ചെവിയുടെ സന്തുലിതാവസ്ഥ
ഡോ. രജന രാജന്‍
![]() |
|
വെര്‍ട്ടിഗോ രോഗത്തിന് പല കാരണങ്ങളുണ്ട്. തലച്ചോറിനുണ്ടാകുന്ന ക്ഷതം, മൈഗ്രേന്‍, പ്രമേഹം, രക്താതിമര്‍ദം എന്നിവമൂലകാരണങ്ങളാണ്. ചില മരുന്നുകളുടെ ദീര്‍ഘനാളത്തെ ഉപയോഗവും ഇതിന് കാരണമാകുന്നുണ്ട്. വെര്‍ട്ടിഗോ പലവിധത്തില്‍ അനുഭവപ്പെടാം. ശരീരം കറങ്ങുന്നതായി തോന്നുക, ചുറ്റും കറങ്ങുന്നതായി തോന്നുക, തലവേദന, കണ്ണ് കറങ്ങുന്നതുപോലെ തോന്നുക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. പഴക്കം ചെന്ന വെര്‍ട്ടിഗോ രോഗികളില്‍ ചെവിയില്‍ ശബ്ദം അനുഭവപ്പെടുന്നതായും കണ്ടുവരുന്നു. എത്രയും വേഗം ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ കേള്‍വിശക്തി തന്നെ നഷ്ടപ്പെടാം. |
വെര്‍ട്ടിഗോ രോഗത്തിന് പല കാരണങ്ങളുണ്ട്. തലച്ചോറിനുണ്ടാകുന്ന ക്ഷതം, മൈഗ്രേന്‍, പ്രമേഹം, രക്താതിമര്‍ദം എന്നിവമൂലകാരണങ്ങളാണ്. ചില മരുന്നുകളുടെ ദീര്‍ഘനാളത്തെ ഉപയോഗവും ഇതിന് കാരണമാകുന്നുണ്ട്. വെര്‍ട്ടിഗോ പലവിധത്തില്‍ അനുഭവപ്പെടാം. ശരീരം കറങ്ങുന്നതായി തോന്നുക, ചുറ്റും കറങ്ങുന്നതായി തോന്നുക, തലവേദന, കണ്ണ് കറങ്ങുന്നതുപോലെ തോന്നുക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. പഴക്കം ചെന്ന വെര്‍ട്ടിഗോ രോഗികളില്‍ ചെവിയില്‍ ശബ്ദം അനുഭവപ്പെടുന്നതായും കണ്ടുവരുന്നു. എത്രയും വേഗം ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ കേള്‍വിശക്തി തന്നെ നഷ്ടപ്പെടാം.

ചെവിയുടെ ആന്തരിക ഭാഗത്ത് രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് കോക്ളിയയും മറ്റൊന്ന് സെമിസര്‍ക്കുലര്‍ കനാലും. ഇതില്‍ കോക്ളിയ കേള്‍വിയെ സഹായിക്കുകയും സെമിസര്‍ക്കുലര്‍ കനാല്‍ ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്താനും സഹായിക്കുന്നു. ദ്രാവകം നിറഞ്ഞ ഈ ഭാഗങ്ങളെ തമ്മില്‍ ഒരു പാടകൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. ദ്രാവകത്തിന്റെ രണ്ടു ദിശയിലേക്കുമുള്ള സഞ്ചാരം പാടയെ ചലിപ്പിക്കുകയും തദ്വാരാ കേള്‍വിശക്തിയും ശരീരസന്തുലിതാവസ്ഥയും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഈ ഭാഗത്തെ ദ്രാവകത്തിന്റെ അളവ് കൂടുന്നതും കുറയുന്നതും അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു.
ആയുര്‍വേദം തീര്‍ത്തും സവിശേഷമായ രീതിയിലാണ് ഈ രോഗത്തെ കാണുന്നത്. ത്രിദോഷ സിദ്ധാന്തത്തെ ആസ്പദമാക്കുന്ന ആയുര്‍വേദം ദോഷനിവാരണം ചെയ്ത് ഈ അസുഖത്തെ ഉന്മൂലനം ചെയ്യുന്നു. രോഗകാരണത്തെ ചികിത്സിച്ച് ഭേദപ്പെടുത്തുന്നതുമൂലം രോഗിക്ക് പരിപൂര്‍ണ ഫലസിദ്ധിയും ലഭ്യമാണ്. രോഗം വരാനുണ്ടായ കാരണം കൃത്യമായി കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. കൃത്യമായ ചികിത്സയും കര്‍ശന പഥ്യാചരണവും നിര്‍ബന്ധമാണ്. രോഗം മാറിയാലും ചികിത്സകരുടെ നിര്‍ദേശാനുസരണം നിര്‍ദിഷ്ട കാലയളവിലേക്ക് പഥ്യം തുടരണം. വെര്‍ട്ടിഗോ രോഗികള്‍ കൊളസ്ട്രോള്‍, പ്രമേഹം, രക്താതിസമ്മര്‍ദം എന്നിവ ഉണ്ടോ എന്ന് വളരെ പെട്ടെന്ന് പരിശോധിക്കണം. പുകവലി, വറുത്ത പലഹാരം, ടിന്‍ഫുഡ്, ഐസ് എന്നിവ പാടേ ഒഴിവാക്കണം. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതിരിക്കാന്‍ ശ്രമിക്കുകയാണ് ഉത്തമം. പാരമ്പര്യ ഭക്ഷണരീതികള്‍ സ്വീകരിക്കുന്നതാണ് ഇതിനുത്തമം.