മരങ്ങള്‍ കടന്ന് പുഴയിലേക്ക് പോകാം
കെ ആര്‍ മല്ലിക
![]() |
|
ഇതിനിടയിലാണ് ഭര്‍ത്താക്കന്മാരുടെ കണ്ണുകള്‍ അടുക്കളപ്പുറത്തേക്ക് പോകാതിരിക്കാനുള്ള സദാചാരപൊലീസ് ചമയല്‍. ഭര്‍ത്താവും കുട്ടികളും പോയിക്കഴിഞ്ഞാല്‍ അടുക്കളയും സ്റ്റോര്‍റൂമും ഒഴികെ എല്ലാം പൂട്ടി താക്കോലുമായി പുരികം ചെറുതാക്കാനും മുടി 'സ്ട്രെയ്റ്റന്‍' ചെയ്യാനും വിരലുകള്‍ കൂര്‍പ്പിച്ചുവയ്ക്കാനും മുഖം വൃത്തിയാക്കാനുമായുള്ള ഓട്ടമാണ്. ചുരിദാര്‍ പുതിയ മോഡലില്‍ വെട്ടുന്ന സ്റിച്ചിങ് സെന്റര്‍ തിരക്കിപ്പോകുന്ന എത്ര വീട്ടമ്മമാര്‍ മീന്‍ വെട്ടും? ഡ്രെെവാഷിന് കൊടുത്ത ചുരിദാറിന്റെ നിറം പോയതിന് ഉപഭോക്തൃകോടതിയില്‍ പോകുന്ന വീറ് പാചകവാതകത്തിന് വില കയറിയാല്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കാന്‍പോകണമെന്നതില്‍ കാണുന്നില്ലല്ലോ. |
ഇതിനിടയിലാണ് ഭര്‍ത്താക്കന്മാരുടെ കണ്ണുകള്‍ അടുക്കളപ്പുറത്തേക്ക് പോകാതിരിക്കാനുള്ള സദാചാരപൊലീസ് ചമയല്‍. ഭര്‍ത്താവും കുട്ടികളും പോയിക്കഴിഞ്ഞാല്‍ അടുക്കളയും സ്റ്റോര്‍റൂമും ഒഴികെ എല്ലാം പൂട്ടി താക്കോലുമായി പുരികം ചെറുതാക്കാനും മുടി 'സ്ട്രെയ്റ്റന്‍' ചെയ്യാനും വിരലുകള്‍ കൂര്‍പ്പിച്ചുവയ്ക്കാനും മുഖം വൃത്തിയാക്കാനുമായുള്ള ഓട്ടമാണ്. ചുരിദാര്‍ പുതിയ മോഡലില്‍ വെട്ടുന്ന സ്റിച്ചിങ് സെന്റര്‍ തിരക്കിപ്പോകുന്ന എത്ര വീട്ടമ്മമാര്‍ മീന്‍ വെട്ടും? ഡ്രെെവാഷിന് കൊടുത്ത ചുരിദാറിന്റെ നിറം പോയതിന് ഉപഭോക്തൃകോടതിയില്‍ പോകുന്ന വീറ് പാചകവാതകത്തിന് വില കയറിയാല്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കാന്‍പോകണമെന്നതില്‍ കാണുന്നില്ലല്ലോ. വീട്ടില്‍ ഗ്യാസ് തീര്‍ന്നാല്‍ അറിയാത്ത എത്രയോ ഭാര്യമാരുണ്ട്. ആ ടെന്‍ഷന്‍ ജോലിക്കാരിക്കും ഭര്‍ത്താവിനുമുണ്ടുതാനും.
പ്രഷര്‍കുക്കറിന്റെ 'ഗാസ്കറ്റ'് പോയാല്‍ ഇബ്രാഹിം ആന്‍ഡ് സണ്‍സില്‍ പോകാന്‍ എത്ര വീട്ടമ്മമാരുണ്ടാകും? സ്വന്തം അടുക്കള വൃത്തിയാക്കി വയ്ക്കുന്ന, കുട്ടികളുടെയും ഭര്‍ത്താവിന്റെയും അഭിരുചിക്കനുസരിച്ച് പ്രാതലൊരുക്കുന്ന, മുതിര്‍ന്ന മകള്‍ സ്കൂള്‍/ കോളേജ് കഴിഞ്ഞുവരുന്ന സമയം നോക്കി ഗേറ്റില്‍ കാവല്‍നില്‍ക്കുന്ന, വൈകിയാല്‍ ഉരുകിക്കൊണ്ട് അച്ഛനെ വിളിക്കുന്ന, കുട്ടികളുടെ ചെറിയ ചെറിയ സ്വാതന്ത്യ്രങ്ങള്‍ക്കും കള്ളത്തരങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന... അങ്ങനെയങ്ങനെ ഒരു മുഴുവന്‍ ജീവിതവും മറഞ്ഞുനിന്ന് തുന്നിക്കൊടുക്കുന്ന, തുന്നിത്തീര്‍ക്കുന്ന എത്രയെത്ര ജോലിക്കാരുടെ ഹൃദയമാണ് നഗരത്തിന്റെ ജീവന്‍.
ജീവിതം, ഹൃദയം. ഒരു അടിമപ്പെണ്ണിന്റെപോലും നിശ്വാസം കലരാത്ത എത്ര ജീവിതങ്ങളുണ്ടാകും നഗരത്തിന് സ്വന്തമായി? അതിരാവിലെ അവള്‍ അടുക്കളവഴി കയറിവരുന്നു. സന്ധ്യയുടെ ഇരുളില്‍ ആരുമറിയാതെ ഇറങ്ങിപ്പോകുന്നു. വീട്ടമ്മമാരായതും ഉദ്യോഗസ്ഥരായതുമായ എത്രയോ ഭാര്യമാര്‍ പറയുന്നത് കേട്ടിട്ടുണ്ട്, ഞാനവള്‍ക്ക് ഓണത്തിന് അഞ്ഞൂറുരൂപയുടെ ഒരു സാരി കൊടുത്തു, കഴിഞ്ഞതവണ അമ്മയ്ക്ക് ബാലരാമപുരത്തുനിന്ന് വാങ്ങിയ കസവുമുണ്ടും നേര്യതുംകൂടി കൊടുത്തിട്ടുണ്ട്. ഇതൊരു ത്യാഗമായി അവര്‍ കണക്കുപുസ്തകത്തില്‍ കുറിച്ചിട്ടേക്കാം. വിലയിടുന്നതില്‍ മിടുക്കരാണല്ലോ നഗരവാസികള്‍. അമ്മയുടെ മുണ്ടും നേര്യതും വേസ്റാവുന്നതാണോ ലാഭം, ജോലിക്കാരിക്ക് കൊടുക്കുന്നതാണോ എന്ന് നൂറുതവണ കണക്കുകൂട്ടിയിട്ടുണ്ടാകും. മുണ്ടും നേര്യതും ധരിക്കുന്നതിലെ 'ഡിഫിക്കല്‍റ്റി’ ചില്ലറയല്ലല്ലോ. അതുംകൂടി കണക്കാക്കിയാണ് അത് ജോലിക്കാരിക്ക് കിട്ടുന്നത്.
ജോലിക്കാരിക്ക് 'ഡിഫിക്കല്‍റ്റി’യുള്ളതായി ലോകത്ത് ഒന്നുമേയില്ല. അതാണ് നമ്മുടെ ലോകം, ചിന്ത. നിങ്ങളുടെ ജീവിതം തുന്നിത്തരുന്നതിനുള്ള കൂലി. ഇങ്ങനെ ഒതുക്കാന്‍ കഴിയുന്നതാണോ എന്ന് ചിന്തിക്കാനുള്ള മനസ്സ് എത്രപേര്‍ക്കുണ്ടാകും? ഓരോരുത്തരും അവരവരുടെ ജീവിതം ജീവിക്കാന്‍ ബാധ്യസ്ഥരാണ്. അവരത് ജീവിക്കുന്നു. ഇതിലേതാണ് ജീവിതമെന്നതില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. പക്ഷേ, ഇതില്‍ ഏത് വഴിയിലാണ് സ്വാതന്ത്യ്രം ഒളിച്ചിരിക്കുന്നതെന്നത് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. സ്വാതന്ത്യ്രം എത്രത്തോളം ജീവിതത്തിന്റെ വൈകാരികതയെ ബാധിക്കുന്നു, ഒളിച്ചുനിര്‍ത്തുന്നു എന്നത് വളരെ പ്രസക്തമായിരിക്കുന്നു നമ്മുടെ സമൂഹത്തില്‍. ഓരോരുത്തരുടെയും അടുക്കള ഓരോരുത്തരും രൂപകല്‍പ്പന ചെയ്യുന്നതാണ്. തിരിച്ചുപിടിക്കുന്നത് ജോലിക്കാരുടെ പണിയായിരിക്കും. അല്ലാതെ പ്രസംഗിക്കുന്നവരുടെ പണിയായിരിക്കില്ല. അതാണ് വൈരുധ്യം. ഒരു പുരുഷന്റെ വിജയത്തിനുപിന്നില്‍ ഒരു സ്ത്രീയുണ്ടെന്ന് പറയാറുണ്ട്. തീര്‍ച്ചയായും ഒരു സ്ത്രീ ഉരുകിത്തീരുമ്പോഴാണ് ഒരു പുരുഷന്‍ വിജയിയാകുന്നത്. മറിച്ച് ഒരു സ്ത്രീയുടെ വിജയത്തിനുപിന്നില്‍ ഒരു പുരുഷനുണ്ടോ? ഉണ്ടെന്ന് പറയാം. അതില്‍ കൂടുതല്‍ ഒരു അടിമപ്പെണ്ണിന്റെ നിസ്തുലമായ സേവനമുണ്ട്. അത് കാണാതിരിക്കുന്നത് ഹൃദയമില്ലായ്മയാണ്. ഒരാഴ്ചത്തേക്കുള്ള വിഭവങ്ങള്‍ ഒന്നിച്ചുണ്ടാക്കി ദിവസേന ചൂടാക്കി എടുക്കുന്ന പതിവ് കുറേക്കാലത്തേക്ക് നഗരവാസികള്‍ ഉപേക്ഷിക്കുന്നതായി തോന്നുന്നു. നഗരമാലിന്യത്തിന്റെ ആധിക്യത്താല്‍ വിവിധതരം പനികള്‍ ഇപ്പോള്‍ത്തന്നെ സുലഭമായുണ്ട്. അക്കൂട്ടത്തില്‍ ഭക്ഷ്യവിഷബാധ വേണ്ടെന്നുവച്ചേ പറ്റൂ. അതും വീട്ടിലെ ഭക്ഷണത്തില്‍നിന്നുണ്ടാകുന്ന വിഷബാധ.
ദിവസേന ഭക്ഷണം പാകംചെയ്യുക എന്ന ദുരിതത്തിലേക്ക് പൊതുവെ നഗരം മാറിത്തുടങ്ങുന്നുണ്ട്. കഴിയുന്നതും നമ്മുടെതന്നെ ഭക്ഷണം കഴിക്കുക എന്നതരത്തിലേക്കും ചിലര്‍ മാറിത്തുടങ്ങിയിട്ടുണ്ട്. നമുക്ക് പരിചിതമല്ലാത്ത ഭക്ഷണസാധനങ്ങളുടെ രുചിയും പഴക്കവും തിരിച്ചറിയാന്‍ നമുക്ക് കഴിയണമെന്നില്ല. അതുകൊണ്ട് നമുക്ക് തിരിച്ചുനടക്കാം. ഇനി, അടുക്കളയുടെ ചോട്ടില്‍ ചെടിച്ചട്ടികളിലായാലും പച്ചക്കറിവിത്തുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമങ്ങളും പല വീടുകളും ആരംഭിച്ചിട്ടുണ്ട്. വിത്ത്, മുള, പൂവ്, കായ് ഇതൊക്കെ ജീവിതത്തിലുണ്ടാക്കുന്ന ജൈവപരിണാമങ്ങള്‍ നമുക്ക് നോക്കാം. ഉള്ളില്‍ മൃദുലതകളും കണ്ണുനീരും വാത്സല്യവും ചുരക്കുന്നത് അനുഭവിക്കാം. ഇല തൊട്ടുനോക്കിയാലേ നമുക്ക് ഇല അറിയാനാകൂ. അത് കാണുമ്പോഴുള്ള അനുഭവമല്ല ഒന്നും. ഇത്തിള്‍ മണക്കുന്ന കുട്ടികള്‍ പണ്ട് സുലഭമായിരുന്നു. മാവേറുന്ന കുട്ടികള്‍, മാമ്പഴം മണക്കുന്ന കുട്ടികള്‍, മരങ്ങള്‍ കടന്ന് പുഴയിലേക്ക് പോകാം നമുക്ക്. പുഴ പിന്നീട് മരങ്ങള്‍ക്കിടയിലാകും.