കത്തുകള്‍
തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ .

മനുഷ്യമനസുകള്‍ ആധുനികവത്കരിക്കണം

ഡോ. കെ എന്‍ പണിക്കര്‍

അന്യരാജ്യങ്ങളില്‍ നിന്ന് കടംകൊണ്ട ആധുനികജീവിതം നയിക്കുന്നവരുടെ എണ്ണത്തില്‍ കേരളം വളരെ മുന്നിലാണ്. ഉത്തരാധുനികതയില്‍ അഭിരമിക്കുന്ന കേരളത്തിന് ഇത്തരത്തില്‍ ആധുനികതയുടെ ആവശ്യമുണ്ടോ എന്ന് അത്ഭുതപ്പെടുന്നവരുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും ജോലിചെയ്യുന്ന മലയാളികള്‍ അവരുടെ കുടുംബങ്ങളെ ‘ആധുനികവത്കരി’ച്ചിരിക്കുന്നു. ആധുനികതയുടെ ഭാഗമായി പുതിയ, പുതിയ ഉപകരണങ്ങള്‍ മലയാളി കുടുംബങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. അവയുടെ സോദാഹരണ പരസ്യങ്ങളില്‍ ആധുനികരുടെ കണ്ണുകള്‍ തറച്ചിരിക്കുന്നു.

ആധുനികവത്കരണം ആവശ്യമായ മറ്റ് പല മേഖലകളും ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായ ഒരു മണ്ഡലത്തിലേക്ക് കടക്കാം. ആധുനികതയുടെ ഒരു പ്രധാന ഘടകം മനുഷ്യനാണല്ലൊ? കേരളത്തിലെ മനുഷ്യന് എന്താണ് സംഭവിക്കുന്നത്? അവന്‍ പിന്നോട്ടാണോ നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുകാലത്ത് തിരസ്കരിക്കപ്പെട്ട എല്ലാവിധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടെടുക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് പലരും. തല്‍ഫലമായി അപരിഷ്കൃതമായ മനസുകള്‍ ആധുനികശരീരത്തില്‍ അധിവസിക്കുന്നു. അവിടെയാണ് അഞ്ചാം മന്ത്രിയും ഹിന്ദുലീഗും ആള്‍ദൈവ വ്യവസായവും വളരുന്നത്. അതുകൊണ്ട് ആധുനികത ആരംഭിക്കേണ്ടത് മനുഷ്യമനസുകളില്‍ നിന്നാണ്. അതുണ്ടായെങ്കില്‍ മാത്രമേ ആധുനികതയെ പ്രശ്നവത്കരിക്കാന്‍ കഴിയുകയുള്ളു.

വീടുകള്‍ക്ക് പുറത്തും ആധുനികതയുടെ അടയാളങ്ങള്‍ കാണാം. കുഞ്ഞുകടകളെ തുടച്ച് മാറ്റി നില്‍ക്കുന്ന വലിയ സ്വര്‍ണ്ണക്കടകള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍, അനുദിനം മുളച്ച് പൊന്തുന്ന വലിയ ഫ്ളാറ്റ് സമുച്ചയങ്ങള്‍, വില്ലകള്‍, ലോകത്തിലെ പ്രധാനപ്പെട്ട ബ്രാന്‍ഡുകളുടെ ഫ്രാഞ്ചൈസികള്‍, വലിയ വ്യാപാര സമുച്ചയങ്ങള്‍ ഇങ്ങനെ പോവുകയാണ് ആധുനികത. ഈ സൌകര്യങ്ങളെല്ലാം ഉള്ളപ്പോള്‍ ഇനിയും ആധുനികവത്കരണം വേണമെന്നാണോ? ചില വികസന വിദഗ്ധരും ഉത്തരാധുനികരും ശുദ്ധ അസംബന്ധമെന്ന് വിലിയിരുത്തിയേക്കും.

ആധുനികതയുടെ ലക്ഷണങ്ങള്‍ ഇതൊന്നുമല്ല എന്ന് പറഞ്ഞാല്‍ രുചിക്കാത്തവര്‍ ഏറെയുണ്ടാവും. ഈ ആധുനികതയുടെ മറുവശത്തെ അവര്‍ തിരിച്ചറിയുന്നില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍, കേരളം പൊതുജനാരോഗ്യ രംഗത്ത് ഏറെ പേരുകേട്ട സംസ്ഥാനമാണ്. ഇന്ന് വൈദ്യസഹായം സൂപ്പര്‍ സ്പെഷ്യാലിറ്റിയുടെ മേഖലയിലേക്ക് തിരിഞ്ഞ് നില്‍ക്കയാണ്. കിംസും മിംസും പോലുള്ള വലിയ ആശുപത്രി സമുച്ചയങ്ങള്‍ ആകാശങ്ങളെ കീഴടക്കുമ്പോള്‍ ഡെങ്കിപ്പനിയും ചിക്കന്‍ ഗുനിയയും ബാധിച്ച മനുഷ്യര്‍ ചികിത്സ കിട്ടാതെ ഉഴലുന്നു. അവിടെ പണമാണ് പ്രധാനം. ചികിത്സ വ്യവസായമായി മാറിയിരിക്കയാണ്. വ്യവസായമല്ലാത്ത ആശുപത്രികളില്‍ നിലവാരമില്ലാത്ത വൈദ്യസഹായം മാത്രമേ ലഭിക്കുകയുള്ളു. അപ്പോള്‍ നമ്മുടെ ഭൂരിപക്ഷത്തിന്് സഹായകരമാവുന്ന ആശുപത്രികള്‍ അടിയന്തിരമായി ആധുനികവത്കരിക്കേണ്ടിയിരിക്കുന്നു. പല സര്‍ക്കാര്‍ ആശുപത്രികളും വൃത്തിഹീനമായി പൊടിപിടിച്ച് കിടപ്പാണ്. പൊടിയും മുറുക്കാന്‍ തുപ്പലുകളുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന ചുവരുകള്‍ സര്‍ക്കാര്‍ ആശുപത്രികളുടെ പൊതുലക്ഷണമായി മാറുന്നു. അവിടങ്ങളില്‍ ചികിത്സക്കായി കയറിയാല്‍ ഇല്ലാത്ത രോഗം സംഭാവന കിട്ടുന്ന അവസ്ഥയാണ്.

ആരോഗ്യത്തിന് അടിസ്ഥാനപരമായി വേണ്ടത് ശുചിത്വമാണ്. പൊതുശുചിത്വമില്ലായ്മ കേരളത്തിന്റെ തനത് ഗുണമായി മാറിക്കഴിഞ്ഞിരിക്കുന്നു. തുറന്ന് കിടക്കുന്ന അഴുക്ക് ചാലുകളും കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങളുമാണ് ചുറ്റുമുള്ളത്. റോഡരുകിലിരുന്ന് ഭക്ഷണങ്ങള്‍ വില്‍പ്പന നടത്തുന്നതും മീന്‍ ചന്തകളായി മാറുന്ന നിരത്തുകളുമൊക്കെ സ്ഥിരം കാഴ്ചകളാണ്. ഇവയൊക്കെ വില്‍ക്കുന്നതിന് നിശ്ചിത സ്ഥലങ്ങള്‍ ഉണ്ടാവണം. ഒരു സമൂഹം ആധുനികമാണോ എന്നളക്കുന്നതിന്റെ ഒന്നാമത്തെ അളവുകോല്‍ ശുചിത്വമാണ്.

കേരളത്തിലെ റോഡുകളുടെ അവസ്ഥ വലിയ ദയനീയമാണ്. ദുരിതപൂര്‍ണമാണ് റോഡ് വഴിയുള്ള യാത്രകള്‍. പൊട്ടി പൊളിഞ്ഞ് നാമാവശേഷമാവാത്ത റോഡുകള്‍ ഇല്ലെന്ന് തന്നെ പറയാം. ഒരു മരാമത്തിലൂടെ ശരിയാക്കി മാറ്റാവുന്ന പാതകളല്ല അവ. അതിന് പലവിധ കാരണങ്ങളുണ്ട്. ജന നിബിഡമായ പട്ടണങ്ങളിലൂടെ പോകുന്ന പാതകള്‍ ദുര്‍ഘടങ്ങള്‍ക്ക് വഴിയൊരുക്കുന്നവയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്ക് സൃഷ്ടിക്കപ്പെട്ടവയാണ് അവ. അവയ്ക്ക് ജന്‍മം കൊടുക്കുമ്പോഴുള്ള സാഹചര്യങ്ങള്‍ പാടേ മാറിയിരിക്കുന്നു. ഇവയെ ഇനി പരിഷ്കരിച്ചെടുക്കാന്‍ ബുദ്ധിമുട്ട് തന്നെയാണ്. മാറിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുതിയ ഗതാഗത സൌകര്യങ്ങള്‍ സൃഷ്ടിച്ചേ മതിയാവു. അതിന്റെ സ്വഭാവം എന്താണ് എന്ന് തീരുമാനിക്കുന്നതിന് വിദഗ്ധാഭിപ്രായം തേടണം. അടിസ്ഥാന സൌകര്യങ്ങളില്ലാതെ ആധുനിക കേരളം സൃഷ്ടിക്കപ്പെടാന്‍ സാധ്യതയില്ല. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗതാഗതസൌകര്യം തന്നെയാണ്. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഒരേ വീതിയുള്ള ഒരു പാത അത്യന്തം ആവശ്യമാണ്.

ആധുനികവത്കരണം ആവശ്യമായ മറ്റ് പല മേഖലകളും ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായ ഒരു മണ്ഡലത്തിലേക്ക് കടക്കാം. ആധുനികതയുടെ ഒരു പ്രധാന ഘടകം മനുഷ്യനാണല്ലൊ? കേരളത്തിലെ മനുഷ്യന് എന്താണ് സംഭവിക്കുന്നത്? അവന്‍ പിന്നോട്ടാണോ നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുകാലത്ത് തിരസ്കരിക്കപ്പെട്ട എല്ലാവിധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടെടുക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് പലരും. തല്‍ഫലമായി അപരിഷ്കൃതമായ മനസുകള്‍ ആധുനികശരീരത്തില്‍ അധിവസിക്കുന്നു. അവിടെയാണ് അഞ്ചാം മന്ത്രിയും ഹിന്ദുലീഗും ആള്‍ദൈവ വ്യവസായവും വളരുന്നത്. അതുകൊണ്ട് ആധുനികത ആരംഭിക്കേണ്ടത് മനുഷ്യമനസുകളില്‍ നിന്നാണ്. അതുണ്ടായെങ്കില്‍ മാത്രമേ ആധുനികതയെ പ്രശ്നവത്കരിക്കാന്‍ കഴിയുകയുള്ളു.

മടക്കയാത്രയെ തടയാന്‍ വേണ്ടി മറ്റൊരു മടക്കയാത്ര പോംവഴിയായിയായി കാണുന്നു. നവോത്ഥാന മൂല്യങ്ങളിലേക്കുള്ള മടക്കം. എത്രയെത്ര നവോത്ഥാന യാത്രകളും സദസുകളും സംഘടിപ്പിക്കപ്പെട്ടു. പക്ഷെ, സാമൂഹികാവബോധത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. കാരണം നവോത്ഥാനത്തിലേക്ക് മടങ്ങാന്‍ സാധിക്കില്ല. അത് ചരിത്രത്തിന് നിരക്കാത്തതാണ്. പ്രതിലോമതക്ക് മുന്‍തൂക്കം കിട്ടിയിട്ടുണ്ടെങ്കില്‍ അതിനൊരു കാരണം നവോത്ഥാനത്തിന്റെ തന്നെ ദൌര്‍ബല്യമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അതുകൊണ്ട് നവോത്ഥാന മൂല്യങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമമല്ല, നവോത്ഥാനത്തിന്റെ മുന്നിലേക്ക് നോക്കാനുള്ള ശ്രമമാണ് ആവശ്യം.

മനുഷ്യമനസുകള്‍ ദിനം പ്രതി ചെളിക്കുഴികളിലേക്ക് ആണ്ടുപോവുകയാണ്. അവയെ പിടിച്ചുയര്‍ത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. അതിന്റെ ഉത്തരവാദിത്തം ഒരളവ് വരെ ബുദ്ധിജീവികള്‍ക്കാണ്. പക്ഷെ, ആ പങ്ക് നിര്‍വഹിക്കാന്‍ ബുദ്ധിജീവികള്‍ക്ക് കഴിയാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. നിശിതമായ ചേരി തിരിവ് ഉണ്ടെന്നതാണ് അതിന് കാരണം. ഒരതിര്‍ത്തി വരെ ചേരി തിരിവ് സ്വാഗതാര്‍ഹമാണ്. കാരണം ധൈഷണിക സംവാദം സാധ്യമാക്കുന്നത് പ്രത്യയശാസ്ത്രപരമായ വൈവിധ്യമാണ്. പക്ഷെ, കേരളത്തില്‍ സംവാദം നടക്കുന്നില്ല. വിവാദത്തിലേകക് വഴുതി വീഴുകയാണ് സംവാദങ്ങള്‍. സാധ്യമാവുകയാണെങ്കില്‍ അവ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് നീങ്ങും. ഇതില്‍നിന്ന് ഒരു വ്യതിയാനമുണ്ടാവണമെങ്കില്‍ ഒരു പുതിയ ധൈഷണിക സംസ്കാരം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. യുക്തിപരതയിലും ശാസ്ത്രീയതയിലും ബൌദ്ധിക സത്യസന്ധതയിലും അധിഷ്ഠിതമായ സംസ്കാരം. കേരളത്തിന്റെ ആധുനികവത്കരണത്തിന് അനിവാര്യമായ ഒരു ഘടകമാണ് അത്. ആശുപത്രികളും റോഡുകളും മാത്രം നിര്‍മിച്ചാല്‍ പോര. അവയെ നിലനിര്‍ത്തണമല്ലൊ? അതിന് ആധുനികവത്കരിക്കപ്പെട്ട മനുഷ്യമനസുകള്‍ തന്നെ വേണം. .

Comments  

 
0 # RE: മനുഷ്യമനസുകള്‍ ആധുനികവത്കരിക്ക ണം — അഭിലാഷ് .എസ്സ് 2012-11-18 17:17
നല്ലത്
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh