വെടിത്തുള
പി.പി.രാമചന്ദ്രന്‍
പ്രാര്‍ത്ഥനാപൂര്‍വ്വം എഴു ന്നേല്‍ക്കുന്നു വീണ്ടും കാലം; നാഥുറാം വിനായക ഗോഡ്സെയുമൊപ്പം; തന്റെ കൂപ്പുകൈകളില്‍നിന്നും തെറിച്ച വെടിയുണ്ട ആശ്രമനിശ്ശബ്ദത തുളച്ചുകടക്കുന്നു. പിന്നെയും നേര്‍രേഖയില്‍ സഞ്ചരിക്കുന്നൂ, മുന്നില്‍ ക്കണ്ടതിലൊക്കെത്തുള വീഴ്ത്തിക്കൊണ്ടനന്തമായ്.

www.facebook.com/ppramachandran.harithakam
തുളയളവിന്റെ ജന്മങ്ങള്‍
ഹേമാംബിക
ഉത്തരഭാഗത്തുള്ള നിങ്ങളെ
നദീതീരത്തു വച്ച്
അവര്‍ എണ്ണിത്തിട്ടപ്പെടുത്തും.
പിന്നീടവര്‍ നിങ്ങളെ
രണ്ടുവട്ടം മൊഴിചൊല്ലുമ്പോഴേക്കും
നിങ്ങള്‍ മധ്യഭാഗം സ്പര്‍ശിക്കാതെ
ദക്ഷിണഭാഗത്തെത്തുക.
അവിടെ നിങ്ങള്‍ക്ക്
ചുണ്ണാമ്പിനാല്‍ ദ്വാരങ്ങളടച്ച
പേടകം കാത്തിരിപ്പുണ്ട്.
സൂര്യന് ചൂടുപറ്റും മുന്നെ
മൊഴിചൊല്ലിനിടവേളകള്‍
തീരും മുന്നെ
നിങ്ങള്‍ തുഴയാന്‍ ശ്രമിക്കുക.
* *
ആ മുഖം പൊലുമവളിനി
കാണരുതെന്ന
അരുളപ്പാടിനെ അനുസരിച്ചതിന്.
നീറിയലിയുന്നല്ലൊ ചുണ്ണാമ്പ്.
ഇനി നിങ്ങളാകയ്യിലെ
കട്ടപിടിച്ച രക്തം കൊണ്ട്
പേടകത്തിന്‍ തുളകളടയ്ക്കുക.
ആഞ്ഞു തുഴയുക.

കുമാരസംഭവം
ഏഴാച്ചേരി രാമചന്ദ്രന്‍

കരുത്തിന്മേല്‍ കരുത്താടി- തിമിര്‍ക്കും തിറയാട്ടമാകാന്‍ കടല്‍ക്കൊള്ളക്കാര്‍ക്കു ജന്മം വിധിച്ചായോ നീ! അവരൊളിച്ചും പാത്തുമിങ്ങനെ വഴിമുടക്കിനുഴഞ്ഞുകയറി- ക്കൊടിപറക്കും കൊത്തളങ്ങളി- ലശുദ്ധം വിതറും. കൊഴുകൊഴുത്തോരകത്തമ്മകള്‍ സ്വീകരിയ്ക്കും, ചാരുപടിയില്‍ പുതിയ പുനിതം കേട്ടുവെറ്റില- ചവയ്ക്കും, തുപ്പും. ഒടുവിലൊഢ്യാണം വരേയ്ക്കും കരം നീളും കരം നീക്കി- ക്കടല്‍ത്തീരം കമ്പനിക്കാ- രടച്ചേ വാങ്ങും. ഇപ്പൊഴും കഥയിത്തരം; കളി- യുത്തമം തിരശീല മറവില്‍ രക്തപാനം വീര മാരുതി നടിയ്ക്കും നന്നായ്. പച്ചയേക്കാള്‍ കത്തിവേഷമി- തെന്നുവാഴ്ത്തിക്കണ്ണിറുക്കി- ക്കറ്റയോലച്ചൂട്ടുമായ്ത്തിരു- മേനി നടക്കൊള്ളും. ചെമ്പരത്തിച്ചായമേറ്റിയ വാഴനാരാം കുടല്‍മാല- ച്ചുണ്ടിയന്ന വൃകോദരക്കലി പട്ടു നേടുമ്പോള്‍, ആരവം പിരിയും; മരങ്ങളില്‍ മഞ്ഞുനീരിന്നിടയിലൂടെ- പ്പാവമുദയ ദിവാകരന്റെ തണുത്ത ചിരിയെത്തും. നെഞ്ചുപൊട്ടിച്ചിരിച്ചാലും കണ്ണിറുക്കിക്കരഞ്ഞാലും രണ്ടുമേ തിരിയാക്കുരുന്നുക- ളെന്‍ കിടാത്തന്‍മാര്‍. കത്തിയോ, ടൊളി ഭക്തി, ജീവിത- മുക്തിയെന്നു നിനയ്ക്കുമാര്യ- പ്പത്തിനേരായ്ത്തിരിയുവാനിനി- യെത്രനാള്‍ മകനേ? ‘മിത്ര ശത്രു’വിനെത്തിരിയ്ക്കാ- നിത്രകാലം കഴിഞ്ഞിട്ടും വൃത്തശാസ്ത്രവിശാരദന്‍ നീ പഠിച്ചില്ലെന്നോ? അര്‍ഥവും തര്‍ക്കവും കാമവു- മൊക്കെ നാവില്‍പ്പാഠമെന്നാല്‍ ശത്രുവേച്ചൂണ്ടും കനല്‍ വിരല്‍ നീ മറന്നായോ? ഒട്ടിയൊട്ടിച്ചേര്‍ന്നവന്‍, നിന്‍ ചുണ്ടിലൂടെ, ക്കണ്ണിലൂടെ- ച്ചുറ്റിക ശ്രീയാര്‍ന്നസത്യം തിന്നുതീര്‍ത്തേക്കാം. അതിനു മുന്നം താരകാസുര- നിഗ്രഹത്തിനു നീ സദാശിവ- തനയനാകണമെങ്കിലോ ഞങ്ങള്‍ക്കു പൊങ്കാല.

Comments
ന്നേല്‍ക്കുന്നു വീണ്ടും കാലം;
നാഥുറാം വിനായക
ഗോഡ്സെയുമൊപ്പം; തന്റെ
കൂപ്പുകൈകളില്‍ന ിന്നും
തെറിച്ച വെടിയുണ്ട
ആശ്രമനിശ്ശബ്ദത
തുളച്ചുകടക്കുന് നു.
പിന്നെയും നേര്‍രേഖയില്‍
സഞ്ചരിക്കുന്നൂ, മുന്നില്‍
ക്കണ്ടതിലൊക്കെത ്തുള
വീഴ്ത്തിക്കൊണ്ട നന്തമായ്"
~~~~~~~~~~~~~~~ ~~~
ഒരു പക്ഷെ
"നാഥുറാം വിനായക
ഗോഡ്സെയുമൊപ്പം"
എന്ന് പറയാതെ തന്നെ വളരെ അര്‍ത്ഥപൂര്‍ണ്ണ ം.
കാലം എന്നത് ഇന്ത്യയില്‍ ഇനി മറ്റൊരാളെയും വിശേഷിപ്പിയ്ക്ക ാന്‍ വയ്യാത്ത വിധം ആ മഹാനില്‍ അലിഞ്ഞു ചേര്‍ന്നിരിയ്ക് കുന്നു;കാലത്തില ്‍ ഗാന്ധിജിയല്ല,ഗാ ന്ധിജിയില്‍ കാലം.
നിശ്ശബ്ദത നഷ്ടപ്പെട്ട ആശ്രമത്തില്‍ നിന്നും ആ വെടിയുണ്ട നേരെ വരുന്നത് സമൂഹത്തിന്റെ നേര്‍ക്കാണ്...എല്ലാ സുരക്ഷിതത്ത്വങ് ങള്‍ക്കും ഇന്ന് തുള വീണിരിയ്ക്കുന്ന ു.
RSS feed for comments to this post