പോഴാണ് ട്വന്റി 20 ലോകകപ്പ് നടത്താന്‍ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൌണ്‍സില്‍ (ഐ.സി.സി) തീരുമാനിച്ചിരുന്നതെങ്കിലും വെറും 10 മാസം കഴിഞ്ഞ് മൂന്നാമത്തെ ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെട്ടു. സുരക്ഷാ കാരണങ്ങളാല്‍ പാകിസ്താനില്‍ നിന്ന് 2008ല്‍ മാറ്റിയ ചാമ്പ്യന്‍സ് ട്രോഫി 2010ല്‍ വെസ്റിന്‍ഡീസില്‍ നടത്താനായിരുന്നു നിശ്ചയിച്ചത്. ഇത് ട്വന്റി 20 ലോകകപ്പാക്കി മാറ്റുകയായിരുന്നു. 2010 ഏപ്രില്‍മെയ് മാസങ്ങളില്‍ 12 ടീം പങ്കെടുത്ത മത്സരങ്ങള്‍ക്കൊടുവില്‍ ഇംഗ്ളണ്ടും ആസ്ട്രേലിയയും ഫൈനല്‍ കളിച്ചു. ഏഴ് വിക്കറ്റ് ജയത്തോടെ ഇംഗ്ളീഷുകാര്‍ ചാമ്പ്യന്‍മാരായി. ഇംഗ്ളണ്ടിന്റെ കെവിന്‍ പീറ്റേഴ്സണായിരുന്നു മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്. 302 റണ്‍സുമായി ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ ടോപ് സ്കോററായി. 14 വിക്കറ്റെടുത്ത ഓസീസ് പേസര്‍ ഡിര്‍ക് നാന്‍സായിരുന്നു ബൌളര്‍മാരില്‍ മുമ്പന്‍... .

ഇന്ത്യ എവിടെവരെ?

പ്രഥമ ലോകകപ്പിലെ കിരീട ധാരണത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളിലാണ് എം.എസ് ധോണിയുടെ ടീം ഇന്ത്യ ഇന്നും ജീവിക്കുന്നത്. ഫൈനലില്‍ പാകിസ്താനെതിരെ കൈവിട്ടെന്ന് കരുതിയ കളിയുടെ ഫലം, പത്താം വിക്കറ്റില്‍ ബാറ്റ് ചെയ്ത മിസ്ബാഹുല്‍ ഹഖ് നല്‍കിയ ക്യാച്ച് മലയാളി താരം എസ് ശ്രീശാന്ത് സ്വന്തമാക്കിയതോടെ അപ്രതീക്ഷിതമായി ഇന്ത്യക്ക് സ്വന്തമാവുകയായിരുന്നു. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഇര്‍ഫാന്‍ പത്താനായിരുന്നു മാന്‍ ഓഫ് ദ മാച്ച്.

2009ലും 2010ലും ഒരേ രീതിയിലുള്ള പതനമാണ് ഇന്ത്യയെ കാത്തിരുന്നത്. 2009ല്‍ പ്രാഥമിക റൌണ്ടിലെ രണ്ടില്‍ രണ്ടും ജയിച്ച് സൂപ്പര്‍ എട്ടിലെത്തിയ ധോണിയും കൂട്ടരും തുടര്‍ന്ന് മൂന്നു കളികളും തോറ്റ് സെമിയില്‍ കടക്കാനാവാതെ മടങ്ങി. 2010ലും പ്രാഥമിക റൌണ്ടിലെ രണ്ട് കളികളും ഇന്ത്യക്കൊപ്പം നിന്നു. സൂപ്പര്‍ എട്ടിലെ മൂന്നില്‍ മൂന്നിലും തോല്‍വി.

അഫ്ഗാനിസ്താനും ഇംഗ്ളണ്ടും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇക്കുറി ഇന്ത്യ. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ടീം സൂപ്പര്‍ എട്ടിലെത്തും. അവിടന്നങ്ങോട്ട് മുന്നേറാന്‍ കഴിയുമോ എന്ന് കണ്ടറിയണം. 2007ല്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിലുണ്ടായിരുന്ന പകുതിയിലേറെപേര്‍ ഇത്തവണയുമുണ്ട്. ഉപഭൂഖണ്ഡത്തിലെ പരിചിതമായ സാഹചര്യങ്ങളും മികച്ച ബാറ്റിങ് നിരയുമൊക്കെ അനുകൂല ഘടകങ്ങളാണ്. എന്നാല്‍, 120 പന്തും നിര്‍ണായകമാണ് എന്നതാണ് ട്വന്റി 20യുടെ അവസ്ഥ. ഒരിടത്ത് പിഴച്ചാല്‍ ഏത് വമ്പനും മൂക്കുകുത്തും എന്നതാണ് അനുഭവം.

ടീം ഇന്ത്യ: എം.എസ്. ധോണി (ക്യാപ്റ്റന്‍), ഗൌതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, വിരാട് കോഹ്ളി, രോഹിത് ശര്‍മ, യുവരാജ് സിങ്, സുരേഷ് റെയ്ന, ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍ സിങ്, ആര്‍. അശ്വിന്‍, സഹീര്‍ഖാന്‍, ലക്ഷ്മിപതി ബാലാജി, അശോക് ദിന്‍ഡ, പീയുഷ് ചൌള, മനോജ് തിവാരി.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh