കത്തുകള്‍
തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ .

ഇടയ്ക്ക് കയറിവരും, ആ ഒമ്പതാം ക്ളാസുകാരി

ഗിരിജ പി പാതേക്കര

കുട്ടിക്കാലത്തെ ചില സംഭവങ്ങള്‍ പില്‍ക്കാലം മുഴുവന്‍ ചിലപ്പോള്‍ നമ്മെ പിന്തുടരാറുണ്ട്. ‘ഭൂത'കാലത്തിന്റെ കടുംപിടിയില്‍നിന്ന് പൂര്‍ണമായും പുറത്തുകടക്കാന്‍ ഒരുപക്ഷേ, നമ്മളില്‍ പലര്‍ക്കുമാവാറില്ല. വൈകീട്ട് ആറുമണിക്കുശേഷമുള്ള സമയങ്ങളെല്ലാം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അസമയങ്ങളാണെന്നുള്ള ഒരു ധാരണ (അതൊരു തെറ്റിദ്ധാരണയാണെന്ന് ഇന്നെനിക്ക് ബോധ്യമുണ്ടെങ്കില്‍കൂടി) എന്നില്‍ രൂഢമൂലമാകാനിടയായ ഒരു സംഭവത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്.

സ്വാതന്ത്യ്രമെന്നത് ആര്‍ക്കും സൌജന്യമായി കിട്ടുന്നതല്ലായെന്നും അവകാശബോധത്തോടെ പിടിച്ചുപറ്റേണ്ടുന്ന ഒന്നാണെന്നും എനിക്കിന്ന് ബോധ്യമുണ്ട്. ആ ബോധ്യത്തില്‍ എന്നെത്തന്നെ ബലപ്പെടുത്തി നാലടി മുന്നേറുമ്പോഴേക്കും ഒരടിയെങ്കിലും പിന്നോട്ടു പിടിച്ചുവലിക്കാന്‍ അബോധത്തിലെവിടെയോനിന്ന് ഇപ്പോഴുമെത്താറുണ്ട് ആ പഴയ ഒമ്പതാംക്ളാസുകാരി.

1970കളുടെ അവസാനം. ഞാനന്ന് കോഴിക്കോട് ശ്രീരാമകൃഷ്ണമിഷന്‍ സ്കൂളില്‍ ഒമ്പതാംക്ളാസില്‍ പഠിക്കുകയാണ്. പഠിക്കാന്‍ മിടുമിടുക്കിയും പ്രായത്തില്‍ കവിഞ്ഞ പക്വതയുമുണ്ടായിരുന്ന ജമീലയായിരുന്നു അന്നെന്റെ ആത്മസുഹൃത്ത്. വെവ്വേറെ ഡിവിഷനുകളിലായിരുന്നിട്ടും എന്തുകൊണ്ടോ ഞങ്ങള്‍ ഉറ്റചങ്ങാതിമാരായി മാറി. ഞങ്ങള്‍ക്ക് പങ്കുവെക്കാനുണ്ടായിരുന്നത് ഒരേതരം സന്തോഷങ്ങളും സങ്കടങ്ങളും ഉത്കണ്ഠകളുമായിരുന്നു. ഇടക്കെല്ലാം എന്റെ വീട്ടില്‍ വരുമായിരുന്ന അവള്‍ വീട്ടിലെ ഒരംഗത്തെപ്പോലെത്തന്നെയായിരുന്നു. അവളെപ്പോലൊരു കുട്ടിയെ തന്റെ മകള്‍ക്ക് സുഹൃത്തായിക്കിട്ടിയതില്‍ കര്‍ക്കശ സ്വഭാവക്കാരിയായിരുന്ന എന്റെ അമ്മ ഏറെ ആശ്വസിച്ചിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അമ്മ എപ്പോഴും ആവര്‍ത്തിക്കുമായിരുന്ന ചില ചൊല്ലുകളുണ്ട്: “അടിച്ചുവളര്‍ത്തിയ പെണ്ണും അടച്ചുവെച്ച കറിയും കേടുവരില്ല, ഒന്നേ ഉള്ളൂവെങ്കില്‍ ഒലക്കകൊണ്ടടിച്ച് വളര്‍ത്തണം'' എന്നിങ്ങനെ. സത്യംപറഞ്ഞാല്‍ എനിക്ക് അമ്മയെ വല്ലാത്ത പേടിയായിരുന്നു, സ്നേഹത്തേക്കാളേറെ.

കൊച്ചുകൊച്ച് സങ്കടങ്ങളെല്ലാമുണ്ടായിരുന്നെങ്കിലും ആ ഹൈസ്കൂള്‍ ദിനങ്ങള്‍ ഞങ്ങള്‍ക്ക് സന്തോഷപ്രദങ്ങളായിരുന്നു. പലപ്പോഴും ഞങ്ങള്‍ രണ്ടുപേരുംകൂടി സ്കൂള്‍ മാനേജരായിരുന്ന വിപാപ്മാനന്ദ സ്വാമിയുടെയും ഞങ്ങളുടെ അധ്യാപകനായിരുന്ന കവി കുഞ്ഞുണ്ണിമാഷിന്റെയും ആശ്രമത്തിലുള്ള മുറികളില്‍ കയറിച്ചെല്ലുമായിരുന്നു. സ്കൂളിനോടുതൊട്ടുതന്നെയാണ് ആശ്രമവും. എപ്പോഴും കടന്നുചെല്ലാനും എന്തും പറയാനും ഉറക്കെച്ചിരിക്കാനുമെല്ലാമുള്ള സ്വാതന്ത്യ്രവും സ്നേഹവും ആ മഹാത്മാക്കള്‍ ഞങ്ങള്‍ക്ക് തന്നിരുന്നതോര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു. ആ പരിഗണനകള്‍ ഞങ്ങളെപ്പോലെ രണ്ടു പാവം പെണ്‍കുട്ടികള്‍ക്ക് തന്നിരുന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല.

അങ്ങനെയിരിക്കുമ്പോഴാണ് അക്കൊല്ലത്തെ ബലി പെരുന്നാളിന് ജമീല എന്നെ അവളുടെ വീട്ടിലേക്ക് മുന്‍കൂറായി ക്ഷണിക്കുന്നത്. അവള്‍തന്നെ നേരിട്ടുവന്ന് ഏറെ അപേക്ഷിച്ചതിനുശേഷമാണ് ഒടുവില്‍ എന്റെ അമ്മ സമ്മതം മൂളിയത്. ഞാനും ഒരതിഥിയായി മാറുന്ന ആ അദ്ഭുതനാളിനുവേണ്ടി കാത്തുകാത്തിരുന്നതിന്റെ ആവേശവും അക്ഷമയും ഇപ്പോഴും ഓര്‍മയില്‍ ഒളിമങ്ങാതെയുണ്ട്. പെരുന്നാളിന്റന്ന് എന്റെ വീടിനടുത്തുള്ള ഇടവഴിയരികില്‍ രാവിലെത്തന്നെ എന്നെ കാത്തുനിന്ന ജമീലയോടൊപ്പം പന്നിയങ്കരയിലുള്ള അവളുടെ തീരെ ചെറിയ വാടകവീട്ടിലേക്ക് ഞങ്ങള്‍ യാത്ര തിരിച്ചു.

യൂനിഫോമിടാതെ, കളര്‍ ഡ്രസിട്ട ഞങ്ങള്‍ പരസ്പരം കൌതുകത്തോടെ നോക്കിയും വാതോരാതെ വര്‍ത്തമാനം പറഞ്ഞും സ്വാതന്ത്യ്രത്തിന്റെ ശുദ്ധവായു ശ്വസിച്ചും റോഡിലൂടെയും ഇടവഴികളിലൂടെയും നടന്ന് അവളുടെ വീട്ടിലെത്തി. പ്രതീക്ഷിച്ചതിലും വലിയ അദ്ഭുതങ്ങളായിരുന്നു അവിടെ എന്നെയും കാത്തിരുന്നിരുന്നത്. വീട്ടില്‍ ആരാലും അത്ര കാര്യമായൊന്നും ഗൌനിക്കപ്പെടാത്ത ഒരു കുട്ടിയായിരുന്ന എന്നെ ജമീലയുടെ ഉമ്മയും സഹോദരങ്ങളും ചേര്‍ന്ന് സ്നേഹാദരങ്ങളോടെ സ്വീകരിക്കുന്നതും സല്‍ക്കരിക്കുന്നതും കണ്ട് ഞാന്‍ അമ്പരന്നു. സന്തോഷംകൊണ്ടോ സങ്കടംകൊണ്ടോ എന്നറിയില്ല എന്തോ ഒന്ന് എന്റെ തൊണ്ടയില്‍വന്ന് തറഞ്ഞിരുന്നു. സസ്യഭുക്കായ അതിഥിയോടുള്ള ബഹുമാനാര്‍ഥം ആ പെരുന്നാളിന് ആ മുസ്ളിം കുടുംബത്തില്‍ മത്സ്യമാംസാദികളൊന്നുംതന്നെ ഉണ്ടാക്കിയിരുന്നില്ല! ഊണുകഴിപ്പിക്കുമ്പോള്‍ പെരുംജീരകമരച്ച സാമ്പാര്‍ വിളമ്പിക്കൊണ്ട് അവളുടെ ഉമ്മ പറഞ്ഞു: “പച്ചക്കറി വെക്കാനൊന്നും ഞങ്ങക്കറിയൂല മോളേ. കറിയൊന്നും നന്നായിട്ട്ണ്ടാവൂല.'' അത്ര രുചിയുള്ള കറികള്‍ ഞാന്‍ അതിനുമുമ്പും പിമ്പും കഴിച്ചിട്ടില്ല എന്നതാണ് സത്യം. ഇടക്കിടെ ഓരോ പലഹാരങ്ങള്‍ തിന്നും കുടിച്ചും അവളുടെ പൂച്ചകളെ കൊഞ്ചിച്ചും സ്റ്റേഷന്‍മാറ്റി മാറ്റി റേഡിയോ കേട്ടും സംസാരിച്ചും സമയംപോയതറിഞ്ഞില്ല.

ആറുമണിയായപ്പോഴായിരിക്കണം ഞങ്ങള്‍ രണ്ടാളുംകൂടി മടക്കയാത്ര ആരംഭിച്ചത്. തോട്ടിലൂടെയൊഴുകുന്ന മീനുകളെ കണ്ടും വഴിയിലെ പൂക്കളും ഇലകളും തൊട്ടും മണത്തും അങ്ങനെ നടക്കുമ്പോള്‍ എതിരെ എന്റെ അനിയന്‍ മധു സൈക്കിളില്‍ പറന്നുവരുന്നത് ദൂരെനിന്നേ ഞങ്ങള്‍ കണ്ടു. അടുത്തെത്തിയതും തീപാറുന്ന ഒരു നോട്ടത്തോടെ ആ ഏഴാംക്ളാസുകാരന്‍ പറഞ്ഞു: “വേഗം ചെല്ല്, വെച്ചിട്ടുണ്ട്.'' എന്റെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു. സമയത്തെക്കുറിച്ച് ഞാന്‍ ബോധവതിയായത് അപ്പോള്‍ മാത്രമാണ്. മുന്‍കോപക്കാരും കടുത്ത അച്ചടക്കപാലകരുമായ അമ്മ, പപ്പേച്ചി എന്ന് ഞാന്‍ വിളിക്കുന്ന ചെറിയമ്മ, അമ്മാവന്മാര്‍... എല്ലാവരുടെയും മുഖങ്ങള്‍ മനസ്സിലൂടെ മിന്നിമറഞ്ഞതോടെ തളര്‍ന്നുപോയ ഞാന്‍ ജമീലയെ മുറുകെപ്പിടിച്ചു. പേടിച്ചുവിറച്ച് വേച്ചുവേച്ച് വീടെത്തിയപ്പോഴേക്കും സമയം ഏഴുമണിയായിരുന്നു. ഫോണ്‍ ഒട്ടും സാധാരണമല്ലാതിരുന്ന അന്ന് എന്നെ കാണാഞ്ഞ് അമ്മ ബഹളംവെച്ചതും നെഞ്ചത്തടിച്ചുകൊണ്ട് ആശ്രമത്തിലേക്കോടിച്ചെന്ന് സ്വാമിജിയോട് “ഇരുട്ടുമുമ്പ് എനിക്കെന്റെ മോളെ കിട്ടണ''മെന്ന് അലറിക്കരഞ്ഞതും “ജമീലയല്ലേ വിളിച്ചത്, ഗിരിജയല്ലേ പോയത് നിങ്ങള്‍ പേടിക്കാതിരിക്കൂ'' എന്ന് സ്വാമി ശാന്തനായി ഉറപ്പുകൊടുത്തതും വഴിപറഞ്ഞുകൊടുത്ത് അദ്ദേഹം എന്റെ അനിയനെ ജമീലയുടെ വീട്ടിലേക്കയച്ചതുമെല്ലാം അപ്പോഴാണ് ഞങ്ങള്‍ അറിയുന്നത്.

എന്നെ കണ്ടതും കരഞ്ഞുകൊണ്ട് അമ്മയെന്നെ പൊതിരെ തല്ലാന്‍ തുടങ്ങി. കണ്ണില്‍, കവിളില്‍, ചെകിട്ടില്‍, കാലില്‍, കൈയില്‍, എല്ലാമെല്ലാം... സ്വതേ ഏഷണിക്കാരിയായ പപ്പേച്ചി എരിതീയില്‍ എണ്ണ പകര്‍ന്നുകൊണ്ടേയിരുന്നു. താന്തോന്നിയായ എന്നെ മേലില്‍ സ്കൂളില്‍ പടിചവിട്ടിക്കില്ലെന്ന് ആക്രോശിച്ചു. തല്ലിയും ചീത്തപറഞ്ഞും മതിയായപ്പോള്‍ ഒടുവില്‍ അവര്‍ നിര്‍ത്തി. എനിക്കുകിട്ടിയ അടിയെല്ലാംചെന്നുകൊണ്ടത് ജമീലയുടെ ഹൃദയത്തിലായിരുന്നു. കരഞ്ഞുകൊണ്ട് അവള്‍ എനിക്കുവേണ്ടി അപേക്ഷിക്കുകയും കുറ്റം സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പെരുന്നാളവധി കഴിഞ്ഞ് സ്കൂളിലെത്തിയപ്പോള്‍ അധ്യാപകരും സഹപാഠികളുമെല്ലാം വിവരങ്ങള്‍ അറിഞ്ഞിരുന്നു. അല്‍പം കളിയാക്കിയും ഏറെ സഹതപിച്ചും നല്ലവരായ അവര്‍ ഞങ്ങളെ ആശ്വസിപ്പിച്ചു. ജമീല ഇനിയെന്നോട് മിണ്ടില്ലേ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആധി. എന്നാല്‍, അവള്‍ വന്ന് കൈപിടിച്ചതോടെ ഞങ്ങള്‍ രണ്ടുപേരും അണമുറിയാതെ പെയ്തു.

ഇപ്പോഴും ആറുമണിക്ക് വീടെത്താനായില്ലെങ്കില്‍ എന്റെ നെഞ്ച് പടപടാന്ന് മിടിക്കും. ഏതെല്ലാമോ ഭീതികളില്‍ മുങ്ങി ഞാന്‍ വെപ്രാളപ്പെടും. ആരെല്ലാമോ ചൂണ്ടുന്ന വിരലുകളും ചുഴറ്റുന്ന ചൂരലുകളുമോര്‍ത്ത് അസ്വസ്ഥയാവും. “എന്താ ടീച്ചറേ ഇന്നിത്ര വൈകിയത്'' എന്ന ചോദ്യത്തിനുമുന്നില്‍ ചൂളും.

സ്വാതന്ത്യ്രമെന്നത് ആര്‍ക്കും സൌജന്യമായി കിട്ടുന്നതല്ലായെന്നും അവകാശബോധത്തോടെ പിടിച്ചുപറ്റേണ്ടുന്ന ഒന്നാണെന്നും എനിക്കിന്ന് ബോധ്യമുണ്ട്. ആ ബോധ്യത്തില്‍ എന്നെത്തന്നെ ബലപ്പെടുത്തി നാലടി മുന്നേറുമ്പോഴേക്കും ഒരടിയെങ്കിലും പിന്നോട്ടു പിടിച്ചുവലിക്കാന്‍ അബോധത്തിലെവിടെയോനിന്ന് ഇപ്പോഴുമെത്താറുണ്ട് ആ പഴയ ഒമ്പതാംക്ളാസുകാരി..

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh