കത്തുകള്‍
തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ .

വംശീയ വിഷത്തിന്റെ പന്തടിക്കല്‍!!

എ എന്‍ രവീന്ദ്രദാസ്

തനിക്കെതിരെ വംശീയാധിക്ഷേപ കുറ്റം തെളിയിക്കപ്പെട്ടാല്‍ നീണ്ടകാലത്തേക്ക് വിലക്ക് നേരിടേണ്ടിവരുമെന്ന തിരിച്ചറിവില്‍നിന്നാണ് ടെറി ബൂട്ടഴിക്കാന്‍ തീരുമാനിച്ചതെന്ന് നിരീക്ഷകര്‍ കരുതുന്നു. കഴിഞ്ഞ സീസണില്‍ വംശീയാധിക്ഷേപ കുറ്റത്തിന് വിലക്ക് നേരിടുന്ന ലിവര്‍പൂളിന്റെ ഉറുഗ്വേതാരം ലൂയിസ് സുവാരസിന്റെ അനുഭവം തനിക്കും ഉണ്ടാകാമെന്നും ടെറി ഭയപ്പെട്ടിരുന്നു. തന്റെമേല്‍ ആരോപിക്കപ്പെട്ട കുറ്റത്തിന്റെ ആഴവും അതിനുണ്ടാകാവുന്ന ശിക്ഷയെക്കുറിച്ചുള്ള ഭീതിയുംമൂലമാണെങ്കിലും, ടെറി വിരമിക്കാന്‍ തീരുമാനിച്ചത് ഒരര്‍ഥത്തില്‍ കുറ്റം ഏറ്റുപറയുന്നതിനു തുല്യമാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹം ശരിയായ തീരുമാനമാണ് എടുത്തതെന്നും ലണ്ടിലെ ടൈംസ് പത്രം അഭിപ്രായപ്പെടുന്നു. ഒരുപക്ഷേ, ടെറിയുടെ ഈ ദുരനുഭവം വംശീയമായി ആക്ഷേപംചൊരിയുന്ന താരങ്ങള്‍ക്കും അവരുടെ ആരാധകപ്പടയ്ക്കും പാഠമാകുമെന്നു കരുതാം.

ക
ഴിവും കരുത്തും അനുഭവസമ്പത്തും ആവോളമുള്ള പ്രതിരോധ ഭടനാണ് ജോണ്‍ടെറി. ഇംഗ്ളണ്ടിന്റെ മുന്‍ നായകനും പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയുടെ കപ്പിത്താനുമായ ടെറി പിന്‍നിരയിലേക്കെത്തുന്ന എതിര്‍നീക്കങ്ങള്‍ക്കു തടയിടുന്നതിനൊപ്പം സ്വന്തം ടീമിന്റെ കളി കരുപ്പിടിക്കുന്നതിലും അതിസമര്‍ഥനാണ്. 2003ല്‍ ഇംഗ്ളീഷ് ദേശീയ ടീമിനുവേണ്ടി അരങ്ങേറ്റംകുറിച്ച ടെറി സെന്‍ട്രല്‍ ഡിഫന്‍ഡര്‍ സ്ഥാനത്ത് എതിര്‍ടീമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍പോന്ന ചാട്ടുളി നീക്കങ്ങളിലൂടെയാണ് രാജ്യാന്തര ഫുട്ബോളില്‍ തിളങ്ങിയത്. 78 മത്സരങ്ങളില്‍ ഇംഗ്ളണ്ടിന്റെ കുപ്പായം അണിഞ്ഞ ഈ മുപ്പത്തൊന്നുകാരന്‍ ആറു ഗോളും നേടിയിട്ടുണ്ട്. എന്നാല്‍, ഫുട്ബോള്‍ലോകത്തെ ഞെട്ടിച്ച് ജോണ്‍ ടെറി വിരമിക്കല്‍ പ്രഖ്യാപനം നടത്തുമ്പോള്‍ അദ്ദേഹത്തിനുവേണ്ടി കണ്ണീരൊഴുക്കാന്‍ ബ്രിട്ടനിലെ മാധ്യമങ്ങളോ എന്തിന് ആരാധകവൃന്ദംപോലും തയ്യാറല്ല. കാരണം ഏറ്റവും ജനകീയമായ കാല്‍പ്പന്തു കളിക്ക് കളങ്കംചാര്‍ത്തുന്ന വംശീയാധിക്ഷേപ പരമ്പരകളിലെ മുന്തിയ വില്ലനാണ് ഈ രക്ഷാഭടന്‍ എന്നതുതന്നെ.

കഥ ഇതുവരെ

2011 ഒക്ടോബറില്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിന്റെ താരമായ ആന്റണ്‍ഫെര്‍ഡിനാന്‍ഡിനുമേല്‍ വംശീയവിഷം ചീറ്റിയതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് ജോണ്‍ ടെറിയെ ഇപ്പോള്‍ വിടവാങ്ങലിലേക്കെത്തിച്ചത്. ഈ സംഭവത്തെത്തുടര്‍ന്ന് ടെറിക്ക് ദേശീയ ടീമിന്റെ ക്യാപ്റ്റന്‍പട്ടം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ടെറിക്കെതിരെ ഉന്നയിച്ച ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ലണ്ടന്‍കോടതി വിധിയെഴുതിയെങ്കിലും അതു പരിഗണിക്കാതെ ഫുട്ബോള്‍ അസോസിയേഷന്‍ വംശീയാധിക്ഷേപ ആക്ഷേപം സംബന്ധിച്ച പ്രശ്നത്തില്‍ വിചാരണയ്ക്കു തുനിഞ്ഞതാണത്രെ ഈ മുന്‍ നായകനെ പെട്ടെന്നുള്ള വിടവാങ്ങലിനു പ്രേരിപ്പിച്ചത്.

തനിക്കെതിരെ വംശീയാധിക്ഷേപ കുറ്റം തെളിയിക്കപ്പെട്ടാല്‍ നീണ്ടകാലത്തേക്ക് വിലക്ക് നേരിടേണ്ടിവരുമെന്ന തിരിച്ചറിവില്‍നിന്നാണ് ടെറി ബൂട്ടഴിക്കാന്‍ തീരുമാനിച്ചതെന്ന് നിരീക്ഷകര്‍ കരുതുന്നു. കഴിഞ്ഞ സീസണില്‍ വംശീയാധിക്ഷേപ കുറ്റത്തിന് വിലക്ക് നേരിടുന്ന ലിവര്‍പൂളിന്റെ ഉറുഗ്വേതാരം ലൂയിസ് സുവാരസിന്റെ അനുഭവം തനിക്കും ഉണ്ടാകാമെന്നും ടെറി ഭയപ്പെട്ടിരുന്നു. തന്റെമേല്‍ ആരോപിക്കപ്പെട്ട കുറ്റത്തിന്റെ ആഴവും അതിനുണ്ടാകാവുന്ന ശിക്ഷയെക്കുറിച്ചുള്ള ഭീതിയുംമൂലമാണെങ്കിലും, ടെറി വിരമിക്കാന്‍ തീരുമാനിച്ചത് ഒരര്‍ഥത്തില്‍ കുറ്റം ഏറ്റുപറയുന്നതിനു തുല്യമാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹം ശരിയായ തീരുമാനമാണ് എടുത്തതെന്നും ലണ്ടിലെ ടൈംസ് പത്രം അഭിപ്രായപ്പെടുന്നു. ഒരുപക്ഷേ, ടെറിയുടെ ഈ ദുരനുഭവം വംശീയമായി ആക്ഷേപംചൊരിയുന്ന താരങ്ങള്‍ക്കും അവരുടെ ആരാധകപ്പടയ്ക്കും പാഠമാകുമെന്നു കരുതാം.

1905ല്‍ സ്ഥാപിതമായ ചെല്‍സി ക്ളബ്ബിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വിജയങ്ങളും ട്രോഫികളും കരസ്ഥമാക്കിയ നായകനാണ് ജോണ്‍ ടെറി. 2005, 2006, 2010 വര്‍ഷങ്ങളില്‍ പ്രീമിയര്‍ലീഗും 2007ലും 2009ലും 2010ലും 2012ലും ഇംഗ്ളീഷ് എഫ്എ കപ്പും 2005ലും 2007ലും ലീഗ് കപ്പുകളും നേടിക്കൊടുത്ത ടെറിയുടെ നായകത്വത്തില്‍ 2012ല്‍ ഒരേയൊരു ചാമ്പ്യന്‍സ്ളീഗ് കിരീടവും അവര്‍ സ്വന്തമാക്കി. 2004ലെ യൂറോകപ്പിലും 2006ലെ ലോകകപ്പിലും കാഴ്ചവച്ച മിന്നുന്ന പ്രകടനമാണ് ടെറിയെ ഇംഗ്ളണ്ടിന്റെ നായകപദവിയിലേക്ക് ഉയര്‍ത്തിയത്.

കോച്ച് സ്റീവ് മക്ളാരിന്‍ ആണ് ടെറിക്ക് ആദ്യമായി നായകപദവി നല്‍കിയതെങ്കിലും 2008ല്‍ പരിശീലകനായിവന്ന ഫാബിയോ കാപ്പലൊയും സര്‍ഗധനായ ഈ രക്ഷാഭടനില്‍ വിശ്വാസം അര്‍പ്പിച്ചു. എന്നാല്‍ സ്വകാര്യജീവിതത്തിലെ അച്ചടക്കമില്ലായ്മയും വിവാദത്തിനിടയാക്കിയ ചില സംഭവങ്ങളും 2010ല്‍ ടെറിയെ നായകസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താന്‍ കാപ്പലൊയെ നിര്‍ബന്ധിതനാക്കി. അടുത്തവര്‍ഷം ക്യാപ്റ്റന്‍സി തിരിച്ചുകിട്ടിയെങ്കിലും 11 മാസത്തിനകം ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിന്റെ പ്രതിരോധക്കാരന്‍ ഫെര്‍ഡിനാന്‍ഡിനെ വംശീയമായി അധിക്ഷേപിച്ചതിന് ആം ബാന്‍ഡ് അഴിച്ചുവയ്ക്കേണ്ടിവന്നു. ഇക്കാലയളവില്‍ ഒട്ടേറെ കളിക്കാര്‍ക്കൊപ്പം പന്തു തട്ടാനും അവരുടെ പിന്തുണ നേടാനും കഴിഞ്ഞ താന്‍ കൃതാര്‍ഥനാണെന്നും ദേശീയ ടീമിനെ നയിക്കാന്‍ കഴിഞ്ഞത് മഹത്തായ ബഹുമതിയാണെന്നും പറഞ്ഞാണ് ജോണ്‍ ടെറി തന്റെ വിടവാങ്ങല്‍ പ്രഖ്യാപിച്ചത്.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh