കത്തുകള്‍
പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ .

നടക്കുന്നത് സാംസ്കാരിക യുദ്ധം

അശോകന്‍ ചരുവില്‍

നമ്മുടെ മാധ്യമങ്ങളുടെ ഇടപെടലിന്റെ സ്വഭാവം അഴിച്ചു പരിശോധിക്കുകയാണെങ്കില്‍ ആ ഇടപെടലുകള്‍ ജനപക്ഷത്തു നിന്നുള്ളതാണെന്ന് ഒരിക്കല്‍ പോലും ആരും പറയില്ല. മാധ്യമങ്ങളുടെ ആക്റ്റിവിസത്തിനു പിന്നില്‍ എന്തെങ്കിലും ഒരു ഐഡിയോളജി ഉള്ളതായി തോന്നിയിട്ടുണ്ടോ? വയലാര്‍ പുന്നപ്ര സമരങ്ങളേയും കയ്യൂരിലെ കര്‍ഷകരുടെ ര്കതസാക്ഷിത്തത്തേയുമെല്ലാം പുച്ഛിച്ചു തള്ളി ഫീച്ചറെഴുതിയവര്‍ മറ്റൊരവസരം വന്നപ്പോള്‍ യാതൊരു ഉളുപ്പുമില്ലാതെ അതിനെയെല്ലാം ന്യായീകരിക്കുകയും അന്നത്തെ ഊര്‍ജ്ജം ഇപ്പോള്‍ എവിടെപ്പോയി എന്നു ചോദിക്കുകയും ചെയ്യുന്നു.

മാനവീകതയുടെ വെളിച്ചം ക്രമേണ കെട്ടു തുടങ്ങിയപ്പോള്‍ ചരിത്രം തിരിച്ചു നടക്കുന്നു. കുപ്രസിദ്ധമായ വിമോചന സമരവും അതിനെ പിന്തുടര്‍ന്ന എഴുത്തുകാരും അന്ന് മാധ്യമങ്ങള്‍ വഹിച്ച പങ്കും ഒരു തുടക്കമായിരുന്നു. ഇന്ന് സി.ആര്‍.പരമേശ്വരനേപ്പോലുള്ള സവര്‍ണ്ണക്കുട്ടികള്‍ തങ്ങള്‍ക്കു വന്നു ഭവിച്ച നഷ്ടത്തില്‍ അങ്ങേയറ്റം അസംതൃപ്തരാണ്. അതാണ് പ്രസിദ്ധമായ ‘അസഹിഷ്ണത'യുടെ പിന്നിലെ രാസശക്തി. കേരളത്തില്‍ ബ്രാഹ്മണര്‍ ഒരിക്കലും അധികാരശക്തി ആയിരുന്നില്ലെന്നും, ഒരു ബ്രാഹ്മണന്‍ മാത്രമേ (സംശയമെന്ത്? ഇ.എം.എസ്) ഇവിടെ ഭരണത്തില്‍ ഉണ്ടായിട്ടുള്ളുവെന്നും പരമേശ്വരന്‍ എഴുതുന്നുണ്ട്. ഒരു നമ്പൂതിരി മാത്രമേ കൊള്ളരുതായ്ക കാണിച്ചിട്ടുള്ളു എന്നര്‍ത്ഥം. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും സച്ചാര്‍ കമ്മീഷനുമെല്ലാം അവരെ രോഷം കൊള്ളിക്കുന്നുണ്ട്. പല തലത്തിലാണ് ഇതിന്റെ പ്രതിഫലനം. ആധുനികതയായി, ആധുനികതയുടെ ചുവന്ന വാലായി, അരാജകത്തമായി, തീവ്രവാദ രാഷ്ട്രീയമായി, ആള്‍ദൈവങ്ങള്‍ക്കടുത്തുള്ള ഭജനപ്പാട്ടു സംഘമായി എന്തിന് സത്വ രാഷ്ട്രീയത്തിന്റേയും പരിസ്ഥിതി വാദത്തിന്റേയും മുഖാവരണം ധരിച്ചുകൊണ്ടു പോലും ഇതു പ്രത്യക്ഷപ്പെടുന്നു. ഈ മോഹഭംഗത്തെ മൂലധനത്തിന്റെ സാംസ്കാരിക വ്യവസായം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നു.

മറ്റെല്ലാ ആയുധങ്ങളും താല്‍ക്കാലികമായി അറയില്‍ സൂക്ഷിച്ചുകൊണ്ട് ഒരു സാംസ്കാരിക യുദ്ധമാണ് സാമ്രാജ്യത്തം ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇരയുടെ ആത്മവിലാണ് അവരുടെ സൈനീക ശക്തി ഇന്നു തമ്പടിച്ചിരിക്കുന്നത്. വ്യക്തിയെ അവന്റെ തന്നെ ശത്രുവാക്കുന്നതിന് അതിനിന്ന് എളുപ്പം കഴിയുന്നു. പൊതുമണ്ഡലങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു. സമൂഹത്തെ ആള്‍ക്കൂട്ടമാക്കുന്നു. ദേശീയസമരക്കാലത്ത് നാം കെട്ടിപ്പടുത്ത പല സംഘങ്ങളേയും പ്രസ്ഥാനങ്ങളേയും പിടിച്ചെടുത്തിരിക്കുന്നു. മതങ്ങളാണ് ആദ്യം വീണത്. ദരിദ്ര ജനകോടികളുടെ ആശയും ആവേശവുമായിരുന്ന മതങ്ങള്‍ തങ്ങളുടെ അനുയായികളെ ശത്രുക്കള്‍ക്ക് ഒറ്റു കൊടുക്കുന്നു. ആന്തരികമായ ജനാധിപത്യത്തിന്റെ അഭാവം കൊണ്ടാണ് മതങ്ങളും സമുദായ സംഘടനകളും പെടുന്നനെ കീഴ്പ്പെടുന്നത്. ആശയ സമരവും നിരന്തരമായ ആത്മപരിശോധനയും സ്വയംവിമര്‍ശനവം ആരോഗ്യകരമായ അഴിച്ചു പണിയും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിടിച്ചെടുക്കപ്പെടാം.

അധിനിവേശത്തിന് സാംസ്കാരിക വ്യവസായവും അതിന്റെ ഭാഗമായിത്തീര്‍ന്ന മാധ്യമങ്ങളുമാണ് സാമ്രാജ്യത്തത്തിന്റെ ഉപകരണങ്ങള്‍. ആധുനിക സാങ്കേതികവിദ്യ കൊണ്ട് നവോ•ഷം കൈവന്ന ആശയ പ്രചരണ രംഗം നിര്‍ഭാഗ്യവശാല്‍ ഇന്ന് തികച്ചും ജനകീയ വിരുദ്ധമാണ്. രാഷ്ട്രീയപാര്‍ടികളും പ്രസ്ഥാനങ്ങളും അപ്രസക്തമായിരിക്കുന്നു. മാധ്യമങ്ങള്‍ മൂലധനത്തിന്റെ രാഷ്ട്രീയ നേതൃത്തം ഏറ്റെടുത്തിരിക്കുന്നു. അവര്‍ ആശയ രൂപീകരണം നടത്തുന്നു. പ്രചരണം നടത്തുന്നു. ഭീഷണിപ്പെടുത്തുന്നു. അക്രമാസക്തരാകുന്നു. ‘പ്രതിയെ പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോകുന്നതിനു പകരം പത്രമാപ്പീസിലേക്ക് കൊണ്ടു വരൂ, ഞങ്ങള്‍ തെളിയിക്കാം കേസ'് എന്നാണ് ഭാവം. കുപ്രസിദ്ധമായ 'സമ്മത നിര്‍മ്മാണ' രംഗത്ത് അവര്‍ ബഹുദൂരം മുന്നിലെത്തി. മാധ്യമങ്ങള്‍ മുന്നോട്ടു വെക്കുന്ന അജണ്ടക്കനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമേ രാഷ്ട്രീയ പാര്‍കള്‍ക്ക് ഇന്ന് നിവര്‍ത്തിയുള്ളു. സ്വാതന്ത്യ്രം നേടി അറുപത് വര്‍ഷം പിന്നിടുമ്പോള്‍ പൊതുവെ രാഷ്ട്രീയ പാര്‍ടികള്‍ക്ക് സംഭവിച്ച അപചയവും അധികാരവുമായി ബന്ധപ്പെട്ടതിന്റെ ഭാഗമായ ജീര്‍ണ്ണതയും ഇതിനു കാരണമായിട്ടുണ്ടാകാം. ഏതു നേതാവാണ് ശരി, ആരു തെറ്റ് എന്നു നിശ്ചയിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയുന്നു. അവര്‍ തരുന്ന കാഴ്ചയല്ലാതെ സ്വന്തവും സ്വതന്ത്രവുമായ ഒരു കാഴ്ച ഇന്ന് ജനങ്ങള്‍ക്കില്ല. മതിലില്‍ ഒട്ടിച്ച പോസ്റ്ററിന്റേയും വഴിയരുകില്‍ നാട്ടിയ ബഹുവര്‍ണ്ണ ഫ്ളക്സിലെ തന്റെ ചിരിക്കുന്ന പടത്തേയും ഉപജീവിച്ചു നില്‍ക്കുന്ന നേതാവിന് ഇതേ രക്ഷയുള്ളു. ജനങ്ങള്‍ എന്ത് അറിയണം എന്നു മാത്രമല്ല എന്ത് അറിയരുതെന്നും മാധ്യമങ്ങള്‍ തീരുമാനിക്കുന്നു. ജനങ്ങളുടെ കാഴ്ച അപൂര്‍ണ്ണവും പരാധീനവുമാണ്. ഇതിനോടകം കേരളം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, മതഭ്രാന്തും വര്‍ഗ്ഗീയതയും ആപത്കരമായി വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍, സ്ത്രീകള്‍ക്കു പുറത്തിറങ്ങി നടക്കാന്‍ കഴിയാത്തത്ര അപായകരമാം വിധം നമ്മുടെ പൊതുവഴികള്‍ മാറിയിട്ടുണ്ടെങ്കില്‍, നമ്മുടെ മണ്ണും മരങ്ങളും ജലവും വായുവും ആകാശം പോലും കൊള്ളയടിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. ഇടതും വലതുമായി നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ പ്രതിപ്പട്ടികയില്‍ രണ്ടാം സ്ഥാനത്തേ വരൂ.

സ്വദേശാഭിമാനിയേയോ, കേസരിയേയോ, കെ.പി.കേശവമേനോനെയോ, കണ്ടത്തില്‍ മാപ്പിളയെയോ ഇന്നത്തെ പത്രപ്രവര്‍ത്തകരില്‍ അന്വേഷിക്കുന്നത് സാഹസമായിരിക്കും. ഞാന്‍ ഒരു പത്രപ്രവര്‍ത്തകനാണ് എന്ന്ു അഭിമാനത്തോടെ പറഞ്ഞ് സമൂഹത്തെ അഭിമുഖീകരിക്കന്‍ കഴിയുന്ന ആരെങ്കിലും ഇന്ന് കേരളത്തിലുണ്ടോ? പക്ഷേ വിവരമില്ലാത്തവരാണ് കേരളത്തിലെ പത്രക്കാര്‍ എന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല. കരിയറിസ്റ്റുകളാണ് എന്നും തോന്നുന്നില്ല. അങ്ങേയറ്റം പരിതാപകരമായ കൂലി പറ്റിക്കൊണ്ടാണ് അവര്‍ ഈ കങ്കാണിപ്പണി ചെയ്യുന്നതെന്ന് ഓര്‍ക്കണം. ചെറുതും ബദലുമായ പ്രസിദ്ധീകരണങ്ങള്‍ ഇന്ന് ഇല്ല എന്നതും അങ്ങനെ ഉള്ളവയില്‍ പ്രവര്‍ത്തിക്കാന്‍ പത്രക്കാര്‍ തയ്യാറല്ല എന്നതും പുതിയ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിലോമ സ്വഭാവത്തെ സൂചിപ്പിക്കുന്നു.

ആസൂത്രിതവും സമര്‍ത്ഥവുമായ രീതിയില്‍ യുവ ബുദ്ധിജീവികളെ അണി നിരത്തി സാംസ്കാരിക അധിനിവേശം നടപ്പാക്കാന്‍ കഴിയുന്നത് എന്തുകൊണ്ട് എന്നു പരിശോധിക്കേണ്ടതുണ്ട്. കേരളത്തില്‍ അതിന് അനുകൂലമായ ഒരു സവിശേഷ സാഹചര്യമുണ്ട്. പരിമിതമായ വിധത്തിലെങ്കിലും സാമൂഹ്യ മുന്നേറ്റങ്ങള്‍ നടന്ന ഒരു സംസ്ഥാനമാണ് ഇത്. നവോത്ഥാനം പല മേഖലകളേയും ഉദ്ദീപിപ്പിച്ചു. തൊഴിലാളി കര്‍ഷക മുന്നേറ്റങ്ങളുണ്ടായി. നിയമ നിര്‍മ്മാണങ്ങള്‍ നടന്നു. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഇതുകൊണ്ട് നേട്ടമുണ്ടായിട്ടുണ്ട്. അതേ സമയം ചെറു ന്യൂനപക്ഷത്തിന് കോട്ടമുണ്ടായി. നൂറ്റാണ്ടുകളായി അനുഭവിച്ചു പോന്ന പ്രത്യേകവകാശങ്ങള്‍ നഷ്ടപ്പെട്ടു. പരിഗണനകള്‍ ഇല്ലാതായി. എല്ലാറ്റിലും പ്രധാനം ചിലര്‍ക്കെങ്കിലും ഭൂമി നഷ്ടപ്പെട്ടു. നവ ബുദ്ധിജീവികള്‍ എല്ലാവരും ഈ വിഭാഗത്തല്‍ ന്ിന്നാണെന്നല്ല പറയുന്നത്. പക്ഷേ അവര്‍ക്കിടയില്‍ ആധിപത്യം വഹിക്കുന്ന ആശയം ഈ നഷ്ടസമൃതികളുടേതാണ്. അവര്‍ണ്ണ വിഭാഗത്തില്‍ നിന്നു വന്ന ഒരു ചാനല്‍ക്കുഞ്ഞിനോട് ചോദിച്ചു നോക്കു. ജാതി സംവരണം അശാസ്ത്രീയമെന്നേ അവനും പറയൂ.

നവോത്ഥാനത്തിന്റേയും ദേശീയ സമരത്തിന്റേയും കാലത്ത് ഭൂപ്രഭു വര്‍ഗ്ഗത്തിലെ ഉല്‍പ്പതിഷ്ണുക്കളായ യുവതലമുറ ജനകീയ മുന്നേറ്റങ്ങളുടെ ഒപ്പമാണ് നിന്നത്. തങ്ങള്‍ക്കുണ്ടായിരുന്ന പ്രത്യേകാവകാശത്തെ ഒരു സാമൂഹ്യ ജീര്‍ണ്ണതയായി കാണാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു. അതുകൊണ്ടാണല്ലോ മനുഷ്യനായി മാറി കൈക്കോട്ടെടുക്കാന്‍ നമ്പൂതിരി ഉപദേശിക്കപ്പെട്ടത്. വൈക്കം ഗുരുവായുര്‍ സ്ത്യഗ്രഹങ്ങളിലെ സവര്‍ണ്ണ വിഭാഗത്തിന്റെ പങ്ക് ശ്രദ്ധേയമാണ്. റഫറണ്ടവും സവര്‍ണ്ണ ജാഥയുമെല്ലാം ഓര്‍ക്കുക. ജനാധിപത്യത്തിനും മാനവികതക്കും സമത്വത്തിനും വേണ്ടി ലോകം മുഴുവന്‍ മുദ്രാവാക്യം മുഴങ്ങിയ ആ കാലത്തിന്റെ സ്പന്ദനമാണ് സ്വയം നവീകരിക്കാന്‍ ്അവരെ പ്രേരിപ്പിച്ചത്. ഒരു സാധാരണ നായര്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന തകഴി കേസരിയിലൂടെ ലോകത്തെ ദര്‍ശിച്ചപ്പോള്‍ താന്‍ തുടങ്ങിവെച്ച കഥാ രചാനാ രീതി തന്നെ പുതുക്കിപ്പണിതു. ആലപ്പുഴ ജില്ലയിലെ ഏതാണ്ട് എല്ലാ വിഭാഗം അധസ്ഥിതരെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. 'വെളുത്ത കുഞ്ഞ്' എന്ന കഥയില്‍ തകഴി ഇങ്ങനെ എഴുതുന്നുണ്ട്. ‘കുട്ടനാട്ടിലെ പുലയിക്ക് അവളുടെ തമ്പുരാട്ടിക്കില്ലാത്ത ഒരു സവിശേഷ ഗുണമുണ്ട്. ചാരിത്യ്രം'. കുടിയൊഴിക്കലില്‍ വൈലോപ്പിള്ളി താന്‍ ജീവിക്കുന്ന ദന്തഗോപുരം അടിച്ചു പൊളിക്കുന്നു. ‘കള്ളുനാറും തെറിയുടെ പൂര'വുമായി വരുന്ന തൊഴിലാളി താന്‍ ജീവിക്കുന്ന ലോകത്തിന്റെ സൃഷ്ടാവാണെന്ന്് പ്രഖ്യാപിക്കുന്നു. അവന്‍ അടിച്ചു പൊട്ടിച്ച ‘ദേവ ഭാവനാ ദര്‍പ്പണ' വുമായി നടക്കുന്ന താനല്ല കവി, ‘ആ പ്രാകൃതനാണ് സാഹിത്യകാരന്‍' എന്നു തിരിച്ചറിയുന്നു.

മാനവീകതയുടെ വെളിച്ചം ക്രമേണ കെട്ടു തുടങ്ങിയപ്പോള്‍ ചരിത്രം തിരിച്ചു നടക്കുന്നു. കുപ്രസിദ്ധമായ വിമോചന സമരവും അതിനെ പിന്തുടര്‍ന്ന എഴുത്തുകാരും അന്ന് മാധ്യമങ്ങള്‍ വഹിച്ച പങ്കും ഒരു തുടക്കമായിരുന്നു. ഇന്ന് സി.ആര്‍.പരമേശ്വരനേപ്പോലുള്ള സവര്‍ണ്ണക്കുട്ടികള്‍ തങ്ങള്‍ക്കു വന്നു ഭവിച്ച നഷ്ടത്തില്‍ അങ്ങേയറ്റം അസംതൃപ്തരാണ്. അതാണ് പ്രസിദ്ധമായ ‘അസഹിഷ്ണത'യുടെ പിന്നിലെ രാസശക്തി. കേരളത്തില്‍ ബ്രാഹ്മണര്‍ ഒരിക്കലും അധികാരശക്തി ആയിരുന്നില്ലെന്നും, ഒരു ബ്രാഹ്മണന്‍ മാത്രമേ (സംശയമെന്ത്? ഇ.എം.എസ്) ഇവിടെ ഭരണത്തില്‍ ഉണ്ടായിട്ടുള്ളുവെന്നും പരമേശ്വരന്‍ എഴുതുന്നുണ്ട്. ഒരു നമ്പൂതിരി മാത്രമേ കൊള്ളരുതായ്ക കാണിച്ചിട്ടുള്ളു എന്നര്‍ത്ഥം. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും സച്ചാര്‍ കമ്മീഷനുമെല്ലാം അവരെ രോഷം കൊള്ളിക്കുന്നുണ്ട്. പല തലത്തിലാണ് ഇതിന്റെ പ്രതിഫലനം. ആധുനികതയായി, ആധുനികതയുടെ ചുവന്ന വാലായി, അരാജകത്തമായി, തീവ്രവാദ രാഷ്ട്രീയമായി, ആള്‍ദൈവങ്ങള്‍ക്കടുത്തുള്ള ഭജനപ്പാട്ടു സംഘമായി എന്തിന് സത്വ രാഷ്ട്രീയത്തിന്റേയും പരിസ്ഥിതി വാദത്തിന്റേയും മുഖാവരണം ധരിച്ചുകൊണ്ടു പോലും ഇതു പ്രത്യക്ഷപ്പെടുന്നു. ഈ മോഹഭംഗത്തെ മൂലധനത്തിന്റെ സാംസ്കാരിക വ്യവസായം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നു.

Comments  

 
+1 # വേണ്ടത് സാംസ്കാരിക വിപ്ലവം — ടി.സി.വി. സതീശന്‍ 2012-09-27 13:41
അസുരമായൊരു വര്ത്തമാനാവസ്തയ ിലൂടെയാണ് നാം കടന്നു പോകുന്നത് , മാനവികതയ്ക്കെതി രെയുള്ള അമാനുഷ കരങ്ങള്‍ ഒത്തു ചേര്‍ന്നിരിക്കു കയാണ് .. ഒരു സാംസ്കാരിക വിപ്ലവത്തിനുള്ള മുന്നൊരുക്കങ്ങള ്‍ എത്രയും വേഗം നടത്തിയില്ലെങ്ക ില്‍ വരും തലമുറയോട് സമാധാനം പറയേണ്ടി വരും ..
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh