കത്തുകള്‍
തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ .

ജീവിതത്തിനും മരണത്തിനുമിടയിലെ ഇടം

ജിനേഷ് കുമാര്‍ എരമം

കഥ പറയുന്ന ഏതൊരു കലാസൃഷ്ടിയിലും സ്ഥലത്തിനും കാലത്തിനും വളരെ പ്രാധാന്യമുണ്ട്. സിനിമയിലാകട്ടെ കാലത്തെ ആവിഷ്കരിക്കുക വെല്ലുവിളി തന്നെയാണ്. നൂറ്റാണ്ടുകള്‍ നീളുന്ന കഥ അതില്‍നിന്നും ഏതാനും മിനുട്ടുകളാക്കി ചുരുക്കിക്കാണിക്കേണ്ടിവരും. ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ നടക്കുന്ന സംഭവങ്ങളെ വളരെ സമയമെടുത്ത് വലിച്ചുനീട്ടി ചിത്രീകരിക്കുകയും ചെയ്യാം. കഥ നടക്കുന്ന അത്രതന്നെ സമയമെടുത്തും ദൃശ്യങ്ങളെ ഒരുക്കാം. ഈ മൂന്നു രീതിയും സിനിമകളില്‍ സാധാരണ ഉപയോഗിച്ചു വരാറുണ്ട്. കാലത്തെ വലിച്ചു നീട്ടുക എന്ന പരീക്ഷണത്തിലൂടെ സിനിമാ ചരിത്രത്തില്‍ ഇടം നേടിയ ഒരു കൊച്ചു സിനിമയുണ്ട്; 'ഓള്‍ക്രീക്ക് പാലത്തിലെ സംഭവം’ (An Occurrence at Owl Creek Bridge) എന്ന ഹ്രസ്വചിത്രം.

അയാള്‍ അതെല്ലാം പിന്നിട്ട് ഓടിയോടി വീട്ടിലെത്തുന്നു. ഒന്നുമറിയാത്ത മകള്‍ അവിടെ ഊഞ്ഞാലാടുകയാണ്. ഭാര്യ സന്തോഷത്തോടെ ഭര്‍ത്താവിനെ സ്വീകരിക്കാന്‍ ഓടിയിറങ്ങുന്നു. ഒടുവില്‍ അടുത്തെത്തി ഇരുവരും കൈ നീട്ടുന്നു. ഭാര്യയുടെ കൈകള്‍ അയാളുടെ കഴുത്തില്‍ സ്പര്‍ശിച്ച നിമിഷം അയാള്‍ പിറകോട്ട് തളര്‍ന്നു വീഴുന്നു. അടുത്ത ദൃശ്യം പാലത്തില്‍ തൂങ്ങിയാടുന്ന അയാളുടെ ജഡത്തിന്റെതാണ്. മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷത്തിലെ സ്വപ്നമോ ഭാവനയോ മാത്രമായിരുന്നു ഇത്രയും നേരം കണ്ടതെന്ന് പ്രേക്ഷകര്‍ക്ക് അപ്പോഴാണ് മനസ്സിലാവുന്നത്. അവര്‍ക്ക് അതുവരെ ഒന്നും ഊഹിച്ചെടുക്കാനാവുന്നില്ല. ഈ അപ്രതീക്ഷിത അന്ത്യവും ഒരു സെക്കന്റിനെ ഇരുപത് മിനുട്ടോളം നീട്ടി ആവിഷ്കരിക്കുന്ന കലാവിരുതുമാണ് ഓള്‍ക്രീക്ക് പാലത്തിലെ സംഭവത്തെ ചരിത്ര സംഭവമാക്കി മാറ്റുന്ന മുഖ്യഘടകങ്ങള്‍. പാലം ഇവിടെ ജീവിതത്തിനും മരണത്തിനുമിടയിലെ ഇടമായി മാറ്റുകയാണ്.

1962ല്‍ നിര്‍മ്മിച്ച ഈ 24 മിനുട്ട് ചിത്രത്തിന്റെ സംവിധായകന്‍ ഫ്രഞ്ചുകാരനായ റോബര്‍ട്ട് എന്റിക്കോയാണ്. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരവും ഓസ്കാര്‍ അവാര്‍ഡും ഈ സിനിമ നേടുകയുണ്ടായി. അമേരിക്കന്‍ സാഹിത്യകാരനായ ആംബ്രോസ് ബിയേഴ്സ് 1890ല്‍ എഴുതിയ ചെറുകഥയെയാണ് എന്റിക്കോ സിനിമയാക്കിയത്. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തത്തിലുള്ളതാണ് കഥ. ഓള്‍ക്രീക്ക് പാലം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി പെയ്റ്റണ്‍ ഫാര്‍ക്കര്‍ എന്ന യുവാവിനെ പട്ടാളക്കാര്‍ തൂക്കിലേറ്റുകയാണ്. ചാരന്റെ വേഷത്തില്‍ വന്ന പട്ടാളക്കാരന്‍ കെണിയില്‍ പെടുത്തി ഇയാളെ പാലത്തിനടുത്ത് എത്തിക്കുകയായിരുന്നു. പാലത്തിനു മുകളില്‍ വെച്ച് തൂക്കിക്കൊല്ലുന്നതിനിടയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലെ മുഖ്യഭാഗം.

ഈ കഥയ്ക്ക് ചലച്ചിത്ര രൂപം നല്‍കാന്‍ പലരും മുന്നോട്ടു വന്നിട്ടുണ്ട്. 1932ല്‍ ചാള്‍സ് വാഡറും, 1959ല്‍ ആല്‍ഫ്രഡ് ഹിച്ച് കോക്കും ഇത് സിനിമയാക്കി. എന്നാല്‍ എന്റിക്കോയുടെ പരിശ്രമത്തിനാണ് ലോകശ്രദ്ധ നേടാനായത്. സംഭാഷണമൊഴിവാക്കി ദൃശ്യങ്ങളിലൂടെയും ശബ്ദത്തിലൂടെയും മാത്രമാണ് എന്റിക്കോ കഥ പറഞ്ഞത്. പാലം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വിചാരണ കൂടാതെ തൂക്കിലേറ്റുമെന്ന നോട്ടീസിന്റെ ദൃശ്യത്തോടെയാണ് ചിത്രമാരംഭിക്കുന്നത്. തുടര്‍ന്ന് മരങ്ങളുടെയും പാറക്കൂട്ടങ്ങളുടെയും ദൃശ്യം തെളിയുന്നു. മരങ്ങള്‍ക്കിടയിലൂടെ മാര്‍ച്ച് ചെയ്യുന്ന പട്ടാളക്കാരുടെ വിദൂരദൃശ്യമാണടുത്തത.് ഇവിടെയൊക്കെ ക്യാമറ മുന്നോട്ടും വൃത്തത്തിലും ചലിച്ചുകൊണ്ടിരിക്കയാണ്. ഏതോ അനുഷ്ഠാനം നിര്‍വഹിക്കും പോലെ നിര്‍വികാരമായാണ് പട്ടാളക്കാരുടെ നടത്തം. നായകനായ പെയ്റ്റണിനെ അവര്‍ പാലത്തിനു മുകളില്‍ കയറ്റുന്നു. അപ്രതീക്ഷിതമായി പിടിയിലായ അയാളെ വിചാരണ കൂടാതെ തൂക്കിക്കൊല്ലാന്‍ പോവുകയാണെന്ന് വ്യക്തം.

പട്ടാളക്കാര്‍, പെയ്റ്റണ്‍, പാലം, പുഴ തുടങ്ങിയവുടെ ദൃശ്യങ്ങള്‍ മാറിമാറി കാണിക്കുന്നുണ്ട് ഇവിടെ. പെയ്റ്റണിന്റെ കഴുത്തില്‍ തൂക്കുകയറിടുന്നു. കാലുകള്‍ കെട്ടുന്നു. അയാളുടെ മുഖത്തിന്റെ സമീപദൃശ്യത്തിനുശേഷം ഭാര്യയുടെ ദൃശ്യം തെളിയുന്നു. പൊടുന്നനെ അയാള്‍ നില്‍ക്കുന്ന പലക നീങ്ങുകയാണ്. കയറില്‍ തൂങ്ങുന്ന അയാള്‍ പക്ഷെ കയര്‍ പൊട്ടി പുഴയില്‍ വീഴുന്നു. ഒന്ന് മുങ്ങിത്താണശേഷം ജീവനും കൊണ്ടയാള്‍ നീന്തുകയാണ്. കഴുത്തിലെയും കാലിലെയും കയറുകള്‍ അഴിച്ച് നീന്തല്‍ തുടരുന്നു. അതിനിടയില്‍ മുകളിലുള്ള മരങ്ങള്‍ അയാള്‍ കാണുന്നുണ്ട്. അതിലെ ഇലകളുടെയും പുഴുക്കളുടെയും എട്ടുകാലിയുടെയുമൊക്കെ സമീപദൃശ്യങ്ങള്‍ ജീവിതത്തോടുള്ള അയാളുടെ ആസക്തിയുടെ സൂചനകളാണ്. എട്ടുകാലി വലയില്‍പ്പെട്ട പ്രാണി അയാളുടെ തന്നെ പ്രതീകം. പട്ടാളക്കാര്‍ പുഴയിലേക്ക് നിറയൊഴിച്ച് തുടങ്ങുന്നു. സര്‍വശക്തിയുമുപയോഗിച്ച് അയാള്‍ നീന്തുന്നു. ഒടുവില്‍ കരപറ്റി സന്തോഷം സഹിക്കാനാവാതെ മണ്ണുവാരി ദേഹത്തേക്കെറിയുന്നു. ക്ഷീണിതനായ അയാള്‍ പിന്നെ സഞ്ചരിക്കുന്നത് മനോഹരമായൊരു കാട്ടിലൂടെയാണ്.

പന്തല്‍ വിരിച്ചതുപോലെ നിരനിരയായി മരങ്ങള്‍. അതെല്ലാം പിന്നിട്ട് ഓടിയോടി വീട്ടിലെത്തുന്നു. ഒന്നുമറിയാത്ത മകള്‍ അവിടെ ഊഞ്ഞാലാടുകയാണ്. ഭാര്യ സന്തോഷത്തോടെ ഭര്‍ത്താവിനെ സ്വീകരിക്കാന്‍ ഓടിയിറങ്ങുന്നു. ഒടുവില്‍ അടുത്തെത്തി ഇരുവരും കൈ നീട്ടുന്നു. ഭാര്യയുടെ കൈകള്‍ അയാളുടെ കഴുത്തില്‍ സ്പര്‍ശിച്ച നിമിഷം അയാള്‍ പിറകോട്ട് തളര്‍ന്നു വീഴുന്നു. അടുത്ത ദൃശ്യം പാലത്തില്‍ തൂങ്ങിയാടുന്ന അയാളുടെ ജഡത്തിന്റെതാണ്. മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷത്തിലെ സ്വപ്നമോ ഭാവനയോ മാത്രമായിരുന്നു ഇത്രയും നേരം കണ്ടതെന്ന് പ്രേക്ഷകര്‍ക്ക് അപ്പോഴാണ് മനസ്സിലാവുന്നത്. അവര്‍ക്ക് അതുവരെ ഒന്നും ഊഹിച്ചെടുക്കാനാവുന്നില്ല. ഈ അപ്രതീക്ഷിത അന്ത്യവും ഒരു സെക്കന്റിനെ ഇരുപത് മിനുട്ടോളം നീട്ടി ആവിഷ്കരിക്കുന്ന കലാവിരുതുമാണ് ഓള്‍ക്രീക്ക് പാലത്തിലെ സംഭവത്തെ ചരിത്ര സംഭവമാക്കി മാറ്റുന്ന മുഖ്യഘടകങ്ങള്‍. പാലം ഇവിടെ ജീവിതത്തിനും മരണത്തിനുമിടയിലെ ഇടമായി മാറ്റുകയാണ്..

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh