എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍

സിനിമയുടെ കാവുതീണ്ടി കഴിയുമ്പോള്‍

വികെ സുധീര്‍കുമാര്‍

ഓരോ ചലച്ചിത്രമേളകളും ഓരോ സാംസ്കാരിക വീണ്ടെടുപ്പാണ്. ടി വിയില്‍ ഒരു സെക്കന്റ് മാത്രമുള്ള പരസ്യം മുതല്‍ തിയേറ്ററില്‍ മൂന്ന് മണിക്കൂറുള്ള സിനിമ വരെ നമ്മുടെ ദൃശ്യാനുഭവത്തെ മലിനമാക്കുന്ന പുതിയകാലത്ത് ചലച്ചിത്രമേളകള്‍ ഒരു സാംസ്കാരിക വിമലീകരണം സാധ്യമാക്കുകതന്നെ വേണം. ആഗോളീകരണകാലത്തെ ദൃശ്യഘടന ഭോഗാസക്തമായ ഒരു തലമുറയുടെ പുനര്‍നിര്‍മാണമാണ് നിറവേറ്റുന്നത്. സാമൂഹിക ഇടപെടല്‍ ആവശ്യപ്പെടുന്ന സംഭവങ്ങളെ തമസ്കരിക്കുകയോ ലഘൂകരിച്ച് കാണിക്കുകയോചെയ്യുകയും അതേസമയം ആന്തരികമായി പൊള്ളയായവയെ ചമല്‍ക്കാരങ്ങളോടെ നമ്മുടെ ബോധത്തിലേക്ക് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന തന്ത്രമാണ് ഇത്തരം ദൃശ്യങ്ങളിലൂടെ മൂലധനശക്തികള്‍ നടത്തുന്നത്. ചൂണ്ടുവിരല്‍ ഉയര്‍ത്താത്ത വിധം നിങ്ങളെ മാനസികമായി കീഴ്പ്പെടുത്തുക എന്നതാണ് ഇത്തരം പ്രതിലോമദൃശ്യങ്ങളിലൂടെ മുതലാളിത്തം ലക്ഷ്യംവയ്ക്കുന്നത്. ഇങ്ങനെ കീഴ്പ്പെടുത്തിയാല്‍ പിന്നെ ശാരീരികമായി നിങ്ങളെ തോല്‍പ്പിക്കേണ്ടിവരുന്നില്ല എന്നതാണ് അധീശശക്തികളുടെ ലാഭം. ഇവയുടെ നിരന്തര ആവര്‍ത്തനങ്ങള്‍ നിങ്ങള്‍ എന്ത് കാണരുത് എന്നാണ് ഊട്ടിയുറപ്പിക്കുന്നത്.

സാമ്രാജ്യത്വത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും ഇരകള്‍ക്ക് ലോകത്ത് എവിടെയും ഒരേ മുഖമാണെന്നാണ് ഒരോ ചലച്ചിത്രമേളയും പ്രേക്ഷകരോട് പറയുന്നത്. ഉപരിപ്ളവമായ വെറും കാഴ്ചയല്ല അതിലുപരി മാനസികമായ പങ്കാളിത്തം കൂടി ഇത്തരം സിനിമകള്‍ ആവശ്യപ്പെടുന്നത്.

മുതലാളിത്തം ഉല്‍പ്പാദിപ്പിക്കുന്ന പ്രതിലോമ കാഴ്ചകളെ നിരസിക്കുന്നിടത്താണ് ഓരോ ചലച്ചിത്രമേളയുടെയും പിറവി. അത് മലിനീകരിക്കപ്പെട്ട കാഴ്ചകള്‍ക്കെതിരെയുള്ള വിയോജിപ്പിന്റെ ഇലയനക്കങ്ങളല്ല, കൊടുങ്കാറ്റ് തന്നെയാണ്. സിനിമ കേവലം ഉപഭോഗാസക്തമായ വിനോദമായി മാറുന്ന വര്‍ത്തമാനകാല പരിസരത്ത് നിന്നുവേണം ചലച്ചിത്രമേളകളെയും അതിലെ സിനിമകളെയും വിലയിരുത്താന്‍. കേരളത്തിന്റെ 17ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞപ്പോള്‍ എന്താണ് ചലച്ചിത്രമേളകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നത് ഒരു പുനര്‍വിചിന്തനം ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ സിനിമ നൂറ് വര്‍ഷം പിന്നിടുന്ന സുവര്‍ണവേളയില്‍ രാജാ ഹരിശ്ചന്ദ്രയില്‍ തുടങ്ങി നാം ഭൂതകാലത്തില്‍ ആര്‍ജിച്ചെടുത്ത സിനിമയുടെ ദൃശ്യമൂല്യം വര്‍ത്തമാനകാലത്ത് കച്ചവട താല്‍പ്പര്യങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. കെ ജി ശങ്കരപ്പിള്ള എഴുതിയതുപോലെ 'മുട്ടറ്റമേയുള്ളൂ ഭൂതകാലക്കുളിര്‍’ എന്നത്് സിനിമയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ ഓര്‍ക്കുകതന്നെ ചെയ്യും.

ആരൊക്കെയൊ മുന്‍കൂട്ടി തയ്യാറാക്കി എഡിറ്റ് ചെയ്ത കാഴ്ചകളാണ് വര്‍ഷങ്ങളായി നമ്മുടെ സ്വീകരണമുറിയെയും തിയേറ്ററുകളെയും വരവേല്‍ക്കുന്നത്. മറ്റ് ഏതൊരു ഉല്‍പ്പന്നം പോലെയും സിനിമയും വിനിമയ മുല്യമുള്ള നല്ലൊരു ചരക്കാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആളുകളിലെ ചിന്താശക്തിയെയും സ്വാതന്ത്യ്രബോധത്തെയും നശിപ്പിക്കാന്‍ സിനിമ നല്ലൊരു ഉപാധിയായി ആഗോള ശക്തികള്‍ തെരഞ്ഞെടുത്തത്. ഒരു യുദ്ധത്തിനും ചെയ്യാന്‍ സാധിക്കാത്തത് ദൃശ്യങ്ങളിലുടെ സാധ്യമാവുമെന്ന് ഉറപ്പായതോടെ യാഥാര്‍ഥ്യങ്ങളില്‍നിന്നും കുതറിമാറി അമാനുഷികവും അതിഭാവകത്വവും നിറഞ്ഞ ഇത്തരം സിനിമകളുടെ ഒഴുക്കിനായിരുന്നു നാം സാക്ഷ്യം വഹിച്ചത്. ആദ്യം ഹോളിവുഡില്‍ മാത്രമായിരുന്ന ഇത്തരം സിനിമകള്‍ ഇപ്പോള്‍ അതാത് പ്രദേശിക ഭാഷകളെയും കടന്നാക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ആഗോള മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക് കേരളത്തിന്റെ പ്രദേശിക ചാനലുകളെയും വിലയ്ക്ക് വാങ്ങാന്‍ തയ്യാറാകുന്നു എന്ന വാര്‍ത്ത ഈ സാഹചര്യത്തില്‍ ഗൌരവമായിതന്നെ ചര്‍ച്ച ചെയ്യേണ്ടതാണ്്. അതാത് ഭരണകൂടം നിലമൊരുക്കിയ മണ്ണിലാണ് മുതലാളിത്തം അവരുടെ രഹസ്യഅജന്‍ഡയുടെ വിത്ത് പാകുന്നത്. പുരോഗമനമായത് എന്തിനെയും നിരുത്സാഹപ്പെടുത്തിയും നിരോധനമേര്‍പ്പെടുത്തിയും മൂലധന ശക്തികള്‍ക്ക് പരവതാനി വിരിക്കുകയാണ് ഭരണകൂടം. ബംഗാളില്‍ പ്രശസ്ത സംവിധായകന്‍ അഗ്നിദേബിന്റെ 'തീന്‍കന്യ'എന്ന സിനിമ മമതയുടെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ബംഗാളില്‍ അരങ്ങേറിയ ഒരു യഥാര്‍ഥ സംഭവത്തിന്റെ ആവിഷ്കാരമായിരുന്നു ഈ സിനിമ. സര്‍ക്കാരിന് വിമര്‍ശനമാവുന്നു എന്ന് മനസ്സിലാക്കിയതോടെയാണ് തീന്‍കന്യയുടെ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മുനിസിപ്പാലിറ്റിക്ക് കീഴിലെ തിയേറ്ററിലായിരുന്നു സിനിമയുടെ ആദ്യ പ്രദര്‍ശനം അധികൃതര്‍ തടഞ്ഞത്. ഇതിനെതിരെ സംവിധായകന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ ആംഗ്ളോ ഇന്ത്യന്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ സംഭവവും അതില്‍ സര്‍ക്കാരിന്റെ നിരുത്തരവാദമായ പ്രതികരണവും ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിന്റെ നേരാവിഷ്കാരമായിരുന്നു തീന്‍കന്യ. പുതിയകാലത്ത് സിനിമാപ്രദര്‍ശനശാലകള്‍ക്കുണ്ടായ മാറ്റങ്ങള്‍ കാലത്തിനുസരിച്ചുള്ള സ്വാഭാവിക പരിണാമമായി തെറ്റിദ്ധരിക്കരുത്. ഇത് ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നതാണ്. ഒരു കാലത്ത് സിനിമാ കൊട്ടകയെന്നും ടാക്കീസെന്നും തിയേറ്ററെന്നും പറഞ്ഞിരുന്ന സിനിമാ പ്രദര്‍ശനശാലകള്‍ ഇന്ന് നഗരത്തിലെ ബഹുനില ചത്വരങ്ങളില്‍ ഫിലിം സിറ്റിയെന്നും മറ്റുമാണ് അറിയപ്പെടുന്നത്. മുതലാളിത്തം പ്രചരിപ്പിക്കുന്ന ആശയങ്ങളോട് മാനസികമായി യോജിക്കുന്ന ഒരുതരം പ്രത്യേക ഗ്രൂപ്പിനെ സൃഷ്ടിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. ആന്തരികമായി വളരെ അപകടകരമായ ഇത്തരം ആശയങ്ങള്‍ പുറമെ നിരുപദ്രവമെന്ന് തോന്നിക്കുന്നിടത്താണ് ധനമൂലധനശക്തികള്‍ വിജയം കൈവരിക്കുന്നത്.

സിനിമ ഒരു സാംസ്കാരികോല്‍പ്പന്നമാണെന്ന യാഥാര്‍ഥ്യമാണ് ഇവിടെ തകിടംമറിക്കുന്നത്. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള മുന്നേറ്റങ്ങളും സോഷ്യലിസ്റ് ആശയങ്ങള്‍ പ്രചരിക്കുന്നതോ ആയ സിനിമകള്‍ വെളിച്ചം കാണാതിരിക്കുകയും സോഷ്യലിസ്റ് ഇടതുപക്ഷ വിരുദ്ധത പ്രകടമാക്കുന്ന സിനിമകള്‍ക്ക് വന്‍ പ്രചാരം നല്‍കിയും മുതലാളിത്തം അവരുടെ അജന്‍ഡകള്‍ നടപ്പാക്കുന്നു. ഭരണകൂട മര്‍ദനോപകരണങ്ങളെ ഇതിനായി സമര്‍ഥമായി ഉപയോഗിക്കുന്നു. പ്രതിലോമകരമായ കാഴ്ചകള്‍ അവതരിപ്പിക്കുന്ന കമ്പോള സിനിമകളോട് സമരസപ്പെടുകയോ അതിനെ വിമര്‍ശന വിധേയമാക്കുകയോ ചെയ്യാതിരിക്കുന്നത് അത്തരം സിനിമളെ അംഗീകരിക്കാലാവുമെന്ന് 'സിനിമ സമൂഹം പ്രത്യയശാസ്ത്രം’ എന്ന പുസ്തകത്തില്‍ രവീന്ദ്രന്‍ നിരീക്ഷിക്കുന്നുണ്ട്.

നാളെയുടെ ആകുലതകള്‍ പങ്കുവയ്ക്കാത്ത, ചരിത്രബോധമില്ലാത്തതും അരാഷ്ട്രീയവുമായ ഒരു ചെറുസമൂഹമാണ് ഇത്തരം ആഡംബര പ്രദര്‍ശനശാലകളിലെ കാഴ്ചക്കാര്‍. ഇത്തരമൊരു ആപല്‍ക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ ചലച്ചിത്രമേളകള്‍ക്കുള്ള പങ്ക് രേഖപ്പെടുത്തേണ്ടതാണ്. വിവിധ വന്‍കരകളിലൂടെയുള്ള യാത്ര പ്രേക്ഷകന് പകരുന്നത് വ്യത്യസ്ത അനുഭവങ്ങളാണ്. വെള്ളിത്തിരയിലൂടെയുള്ള യാത്രയില്‍ യുദ്ധം മുറിവേല്‍പ്പിച്ച മനസ്സുകളായിരിക്കും അവനെ വരവേല്‍ക്കുന്നത്. നീതി നിഷേധിക്കപ്പെട്ടവന്റെ വേദന നമ്മളെ അസ്വസ്ഥരാക്കും. മറ്റ് ചിലപ്പോള്‍ അതിജീവനത്തിനായി പിടയുന്ന ഒരു കൂട്ടം മനുഷ്യരെയായിരിക്കും കാണുക. മനുഷ്യാവകാശത്തിനും സ്വാതന്ത്യ്രത്തിനുമായി പോരാടുന്നവരെയുംകാണാം. സാമ്രാജ്യത്വത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും ഇരകള്‍ക്ക് ലോകത്ത് എവിടെയും ഒരേ മുഖമാണെന്നാണ് ഒരോ ചലച്ചിത്രമേളയും പ്രേക്ഷകരോട് പറയുന്നത്. ഉപരിപ്ളവമായ വെറും കാഴ്ചയല്ല അതിലുപരി മാനസികമായ പങ്കാളിത്തം കൂടി ഇത്തരം സിനിമകള്‍ ആവശ്യപ്പെടുന്നത്.

നല്ല സിനിമയ്ക്കായുള്ള ഒരു വര്‍ഷത്തെ നോമ്പുകാലം തീര്‍ന്ന് കാമ്പുള്ള സിനിമകള്‍തേടി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ആസ്വാദക ഹൃദയങ്ങള്‍ ഒരേനദിയായി ചലച്ചിത്രമേളയിലേക്ക് ഒഴുകുമ്പോള്‍ അതൊരു കൂട്ടായ്മയുടെ മഹാസാഗരമാണ് സൃഷ്ടിക്കുന്നത്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലെ ഡെലിഗേറ്റ്സുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന പഠനവിധേയമാക്കേണ്ടതാണ്. മേളയിലെ സംഘാടനത്തിലോ ചലച്ചിത്രങ്ങളിലെ തെരഞ്ഞെടുപ്പിലോ ഉണ്ടാകുന്ന വീഴ്ചകളെ ശക്തമായി പ്രതിരോധിക്കുന്ന അവകാശബോധമുള്ള ഒരു വന്‍കൂട്ടായ്മയാണിത്. മുംബൈയില്‍നിന്നുള്ള സോളി ഡി ഇറാനിയെയും തമിഴ്നാട്ടില്‍നിന്നുള്ള പ്രസന്നനെയും ഗോവക്കാരന്‍ വിന്‍സെന്റ് കോര്‍ദയെയും തിരുവനന്തപുരത്തുള്ള അശ്വനി ഭരതിനെയും കോഴിക്കോട് സ്വദേശി ഉണ്ണികൃഷ്ണനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി ഈ ചലച്ചിത്രമേളയാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പരസ്പരം കാണുകയുള്ളൂവെങ്കിലും നല്ല സിനിമകളെ കുറിച്ചുള്ള ചര്‍ച്ചയുമായി ഇവര്‍ സജീവമാണ്. സിനിമകളിലൂടെ ലോകത്തിന്റെ കണ്ണുകളാണ് നമുക്ക് മുന്നില്‍ തുറക്കുന്നത്. ആ കണ്ണുകള്‍ കണ്ട കാഴ്ചകള്‍ ആസ്വാദകനെ ഏറെ ചിന്തിപ്പിക്കുന്നുണ്ട്. ചലച്ചിത്രമേളകള്‍ ഉത്പാദിപ്പിക്കേണ്ടതും അത്തരം ചിന്തകളാണ്.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh