ഞാന്‍ എന്ന വാക്ക്
അശോകന്‍ ചരുവില്‍
![]() |
|
ഇപ്പോള്‍ ആരുടെയൊക്കെ ജീവിതമാണ് പുസ്തകമായി പുറത്തു വരുന്നത്. ചെരുപ്പുകുത്തിയുടെ, മുള്ളു വെട്ടുന്നവന്റെ, തെരുവുഗായകന്റെ, കൊല്ലന്റെ, മരപ്പണിക്കാരന്റെ, ബാര്‍ബറുടെ, ഹിജഡയുടെ, മദ്യപാനിയുടെ. ആര്‍ത്തലച്ച് ഒഴുകിവരുന്ന ഈ നൂതന ജീവിതാനുഭവങ്ങളുടെ കുത്തൊഴുക്കില്‍ പെട്ട് നട്ടം തിരിയുകയാണ് പാവം സനാതനികളുടെ സാഹിത്യ ചിന്തകള്‍. സാഹിത്യത്തിന്റെ ശ്രീകോവില്‍ അശുദ്ധമായിരിക്കുന്നു എന്ന പരാതി വ്യാപകമായുണ്ട്. അനുഭവങ്ങളുടെ ഈ കാവുതീണ്ടലിനെ ‘അവര്‍ണഫാസിസം' എന്നാണ് സുരിമ്പുതിരിപ്പാടിന്റെ സംബന്ധവാഴ്ചയില്‍ ജനിച്ച ഒരു കുഞ്ഞ് ഈയിടെ വിശേഷിപ്പിച്ചത്. |
എന്നുവെച്ചാല്‍ ‘ഞ' എന്ന അക്ഷരത്തിന്റെ ചതുരപ്പെട്ടി ശൂന്യമായി എന്നര്‍ത്ഥം. പുത്തേഴന്‍ ‘ഞാന്‍' എന്ന വാക്ക് തന്റെ ലേഖനങ്ങളില്‍ കൂടുതല്‍ ഉപയോഗിക്കുന്നു എന്നു വിമര്‍ശിക്കാന്‍ വേണ്ടി ഏതോ സരസന്‍ പടച്ചുണ്ടാക്കിയ കഥയായിരിക്കണം ഇത്. ഞാന്‍ എന്ന വാക്ക് ലേഖനങ്ങളില്‍ ഉപയോഗിക്കുന്നത് കടുത്ത സാഹിത്യ ദോഷമായിട്ടാണ് പണ്ഡിതന്മാര്‍ കണക്കാക്കിയിരുന്നത്. രാജാവിനു സമര്‍പ്പിക്കാന്‍ വേണ്ടിയാണല്ലോ സാഹിത്യം രചിക്കുന്നത്. അതുകൊണ്ടായിരിക്കണം ഈ വാക്കിനു വിലക്കു വന്നത്. കാലം മാറിയിട്ടും ഇന്നും സംഗതിയില്‍ വ്യത്യാസമില്ല. കേരളീയ ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും പരിഷ്കാരവും ചെറിയ മട്ടിലുള്ള പരിവര്‍ത്തനവും വന്നു പെട്ടെങ്കിലും സാഹിത്യത്തിന്റെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണ്. പ്രസ്ഥാനങ്ങള്‍ പലതും കടന്നു പോയി. പക്ഷേ, ജനാധിപത്യവല്‍ക്കരണ പ്രക്രിയയുടെ രസനിരപ്പ് ഒരിഞ്ചുപോലും ഉയരാത്തത് സാഹിത്യ രംഗത്തു മാത്രമാണ്. അതുകൊണ്ട് ഒരാള്‍ക്ക് പേനയെടുത്ത് ‘ഞാന്‍' എന്നെഴുതാന്‍ ഇന്നും ഭയമാണ്. അത്യന്താപേക്ഷിതമായ ഘട്ടങ്ങളില്‍ വിനീത വിധേയനായി ‘ഇതെഴുതുന്നയാള്‍', ‘ഈ ലേഖകന്‍' എന്നെല്ലാം എഴുതണം.
പഴയ കൊച്ചിരാജ്യത്തെ സര്‍വ്വാധികാര്യക്കാരനായിരുന്നു പുത്തേഴന്‍. ഹൈക്കോടതി ജഡ്ജിയും ആയിട്ടുണ്ട്. അദ്ദേഹത്തിനു പോലും ‘ഞാന്‍' എന്ന വാക്കെഴുതി വിമര്‍ശനം നേരിടേണ്ടി വന്നുവെങ്കില്‍ മറ്റുള്ളവരുടെ ഗതിയെന്തായിയിരിക്കും. സാഹിത്യത്തില്‍ പോയിട്ട് സ്വന്തം ജീവിതത്തില്‍ പോലും ‘ഞാന്‍' എന്ന വാക്ക് ഉച്ചരിക്കാന്‍ അവകാശമില്ലാതിരുന്ന കേരളത്തിലെ പിന്നാക്ക ജനവിഭാഗത്തില്‍ നിന്നു വരുന്ന എന്നേപ്പോലൊരാള്‍ ‘ഞാന്‍' എന്ന വാക്ക് ഉപയോഗിക്കുന്നത് കൂടുതല്‍ പ്രകോപനത്തിന് കാരണമാവും. കാരണമായിട്ടുണ്ട്.
ഈയിടെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പും ഭാഷാപോഷിണിയും ഞാനുമായുള്ള അഭിമുഖങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതു വായിച്ച് പ്രകോപിതരായ ചില സുഹൃത്തുക്കള്‍ എനിക്ക് അതിനുള്ള യോഗ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്തു. എന്റെ കുലം, തൊഴില്‍, കുലത്തൊഴില്‍, രാഷ്ട്രീയ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ചും പരാമര്‍ശമുണ്ടായി. നാലു കഥയെഴുതിയതിന്റെ അഹങ്കാരംകൊണ്ട് ആത്മകഥ എഴുതുന്നു എന്നൊരു വിമര്‍ശനം എനിക്കെതിരെ നേരത്തേ ഉണ്ട്. അതു വീണ്ടും ഉന്നയിക്കപ്പെട്ടു. മഹാത്മാക്കള്‍ മാത്രമെഴുതുന്ന ഒന്നാണല്ലോ ആത്മകഥ. ഒരു വ്യക്തിയുടെ ജീവിതം മറ്റൊരാള്‍ പകര്‍ത്തുന്ന ജീവചരിത്രം എന്ന വിഭാഗത്തിലും ഉള്‍പ്പെടണമെങ്കില്‍ ഒരാള്‍ക്ക് ഉല്‍കൃഷ്ടമായ ജീവിതം വേണം. കാവ്യം മഹാകാവ്യമാകണമെങ്കില്‍ നായകന്‍ ആരാവണമെന്ന് വ്യവസ്ഥയുണ്ടല്ലോ. എന്നാല്‍ ഇപ്പോള്‍ ആരുടെയൊക്കെ ജീവിതമാണ് പുസ്തകമായി പുറത്തു വരുന്നത്. ചെരുപ്പുകുത്തിയുടെ, മുള്ളു വെട്ടുന്നവന്റെ, തെരുവുഗായകന്റെ, കൊല്ലന്റെ, മരപ്പണിക്കാരന്റെ, ബാര്‍ബറുടെ, ഹിജഡയുടെ, മദ്യപാനിയുടെ. ആര്‍ത്തലച്ച് ഒഴുകിവരുന്ന ഈ നൂതന ജീവിതാനുഭവങ്ങളുടെ കുത്തൊഴുക്കില്‍ പെട്ട് നട്ടം തിരിയുകയാണ് പാവം സനാതനികളുടെ സാഹിത്യ ചിന്തകള്‍. സാഹിത്യത്തിന്റെ ശ്രീകോവില്‍ അശുദ്ധമായിരിക്കുന്നു എന്ന പരാതി വ്യാപകമായുണ്ട്. അനുഭവങ്ങളുടെ ഈ കാവുതീണ്ടലിനെ ‘അവര്‍ണഫാസിസം' എന്നാണ് സുരിമ്പുതിരിപ്പാടിന്റെ സംബന്ധവാഴ്ചയില്‍ ജനിച്ച ഒരു കുഞ്ഞ് ഈയിടെ വിശേഷിപ്പിച്ചത്.
അതിരുകള്‍ ലംഘിച്ച് കടന്നു വരുന്ന ഈ ജീവിതപ്രവാഹം സാഹിത്യത്തിലെ ഒരു പുതുയുഗത്തിന്റെ പിറവിയെ ആണ് വെളിവാക്കുന്നത്. ഭാഷയല്ല അനുഭവമാണ് സാഹിത്യത്തിന്റെ ആധാരശില എന്നത് പ്രഖ്യാപിക്കുന്നു. എത്ര ടണ്‍ സാഹിത്യ സിദ്ധാന്തങ്ങളാണ് ഒറ്റയടിക്ക് റദ്ദാവുക. മലയാള സാഹിത്യം അഭിമുഖീകരിക്കുന്ന ഈ ജനാധിപത്യവല്‍ക്കരണം സാഹിത്യ രൂപങ്ങളുടെ നിലവിലുള്ള ഘടനയെ പുനസംഘടിപ്പിച്ചേക്കാം. വേളൂര്‍ കൃഷ്ണന്‍ കുട്ടിക്കും വി.കെ.എനും ഹാസ്യസാഹിത്യത്തിന്റെ അലമാരയില്‍ ഇനി ഒരുമിച്ചുറങ്ങേണ്ടി വരില്ല. ലക്ഷണയുക്തമായ മലയാളനോവലിനെക്കുറിച്ചു പഠിക്കുന്ന സാഹിത്യ വിദുഷി മഹേശ്വരിയമ്മക്ക് ആനന്ദ് നോവലിന്റെ അലമാരിയിലിരിക്കുന്നതു കണ്ട് ആശ്ചര്യപ്പെടേണ്ടി വരില്ല. നോവല്‍, കഥ, കവിത, സാഹിത്യ വിമര്‍ശനം, ആത്മകഥ, ജീവചരിത്രം, ചരിത്രം ഇത്യാദി വേര്‍തിരിവുകളെല്ലാം അപ്രസക്തമായാല്‍ എന്താണൊരു കുഴപ്പം? ലൈബ്രറികളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ലേബലൊട്ടിച്ച അലമാരകള്‍ ഇനി എന്തു ചെയ്യും എന്നോര്‍ത്ത് ലൈബ്രറേറിയന്‍മാര്‍ ആശ്ചര്യപ്പെട്ടേക്കാം. അത്രമാത്രം.
‘ചിമ്മിണി വെളിച്ചത്തില്‍ പ്രകാശിക്കുന്ന ലോകം', ‘ദൈവം കഥ വായിക്കുന്നുണ്ട്', ‘കഥകളിലെ വീട്' എന്നിങ്ങനെ ചില പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഇവയെല്ലാം ഏതു സാഹിത്യ വിഭാഗത്തിലാണ് ഉള്‍പ്പെടുക എന്ന് നിശ്ചയമില്ല. ഇതിനു മുമ്പും പിന്നീടുമെഴുതിയ ‘കഥ'കളില്‍ നിന്നു ഇതെങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും അറിഞ്ഞുകൂടാ. ‘ഞാന്‍' ഇല്ലാത്ത ഒന്നും ഞാന്‍ ഇതുവരെ എഴുതിയിട്ടില്ല. ഇനി എഴുതാനാവുമെന്നും തോന്നുന്നില്ല. മറ്റ് എഴുത്തുകളില്‍ നിന്നു സാഹിത്യത്തെ വ്യത്യാസമാക്കുന്നത് അതില്‍ എഴുത്തുകാരന്‍ കലര്‍ന്നിരിക്കുന്നു എന്നതാണ്. കഥയിലായാലും ആത്മകഥയിലായാലും.
Comments
ഒളപ്പമണ്ണ നങ്ങേമക്കുട്ടി എഴുതിയത്,എതിര്‍ ത്താലും, ഇല്ലെങ്കിലും,കു റിയേടത്ത് താത്രിയുടെ മറ്റൊരു രൂപമല്ലേ.പാവം നങ്ങേമക്കുട്ടി.പ്രതികരിച്ചില്ല .അതിനു കഴിഞ്ഞില്ല.അതേപോലെ വായിച്ചു നോക്കു,
"ഇദം ന മമ"-ആര്യന്‍ ടി കണ്ണനൂര്‍-എന്ന ആ നോവലിലെ ആ കുട്ടിക്കാവ്,ഓമ ന അനുഭവിച്ച ദുരന്തം,(കഥാപാത ്രത്തിന്‍റെ പേര് ഓര്‍ക്കുന്നില്ല ) സവര്‍ണ്ണ അന്ധവിശ്വാസങ്ങള ുടെ മറ്റൊരു കഥയല്ലേ?
പറഞ്ഞു വന്നതില്‍ നിന്നും അല്‍പ്പം മാറി പറയേണ്ടി വന്നത്,അവര്‍ണ്ണ ഫാസ്സിസ്സം എന്ന് വിശേഷിപ്പിച്ച-ഏതോ വിവരദോഷിയാണ് അത് പറഞ്ഞത്-ആ ചിന്താഗതിയോട് എതിര്‍ത്തു പ്രതിഷേധം പ്രകടിപ്പിയ്ക്ക ാന്‍ ആണ്.നങ്ങേമാക്കുട്ടി യുടെയും,കുറിയേട ത്ത് താത്രിയുടെയും കഥകള്‍ അഭിമാനപൂര്‍വ്വം പറഞ്ഞു നടന്നു,മുറുക്കി ത്തുപ്പി കഴിയുന്ന ആ സവര്‍ണ്ണ മേധാവിത്വങ്ങളുട െ തലതൊട്ടപ്പന്മാര െ,അവര്‍ക്ക് പുല്ലാംകുഴല്‍ വായിച്ചു സുഖിപ്പിയ്ക്കുന ്ന,അവര്‍ക്ക് വേണ്ടി ചെണ്ടകൊട്ടി സുഖിപ്പിയ്ക്കുന ്ന,സവര്‍ണ്ണ അഗ്രഗാമികളെ,സൂക ്ഷിയ്ക്കുക. ഞാന്‍
എന്‍റെ അടുത്ത സുഹൃത്തായ അശോകന്‍ ചരുവില്‍ എഴുതിയ ഈ പുസ്തകങ്ങള്‍ ഒന്നും വായിച്ചിട്ടോ,ഇത ് സവര്‍ണ്ണന്‍റെ പുസ്തകമാണ്,ഇത് അവര്‍ണ്ണന്‍റെ പുസ്തകമാണ് എന്ന് വേര്‍തിരിച്ചു കാണിയ്ക്കുന്ന പുസ്തകങ്ങള്‍ വായിച്ചിട്ടോ അല്ല ഇതൊക്കെ പറയുന്നത്.ഒരമ്പതു കൊല്ലം മുമ്പ് മുതല്‍ക്കു അനുഭവിച്ച ജീവിത സാഹചര്യങ്ങളില്‍ നിന്നാണ് ഇതൊക്കെ പറയുന്നത്.അശോകന്‍ ചെരുവിലിനും, നെല്ലിനും,പ്രത് യേകം സന്തോഷം അറിയിയ്ക്കട്ടെ.
RSS feed for comments to this post