പ്രകൃതിയിലേക്ക് മടങ്ങാം
ഡോ. ടി ആര്‍ ജയകുമാരി
![]() |
|
ഭക്ഷ്യ വസ്തുക്കളില്‍ ഫാസ്റ്ഫുഡിന്റെ പിറകെയാണല്ലോ പുതുതലമുറ. അവയിലുമുണ്ട് ധാരാളം രാസവസ്തുക്കള്‍ രുചികൂട്ടാനും മണമേറ്റാനും വിശപ്പുണ്ടാക്കാനും മറ്റുമൊക്കെ ചേര്‍ക്കുന്നവ. കൃത്രിമ മധുരങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍, എമള്‍സീ ഫയറുകള്‍, ഫ്ളേവറിങ് വസ്തുക്കള്‍, നിറങ്ങള്‍ എന്നിവയിലെല്ലാമുണ്ട് രാസവസ്തുക്കള്‍. ഉദാ: ട്രാന്‍സ് ഫാറ്റുകള്‍, അജിനോമോട്ടോ (അഥവാ മോണോ സോഡിയം ഗ്ളുട്ടമേറ്റ്), സാക്കറിന്‍ എന്നിവ. മായം ചേര്‍ക്കുന്നതുവഴിയും രാസവസ്തുക്കള്‍ വീട്ടിനുള്ളിലെത്തുന്നു. ഉദാ: സുഡാന്‍ 1 (മഞ്ഞനിറം കിട്ടാന്‍), സുഡാന്‍ റെഡ്, സണ്‍സെറ്റ് യെല്ലോ, എറിത്രോസിന്‍, ഫാസ്റ്ഗ്രീന്‍, ടാര്‍ട്രസിന്‍, ലെഡ് ക്രോമേറ്റ്, മെത്തനോള്‍, മിനറല്‍ ഓയിലുകള്‍ അങ്ങനെ പട്ടിക നീളുന്നു. |
ഫോര്‍മാല്‍ഡിഹൈഡ്
നിറമില്ലാത്ത, രൂക്ഷഗന്ധമുള്ള ജ്വലനസ്വഭാവമുള്ള രാസവസ്തുവാണ് ഫോര്‍മാല്‍ഡിഹൈഡ്. പരിസ്ഥിതി സംരക്ഷണസമിതി യുടെ കണ്ടെത്തലനുസരിച്ച് കാന്‍സര്‍ ഉണ്ടാക്കുന്ന വസ്തു. രാസപ്രക്രിയക്ക് വിധേയമാക്കിയ തടി ഉരുപ്പടികള്‍ (പ്ളൈവുഡ്, ഹാര്‍ഡ് വുഡ്, പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, ഫൈബര്‍ ബോര്‍ഡ് എന്നിവ കൊണ്ട് നിര്‍മ്മിച്ച ഫര്‍ണ്ണിച്ചറുകള്‍, ക്യാബിനറ്റുകള്‍, ഫ്ളോറുകള്‍, ഭിത്തികള്‍ എന്നിവ), ചവിട്ടുമെത്തകള്‍, അപ്ഹോള്‍സ്ററി, പശകള്‍, ചായങ്ങള്‍, ചിലതരം തുണികള്‍, പെയിന്റുകള്‍, മാര്‍ക്കറുകള്‍, സിഗരറ്റുകള്‍, ഗ്യാസ് സ്റൌ, മണ്ണെണ്ണ ഇന്ധമാക്കുന്ന ഹീറ്ററുകള്‍, പേപ്പറിന്റയും മറ്റും കോട്ടിങ് എന്നിവയില്‍നിന്ന് തുടര്‍ച്ചയായി ഈ രാസവസ്തു ഗൃഹാന്താരീക്ഷത്തില്‍ കലര്‍ന്നുകൊണ്ടിരിക്കും.
റാഡോണ്‍
നിറമോ മണമോ ഇല്ലാത്ത, അണുവികിരണ ശേഷിയുള്ള അലസവാതകമാണ് റാഡോണ്‍. പുകവലിക്കാത്തവരില്‍ ശ്വാസകോശാര്‍ബുദത്തിന് പ്രധാന കാരണമായ വാതകമാണിത്. വീട് നിര്‍മ്മാണത്തിനുപയോഗിക്കുന്ന പാറ, മണല്‍, മണ്ണ്, ഗ്രാനൈറ്റ്, മാര്‍ബിള്‍ എന്നിവയിലുള്ള യുറേനിയം വിഘടിച്ചും വീട്ടിന് പുറത്തുനിന്നുള്ള മണ്ണ്, ജലം, എന്നിവയില്‍നിന്നും റാഡോണ്‍ ഗൃഹാന്തരീക്ഷത്തില്‍ സംഭരിക്കപ്പെടും.
ആസ്ബസ്റ്റോസ്
സിലിക്കേറ്റ് എന്ന ധാതുവിന്റെ നാരുപോലുള്ള പരലുകളില്‍ നിര്‍മ്മിതമായ പ്രകൃതിദത്തവസ്തുവാണ് ആസ്ബസ്റ്റോസ്. ചൂട്, രാസവസ്തുക്കള്‍, വൈദ്യുതി എന്നിവയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. ഇത് കാന്‍സറുണ്ടാക്കാനുള്ള സാധ്യതയുണ്ട്. വിവിധതരം ഗൃഹനിര്‍മ്മാണ വസ്തുക്കളില്‍ ഉപയോഗിക്കുന്നു. ഇന്‍സുലേഷനുകള്‍, തറയോടുകള്‍, മേല്‍ക്കൂരകള്‍, പുല്‍ത്തകിടിയിലും പൂന്തോട്ടങ്ങളിലും സ്ഥാപിക്കുന്ന ഇരിപ്പിടങ്ങള്‍, പെയിന്റുകള്‍ എന്നിവയുടെ നിര്‍മ്മാണ/പുനര്‍നിര്‍മ്മാണ/നശീകരണവേളകളില്‍ മുറിയുമ്പോഴും ദ്രവിക്കുമ്പോഴും ആസ്ബസ്റ്റോസ് പൊടിയും നാരുകളും അന്തരീക്ഷത്തില്‍ കലരുന്നു. ബാഷ്പശീല സംയുക്തങ്ങള്‍ അന്തരീക്ഷോഷ്മാവിലെ വാതകരൂപത്തിലുള്ള രാസസംയുക്തങ്ങളാണ് ഇവ.
അസറ്റോണ്‍, ഈതൈല്‍ അസറ്റേറ്റ്, ഗ്ളൈക്കോള്‍ ഈതറുകള്‍, ബെന്‍സീന്‍, സ്റ്റൈറീന്‍, ലിമോണിന്‍, ആല്‍ഡിഹൈഡുകള്‍, കീറ്റോണുകള്‍, ആല്‍ക്കഹോളുകള്‍, സുഗന്ധം നല്‍കാനുപയോഗിക്കുന്ന അനേകം രാസവസ്തുക്കള്‍, സൈ ലീന്‍, പെര്‍ക്ളോറോ എത്തിലീന്‍, മെത്തിലീന്‍ ക്ളോറൈഡ്, ടൊളുവിന്‍, വിനൈല്‍ ക്ളോറൈഡ്, ഐ സോപെന്റേന്‍, ബ്യൂട്ടോക്സി എത്തനോള്‍ എന്നിങ്ങനെ നിരവധി മനുഷ്യനിര്‍മ്മിത സംയുക്തങ്ങള്‍ വീട്ടിനുള്ളില്‍ വ്യാപകമായി കാണാം. പെയിന്റ്, നെയില്‍ പോളീഷ്, ക്ളീനറുകള്‍, ഡീഓഡറന്റുകള്‍, എയര്‍ ഫ്രഷനറുകള്‍, ഡിറ്റര്‍ജന്റുകള്‍, ഫര്‍ണിഷിങ്സ്, തുണിത്തരങ്ങള്‍, ലായകങ്ങള്‍, തടി സംരക്ഷണവസ്തുക്കള്‍, അണുനാശിനി, കീടനാശീനി, ഡ്രെെക്ളീന്‍ ചെയ്ത വസ്ത്രങ്ങള്‍, പ്രിന്ററുകള്‍, പെര്‍ഫ്യൂമുകള്‍, വിയര്‍പ്പുനാശിനികള്‍, ഗൃഹനിര്‍മ്മാണ സാമഗ്രികള്‍ എന്നിങ്ങനെ രാസ വസ്തുക്കളില്ലാത്ത സ്ഥലം വീട്ടിനുള്ളില്‍ ഇല്ല എന്നുതന്നെ പറയാം. വീട്ടിനുള്ളില്‍ വളരുന്ന പൂപ്പലുകളും മറ്റുസൂക്ഷ്മജീവികളും പുറത്തുവിടുന്ന ബാഷ്പശീലരാസവസ്തുക്കള്‍ വേറെയും. ഇപിഎയുടെയും മറ്റു ഗവേഷകരുടെയും അഭിപ്രായത്തില്‍, ഇത്തരം സംയുക്തങ്ങളുടെ വീട്ടിനുള്ളിലെ അളവ്, വീടിന് പുറത്തുള്ളതിനേക്കാള്‍ പത്ത് മുതല്‍ 1000 ഇരട്ടിവരെയാണ്. ഘനലോഹങ്ങള്‍ ഈയം, കാഡ്മിയം, ക്രോമിയം, രസം (മെര്‍ക്കുറി), ആര്‍സനിക് എന്നിങ്ങനെ ആരോഗ്യത്തിന് ഹാനികരമായ ഘനലോഹങ്ങളുടെ സാന്നിദ്ധ്യവും ഗൃഹാന്തരീക്ഷത്തില്‍ സ്ഥിരമായുണ്ട്. തെര്‍മോസ്റാറ്റുകള്‍, സ്വിച്ചുകള്‍, ഫ്ളൂറസന്റ് ബള്‍ബുകള്‍, ഡെന്റല്‍ ഫില്ലിങ്ങുകള്‍, പെയിന്റുകള്‍, ചായങ്ങള്‍, സോപ്പുകള്‍, ഔഷധങ്ങള്‍, ചില ഹെയര്‍ ഡൈ, പിവിസി പൈപ്പുകള്‍, ഓട്ടോമൊബൈലുകളുടെ യന്ത്രഭാഗങ്ങള്‍, സിഗരറ്റുപുക, മണ്ണ്, പൊടിപടലം എന്നിവയില്‍ നിന്നൊക്കെ ഇവ ഗൃഹാന്തരീക്ഷത്തില്‍ കലരാം. വിഷവാതകങ്ങള്‍ പാചകസമയത്ത് ഇന്ധനങ്ങള്‍ (വിറക്, മണ്ണെണ്ണ, പാചകവാതകം) കത്തുമ്പോഴും വീട്ടുകാര്‍ പുകവലിക്കുമ്പോഴും വീടിന് പുറത്ത് വാഹനങ്ങള്‍ സ്റാര്‍ട്ട് ചെയ്യുമ്പോഴും കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ഡൈ ഓക്സൈഡ്, നൈട്രജന്‍ ഓക്സൈഡുകള്‍ എന്നിവ വീടിനുള്ളില്‍ സംഭരിക്കപ്പെടുന്നു. വീടിനുപുറത്ത് മാലിന്യങ്ങളും ചപ്പുചവറുകളും കത്തിക്കുമ്പോഴും വിഷവാതകങ്ങള്‍ വീടിനുള്ളിലെത്തിയേക്കാം. എയര്‍കണ്ടീഷണറുകള്‍, റെഫ്രിജറേറ്റര്‍ എന്നിവയില്‍നിന്ന് പുറത്തുവരുന്ന ക്ളോറോഫ്ളൂറോ കാര്‍ബണുകള്‍, അമോണിയ എന്നിവ വേറെയും. നിത്യോപയോഗവസ്തുക്കളില്‍ മണമുള്ള ടോയ്ലറ്റ് സോപ്പുകള്‍, ഫേസ്വാഷുകള്‍, ഹാന്‍ഡ് വാഷുകള്‍, ഡിഷ്വാഷുകള്‍, ടൂത്ത്പേസ്റുകള്‍, ഫേസ്പൌഡറുകള്‍, ബോഡി സ്പ്രേകള്‍, ലോഷനുകള്‍, ഷാമ്പൂകള്‍, ഹെയര്‍കണ്ടീഷണറുകള്‍, മോയിസ്ചറൈസറുകള്‍ എന്നിവയെല്ലാം രാസവസ്തുക്കളുടെ കൂട്ടം തന്നെയാണ്. കൊതുകുതിരിയിലും പാറ്റാഗുളികയിലും എലിക്കേക്കിലുമെല്ലാം രാസവസ്തുക്കളടങ്ങിയിരിക്കുന്നു. കീടനാശിനി, കളനാശിനി വളങ്ങള്‍, കളനാശിനികള്‍, കീടനാശിനികള്‍ എന്നിങ്ങനെ കൃഷിയാവശ്യങ്ങള്‍ക്കും പൂന്തോട്ടപരിപാലനത്തിനുമുപയോഗിക്കുന്ന രാസവസ്തുക്കളുടെ ഒരംശവും കാറ്റുവഴിയും വ്യക്തികളുടെ ശരീരം, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവ വഴിയും വീട്ടിനുള്ളില്‍ എത്തിച്ചേരുന്നു.
ഭക്ഷ്യ വസ്തുക്കളില്‍ ഫാസ്റ്ഫുഡിന്റെ പിറകെയാണല്ലോ പുതുതലമുറ. അവയിലുമുണ്ട് ധാരാളം രാസവസ്തുക്കള്‍ രുചികൂട്ടാനും മണമേറ്റാനും വിശപ്പുണ്ടാക്കാനും മറ്റുമൊക്കെ ചേര്‍ക്കുന്നവ. കൃത്രിമ മധുരങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍, എമള്‍സീ ഫയറുകള്‍, ഫ്ളേവറിങ് വസ്തുക്കള്‍, നിറങ്ങള്‍ എന്നിവയിലെല്ലാമുണ്ട് രാസവസ്തുക്കള്‍. ഉദാ: ട്രാന്‍സ് ഫാറ്റുകള്‍, അജിനോമോട്ടോ (അഥവാ മോണോ സോഡിയം ഗ്ളുട്ടമേറ്റ്), സാക്കറിന്‍ എന്നിവ. മായം ചേര്‍ക്കുന്നതുവഴിയും രാസവസ്തുക്കള്‍ വീട്ടിനുള്ളിലെത്തുന്നു. ഉദാ: സുഡാന്‍ 1 (മഞ്ഞനിറം കിട്ടാന്‍), സുഡാന്‍ റെഡ്, സണ്‍സെറ്റ് യെല്ലോ, എറിത്രോസിന്‍, ഫാസ്റ്ഗ്രീന്‍, ടാര്‍ട്രസിന്‍, ലെഡ് ക്രോമേറ്റ്, മെത്തനോള്‍, മിനറല്‍ ഓയിലുകള്‍ അങ്ങനെ പട്ടിക നീളുന്നു.
പാചകത്തിനുപയോഗിക്കുന്നവ
സാധാരണ പാചകത്തിനും നമ്മള്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു. ഉദാ: ഉപ്പ് (സോഡിയം ക്ളോറൈഡ്), ഈന്തുപ്പ് (പൊട്ടാസ്യം ക്ളോറൈഡ്), അപ്പക്കാരം (സോഡിയം ബൈ കാര്‍ബണേറ്റ്), വിനാഗിരി, സോഡിയം ബെന്‍സോയേറ്റ് (പ്രിസര്‍വേറ്റീവ്). ബേക്കറി പലഹാരങ്ങളിലും മിഠായികളിലും ശീതളപാനീയങ്ങളിലും ശരീരത്തിന് ആവശ്യമില്ലാത്തതോ ദോഷകരങ്ങളോ ആയ രാസഘടകങ്ങളുണ്ട്. പ്ളാസ്റിക് കവറുകളും കണ്ടെയ്നറുകളും കൃത്രിമ പോളിമറുകള്‍കൊണ്ട് നിര്‍മ്മിക്കുന്ന ബാഗുകള്‍, ചെരിപ്പ് എന്നിവ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ പുറംകവറുകള്‍, നോണ്‍സ്റിക് പാത്രങ്ങള്‍ എന്നിവയെല്ലാം രാസവസ്തുക്കളടങ്ങിയവ തന്നെ. ഇത്തരം രാസവസ്തുക്കളില്‍ ചിലത് നിര്‍ദോഷമാണെങ്കില്‍ ചിലത് ഹാനികരവും മറ്റ് ചിലവ അതീവ ഹാനികരവുമാണ്. പ്രകൃതിദത്തവസ്തുക്കളിലേക്കും പ്രകൃതി സൌഹൃദജീവിതരീതിയിലേക്കും മടങ്ങുകയാണ് ഇവയില്‍നിന്ന് അകന്നുനില്‍ക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം. നമുക്ക് മടങ്ങാം പ്രകൃതിയിലേക്ക്.