വാഴ്വാന്തോലിലേക്ക് പോകാം
എ മനോജ്
![]() |
|
ട്രക്കിങ്ങിന്റെ ആയാസം കൊണ്ടാവാം കുടുംബസമേതമുള്ള സന്ദര്‍ശകര്‍ കുറവാണ്. എന്നാല്‍, അത്ര കഠിനം ആയ ഒരു ട്രക്വഴി അല്ലിത്. ഇടക്ക് ചെറിയ ചില പാറക്കെട്ടുകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മറ്റു വെല്ലുവിളികള്‍ ഒന്നും ഇല്ല എന്നു പറയാം. നെയ്യാറിന്റെ പോഷക നദിയെന്നോ ഉത്ഭവം എന്നോ ഒക്കെ വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. പാറക്കെട്ടുകള്‍ നിറഞ്ഞതാണ് നദിയുടെ ഈ കൈവഴി. വലിയ അപകടം ഉള്ള ഒരു വെള്ളച്ചാട്ടം അല്ലെങ്കിലും വഴുക്കുന്ന പാറകളും മറ്റും ശ്രദ്ധയുടേയും സൂക്ഷ്മതയുടേയും ആവശ്യകത നമ്മെ ഓര്‍മ്മിപ്പിക്കുന്നു. |
അവധിദിന പകല്‍ ചിലവഴിക്കാന്‍ ഒരു സ്ഥലം അന്വേഷിക്കുന്നവര്‍ക്ക് വാഴ്വാന്തോല്‍ തിരഞ്ഞെടുക്കാം. കാടിന്റെ സൌന്ദര്യവും ട്രക്കിങ്ങിന്റെ രസവും, പൊതിച്ചോറിന്റെ കൂട്ടായ്മയും തണുത്ത വെള്ളത്തിലെ സുഖകരമായ കുളിയും ഒക്കെയായി വാഴ്വാന്തോല്‍ നമ്മളെ ഏറെ സന്തോഷിപ്പിക്കും. മനോഹരമായ വെള്ളച്ചാട്ടമാണിവിടുത്തേത്്. ഇവിടെ മുകളിലും താഴെയുമായി രണ്ട് വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്.
മഴക്കാലം കഴിഞ്ഞുള്ള ആഴ്ചകളില്‍ ഇവിടം സന്ദര്‍ശിക്കുന്നതാണ് ഉചിതം. ഇല്ലെങ്കില്‍ ചിലപ്പോള്‍ ചാടാന്‍ വെള്ളം കാണില്ല. മറ്റു പല വെള്ളച്ചാട്ടങ്ങളെയും അപേക്ഷിച്ച് ഇവിടെ ചുറ്റിലും സ്ഥല സൌകര്യമുണ്ട്്. ഇരിക്കാനും, കിടക്കാനും, കുളിക്കാനും ഭക്ഷണം കഴിക്കാനും മറ്റും. മലയാളിയുടെ വര്‍ത്തമാനകാല ടൂറിസം താല്‍പ്പര്യമായ മദ്യപാനം തന്നെയാണ് മറ്റെവിടെയും പോലെ ഇവിടെയും ശല്യമാവുന്നത്.
ട്രക്കിങ്ങിന്റെ ആയാസം കൊണ്ടാവാം കുടുംബസമേതമുള്ള സന്ദര്‍ശകര്‍ കുറവാണ്. എന്നാല്‍, അത്ര കഠിനം ആയ ഒരു ട്രക്വഴി അല്ലിത്. ഇടക്ക് ചെറിയ ചില പാറക്കെട്ടുകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മറ്റു വെല്ലുവിളികള്‍ ഒന്നും ഇല്ല എന്നു പറയാം. നെയ്യാറിന്റെ പോഷക നദിയെന്നോ ഉത്ഭവം എന്നോ ഒക്കെ വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. പാറക്കെട്ടുകള്‍ നിറഞ്ഞതാണ് നദിയുടെ ഈ കൈവഴി. വലിയ അപകടം ഉള്ള ഒരു വെള്ളച്ചാട്ടം അല്ലെങ്കിലും വഴുക്കുന്ന പാറകളും മറ്റും ശ്രദ്ധയുടേയും സൂക്ഷ്മതയുടേയും ആവശ്യകത നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
കാണാന്‍ ഭംഗി മുകളിലെ വെള്ളച്ചാട്ടത്തിനാണ്. താഴെ ആഴമുള്ള കുഴിയിലേക്ക് വന്നു വീണ് വീണ്ടും ഒഴുകുന്നു. കുളിക്കാന്‍ നല്ലത് താഴത്തെ വെള്ളച്ചാട്ടം ആണ്. അറിയാത്തതു കൊണ്ടാണോ എന്തോ മുകളിലേക്ക് സഞ്ചാരികള്‍ കുറവാണ്. അതോ മദ്യപാനം തുടങ്ങാനുള്ള തിരക്കോ? ഇത്തരം സ്ഥലങ്ങളിലെ മദ്യപാനം നിരോധിക്കാനും നിരുത്സാഹപ്പെടുത്താനും തീവ്രമായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ പുറകെ വരുന്ന സഞ്ചാരികള്‍ക്കായി കരുതി വെച്ചാണ് പല സന്ദര്‍ശകരും ഇവിടെ നിന്നും മടങ്ങിപ്പോകുന്നത്. ഇത്തരത്തിലുള്ള പ്രവണതകള്‍ മാറ്റി നിര്‍ത്തിയാല്‍ തീര്‍ച്ചയായും ആസ്വദിക്കാനുള്ള ഒരു ഭൂമികയാണ് വാഴ്വാന്തോല്‍..