കത്തുകള്‍
പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ .

ഈ വികസന ശില്‍പ്പിയെ എന്തുചെയ്യും?

രഞ്ജിത്ത് ശ്രീധര്‍

രാവിലെ എണീറ്റാല്‍ ആയിരം പ്രാവശ്യം വികസനമന്ത്രം ഉരുക്കഴിക്കും. പിന്നെ വീട്ടിലെ പൂജാമുറിയില്‍ നീണ്ടുനില്‍ക്കുന്ന പൂജയാണ്. വികസന ദൈവങ്ങളുടെ ഫോട്ടോകള്‍ കൊണ്ട് പൂജാമുറി നിറഞ്ഞിരിക്കുന്നു. മനസാ ഗുരുക്കന്‍മാരായി കൊണ്ടുനടക്കുന്ന ഐ എ എസ് വികസന ഗുരുക്കളും സ്വന്തം അമ്മാവനായ ബാലകൃഷ്ണപിള്ള ഗുരുക്കളുമൊക്കെ ഫോട്ടോകളില്‍ അനുഗ്രഹം ചൊരിഞ്ഞ് തൂങ്ങിയാടുന്നു. നടുക്ക് ഒരു സൂഫി ഗുരുവുമുണ്ട്. കുഞ്ഞാലിക്കുട്ടിയെന്ന ഐസ്ക്രീംവര്‍ണ്ണന്‍.

ഈ കേരളത്തില്‍ ജനിച്ചതാണ് പ്രശ്നമായത്. വേറെ വല്ല നാട്ടിലുമായിരുന്നെങ്കില്‍ ആളുകള്‍ നെഞ്ചേറ്റി നടക്കുമായിരുന്നു. ഗുജറാത്തിലായിരുന്നെങ്കില്‍ നരേന്ദ്രമോഡി ഈ സാറിനെ ഉപയോഗിച്ച് ഗര്‍ഭപാത്രം തുരക്കുന്ന പ്രത്യേക ഡാന്‍സ് വികസിപ്പിച്ചെടുത്തേനെ. ഉള്ളിലുറങ്ങിക്കിടക്കുന്ന പ്രതിഭ വെച്ചുനോക്കുമ്പോള്‍ നവകേരള ശില്‍പിയായി ചരിത്രത്തില്‍ ഇടംപിടിക്കേണ്ടയാളാണ് ഈ ബാലകൃഷ്ണന്‍. സുന്ദര സുരഭില കേരളത്തെ വാര്‍ത്തെടുക്കാന്‍ ബാലകൃഷ്ണന്‍ കണ്ട നിശാസ്വപ്നങ്ങള്‍ക്ക് കൈയും കണക്കുമില്ല. അക്കൂട്ടത്തില്‍ ഏറ്റവുമൊടുവിലത്തേതാണ് നിശാനൃത്തശാല. മലയാളികള്‍ക്കുള്ള ഒരു കുഴപ്പം അവര്‍ വല്ലാതെ മസിലുപിടിക്കുന്നു എന്നതാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാറ്റിലും രാഷ്ട്രീയം കാണുന്നു

ഈ കേരളത്തില്‍ ജനിച്ചതാണ് പ്രശ്നമായത്. വേറെ വല്ല നാട്ടിലുമായിരുന്നെങ്കില്‍ ആളുകള്‍ നെഞ്ചേറ്റി നടക്കുമായിരുന്നു. ഗുജറാത്തിലായിരുന്നെങ്കില്‍ നരേന്ദ്രമോഡി ഈ സാറിനെ ഉപയോഗിച്ച് ഗര്‍ഭപാത്രം തുരക്കുന്ന പ്രത്യേക ഡാന്‍സ് വികസിപ്പിച്ചെടുത്തേനെ. ഉള്ളിലുറങ്ങിക്കിടക്കുന്ന പ്രതിഭ വെച്ചുനോക്കുമ്പോള്‍ നവകേരള ശില്‍പിയായി ചരിത്രത്തില്‍ ഇടംപിടിക്കേണ്ടയാളാണ് ഈ ബാലകൃഷ്ണന്‍. സുന്ദര സുരഭില കേരളത്തെ വാര്‍ത്തെടുക്കാന്‍ ബാലകൃഷ്ണന്‍ കണ്ട നിശാസ്വപ്നങ്ങള്‍ക്ക് കൈയും കണക്കുമില്ല. അക്കൂട്ടത്തില്‍ ഏറ്റവുമൊടുവിലത്തേതാണ് നിശാനൃത്തശാല. മലയാളികള്‍ക്കുള്ള ഒരു കുഴപ്പം അവര്‍ വല്ലാതെ മസിലുപിടിക്കുന്നു എന്നതാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാറ്റിലും രാഷ്ട്രീയം കാണുന്നു.

ആനന്ദാതിരേകത്തില്‍ ഒരു നൃത്തച്ചുവടുവെക്കാനുള്ള അയവില്ലായ്മ മലയാളിയുടെ ജനിതകത്തിലുള്ളതാണ്. അത് മാറ്റിയെടുത്താല്‍തന്നെ ഒരുവിധപ്പെട്ട പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാവും. അതിനായി മുന്നോട്ടുവെച്ച സ്വപ്നപദ്ധതിയാണ് നിശാനൃത്തശാല. നിശാനൃത്തശാല എന്ന പേരുകേട്ടപ്പോള്‍ തന്നെ അതില്‍ അധാര്‍മികമായി എന്തോ ഉണ്ടെന്ന് പറഞ്ഞ് സദാചാര ഗുണ്ടകള്‍ ബാലകൃഷ്ണനെ ദ്രോഹിക്കാന്‍ വന്നു. ആടറിയുമോ അങ്ങാടി വാണിഭം. അതില്‍ അശ്ളീലം ലവലേശമില്ല. കുടുംബ ഉല്ലാസകേന്ദ്രം എന്ന ഉദാത്തമായ പദ്ധതിയാണ് അത്. കുടുംബത്തിന് ഒരുമിച്ചുപോയി സോമരസം കഴിക്കാനും അമൃതേത്തിനുശേഷം വിറക്കുന്ന ചുവടുകളോടെ അല്‍പനേരം ആടിത്തിമിര്‍ക്കാനും അങ്ങനെ, ഈ കെട്ട ലോകത്തിന്റെ മാനസികസമ്മര്‍ദങ്ങളില്‍നിന്ന് തെല്ലുനേരമെങ്കിലും പലായനംചെയ്യാനും പാവം മലയാളിക്ക് അവസരം നല്‍കുന്ന ഉല്ലാസകേന്ദ്രമായാണ് ഈ നവകേരളശില്‍പി അതിനെ വിഭാവനം ചെയ്തിരുന്നത്.

പതിനെട്ട് ഏക്കറില്‍ കാബറേ തിയറ്ററുകളും ഡിസ്കോതെക്കും മദ്യശാലകളും തുടങ്ങിയാല്‍ വികസനമുരടിപ്പുനേരിടുന്ന കേരളത്തിന് എന്തൊരു ആശ്വാസമാവും. ഹൊ, സമ്മതിക്കത്തില്ല. മലയാളികളുടെ നിശാജീവിതം പ്രോല്‍സാഹിപ്പിക്കുക എന്ന വിപ്ളവകരമായ ഒരു ലക്ഷ്യം കൂടി മനസില്‍ കണ്ടതാണ്. പാശ്ചാത്യനാടുകളിലൊക്കെ നൈറ്റ്ലൈഫ് ആഘോഷിക്കാനുള്ള അവസരങ്ങളുണ്ട്; അതിനുള്ള വേദികളുണ്ട്. വിവിധ വകുപ്പുകളുടെ സെക്രട്ടറിയും ഡയറക്ടറുമായൊക്കെ വിരാജിച്ചപ്പോള്‍ എത്രയെത്ര രാജ്യങ്ങളില്‍ ടൂറുപോയി. എത്രയെത്ര ക്ളബ്ബുകളില്‍ സ്റെപ്പ് വെച്ചു. കേരളത്തില്‍ അതൊന്നു പയറ്റാന്‍ നോക്കുമ്പോള്‍ വരുന്നു, സംസ്കാരം എന്നൊക്കെ പറഞ്ഞ് കുറെ മാങ്ങാത്തൊലികള്‍..

മലയാളികളുടെ നിശാജീവിതം രാത്രി ഒമ്പത്, പത്തുമണിക്ക് അവസാനിക്കും. അതുകൊണ്ട് അവര്‍ക്ക് ജീവിതം ആസ്വദിക്കാന്‍ സാധിക്കുന്നില്ല. എന്തിനെയും എതിര്‍ക്കുന്ന തരത്തില്‍ അവരുടെ മനസ്സ് ഇങ്ങനെ മുരടിച്ചുപോവുന്നതും ഏതൊരു വികസനപ്രവര്‍ത്തനത്തിനു പദ്ധതിയിടുമ്പോഴും രാഷ്ട്രീയം പറഞ്ഞ് ഇടങ്കോലിടാന്‍ വരുന്നതും ഇതൊക്കെ കൊണ്ടാണ്. ഇന്‍ഡോര്‍ നീന്തല്‍കുളത്തില്‍ ജലകേളി നടത്തിയാല്‍തന്നെ മലയാളിയുടെ തലയും ഉടലും തണുക്കും. അനാവശ്യമായ വികസനവിരുദ്ധ ചിന്തകള്‍ അവിടെ ചൂടുപിടിക്കില്ല.

കേരളീയവികസനത്തിന്റെയും മലയാളിയുടെ സര്‍വതോന്മുഖമായ ഉന്നമനത്തിന്റെയും ഉദാത്തമാതൃകകള്‍ മുന്നോട്ടുവെച്ച ദീര്‍ഘദര്‍ശിയായ ഒരു ഐ.എ.എസുകാരന്റെ ഭാവനകളെ നാം വേണ്ടവിധത്തില്‍ തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല എന്നല്ലാതെ എന്ത്് പറയാന്‍. ഈ ഒരു നിലവാരത്തിലേക്ക് കുതിക്കാനാണ് ശിഷ്യന്‍ അല്‍ക്കേഷ്കുമാര്‍ അടക്കമുള്ള മറ്റ് ബുദ്ധിജീവികളായ ഐ എ എസ് മഹാന്‍മാരും ശ്രമിക്കുന്നത്.

ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ് അഥവാ ഇന്‍കല്‍ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണിപ്പോള്‍. എമര്‍ജിങ് കേരളയില്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതിന് “ഐസ്ക്രീം വര്‍ണന്റെ ചുണ്ടില്‍ ചേരും എമര്‍ജിംഗ് കൊള്ളേടെ ചേലില്‍..” എന്ന് തുടങ്ങി വെള്ളിവീഴാതെ പാടി കഴിവ് തെളിയിച്ച പ്രതിഭയാണ്. എന്നിട്ടും ഈ പാവത്തിനെ രക്തസാക്ഷിയാക്കാനാണ് കുഞ്ഞാപ്പ ശ്രമിച്ചത്. ആ ബുദ്ധിയും ഇദ്ദേഹത്തിന്റെ തലയില്‍ നിന്നാണ് വന്നത് എന്ന് പറയുന്നവരുമുണ്ട്.

കേരളത്തിലെ സാംസ്കാരിക നായകരെയും അളിയന്റെ സ്വന്തം സിനിമാക്കാരെയുമൊക്കെ എന്തിനുകൊള്ളാം. വേളിയില്‍ നിശാക്ളബ് സ്ഥാപിക്കാനുള്ള പദ്ധതി എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ സര്‍ക്കാര്‍ ഈ നവകേരളശില്‍പിയെ ബലിയാടാക്കുന്നത് കണ്ടിട്ടും ഇവരൊന്നും ഒരക്ഷരം പ്രതികരിച്ചില്ല. വല്ല ഗുജറാത്തിലുമാണെങ്കില്‍ വാവിട്ട് പൂഴ്ത്തിയേനെ. ബാലകൃഷ്ണന് സത്യത്തില്‍ തോന്നിയിട്ടുണ്ടാവും തന്റെ ഈ സവിശേഷമസ്തിഷ്കം കേരളം അര്‍ഹിക്കുന്നില്ലെന്ന്. വ്യവസായമന്ത്രി വിശദീകരണം ചോദിച്ചത് അതിന് മറ്റൊരു കാരണം കൂടിയായി.

വിഷനറി എന്നൊക്കെ ഇംഗ്ളീഷില്‍ വിളിക്കുന്നത് ബാലകൃഷ്ണനെപ്പോലുള്ളവരെയാണ്. ദീര്‍ഘദര്‍ശിയായ ഈ മുന്‍ ബ്യൂറോക്രാറ്റ് വ്യവസായ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കാലത്താണ് ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ മാലോകര്‍ അറിഞ്ഞത്. ഭൂപരിഷ്കരണ നിയമം കാലഹരണപ്പെട്ടുവെന്ന വിപ്ളവകരമായ അഭിപ്രായപ്രകടനത്തിലൂടെ അദ്ദേഹം പ്രബുദ്ധകേരളത്തിന്റെ രാഷ്ട്രീയ മനസാക്ഷിയെ ഉണര്‍ത്താന്‍ പോലും തയ്യാറായി. നിയമം മൂലം കൃഷിഭൂമി തുണ്ടുവത്കരിക്കപ്പെട്ടതുകൊണ്ട് ഉല്‍പാദനം കുറഞ്ഞുവെന്ന തിയറിയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഭൂപരിഷ്കരണം മൂലം കര്‍ഷകര്‍ക്ക് അഭിമാനം നഷ്ടമായി. (കീഴൂട്ടെ കൃഷിനിലത്തിന്റെ ചരിത്രത്തിലാണ് ആ പഠനം നടത്തിയത്) കൃഷി അവര്‍ക്കൊരു ഹോബിയായി എന്നൊക്കെയാണ് കാതലായ മറ്റു ചിന്തകള്‍. എത്രയോ ചിന്തകരും പണ്ഡിതരും സൈദ്ധാന്തികരുമുള്ള കേരളത്തില്‍ ഇത്തരം നിരീക്ഷണങ്ങള്‍ നടത്താന്‍ ഒരു ബ്യൂറോക്രാറ്റ് തന്നെ വേണ്ടിവന്നു എന്നത് നമ്മുടെ ബൌദ്ധികവിഭവശേഷിയുടെ ശോഷണത്തെയാണ് കാണിക്കുന്നത്. ബാലകൃഷ്ണന്റെ ബുദ്ധിയും നിരീക്ഷണപാടവവും സമഗ്രമേഖലകളിലേക്കും വികസിപ്പിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ ഗതി തന്നെ മാറിയേനെ.

മുതലാളിമാരോടൊക്കെ ഈ കേരളം കാട്ടുന്ന ക്രൂരതകള്‍ കാണുമ്പോള്‍ കണ്ണുനിറയുന്ന പിഞ്ചു മനസ്സാണ്. ടാറ്റയും ബിര്‍ളയും അഡിഡാസും പോലുള്ളവരാണ് കണ്‍കണ്ട ദൈവങ്ങള്‍. മലയാളിക്ക് തീരെ പ്രായോഗിക ബുദ്ധിയില്ല. അവര്‍ ബാലകൃഷ്ണനെപ്പോലുള്ള ബുദ്ധിമാന്‍മാരെ കണ്ട് പഠിക്കാനും തയ്യാറാവില്ല. ഈ ജനതക്ക് ഇത്രയേ വിധിച്ചിട്ടുള്ളൂ, അവര്‍ ഇത്രയേ അര്‍ഹിക്കുന്നുള്ളൂ എന്നു കരുതി സമാധാനിക്കാം. ഔദ്യാഗികജീവിതത്തില്‍നിന്ന് അടുത്തൂണ്‍പറ്റി പിരിഞ്ഞിട്ടും പിന്തിരിപ്പന്‍മാരുടെ കുത്സിത ശ്രമങ്ങളില്‍ പതറാതെ കേരളത്തെ വികസിപ്പിച്ച് പണ്ടാരമടക്കാന്‍ വ്രതമെടുത്ത് നോമ്പ് നോറ്റ് പ്രര്‍ത്ഥിക്കുന്ന ഈ മഹാമനുഷ്യന് രണ്ട് കൈയ്യും നീട്ടി കൊടുക്കാം ഫോക്സ് വാഗണ്‍ ട്രാജഡിയുടെ ഒരു ഐസ്ക്രീം ഡിവിഡി. അത്രയെങ്കിലും നിങ്ങള്‍ കൊടുക്കില്ലേ? ഇല്ലേ.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh