പന്നികളെന്ത് പറയുന്നു?
പ്രശാന്ത് നടക്കാവില്‍
സംവാദങ്ങളും തര്‍ക്കങ്ങളും തീര്‍പ്പുകളുമൊക്കെ ഒരു സമൂഹത്തിന് ആവശ്യമാണ്. സാമൂഹ്യപ്രശ്നങ്ങള്‍, ലൈംഗീകത, സിനിമ, കലകള്‍, വ്യക്തികള്‍, സംഭവങ്ങള്‍, രാഷ്ട്രീയം ഇവയൊന്നും സംവാദങ്ങളുടെ അടുക്കളയില്‍ മാറ്റിവെക്കേണ്ടവയല്ല. ഈ വിഷയങ്ങളെയെല്ലാം വില്‍പ്പന ചരക്കാക്കി മാറ്റുന്ന കമ്പോള സംസ്കാരമാണ് ഇന്ന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. സ്ഥായിയായ ചര്‍ച്ചകളെ ആ കച്ചവട സംസ്കാരം ഇഷ്ടപ്പെടുന്നില്ല. അവര്‍ക്ക് വില്‍പ്പനയും ലാഭവും ഉപഭോഗവും മാത്രമേ ലക്ഷ്യമുള്ളു. അവിടെ സാമൂഹിക പരിവര്‍ത്തനത്തിനുള്ള പര്യാലോചനകളും പ്രവര്‍ത്തനങ്ങളും നടക്കുന്ന പൊതുവേദികള്‍ സൃഷ്ടിക്കപ്പെടുന്നില്ല. സംവാദങ്ങള്‍ അന്വേഷണമാണ്. അത് പുതിയ സാധ്യതകളാണ് തുറന്നിടുന്നത്. അതുകൊണ്ട് സംവാദങ്ങള്‍ പ്രസക്തങ്ങലുമാണ്.
ഇത് ഫേസ്ബുക്കിനകത്ത് നടന്ന ഒരു സംവാദത്തിന്റെ പ്രസക്തമായ ഭാഗങ്ങളാണ്. എനിക്ക് അപ്രസക്തമായി തോന്നിയ ഭാഗങ്ങള്‍ ഞാന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ ചര്‍ച്ചയില്‍ എന്റേത് വിട്ടുപോയി എന്നാര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ നെല്ലിലും ചര്‍ച്ചക്കും സംവാദത്തിനുമുള്ള ഇടമുണ്ട്. അവിടെ ചര്‍ച്ചയാവാം.
മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് 1997ല്‍ എഴുതിയ പന്നി (ഒരു ഫെമിനിസ്റിന്) എന്ന കവിതയുടെ മേലുള്ള ചര്‍ച്ചയ്ക്ക് പ്രീജിത്ത് രാജിന്റെ ഫേസ്ബുക്ക് ചുമര്‍ സാക്ഷിയായി. അവിടെ നിന്നാണ് ഞാന്‍ ഈ ചര്‍ച്ചയില്‍ പങ്ക് കൊണ്ടത്. മാറ്റത്തിന്റെ പ്രക്രിയ കൂടുതല്‍ കൃത്യവും അര്‍ത്ഥവത്തുമാക്കാന്‍ ഈ സംവാദവും സഹായകമാവട്ടെ.
പ്രീജിത്ത് രാജിന്റെ വാള്‍പോസ്റില്‍ തുടങ്ങാം.
പന്നി
(ഒരു ഫെമിനിസ്ടിന്)ബാലചന്ദ്രന്‍ ചുള്ളിക്കാട്
നീ എന്നെ
ആണ്‍ പന്നി എന്ന് വിളിച്ചു
നന്ദി.
ആണ്‍പന്നി
അന്യന്റെ അമ്മയ്ക്കും
പെങ്ങള്‍ക്കും
ഭാര്യക്കും മക്കള്‍ക്കും
ലൈംഗീക സ്വാതന്ത്യ്രം
പ്രഖ്യാപിക്കാറില്ല.
ആണ്‍പന്നി
അറിവിന്റെ കനി കാട്ടി
വിദ്യാര്‍ഥിനികളെയും
വിധവകളെയും
വിവാഹമുക്തകളെയും
വന്ധ്യകളെയും
അസംതൃപ്ത ഭാര്യമാരെയും
വശീകരിക്കാറില്ല.
ആണ്‍പന്നി
പെണ്‍പന്നിയുടെ ദിവ്യദുഖങ്ങള്‍
ക്ഷമയോടെ കേട്ടിരുന്ന്
അവളുടെ വിശ്വാസം നേടി
അവസാനം
കാശുമുടക്കാതെ കാര്യം
സാധിക്കാറില്ല.
പെണ്‍പന്നിയുടെ സാഹിത്യത്തിന്
ആണ്‍പന്നി അവതാരിക
എഴുതാറില്ല.
ആണ്‍പന്നി ഒരിക്കലും
പെണ്‍പന്നിയുടെ
ജീവചരിത്രത്തിന്റെ പുറംചട്ടയില്‍
ഇളിക്കുന്ന സ്വന്തം മോന്ത
അച്ചടിക്കാറില്ല.
സ്വാതന്ത്യ്രത്തിന്റെ
സ്വര്‍ഗരാജ്യത്തിലേക്ക്
പെണ്‍പന്നിയുടെ പതാക
ആണ്‍പന്നി എന്താറില്ല.
സംഭവിക്കുന്നത് ഇത്രമാത്രം.
കീഴടക്കുമ്പോള്‍ ആണ്‍പന്നിയും
കീഴടങ്ങുമ്പോള്‍ പെണ്‍പന്നിയും
എല്ലാം മറക്കുന്നു.
ആ മറവിയില്‍ നിന്ന്
ചുരുങ്ങിയത് ആറു കുഞ്ഞുങ്ങള്‍
പിറക്കുന്നു!
ബാലചന്ദ്രന്‍ ചുള്ളിക്കാട് 97'ല്‍ എഴുതിയ കവിത ഫെമിനിസ്ടുകളെ സൃഷ്ടിക്കാന്‍ ഈ അര്‍ത്ഥത്തില്‍ വെമ്പല്‍ കൊള്ളുന്ന എല്ലാ സുമനസ്സുകള്‍ക്കും കുന്തക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും സമര്‍പ്പിക്കുന്നു..:
രാം കുമാര്‍ : ബാലചന്ദ്രന്‍ ചുള്ളിക്കാട് 97'ല്‍ എഴുതിയ കവിത ഫെമിനിസ്ടുകളെ സൃഷ്ടിക്കാന്‍ ഈ അര്‍ത്ഥത്തില്‍ വെമ്പല്‍ കൊള്ളുന്ന എല്ലാ സുമനസ്സുകള്‍ക്കും കുന്തക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും സമര്‍പ്പിക്കുന്നു.. :)
ഷറഫുദ്ദീന്‍ വി ഹൈദര്‍ : സമര്‍പ്പിക്കു..:)
സൂര്‍ യാന്‍ : ചുള്ളിക്കാടിനെക്കാള്‍ സുന്ദരമായി കവിതകള്‍ എഴുതുന്ന വിജയലക്ഷ്മിയോടുള്ള അസൂയ.....:) ജോര്‍ജ്ജ് ഓര്‍വെല്ലിനെ വായിച്ചതിന്റെ ഒരു ഹാങ്ങോവറും........:) വിപ്ളവം പന്നികളാല്‍ നടക്കുമെന്ന് വിചാരിച്ചുപോയിക്കാണും :)
പ്രശാന്ത്കുമാര്‍ നടക്കാവില്‍ : ഇതു അവിടെയും, ഇവിടെയും, എവിടെയൊക്കെ തട്ടുന്നതുകൊണ്ട് ഞാന്‍ ഈ വഴിക്കില്ല!!! :)
“ആണ്‍പന്നി
പെണ്‍പന്നിയുടെ ദിവ്യദുഖങ്ങള്‍
ക്ഷമയോടെ കേട്ടിരുന്ന്
അവളുടെ വിശ്വാസം നേടി
അവസാനം
കാശുമുടക്കാതെ കാര്യം
സാധിക്കാറില്ല.”
പ്രീജിത്ത് രാജ് : സാദൃശ്യം തീര്‍ത്തും യാദൃശ്ചികം മാത്രം എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് പറയേണ്ടത്..:)
![]() |
|
ഇവിടെയുള്ള പല നവ ലിബറല്‍ അരാഷ്ട്രീയ ബുദ്ധിജീവികളുടെയും ചങ്കില്‍ ആ വരികള്‍ കൊള്ളുന്നുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പരിചയമില്ലാത്തതും എന്നാല്‍ എനിക്ക് പരിചയമുള്ളതുമായ ചിലരുണ്ട്. അവരും ഇങ്ങനെയാണ്. മധ്യവയസ്കകളായ ചിത്രകാരികളെ കാണുമ്പോള്‍ അവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കാമെന്ന് പറയും. നല്ല പെണ്‍കുട്ടികളെ പരിചയപ്പെട്ടാല്‍ കവിതകള്‍ കൊള്ളാം നമുക്കിത് പുസ്തകമാക്കാമെന്ന് പറഞ്ഞ് പിന്നാലെ കൂടും. വേണമെങ്കില്‍ അവള്‍ക്ക് വേണ്ടി കുറച്ച് കവിതകള്‍ എഴുതി കൊടുക്കും. അവതാരിക സ്വയം എഴുതാനുള്ള കഴിവില്ലാത്തത് കൊണ്ട് ആരെക്കൊണ്ടെങ്കിലും എഴുതിപ്പിച്ച് കൊടുക്കും. അത്തരക്കാരുടെ ആത്യന്തികമായ ലക്ഷ്യം പെണ്‍ശരീരത്തിലേക്കുള്ള കടന്നുകയറ്റം മാത്രമാണ്. അതിലുപരി സ്ത്രീത്വത്തിന് കൈത്താങ്ങാകുവാനുള്ള വലിയ മനസും വിശാലമായ കാഴ്ചപ്പാടും അവര്‍ക്കില്ല. |
സൂര്‍ യാന്‍ : ഇത്രയും സ്ത്രീ വിരുദ്ധവും കമ്യൂണീസ്റ് വിരുദ്ധവുമായൊരു കവിതയെ കമ്യൂണിസ്റുകള്‍ എന്നു പറയുന്നവര്‍ കൊണ്ടു നടക്കുമ്പോള്‍ അതിലൊരു വല്ലാത്ത വിവരക്കേടുണ്ട്. ചുള്ളിക്കാടിന്റെ ഫ്യൂഡലിസ്റ് ബോധം ഒരു കാലത്ത് ബോധപൂര്‍വ്വം നശിപ്പിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് പ്രതിവിപ്ളവം സംഭവിച്ചു. അതാണു ഇത്രയും വികലമായ കവിതകള്‍ രചിക്കപ്പെട്ടത്! ചുള്ളിക്കാടിന്റെ ഒരു കഥയിലും ഇതുപോലെ ചിലത് പറയുന്നുണ്ട്. ഫെമിനിസ്റിനോട് തന്റെ മുന്നില്‍ വെച്ച് വസ്ത്രം മാറാന്‍ ആവശ്യപ്പെടുന്ന കഥാകാരന്റെ മുന്നില്‍ നിന്നും ഫെമിനിസ്റ് ഓടിപ്പോയെന്നാണു കഥയുടെ അവസാനം. ചുള്ളിക്കാട് കഴിഞ്ഞ കാലത്തിന്റെ അസ്ഥികൂടം മാത്രമാണ്. വിജയലക്ഷ്മിയുടെ കവിതകളില്‍ രാഷ്ട്രീയവും ജീവിതവും നിറഞ്ഞു നില്‍ക്കുന്നത് കണ്ടുള്ള അസൂയ മാത്രം!
“ആണ്‍പന്നി
പെണ്‍പന്നിയുടെ ദിവ്യദുഖങ്ങള്‍
ക്ഷമയോടെ കേട്ടിരുന്ന്
അവളുടെ വിശ്വാസം നേടി
അവസാനം
കാശുമുടക്കാതെ കാര്യം
സാധിക്കാറില്ല.”
ഒരു സ്ത്രീയുടെ ദുഖങ്ങള്‍ കേള്‍ക്കുന്നതുപോലും ലൈംഗിക സാധ്യതയ്ക്കെന്ന് പറയുന്നത് ശുദ്ധ ഭോഷ്ക്കും തെമ്മാടിത്തരവുമാണ്. സ്ത്രീകള്‍ അവരുടെ ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി സ്വയം എരിഞ്ഞ് തീരേണ്ടവരെന്ന കവിയുടെ ചിന്ത തീര്‍ത്തും അപലപനീയവും പിന്തിരിപ്പന്‍ ചിന്തയുമാണ്. ചുള്ളിക്കാട് ജീവിക്കേണ്ടത് ഒരു നൂറ്റാണ്ട് മുന്നേയെന്ന് അര്‍ത്ഥം.
ആണ്‍പന്നി
അറിവിന്റെ കനി കാട്ടി
വിദ്യാര്‍ഥിനികളെയും
വിധവകളെയും
വിവാഹമുക്തകളെയും
വന്ധ്യകളെയും
അസംതൃപ്ത ഭാര്യമാരെയും
വശീകരിക്കാറില്ല.
അറിവിന്റെ കനി കാട്ടി വശീകരിക്കുക എന്നാല്‍ ചെകുത്താന്‍ എന്നൊരു അര്‍ത്ഥവുമുണ്ട്. പറുദീസയില്‍ അറിവിന്റെ കനി കാട്ടിയാണു ഹവ്വയെ ചെകുത്താന്‍ വശീകരിക്കുന്നതും പറുദീസാ നഷ്ടമാകുന്നതും. ചുള്ളിക്കാട് മനുഷ്യപക്ഷത്ത് നിന്നുള്ള എഴുത്തുകള്‍ എഴുതിയ കവിയായിരുന്നു. എന്നാല്‍ ഈ കവിതയില്‍ അറിവ് ആപത്തെന്നും അജ്ഞതയാണ് സ്വസ്ഥമെന്നുമുള്ള മാനവിക വിരുദ്ധ കാഴ്ചപ്പാടിനെ കവി പ്രോത്സാഹിപ്പിക്കുന്നു. അറിവ് ആനന്ദമെന്ന് പറഞ്ഞ ഫ്രോയിഡിനെയും റസലിനെയുമൊക്കെ ഈ കവിത ചോദ്യം ചെയ്യുന്നു. പൌരോഹിത്യത്തിന്റെ പുണ്യവാളനാകാനുള്ള ശ്രമമാണ് കവി നടത്തുന്നത്.
“സംഭവിക്കുന്നത് ഇത്രമാത്രം.
കീഴടക്കുമ്പോള്‍ ആണ്‍പന്നിയും
കീഴടങ്ങുമ്പോള്‍ പെണ്‍പന്നിയും
എല്ലാം മറക്കുന്നു.”
കീഴടക്കലും കീഴടങ്ങലും എന്ന ലൈംഗികതയില്‍ പെണ്‍പന്നി എല്ലാം മറക്കുന്നുവോയെന്നത് കവി സ്വയം ചോദിക്കേണ്ട ചോദ്യമാണ്. ലൈംഗികത അതിന്റെ സ്വാതന്ത്യ്രത്തിലാണ് ഏറ്റവും സമ്മോഹനമായി സ്ത്രീ ആസ്വദിക്കുന്നതെന്നാണ് ഓഷോയെപ്പോലെയുള്ളവര്‍ പറയുന്നത്. പുരുഷമേധാവിത്വത്തിന്റെ ലോകത്ത് സ്ത്രീ കീഴടക്കലുകള്‍ ആസ്വദിക്കുന്നുവെന്ന് സ്വയം വിചാരിച്ച് ആത്മരതി നടത്തുന്ന കവിയോട് നമുക്ക് സഹതപിക്കാം....:)
“ആ മറവിയില്‍ നിന്ന്
ചുരുങ്ങിയത് ആറു കുഞ്ഞുങ്ങള്‍
പിറക്കുന്നു!”
ഇവിടെ ചുള്ളിക്കാട് തന്റെ മതബോധത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. ലൈംഗികത കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയെന്നും ആകാശത്തിലെ നക്ഷത്രത്തെപ്പോലെയും കടല്‍ തീരത്തെ മണല്‍ തരികള്‍ പോലെയും കുഞ്ഞുങ്ങള്‍ ഉണ്ടാവട്ടെയെന്നുമുള്ള ദൈവവചനത്തെ ശിരസാ വഹിച്ച ദൈവപക്ഷ കവിയായി ചുള്ളിക്കാട് സ്വയം അവരോധിതനാവുന്നു. അപ്പോള്‍ അത് വായനക്കാരനെ ഞെട്ടിക്കുകയും കവിയോട് 'ലോകാവാസാനം വരേയ്ക്കും കവിത എഴുതാതെ പോകട്ടെ നിയെന്‍ കവേ' എന്ന് പറയേണ്ടി വരികയും ചെയ്യുന്നു.
സുദിപ് ബെന്‍ അദില്‍-അമന്‍ അല്‍മിത്ര (സന്ദീപ്) : ഫീകരം. കീഴടക്കി മാത്രം ശീലമുള്ള പന്നികള്‍ (ശരിക്കുമുള്ള പന്നികള്‍ ക്ഷമിക്കുക) ഈ വക കാവ്യ കീഴടക്കലുകള്‍ ആഘോഷിച്ചുകൊണ്ടിരിക്കട്ടെ.
എന്ന്
സ്വന്തം :
മറ്റേതു സ്ത്രീയ്ക്കും പുരുഷനും എന്ന പോലെ എന്റെ അമ്മയ്ക്കും പെങ്ങള്‍ക്കും ഭാര്യയ്ക്കും മക്കള്‍ക്കും ഒന്നും ലൈംഗിക സ്വാത്രന്ത്യ്രം എന്നല്ല ഒരു സ്വാതന്ത്യ്രവും ഞാനായിട്ട് പ്രഖ്യാപിക്കേണ്ടതില്ല എന്ന് കരുതുന്ന; അറിവിന്റെ കനികളില്‍ വശീകൃതനാവുന്ന; ദിവ്യദു:ഖങ്ങള്‍ കേട്ടിരിക്കുകയും തന്റെ ദിവ്യദു:ഖങ്ങള്‍ കേള്‍ക്കാന്‍ മനസ്സുള്ളവരെ വിശ്വസിക്കുകയും ചെയ്യുന്ന; ആരുടെയും സ്വര്‍ഗ്ഗ രാജ്യങ്ങളിലേയ്ക്ക് പതാക ഏന്താത്ത; ഒരാണ്‍/പെണ്‍.
സുദീപ് : forgot to add, a feminist.
www.nalamidam.com/archives/12298
ഫെമിനിസ്റ്റെന്ന നിലയില്‍ എന്റെ ജീവിതം
പ്രേംചന്ദ് ചെറിയത്ത് : സൂര്യന്‍, കമ്മ്യൂണിസ്റുകാര്‍ പന്നിയെ വെറുക്കുന്നവരാണെന്നാണോ പറയുന്നത്?:)
പ്രേംചന്ദ് ചെറിയത്ത് : പന്നികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുട്ടികളെ ഉണ്ടാക്കണം എന്ന ബോധം കൊണ്ടല്ല ലൈഗിക സുഖത്തിന് മാത്രമാണ് :)
സൂര്‍ യാന്‍ : ഇത്തരം കവിതകളെ പ്രമോട്ട് ചെയ്യുന്ന രീതി കണ്ട് പറഞ്ഞതാണു പ്രേം. കമ്യൂണിസ്റുകള്‍ എന്തിനാണു പന്നികളെ വെറുക്കുന്നത്.... ? വിമര്‍ശനം കവിതയോടാണ്...:)
അപ്പു ക്കിളി : ഇത് മഞ്ചരിയായിടും... :)
പ്രേംചന്ദ് ചെറിയത്ത് : സ്രഷ്ടാവിന്റെ തല്‍ക്കാലിക ലക്ഷ്യപ്രാപ്തിക്ക് ആ കവിത സഹായകമായി എന്നും ആ കവിതക്ക് സൌന്ദര്യമുണ്ടെന്നും അതിന്റേതായ അര്‍ത്ഥമുണ്ടെന്നും ഞാന്‍ തിരിച്ചറിയുന്നു; അത്രേയുള്ളൂ... ചുള്ളിക്കാടിന് തന്നെ 97 ലെ അഭിപ്രായം ഇപ്പോഴുണ്ടാകണമെന്നുമില്ല...:)
വിപിന്‍ ചന്ദ് കൊല്ലം :കീഴടക്കലും കീഴടങ്ങലും!!!
![]() |
|
വശീകരിക്കപ്പെടാനുള്ളവളാണ് സ്ത്രീ എന്നും വശീകരിക്കാന്‍ ഉള്ള ആളാണ് പുരുഷന്‍ എന്നുമാണ് ഈ വരികളും അതിന്റെ വിശദീകരണവും ഊന്നുന്നത്. അതങ്ങനെയല്ല എന്ന് ഈ ഫെയ്സ്ബുക്ക് കാലത്തുപോലും പ്രീജിത്തിനു മനസ്സിലായിട്ടില്ല എന്നുവേണം കരുതാന്‍. സ്ത്രീ പുരുഷനെയും പുരുഷന്‍ സ്ത്രീയെയും ഒക്കെ ‘വശീകരിക്കുന്നതും’ അവര്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഒന്നും ‘മുതലാളിത്ത വ്യവസ്ഥയില്‍ മാത്രം സാധ്യമാവുന്ന’ കാര്യങ്ങളായിട്ടല്ല ഞാന്‍ മനസ്സിലാക്കുന്നത്. സ്ത്രീ സ്വന്തം ശരീരം എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയാത്തവളാണ് എന്നും അവള്‍ അഥവാ തീരുമാനം എടുത്താല്‍ അത് ‘വശീകരണത്തിന് വഴങ്ങല്‍' മാത്രമാണ് എന്നും വിശ്വസിക്കുന്ന കവിയേയും ആസ്വാദകനെയുമാണ് ഞാന്‍ ഈ വരികളിലും അതിന്റെ വിശദീകരണത്തിലും കാണുന്നത്. |
കിഷോര്‍ കുമാര്‍ : പ്രണയം/രതി എന്നത് ഒരാള്‍ മറ്റൊരാള്‍ക്ക് കീഴടങ്ങലല്ലല്ലോ മാഷേ..? ചുള്ളിക്കാടിനും തെറ്റ് പറ്റി!
പ്രീജിത്ത് രാജ് : "@Soor Yan @Sudeep Ben Aadil-Aman Almtira " ചുള്ളിക്കാട് ചെരച്ച ചെരപ്പൊന്നും നീ ചെരച്ചിട്ടില്ലെടാ..”എന്ന് ചുള്ളിക്കാടിന്റെ സീരിയല്‍ അഭിനയം കണ്ട് ചീത്ത വിളിച്ച സഹ കുടിയനോട് പറഞ്ഞ മണിയച്ചാലില്‍ കിട്ടേട്ടനില്‍ നിന്നും തുടങ്ങാം. ചുള്ളിക്കാട് ഭാഷക്കും മലയാള കവിതാ ശാഖക്കും നല്‍കിയ സംഭാവനകള്‍ ചെറുതല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഈ കവിത കവിയുടെ ഒരു സ്വകാര്യമാണ്. അതിനെ അദ്ദേഹം പരസ്യപ്പെടുത്തുമ്പോഴും കവിതയുടെ തലക്കെട്ടിലൂടെ ഇതൊരാള്‍ക്കുള്ള സ്വകാര്യമാണെന്ന് ബുദ്ധിയുള്ളവന് വായിക്കാന്‍ പറ്റും. ‘ഒരു ഫെമിനിസ്ടിന്’ആണ് കവിത. എല്ലാ ഫെമിനിസ്ടുകള്‍ക്കും അല്ല. ഫെമിനിസ്ടുകള്‍ക്ക് ഈ കവിതയില്‍ വ്യാകുലപ്പെടാന്‍ ഒന്നുമില്ല. ഫെമിനിസ്ടുകളെ ഈ കവിത കുറ്റം പറയുന്നതായി കാണുന്നില്ല. പെണ്‍വഴികളൊന്നും ശരിയല്ല എന്ന് പറയുമ്പോഴാണ്, അല്ലെങ്കില്‍ സ്ത്രീ സ്വത്വത്തെ അപഹസിക്കുമ്പോഴാണ്, ഇകഴ്ത്തി കാട്ടുമ്പോഴാണ് കവിതയില്‍ സ്ത്രീ വിരുദ്ധത കാണാനാവുന്നത്. അത്തരത്തിലുള്ള ഇകഴ്ത്തലുകള്‍ കവി ഈ കവിതയിലൂടെ സ്ഥാപിച്ചെടുക്കുന്നതായി കാണുന്നില്ല. ഇവിടെ കവി ചില പ്രസ്താവനകള്‍ ആണ് നടത്തുന്നത്. അദ്ദേഹം സ്വയം ആണ്‍പന്നി എന്ന് വിശേഷിപ്പിച്ച് ചില കാര്യങ്ങള്‍ പ്രസ്താവിക്കുന്നു. അതിലൂടെ സ്ത്രീകളെ ശാക്തീകരിക്കാനെന്ന് പറഞ്ഞ് നടക്കുന്ന വ്യാജന്മാരെ അടയാളപ്പെടുത്തുകയാണ്. അല്ലെങ്കില്‍, സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞ് അവരെ ഒരു ബാഗ്പെപ്പറെ പോലെ നയിക്കുന്ന ചില നവഅരാഷ്ട്രീയ ബുദ്ധി ജീവികളെയാണ് കവി ലക്ഷ്യം വെക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. കവിത എഴുതിയ കാലഘട്ടത്തില്‍ അത്തരം ബുദ്ധിജീവികളായിരുന്നു കവിത വായിച്ച് പൊള്ളിയിട്ട് കവിതയെ കമ്യൂണിസ്റ് വിരുദ്ധമെന്നും സ്ത്രീ വിരുദ്ധമെന്നും വ്യാഖ്യാനിച്ച് വിവാദമുണ്ടാക്കിയത്. ഇപ്പോള്‍ അത് ആവര്‍ത്തി ക്കുമ്പോള്‍ ചരിത്രം ചിരിക്കുന്നുണ്ടാവാം.
പ്രശാന്ത്കുമാര്‍ നടക്കാവില്‍ : തുടങ്ങിയിട്ടേ ഉള്ളൂ ല്ലേ? :)
പ്രീജിത്ത് രാജ് : "@Soor Yan@Sudeep Ben Aadil-Aman Almtira" എന്റെ വായനയില്‍ എനിക്ക് തോന്നിയ കാര്യങ്ങള്‍ മനോജ് എന്ന സൂര്യന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. അതാണ് ചുള്ളിക്കാടിന്റെ കവിത ഞാന്‍ ചിലര്‍ക്ക് സമര്‍പ്പിക്കുന്നു എന്ന കൂട്ടിചേര്‍ക്കല്‍ വരുത്തിയിട്ടുള്ളത്. കമ്യൂണിസ്റുകാര്‍ മാനിഫെസ്റ്റോ മാത്രമേ ചര്‍ച്ച ചെയ്യാന്‍ പാടുള്ളു എന്ന് മനോജ് എന്ന സൂര്യന്‍ പറയുമ്പോള്‍ സഹതാപം മാത്രമേ തോന്നുന്നുള്ളു. ഒരു പക്ഷെ, സ്ത്രീ വിരുദ്ധത ഉള്ള ഒരു കവിതയാണെങ്കിലും അത് കമ്യൂണിസ്റുകാര്‍ക്ക് ചര്‍ച്ചയ്ക്ക് വെക്കാം. അതിലെ നെല്ലും പതിരും ചിരിച്ചറിയാന്‍ ചര്‍ച്ചകള്‍ സഹായിക്കും. അങ്ങനെവേണം കരുതാന്‍. ഈ കവിത ആര്‍ക്കെങ്കിലും കൊള്ളുന്നുണ്ടെങ്കില്‍ അതില്‍ എന്നെയോ, കവിയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ കവിത പുനര്‍ വായനക്ക് വെക്കുമ്പോള്‍ ഇതൊരു സ്ത്രീപക്ഷ കവിതയായി വായിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇവിടെ ആണ്‍ പന്നി എന്ന് ഏതോ ഒരു ഫെമിനിസ്റ്് കവിയെ അഭിസംബോധന ചെയ്തിരിക്കുകയാണെന്ന് വ്യാഖ്യാനിക്കാം. അപ്പോള്‍,‘നീയെന്നെ ആണ്പിന്നി എന്ന് വിളിച്ചു...’ എന്ന് കവി പ്രതികരിക്കുകയാണ്. ആണ്‍പന്നി എന്ന വാക്കിനെ കവി സ്വയം എടുത്തണിയുകയാണ്. അവിടെ അയാള്‍ തന്റെ രീതികളെ അടയാളപ്പെടുത്തിക്കൊണ്ട് താന്‍ അതായത് ആണ്‍പന്നി എന്ന എടുത്തണിഞ്ഞ വാക്ക് മറ്റ് ചില മനുഷ്യരെപ്പോലെയല്ല എന്നാണ് പറയുന്നത്. ആ പറയുന്നവരുടെ പ്രത്യേകതകള്‍ കവി അടുത്ത വരികളില്‍ വിശദമാക്കുന്നു. അതിനദ്ദേഹം ഉപയോഗിക്കുന്നത് ആണ്‍പന്നി അങ്ങനയല്ല എന്ന പ്രസ്താവനയാണ്. അപ്പോള്‍ ആണ്‍പന്നി അങ്ങനെയല്ലാതാവുമ്പോള്‍ അങ്ങനെ ആവുന്ന ആരോ ഉണ്ട്. അല്ലെങ്കില്‍ ആള്‍ക്കാര്‍ ഉണ്ട്. അയാളെയാണ്, അവരെയാണ് ആണ്‍പന്നിയുടെ മേല്‍ വിലാസത്തില്‍ കവി നോക്കി കാണുന്നത്.
പ്രശാന്ത്കുമാര്‍ നടക്കാവില്‍ : "@Sudeep Ben Aadil-Aman Almtira"
www.facebook.com/notes/sudeep-ben-aadil-aman-almtira/പന്നികളില്‍ നിന്നുമാറി ഒരു പെണ്ണാണ്/1015
പ്രീജിത്ത് രാജ് : @Prasanthkumar Nadakkavil അത് പിന്വിലിച്ചു പോയി ...:) ഇപ്പൊ സുദീപിന്റെ ആ പോസ്റ് കാണാന്‍ ഇല്ല..:)
പ്രീജിത്ത് രാജ് : @Soor Yan@Sudeep Ben Aadil-Aman Almtira
‘ആണ്‍പന്നി
അന്ന്യന്റെ അമ്മയ്ക്കും
പെങ്ങള്‍ക്കും
ഭാര്യക്കും മക്കള്‍ക്കും
ലൈംഗീക സ്വാതന്ത്യ്രം
പ്രഖ്യാപിക്കാറില്ല.'
ഫ്രീസെക്സ് എന്ന സ്വാതന്ത്യ്രം. ആര്‍ക്കും ആരോടും പരസ്പര സമ്മതമുണ്ടെങ്കില്‍ സെക്സ്, ലൈംഗികത ആവാം എന്ന വാദം. എന്റെ സ്വാതന്ത്യ്രത്തിലേക്ക് നീ കൈകടത്തേണ്ടതില്ല എന്ന സ്വാതന്ത്യ്ര പ്രഖ്യാപനം. അതിന്റെ ശരിതെറ്റുകള്‍ പിന്നീട് ചര്‍ച്ച ചെയ്യാം. ഇവിടെ ആണ്‍പന്നിയല്ലാത്ത മറ്റേ മനുഷ്യന്‍ അന്യന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പെങ്ങള്‍ക്കും ഭാര്യയ്ക്കും മക്കള്‍ക്കും ലൈംഗീക സ്വാതന്ത്യ്രമുണ്ടെന്ന് പ്രഖ്യാപിക്കുകയാണ്. അതായത് അയാള്‍ക്ക് അവരോട് ഇഷ്ടം തോന്നിയാല്‍ അവര്‍ക്ക് അയാളോട് ഇഷ്ടം ഉണ്ടെങ്കില്‍ അയാള്‍ക്കും അവര്‍ക്കും ലൈംഗീകതയില്‍ ഏര്‍പ്പൈടാം. എന്നാല്‍, ഈ സ്വാതന്ത്യ്രം അയാളുടെ അമ്മയ്ക്കും പെങ്ങള്‍ക്കും ഭാര്യയ്ക്കും മറ്റുള്ളവര്‍ക്കും ബാധകം ആവുന്നില്ല. അയാളുടെ അമ്മയ്ക്ക് മറ്റൊരാളോട് ലൈംഗീകമായ താല്‍പര്യം തോന്നിയാല്‍ അത് ശരിയാണെന്ന് പറയാന്‍ അയാള്‍ക്ക് കഴിയുന്നില്ല എന്ന് അര്‍ത്ഥം. അതിലെവിടെയാ മനോജ് എന്ന സൂര്യാ സ്ത്രീവിരുദ്ധത? അയാളുടെ നിലപാടിലെ തന്തയില്ലായ്മ ആണ് അവിടെ കവി വ്യക്തമാക്കുന്നത്.
പ്രീജിത്ത് രാജ് : @Soor Yan@Sudeep Ben Aadil-Aman Almtira
ആണ്‍പന്നി
അറിവിന്റെ കനി കാട്ടി
വിദ്യാര്‍ഥിനികളെയും
വിധവകളെയും
വിവാഹമുക്തകളെയും
വന്ധ്യകളെയും
അസംതൃപ്ത ഭാര്യമാരെയും
വശീകരിക്കാറില്ല.'
ഇവിടെയും കവി ആ മറ്റൊരാളെയാണ് വിശദീകരിക്കുന്നത്. അറിവിനെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം എന്ന് ആണവായുധം പോലുള്ള കാര്യങ്ങള്‍ നമ്മളോട് വിളിച്ച് പറയുന്നുണ്ട്. വലിയ അറിവാളര്‍ എന്ന് പറയുന്ന അമേരിക്കന്‍ സാമ്രാജ്യത്വം അറിവിനെ പ്രയോഗിക്കുന്നത് നാം കാണുന്നുണ്ട്. ഇവിടെ അറിവിനെ ഉപയോഗിക്കുന്നത് ചില കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. അത് വശീകരണത്തിനാണ്. വായനയിലൂടെ നേടിയ അറിവ് ഫേസ്ബുക്ക് പോലുള്ള ഇടങ്ങളില്‍ ‘പലരും' ‘പല കാര്യങ്ങള്‍ക്കും' വേണ്ടി ഉപയോഗിക്കുന്നത് കവിത എഴുതുന്ന സമയത്ത് കവി മുന്‍കൂട്ടി കണ്ടില്ലെങ്കിലും മുതലാളിത്ത വ്യവസ്ഥ മുന്നോട്ട് വെക്കുന്ന സ്ത്രീത്വത്തിന്റെ അസംതൃപ്തിയെ തന്റെ കാമനകള്‍ നിറവേറ്റാനുള്ള ഉല്‍പ്പന്നമാക്കി മാറ്റുന്ന മറ്റൊരാളിന്റെ (ആണ്‍പന്നിയെന്ന കവിയല്ലാത്ത മറ്റൊരാള്‍) അറിവ്, ഇവിടെ സ്ത്രീത്വത്തിനെ ശാക്തീകരണത്തിന്റെ പാതയില്‍ നിന്ന് വഴിമാറ്റി നടത്തുകയാണ്. അയാള്‍ നേരത്തെ പറഞ്ഞ ലൈംഗീക സ്വാതന്ത്യ്രത്തിലേക്കാണ് ഇവരെ വശീകരിക്കുന്നത്. അത് മുതലാളിത്ത വ്യവസ്ഥയില്‍ മാത്രം സാധ്യമാവുന്ന ഒരു കാര്യമാണ്. സോഷ്യലിസം തകര്‍ന്ന സോവിയറ്റ് യൂണിയനിലാണ് ഇന്ന് ഏറ്റവുമധികം വശീകരണം നടക്കുന്നത് എന്നതും മനോജ് എന്ന സൂര്യന് കൂട്ടിവായിക്കാവുന്നതാണ്.
പ്രശാന്ത്കുമാര്‍ നടക്കാവില്‍ : : ഇതുവരെ ഞാന്‍ പന്നി ഇറച്ചി തിന്നിട്ടില്ല, ഇവിടെ അത് തരാവും എന്നു തോനുന്നു... :) കൊക്കിനോ കുളക്കോഴിക്കോ എന്നു ആദ്യം മനസ്സിലായില്ല. പ്പം ക്ളിയറായി.... :) ഏത് പോസ്റ് ഇട്ടാലും കോഴിക്ക് കിടക്കപൊറുതിയില്ലലോ പടച്ചോനേ... ചോദിച്ചു വരും കിട്ടാനുള്ളത് വാങ്ങാന്‍!!!
സുദീപ് : @Preejith Raj ചുള്ളിക്കാട് മലയാള കവിതയ്ക്ക് നല്‍കിയ സംഭാവനകള്‍ ചെറുതാണ് എന്ന് ഞാനും വിശ്വസിക്കുന്നില്ല. ഈ മറുകുറി എഴുതിയത് പോലും ചുള്ളിക്കാടിനുള്ള മറുപടി ആയിട്ടോ അങ്ങേരെ അവഹേളിക്കാനോ അല്ല. അദ്ദേഹം എത്രയോ നല്ല കവിതകള്‍ എഴുതിയിട്ടുണ്ട് എന്നുതന്നെ ഞാന്‍ കരുതുന്നു. അങ്ങേരുടെ പല കവിതകളുടെയും ആരാധകനാണ് ഞാന്‍ ഇപ്പോഴും. അങ്ങേര്‍ സീരിയലില്‍ അഭിനയിക്കുന്നതിലും എനിക്കൊരു വിഷമവും ഇല്ല. എന്നാല്‍ ഈ പരട്ടക്കവിതയൊക്കെ ഇപ്പോഴും നിങ്ങള്‍ ആഘോഷിക്കുന്നത് കണ്ടതാണ് ഈ മറുകുറിയ്ക്കുണ്ടായ പെട്ടെന്നുള്ള പ്രകോപനം.
സമാനമായ വേറൊരുദാഹരണം പറഞ്ഞാല്‍, എം മുകുന്ദന്‍ എഴുതിയ പല കഥകളും നോവലുകളും ആസ്വദിച്ച ഞാന്‍ അദ്ദേഹത്തിന്റെ ചില കമന്റുകള്‍ ദഹിക്കാതെ വന്നപ്പോള്‍ അതിനെപ്പറ്റിയും എഴുതിയിട്ടുണ്ട്: '..സാര്‍ത്രിന്റെയും സിമോന്‍ ദ് ബുവാറിന്റെയും ജീവിതത്തെപ്പറ്റി അദ്ദേഹം പറയുന്നു: 'ഇണകള്‍ക്ക് ഒരു പുതിയ ജീവിതശൈലി അവര്‍ നല്‍കി. മരിക്കുന്നതുവരെ അവര്‍ വിവാഹം ചെയ്തിരുന്നില്ല. എല്ലാം അവര്‍ പരസ്പരം കൈമാറി. എല്ലാം തുറന്നുപറഞ്ഞു. പരസ്പരം ആഴത്തില്‍ സ്നേഹിച്ചു. തത്വചിന്തകരായും എഴുത്തുകാരായും രാഷ്ട്രീയ പ്രവര്‍ത്തകരായും അവര്‍ മരിക്കുന്നതുവരെ ഒന്നിച്ചു ജീവിച്ചു. മരിച്ചുകഴിഞ്ഞപ്പോള്‍ ഒരേ കല്ലറക്കടിയില്‍ ഇടം തേടി'. എന്നിട്ടും മുകുന്ദന്‍ പ്രണയം എന്ന് പറയുമ്പോള്‍ ഓര്‍ക്കുന്ന പേരുകളില്‍ സിമോന്‍ ദ് ബുവാറിന്റെ പേരില്ല. അങ്ങനെ, മലയാളി ശീലിച്ചിട്ടില്ലാത്ത പലതരം പ്രണയങ്ങളെ നമുക്ക് പരിചയപ്പെടുത്തുമ്പോഴും (അതൊരു നല്ല കാര്യം തന്നെ) 'ആണുങ്ങള്‍ക്ക്’ 'ആത്മാവിഷ്കാരത്തിനുള്ള ഭാഷ മാത്രമായിട്ടാണ് അതില്‍ പെണ്ണ് കടന്നുവരുന്നത്..’ (അമ്മയും പെങ്ങളും ഭാര്യയും കാമുകിയും മകളും വേശ്യയുമല്ലാതൊരുവള്‍, ദേശാഭിമാനിവാരിക:www.deshabhimani.com/periodic alContent1.php?id=291 )
സുദീപ് : @ Preejith Raj andPrasanthkumar Nadakkavil: the note is still available, some part of the link gott runctated. Here is the correct link: http://www.facebook.com/ notes/sudeep-ben-aadil-aman-almtira/പന്നികളില്‍ നിന്നു മാറി ഒരു പെണ്ണാണ്
(ചുള്ളിക്കാടിനല്ല. ചുള്ളിക്കാട് 1997ല്‍ എഴുതിയ ...)
സുദീപ് : ഇനി അങ്ങേരുടെ സ്വകാര്യം മാത്രമാണ് ഇതെങ്കില്‍ ഇത് പബ്ളിഷ് ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു, പ്രീജിത്തിന് ഇത് ഷെയര്‍ ചെയ്യേണ്ട ആവശ്യവും. ചെയ്ത സ്ഥിതിയ്ക്ക് മറ്റുള്ളവര്‍ അവര്‍ക്ക് എന്ത് തോന്നുന്നു എന്നുകൂടി പറഞ്ഞുപോയ്ക്കോട്ടെ. (എന്തുകൊണ്ട് നിങ്ങള്‍ക്ക് ഇത് ഒരു സംഭവം ആണ് എന്ന് നിങ്ങളും പറഞ്ഞുകൊണ്ടിരുന്നോളൂ. ഒരു വിരോധവും ഇല്ല. നിങ്ങള്‍ പോസ്റ് ചെയ്ത ഈ കവിത ഷെയര്‍ ചെയ്ത് ഞാന്‍ എന്റെ വാള്‍ വൃത്തികേടാക്കി എന്ന് ചിലര്‍ കരുതുന്നു, ഞാന്‍ അതങ്ങ് സഹിച്ചു).
പ്രീജിത്ത് രാജ് : Soor Yan@Sudeep Ben Aadil-Aman Almtira
“ആണ്‍പന്നി
പെണ്‍പന്നിയുടെ ദിവ്യദുഖങ്ങള്‍
ക്ഷമയോടെ കേട്ടിരുന്ന്
അവളുടെ വിശ്വാസം നേടി
അവസാനം
കാശുമുടക്കാതെ കാര്യം
സാധിക്കാറില്ല.”
കവി ഉന്നം വെക്കുന്നത് ആ അപരന്റെ (ആണ്‍ പന്നിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന കവിയല്ലാത്തയാള്‍) ഒരിക്കലും ശമിക്കാത്ത, വൈവിധ്യം തേടുന്ന ലൈംഗീക ആസക്തിയെയാണ്. ഇവിടെ പെണ്ണിന്റെ ദുഖത്തെ, കണ്ണീരിനെ അപരന്‍ കാണുന്നത് കാര്യസാധ്യത്തിനുള്ള ഒരു വഴിയായിട്ടാണ്. അതിനപ്പുറത്ത് പെണ്ണിന്റെ ദിവ്യദുഖത്തിന് അപരന്‍ പരിഹാരം നിര്‍ദേശിക്കുന്നില്ല. പെണ്ണിന്റെ കൂടെ നടന്ന് അവളെ ശാക്തീകരിച്ച് അവളുടെ ദുഖത്തില്‍ നിന്ന് മോചനം നേടാനുള്ള സഹായവും അവന്‍ നല്‍കുന്നില്ല. അവന്റെ ക്ഷമ, സാധിക്കാന്‍ പോകുന്ന ലക്ഷ്യത്തെ മുന്നില്‍കണ്ടുള്ളതാണ്. അത് വിശ്വാസം നേടാനുള്ളതാണ്. നിലവിലുള്ള മുതലാളിത്ത സമൂഹം സ്ത്രീത്വത്തെ കൂടുതല്‍ കൂടുതല്‍ താഴോട്ട് വലിച്ചിഴക്കുമ്പോള്‍ അവളെ മോചിപ്പിക്കാനെന്ന വ്യാജേന അവളെ കേള്‍ക്കുകയും ഇയാള്‍ എന്റെ കൂടെയുണ്ടാവും എന്ന പ്രതീക്ഷ അവള്‍ക്ക് പ്രദാനം ചെയ്യുകയും ചെയ്യുന്ന അപരന്‍, കാര്യം സാധിക്കുന്നിടം വരെ മാത്രമേ ശാക്തീകരണം വേണം, നിങ്ങളാണ് പ്രതീക്ഷ, നിങ്ങളൊരു വലിയ സംഭവമാണ് എന്നൊക്കെ പറഞ്ഞ് അവളുടെ കൂടെ കാണുകയുള്ളു. അവസാനം മുതലാളിത്തം സമ്മാനിക്കുന്ന ദുര്‍ വിധികളില്‍ അവന്റെ കൂടി സമ്മാനം അവള്‍ക്ക് ലഭിക്കുന്നു. പിന്നീട് യഥാര്‍ത്ഥ സഹായഹസ്തവുമായി വരുന്നവരെ തെറ്റിദ്ധരിക്കാനും ഇത് ഇടയാക്കുന്നു. കവി കാശ് കൊടുക്കാതെ കാര്യം സാധിക്കുന്നവന്‍ എന്ന് അപരനെ വിലയിരുത്തുമ്പോള്‍ അവന്‍ എത്തരക്കാരനാണെന്ന് വായനക്കാരന് മനസിലാവുന്നുണ്ട്. സ്ത്രീത്വം കാര്യം സാധിക്കാനും വഞ്ചിക്കാനും വലിച്ചറിയാനുമുള്ള ഒരു ഉപകരണമല്ല എന്ന പക്ഷക്കാരനാണ് ആണ്‍പന്നിയായി സ്വയം പ്രഖ്യാപിച്ച കവി എന്ന് ഇവിടെ മനസിലാക്കാം.
![]() |
|
ഈ ചുള്ളിക്കാടിനെയൊക്കെ നിരൂപിക്കാന്‍ നുമ്മളാരാണ്. വേണംച്ചാല്‍ ഷാപ്പിലിരുന്ന് രണ്ട് ചീത്ത വിളിക്കാം അത്ര മാത്രം..! അതും സീരിയല്‍ അഭിനയം കണ്ട്. നിരൂ ‘പണം' കേട്ടിട്ടില്ലേ ? കുഞ്ചന്‍ പാടിയത്.., ദീപസ്തംഭം മഹാശ്ചര്യം / നുമുക്കും ഞൊട്ടണം പണം....:) ച്ചാല്‍ കള്‍സ് കുടിക്കാന്‍ കാശുവേണം അത്രമാത്രം. കൂടുതല്‍ സുന്ദരസുരഭിലാശയങ്ങള്‍ വേണമെങ്കില്‍ വേഗം കള്‍സ് കുടിയന്മാരുടെ കൂടെക്കൂടുക... :) |
സുദീപ് : സ്ത്രീ എന്ന് പറഞ്ഞാല്‍ സ്വന്തമായി ചിന്തിക്കാനോ തീരുമാനമെടുക്കാനോ കഴിയാത്ത, ‘കീഴടങ്ങാന്‍' മാത്രം കഴിയുന്ന ഒരു ജീവിയാണ് എന്ന് കരുതുന്ന കവിയെയാണ് ഞാന്‍ കാണുന്നത്, സോറി.
പ്രീജിത്ത് രാജ് : " Soor Yan@Sudeep Ben Aadil-Aman Almtira "
പെണ്‍പന്നിയുടെ സാഹിത്യത്തിന്
ആണ്‍പന്നി അവതാരിക
എഴുതാറില്ല.
ആണ്‍പന്നി ഒരിക്കലും
പെണ്‍പന്നിയുടെ
ജീവചരിത്രത്തിന്റെ പുറംചട്ടയില്‍
ഇളിക്കുന്ന സ്വന്തം മോന്ത
അച്ചടിക്കാറില്ല.”
ഈ വരികളില്‍ കവി എന്തോ സ്വകാര്യം തന്നെയാണ് പറയുന്നത്. ഇതില്‍ അവതാരിക എഴുതി കൊടുത്ത് സുഖിപ്പിക്കുന്ന ആര്‍ക്കോ ഉള്ള കൊട്ടാണുള്ളത്. പെണ്ണിന്റെ ജീവചരിത്രം എന്ന് പറയുമ്പോള്‍ കവി ഉദ്ദേശിക്കുന്നത് പെണ്ണിടങ്ങളെയും പെണ്ണകങ്ങളെയും പെണ്‍ഭൂമികകളെയും കുറിച്ച് തന്നെയാണ്. സ്ത്രീ സ്വതന്ത്രയാണ് എന്ന് പറയുകയും അതേ സമയം അവള്‍ താന്‍ നിശ്ചയിക്കുന്ന വഴികളിലൂടെ മാത്രം പോകേണ്ടവളാണ് എന്ന് നയിക്കുകയും ചെയ്യുന്ന പുരുഷബോധത്തിന്റെ ഉച്ചിയിലാണ് കവി അടിക്കുന്നത്. സ്ത്രീ സ്വത്വത്തിന്റെ തനത് പ്രശ്നങ്ങള്‍ നിരവധിയാണ്. അവയെ വിപുലമായ അര്‍ത്ഥത്തില്‍ അഭിമുഖീകരിക്കാതെ ഫ്രീ സെക്സ് പോലുള്ള ചില നിറം പിടിപ്പിച്ച മൂലകള്‍ ഉയര്‍ത്തിക്കാട്ടി, ഇതായാല്‍ എല്ലാമായി എന്ന് പറയുന്ന നവ ലിബറല്‍ അരാഷ്ട്രീയ ബുദ്ധിജീവികളെ തന്നെയാണ് ഇവിടെ കവി സൂചിപ്പിക്കുന്നത്.
പ്രീജിത്ത് രാജ് : @Soor Yan@Sudeep Ben Aadil-Aman Almtira
“സ്വാതന്ത്യ്രത്തിന്റെ
സ്വര്‍ഗരാജ്യത്തിലേക്ക്
പെണ്‍പന്നിയുടെ പതാക
ആണ്‍പന്നി ഏന്താറില്ല.” ഫെമിനിസ്റുകള്‍ കവി എന്ന പന്നിക്ക് പൂചെണ്ട് നല്‍കേണ്ട വരികളാണ് ഇവ. സ്ത്രീ സ്വത്വത്തിന് അവരുടെ പതാക ഏന്താന്‍, അവരുടെ മുദ്രാവാക്യങ്ങള്‍ സാര്‍ത്ഥകമാക്കാനുള്ള കഴിവുണ്ട്. അവിടെ അവരുടെ പതാകയേന്തി മുന്നില്‍ നടക്കാന്‍ ഒരധികാരി ആവശ്യമില്ല. സ്ത്രീശാക്തീകരണത്തിന്, സ്ത്രീ സ്വത്വത്തെ നട്ടെല്ലുയര്‍ത്തി നിര്‍ത്തുന്നതിന് പൊതുബോധത്തിന്റെ സമൂഹത്തിന്റെ സഹായം ആവശ്യമാണ്. അവര്‍ക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജവും ഐക്യദാര്‍ഡ്യവുമാണ് നല്‍കേണ്ടത്. അല്ലാതെ അവരെ മുന്നോട്ട് നയിപ്പിക്കാനെന്ന വ്യാജേന ഒട്ടിനില്‍ക്കുന്ന നവ ലിബറല്‍ അരാഷ്ട്രീയ ബുദ്ധിജീവികളെപ്പോലെയല്ല താനെന്ന് കവി പറയുന്നു. പെണ്ണുങ്ങള്‍ക്ക് അവരുടെ പതാക സ്വയം ഏന്താനുള്ള ഉശിരുണ്ടെന്ന് കവി ഓര്‍മിപ്പിക്കുന്നു.
പ്രീജിത്ത് രാജ് : Soor Yan@Sudeep Ben Aadil-Aman Almtira
“സംഭവിക്കുന്നത് ഇത്രമാത്രം.
കീഴടക്കുമ്പോള്‍ ആണ്‍പന്നിയും
കീഴടങ്ങുമ്പോള്‍ പെണ്‍പന്നിയും
എല്ലാം മറക്കുന്നു.”
ഇവിടെ കവി ആണ്‍പന്നിയെന്ന ആവരണം വലിച്ചറിയുന്നു. കവിതയിലെ ആശയത്തെ സംഗ്രഹിക്കുന്നു. ആണ്‍കോയ്മയുടെ വക്താവെന്ന ബിംബം, നേരത്തെ പറഞ്ഞ വരികളില്‍ സൂചിപ്പിച്ച ലൈംഗീക സ്വാതന്ത്യ്രത്തിലൂടെയും വശീകരണത്തിലൂടെയും കാര്യസാധ്യത്തിലൂടെയും പെണ്മയെന്ന ബിംബത്തെ കീഴടക്കുകയാണ്. അപ്പോള്‍ സ്ത്രീ സ്വത്വം അവളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെ കാണാതെ അവനിലേക്ക് വഴുതിവീഴുന്നു. അവന്റെ മുഖത്തെഴുതിയ ചായക്കൂട്ടുകള്‍ ഒളിച്ച് വെക്കുന്ന വഞ്ചനയുടെ, അധിനിവേശത്തിന്റെ പ്രഖ്യാപനങ്ങളെ അവള്‍ക്ക് കാണാന്‍ സാധിക്കുന്നില്ല. അവളുടെ ആത്യന്തികമായ സ്വാതന്ത്യ്രപ്രഖാപനത്തിന്റെ വഴിയിലെ തടസമാണ് ഈ ബിംബം എന്ന് മനസിലാക്കാതെ അവള്‍ കീഴടങ്ങുമ്പോള്‍ യഥാര്‍ത്ഥ മുന്നേറ്റത്തിന്റെ ആവശ്യകതയും അത്യാവശ്യകതയും അവര്‍ മറന്നുപോകുന്നു. ഇവിടെ കീഴടങ്ങുന്ന പെണ്‍പന്നിയെ കുറിച്ചാണ് പറയുന്നത്. അല്ലാതെ കീഴടങ്ങാത്ത നിരവധിയായുള്ള പെണ്‍ ശക്തികളെ കുറിച്ചല്ല. ആണ്‍ പന്നിയുടെയും പെണ്‍പന്നിയുടെയും ലക്ഷ്യം യഥാര്‍ത്ഥത്തില്‍ അപരന്റെ സ്വരം മധുരസംഗീതമായി ശ്രവിക്കുന്ന ലോകമായിരിക്കണം. എന്ന