കത്തുകള്‍
തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ . തിലകന്‍ . ഡോ. കെ എന്‍ ഗണേശ് . രഞ്ജിത്ത് ശ്രീധര്‍ . ഹാറൂണ്‍ റഷീദ് . ഡോ. കെ എന്‍ പണിക്കര്‍ . പി.കെ ഗോപി . മോഹന്‍ലാല്‍ . സ്മിത മീനാക്ഷി . സുഗതകുമാരി . രാജേഷ് ചിത്തിര . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . കെ സാജിത . എ മനോജ് . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . ജിനേഷ്കുമാര്‍ എരമം . ഡോ. രജന രാജന്‍ . ഡോ.പി.മോഹന്‍ദാസ് . എ എന്‍ രവീന്ദ്രദാസ് . ഗിരിജ പി പാതേക്കര . എന്‍ വി അജിത്‌ . സുനില്‍ പി ഇളയിടം . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . പിണറായി വിജയന്‍ .

എറിക് ഹോബ്സോം വിടവാങ്ങുമ്പോള്‍

സീതാറാം യച്ചൂരി

ജീവിതത്തിന്റെ അവസാനിമിഷം വരെ അങ്ങേയറ്റം സജീവമായിരുന്നു എറിക് ഹോബ്സോമിന്റെ ജീവിതം. എക്കാലത്തും അടിമുടി കമ്യുണിസ്റായിരുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷത. യൌവനത്തിന്റെ ഇളകിയാടലുകള്‍ക്ക് ശേഷം മാര്‍ക്സിസത്തെ കൈയൊഴിയുകയും അതുവഴി കുടുതല്‍ ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നവരുടെ വഴി ഹോബ്സോമിന് അപരിചതമായിരുന്നു. കമ്യുണിസം മരിച്ചെന്ന് എഴുതുന്ന ഘട്ടത്തിലും താനൊരു കമ്യൂണിസ്റ്റാണെന്ന് അഭിമാനത്തോടെ ലോകത്തോട് വിളിച്ചുപറയാന്‍ തെല്ലും മടിയില്ലാത്ത വ്യക്തിത്വമായിരുന്നു ഹോബ്സോമിന്റേത്.

94-ാം വയസില്‍ ലോകത്തെ എങ്ങനെ മാറ്റിതീര്‍ക്കാം എന്ന ഗ്രന്ഥത്തിലൂടെ മാര്‍ക്സിസത്തിന്റെ പ്രസക്തി അദ്ദേഹം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. മാര്‍ക്സിന്റെയും ഏംഗല്‍സിന്റേയും മാത്രമല്ല ഗ്രാംഷിയുള്‍പ്പെടെയുള്ളവരുടെ ദാര്‍ശനിക ലോകത്തിലൂടെ സഞ്ചരിച്ച് മാര്‍ക്സിസം എങ്ങനെ അനിവാര്യമാകുന്നുവെന്ന് സ്ഥാപിക്കുവാന്‍ അതിലൂടെ ഹോബ്സോം പരിശ്രമിച്ചു. മുതലാളിത്തത്തെ ഇത്രയും ആധികാരികമായി വിശകലന വിധേയമാക്കുന്ന മറ്റൊരു ശാസ്ത്രമില്ലെന്നും അങ്ങേയറ്റം ആധികാരികമായി മാര്‍ക്സ് നടത്തിയ വിശകലനം ആഗോളവല്‍ക്കരണകാലത്തും കുടുതല്‍ പ്രസക്തമാണെന്ന് ഹോബ്സോം ഈ കൃതിയിലൂടെ സ്ഥാപിച്ചു.

