അഭിനയകലയുടെ പെരുന്തച്ചന്‍
തിലകന്‍/ / പ്രീജിത്ത് രാജ്
![]() |
|
അടിച്ചമര്‍ത്തപ്പെട്ട ഒരു കാലത്താണ് നമ്മുടെ സമൂഹം അയിത്തത്തിനെതിരായും മാറ് മറയ്ക്കുന്നതിനുവേണ്ടിയും ഒക്കെ പൊരുതിയത്. ഇവിടെ കമ്യൂണിസ്റു പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നതും പ്രതിസന്ധികളെ അതിജീവിച്ചാണ്. ജന്‍മിത്വത്തിന്റെയും സവര്‍ണ്ണ മേധാവിത്വത്തിന്റെയും അരാജകത്വങ്ങളും ജീര്‍ണ്ണതയും അരാഷ്ട്രീയതയും തഴച്ചുവളര്‍ന്ന സമൂഹത്തിലാണ് നവോത്ഥാനമുന്നേറ്റങ്ങള്‍ ഉണ്ടായത്. ഇന്ന് മലയാള സിനിമാലോകം അത്തരത്തിലുള്ള ജന്‍മികളുടെയും സവര്‍ണ്ണരുടെയും പിടിയിലാണ്. ഇവിടെ അയിത്തവും ഒരു വിഭാഗത്തെ അടിയാന്‍മാരായി കണ്ട് അവരെ അടിച്ചമര്‍ത്തുകയാണ്. ജാതീയമായ വേര്‍തിരിവും വര്‍ഗീയതയും സിനിമാലോകത്തുണ്ട്. മലയാള സിനിമാലോകത്ത് ഒരു നവോത്ഥാന പോരാട്ടം തിലകന്‍ ഇല്ലാതായാലും നിങ്ങള്‍ തുടരണം എന്ന അഭ്യര്‍ത്ഥനയാണ് എനിക്ക് മലയാളികള്‍ക്ക് മുന്നില്‍ വെയ്ക്കാനുള്ളത്. |
തിലകന്റെ മരണാനന്തരം നടന്ന വാഴ്ത്തുകളിലൂടെ, ചില താരങ്ങളും താരസംഘടനയും ഫാന്‍സ് അസോസിയേഷനുകളും ഒരു നടനെയും അദ്ദേഹത്തിന്റെ തൊഴില്‍ പ്രശ്നത്തെയും വകതിരിവില്ലായ്മയോടെ സമീപിച്ചതിലുള്ള കുറ്റബോധത്തെ മറികടക്കാന്‍ ശ്രമിച്ചത് ഏവരിലും കൌതുകമുണര്‍ത്തിയ കാര്യമാണ്. ഈ അഭിമുഖം മഹാനായ ആ നടന്റെ കൂടെ മൂന്ന് പകലുകള്‍ പങ്കിട്ട് തയ്യാറാക്കിയതാണ്. തിരുവനന്തപുരത്തും ഒറ്റപ്പാലത്തും വെച്ച് തിലകന്‍ തന്റെ ജീവിതവും ഒരു കലാകാരനെന്ന നിലയിലുള്ള വഴിത്താരകളും കാഴ്ചപ്പാടുകളും രാഷ്ട്രീയവും പങ്കുവെച്ചു. അദ്ദേഹത്തിന്റെ ജീവിതം ആരും ഉണ്ടാക്കിയതല്ലായിരുന്നു. അതിന്റെ ശില്‍പ്പി തിലകന്‍ മാത്രമായിരുന്നു. തിലകന്‍ പറഞ്ഞ പല കാര്യങ്ങളും ഈ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തുന്നില്ല. അദ്ദേഹം മരിച്ചില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ആ കാര്യങ്ങള്‍ പങ്കുവെക്കാമായിരുന്നു. മരണപ്പെട്ട് കിടക്കുമ്പോള്‍ നല്ല രണ്ട് വാക്കുകള്‍ പറഞ്ഞെങ്കിലും വേട്ടക്കാര്‍ ചുരമാന്തി നില്‍ക്കുകയാണ്. തിലകന്‍ചേട്ടനാണെങ്കില്‍ തിരികെ വരാത്ത യാത്ര പോവുകയും ചെയ്തു. ഇനി വായനയിലേക്ക്...
പേമാരിയില്‍ നിറഞ്ഞൊഴുകുന്ന മണിമലയാറിലെ കുത്തൊഴുക്കാണ് ജീവിത പാതയിലെ ദുര്‍ഘടസന്ധിയില്‍ കൊച്ചുതിലകന് തിരിച്ചറിവായത്. കൂറ്റന്‍ പാറകളെയും കുറ്റിച്ചെടികളെയും വന്‍ മരങ്ങളെയുമൊന്നും വകവെക്കാതെ കുതികുതിക്കുന്ന മണിമലയാര്‍. തടസ്സങ്ങളെയെല്ലാം തൃണവത്ഗണിച്ചുള്ള കുതിപ്പ്. മണിമലയാറിനെ പോലെ ലക്ഷ്യത്തിലേക്ക് കുതിയ്ക്കണം. മുന്നിലെ തടസ്സങ്ങളെ വകഞ്ഞ് മാറ്റി, മുന്നോട്ടുപോയാല്‍ ലക്ഷ്യത്തിലേക്കെത്താം. മണിമലയാര്‍ വഴികാട്ടിക്കൊടുത്ത ആ കാലം തിലകന്റെ കൌമാര കാലമായിരുന്നു. പഠനം മുടങ്ങിപ്പോയ കാലം. കലയുടെ ശ്രീകോവിലിലേക്ക് അറിയാതെ കാലൂന്നിയ കാലം. ഹിന്ദി വിദ്വാനാവണമെന്ന ആഗ്രഹം സാധിക്കാത്ത തിലകന്‍ ജീവിതത്തിന്റെ ഒഴുക്കിനിടയില്‍ പുതിയ പുതിയ തലങ്ങളിലേക്ക് ഉയര്‍ന്നുവന്നു. നാടകങ്ങളിലൂടെ, സിനിമകളിലൂടെ കലാ ജീവിതത്തിന്റെ, അതിശയിപ്പിക്കുന്ന അഭിനയമുഹൂര്‍ത്തങ്ങളുടെ കൂറ്റന്‍ തിരമാലകള്‍ സൃഷ്ടിച്ച് തിലകന്‍ വിരിഞ്ഞുനിന്നു.
തിലകന്‍ ഒരിക്കലും കടന്നുവന്ന വഴികളെ മറന്നില്ല. നാടിന്റെ നന്‍മയും പച്ചയും കെട്ടുപോകാതെ, തൊഴിലാളികളില്‍ നിന്നും പകര്‍ന്ന് കിട്ടിയ നേരും നെറിയും സമരബോധവും വര്‍ഗബോധവും എന്നും ഹൃദയത്തില്‍ സൂക്ഷിച്ചു. നെറികേടുകള്‍ കണ്ടാല്‍ എന്നും പ്രതികരിച്ചു. ഇന്നും പ്രതികരിക്കുന്നു.
കലാകാരന്റെ മൌലീകമായ അവകാശമാണ് അവന്റെ ആവിഷ്കാര സ്വാതന്ത്യ്രം. മലയാള സിനിമയില്‍ വിലക്കുകളിലൂടെ നിഷേധിച്ചതും ആ ആവിഷ്കാര സ്വാതന്ത്യ്രമാണ്. മലയാള സിനിമാലോകത്ത് സംഘടനകള്‍ ഉണ്ടാവുന്നത് അടുത്ത കാലത്താണ്. സൂപ്പര്‍സ്റാറുകള്‍ നിലയുറപ്പിച്ചതിന് ശേഷം. മുന്‍പ് മലയാളികള്‍ തമിഴകത്തെ അന്ധമായ താരാരാധനയെ കളിയാക്കിയിരുന്നു. ഇന്ന് അതേ ആരാധനാകോലാഹലങ്ങളില്‍ മലയാളികള്‍ അഭിരമിക്കുന്നു. സിനിമാ സംഘടനകളെ സൂപ്പര്‍ താരങ്ങള്‍ ഒറ്റിക്കെടുത്തിരിക്കുന്നു എന്നാണ് തിലകന്‍ ആരോപിച്ചത്. താരങ്ങളുടെ നിലനില്‍പ്പിന് വേണ്ടി, അവര്‍ക്കെതിരെ ഉയരുന്ന നാവുകളെ ഇല്ലാതാക്കാനായി അവര്‍ സംഘടനയെ ദുരുപയോഗിക്കുന്നു. താരങ്ങള്‍ക്ക് വിടുപണിചെയ്യുന്ന എറാന്‍ മൂളികളെ ഭാരവാഹികളായും ഉന്നതകമ്മറ്റികളുമായി നിയോഗിക്കുന്നു. അതിനായി കോടികള്‍ ചിലവഴിക്കുന്നു. ആ കോടികള്‍ വിവരംകെട്ട നിര്‍മാതാക്കളില്‍ നിന്നും അഭിനയക്കൂലിയായി എണ്ണി വാങ്ങുന്നു. മുക്കിന് മുക്കിന് വെല്‍ഫെയര്‍ സൊസൈറ്റികളും ഫാന്‍സ് അസോസിയേഷനുകളും തങ്ങളുടെ പേരില്‍ ഉണ്ടാക്കുന്നു. അവര്‍ക്കും ലക്ഷങ്ങള്‍ വീതിച്ചു കൊടുക്കുന്നു. കൂറ്റന്‍ കട്ടൌട്ടുകളും നേത്ര ദാനവും രക്തദാനവും വീട് വെച്ച് നല്‍കലുമൊക്കെയായി താരത്തിന്റെ അഭിനയം മറ്റ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. താരങ്ങളുടെ കൂടെയുള്ള ഉപഗ്രഹങ്ങളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ചില ആള്‍ദൈവങ്ങളെപ്പോലെ സിനിമാലോകത്തെ മാഫിയകളായി താരങ്ങള്‍ അരങ്ങ് തകര്‍ക്കുകയാണ്. ഏതൊക്കെ സിനിമകളില്‍ ആരൊക്കെ അഭിനയിക്കണം എന്ന് താരങ്ങള്‍ നിശ്ചയിക്കുന്ന ഒരവസ്ഥ. അതിന് ജാതിയും മതവും മറ്റ് അരാജകത്വമൂല്യങ്ങളും മാനദണ്ഢമാവുന്ന അപകടകരമായ സ്ഥിതിവിശേഷം. മലയാള സിനിമാഭൂമികയില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദം ചിലര്‍ക്കൊഴികെ ആര്‍ക്കും ആനന്ദം പകരുന്നില്ല. സൂപ്പര്‍താരങ്ങള്‍ക്കും അവരുടെ ദിവസങ്ങള്‍ വില്‍ക്കുമ്പോള്‍ കമ്മീഷന്‍ കിട്ടുന്ന ഭൂമാഫിയകളുടെ സ്വഭാവം വെച്ച് പുലര്‍ത്തുന്ന സ്റാര്‍ഏജന്റുമാര്‍ക്കും സൂപ്പര്‍താരങ്ങള്‍ നട്ടുച്ചയെ നട്ടപ്പാതിരയെന്ന് വിശേഷിപ്പിക്കുമ്പോള്‍ അതേയെന്ന് തലകുലുക്കുന്ന യാതൊരു ആത്മാഭിമാനവും ഇല്ലാത്ത നപുംസകങ്ങള്‍ക്കും മാത്രമേ ഇന്നത്തെ മലയാള സിനിമാന്തരീക്ഷത്തെ ബോധിക്കുന്നുള്ളു.
![]() |
|
ഒരു സിനിമാ ഗാനമുണ്ട്. ദുഖങ്ങള്‍ക്കിന്ന് ഞാന്‍ അവധി കൊടുത്തു, സ്വര്‍ഗത്തില്‍ ഞാന്‍ ഒരു മുറിയെടുത്തു. എനിക്ക് ആ പാട്ട് വളരെ ഇഷ്ടമാണ്. എന്റെ ജീവിതം അതിനോട് ചേര്‍ന്ന് നില്‍ക്കുന്നു. ക്ഷോഭം എപ്പോഴും കൊണ്ട് നടക്കുന്നവനാണ് ക്ഷുഭിതന്‍. അങ്ങനെയൊരവസ്ഥ ഒരിക്കലും ജീവിതത്തിലും സിനിമയിലും നാടകത്തിലുമൊന്നും ഉണ്ടാവില്ല. ഉണ്ടാക്കുന്നുണ്ടെങ്കില്‍ അത് കൃത്രിമമാണ്. സന്ദര്‍ഭം മനുഷ്യനെ പല രീതിയിലേക്ക് വികാരങ്ങളിലേക്ക് നയിക്കും. അത്രമാത്രം. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. |
തിലകന്റെ വിളിച്ചുപറയലുകള്‍ ഒരിക്കലും അവസരങ്ങള്‍ ലഭിക്കാത്ത ഒരു വൃദ്ധകലാകാരന്റെ പതംപറച്ചിലുകളായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ അസ്ഥാനത്തുള്ളവയുമായിരുന്നില്ല. മലയാള സിനിമയെ രക്ഷിക്കുവാന്‍ ആരാണ് മുന്നോട്ട് വരിക? താരങ്ങളുടെ സര്‍വ്വാധിപത്യത്തിനെതിരെയുള്ള പ്രതിരോധ ശബ്ദങ്ങളെ കച്ചവട സിനിമയുടെ ലോകത്തുനിന്നും ഉയരുന്നതെന്ന് പറഞ്ഞ് സിനിമാ ബുദ്ധിജീവികളും മറ്റും പരിഗണിക്കുന്നുമില്ല. താരങ്ങള്‍ക്കെതിരായ മുന്നേറ്റം വിജയിക്കില്ല, എന്തിന് വെറുതെ താരങ്ങളെ പിണക്കണം പിണക്കിയാല്‍ കഞ്ഞികുടി മുട്ടും എന്ന വൈഷമ്യത്തോടെ പ്രതിഷേധമുള്ള ഭൂരിപക്ഷവും മിണ്ടാതിരിക്കുന്നു. ശബ്ദങ്ങള്‍ നിലച്ച ശവപറമ്പ് പോലെയാണ് മലയാള സിനിമാ വേദി. ശവംതീനികളായ കഴുകന്‍മാരുടെ കുറുകലുകള്‍മാത്രമാണ് ഇവിടെനിന്നും മുഴങ്ങുന്നത്.
വരും തലമുറയ്ക്ക് മുന്നില്‍ മലയാള സിനിമയുടെ ഒരു നല്ല കാലം രചിക്കുവാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അതിന് ചില പൊളിച്ചെഴുത്തുകള്‍ ആവശ്യമാണ്. യഥാര്‍ത്ഥ കലാകാരന്‍മാരെ തിരിച്ചറിയുവാനും അവര്‍ക്ക് അവസരങ്ങളൊരുക്കുവാനും കഴിയേണ്ടതുണ്ട്. പണമാണ് അവസാന വാക്ക് എന്ന് സൂപ്പര്‍ താരങ്ങള്‍ പറയുന്നുണ്ടെങ്കില്‍ അവരെ മാറ്റി നിര്‍ത്തണം. നിരവധി വര്‍ഷത്തെ അഭിനയപരിചയം കൊണ്ടാണ് സൂപ്പര്‍താരങ്ങള്‍ മികച്ച അഭിനയ ശേഷി പ്രകടിപ്പിക്കുന്നത്. അവര്‍ കടന്നുവന്ന കാലത്ത് മലയാളസിനിമയില്‍ സൂപ്പര്‍ താരങ്ങളുണ്ടായിരുന്നില്ല. വിലക്കുകളും കൂവി തകര്‍ക്കലുകളും ഉണ്ടായിരുന്നില്ല. ഇന്നത്തെ അന്തരീക്ഷമാണ് അന്നുണ്ടായിരുന്നതെങ്കില്‍ അവര്‍ക്ക് സൂപ്പര്‍ താരങ്ങളാവാന്‍ കഴിയുമായിരുന്നില്ല. കടന്നുവന്ന പഴയ കാലത്തെ പൂര്‍ണ്ണമായും മറക്കുന്നതുകൊണ്ടാണ് അവര്‍ സിനിമയെ മറക്കുന്നത.് ആത്മരതിയില്‍ നിര്‍വൃതിയടയുന്നത്. അത്തരത്തിലുള്ള താരാധിപത്യത്തിന് അന്ത്യമൊരുക്കാനും അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങളെ തിരിച്ചറിയുവാനും സിനിമയെ മികച്ച ഒരു കലാരൂപമെന്ന നിലയില്‍ നിലനിര്‍ത്തുവാനുള്ള സര്‍ഗാത്മകമായ ഇടപെടലുകള്‍ നടത്തുവാനുമുള്ള സമയമായികഴിഞ്ഞു. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ തിലകന്റെ വാക്കുകള്‍ അതിനുള്ള നാന്ദിയാവട്ടെ.
• തിലകന്‍ ക്ഷുഭിതനാണ്. എപ്പോഴും. ആരും അടുക്കാത്ത, ആരെയും അടുപ്പിക്കാത്ത പരുക്കന്‍. വെട്ടിതുറന്ന് പറയുന്ന കഠിനന്‍... വിശേഷണങ്ങള്‍ ഒരുപാടുണ്ട്. തിലകനെങ്ങനെയാണ് ഇങ്ങനെയൊരു മേല്‍വിലാസം പതിച്ച് കിട്ടിയത്?
ചെറുപ്പത്തില്‍ ഇന്നതാവണമെന്നോ, ഇന്നരീതിയില്‍ പഠിച്ച് മുന്നേറണമെന്നോ എനിക്ക് പ്രത്യേകിച്ച് ലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. ചെറുപ്പമായിരുന്നല്ലൊ. ഞാന്‍ കുറച്ച് വളര്‍ന്നു. അറിവുവെച്ചു. കാലം എന്നെ പലതും പഠിപ്പിക്കാന്‍ തുടങ്ങി. അപ്പോള്‍, ചില വഴികള്‍ തെറ്റാണെന്നും ചില വഴികള്‍ ശരിയാണെന്നും എനിക്ക് മനസിലായി. ആ തെറ്റായ വഴികള്‍ മനപൂര്‍വ്വം ഒഴിവാക്കാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍ ശരിയായ വഴികള്‍ തെറ്റാണെന്ന് പല ആള്‍ക്കാരും പറഞ്ഞ് തുടങ്ങി. എന്നില്‍ ഏതാണ് ശരി എന്ന് തിരിച്ചറിയാന്‍ പറ്റാത്ത സംശയം വളര്‍ന്നു.
തിരിച്ചറിവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഞാന്‍ മുന്നോട്ട് പോയത്. എന്നെ വല്ലാത്തൊരു സംശയദൃഷ്ടിയോടുകൂടിയാണ് എന്റെ കുടുംബത്തിലുള്ളവര്‍ വരെ നോക്കിയിരുന്നത്. അതെനിക്ക് പലപ്പോഴും അനുഭവപ്പെട്ടു. ഞാന്‍ കൌമാരത്തില്‍ നിന്ന് യൌവനത്തിലേക്ക് കാലൂന്നുന്ന സമയം. എന്റെ വീട്ടില്‍ കുറെയംഗങ്ങളുണ്ട്. അച്ഛനും അമ്മയും പെങ്ങന്‍മാരുമൊക്കെ. ഞങ്ങളുടെ വീട്ടില്‍ നിന്ന് വളരെ അകലെയല്ലാതെയുള്ള ചെറിയ എസ്റേറ്റിലാണ് അമ്മയുടെ ജേഷ്ഠത്തിയും ഭര്‍ത്താവും മക്കളും താമസിക്കുന്നത്. അവരുടെ മൂത്തമകന്‍ എന്റെ കുടുംബത്തിലെ മൂത്തചേട്ടനാണ്. അദ്ദേഹത്തിന്റെ ഭാര്യ ഏതാണ്ട് എന്റെ പ്രായമാണ്. അവരെ എനിക്ക് വലിയ ബഹുമാനമാണ്. പക്ഷെ, അവരോടുള്ള എന്റെ ബഹുമാനത്തെ പോലും വീട്ടിലുള്ളവര്‍ സംശയിച്ചു. വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന സ്ത്രീകളില്‍ വരെ എനിക്ക് കണ്ണുണ്ടെന്ന് അവര്‍ വിശ്വസിച്ചു. ആ സംശയം മുന്‍നിര്‍ത്തി എന്നോട് പെരുമാറി. ആ സ്ത്രീകളോട് കുടുംബാംഗങ്ങളില്‍ പലരും പറഞ്ഞു, ഇവിടുത്തെ കുഞ്ഞിനോട് കയറി അധികം സംസാരിക്കാനൊന്നും പോകരുത്. അതുകാരണം അവര്‍ എന്നെ കാണുമ്പോള്‍ പേടിയോടെ കഴിയും പോലൊക്കെ ഒളിക്കും. അവര്‍ക്കൊക്കെ എന്നെ പേടിയായിരുന്നു. അല്ലെങ്കില്‍ എന്റെ വീട്ടുകാര്‍ അവരുടെ മുന്നില്‍ എന്നെ അങ്ങനെയാക്കിമാറ്റി.
ഒരൊറ്റയാനെ പോലെ എന്നെ മാറ്റി തീര്‍ത്തത് എന്റെ കുടുംബക്കാര്‍ തന്നെയായിരുന്നു. അവരുടെ പ്രവൃത്തികളും രീതികളും പ്രതികരണങ്ങളുമാണ് എന്നില്‍ ക്ഷോഭം നിറച്ചത്. ഏതൊരു വീട്ടിലും അവിടുത്തെ ഒരംഗത്തോട് അവിടെയുള്ളവര്‍ വിശേഷങ്ങള്‍ പങ്കുവെക്കും. എന്നോട് ആരും ഒന്നും പറയില്ല. ഒരൊളിച്ചുവെക്കല്‍. അതോടൊപ്പം എന്നെ വല്ലാത്തൊരു സംശയത്തോടെയുള്ള പിന്തുടരല്‍. എന്റെ മുന്നോട്ട് പോകല്‍ എങ്ങിനെവേണം എന്ന് അറിയാതെ പകച്ച് നിന്ന നിരവധി അവസരങ്ങള്‍ ആ സമയത്തുണ്ടായി. അങ്ങോട്ട് പോയാല്‍ അവരെന്ത് കരുതും? ഇങ്ങോട്ട് നീങ്ങിയാല്‍ അവര്‍ എന്ത് ധരിക്കും എന്നൊക്കെ ഞാന്‍ വ്യാകുലനായി.
![]() |
|
അച്ഛന്റെ ചിത്രങ്ങള്‍ക്ക് പുഴുക്കളുടെ നിറമാണ്. തേയിലച്ചെടി തിന്ന് നശിപ്പിക്കുന്ന പല നിറങ്ങളിലുള്ള പുഴുക്കള്‍. അവയെ പിടിച്ച് നിറമുള്ള ചിത്രങ്ങള്‍ വരച്ച് ഇംഗ്ളണ്ടിലയക്കുന്ന ജോലിയിലാണ് അച്ഛന്‍ കേശവന്‍നായര്‍ ആദ്യം കമ്പനിയില്‍ ചേര്‍ന്നത്. അന്ന് അച്ഛന് വയസ് പത്തൊമ്പതാണ്. അച്ഛന്റെ ചിത്രങ്ങളിലെ പുഴുക്കളുടെ മണവും നിറവും കണ്ട് ആ പുഴുവിനെ നശിപ്പിക്കാനുള്ള വിഷം ഇംഗ്ളണ്ടില്‍ നിന്ന് തോട്ടത്തിലേക്ക് അയച്ചുകിട്ടും. കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്റെ ചിത്രങ്ങളില്‍ പല നിറങ്ങളും ഇല്ലാതായി കാണും. |
ഒരു സിനിമാ ഗാനമുണ്ട്. ദുഖങ്ങള്‍ക്കിന്ന് ഞാന്‍ അവധി കൊടുത്തു, സ്വര്‍ഗത്തില്‍ ഞാന്‍ ഒരു മുറിയെടുത്തു. എനിക്ക് ആ പാട്ട് വളരെ ഇഷ്ടമാണ്. എന്റെ ജീവിതം അതിനോട് ചേര്‍ന്ന് നില്‍ക്കുന്നു. ക്ഷോഭം എപ്പോഴും കൊണ്ട് നടക്കുന്നവനാണ് ക്ഷുഭിതന്‍. അങ്ങനെയൊരവസ്ഥ ഒരിക്കലും ജീവിതത്തിലും സിനിമയിലും നാടകത്തിലുമൊന്നും ഉണ്ടാവില്ല. ഉണ്ടാക്കുന്നുണ്ടെങ്കില്‍ അത് കൃത്രിമമാണ്. സന്ദര്‍ഭം മനുഷ്യനെ പല രീതിയിലേക്ക് വികാരങ്ങളിലേക്ക് നയിക്കും. അത്രമാത്രം. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്.
• തിലകനെന്ന നടന്‍, സുരേന്ദ്രനാഥ തിലകനെ ഓര്‍ത്തെടുക്കുമ്പോള്‍ എവിടെനിന്നാണ് ഓര്‍മകളുടെ മരപ്പെയ്ത്ത് ആരംഭിക്കുന്നത്?
കന്യാമറിയത്തെ പോലുള്ള മറിയക്കുട്ടി ആശാട്ടിയില്‍ നിന്നാണ് സുരേന്ദ്രനാഥ തിലകന്‍, തിലകനെ കണ്ടെടുക്കുന്നത് എന്ന് പറയാനാണ് എനിക്കിഷ്ടം. മുണ്ടക്കയത്തെ ഹൈറേഞ്ചിലുള്ള സ്കൂള്‍. ഞാന്‍ ഒന്നാം ക്ളാസില്‍ പഠിക്കാത്ത കുട്ടിയാണ്. ഒന്നാം ക്ളാസില്‍ ചേര്‍ക്കാനായി കുട്ടികളെ കൊണ്ടുവരുമ്പോള്‍ അവരെ കൊണ്ട് എഴുതിപ്പിക്കുകയും വായിപ്പിക്കുകയും ചെയ്യും. ഒരു കൊച്ചു പരീക്ഷ. ഞാനതൊക്കെ ചെയ്തു. ഒന്നാം ക്ളാസില്‍ ഒരു കുട്ടി പഠിക്കേണ്ടതെല്ലാം ഞാന്‍ പഠിച്ചിട്ടുണ്ട് എന്ന് ബോധ്യമായ ഹെഡ്മാസ്റര്‍ എനിക്ക് രണ്ടാം ക്ളാസിലേക്ക് പ്രമോഷനോടുകൂടിയുള്ള അഡ്മിഷന്‍ തന്നു. അവിടെ മറിയക്കുട്ടി ടീച്ചറുണ്ടായിരുന്നു. എന്റെ സ്കൂള്‍ പഠനം തുടങ്ങുന്നത് ടീച്ചറുടെ വാത്സല്യപൂര്‍ണമായ ശിക്ഷണത്തിലായിരുന്നു. ആ കാലത്തെ ടീച്ചര്‍മാര്‍ പണമുള്ള വീടുകളിലെ കുട്ടികളെ കുറച്ചധികം സ്നേഹിക്കും ടീച്ചര്‍മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവരിലൂടെ അവരുടെ വീടുകളില്‍ അറിയിച്ച് സഹായങ്ങള്‍ നേടും. മറിയക്കുട്ടി ടീച്ചര്‍ ആ ഗണത്തില്‍ പെട്ടവരായിരുന്നില്ല. കുസൃതിക്കുരുന്നുകളെ അവര്‍ മാലാഖഭാവത്തോടെ അനുസരണയുള്ളവരാക്കി മാറ്റി. കൈയ്യിലെ വടി ടീച്ചര്‍മാരുടെ ആഭരണം എന്ന നിലയില്‍ മാത്രം അവര്‍ കൊണ്ട് നടന്നു. കുഞ്ഞുകാലത്ത് ഞാന്‍ നല്ല കുസൃതിയായിരുന്നു. എന്നെപ്പോലുള്ള കുസൃതിക്കുരുന്നുകളായിരുന്നു അവിടെ ഏറെയുമുണ്ടായിരുന്നത്. ഞങ്ങള്‍ക്കെല്ലാം ആ മാലാഖടീച്ചറെ ഒരുപാട് ഇഷ്ടമായിരുന്നു.
എന്നില്‍ ഒരു കലാകാരനുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് മറിയക്കുട്ടി ടീച്ചറാണ്. ഞങ്ങളുടെ സ്കൂള്‍ വളപ്പില്‍ ചുവന്ന പൂക്കള്‍ നിറഞ്ഞ ഒരു മുള്ള്മുരിക്കുണ്ട്. വലിയ മുള്ളുകളാണ് ആ മരത്തിന്റെ പുറം നിറയെ. മുള്ള് അടര്‍ത്തിയെടുത്താല്‍ ഒരു ഭാഗത്ത് മുള്ളിന്റെ മൂര്‍ച്ചയും മറുഭാഗത്ത് സ്വര്‍ണ നിറത്തിലുള്ള പരന്ന പ്രതലവുമാണ്. ഞാന്‍ ആ മിനുസമുള്ള പ്രതലത്തില്‍ കെ. സുരേന്ദ്ര നാഥ തിലകന്‍ എന്ന പേരിന്റെ ചുരുക്കെഴുത്തായി കെ എസ് എന്‍ എന്ന് കട്ടിയായി എഴുതി. ബാക്കി ഭാഗം പേനാക്കത്തികൊണ്ടും ബ്ളേഡ് കൊണ്ടും ചെത്തി കളഞ്ഞു. വീട്ടിലുള്ള അച്ഛന്റെ സ്റാമ്പ്പാഡില്‍ മുക്കി എന്റെ പുസ്തകങ്ങളില്‍ ഞാന്‍ സീലടിച്ചു. ഒരു ദിവസം മറിയക്കുട്ടി ടീച്ചര്‍ എന്റെ സീല് കണ്ടു. എവിടെനിന്നാണ് കിട്ടിയത് എന്ന് അന്വേഷിച്ചു. മുള്ള്മുരിക്കില്‍ നിന്ന് സീലുണ്ടാക്കിയ കാര്യം ഞാന്‍ ടീച്ചറോട് വിശദീകരിച്ചു. ആറ് വയസുകാരന്റെ പാടവത്തില്‍ ടീച്ചര്‍ അത്ഭുതം കൂറി. എന്റെ മുടിയില്‍ തലോടിക്കൊണ്ട് ടീച്ചര്‍ പറഞ്ഞു; നീയൊരു കലാകാരനാണ്. എനിക്ക് കലാകാരന്‍ എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലായിരുന്നു. ടീച്ചര്‍ എന്റെ ചിത്രം വരക്കാനുള്ള കഴിവിനെ, കല്ലില്‍ കവിത വിരിയിക്കാനുള്ള കഴിവിനെ തിരിച്ചറിഞ്ഞു. എന്റെ അച്ഛനും നന്നായി ചിത്രം വരക്കും.
അച്ഛന്റെ ചിത്രങ്ങള്‍ക്ക് പുഴുക്കളുടെ നിറമാണ്. തേയിലച്ചെടി തിന്ന് നശിപ്പിക്കുന്ന പല നിറങ്ങളിലുള്ള പുഴുക്കള്‍. അവയെ പിടിച്ച് നിറമുള്ള ചിത്രങ്ങള്‍ വരച്ച് ഇംഗ്ളണ്ടിലയക്കുന്ന ജോലിയിലാണ് അച്ഛന്‍ കേശവന്‍നായര്‍ ആദ്യം കമ്പനിയില്‍ ചേര്‍ന്നത്. അന്ന് അച്ഛന് വയസ് പത്തൊമ്പതാണ്. അച്ഛന്റെ ചിത്രങ്ങളിലെ പുഴുക്കളുടെ മണവും നിറവും കണ്ട് ആ പുഴുവിനെ നശിപ്പിക്കാനുള്ള വിഷം ഇംഗ്ളണ്ടില്‍ നിന്ന് തോട്ടത്തിലേക്ക് അയച്ചുകിട്ടും. കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്റെ ചിത്രങ്ങളില്‍ പല നിറങ്ങളും ഇല്ലാതായി കാണും.
സ്കൂള്‍ ആനിവേഴ്സറിയായപ്പോള്‍ മാലാഖടീച്ചര്‍ ഒരു നാടകവുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നോട് നാടകത്തില്‍ അഭിനയിക്കാന്‍ പറഞ്ഞു. നാടകം അഭിനയം എന്നതൊക്കെ എനിക്ക് പുതുമയുള്ള കാര്യങ്ങളാണ്. പക്ഷെ, ടീച്ചര്‍ ഞങ്ങളില്‍ ധൈര്യമായി, ആവേശമായി നിറഞ്ഞു. നാടകം കളിച്ചാല്‍ എന്നെ എല്ലാര്‍ക്കും ഇഷ്ടമാവും എന്നാണ് മറിയക്കുട്ടി ടീച്ചര്‍ പറഞ്ഞ് തന്നത്. ടീച്ചര്‍ എഴുതി തരുന്ന കാര്യങ്ങള്‍ മനപാഠം പഠിച്ച് സ്റേജില്‍ പറഞ്ഞാല്‍ മതി എന്നൊക്കെ പറഞ്ഞ് ടീച്ചര്‍ നാടകത്തെ ലളിതമാക്കി. മധുരമാക്കി. എന്നെ കൂടാതെ രണ്ട് പേര്‍ കൂടി ‘കിട്ടുന്നതില്‍ പാതി’ എന്ന ആ നാടകത്തിലുണ്ടായിരുന്നു. നാടകം അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞത് ശരിയായി. എല്ലാവര്‍ക്കും എന്നോട് പ്രത്യേകമൊരു സ്നേഹമുണ്ട്. എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കി. ഇന്നുവരെ എനിക്ക് കിട്ടിയതില്‍ വെച്ച് ഏറ്റവും മധുരമായ ഒരു സമ്മാനവും എനിക്ക് ലഭിച്ചു. എന്റെ മറിയക്കുട്ടി ടീച്ചറുടെ സ്നേഹം മണക്കുന്ന ഉമ്മ. ആ അരമണിക്കൂര്‍ നാടകത്തിലൂടെ ടീച്ചര്‍ തിലകനെന്ന അഭിനേതാവിന്റെ ചിത്രം ലോകമെന്ന പുസ്തകത്തില്‍ കോറിയിട്ടു.
• മറിയക്കുട്ടി ടീച്ചര്‍ വരച്ചിട്ട ചിത്രത്തില്‍ പിന്നെയുള്ള കാലം ഒത്തിരി വര്‍ണങ്ങള്‍ ചാലിച്ചോ? അതോ കറുപ്പ് പടര്‍ത്തിയോ?
പെട്ടെന്ന് ഒരുത്തരം അതിന് തരാന്‍ സാധിക്കില്ല. മറിയക്കുട്ടി ടീച്ചര്‍ എന്നെ മനസിലാക്കിയതുപോലെ എന്റെ വീട്ടിലുള്ളവര്‍ എന്നെ മനസിലാക്കിയില്ല. നിങ്ങളുടെ ആദ്യത്തെ ചോദ്യമില്ലെ? തിലകന്‍ ധിക്കാരിയും പരുക്കനുമൊക്കെ ആയതെങ്ങിനെയെന്ന്? അതിനുള്ള ഉത്തരമായിരുന്നു എന്റെ വീട്. സ്നേഹം ഉള്ളിലുണ്ടായിട്ടും പ്രകടിപ്പിക്കാത്ത അച്ഛന്‍. അച്ഛന്‍ പറയുന്നതിനപ്പുറത്തേക്ക് ചിന്തിക്കാത്ത, നോക്കാത്ത അമ്മ. എന്നെ വല്ലാതെ ഒറ്റപ്പെടുത്തിയ ഒരന്തരീക്ഷം. പലപ്പോഴും വീട് വല്ലാത്ത വീര്‍പ്പുമുട്ടലായി മാറി. ആ പരിമിതികള്‍ക്കകത്ത് നിന്നും ഞാന്‍ കലാസ്വാദനത്തിനായി പരിശ്രമിച്ചു. അച്ഛന്‍ ഒരു കലാപ്രേമിയായിരുന്നു. നാടകവും സംഗീതകച്ചേരികളും ആസ്വദിക്കാനായി പോവാറുണ്ട്. എന്റെ ഇഷ്ടങ്ങള്‍ അച്ഛനോട് നേരിട്ട് പറയാന്‍ എനിക്ക് ആ സമയത്ത് ഒരിക്കലും സാധിച്ചിരുന്നില്ല. അമ്മയാണ് ഞങ്ങള്‍ക്കിടയിലെ ഉപകരണം.
![]() |
|
നാടകം അഭിനയം എന്നതൊക്കെ എനിക്ക് പുതുമയുള്ള കാര്യങ്ങളാണ്. പക്ഷെ, ടീച്ചര്‍ ഞങ്ങളില്‍ ധൈര്യമായി, ആവേശമായി നിറഞ്ഞു. നാടകം കളിച്ചാല്‍ എന്നെ എല്ലാര്‍ക്കും ഇഷ്ടമാവും എന്നാണ് മറിയക്കുട്ടി ടീച്ചര്‍ പറഞ്ഞ് തന്നത്. ടീച്ചര്‍ എഴുതി തരുന്ന കാര്യങ്ങള്‍ മനപാഠം പഠിച്ച് സ്റേജില്‍ പറഞ്ഞാല്‍ മതി എന്നൊക്കെ പറഞ്ഞ് ടീച്ചര്‍ നാടകത്തെ ലളിതമാക്കി. മധുരമാക്കി. എന്നെ കൂടാതെ രണ്ട് പേര്‍ കൂടി ‘കിട്ടുന്നതില്‍ പാതി’ എന്ന ആ നാടകത്തിലുണ്ടായിരുന്നു. നാടകം അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞത് ശരിയായി. എല്ലാവര്‍ക്കും എന്നോട് പ്രത്യേകമൊരു സ്നേഹമുണ്ട്. എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കി. ഇന്നുവരെ എനിക്ക് കിട്ടിയതില്‍ വെച്ച് ഏറ്റവും മധുരമായ ഒരു സമ്മാനവും എനിക്ക് ലഭിച്ചു. എന്റെ മറിയക്കുട്ടി ടീച്ചറുടെ സ്നേഹം മണക്കുന്ന ഉമ്മ. ആ അരമണിക്കൂര്‍ നാടകത്തിലൂടെ ടീച്ചര്‍ തിലകനെന്ന അഭിനേതാവിന്റെ ചിത്രം ലോകമെന്ന പുസ്തകത്തില്‍ കോറിയിട്ടു. |
എസ്റേറ്റിലും നാടകകമ്പക്കാരുണ്ടായിരുന്നു. അവരുടെ ചെറിയ നാടകങ്ങള്‍ തമിഴ് നാടകരീതികളോടാണ് ഏറെ അടുത്ത് നിന്നിരുന്നത്. രാജപ്പാര്‍ട്ട് വേഷങ്ങള്‍ പെട്രോമാക്സിന്റെ വെളിച്ചത്തില്‍ തമിഴ് കലര്‍ന്ന ഡയലോഗുകള്‍ വച്ച് കാച്ചും. ആ നാടകങ്ങളില്‍ ജീവിതമുണ്ടായിരുന്നില്ല. പുരാണങ്ങളിലെ യുക്തിയില്ലാത്ത ഏടുകള്‍ നാടകങ്ങളായി എന്റെ മുന്നില്‍ വന്നപ്പോള്‍പലപ്പോഴും അവയുടെ കൃത്രിമത്വത്തില്‍ നിരാശപൂണ്ടു. ടോര്‍ച്ച് സമ്മാനിച്ച നാടകങ്ങള്‍ സാമൂഹ്യ നാടകങ്ങളായിരുന്നു. അവയില്‍ ജീവിതവും രാഷ്ട്രീയവും സമൂഹവുമൊക്കെ തുടിച്ച് നിന്നു. അവ പലപ്പോഴും എന്റെ നനയാത്ത കണ്ണിനെ ഈറനാക്കി.
• നാടക കമ്പം കയറിയപ്പോള്‍ പഠനം മുറിഞ്ഞ് പോയോ?
ഇല്ല. പക്ഷെ, കുറെയേറെ ഉഴപ്പി. കൌമാരത്തിന് വല്ലാത്ത തിളപ്പായിരുന്നു. ഒന്നാംക്ളാസില്‍ പഠിക്കാതെ ക്ളാസ് കയറ്റം കിട്ടിയ ഞാന്‍ എട്ടാം ക്ളാസിലെത്തിയപ്പോള്‍ മൂന്ന് വര്‍ഷം ഒരു ക്ളാസിലിരുന്നു. എന്റെ വികൃതി കാരണമാണ് ക്ളാസ് കയറ്റം ലഭിക്കാതിരുന്നത്. സ്കൂളില്‍ നിന്ന് പുറത്താക്കാനുള്ള ഒരു ശ്രമം കൂടിയായിരുന്നു ആ തോല്‍പ്പിക്കല്‍. രണ്ട് പ്രാവശ്യം തോറ്റാല്‍ മൂന്നാമത് പരീക്ഷയെഴുതാതെ പുറത്താക്കാന്‍ പറ്റും. വികൃതിയാണെങ്കിലും എനിക്ക് അധ്യാപകര്‍ പറയുന്ന എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. ക്ളാസില്‍ പുതുതായൊന്നും പഠിക്കാനില്ലാത്ത അവസ്ഥ. അതുകൊണ്ട് കുരുത്തക്കേട് കുറച്ചേറെ കൂടി. സ്കൂളിലെ കലാപരിപാടികള്‍ക്ക് സജീവമായ കാലം കൂടിയായിരുന്നു അത്. ഒരു മോണോ ആക്ട് ആ സമയത്ത് സ്ഥിരമായി അവതരിപ്പിക്കാറുണ്ടായിരുന്നു. അവസാനം ഇത് മാറ്റി പുതിയൊരെണ്ണം ആവാം എന്ന് കൂട്ടുകാര്‍ പറഞ്ഞപ്പോഴാണ് അത് മാറ്റിയത്. ഒരു ആശുപത്രിയിലെ ഡോക്ടറും കമ്പൌണ്ടറും തമ്മിലുള്ള രസകരമായ കുറച്ച് നിമിഷങ്ങളായിരുന്നു ഞാന്‍ അവതരിപ്പിച്ചത്. അച്ഛന്റെകൂടെയും അല്ലാതെയും സിനിമകളും നാടകങ്ങളും കാണാന്‍ പോയതിലൂടെയാണ് അത്തരത്തിലുള്ള അവതരണത്തിന് ഞാന്‍ പാകപ്പെട്ടത്.
ഹൈസ്കൂളില്‍ ഗുണ്ടായിസത്തിന്റെ പേരിലും ഞാന്‍ പുകള്‍പെറ്റു. ജോണ്‍ എബ്രഹാമും എന്റെ കൂടെയാണ് പഠിച്ചത്. കോട്ടയം എം ഡി സെമിനാരിയില്‍. ഞങ്ങള്‍ രണ്ടുപേരും തലതെറിച്ചവന്‍മാരാണ്. എല്ലാ ഗുലുമാലുകള്‍ക്കും മുന്നിലുണ്ടാവും. ഞങ്ങളുടെ ബഞ്ചില്‍ ഒരു സാധു ഉണ്ടായിരുന്നു. രാഘവന്‍. അധ്യാപകര്‍ക്കൊക്കെ നിശബ്ദമായി പഠിക്കുന്ന രാഘവനെ വലിയ കാര്യമായിരുന്നു. പലപ്പോഴും അയാളെ മാതൃകയാക്കാനുള്ള ഉപദേശവും ഞങ്ങള്‍ക്ക് ലഭിച്ചു. രാഘവന്‍ ഏത് സമയത്തും പഠിപ്പാണ്. പക്ഷെ, റിസല്‍ട്ട് വന്നപ്പോള്‍ രാഘവന്‍ തോറ്റു. ഞങ്ങളുടെ സ്കൂളിനടുത്ത് ഒരു ട്രെയിനിംഗ് സ്കൂളുണ്ടായിരുന്നു. അവിടുള്ള പെണ്‍കുട്ടികള്‍ നെഞ്ച് വിരിച്ച് നില്‍ക്കുന്ന എന്റെയും ജോണിന്റെയും കൂട്ടരുടെയും മുന്നിലൂടെ ചൂളിക്കൊണ്ട് നടന്ന് പോകും. ഹെഡ്മാസ്റര്‍ ആ വഴിവക്കില്‍ വന്ന് ഞങ്ങളെ നിയന്ത്രിക്കുന്നിടത്തോളം ഗുണ്ടായിസത്തിന്റെ ഭാവങ്ങള്‍ വളര്‍ന്നു. ഞങ്ങള്‍ ജയിക്കുകയും ചെയ്തു. ഞങ്ങളുടെയും കൂട്ടുകാരുടെയും ഗുണ്ടായിസം ഭയന്ന് സ്കൂളിനടുത്തുള്ള ട്രെയിനിംഗ് സ്കൂള്‍ അഞ്ച് മിനിറ്റ് നേരത്തെ വിട്ടിരുന്നു എന്ന് പറയുമ്പോഴെങ്കിലും ആ കാലത്തെ കന്നന്തിരിവുകളുടെ ആഴം മനസിലാക്കണം.
![]() |
|
ഒരു പച്ച മനുഷ്യനായിരുന്നു ജോണ്‍, അന്നും എന്നും. ജോണിനെ പലരും പലപ്പോഴും കരുവായി ഉപയോഗിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ആഘോഷത്തിന്റെ ഉന്‍മാദത്തിന്റെ നിര്‍വചിക്കാനാവാത്ത ഭാഗങ്ങളിലേക്ക് ജോണ്‍ നടന്ന് പോയി. മരിച്ച് വീണു. ജോണിനെ മദ്യം കീഴടക്കിയില്ലായിരുന്നുവെങ്കില്‍ ഉത്സാഹകമ്മറ്റിക്കാരുടെ സഹായമില്ലാതെ തന്നെ ലോകം തിരിച്ചറിഞ്ഞേനെ. എന്റെ ജോണ്‍ എന്നെ പോലായിരുന്നു. അല്‍പ്പം വികൃതിയും ഗുണ്ടായിസവും ഒക്കെയുണ്ട്. കുട്ടിക്കാലത്ത് സിനിമയിലേക്ക് പോകുമെന്ന പ്രഖ്യാപനമൊന്നും ഒരിക്കലും നടത്തിയിരുന്നില്ല. പക്ഷെ, ഇംഗ്ളീഷ് സിനിമകള്‍ കാണാന്‍ വല്ലാത്തൊരിഷ്ടം ജോണിനുണ്ടായിരുന്നു. പലപ്പോഴും എന്നെയും സിനിമക്ക് കൂട്ടും. ബെന്‍ഹറ് പോലുള്ള ചില സിനിമകള്‍ കണ്ടത് ജോണിന്റെ കൂടെ പോയിട്ടാണ്. ജോണ്‍ എനിക്കൊരു വിളിപ്പേരിട്ടിരുന്നു, ശൌരി. ഞങ്ങളുടെ നാട്ടില്‍ മുമ്പുണ്ടായിരുന്ന ഒരു റൌഡിയുടെ പേരാണ്. അവനെ ആരും തിരിച്ചടിക്കില്ല. അത്രയ്ക്ക് എടുപ്പുള്ള ഇനമാണ്. ഞാനും ഏതാണ്ട് അങ്ങിനെയൊക്കെയായിരുന്നു. അതാണ് ജോണ്‍ ആ പേര് എനിക്ക് സമ്മാനിച്ചത്. |
അക്കാലത്ത് യുവജനോത്സവമല്ല. ഇന്റര്‍ ക്ളാസ്, സ്കൂള്‍ മത്സരങ്ങളെന്നാണ് പറയുക. നാടക മത്രത്തില്‍ പങ്കെടുക്കാന്‍ ഞാനും ജോണും തീരുമാനിച്ചു. ഞങ്ങളുടെ അഭിനയ ശേഷിയെ കുറിച്ച് ആര്‍ട്സ് ക്ളബ്ബ് സെക്രട്ടറിക്ക് വല്ലാത്തൊരു സംശയം അതും ഒരു ജോണാണ്. ഒരു ബൈബിള്‍ കഥയാണ് നാടകം.. മുടിയനായ പുത്രന്‍. റിഹേഴ്സല്‍ തുടങ്ങി. നാടകത്തിലെ അച്ഛന്‍ വേഷത്തിലാണ് ഞാന്‍ അഭിനയിക്കുന്നത്. എന്റെ രണ്ട് മക്കളായി ജോണ്‍ എബ്രഹാമും ആര്‍ട്സ് ക്ളബ്ബ് സെക്രട്ടറി ജോണും. കോടിമതയിലെ വീട്ടിനകത്ത് റിഹേഴ്സലിന്റെ ചൂട്. റിഹേഴ്സലിനിടയില്‍ എനിക്ക് ഒരു സംഭാഷണത്തിനിടയില്‍ പിശക് വന്നു. രണ്ട് മക്കളും തമ്മില്‍ തര്‍ക്കം നടക്കുമ്പോള്‍ എന്താടാ ബഹളം എന്ന് ചോദിച്ച് കൊണ്ട് അച്ഛനായ ഞാന്‍ കയറി ചെല്ലേണ്ട രംഗമാണ്. ബഹളമെന്ന് പറയേണ്ടത് ബളഹം എന്നായിപ്പോയി. റിഹേഴ്സല്‍ കാണുന്ന കുട്ടികള്‍ കൂകി വിളിച്ചു. അപ്പോഴാണ് ആര്‍ട്സ് സെക്രട്ടറി ജോണിന്റെ ആളാവല്‍ പരിപാടി. “ഇറങ്ങിപ്പോടാ” എന്നായി അദ്ദേഹം. അങ്ങനെയങ്ങ് ഇറങ്ങിപ്പോകേണ്ട കാര്യമില്ലല്ലോ. “എന്തിനാണ് പോകേണ്ടത്?” ഞാന്‍ തിരിച്ച് ചോദിച്ചു. “നിനക്കൊന്നും നേരാം വണ്ണം അഭിനയിക്കാന്‍ അറിയില്ല”. അയാളുടെ മറുപടി. കാലില്‍ നിന്നൊരു തരിപ്പ് മേലേക്ക് കയറുന്നതിനിടയില്‍ ഒരു ചോദ്യം കൂടി ചോദിച്ചു. “നിനക്കൊക്കെ എന്ന് പറഞ്ഞാല്‍ ആര്‍ക്കൊക്കെയാണെടാ..?” “നിനക്കും ജോണ്‍ അബ്രഹാമിനും” അവന്റെ മറുപടിക്കൊപ്പം ഞാനടിക്കാനാഞ്ഞു. അപ്പോഴേക്കും കൂട്ടുകാര്‍ വന്ന് എന്നെ പിടിച്ച് മാറ്റി. അടിയുണ്ടാവുകയോ, നാടകം അവതരിപ്പിക്കാതിരിക്കുകയോ ചെയ്താല്‍ ശിക്ഷ ഉറപ്പാണ്. ഹെഡ്മാസ്റര്‍ ഒരു കാരണം കണ്ട് പിടിക്കാന്‍ വേണ്ടി നടപ്പാണ്.
പത്താംക്ളാസ് കഴിഞ്ഞ് പുറത്തേക്ക് പോവുമ്പോള്‍ കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ് വേണം. വല്ല പ്രശ്നവുമുണ്ടാക്കിയാല്‍ ഹെഡ്മാസ്റര്‍ സര്‍ട്ടിഫിക്കറ്റില്‍ മോശം അഭിപ്രായം രേഖപ്പെടുത്തും. അത് കാരണം തല്‍ക്കാലം അടങ്ങി. അപ്പോഴാണ് മറ്റൊരു നാടകം കളിക്കാമെന്ന അഭിപ്രായം ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയിലുണ്ടായത്. ഏത് നാടകം കളിക്കും? ഞങ്ങള്‍ക്ക് അഭിനയിക്കാനറിയില്ല എന്ന ആര്‍ട്സ് ക്ളബ്ബ് സെക്രട്ടറിക്ക് ഊക്കന്‍ മറുപടിയാവുന്ന നാടകാവതരണമായിരിക്കണം എന്ന് തീരുമാനിച്ചു. നാടകം തിരഞ്ഞ് പല വഴികളിലൂടെ ഞങ്ങള്‍ നടന്നു. ആ സമയത്ത് മാതൃഭൂമി ആഴ്ചപതിപ്പില്‍ കൈപ്പറ്റി എന്നൊരു പംക്തിയുണ്ട്. പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എഴുത്തുകാര്‍ മാതൃഭൂമി പത്രാധിപര്‍ക്ക് അയച്ചുകൊടുക്കുന്നതാണ് ചെറുകുറിപ്പോടെ കൈപ്പറ്റിയില്‍ പ്രസിദ്ധീകരിക്കുന്നത്. തോപ്പില്‍ഭാസിയുടെ ഒരു നാടക പുസ്തകമാണ് അതില്‍ ഉള്ളത്. പേര്, ‘അളിയന്‍ വന്നത് നന്നായി’. പ്രഭാത് ബുക്ക് ഹൌസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഞങ്ങള്‍ ആ പുസ്കം തേടിപ്പിടിച്ചു. ആ നാടകത്തില്‍ ജീവിതമുണ്ടായിരുന്നു. ബൈബിള്‍ നാടകത്തിന്റെ കൃത്രിമത്വം മുഴച്ച് നില്‍ക്കുന്ന രംഗപാഠമല്ലായിരുന്നു അതിനുള്ളത്.
ഞങ്ങള്‍ ആ നാടകം അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ ഹെഡ്മാസ്റര്‍ വന്ന് നിറഞ്ഞ ചിരിയോടെ അഭിനന്ദനം പറഞ്ഞു. അദ്ദേഹം അങ്ങനെ നിറഞ്ഞ് ചിരിക്കുന്നത് ആദ്യമായാണ് ഞാന്‍ കണ്ടത്. നാടകം കണ്ടവരെല്ലാം നല്ല പ്രതികരണമായിരുന്നു. സ്വന്തം വീട്ടില്‍ നടക്കാവ