അനുഭവങ്ങളുടെ ഇടപെടല്‍
വികസനത്തിലും സംസ്കാരത്തിലും
അശോകന്‍ ചരുവില്‍
![]() |
|
സവര്‍ണ്ണന്റെ ജാതി അധികാരത്തിന്റേയും അധിനിവേശത്തിന്റെയും ആയൂധബലത്തിന്റേയും പ്രതീകമാണ്. അതുകൊണ്ടു തന്നെ അങ്ങേയറ്റം സാംസ്കാരിക വിരുദ്ധമാണത്. പക്ഷെ, അവര്‍ണ്ണന്റെ ജാതി മനുഷ്യരാശിയെ നിലനിര്‍ത്തിപ്പോരുന്നതിനാവശ്യമായ ഉന്നതമായ തൊഴില്‍ സംസ്കാരത്തിന്റെ സര്‍ഗാത്മക രൂപമാണ്. സത്യവും ധര്‍മ്മവും നീതിയും മൂല്യങ്ങളും നാം അവിടെയാണ് തിരയേണ്ടത്. പ്രത്യയശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുന്ന തൊഴിലാളിവര്‍ഗ സംസ്കാരത്തിന്റെ അടിവേരുകള്‍ അവിടെയാണ്. വി.ടി.ഭട്ടതിരിപ്പാടിന്റെ നമ്പൂതിരി കഥാപാത്രം പട്ടാമ്പി അങ്ങാടിയില്‍ നിന്നു വാങ്ങിക്കുന്നത് കേവലം ഒരു കൈക്കോട്ടല്ല; ഉല്‍ക്ൃഷ്ടമായ ഒരു സംസ്കാരമാണ്. സവര്‍ണ്ണരിലെ അധ്വാനിച്ചു ജീവിക്കുന്ന വീഭാഗങ്ങള്‍ മഹത്തായ തൊഴില്‍ സംസ്കാരത്തെ സ്വയം സാംശീകരിക്കണം. ‘ജാതി പറഞ്ഞാലെന്താ?' എന്ന പണ്ട് നരേന്ദ്രപ്രസാദ് ചോദിച്ചുവല്ലോ. ഞാന്‍ പറയുന്നു സവര്‍ണ്ണന് സ്വന്തം ജാതി പറയാന്‍ അവകാശമില്ല. ഇന്നത്തെ കാലത്ത് ജയേഷ് നമ്പൂതിരി, സുസ്മിത വാര്യര്‍ എന്നൊക്കെ കുട്ടികള്‍ക്കു പേരിടുന്നത് അങ്ങേയറ്റം അശ്ളീലമാണ്. പൌരസമൂഹത്തില്‍ ഒരാള്‍ തോക്കുംപിടിച്ച നടക്കുന്നതു പോലെ അധാര്‍മ്മികമാണത്. അവര്‍ പരമ്പരയായി ലഭിച്ച തങ്ങളുടെ അധാര്‍മ്മിക സംസ്കാരത്തെ ദൂരെ എവിടെയെങ്കിലും കൊണ്ടു പോയി കുഴിച്ചിടണം. വിളപ്പില്‍ ശാലയിലോ ലാലൂരിലോ ഒന്നും കൊണ്ടു ചെല്ലരുതെന്നു മാത്രം. |
കേരളത്തില്‍ ദളിത് പിന്നോക്ക സ്ത്രീ ദരിദ്ര വിഭാഗങ്ങളുടെ സാന്നിദ്ധ്യമാണ് ഇടതുപക്ഷ പ്രസ്ഥാനത്തെ നേര്‍വഴിയില്‍ സഞ്ചരിക്കാന്‍ ഇടയാക്കുന്നത്. പക്ഷെ, കാലാന്തരത്തില്‍ അവരുടെ സാന്നിദ്ധ്യം കുറഞ്ഞു വരുന്നു. പിന്നോക്ക വിഭാഗം ജനങ്ങളുടെ വിലപിടിച്ച രാഷ്ടീയോര്‍ജ്ജം പാഴാവുന്നു. അരാഷ്ടീയവല്‍ക്കരിക്കപ്പെടുന്ന അവരുടെ ആവാസ കേന്ദ്രങ്ങളില്‍ മദ്യവും മയക്കുമരുന്നും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടന്നു വരുന്നു. ഒരു പറ്റം ബുദ്ധിജീവികളായ നേതാക്കളല്ല ജനങ്ങളാണ് രാഷ്ടീയ പ്രസ്ഥാനങ്ങളെ നിരന്തരം നവീകരിക്കുന്നത്. ചെറുകാടിന്റെ ‘ദേവലോക'ത്തിലെ രാമചന്ദ്രന്‍മാര്‍ക്ക് ഇത് ഇടത്താവളം മാത്രമാണ്. ചന്തുക്കുട്ടിയാണ് ടോര്‍ച്ചു തെളിച്ച് ദിശാബോധം ഉണ്ടാക്കുന്നത്. ദളിത് പിന്നോക്ക ദരിദ്ര-ന്യൂനപക്ഷ അസംഘടിത വിഭാഗങ്ങളുടെ സമകാലിക പ്രശ്നങ്ങള്‍ (അത് സാമ്പത്തികമെന്നതു പോലെ സാംസ്കാരികവുമാണ്) ഏറ്റെടുക്കുന്നതില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റിയതായി കാണാം.
ഇതില്‍ വളരെ പ്രധാനമാണ് ഇന്ത്യയിലെ സവിശേഷമായ ജാതി പ്രശ്നത്തെ വിലയിരുത്തുന്നതില്‍ സംഭവിച്ച അപാകതകള്‍. സവര്‍ണ്ണന്റെ ജാതിയേയും അവര്‍ണ്ണന്റെ ജാതിയേയും ഒരേ കൊട്ടത്താപ്പില്‍ അളക്കാന്‍ കഴിയില്ല. ജാതി ഉപേക്ഷിച്ചാല്‍ അവര്‍ണ്ണനും, മതം ഉപേക്ഷിച്ചാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഇന്ത്യയില്‍ ഇന്ന് നില്‍ക്കാനുള്ള ഒരു സാംസ്കാരിക സാമൂഹ്യ പരിസരമില്ല എന്നോര്‍ക്കണം. വൈദീക പൌരോഹിത്യ സംസ്കാരം അവര്‍ സ്വീകരിക്കേണ്ടി വരും. ഇത് നിര്‍ബന്ധിതമായ മതപരിവര്‍ത്തനം പോലെ അപമാനകരവും വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്നതുമാണ്. സവര്‍ണ്ണന്റെ ജാതി അധികാരത്തിന്റേയും അധിനിവേശത്തിന്റെയും ആയൂധബലത്തിന്റേയും പ്രതീകമാണ്. അതുകൊണ്ടു തന്നെ അങ്ങേയറ്റം സാംസ്കാരിക വിരുദ്ധമാണത്. (കൊച്ചിരാജ്യത്തു നടന്ന സ്മാര്‍ത്ത വിചാരങ്ങളുടെ രേഖകള്‍ പരിശോധിച്ചാല്‍ മതി കേരളത്തിലെ പൌരോഹിത്യ സംസ്കാരത്തിന്റെ മാറ്റു വെളിവാകും) പക്ഷേ അവര്‍ണ്ണന്റെ ജാതി മനുഷ്യരാശിയെ നിലനിര്‍ത്തിപ്പോരുന്നതിനാവശ്യമായ ഉന്നതമായ തൊഴില്‍ സംസ്കാരത്തിന്റെ സര്‍ഗാത്മക രൂപമാണ്. സത്യവും ധര്‍മ്മവും നീതിയും മൂല്യങ്ങളും നാം അവിടെയാണ് തിരയേണ്ടത്. പ്രത്യയശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുന്ന തൊഴിലാളിവര്‍ഗ സംസ്കാരത്തിന്റെ അടിവേരുകള്‍ അവിടെയാണ്. വി.ടി.ഭട്ടതിരിപ്പാടിന്റെ നമ്പൂതിരി കഥാപാത്രം പട്ടാമ്പി അങ്ങാടിയില്‍ നിന്നു വാങ്ങിക്കുന്നത് കേവലം ഒരു കൈക്കോട്ടല്ല; ഉല്‍ക്ൃഷ്ടമായ ഒരു സംസ്കാരമാണ്. സവര്‍ണ്ണരിലെ അധ്വാനിച്ചു ജീവിക്കുന്ന വീഭാഗങ്ങള്‍ മഹത്തായ തൊഴില്‍ സംസ്കാരത്തെ സ്വയം സാംശീകരിക്കണം. ‘ജാതി പറഞ്ഞാലെന്താ?' എന്ന പണ്ട് നരേന്ദ്രപ്രസാദ് ചോദിച്ചുവല്ലോ. ഞാന്‍ പറയുന്നു സവര്‍ണ്ണന് സ്വന്തം ജാതി പറയാന്‍ അവകാശമില്ല. ഇന്നത്തെ കാലത്ത് ജയേഷ് നമ്പൂതിരി, സുസ്മിത വാര്യര്‍ എന്നൊക്കെ കുട്ടികള്‍ക്കു പേരിടുന്നത് അങ്ങേയറ്റം അശ്ളീലമാണ്. പൌരസമൂഹത്തില്‍ ഒരാള്‍ തോക്കുംപിടിച്ച നടക്കുന്നതു പോലെ അധാര്‍മ്മികമാണത്. അവര്‍ പരമ്പരയായി ലഭിച്ച തങ്ങളുടെ അധാര്‍മ്മിക സംസ്കാരത്തെ ദൂരെ എവിടെയെങ്കിലും കൊണ്ടു പോയി കുഴിച്ചിടണം. വിളപ്പില്‍ ശാലയിലോ ലാലൂരിലോ ഒന്നും കൊണ്ടു ചെല്ലരുതെന്നു മാത്രം.
രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മാത്രം ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഇന്ത്യയില്‍ പൊതുവെ നടന്ന നവോത്ഥാനത്തിനും ഈ അപചയത്തില്‍ പങ്കുണ്ട്. നവോത്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന പ്രസ്ഥാനങ്ങള്‍ അവ പിന്തുടര്‍ന്നു എന്നു മാത്രം. നവോത്ഥാനം അടിസ്ഥാന ജനതയുടെ ഉല്‍ക്കൃഷ്ടമായ സംസ്കാരത്തെ കാണാന്‍ കൂട്ടാക്കിയില്ല. ജാതി പറയാന്‍ പാടില്ല, ജാതി അടിസ്ഥാനപ്പെടത്തിയ കൂട്ടായ്മകള്‍ അപകടകരമാണ് എന്നൊരു ചിന്ത അബോധമായി പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പിന്തുടരുന്നതായി കാണാം. ഇതത്ര ലളിതമായ വിഷയമല്ല. കൈവേലക്കാരുടെ ഒരു സംഘത്തെ ഒരു യൂണിയന്‍ ആയി കാണാമെങ്കില്‍ അവരുടെ തൊഴിലിന്റെ മഹത്വത്തില്‍ സ്ഥാപിച്ചെടുക്കപ്പെട്ട അവരുടെ ജാതിയേയും അങ്ങനെ കാണണം. സാമൂഹ്യനീതി, സംവരണം എന്നൊക്കെ ഇടക്കു പറയുന്നതു പോലും അത്രകണ്ട് ശരിയാണോ എന്നു പലരും ചിന്തിക്കുന്നു. സവര്‍ണ്ണരുടെ വികാരത്തെ അതു വ്രണപ്പെടുത്തുമോ എന്ന് ശങ്കിക്കുന്നു. ആ വികാരത്തെ ചികിത്സിച്ചു ഭേദമാക്കുകയാണ് വേണ്ടത്. സാമ്രാജ്യത്ത ശക്തികള്‍ ഈ അവസരത്തെ പരമാവധി മുതലെടുക്കുന്നുണ്ട്. മനുഷ്യന്റെ ഉള്ളില്‍ ചുട്ടു നീറുന്ന സത്വബോധത്തെ സത്വരാഷ്ടീയമാക്കി ഉപയോഗിച്ച് അവര്‍ ദളിത് പിന്നോക്ക സമൂഹങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കുന്നു. മാവോയിസ്റ്റുകള്‍ അടക്കമുള്ള തീവ്രവാദികളും ഇത് ഉപയോഗപ്പെടുത്തുന്നു.
ഒരു കാര്യം ഉറപ്പാണ്. പെന്‍ഷന്‍ പറ്റിയ കുറേ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരും കമ്മീഷന്‍ ഏജന്റ്മാരും റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരും പ്രൈവറ്റ് കോളേജ് അധ്യാപകരും ചിട്ടിക്കമ്പനിയിലെ ഓഹരി ഉടമകളുമൊക്കെയാണ് ഇന്ന് നാട്ടില്‍ വിവിധ കക്ഷി രാഷ്ട്രീയപ്രവര്‍ത്തകരായി നടക്കുന്നത്. ഇവരെ മാത്രം വെച്ച് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് അധികകാലം മുന്നോട്ടു പോകാനാവില്ല. ദിശ കണ്ടെത്താനാവില്ല എന്നതാണ് പ്രശ്നം. സ്വന്തം വിയര്‍പ്പുകൊണ്ട് ഭക്ഷണം കഴിക്കുന്നവന്റെ സാന്നിദ്ധ്യം ഓരോ ഘടകത്തിലും ഉറപ്പാക്കണം. പ്രത്യയശാസ്ത്രങ്ങളും സാമ്പത്തിക പരിപാടികളും വികസന നയവും അവന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അപഗ്രഥിക്കണം.
Comments
The Hindu correspondent has brought to light an evil design of the Chandi government to pare down kudumbasree mission. Contrary to the agreement between the government and kudumbasree protection council, a state level mission chaired by the chief minister is proposed to be floated for poverty eradication. The kudumbasree mission was launched in 1998 to eradicate absolute poverty through empowerment of women. Now the mission is under the local self government department. Pressure has been mounting from the rural development department to pare down the mission’s mandate. The move to displace kudumbasree with another mission, comes at a time when the central government is in the process of implementing the National Rural Livelihoods mission. The irony is that the NRLM is modelled after kudumbrasree which has 37 lakh women members covering 50 percent house holds in the state.
The government’s move against kudumbasree should be defeated.
RSS feed for comments to this post