മാര്‍ക്സിസത്തിന്റെ പേരിലുള്ള ജാര്‍ഗണുകള്‍ നിരത്തിവെച്ചുള്ള ധൈഷണികാഭ്യാസവുമായിരുന്നില്ല ഹോബ്സോമിന്റെ ചരിത്രാന്വേഷണങ്ങള്‍. ലളിതമായ ശൈലിയില്‍ എന്നാല്‍ ആധികാരികമായ വഴികളിലൂടെ സഞ്ചരിച്ച് അദ്ദേഹം ലോകത്തിന്റെ ചരിത്രത്തെ വരച്ചിട്ടു. അദ്ദേഹത്തിന്റെ രചനകള്‍ വരണ്ട കണക്കുകളും വിവരണങ്ങളും അവതരിപ്പിച്ച് വായനാനുഭവത്തെ വിരസമാക്കിയില്ല. ചരിത്രരചനയെ വിവരങ്ങളുടെ പകര്‍ത്തിയെഴുതലും വിവരണങ്ങളിലൂടെയുള്ള സഞ്ചാരവുമായി അദ്ദേഹം ചുരുക്കി കെട്ടിയില്ല. അദ്ദേഹം രചിച്ച ചരിത്രഗാഥകള്‍ ലോകത്തെ മാറ്റിതീര്‍ക്കുന്നതിനുള്ള പോരാട്ടത്തിനുള്ള ഇന്ധനസമാഹാരമായി മാറി.

വ്യവസായവിപ്ളവം മുതല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷമുള്ള ലോകം വരെയുള്ള യുഗങ്ങളുടെ ചരിത്രത്തെ അവതരിപ്പിച്ച ഹോബ്സോം സ്വന്തം ജീവിതത്തിലൂടെ നടത്തിയ യാത്രയാണ് ആവേശകരമായ കാലമെന്ന കൃതി. ഇതില്‍ ഒരു അധ്യായം മുഴുവനും തന്റെ കമ്യൂണിസ്റ്റ് ജീവിതത്തിലൂടെയുള്ള തിരിഞ്ഞുനോട്ടമാണ്. 1932ലാണ് താനൊരു കമ്യൂണിസ്റ്റായതെന്ന് ഹോബ്സോം പറയുന്നുണ്ട്. 1936ലാണ് ഔപചാരികമായി അംഗത്വം ലഭിക്കുന്നതെങ്കിലും അതിനു നാലുകൊല്ലം മുമ്പുതന്നെ താന്‍ കമ്യൂണിസ്റ്റ് ജീവിതം സ്വയം തെരഞ്ഞെടുത്തെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ചരിത്രത്തിന് കൂടുതല്‍ പൊതുവായ ചോദ്യത്തോടാണ് താല്‍പര്യമെന്നു സൂചിപ്പിച്ചുകൊണ്ട് ആത്മകഥാപരമായി പ്രസക്തമായ ഇത്രയും ദീര്‍ഘകാലം എങ്ങനെ കമ്യുണിസ്റായി തുടര്‍ന്നുവെന്ന ചോദ്യത്തെ അദ്ദേഹം മറികടക്കുന്നു. ഏറ്റവും പ്രസക്തമായ കാര്യങ്ങളെ കണ്ടെത്തുന്നു, ഉന്നയിക്കുന്നു.

രാഷ്ട്രീയമായ അഭിനിവേശമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ സവിശേഷതയെന്ന അന്റോണിയ പോളിറ്റോയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ആ അഭിനിവേശം കമ്യൂണിസം തന്നെയാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. തങ്ങളുടെ തലമുറയിലെ ഏറ്റവും നല്ല മനുഷ്യരെ കമ്യുണിസം ആകര്‍ഷിച്ചത് എന്തുകൊണ്ടാണ്? അല്ലെങ്കില്‍ എന്തായിരുന്നു തങ്ങള്‍ക്ക് കമ്യൂണിസം? ഈ ചോദ്യത്തിനുള്ള ഉത്തരത്തിലൂടെ കമ്യുണിസത്തിന്റെ സവിശേഷതകളും അത് തങ്ങളുടെ ജീവിതത്തില്‍ എന്തായിരുന്നു എന്ന് വ്യക്തമാക്കുവാനും അദ്ദേഹത്തിന് സാധിക്കുന്നു. യഥാര്‍ഥത്തില്‍ വിയന്നയിലെ 1920ലെ ജീവിതം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കുകയും അതിന്റെ ദിശയെ നിര്‍ണയിക്കുകയും ചെയ്തിരുന്നു.

ഹിറ്റ്ലറുടെ ഉയര്‍ച്ചയുടെ കാലം ഫാസിസത്തിനെതിരായ വഴിയിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു, തൊഴിലാളി വര്‍ഗമുന്നേറ്റങ്ങളുടേയും. അതോടൊപ്പം ലോകത്തെമ്പാടുമുള്ള ജനതയുടെ മൂന്നേറ്റങ്ങളിലൂടെ സഞ്ചരിക്കുന്ന ചരിത്ര രചനയുടെ വഴിയും നിര്‍ണയിക്കപ്പെട്ടു. ബ്രിട്ടനിലെ ജീവിതകാലം അതിന് കുറെ കൂടി മൂര്‍ച്ചയും വ്യക്തതയും നല്‍കി. കേവലവും യാന്ത്രികവുമായ പ്രയോഗമായിരുന്നില്ല ഹോബ്സോം ചരിത്രപരമായ ഭൌതികവാദത്തിനു നല്‍കിയത്. അതിന്റെ ജീവന്‍ ഉള്‍ക്കൊള്ളുന്ന വ്യഖ്യാനങ്ങളിലൂടെയാണ് എക്കാലത്തെയും മഹാന്‍മാരായ മാര്‍ക്സിസ്റ് ചരിത്രകാരന്‍മാരുടെ ഗണത്തിലേക്ക് അദ്ദേഹം ഉയര്‍ന്നത്.

ഹോബ്സോമിനെ പ്രശസ്തനാക്കുന്നത് യുഗങ്ങളെ പുതിയ രീതിയില്‍ അവതരിപ്പിച്ച ഗ്രന്ഥങ്ങളിലൂടെയാണ്. ജീവിതത്തിന്റെ അവസാനകാലത്തിലും അദ്ദേഹം മാര്‍ക്സിസത്തിന്റെ പ്രസക്തിയെ ഉയര്‍ത്തിപ്പിടിച്ചു. ദ ഏജ് ഓഫ് റവല്യൂഷന്‍, ദ ഏജ് ഓഫ് കാപ്പിറ്റല്‍, ദ ഏജ് ഓഫ് എംപയര്‍, ദ ഏജ് ഓഫ് എക്സ്ട്രീംസ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ ആധുനിക ലോകത്തിന്റെ ആഴത്തിലും സമഗ്രതയിലുമുള്ള ചരിത്രമാണ് അവതരിപ്പിച്ചത്. 94-ാം വയസില്‍ ലോകത്തെ എങ്ങനെ മാറ്റിതീര്‍ക്കാം എന്ന ഗ്രന്ഥത്തിലൂടെ മാര്‍ക്സിസത്തിന്റെ പ്രസക്തി അദ്ദേഹം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. മാര്‍ക്സിന്റെയും ഏംഗല്‍സിന്റേയും മാത്രമല്ല ഗ്രാംഷിയുള്‍പ്പെടെയുള്ളവരുടെ ദാര്‍ശനിക ലോകത്തിലൂടെ സഞ്ചരിച്ച് മാര്‍ക്സിസം എങ്ങനെ അനിവാര്യമാകുന്നുവെന്ന് സ്ഥാപിക്കുവാന്‍ അതിലൂടെ ഹോബ്സോം പരിശ്രമിച്ചു. മുതലാളിത്തത്തെ ഇത്രയും ആധികാരികമായി വിശകലന വിധേയമാക്കുന്ന മറ്റൊരു ശാസ്ത്രമില്ലെന്നും അങ്ങേയറ്റം ആധികാരികമായി മാര്‍ക്സ് നടത്തിയ വിശകലനം ആഗോളവല്‍ക്കരണകാലത്തും കുടുതല്‍ പ്രസക്തമാണെന്ന് ഹോബ്സോം ഈ കൃതിയിലൂടെ സ്ഥാപിച്ചു. മുതലാളിത്തത്തെ അടിമുടി പിടിച്ചുലച്ച സമകാലിക പ്രതിസന്ധിയുടെ കാലത്ത് മാര്‍ക്സ് കൂടുതല്‍, കൂടുതല്‍ വായിക്കപ്പെട്ടു. ടെറി ഈഗിള്‍ട്ടന്റെ എന്തുകൊണ്ട് മാര്‍ക്സ് ശരിയായിരുന്നുവെന്ന ഗ്രന്ഥത്തോടൊപ്പമോ അതിനേക്കാള്‍ അധികമായോ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഗ്രന്ഥമായിരുന്നു ഹോബ്സോമിന്റേത്.

ഇന്ന് ലോകത്ത് നടക്കുന്ന എല്ലാ ചലനങ്ങളെയും അതിസൂക്ഷ്മമായി അദ്ദേഹം പിന്തുടര്‍ന്നു. ലാറ്റിനമേരിക്കന്‍ മുന്നേറ്റങ്ങളെ ഹോബ്സോം സൂക്ഷ്മമായി മനസിലാക്കാനും അപഗ്രഥിക്കാനും ശ്രമിച്ചു. പലപ്പോഴും മാര്‍ക്സിസത്തിന്റെ പ്രയോഗങ്ങളില്‍ കടുത്ത വിയോജിപ്പുകള്‍ ഹോബ്സോം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അതൊന്നും അദ്ദേഹത്തിന് പാര്‍ടിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനുള്ള കാരണമായിരുന്നില്ല. എന്തുകൊണ്ട് നിങ്ങള്‍ പാര്‍ടിയില്‍നിന്നും വിട്ടുപോന്നില്ല എന്ന ചോദ്യമാണ് ഒരു പക്ഷേ ഏറ്റവും കൂടുതലായി അഭിമുഖങ്ങളില്‍ തന്നോട് ചോദിച്ചിട്ടുണ്ടാവുകയെന്ന് ആത്മകഥയായ ഇന്ററസ്റിങ് ടൈംസില്‍ അദ്ദേഹം എഴുതുന്നുണ്ട്. സ്റാലിനും ശേഷവും എന്ന അധ്യായത്തില്‍ അതിനുള്ള ദീര്‍ഘമായ മറുപടിയും നല്‍കുന്നുണ്ട്. വിയമര്‍ റിപ്പബ്ളിക്കിന്റെ തകര്‍ച്ചയുടെ കാലത്ത് കമ്യുണിസ്റ് പാര്‍ടിയില്‍ ചേര്‍ന്ന മധ്യയൂറോപ്യന്‍ എന്ന നിലയില്‍ തനിക്ക് ഒരിക്കലും ഈ പാര്‍ടിയെ വിട്ടുപോകാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു.

ബ്രിട്ടനിലെ പലരേയും പോലെ കേവലം ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റായതല്ല താനെന്നും ലോകവിപ്ളവത്തിനായുള്ള പോരാട്ടത്തില്‍ സമര്‍പ്പിച്ചതാണ് തന്റെ ജീവിതമെന്നും ഹോബ്സോം പറയുന്നു. കമ്യുണിസ്റ് പാര്‍ടി അംഗത്വം ഉപേക്ഷിക്കുന്നത് ഏറ്റവും ചുരുങ്ങിയത് അമേരിക്കയിലെങ്കിലും തന്റെ കരിയര്‍ സാധ്യതകളെ വല്ലാതെ ശക്തിപ്പെടുത്തിയേക്കാമെങ്കിലും താന്‍ അതിന്റെ പ്രലോഭനങ്ങളില്‍ കീഴടങ്ങുന്നവനല്ലെന്നും കമ്യൂണിസ്റ്റാവുകയും തുടരുകയും ചെയ്യുന്നത് അങ്ങേയറ്റം അഭിമാനമാണെന്നും അദ്ദേഹം തലയുയര്‍ത്തി നിന്ന് പ്രഖ്യാപിക്കുന്നു. വലിയൊരു സംഘം ഗവേഷകര്‍ ഉള്‍ക്കൊളുന്ന ആര്‍ക്കവൈസിനെപോലും പിന്നിലാക്കുന്ന അസാധാരണമായ ഓര്‍മ്മശക്തിയുടേയും വിശകലപാടവത്തിന്റെയും ഉടമായായിരുന്ന എറിക്ഹോബ്സോമിന്റെ വിടവാങ്ങലിലൂടെ മഹാനായ ചരിത്രകാരനെയാണ് നമുക്ക് നഷ്ടമായത്. ഒരു നല്ല കമ്യൂണിസ്റ്റിനെയും.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh