കത്തുകള്‍
തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ .

മാളം

പി.കെ ഗോപി


പ്രേമം നടിച്ച്
കൈപിടിച്ച്
നടക്കുമ്പോഴൊക്കെ
ഇടവഴിയില്‍ നീ
പാമ്പുകളെ
ഭയപ്പെട്ടിരുന്നു.

പാമ്പുകളെല്ലാം
മാളങ്ങളിലാണെന്ന്
അവന്‍ നിന്നെ
സമാധാനിപ്പിച്ചിരുന്നു.

മാളം അവന്റെ
ഉള്ളിലാണെന്നു മാത്രം
അവന്‍ നിന്നോടിതുവരെ
പറഞ്ഞില്ല! .



എഴുതുമ്പോള്‍ സംഭവിക്കുന്നത്

സ്മിത മീനാക്ഷി


എഴുതി വന്നതാണ്,
നാലാം വരിയിലെ ഒറ്റച്ചിലമ്പെടുത്തണിഞ്ഞ്
പടികടന്നോടി മറയുമെന്ന് തീരെ നിനച്ചില്ല.
തെരയാന്‍ പുറപ്പെട്ടപ്പോള്‍ എഴുത്താണിയ്ക്ക് പക,
പോയതു പോകട്ടെയെന്നു
ഇണ പോയ ചിലമ്പെടുത്ത് നിലവറയിലൊളിപ്പിച്ചു.

നിലവറയിലെ ഇരുട്ടില്‍
ഒരു തിരി തെളിച്ച്, നിശബ്ദതയെ തൊട്ടാണ്
പിന്നീട് വരികളിലേയ്ക്ക് വാക്കുകള്‍ പകര്‍ന്നത്.
ഒരാളലില്‍ തീ പടര്‍ന്നതില്‍
വാക്കും വരികളും കൈവിരല്‍ത്തുമ്പും
എരിഞ്ഞുതീര്‍ന്നപ്പോള്‍ കവിതയായ്
അവശേഷിച്ചതിത്തിരി ചാരം.

ചാരത്തില്‍ നിന്നുമുയിര്‍ക്കാമെന്ന്
പറഞ്ഞതു മറക്കാത്തതിനാല്‍
പിന്നെയും ചിക്കിപ്പെറുക്കി,
ഓര്‍മ്മയില്‍ പൊട്ടും പൊടിയുമേയുള്ളെന്ന്
വര്‍ത്തമാനത്തില്‍
വാല്‍ മുറിച്ചിട്ട പല്ലി മറഞ്ഞത്
മറവിയിലേയ്ക്കെന്നു കവിത.

കവിതയോ, ആരവള്‍?
ഇവിടെന്തുകാര്യമെന്നു
പടിപ്പുര വലിച്ചടച്ച്
ഉറക്കത്താഴിട്ടു പൂട്ടുമ്പോള്‍
കാറ്റിലൊരു വാക്കിന്റെ
നിഴലിളകുന്നു.

www.smithameenakshy.blogspot.com



മകളി,ളയവള്‍

രാജേഷ് ചിത്തിര


ചുണ്ടില്‍ വരമ്പില്‍ നിന്നൊരു തേളിന്‍ വാല്‍
കലങ്ങിയ കണ്ണുകളുടെ ചുവപ്പന്‍ കായലിലേക്ക്
കുതിച്ചു ചാടാനായുന്നതായി കറുത്ത ചായപ്പെന്‍സില്‍
വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി മുഴുവിക്കുന്നു!
കാടിന്റെ നടുക്കത്തിലേക്ക് ഒച്ചയെത്തിക്കാനായി
വായ തുറന്നിരിക്കുന്ന മൃഗചിത്രത്തിലേക്ക്
വിരലഗ്രങ്ങളില്‍ നഖങ്ങളെ വളര്‍ത്തിക്കൊടുത്ത് !
പപ്പായെന്ന് ചുവടെ അക്ഷരങ്ങള്‍ വഴുതുന്നു.

ഇരുവശങ്ങളിലേക്കും വൃത്താകൃതിയെ നിരൂപിച്ച്
പെന്‍സില്‍ മുന കൂര്‍പ്പിച്ചെടുത്ത്.
ആമയുടെ പുറന്തോടില്‍ നിന്നെന്നോണം കഴുത്ത്
നീണ്ടുനീണ്ടുവരുന്നതിനൊപ്പം കഴുത്തിനു താഴെ
കൈവിരലുകളില്‍ ചൂരല്‍വടി പിടിപ്പിച്ച്
അമ്മയെന്നൊരു നിമിഷം ആലോചിച്ചെഴുതുന്നു.

പിന്നിയിട്ട മുടിപ്പിടികള്‍ ശിരസ്സിനു മേലെ
കൊമ്പുകളെന്ന് മുളപ്പിച്ച് പൊന്തിക്കുന്നു.
വേട്ടയാടിപ്പിക്കാനുള്ള എന്തിലേക്കോയെന്ന്
കണ്ണുകളെ കൂര്‍പ്പിച്ചെടുക്കുന്നതിനിടയില്‍
കൈകളേയും മുന്നിലേക്കായാന്‍ വിടുന്നതും
ചേച്ചിപ്പെണ്ണെന്ന് ചുണ്ടിനെ പല്ലുകള്‍ക്കിടയില്‍ക്കൊരുക്കുന്നു.

വീടെന്ന് മേല്‍ക്കൂരയ്ക്ക് ഭിത്തിയുടെ താങ്ങുകള്‍
തടികളുയര്‍ത്തും മുന്നേ ചേച്ചിപ്പെണ്ണ്
ഭിത്തിക്കു വെളിയിലെങ്കിലും നനയാതെ നില്‍ക്കുന്നു.
ഭിത്തികളില്ലാത്ത പല വീടുകളാവും നമ്മളോരുത്ത
രുമെന്ന് മൂന്നുപേര്‍ക്കിടയില്‍ അവളിളയവള്‍..

www.sookshmadarshini.blogspot.com

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh