കത്തുകള്‍
തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ .

കഥയറിയാതുള്ള ആട്ടം കാണല്‍

ഡോ. കെ എന്‍ ഗണേശ്

ചരിത്രത്തില്‍ ഭൂപ്രകൃതിക്ക് രണ്ടു വിധത്തിലുള്ള സ്വഭാവങ്ങളുണ്ട്. ഒന്ന്, പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ മനുഷ്യരുടെ ഭാവനയെയും അന്വേഷണ കൌതുകത്തെയും ഉദ്ദീപിപ്പിക്കുന്നു. അങ്ങനെ അവ ശാസ്ത്രത്തിനും കലയ്ക്കും ജന്മം നല്‍കുന്നു. രണ്ട്, പ്രകൃതി മനുഷ്യരുടെ ജീവിതത്തിന്റ ആധാരവും വിഭവവും ഉപാധിയുമായി തീരുന്നു. ഇവ കൂടാതെ ഭൂപ്രകൃതിയ്ക്ക് മൂന്നാമതൊരു സ്വഭാവം മുതലാളിത്തം കണ്ടെത്തിയിട്ടുണ്ട്. ഭൂമി വില്‍പനചരക്കാണെന്നത്. പ്രകൃതിയില്‍നിന്ന് വസ്തുക്കള്‍ ഉല്‍പാദിപ്പിച്ച് മനുഷ്യര്‍ക്ക് നിലനില്‍ക്കാമെന്നതിലപ്പുറം പ്രകൃതിയെ വിറ്റ് മനുഷ്യര്‍ക്ക് നിലനില്‍ക്കാമെന്ന കണ്ടെത്തല്‍ ഭൂവിനിയോഗത്തിന്റ സ്വഭാവത്തിലും മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിലും മാറ്റം വരുത്തുന്നു. അതാണ് എമര്‍ജിങ് കേരളയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അരങ്ങേറിയ സംവാദത്തില്‍ നാം കാണുന്നത്.

ഭൂമി മാര്‍ക്സിന്റെ ഭാഷയില്‍ കല്‍പിത മൂലധനമാണ് (fictitious capital).അതായത്, ഭൂമി മൂലധനമാകുന്നത് അതിന് പില്‍ക്കാലത്ത് കല്‍പിക്കപ്പെടുന്ന ഉപയോഗത്തെ ആസ്പദമാക്കിയാണ്. അത് ഊഹക്കച്ചവടമാണ്. ഭാവിയില്‍ ഭൂമി പൂകൃഷിയും പഴകൃഷിയും മുതല്‍ മള്‍ട്ടിപ്ളെക്സുകളുടെയും മാളുകളുടെയും നിര്‍മ്മാണംവരെ എന്തിനു വേണമെങ്കിലും ഉപയോഗിക്കപ്പെടാം. അതായത്, ഒരു സമൂഹത്തിന്റെയോ പ്രദേശത്തിന്റെയോ വികസനസ്വപ്നങ്ങള്‍ക്ക് അതില്‍ ഒരു സ്ഥാനവുമുണ്ടാകില്ല. അതിനുമേല്‍ നിബന്ധനകളേര്‍പ്പെടുത്താന്‍ ഗവണ്‍മെന്റുകള്‍ക്ക് നേരിടേണ്ടിവരുന്ന പ്രയാസം സ്മാര്‍ട്ട്സിറ്റിയുമായി ബന്ധപ്പെട്ട് ടീകോമുമായി നടത്തിയ വിലപേശലില്‍നിന്നു തന്നെ വ്യക്തമായതാണ്. അവസാനം ഇപ്പോഴത്തെ സര്‍ക്കാര്‍ ടീകോമിന്റെ ഊഹക്കച്ചവട താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങി. എമര്‍ജിങ് കേരളയിലുടനീളം നിഴലിക്കുന്നത് മൂലധനത്തിന്റെ ഈ സ്വഭാവമാണ്.

ഇവിടെ ആദ്യം തന്നെ പറഞ്ഞുവെയ്ക്കേണ്ട ഒരു വസ്തുതയുണ്ട്. ശുദ്ധപ്രകൃതി എന്നൊന്ന് ഭൂമുഖത്തിലൊരിടത്തും കാണാന്‍ സാധ്യമല്ല. മനുഷ്യരാശിയുടെ കൈയെത്താത്ത സ്ഥലങ്ങള്‍ ഇന്ന് ഭൂമിയില്‍ ഇല്ലെന്നു തന്നെ പറയാം. മനുഷ്യരാശി എത്തിയ സ്ഥലങ്ങളിലെല്ലാം പ്രകൃതിയില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഭൂപ്രകൃതിയില്‍ മാറ്റങ്ങള്‍ ഇനിയും അനിവാര്യമാണ്. പ്രശ്നം അതല്ല. ആര്‍ക്കുവേണ്ടിയാണ് നാം മാറ്റങ്ങളുണ്ടാക്കേണ്ടത് എന്ന ചോദ്യമാണ് പ്രസക്തം. പ്രകൃതിയെ വിഭവമായി കണ്ട്, അതിനെ ഉപജീവിച്ച് ജീവസന്ധാരണം നടത്തുന്ന ഭൂരിപക്ഷം ജനങ്ങളുടെ നിലനില്‍പാണോ പ്രധാനം, അതോ പ്രകൃതിയെ വിറ്റു കാശാക്കുന്ന ന്യൂനപക്ഷത്തിന്റ ലാഭമോഹമോ? കുറച്ചുപേര്‍ ലാഭമുണ്ടാക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് എമര്‍ജിങ് കേരളയുടെ വക്താക്കള്‍ ചോദിക്കുന്നത്. ഇന്നത്തെ വ്യവസ്ഥയില്‍ ലാഭാധിഷ്ഠിത പ്രവര്‍ത്തനം അനിവാര്യമാണ്. അതില്‍നിന്ന് ഭൂരിപക്ഷം പേര്‍ക്ക് തൊഴിലും ജീവിത മാര്‍ഗങ്ങളും ലഭിക്കുമെങ്കില്‍ അതുറപ്പു വരുത്തുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയല്ലേ പ്രധാനം? ഈ വാദം എമര്‍ജിങ് കേരളയെ അനുകൂലിക്കാത്തവരില്‍നിന്നും ഉയരുന്നു.

മൂലധനിക്ഷേപം ഇല്ലാതെ നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. അത് പ്രകൃതിയെയും ജനങ്ങളെയും ദോഷകരമായി ബാധിക്കാത്ത രീതിയില്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ഇച്ഛാശക്തി രാഷ്ട്രീയ വ്യവസ്ഥയ്ക്കുണ്ടാകണമെന്നാണ് എമര്‍ജിംഗ് കേരളയെ എതിര്‍ക്കുന്ന കൂട്ടര്‍ വാദിക്കുന്നത്. ലാഭാധിഷ്ഠിത വ്യവസ്ഥ എങ്ങനെ പ്രകൃതിയെയും ജനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന ചര്‍ച്ച പ്രധാനമാണ്. അത് രണ്ട് രീതിയിലാകാം. ഒന്ന്, പ്രകൃതിയെയും മനുഷ്യരുടെ ജീവിത രൂപങ്ങളെയും നേരിട്ടു നശിപ്പിക്കുന്നു. രണ്ട്, മനുഷ്യരാശിയുടെ സുസ്ഥിരമായ നിലനില്‍പിനെ ബാധിക്കുന്നു. മൂലധന സമാഹരണത്തിന്റെ ഭാഗമായി നടക്കുന്ന അമിത വിഭവചൂഷണമാണ് ആദ്യത്തെ രീതിയ്ക്കു കാരണം. ലോകത്തിലെ ഫോസില്‍ ഇന്ധനങ്ങളുടെ (കല്‍ക്കരി, പെട്രോളിയം മുതലായവ) നിലനില്‍പിനെക്കുറിച്ച് വ്യാപകമായിരിക്കുന്ന ആശങ്കയും കാര്‍ബണ്‍ വിസര്‍ജ്യങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെടുന്ന ആഗോളതാപനവും ആദ്യത്തെ രീതിയുടെ പ്രകടമായ ഉദാഹരണങ്ങളാണ്.

പശ്ചിമഘട്ടങ്ങളുടെ വ്യാപകമായ തോട്ടവല്‍ക്കരണവും ടൂറിസത്തിനും മറ്റു പ്രോജക്റ്റുകള്‍ക്കുംവേണ്ടിയുള്ള സ്ഥലമെടുപ്പും പശ്ചിമഘട്ടങ്ങളിലെ ജൈവവ്യവസ്ഥയെയും അതിനെ ഉപജീവിക്കുന്ന ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങളുടെയും ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നത് നിരവധി പണ്ഡിതന്മാരും സാമൂഹ്യ പ്രവര്‍ത്തകരും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈയിടെ ചര്‍ച്ചാവിഷയമായ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രമേയവും അതാണ്. സമുദ്ര സമ്പത്തിന്റെ അധികചൂഷണത്തെ സംബന്ധിച്ച നിരീക്ഷണങ്ങളാണ്, ജൂണ്‍-ജൂലൈ മാസങ്ങളില്‍ ട്രോളിങ് നിരോധനമേര്‍പ്പെടുത്താന്‍ കേരള സര്‍ക്കാരിനെ പ്രേരിപ്പിച്ചതും അതിപ്പോഴും നിര്‍ബാധം തുടരുന്നതും. കേരളത്തിലെല്ലായിടത്തും ബാധകമായ നിലം നികത്തലിനെതിരെ കര്‍ഷകര്‍ രംഗത്തുവരുന്നത് ഇത്തരം നേരിട്ടുള്ള പ്രകൃതിനാശത്തിന്റെ മറ്റൊരു സൂചനയാണ്.

കൊളോണിയല്‍ കാലഘട്ടം മുതല്‍ ഇന്നുവരെയുണ്ടായിട്ടുള്ള നിരവധി ബഹുജനസമരങ്ങള്‍ പ്രകൃതിയ്ക്കും ജീവിതത്തിനുമെതിരായ ചൂഷണ രൂപങ്ങളോടുള്ള ചെറുത്തുനില്‍പാണ്. ആദിവാസികളുടെയും പ്രാദേശിക ജനവിഭാഗങ്ങളുടെയും ദളിതരുടെയും സമരങ്ങളും ഇതിന്റ ഭാഗമാണ്. സ്വാഭാവികമായും ഇത്തരം സമരങ്ങളില്‍ പ്രകൃതി സുരക്ഷയും ജനങ്ങളുടെ താല്‍പര്യങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥ ആവശ്യമാകുന്നു. സുസ്ഥിരമായ നിലനില്‍പ് എന്ന ആശയം കേവലമായ നശീകരണത്തോടുള്ള ചെറുത്തുനില്‍പ്പില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഇന്നു നാം ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങള്‍ അനന്തര തലമുറകള്‍ക്കുകൂടി ഉപയോഗിക്കുമാറാക്കുക എന്നത് സുസ്ഥിരതയുടെ അടിസ്ഥാന തത്വമാണ്. ലാഭാധിഷ്ഠിതമോ മറ്റേതെങ്കിലും വിധത്തിലോ ഉള്ള സാമ്പത്തിക കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ പ്രകൃതിവിഭവങ്ങളെ മുഴുവനും നശിപ്പിക്കാനുള്ള അവകാശം നമുക്കില്ലെന്നാണ് അതു കാണിക്കുന്നത്.

മനുഷ്യാധ്വാനംപോലെ പ്രകൃതിയും സമ്പത്ത് ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ സമ്പത്ത് ഉപയോഗിച്ച് നിരവധി പേര്‍ ജീവിതം നയിക്കുന്നുണ്ട്. സമുദ്രവിഭവങ്ങളും നദീതടങ്ങളിലും വയലുകളിലുമുള്ള എക്കല്‍ മണ്ണും ജൈവവ്യവസ്ഥയും ധാതുലവണങ്ങളുമെല്ലാം അത്തരം സമ്പത്താണ്. മനുഷ്യാധ്വാനത്തിന്റ ഫലമായി ഇവയെല്ലാം മാറ്റിമറിക്കപ്പെടുന്നുണ്ടെന്നത് വസ്തുതയാണ്. ആഗോളതലത്തിലുള്ള മൂലധനവ്യവസ്ഥയുടെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള പ്രകൃതിസമ്പത്തും അതിന്റെ ആധാരമായുള്ള അധ്വാനരൂപങ്ങളും മുഴുവന്‍ തകര്‍ത്ത് വേറൊരു ഉല്‍പാദന വിതരണ രൂപത്തിലേക്ക് മാറണമെന്ന് വാദിക്കുന്നത് ജനവിരുദ്ധവും യാന്ത്രികവുമായ യുക്തിയാണ്. കേരളത്തില്‍ നെല്‍കൃഷി വേണ്ട എന്നു മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞപ്പോള്‍ അതില്‍ തെളിഞ്ഞു കണ്ടത് ഇത്തരം ജനവിരുദ്ധതയും പ്രകൃതിവിരുദ്ധതയുമാണ്.

അലുവാലിയ പറഞ്ഞത് നെല്‍കൃഷി അവസാനിപ്പിക്കണമെന്ന് മാത്രമല്ല, നെല്‍കൃഷിയെ നിലനിര്‍ത്തിപ്പോന്ന വയല്‍ വ്യവസ്ഥയെ ഇല്ലാതാക്കണമെന്നുമാണ്. ഇന്നത്തെ നിലം നികത്തലിനെ നിയമപരമായി അംഗീകരിക്കുകയും കര്‍ഷക ജനസാമാന്യത്തെ ഇല്ലാതാക്കുകയും ചെയ്യണമെന്നാണ് അലുവാലിയ വാദിച്ചത്. 2005നുമുമ്പുള്ള എല്ലാ നിലം നികത്തലും സാധൂകരിക്കുന്ന ഒരു നിയമം കേരള സര്‍ക്കാര്‍ തന്നെ അവതരിപ്പിച്ച സാഹചര്യത്തിലാണ് ഈ പ്രഖ്യാപനമെന്നോര്‍ക്കണം. നിയമം 2005നു മുമ്പുള്ള വയല്‍ നികത്തലിനു മാത്രമല്ല, മൊത്തം നെല്‍വയലുകള്‍ക്കും ബാധകമാക്കണമെന്ന നിര്‍ദ്ദേശമാണ് പ്ളാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാനില്‍നിന്നുണ്ടായത്. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി വേണമല്ലോ.

മലയോരങ്ങളിലെ ടൂറിസം പദ്ധതികളുടെ അവസ്ഥയും അതുപോലെ തന്നെയാണ്. കേരളത്തിലെ തോട്ടഭൂമികളുടെ അഞ്ചുശതമാനം ടൂറിസത്തിനു നല്‍കാമെന്ന നിര്‍ദ്ദേശത്തിനു പുറകെയാണ് എമര്‍ജിങ് കേരളയിലെ നിരവധി ടൂറിസം പദ്ധതികള്‍ നിര്‍ദ്ദേശിക്കപ്പെടുന്നത്. ടൂറിസം ഇന്ന് ഒരു കാഴ്ചയോ, പ്രകൃതിഭംഗിയുടെ ആസ്വാദനമോ അല്ല. അത് ഇന്നത്തെ മൂലധനവ്യവസ്ഥയുടെ ഭാഗമായ ആനന്ദ വ്യവസായത്തില്‍പ്പെടുന്നു. ആനന്ദത്തിന്റെ തിമിര്‍പ്പിനാവശ്യമായ എല്ലാ ഉപാധികളും അവിടെയുണ്ടാകണം. ആനന്ദം പ്രകൃതിരമണീയതയുടെ ആസ്വാദനമല്ലാത്തതുകൊണ്ട് പ്രകൃതി നിലനില്‍ക്കണമെന്ന താല്‍പര്യം വ്യവസായികള്‍ക്കുണ്ടാകില്ല. തോട്ടങ്ങള്‍ ഭൂരിഭാഗം മലഞ്ചെരിവുകളിലാണ്. ഇത്തരം ആനന്ദശൃംഖലകള്‍ മലഞ്ചെരിവുകളുടെ പ്രകൃതിയെയാകമാനം മാറ്റിമറിക്കുകയും അതു സൃഷ്ടിക്കുന്ന നിര്‍ഝരപ്രഭാവം (രമരെമറശിഴ ലളളലര) തോട്ടമേഖലയെയാകെ ബാധിക്കുകയും ചെയ്യും. അതായത് ഇത്തരം പദ്ധതികളുടെ സ്വാധീനം 5 ശതമാനം അല്ലെങ്കില്‍ 90,000 ഏക്കറില്‍ മാത്രമല്ല, അതിന്റെ ചുറ്റുപാടുമുള്ള എല്ലാ പ്രദേശങ്ങളിലേക്കുമാണ് വ്യാപിക്കുക. ഗോവ ഇപ്പോള്‍ തന്നെ ഇത്തരം ടൂറിസത്തിന്റെ ഇരയാണ്. അത് കേരളത്തിലേക്ക് വ്യാപിപ്പിച്ചാല്‍ തകരുക നമ്മുടെ മലയോര കൃഷിയുടെ സുസ്ഥിരതയായിരിക്കും.

ഇവിടെ നാം ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. കേരളം അടിസ്ഥാനപരമായി ഒരു മലഞ്ചെരിവാണ്. ഭൌമശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ ഈ മലഞ്ചെരിവിന് അഞ്ചു ഭാഗങ്ങളുണ്ട്. ഉയര്‍ന്ന മലമ്പ്രദേശം, തോട്ടങ്ങളും മലയോര കൃഷിയും നിലനില്‍ക്കുന്ന ചെരിവുകള്‍, നദീവ്യൂഹങ്ങളുടെ ഭാഗമായ ഇടനാട്, തീരസമതലം, കടപ്പുറം. ഭൌമശാസ്ത്രപരമായി മലകളും ചെരിവുകളും കടപ്പുറവുമായ ഒരു പ്രദേശത്തെ ഇന്നു കാണുന്ന ഭൌമപ്രദേശമായി മാറ്റിയെടുത്തത് പ്രകൃതി പ്രതിഭാസങ്ങളുടെ നിരന്തരമായ പ്രഭാവവും മനുഷ്യാധ്വാനവും ചേര്‍ന്നാണ്. കേരള ചരിത്രത്തിന്റെ ആകത്തുകയും അതായിരിക്കും. കേരളദേശവും ദേശീയ സംസ്കൃതിയും രൂപംകൊണ്ടതും അതിനെ ആശ്രയിച്ചാണ്. നമ്മുടെ ഭാഷ, ആശയങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, ഉടുപ്പ്, നടപ്പ്, ഭക്ഷണം, ജീവിതശൈലികള്‍, സാമൂഹ്യമര്യാദകള്‍ തുടങ്ങിയവയെയെല്ലാം ഇതുമായി ബന്ധപ്പെടുത്താം.

സാമ്പ്രദായികമായ സമൂഹം നമുക്കാവശ്യമില്ല. അതില്‍ നാം മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലമായി സമൂഹത്തില്‍ വന്ന മാറ്റങ്ങളും അതിന്റെ ഭാഗമാണ്. കേരളത്തിലെ ജനങ്ങള്‍ക്കു കൈവന്നിട്ടുള്ള ജീവിത ഗുണനിലവാരവും അഭ്യസ്തവിദ്യരും വിവിധതരം ശേഷികളുള്ളവരുമായ മനുഷ്യശക്തിയുടെ വളര്‍ച്ചയും അതിന്റെ ഫലമാണ്. തീര്‍ച്ചയായും ഇത്തരം മാറ്റങ്ങള്‍ ഗുണദോഷ സമ്മിശ്രമാണ്. അതിനാവശ്യമായ ചര്‍ച്ചകളും സംവാദങ്ങളും നമ്മുടെ സമൂഹത്തില്‍ തന്നെ നടക്കുന്നുമുണ്ട്. അവയെയാണ് നാം പൊതുവില്‍ വികസന സംവാദങ്ങള്‍ എന്നു വിളിക്കുന്നത്. നിലവിലുള്ള പ്രകൃതിവിഭവങ്ങള്‍, സാങ്കേതിക വിദ്യകള്‍, ധനരൂപങ്ങള്‍, മനുഷ്യശക്തി മുതലായവയുടെ അടിസ്ഥാനത്തില്‍ എങ്ങനെ സാമൂഹ്യ പരിവര്‍ത്തന പ്രക്രിയ തുടര്‍ന്നുപോകാം എന്ന ചര്‍ച്ചകളാണ് ഇവയില്‍ പ്രധാനം. ഇത്തരം ചര്‍ച്ചകളുടെ ഭാഗമായി നിരവധി പദ്ധതികളും പ്രക്രിയകളും ഉരുത്തിരിഞ്ഞുവരുന്നുണ്ട്. വികേന്ദ്രീകൃതാസൂത്രണം, നീര്‍ത്തടാധിഷ്ഠിത വികസനം, കുടുംബശ്രീപോലുള്ള സ്വയംസഹായ സംഘങ്ങള്‍, സഹകരണ രൂപങ്ങള്‍, കരാര്‍ തൊഴില്‍സംഘങ്ങള്‍ തുടങ്ങിയവ ഇത്തരം രീതികളില്‍ ചിലതാണ്. സ്വകാര്യമൂലധനവും ഇവയോടൊപ്പം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം വ്യത്യസ്ത രൂപങ്ങള്‍ തമ്മിലുള്ള കൊള്ളക്കൊടുക്കലുകളും ഏറ്റുമുട്ടലുകളും ഒരു സമൂഹത്തിന്റെ ചലനാത്മകതയുടെ ഭാഗമാണ്.

ഇത്തരം രൂപങ്ങള്‍ക്ക് ഒരു സവിശേഷതയുണ്ട്. അവ നിലവിലുള്ള പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഉള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനെ ബലം പ്രയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുന്നില്ല. ഇത്തരം രീതികളുടെ തൊഴില്‍ദായക സ്വഭാവത്തിലും ഉപഭോഗ രൂപങ്ങളുടെ വളര്‍ച്ചയിലും പരിമിതികളുണ്ടാകാം. പക്ഷേ, അവയ്ക്ക് ലഭിച്ചുപോന്ന ജനപിന്തുണ കാണിക്കുന്നത് സമൂഹത്തിലെ അധഃസ്ഥിതരും ദരിദ്രരുമായ ജനവിഭാഗങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ് സാധ്യമാക്കാന്‍ അവയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ്. കൃഷി, വ്യവസായം മുതലായ മേഖലകളിലൂടെയുള്ള വളര്‍ച്ച തുടരാനും ഇത്തരം രീതികള്‍ക്ക് സാധിക്കും എന്ന ആത്മവിശ്വാസവും ഇവയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, ഇവയൊന്നും പൂര്‍ണരൂപത്തില്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അനുക്രമമായിട്ടാണെങ്കിലും കേരളത്തിലെ തൊഴില്‍ സാധ്യതകളും അധ്വാനരൂപങ്ങളും വളര്‍ന്നുവരുന്ന അതേ കാലഘട്ടത്തിലാണ് കേരളത്തിലെ ഭൂവിനിയോഗ ഘടനയെയാകെ അട്ടിമറിച്ച് ഭൂമി മുഴുവനും വില്‍പനചരക്കാക്കാനും തൊഴിലുകളെയെല്ലാം മൂലധനവ്യവസ്ഥയുടെ വരുതിയ്ക്ക് വിടാനും സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. ഇവിടെ വരാവുന്ന ഒരു ചോദ്യമുണ്ട്. വികേന്ദ്രീകൃതാസൂത്രണവും കുടുംബശ്രീ പോലുള്ള പദ്ധതികളും അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കിയെന്നതു നേരാണ്. എന്നാല്‍, ഇപ്പോള്‍ വളര്‍ന്നുവരുന്ന അഭ്യസ്തവിദ്യരും മദ്ധ്യവര്‍ഗത്തൊഴിലുകള്‍ ആഗ്രഹിക്കുന്നവരുമായ വമ്പിച്ച ജനവിഭാഗമുണ്ട്. അവര്‍ക്കു നല്‍കാവുന്ന തൊഴില്‍ രൂപങ്ങള്‍ വികേന്ദ്രീകൃതാസൂത്രണത്തിലൂടെയും മറ്റും വളര്‍ന്നുവരില്ല. അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കണമെങ്കില്‍ പുതിയ വ്യവസായസംരംഭങ്ങള്‍, പ്രത്യേകിച്ച് "നവ തലമുറ” വ്യവസായങ്ങള്‍ ആവശ്യമാണ്. അത്രയും മൂലധന നിക്ഷേപം നടത്താന്‍ സര്‍ക്കാരിന് സാധ്യമല്ലാത്തതുകൊണ്ട് സ്വകാര്യസംരംഭകരെ ആശ്രയിക്കാതെ നിവൃത്തിയില്ല. അതായത് കേരളത്തിലെ മധ്യവര്‍ഗം, കേരളത്തില്‍ തന്നെ തൊഴില്‍ നേടണമെന്ന് നമുക്കാഗ്രഹമുണ്ടെങ്കില്‍ പുതിയ സംരംഭങ്ങള്‍ വേണം. അതിന് മൂലധനവും സംരംഭങ്ങള്‍ക്കാവശ്യമായ പശ്ചാത്തല സൌകര്യങ്ങളും ആവശ്യമാണ്. അതിന് ഭൂവിനിയോഗത്തില്‍ കുറെ മാറ്റങ്ങള്‍ ഏതായാലും വരുത്തേണ്ടിവരും. ഈ വാദം യുക്തിയുക്തമായ നിലപാടാണെന്ന് തോന്നാം. പക്ഷേ, ഇതേ വാദങ്ങള്‍ തന്നെയാണ് എമര്‍ജിങ് കേരളയുടെ വക്താക്കളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

അവരുടെ വാദങ്ങളും അലുവാലിയ അടക്കമുള്ള അഖിലേന്ത്യാ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും ഒരേ ദിശയിലാണ് നീങ്ങുന്നത്. മൂലധനം വരണമെങ്കില്‍ അതിനാവശ്യമായ ഭൂമിയും പശ്ചാത്തല സൌകര്യങ്ങളും നല്‍കാതെ കഴിയില്ല. അതിവേഗ പാതകള്‍, റെയില്‍കോറിഡോറുകള്‍, ജലപാതകള്‍ തുടങ്ങിയവയെല്ലാം പശ്ചാത്തല സൌകര്യങ്ങളുടെ ഭാഗമാണ്. വ്യവസായ പാര്‍ക്കുകള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഭൂമി നല്‍കണം. സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലെങ്കില്‍ ഭൂമി പാട്ടത്തിനെടുത്തു നല്‍കണം. അല്ലെങ്കില്‍ പുതിയ മൂലധന സംരംഭങ്ങളുണ്ടാകുകയില്ല. അതായത് പൊതു സ്വകാര്യ പങ്കാളിത്തവും ഭൂവിനിയോഗത്തിലെ മാറ്റവും മൂലധന വിന്യാസത്തിന് അനിവാര്യമാണ്. ഈ വാദത്തിന്റെ കാതല്‍ കിടക്കുന്നത് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് പാട്ടത്തിനു നല്‍കാന്‍ ബാദ്ധ്യസ്ഥമാണെന്നതില്‍ മാത്രമല്ല, പാട്ടത്തിന് ഭൂമി നല്‍കുമ്പോള്‍ ക്രമക്കേടുകളുണ്ടാകാം. നാലായിരം ഏക്കറിനുപകരം പതിനായിരം ഏക്കര്‍ മാറ്റിവെയ്ക്കും. അതു വ്യാപകമായ ഭൂവിപണനത്തിനും മാഫിയകളുടെ തേര്‍വാഴ്ചയ്ക്കും വഴിതെളിയിക്കും. ഇത്തരം മാഫിയകളുടെ തേര്‍വാഴ്ച സാധിക്കുന്നത് മുതലാളിത്തശക്തികളുടെ കാഴ്ചപ്പാടില്‍നിന്നു തന്നെ ഭൂവിനിയോഗ സങ്കല്‍പത്തില്‍ വന്ന മാറ്റം കൊണ്ടാണ്.

ഭൂമി മാര്‍ക്സിന്റെ ഭാഷയില്‍ കല്‍പിത മൂലധനമാണ് (fictitious capital).അതായത്, ഭൂമി മൂലധനമാകുന്നത് അതിന് പില്‍ക്കാലത്ത് കല്‍പിക്കപ്പെടുന്ന ഉപയോഗത്തെ ആസ്പദമാക്കിയാണ്. അത് ഊഹക്കച്ചവടമാണ്. ഭാവിയില്‍ ഭൂമി പൂകൃഷിയും പഴകൃഷിയും മുതല്‍ മള്‍ട്ടിപ്ളെക്സുകളുടെയും മാളുകളുടെയും നിര്‍മ്മാണംവരെ എന്തിനു വേണമെങ്കിലും ഉപയോഗിക്കപ്പെടാം. അതായത്, ഒരു സമൂഹത്തിന്റെയോ പ്രദേശത്തിന്റെയോ വികസനസ്വപ്നങ്ങള്‍ക്ക് അതില്‍ ഒരു സ്ഥാനവുമുണ്ടാകില്ല. അതിനുമേല്‍ നിബന്ധനകളേര്‍പ്പെടുത്താന്‍ ഗവണ്‍മെന്റുകള്‍ക്ക് നേരിടേണ്ടിവരുന്ന പ്രയാസം സ്മാര്‍ട്ട്സിറ്റിയുമായി ബന്ധപ്പെട്ട് ടീകോമുമായി നടത്തിയ വിലപേശലില്‍നിന്നു തന്നെ വ്യക്തമായതാണ്. അവസാനം ഇപ്പോഴത്തെ സര്‍ക്കാര്‍ ടീകോമിന്റെ ഊഹക്കച്ചവട താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങി. എമര്‍ജിങ് കേരളയിലുടനീളം നിഴലിക്കുന്നത് മൂലധനത്തിന്റെ ഈ സ്വഭാവമാണ്. സ്വകാര്യമൂലധനത്തിന് ഇന്നത്തെ അവസ്ഥയില്‍ സംരംഭങ്ങള്‍ സ്ഥാപിക്കാം. സംരംഭങ്ങള്‍ക്ക് നിയമഘടനയുടെ അംഗീകാരമുണ്ടെങ്കില്‍ അതിന് എതിരു നില്‍ക്കാന്‍ ഒരു സര്‍ക്കാരിനും സാധിക്കുകയില്ല. പക്ഷേ, സ്വകാര്യമൂലധനത്തെ "ആകര്‍ഷി”ക്കാനായി ഇത്തരം ഊഹക്കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇത്തരം കൂട്ടുകച്ചവടങ്ങള്‍ സൃഷ്ടിക്കുന്ന അഴിമതിയുടെ യഥാര്‍ത്ഥമുഖം കല്‍ക്കരിഖനി അഴിമതിയിലൂടെ തെളിയുന്ന അവസ്ഥയിലാണ് ഇതെന്നോര്‍ക്കണം. പശ്ചാത്തല സൌകര്യങ്ങള്‍ ആവശ്യമാണെന്നും പശ്ചാത്തല സൌകര്യങ്ങള്‍ക്ക് ഭൂമി ആവശ്യമാണെന്നുമുള്ളതില്‍ സംശയമില്ല. പക്ഷേ, ഏറ്റവുമധികം ജനസാന്ദ്രതയും നഗരവല്‍ക്കരിക്കപ്പെട്ട പ്രദേശങ്ങളും ഗതാഗത സൌകര്യങ്ങളും ഇപ്പോള്‍ തന്നെയുള്ള സംസ്ഥാനമാണ് കേരളം. ഇത്തരം നഗരശൃംഖലകളുടെ പരസ്പര ബന്ധങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന സൌകര്യങ്ങള്‍ ഇപ്പോള്‍ തന്നെ ആസൂത്രിതമായി വികസിപ്പിക്കാവുന്നതാണ്. അതിനുപകരം, അവയെ അവഗണിച്ചുകൊണ്ടാണ് ഭൂവിനിയോഗത്തില്‍ മാത്രമല്ല, കേരളത്തിലെ ആവാസവ്യവസ്ഥകളില്‍ വരെ വമ്പിച്ച മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുള്ള പശ്ചാത്തല സൌകര്യങ്ങളുടെ നിര്‍മ്മാണത്തിനൊരുങ്ങുന്നത്. നവലിബറല്‍ മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് അനുരൂപമായി നടപ്പിലാക്കുന്ന സോഷ്യല്‍ എഞ്ചിനീയറിംഗ് സംവിധാനങ്ങളാണ് ഇവയെല്ലാം.

ഭൂവിനിയോഗ രൂപങ്ങളിലും ആവാസവ്യവസ്ഥകളിലും വരുത്തുന്ന ഇത്തരം അട്ടിമറിക്ക് പകരമായി വാഗ്ദാനം ചെയ്യപ്പെടുന്നത് തൊഴിലുകളാണ്. പുതിയ സംരംഭങ്ങളുടെ തൊഴില്‍സാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വാഗ്ദാനം നല്‍കുന്നുണ്ട്. പക്ഷേ, ഇത്തരം വാഗ്ദാനങ്ങളെ മുന്‍സൂചിപ്പിച്ച മുതലാളിത്ത ആശയസംഹിതയുമായി കൂട്ടി വായിക്കണം. നെല്‍കൃഷി തുടരേണ്ടതില്ലെന്നും പശ്ചിമഘട്ടങ്ങള്‍ ടൂറിസം പദ്ധതികള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തണമെന്നും പറയുന്നതിനോടൊപ്പമാണ് പുതിയ സംരംഭങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്യുന്നത്. അതായത്, തൊഴിലെടുക്കുന്ന ഒരു വമ്പിച്ച വിഭാഗത്തിന്റെ തൊഴില്‍ നഷ്ടപ്പെടുത്തി അവിടെനിന്ന് പറിച്ചു നടുക എന്നാണര്‍ത്ഥം. അതിവേഗപാതകള്‍ക്കും മറ്റും വേണ്ടി കുടിയൊഴിപ്പിക്കുന്നവരുടെ എണ്ണം കൂടിയാകുമ്പോള്‍ നമ്മുടെ ജനസാമാന്യത്തിന്റെ നല്ലൊരു ഭാഗം പറിച്ചു നടപ്പെടും. ഇവര്‍ക്ക് എന്തു തൊഴില്‍ കിട്ടുമെന്ന് നമുക്കറിയില്ല.

പുതിയ സംരംഭങ്ങള്‍ക്കാവശ്യം വിദ്യാഭ്യാസം, ടൂറിസം, സ്പാ, മസാജിംഗ്, ഫ്രണ്ട് ഓഫീസുകള്‍, കോള്‍ ഓഫീസുകള്‍, കാറ്ററിംഗ്, ഹോസ്പിറ്റാലിറ്റി, പലവിധ ഐടി സാങ്കേതിക വിദഗ്ദ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍ മുതലായവരെയാണ്. അവര്‍ക്കെല്ലാം പരിശീലനം നല്‍കാന്‍ ധാരാളം "പൊതുസ്വകാര്യ” സ്ഥാപനങ്ങളുമുണ്ടാകുമെന്ന് തീര്‍ച്ചയാണ്. അതായത്, കേരളത്തിലെ കാര്‍ഷിക തൊഴില്‍മേഖല പൂര്‍ണമായോ ഭാഗികമായോ തകരുകയും അതിനുപകരം "പുതിയ തലമുറ” തൊഴില്‍മേഖല സ്ഥാനം പിടിക്കുകയും ചെയ്യും. ഇത്തരം പറിച്ചു നടലിനെ ഉല്‍പാദനശക്തികളുടെ വികാസം എന്നു വിളിക്കാമോ? കേരളത്തിന്റെ വിഭവങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും സാധ്യതകള്‍ക്കനുസരിച്ച് തൊഴില്‍ശക്തിയുടെ വികാസം എന്നാണ് ഇതിന്റെ അര്‍ത്ഥമെങ്കില്‍ അതല്ല ഇവിടെ നടക്കുന്നതെന്ന് തീര്‍ച്ചയാണ്. മൂലധനശക്തികളുടെ കമ്പോള താല്‍പര്യങ്ങള്‍ക്കനുസരിച്ച് അവര്‍ സൃഷ്ടിക്കുന്ന തൊഴില്‍മേഖലകളിലേക്ക് കൃത്രിമമായി പറിച്ചുനടുന്ന ഈ രീതി കൂലി അടിമത്തത്തിന്റെ പുതിയ രൂപം മാത്രമാണ്. അതിനെ "തൊഴില്‍ ലഭ്യത” എന്നു വിളിച്ച് മാന്യത നല്‍കേണ്ട ആവശ്യമില്ല. അതിലൂടെ കേരളത്തിന്റെ തൊഴില്‍ശക്തി ഉപയോഗിച്ച് മൂലധന സമാഹരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാമെന്നല്ലാതെ, കേരളത്തിന്റെ സാമൂഹ്യവികസനം നടക്കണം എന്നുറപ്പില്ല. കേരളീയര്‍ സ്വപ്നം കാണുന്ന മദ്ധ്യവര്‍ഗതൊഴിലുകളില്‍പോലും അവര്‍ തന്നെ നിയമിക്കപ്പെടണമെന്ന് ഉറപ്പുവരുത്താനും മാര്‍ഗമില്ല. കേരളീയരുടെ ഇപ്പോഴത്തെ ഉയര്‍ന്ന ജീവിത നിലവാരമനുസരിച്ചുള്ള വേതനം നല്‍കാന്‍ സംരംഭകര്‍ തയ്യാറാകുമോ എന്നും ട്രേഡ് യൂണിയനുകള്‍ തുടങ്ങിയ പ്രാഥമികാവകാശങ്ങള്‍പോലും നടപ്പിലാക്കാന്‍ തയ്യാറാകുമോ എന്നും ഉറപ്പില്ല. പ്രത്യേക സാമ്പത്തിക മേഖലകളിലും പാര്‍ക്കുകളിലും മലയാളികള്‍ക്കുതന്നെ തൊഴില്‍ ലഭിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതും എളുപ്പമല്ല.

സംരംഭകര്‍ പലരും പ്രവാസി മലയാളികളായതുകൊണ്ട് അവരെല്ലാം "കേരള ദേശീയത”യുടെ വക്താക്കളായിരിക്കണമെന്ന് വ്യാമോഹിക്കുന്നത് വിഡ്ഢിത്തമാണ്. മുതലാളിത്തത്തിന്റെ ആഗോളവല്‍ക്കരണ സാധ്യതകളെ തമസ്കരിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. മലയാളി ആഗോള തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കണമെന്ന് നാം പറയുമ്പോള്‍, ആഗോള സംരംഭങ്ങള്‍ക്ക് മലയാളികളല്ലാത്തവരെയും എവിടെ വേണമെങ്കിലും തൊഴില്‍ ചെയ്യിക്കാം എന്നതും മറന്നുകൂടാ. കേരളത്തിലെ ഭൂവിനിയോഗ വ്യവസ്ഥ ചരിത്രപരമായി ഒരു സമൂഹത്തിന്റെ വളര്‍ച്ചയുടെ ഉല്‍പന്നമാണ്. കേരളത്തിന്റെ സംസ്കാരവും ജീവിതരീതികളും ഇതിന് അനുപൂരകമായാണ് വളര്‍ന്നുവന്നത്. ഈ ഭൂവിനിയോഗ വ്യവസ്ഥയിലും സംസ്കാരത്തിലും ജീവിതരീതികളിലും മാറ്റങ്ങള്‍ വരുത്തുന്നത് മലയാളികളുടെ കടമയും അവകാശവുമാണ്. ഭൂപരിഷ്കാരം മുതല്‍ വികേന്ദ്രീകൃതാസൂത്രണം വരെയുള്ള പാതകളിലൂടെയുള്ള മലയാളിയുടെ സഞ്ചാരത്തിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അത്തരം പാതകളിലൂടെ വളരാനുള്ള സാധ്യതകള്‍ അസ്തമിച്ചിട്ടുമില്ല. സഹകരണാടിസ്ഥാനത്തിലും നിരവധി കൂട്ടായ രൂപങ്ങളിലുമൊക്കെ നടക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോഴും നമുക്കുണ്ട്. ഇതിലേക്ക് സുസ്ഥിരമായ നിലനില്‍പ്പിന്റെ കാഴ്ചപ്പാടനുസരിച്ച് പ്രവാസികളും തദ്ദേശവാസികളുമായ സംരംഭകരെ ആകര്‍ഷിക്കുന്നതിലും തെറ്റില്ല.

സ്വകാര്യ മൂലധനശക്തികള്‍ക്ക് വേണമെങ്കില്‍ അവരുടെ ആസ്തികള്‍ ഉപയോഗിച്ച് കേരളത്തില്‍ വ്യവസായം ആരംഭിക്കാനുള്ള നിയമപരമായ അംഗീകാരമുണ്ട്. ഈ സാഹചര്യങ്ങളില്‍ കേരള ഗവണ്‍മെന്റിന്റെ കടമയെന്തായിരിക്കണം? ജനാധിപത്യപരമായ സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലുണ്ടാകുന്ന പൊതുദിശയിലൂടെ കേരളത്തെ മുന്നോട്ടുനയിക്കുന്നതിനാണ് അവര്‍ ശ്രമിക്കേണ്ടത്. അതിലൂടെ കേരള സംസ്കാരത്തിന് മുന്നോട്ടുപോകാന്‍ കഴിയണം, അത് തകര്‍ക്കപ്പെടരുത്. കേരളത്തിലെ ഇന്നത്തെ മന്ത്രിസഭയ്ക്ക് ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയത് കേരളത്തിലെ ഭൂപ്രകൃതിയെയും ജനജീവിതത്തെയും സംസ്കാരത്തെയും തീറെഴുതുന്നതിനുള്ള മാന്‍ഡേറ്റായി ആര്‍ക്കും കണക്കാക്കാനാവില്ല. നവലിബറല്‍ നയങ്ങളുടെ മറവില്‍ കുറെ ഊഹക്കച്ചവടക്കാര്‍ക്ക് ഭൂവിനിയോഗ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള അവസരം കൊടുക്കുന്നത് നാമറിയുന്ന കേരളത്തെ നശിപ്പിക്കുന്നതിനു തുല്യമായിരിക്കും. അതുകൊണ്ട് എമര്‍ജിങ് കേരളയിലടങ്ങിയിരിക്കുന്ന അഴിമതിയെ മാത്രമല്ല, അതിന്റെ ആശയസംഹിതയെയും തിരസ്ക്കരിക്കേണ്ടത് കേരളീയ ജനതയുടെ സുസ്ഥിരമായ നിലനില്‍പിന് ആവശ്യമാണ്.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh