കത്തുകള്‍
പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ .

മലയോളം ആഗ്രഹിക്കുന്നു
കുന്നോളമെങ്കിലും കിട്ടാന്‍

സി. ബിജു

അപ്രതീക്ഷിതമായി തുന്നിക്കിട്ടിയ സംവിധായക കുപ്പായം. രാജമാണിക്യം എന്ന സിനിമയുടെ സംവിധായക കസേരയില്‍ ഇരിക്കുമ്പോള്‍ അന്‍വര്‍ റഷീദ് എന്ന ചെറുപ്പക്കാരന്റെ വിശേഷണം ഇതായിരുന്നു. എന്നാല്‍ രാജമാണിക്യം ബോക്സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ചപ്പോള്‍ അന്‍വറിന്റെയും ജീവിതം മനോഹരമായ ഒരു തിരക്കഥപോലെ മാറിമറിഞ്ഞു. പിന്നീടിറങ്ങിയ അണ്ണന്‍തമ്പി, ചോട്ടാ മുംബൈ, എന്നിവ മെഗാഹിറ്റായപ്പോള്‍ അന്‍വര്‍ റഷീദ് തന്റെ ഇരിപ്പിടം അരക്കിട്ടുറപ്പിക്കുകയായിരുന്നു. കേരള കഫേ എന്ന വലിയ ചിത്രത്തിന്റെ ഭാഗമായ ബ്രിഡ്ജ് എന്ന ചെറിയ ചിത്രം വഴി യഥാര്‍ത്ഥ പ്രതിഭതന്നെയാണ് താനെന്ന് അന്‍വര്‍ നമ്മെ ബോധ്യപ്പെടുത്തി. അവസാനം ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെ ന്യൂജനറേഷന്‍ സിനിമയുടെ ഭാഗമാകാന്‍ താനുമുണ്ടെന്ന് അന്‍വര്‍ വിളിച്ചുപറയുന്നു.

2005ല്‍ രഞ്ജിത്ത് മമ്മൂട്ടിയെവച്ച് ചെയ്യാനിരുന്ന സിനിമയിലേക്ക് സഹസംവിധായകനായി എന്നെ വിളിച്ചു. ഹോട്ടല്‍മുറിയില്‍ തിരക്കഥാകൃത്തുമായി ചര്‍ച്ച ആയിരുന്നു ആദ്യ ജോലി. വൈകുന്നേരംവരെ ചൂടുപിടിച്ച ചര്‍ച്ച. അപ്പോഴാണ് മമ്മൂക്ക റൂമിലേക്ക് വരുന്നത്. എന്റെയരികിലേക്ക് എത്തിയ അദ്ദേഹം ഈ സിനിമ സംവിധാനം ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞെട്ടിത്തരിച്ചുപോയ എനിക്ക് തിരിച്ച് ഒരു ഉത്തരംപോലും പറയാന്‍ സാധിച്ചില്ല. സമനില വീണ്ടെടുത്ത് ഞാന്‍ പെട്ടെന്നു തന്നെ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചെത്തി. അങ്ങനെ അപ്രതീക്ഷിതമായി രാജമാണിക്യം എന്ന സിനിമയിലൂടെ ഞാന്‍ സ്വതന്ത്ര സംവിധായകനായി മാറി. എന്റെ ആഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ് ദൈവം തന്ന സമ്മാനത്തിനു മുമ്പില്‍ അറിയാതെ ഞാനൊന്നു വിതുമ്പിപ്പോയി.

റയില്‍വേ ഉദ്യോഗസ്ഥനായ അബ്ദുള്‍ റഹീദിന്റെയും ജാരിയത്ത് ബീവിയുടെയും രണ്ടാമത്തെ പുത്രനാണ് അന്‍വര്‍. ചേട്ടന്‍ അന്‍സാര്‍. കൊല്ലം ബാലികാമറിയത്തിലും സെന്റ് അലോഷ്യസ് സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. പഠനത്തോടൊപ്പം കലാകായിക പരിപാടികളിലും ഇടയ്ക്കൊക്കെ ഒന്ന് പയറ്റിനോക്കിയിരുന്നു. അന്‍വറിന്റെ മുടങ്ങാതെ സിനിമകള്‍ കാണുമായിരുന്നു. അത് മകനും പ്രചോദനമായി. കൊല്ലം എസ്.എം.ബിയിലും കുമാറിലും സിനിമകള്‍ മാറുന്നതനുസരിച്ച് അച്ഛനും മക്കളും അവിടെ നിത്യസന്ദര്‍ശകരായി മാറി.

ചേട്ടന്‍ അന്‍സാര്‍ അക്കാലയളവില്‍ സ്കൂള്‍ യുവജനോത്സവങ്ങളിലെ സ്ഥിരം താരമായിരുന്നു. നാടകമായിരുന്നു ചേട്ടന്റെ തട്ടകം. അതുവഴി അന്‍വറിലും ചെറിയ രീതിയില്‍ അഭിനയമോഹം മൊട്ടിട്ടു. അഞ്ചാംക്ളാസില്‍ അഭിനേതാവായി. അഭിരുചികള്‍ ഒന്നുമില്ലാതിരുന്നിട്ടും അഭിനയം നന്നായി ആസ്വദിച്ചു. അഞ്ചാംക്ളാസില്‍ തുടങ്ങിയ അഭിനയം പിന്നീടങ്ങോട്ടും തുടര്‍ന്നു. അക്കാലത്തൊക്കെ നാടകം സംവിധാനം ചെയ്യുന്നവരോട് വലിയ ആരാധനയായിരുന്നു. പേപ്പറില്‍ എഴുതി തയ്യാറാക്കുന്ന കഥകളും അതിലെ സംഭാഷണങ്ങളും കഥാപാത്രത്തിലേക്ക് അവര്‍ സന്നിവേശിപ്പിക്കുന്നത് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. അന്നേ സംവിധാനം അന്‍വറില്‍ ഒരു മോഹമായി മുളച്ചു. അവസാനം കൊല്ലത്ത് നളന്ദ ട്യൂട്ടോറിയല്‍ കോളജ് നടത്തിയിരുന്ന ദിലീപ്കുമാര്‍ എന്ന അദ്ധ്യാപകന്റെ സഹായത്താല്‍ സംവിധായകനായി. അദ്ദേഹം ചിട്ടപ്പെടുത്തിയ പാറകള്‍ എന്ന നാടകത്തിലൂടെ സ്വപ്നം പൂവണിഞ്ഞു. ആദ്യ സംരംഭം മോശമല്ലായിരുന്നു എന്നാണ് പ്രേക്ഷകര്‍ പ്രതികരിച്ചത്. പാറകള്‍ സംവിധാനം ചെയ്യുന്നതോടെ സ്കൂളില്‍ അത്യാവശ്യം ‘ബുജി' പരിവേഷത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ റയില്‍വേ ഉദ്യോഗസ്ഥനായ അച്ഛന്റെ ട്രാന്‍സ്ഫര്‍ ആ പരിവേഷത്തിന് വിലങ്ങുതടിയായി. എറണാകുളത്തേക്കായിരുന്നു സ്ഥലംമാറ്റം. അങ്ങനെ ഹൈക്കോടതിക്ക് അടുക്കലുള്ള പഴയ ഇ.ആര്‍.ജി. റയില്‍വേ ക്വാര്‍ട്ടേഴ്സിലേക്ക് അന്‍വറും കുടുംബവും താമസം മാറ്റി..

കൊച്ചി സെന്റ് ആല്‍ബര്‍ട്ട് ഹൈസ്കൂളിലായിരുന്നു എട്ടാംതരം മുതലുള്ള വിദ്യാഭ്യാസം. കൊല്ലത്തെ കൂട്ടുകാരെ ഉപേക്ഷിക്കേണ്ടി വന്ന സങ്കടം കുറേനാള്‍ അലട്ടിയെങ്കിലും പെട്ടെന്നുതന്നെ കൊച്ചിയുമായി ഇഴുകിച്ചേര്‍ന്നു. അഭിനയത്തിനും സംവിധാനത്തിനുമെല്ലാം ഇരുത്തം വന്നുതുടങ്ങിത് സെന്റ് ആല്‍ബര്‍ട്സില്‍ വെച്ചാണ്. സ്കൂള്‍ കലോത്സവങ്ങളില്‍ സജീവമായതും കൊച്ചിക്കാരനായ ശേഷമാണ്. പഠനത്തില്‍ ഉഴപ്പാത്തതുകൊണ്ട് വീട്ടുകാരുടെ ഭാഗത്തുനിന്ന് അന്‍വറിന്റെ കലാവാസനയെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. മറിച്ച് വാപ്പയും ഉമ്മയും അവര്‍ക്കാകുന്ന വിധത്തിലുള്ള പ്രോത്സാഹനവും കൊടുത്തു. അതിന്റെ നന്ദിസൂചകമെന്നോണം പഠനത്തില്‍ മുന്നില്‍ നില്‍ക്കാന്‍ അന്‍വര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

അക്കാലത്ത് പത്താംക്ളാസ് കഴിയുന്ന ഏവരുടെയും സ്വപ്നം മഹാരാജാസായിരുന്നു. ഇടിച്ചുതള്ളലില്‍ ആദ്യം അഡ്മിഷന്‍ കിട്ടാതെ വന്നപ്പോള്‍ ആകെ നിരാശനായി. എന്നാല്‍ ഇസ്ളാമിക് ഹിസ്ററിയില്‍ എങ്ങനെയോ അഡ്മിഷന്‍ ലഭിച്ചു. ഇല്ലായിരുന്നെങ്കില്‍ പഠനം പത്താം ക്ളാസോടെ ഉപേക്ഷിച്ചേനെ എന്ന് അന്‍വര്‍ പറയുന്നു. അന്‍വര്‍ പഠിച്ച കാലയളവില്‍ അവിടെ എല്ലാത്തിനും മന്ത്രിമാര്‍ ഉണ്ടായിരുന്നു. സ്പോര്‍ട്സിന് ഒരു മന്ത്രി, ആര്‍ട്സിന് ഒരു മന്ത്രി അങ്ങനെ ഓരോ വിദ്യാര്‍ത്ഥിപ്രതിനിധികളും മന്ത്രിമാരായിട്ടായിരുന്നു വിവിധ ക്ളബ്ബുകളുടെ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. ഒരിക്കല്‍ ആര്‍ട്സ് മന്ത്രിയായി തിരഞ്ഞെടുത്തപ്പോള്‍ ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്.

ആ പ്രായത്തില്‍ പ്രണയിക്കാന്‍ തോന്നാത്ത ആരാ ഉള്ളത്? അന്‍വറിലും ഒരു പ്രണയം ഉദിച്ചു. ടീസ, അന്‍വറിനേക്കാള്‍ ഒരു വര്‍ഷം ജൂനിയറായ ടീസ പക്ഷേ മഹാരാജാസ് പ്രോഡക്ട് ആയിരുന്നില്ല. പെണ്‍പുലികളുടെ നാട്ടില്‍ നിന്നായിരുന്നു അവളുടെ വരവ്. സാക്ഷാല്‍ സെന്റ് തെരേസസില്‍നിന്ന്. അക്കാലത്ത് നടന്ന ഇന്റര്‍കോളജിയേറ്റ് മത്സരങ്ങളില്‍നിന്നും യൂണിവേഴ്സിറ്റിക്കായി ഒരു ടീമിനെ തെരഞ്ഞെടുക്കുമായിരുന്നു. അന്‍വറും ടീസയും യൂണിവേഴ്സിറ്റിടീമില്‍ അംഗങ്ങളായി. മാസങ്ങളോളം ഞാന്‍ പ്രണയം മനസില്‍ കൊണ്ടുനടന്നു. അവസാനം രണ്ടുംകല്പിച്ച് ഞാനതങ്ങു തുറന്നുപറഞ്ഞു. സംഗതി ക്ളീന്‍! പ്രതീക്ഷിച്ച യാതൊരുവിധ കോലാഹലങ്ങളുമില്ലാതെ ടീസ എനിക്ക് ഗ്രീന്‍ സിഗ്നല്‍ കാട്ടി. പ്രണയം ഇപ്പോഴും അന്‍വറിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നു. പിന്നീടങ്ങോട്ട് പ്രേമത്തേരില്‍ അനുരാഗവിലോചിതരായി അവര്‍ ക്യാമ്പസ് ജീവിതം ധന്യമാക്കിത്തീര്‍ത്തു എന്നും സാക്ഷ്യപ്പെടുത്തുന്നു.

പലരിലെന്നപോലെ അന്‍വറിലും മഹാരാജാസ് സിനിമയുടെ സ്വപ്നങ്ങള്‍ പൂവണിയിച്ചു. അക്കാലത്ത് സീനിയേഴ്സ് ആയിരുന്ന രാജീവ് രവിയോടും അമല്‍ നീരദിനോടും ഒന്നിച്ചായിരുന്നു ക്ളാസ് കട്ടുചെയ്യലും സിനിമാ കാണലും. സിനിമയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവരില്‍ ചൂടുപിടിച്ചു. ഫിലിം ക്ളബ്ബുകളിലും ഡ്രാമാക്ളബ്ബിലും സജീവ സാന്നിധ്യമായിരുന്നു ആ കൂട്ടുകെട്ട്. 1993ല്‍ തിരുവനന്തപുരത്തു നടന്ന സൂര്യ ഫിലിം ഫെസ്റിവലാണ് ജീവിതഗതി തിരിച്ചുവിടുന്നത്. ലോകസിനിമകള്‍ കണ്ട് അന്തിച്ചിരുന്നുപോയി. കുട്ടിക്കളി മാറ്റിവച്ച് സിനിമയെ ഗൌരവപൂര്‍വം കണ്ടുതുടങ്ങുന്നത് അന്നു മുതലാണ്. സിനിമയ്ക്കു വേണ്ടിയാണു ജീവിക്കേണ്ടതെന്ന തിരിച്ചറിവ് സമ്മാനിച്ചതും സൂര്യ ഫെസ്റിവല്‍ ആയിരുന്നു.

ഡിഗ്രി പൂര്‍ത്തിയാക്കി മഹാരാജാസിനോട് വിടപറയുമ്പോള്‍ മനസ് മുഴുവനായും സിനിമയില്‍ മുഴുകിയിരുന്നു. എങ്ങനെയെങ്കിലും ആ മേഖലയില്‍ എത്തിപ്പെടുന്നതിനെപ്പറ്റിയായി പിന്നീടുള്ള ചിന്ത. ആ സമയത്ത് ചേട്ടന് ചെന്നൈയില്‍ കോസ്റ്ഗാര്‍ഡില്‍ ജോലി ലഭിച്ചു. ചേട്ടനോടൊത്ത് ചെന്നൈയില്‍ സ്ഥിരതാമസമാക്കാന്‍ വീട്ടുകാര്‍ ആലോചിച്ചപ്പോള്‍ ഏറ്റവും സന്തോഷിച്ചത് അന്‍വറായിരുന്നു. സിനിമാലോകത്ത് എളുപ്പം എത്തിപ്പെടാനുള്ള മാര്‍ഗം ചെന്നൈയാണെന്ന് ഇതിനകം ആയാള്‍ മനസിലാക്കിയിരുന്നു.

സിനിമാമോഹം സാക്ഷാത്ക്കരിക്കാന്‍ ഒരു എളുപ്പമാര്‍ഗം അന്ന് മഹാരാജാസില്‍ പ്രൊഫസര്‍ ആയിരുന്ന സി.ആര്‍. ഓമനക്കുട്ടന്‍സാര്‍ ഉപദേശിച്ചു കൊടുത്തു. ചെന്നൈ മറീനാ ക്യാമ്പസില്‍ എം.എ. മലയാളത്തിന് ചേരുക. അവിടെ ക്ളാസെടുക്കുന്നതില്‍ പ്രമുഖനായ ഡോ. രാജേന്ദ്രബാബു അക്കാലത്തെ ഹിറ്റുകളുടെ തിരക്കഥാകൃത്താണ്. ഗുരു ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ പല ചിത്രങ്ങളും കോടികള്‍ കൊയ്യുന്ന സമയം. അദ്ദേഹം വിചാരിച്ചാല്‍ സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമാകുമെന്ന് അമല്‍നീരദിന്റെ പിതാവുകൂടിയായ ഓമനക്കുട്ടന്‍സാറിന്റെ വാക്കുകള്‍ കേട്ട മാത്രയില്‍ അന്‍വര്‍ അടുത്ത വണ്ടിയില്‍ ചെന്നൈയിലെത്തി. സംവിധാനമോഹവുമായി ചെന്നൈയില്‍ എത്തിച്ചേര്‍ന്നിട്ടും വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ജോഷിസാര്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖ സംവിധായകരുടെയും വീട്ടില്‍ നിത്യസന്ദര്‍ശകനായി. നിരാശയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ അവസാനം രക്ഷയായത് ഡോ: രാജേന്ദ്രബാബുസാര്‍ തന്നെയായിരുന്നു.

അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം രഘുനാഥ് പലേരിയുടെ അടുക്കലേക്ക് അന്‍വറെത്തി. ആരാധനയോടെ മാത്രം നോക്കിക്കാണുന്ന അദ്ദേഹത്തോടൊപ്പം വര്‍ക്ക്ചെയ്യാന്‍ കഴിയണേ എന്ന ഒരൊറ്റ പ്രാര്‍ത്ഥന മാത്രം. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ഒറ്റ സിനിമ മതിയായിരുന്നു ആ പ്രതിഭയുടെ തിളക്കമറിയുന്നതിന്. അന്‍വറിന്റെ ആഗ്രഹം അദ്ദേഹം നിരസിച്ചില്ല. അദ്ദേഹത്തിന്റെ പുതിയ സിനിമയായ വിസ്മയത്തില്‍ ഒപ്പം കൂടാനുള്ള അനുവാദം നല്‍കി. സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്താല്‍ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് അന്‍വര്‍ ഇപ്പോഴും ഓര്‍ക്കുന്നു. തുടക്കക്കാരായ പല സഹസംവിധായകര്‍ക്കും കിട്ടാത്ത സൌഭാഗ്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും അന്‍വറിന് ലഭിച്ചു. എഡിറ്റിങ്ങ് ടേബിളില്‍ ഉള്‍പ്പെടെ നിഴലായി കൂടെ നിര്‍ത്തി. ഒരുപക്ഷേ 10 സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചാലും ലഭിക്കാത്ത അറിവുകളായിരുന്നു ഒറ്റ സിനിമയിലൂടെ കരസ്ഥമാക്കി. “സിനിമ അവസാനിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ 8000 രൂപ എന്റെ ജീവിതത്തിലെ ആദ്യ പ്രതിഫലമായി. അന്നത്തെ കാലത്തെ വലിയ തുകതന്നെയായിരുന്നു അത്. അതു വാപ്പയുടെ കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ എന്റെയുള്ളില്‍ നിറഞ്ഞുനിന്ന വികാരം എന്തായിരുന്നു എന്ന് എനിക്കിന്നും തിരിച്ചറിയാന്‍ സാധിക്കുന്നില്ല.” അന്‍വര്‍ വികാരഭരിതനാവുന്നു.

കൃത്യമായി ഇടവേളകള്‍ സൃഷ്ടിക്കുന്ന പലേരി സാര്‍ തന്നെയാണ് മറ്റ് സംവിധായകരുടെ അരികിലേക്ക് അയച്ചത്. അങ്ങനെ നല്ല സിനിമകളുടെ ഭാഗമായി കുറച്ച് നല്ല സംവിധായകരോടൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. കെ. മധു, താഹ, സുന്ദര്‍ദാസ്, നിസാര്‍, എ.കെ. സാജന്‍, വിനോദ് എന്നീ സംവിധായകര്‍ പകര്‍ന്നുതന്ന പാഠങ്ങള്‍ മുന്നോട്ടുള്ള വഴിത്താരകള്‍ക്ക് ഏറെ പ്രയോജനം ചെയ്തു. നിരവധി സംവിധായകരുടെ കൂടെ സജീവമായതുകൊണ്ടുതന്നെ വ്യത്യസ്ത ശൈലികള്‍ പഠിക്കാനും സാധിച്ചു.

8000 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ അന്‍വറിന്റെ ഗ്രാഫ് നാള്‍ക്കുനാള്‍ കഴിയുംതോറും താഴേക്ക് കൂപ്പുകുത്തി. അവസാനം പ്രതിഫലം 2000ല്‍ എത്തിയപ്പോള്‍ അതുകൊണ്ട് ജീവിക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ സഹസംവിധായക കുപ്പായം ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മനസിലുള്ള ഒരു കഥയുമായി നേരെ മമ്മുക്കയെ കാണാനായി അടുത്തയാത്ര. കഥ വായിച്ച അദ്ദേഹം സ്ക്രിപ്റ്റ് ആക്കാനായി ആവശ്യപ്പെട്ടു. എഴുതാനുള്ള മടിയോര്‍ത്ത് മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ലാതെ സഹസംവിധായകനായിത്തന്നെ വീണ്ടും വേഷം കെട്ടാന്‍ തീരുമാനിച്ചു.

സംവിധായകനായതിലെ യാദൃശ്ചികത അന്‍വര്‍ റഷീദ് പറയുന്നതിങ്ങനെയാണ്. “2005ല്‍ രഞ്ജിത്ത് മമ്മൂട്ടിയെവച്ച് ചെയ്യാനിരുന്ന സിനിമയിലേക്ക് സഹസംവിധായകനായി എന്നെ വിളിച്ചു. ഹോട്ടല്‍മുറിയില്‍ തിരക്കഥാകൃത്തുമായി ചര്‍ച്ച ആയിരുന്നു ആദ്യ ജോലി. വൈകുന്നേരംവരെ ചൂടുപിടിച്ച ചര്‍ച്ച. അപ്പോഴാണ് മമ്മൂക്ക റൂമിലേക്ക് വരുന്നത്. എന്റെയരികിലേക്ക് എത്തിയ അദ്ദേഹം ഈ സിനിമ സംവിധാനം ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞെട്ടിത്തരിച്ചുപോയ എനിക്ക് തിരിച്ച് ഒരു ഉത്തരംപോലും പറയാന്‍ സാധിച്ചില്ല. സമനില വീണ്ടെടുത്ത് ഞാന്‍ പെട്ടെന്നു തന്നെ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചെത്തി. അങ്ങനെ അപ്രതീക്ഷിതമായി രാജമാണിക്യം എന്ന സിനിമയിലൂടെ ഞാന്‍ സ്വതന്ത്ര സംവിധായകനായി മാറി. എന്റെ ആഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ് ദൈവം തന്ന സമ്മാനത്തിനു മുമ്പില്‍ അറിയാതെ ഞാനൊന്നു വിതുമ്പിപ്പോയി.”

ടൈപ്പ് ചെയ്യപ്പെടുന്ന സംവിധായകനായി മാറാന്‍ അന്‍വര്‍ ആഗ്രഹിക്കുന്നില്ല. എല്ലാത്തരം സിനിമകളും ചെയ്യാന്‍ താല്പര്യമാണ്. കലാമൂല്യങ്ങളുള്ള ചിത്രങ്ങളും അക്കൂട്ടത്തില്‍ എന്ന ചിന്തയാണ് അടിപൊളി പടങ്ങള്‍ക്കുശേഷം ബ്രിഡ്ജും ഉസ്താദ് ഹോട്ടലും ചെയ്യാന്‍ അന്‍വറെ തയ്യാറാക്കിയത്.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh