കത്തുകള്‍
തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ .

മകനും മരുമകനും രണ്ട് അനുഭവ പാഠങ്ങള്‍

എന്‍ വി അജിത്‌

ഹസാരെ ടീമില്‍ അംഗങ്ങളായിരുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ് കെജ്രിവാള്‍, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, പിതാവും മുന്‍കേന്ദ്രമന്ത്രിയുമായ ശാന്തിഭൂഷണ്‍ എന്നിവര്‍ മുന്നോട്ടുവെക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 50 ലക്ഷം കൈമുതല്‍ അവകാശപ്പെടാമായിരുന്ന റോബര്‍ട്ട് വധേരയുടെയും അമ്മ മൌറീന്റെയും ഇന്നത്തെ ആസ്തികള്‍ക്ക് 500 കോടി വിലമതിക്കും. ദല്‍ഹിയില്‍ 114 മുറികളുള്ള ഹില്‍ട്ടല്‍ ഹോട്ടലിന്റെ പകുതി ഉടമസ്ഥാവകാശം വഴി 150 കോടി, ഗുഡ്ഗാവിലെ അരാലിയാസ് ഡി.എല്‍.എഫ് ഫ്ളാറ്റില്‍ 10,000 ചതുരശ്രയടി ഫ്ളാറ്റ് 25 കോടി, ഗുഡ്ഗാവിലെ മഗ്നോലിയ ഡി.എല്‍.എഫില്‍ ഏഴു ഫ്ളാറ്റ് 100 കോടി, ഹരിയാനയിലും രാജസ്ഥാനിലുമൊക്കെയായി പലയിടത്ത് പ്ളോട്ടുകള്‍ എന്നിങ്ങനെ പോകുന്നു ആസ്തിയുടെ കണക്ക്. ഇത് ഒരു ഭാഗത്ത് നിന്ന് കാണുന്ന കാഴ്ചമാത്രമാണ്. ത്രിമാനഭാവത്തില്‍ ഇതിലുമേറെവരും. ഗാന്ധികുടുംബത്തിലെ ഒരംഗമല്ലായിരുന്നെങ്കില്‍ റോബര്‍ട്ട് വധേര അഴിയെണ്ണുമോ എന്ന് പൊതുജനത്തിന് ഉറപ്പ് പറയാന്‍ പറ്റില്ല. പക്ഷേ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി ജീവിച്ചിരുന്നെങ്കില്‍ അവിഹിത സ്വത്ത് സമ്പാദിച്ച കേസില്‍ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി ഇരുമ്പഴിക്കുള്ളില്‍ നരകിക്കില്ലായിരുന്നുവെന്ന് മൂന്നുതരം.

ഇപ്പോള്‍ കെജ്രിവാളിനെയും സംഘത്തെയും പാഠം പഠിപ്പിക്കുമെന്ന പ്രതിജ്ഞയുമായി, വധേരക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും മത്സരിക്കുകയാണ്. എന്നാല്‍, വധേരയുടെ കൈവശമെത്തിയിരിക്കുന്ന ആസ്തികളെക്കുറിച്ച വിവരങ്ങള്‍ ആരും നിഷേധിക്കുന്നില്ല. നേരെചൊവ്വേ ബിസിനസ് നടത്തുന്ന ഒരാള്‍ക്ക് മൂന്നു നാലു വര്‍ഷംകൊണ്ട് 50 ലക്ഷം 500 കോടിയാക്കി വളര്‍ത്താന്‍ കഴിയില്ലെന്ന് ബിസിനസ് രംഗത്തുള്ളവരെങ്കിലും സമ്മതിക്കും. ഹസാരെയും കെജ്രിവാളുമൊക്കെ പൊട്ടിപ്പൊളിഞ്ഞ പ്രസ്ഥാനങ്ങളാണെങ്കിലും, അവര്‍ ഉന്നയിക്കുന്ന ആരോപണത്തിന് കനം കുറയാത്തത് അതുകൊണ്ടാണ്. റോബര്‍ട്ട് വധേരയെ ചുറ്റിപ്പറ്റി ഉയര്‍ന്നിരിക്കുന്ന അവിഹിത സ്വത്തുസമ്പാദനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പക്ഷേ, സര്‍ക്കാര്‍ തയാറാവുമോ? പൂച്ചക്ക് ആരു മണികെട്ടാന്‍!

യു.പിയിലെ മുറാദാബാദില്‍ മരംഓട് കരകൌശല സാധന വില്‍പനക്കാരനായിരുന്നു റോബര്‍ട്ടിന്റെ പിതാവ് രാജേന്ദ്ര വധേര. കുട്ടിക്കാലം തൊട്ടേ കോടികളുടെ നോട്ടുകെട്ട് എണ്ണിക്കളിച്ച് വളര്‍ന്നയാളൊന്നുമല്ല റോബര്‍ട്ട് വധേര. പ്രിയങ്കഗാന്ധി പ്രിയങ്ക വധേരയായി മാറിയതിനുശേഷമാണ് ഇക്കാണുന്ന ആസ്തികള്‍ വധേരക്ക് ഉണ്ടായത്; ചുരുങ്ങിയത് അഞ്ചു കമ്പനികളുടെ ഉടമയായി റോബര്‍ട്ടും അമ്മയും മാറിയത്. റിയല്‍ എര്‍ത്ത് എസ്റ്റേറ്റ്സ് പ്രെെവറ്റ് ലിമിറ്റഡ്, സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, സ്കൈലൈറ്റ് റിയാല്‍റ്റി, നോര്‍ത് ഇന്ത്യ ഐ.ടി പാര്‍ക്സ്, ബ്ളൂ ബ്രീസ് ട്രേഡിങ് എന്നിവയാണ് കമ്പനികള്‍. ഈ കമ്പനികളുടെ ഉല്‍പന്നമെന്താണെന്ന് ജനം മൂക്കത്ത് വിരല്‍വെച്ചു നില്‍ക്കുകയാണെങ്കിലും, ബോഡി ബില്‍ഡറില്‍നിന്ന് റിയല്‍ എസ്റ്റേറ്റ് ബില്‍ഡറായി വളര്‍ന്നുനില്‍ക്കുന്നു, റോബര്‍ട്ട്. അഞ്ചു കമ്പനികളും ചേര്‍ന്ന് 2007 മുതല്‍ നാലു വര്‍ഷംകൊണ്ട് വാങ്ങിക്കൂട്ടിയത് 31 ഇടങ്ങളിലുള്ള വസ്തുവകകളാണ്.

പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഡി.എല്‍.എഫ് റോബര്‍ട്ട് വധേരക്ക് ഈടും പലിശയുമില്ലാത്ത വായ്പയായി നല്‍കിയത് 65 കോടി രൂപ. 13 ശതമാനത്തോളം പലിശക്ക് കടംവാങ്ങുന്ന സ്ഥാപനമാണ് ഡി.എല്‍.എഫ് എന്നുകൂടി കൂട്ടിച്ചേര്‍ക്കണം. ചുളുവിലക്ക് വധേരക്ക് കൈമാറ്റം ചെയ്തുകൊടുത്തത് കോടികള്‍ വിലമതിക്കുന്ന ഫ്ളാറ്റുകളും മറ്റുമാണ്. ഒരു വ്യവസായ സ്ഥാപനം ഒരാള്‍ക്ക് 65 കോടി 'ചുമ്മാ' വെച്ചുനീട്ടുകയോ? പുതിയ ഫ്ളാറ്റുകള്‍ കെട്ടിപ്പൊക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാന, ദല്‍ഹി, രാജസ്ഥാന്‍ സര്‍ക്കാറുകള്‍ ഏക്കറുകണക്കിന് ഭൂമി കണ്ണായ സ്ഥലത്ത് ഡി.എല്‍.എഫിന് നല്‍കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗുഡ്ഗാവിലെ മഗ്നോലിയയില്‍ ഹരിയാന സര്‍ക്കാര്‍ 350 ഏക്കര്‍ ഭൂമിയാണ് ഡി.എല്‍.എഫിന് നല്‍കിയിരിക്കുന്നത്.

ഈ ഘട്ടത്തിലാണ് ജഗന്‍മോഹന്‍ റെഡ്ഡി പൊതുജനശ്രദ്ധയിലേക്ക് കടന്നുവരേണ്ടത്. കോണ്‍ഗ്രസിനെ 2004ലും 2009ലും കേന്ദ്രത്തിലും ആന്ധ്രയിലും അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി. ആന്ധ്രയില്‍നിന്ന് പരമാവധി കോണ്‍ഗ്രസ് എം.പിമാരെ ലോക്സഭയില്‍ എത്തിക്കുക മാത്രമല്ല, വര്‍ഷങ്ങള്‍ അധികാരമില്ലാതെ എല്ലും തോലുമായിപ്പോയ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് നേരിടാന്‍ ചെലവുകാശ് കണ്ടെത്തിക്കൊടുത്തിരുന്നതും വൈ.എസ്.ആര്‍ ആയിരുന്നുവെന്ന് പല പാര്‍ട്ടി നേതാക്കളും അടക്കംപറയും. ഇന്ന് ആ ആന്ധ്രയിലേക്ക് നോക്കുമ്പോള്‍ കോണ്‍ഗ്രസിന് വിഹ്വലതയാണ്. തെലുങ്കാന മുതല്‍ ജഗന്‍ വരെ എത്രയെത്ര പ്രശ്നങ്ങള്‍. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആന്ധ്ര എന്തു സംഭാവന ചെയ്യുമെന്ന് പാര്‍ട്ടിക്കാര്‍ക്ക് എത്തുംപിടിയുമില്ല.

വൈ.എസ്.ആര്‍ മരിച്ചപ്പോള്‍ പകരക്കാരനാകണമെന്ന ജ്വരം കയറി മകന്‍ ജഗന്‍ പലതും കാട്ടിക്കൂട്ടി. സംസ്ഥാനത്തെ മറ്റു നേതാക്കളെ തീര്‍ത്തും അവഗണിച്ച്, പാകത വരാത്ത ജഗനെ മുഖ്യമന്ത്രിയാക്കാന്‍ തയാറാകാതിരുന്ന ഹൈകമാന്‍ഡിന്റേതുതന്നെയാണ് നല്ല ചിന്ത. ഗാന്ധികുടുംബത്തിന് മാത്രം അവകാശപ്പെട്ടതാണോ മക്കത്തായം എന്ന ചോദ്യം ബാക്കിനിര്‍ത്തുക. അധികാര കൈമാറ്റത്തില്‍ രാഷ്ട്രീയമായി ജഗനും കോണ്‍ഗ്രസിനും ഒരുപോലെ തെറ്റിപ്പോയെന്നു പറയേണ്ടിവരും. ഫലം? വൈ.എസ്.ആറും ഗാന്ധികുടുംബവുമായുള്ള ബന്ധത്തിന്റെ ആഴവും പരപ്പും പരസ്പരവൈരത്തിന്റെ മണ്ണൊലിച്ച് മൂടിപ്പോയി. അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊക്കെ പാഴായപ്പോള്‍ കോണ്‍ഗ്രസ് ജഗനെ ഒതുക്കി നശിപ്പിക്കാനും പാര്‍ട്ടിയെ മറ്റു പലരിലൂടെയും കരുപ്പിടിപ്പിക്കാനുമുള്ള നീക്കങ്ങള്‍ ആരംഭിച്ചു. അതിന്റെ ബാക്കിയാണ്, നാലുമാസമായി ജഗന്‍മോഹന്‍ റെഡ്ഡി എം.പി ജാമ്യം കിട്ടാത്ത വിധം ഇരുമ്പഴി എണ്ണുന്നത്.

വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും കുടുംബത്തിനും സംഭാവന ചെയ്തത് പദവി ദുരുപയോഗിച്ചുതന്നെയായിരുന്നു. അധികാരത്തില്‍ വര്‍ഷങ്ങള്‍ പലതു പിന്നിട്ടപ്പോള്‍ കുടുംബത്തിന്റെ ആസ്തി എത്രയോ ശതകോടികളായി വളര്‍ന്നു. മകന്റെ പേരിലുള്ള കമ്പനികള്‍ പലതാണ്്. പ്രത്യുപകാരം അതിലേക്ക് ഒഴുകിവീണു. അതില്‍ മുങ്ങിക്കുളിച്ചുകിടന്ന ജഗന്, പിതാവിന്റെ മുഖ്യമന്ത്രിക്കസേര മറ്റാരെങ്കിലും തട്ടിക്കൊണ്ടുപോകുന്നത് എങ്ങനെ നോക്കിനില്‍ക്കാന്‍ കഴിയും? വൈ.എസ്.ആറിന്റെ സംസ്കാര ചടങ്ങിനു മുമ്പേതന്നെ പുതിയ മുഖ്യമന്ത്രിയാകാനുള്ള ശ്രമമാണ് ആ മകന്‍ നടത്തിയത്. ജഗന്‍ രൂപവത്കരിച്ച വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ ശവസംസ്കാരത്തിനുള്ള ശ്രമം ഇന്ന് കോണ്‍ഗ്രസും നടത്തുന്നു.

ഏറ്റവുമൊടുവിലായി, ജഗന്റെയും പങ്കാളികളുടെയും 51 കോടി രൂപ വിലമതിക്കുന്ന വസ്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം കണ്ടുകെട്ടിയിരിക്കുന്നു. ആസ്തി കണ്ടുകെട്ടിയ സ്ഥാപനങ്ങള്‍ പലതാണ്. ജനനി ഇന്‍ഫ്രാസ്ട്രക്ചറിന്റെ 13 ഏക്കര്‍ ഭൂമി, ജഗതി പബ്ളിക്കേഷന്‍സിന്റെ 14.5 കോടി, ഹൈതാരോ ഡ്രഗ്സിന്റെ 96 ഏക്കര്‍; മൂന്നു കോടിയുടെ സ്ഥിരനിക്ഷേപം, അരവിന്ദേ ഫാര്‍മയുടെ മൂന്നു കോടി, ഐ.പി.എല്‍ റിസര്‍ച്ച് സെന്ററിന്റെ നൂറോളം ഏക്കര്‍. രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ അവിഹിത ഇടപാടുകള്‍ക്ക് ലഭിച്ച കൈക്കൂലിയാണ് ഈ സമ്പാദ്യമെന്ന് എന്‍ഫോഴ്സ്മെന്റ് ആരോപിക്കുന്നു. പല കമ്പനികളിലും ഓഹരി എടുത്തുകൊണ്ടാണ് കോഴപ്പണം കൈമാറിയത്.

കേന്ദ്രത്തില്‍ ഒന്നാം യു.പി.എ സര്‍ക്കാറിനൊപ്പം, 2004 മേയിലാണ് വൈ.എസ്.ആര്‍ ആന്ധ്ര മുഖ്യമന്ത്രിയായത്. അതിനുശേഷം ജഗന്‍ വിവിധ സംരംഭങ്ങളില്‍ വന്‍തുക നിക്ഷേപിച്ചതായി സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണം എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് കൈമാറിയത്. അതേസമയം, എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ജഗന്റെ അമ്മയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവുമായ വൈ.എസ്. വിജയമ്മ കുറ്റപ്പെടുത്തി. പറഞ്ഞിട്ടെന്ത്? സുപ്രീംകോടതി വരെ പോയി കേസ് നടത്തിയിട്ടും ജാമ്യം കിട്ടാന്‍ കഴിയാത്ത നിലയില്‍ ജഗന്‍ കേസുകളുടെ നൂലാമാലയില്‍ കുരുങ്ങിക്കഴിഞ്ഞു. ഇനി തടിയെടുക്കണമെങ്കില്‍, പലര്‍ക്കും മുന്നില്‍ കുനിഞ്ഞുനിന്ന് മൂക്കുകൊണ്ട് ‘ക്ഷ, പ്പ, ണ്ണ’ വരക്കേണ്ടിവരും. അതും, ക്ഷമിച്ചു വിട്ടേക്കാമെന്ന് ബന്ധപ്പെട്ടവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രം.

ഈ മകനും മറ്റേ മരുമകനും തമ്മിലുള്ള സമാനതയും അന്തരവും അളന്നു തിട്ടപ്പെടുത്താറായിട്ടില്ല. അളന്നുതീര്‍ക്കാന്‍ കഴിയാത്ത മറ്റൊന്നുകൂടിയുണ്ട്. പൊതു ഇടപാടുകളിലൂടെ രാജ്യത്തിന്റെ സമ്പാദ്യങ്ങള്‍ കുത്തിമാന്തി കൊണ്ടുപോവുന്നതിന്റെ ഭയങ്കരത സങ്കല്‍പിക്കാവുന്നതിനും അപ്പുറത്തേക്ക് കടന്നെത്തിയിരിക്കുന്നു. അതിനു പുറമെയാണ് ബന്ധുക്കാരും സ്വന്തക്കാരുമൊക്കെ അധികാരം വഴിവിട്ട വളര്‍ച്ചക്ക് പ്രയോജനപ്പെടുത്തുന്നത്. അപ്പനും അപ്പൂപ്പനുമൊക്കെ കിട്ടിപ്പോയ അധികാരം അസുലഭമായൊരു അവസരമാണ്. ആ തണലത്ത് ചാഞ്ഞും ചരിഞ്ഞും കിടക്കുന്നവര്‍ ജനാധിപത്യത്തിന്റെ ഉദാത്ത സങ്കല്‍പങ്ങളെക്കുറിച്ച് ഉറക്കെ ചിന്തിക്കണമെന്നില്ല. സ്വന്തംനിലക്ക് ഏടാകൂടമുണ്ടാക്കാതെ ഉരുട്ടിവിഴുങ്ങാന്‍ മത്സരിച്ചാല്‍ മതി.

ഇപ്പോള്‍ കെജ്രിവാളിനെയും സംഘത്തെയും പാഠം പഠിപ്പിക്കുമെന്ന പ്രതിജ്ഞയുമായി, വധേരക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും മത്സരിക്കുകയാണ്. എന്നാല്‍, വധേരയുടെ കൈവശമെത്തിയിരിക്കുന്ന ആസ്തികളെക്കുറിച്ച വിവരങ്ങള്‍ ആരും നിഷേധിക്കുന്നില്ല. നേരെചൊവ്വേ ബിസിനസ് നടത്തുന്ന ഒരാള്‍ക്ക് മൂന്നു നാലു വര്‍ഷംകൊണ്ട് 50 ലക്ഷം 500 കോടിയാക്കി വളര്‍ത്താന്‍ കഴിയില്ലെന്ന് ബിസിനസ് രംഗത്തുള്ളവരെങ്കിലും സമ്മതിക്കും. ഹസാരെയും കെജ്രിവാളുമൊക്കെ പൊട്ടിപ്പൊളിഞ്ഞ പ്രസ്ഥാനങ്ങളാണെങ്കിലും, അവര്‍ ഉന്നയിക്കുന്ന ആരോപണത്തിന് കനം കുറയാത്തത് അതുകൊണ്ടാണ്. റോബര്‍ട്ട് വധേരയെ ചുറ്റിപ്പറ്റി ഉയര്‍ന്നിരിക്കുന്ന അവിഹിത സ്വത്തുസമ്പാദനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പക്ഷേ, സര്‍ക്കാര്‍ തയാറാവുമോ? പൂച്ചക്ക് ആരു മണികെട്ടാന്‍!.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh