എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍

ജീവന്‍ സ്ഥലകാലങ്ങളെ സൃഷ്ടിക്കുന്നു!

സാബു ജോസ്

"ഒരു പ്രസ്താവന അക്കങ്ങളില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ശാസ്ത്രമല്ല, അഭിപ്രായം മാത്രമാണ്." - ലാസറസ് ലോങ്

ജന്തു മസ്തിഷ്ക്കം ചുറ്റുപാടുകളോട് എങ്ങനെ സംവദിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പ്രപഞ്ചബോധം സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട് കേവലപ്രപഞ്ചമെന്ന വാക്കിനുതന്നെ പ്രസക്തിയില്ല. സ്ഥലവും കാലവും പ്രപഞ്ചബോധമളക്കാന്‍ ജന്തുമസ്തിഷ്ക്കം സ്വീകരിക്കുന്ന ഉപകരണങ്ങളാണ്. സംവേദനങ്ങളെ ബാഹ്യമെന്നും ആന്തരികമെന്നും വേര്‍തിരിച്ചുകാണാന്‍ കഴിയില്ല. സൂക്ഷ്മ കണികകള്‍ മുതല്‍ സ്ഥൂലദ്രവ്യം വരെ എന്തും നിരീക്ഷകന്റെ സാന്നിദ്ധ്യനനുസരിച്ചാണ് പെരുമാറുന്നത്. ജന്തുബോധത്തിന്റെ സാന്നിധ്യമില്ലെങ്കില്‍ അവയെല്ലാം സാധ്യതാതരംഗങ്ങളായി മാത്രമേ പരിഗണിക്കാന്‍ കഴിയൂ. ബോധത്തിന്റെ അസാന്നിധ്യം ദ്രവ്യകണികകള്‍ക്കു നല്‍കുന്ന സാധ്യതാതലം മാത്രമാണ് ജന്തുമസ്തിഷ്ക്കത്തിന്റെ അഭാവം പ്രപഞ്ചത്തിനും നല്‍കുന്നത്. അതുകൊണ്ടുതന്നെ പ്രപഞ്ചഘടന വിവരിക്കുന്നതിന് ഒരു ജൈവകേന്ദ്രീകൃത മാര്‍ഗത്തിലൂടെ മാത്രമേ കഴിയൂ. ജന്തുബോധത്തിനു വെളിയില്‍ ഒന്നിനും, കാലത്തിനുപോലും സ്വതന്ത്രമായി നിലനില്‍ക്കാന്‍ കഴിയില്ല. സംഭവങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ കാലപ്രവാഹമായി ജന്തുമസ്തിഷ്ക്കം ആരോപിക്കുകയാണ് ചെയ്യുന്നത്. കാലത്തെപ്പോലെ തന്നെ സ്ഥലവും ഒരു വസ്തുവോ ഏതെങ്കിലുമൊരു ദ്രവ്യരൂപമോ അല്ല. സംഭവങ്ങളെ ബന്ധിപ്പിക്കാന്‍ ജന്തുമസ്തിഷ്ക്കം ഉപയോഗിക്കുന്ന ഒരു മാധ്യമം മാത്രമാണത്. ആമകള്‍ അവയുടെ പാര്‍പ്പിടം ചുമന്നു നടക്കുന്നതുപോലെ ജന്തുക്കള്‍ അവയുടെ ചുറ്റുമുള്ള സ്ഥലകാലങ്ങളെ ചുമന്നുകൊണ്ടാണ് സഞ്ചരിക്കുന്നത്. ഇവയ്ക്കൊന്നും സ്വതന്ത്രമായ നിലനില്‍പ്പില്ല.

ചിലന്തിവല കണ്ടിട്ടില്ലേ? ഒരു ചെറിയ ജീവി വളരെ ചെറിയൊരു പ്രദേശത്ത് ഇരപിടിക്കാന്‍ സ്ഥാപിച്ചിട്ടുള്ള ഒരു കെണി മാത്രമല്ല അത്. ചിലന്തിയെ സംബന്ധിച്ചിടത്തോളം വല അതിന്റെ ലോകമാണ്, പ്രപഞ്ചമാണ്. അതു ജനിക്കുന്നതും വളരുന്നതും ഭക്ഷണം കണ്ടെത്തുന്നതും ജീവിക്കുന്നതും മരിക്കുന്നതുമെല്ലാം ഈ വലയില്‍ തന്നെയാണ്. അതിനുവെളിയിലുള്ള ലോകം ചിലന്തിക്ക് അന്യമാണ്. ചിലന്തിവലയുടെ ഇഴകളാണ് ചിലന്തിയുടെ സ്ഥലകാലബോധം നിര്‍മിക്കുന്നത്. എന്നാല്‍ ചിലന്തിയില്ലെങ്കില്‍ വലയ്ക്ക് സ്വതന്ത്രമായ നിലനില്‍പ്പുമില്ല. അതുതന്നെയാണ് ജന്തുബോധത്തിന്റെ അസാന്നിധ്യത്തില്‍ പ്രപഞ്ചത്തിന്റെ അവസ്ഥയും. നിറം, ശബ്ദം, താപം ഇവയോടെല്ലാം ജന്തുമസ്തിഷ്ക്കം സംവദിക്കുന്നത് വ്യത്യസ്തമായാണ്. കാരണം ഇവയൊന്നും കേവല യാഥാര്‍ഥ്യങ്ങളല്ല. ജീവന്റെ സാന്നിധ്യമില്ലെങ്കില്‍ ഇവയ്ക്കൊന്നിനും സ്വതന്ത്രമായ നിലനില്‍പ്പില്ല. അപ്പോള്‍ ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാനം ജീവനാണ് എന്നു പറയാം, അല്ലെങ്കില്‍ അങ്ങനെയാണ് പറയേണ്ടത്.

മസ്തിഷ്ക്കത്തില്‍ മൂളലുകള്‍ ഉയര്‍ത്തുന്ന ഈ പരികല്‍പ്പന ബയോസെന്‍ട്രിസമെന്നാണറിയപ്പെടുന്നത്. വൈദ്യശാസ്ത്രത്തില്‍ ഡോക്ടറും ക്വാണ്ടം ഭൌതികജ്ഞനുമായ ഡോ. റോബര്‍ട്ട് ലാന്‍സ ആവിഷ്ക്കരിച്ച നൂതന പ്രപഞ്ചമാതൃകയാണ് ബയോസെന്‍ട്രിസം. ഗ്രീക്ക് ഭാഷയില്‍ ‘ജീവന്‍'(Bios) എന്നും ‘കേന്ദ്രം'(Kentron) എന്നും അര്‍ഥമുള്ള രണ്ടുവാക്കുകള്‍ കൂടിച്ചേര്‍ന്നാണ് ബയോസെന്‍ട്രിസം എന്ന പേര് ഉദ്ഭവിച്ചത്. ക്വാണ്ടം ഭൌതികത്തിലെ അനിശ്ചിതത്വ പ്രമാണത്തെ സമര്‍ഥമായി വ്യാഖ്യാനിക്കുന്ന ബയോസെന്‍ട്രിക് പ്രപഞ്ചമാതൃക മറ്റെല്ലാ പ്രപഞ്ചസിദ്ധാന്തങ്ങളില്‍നിന്നും ഒരുപാടകലെയാണ് സഞ്ചരിക്കുന്നത്. ആധുനിക പ്രപഞ്ചസിദ്ധാന്തങ്ങളെല്ലാം ഗണിതശാസ്ത്രത്തിന്റെ അടിത്തറയിലാണ് പണിതുയര്‍ത്തിയിട്ടുള്ളത്. ജീവശാസ്ത്രത്തെ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്ന പ്രവണതയാണ് എല്ലാ ഭൌതികശാസ്ത്രജ്ഞരും പൊതുവെ സ്വീകരിച്ചുവരുന്നത്. എന്നാല്‍ ഡോ. ലാന്‍സയുടെ സിദ്ധാന്തത്തിന്റെ കേന്ദ്രം ജീവനാണ്. രസതന്ത്രത്തെയും ഗണിത-ഭൌതിക ശാസ്ത്രങ്ങളെയും ഒഴിവാക്കുന്നുമില്ല. ജീവനു പ്രാധാന്യം നല്‍കാത്ത ഒരു ഭൌതികശാസ്ത്ര സിദ്ധാന്തത്തിനും ഉണ്മയുടെ ആഴങ്ങളിലെത്താന്‍ കഴിയില്ലെന്നാണ് ഡോ. ലാന്‍സ വാദിക്കുന്നത്. അദ്ദേഹത്തിന്റെ ഭാഷയില്‍ ബയോസെന്‍ട്രിസം സര്‍വതിന്റെയും സമ്പൂര്‍ണ സിദ്ധാന്തം തന്നെയാണ്.

ഡോ. ലാന്‍സയ്ക്ക് പെട്ടെന്നുണ്ടായ വെളിപാടൊന്നുമല്ല ബയോസെന്‍ട്രിസം. ദെക്കാര്‍ത്തെ, ഇമ്മാനുവല്‍ കാന്റ്, ലെബ്നിസ്, ബെര്‍ക്ക്ലി, ഷോപ്പന്‍ഹ്യൂര്‍, ബെര്‍ഗ്സണ്‍ തുടങ്ങിയ ഭൌതിക- തത്വശാസ്ത്ര വിദഗ്ധരുടെ ആശയങ്ങള്‍ ബയോസെന്‍ട്രിസത്തിന് അടിത്തറയായുണ്ട്. ജീവനും ബോധത്തിനും പ്രാധാന്യം നല്‍കാത്ത യാന്ത്രിക, മഹാവിസ്ഫോടന മാതൃകയില്‍നിന്നും ദൈവത്തിന്റെ കൈയ്യൊപ്പു പതിഞ്ഞ ആന്ത്രോപിക്- ഡിസൈനര്‍ മാതൃകകളില്‍നിന്നും വ്യക്തമായ അകലം പാലിക്കുന്ന ബയോസെന്‍ട്രിസം അതിസൂക്ഷ്മകണികകളുടെ അനിശ്ചിതത്വത്തിനും അടിസ്ഥാന ബലങ്ങളുടെ അനുസരണക്കേടിനും പ്രാപഞ്ചിക സ്ഥിരാങ്കങ്ങളുടെ അസ്ഥിരതയ്ക്കുമെല്ലാം കൃത്യമായി മറുപടി നല്‍കുന്നുണ്ട്. നിരവധി പ്രപഞ്ചങ്ങളുടെ മള്‍ട്ടിവേര്‍ഡ് പരികല്‍പ്പനയോട് മൃദുസമീപനം പുലര്‍ത്തുന്നതിനും ഡോ. ലാന്‍സ ശ്രമിക്കുന്നുണ്ട്. ബോധത്തിന്റെ നിരീക്ഷണമാണ് സ്ഥലകാലങ്ങളുടെ നിലനില്‍പിന് ആധാരം. സംഭവങ്ങളെ വര്‍ത്തമാനം, ഭൂതം, ഭാവി എന്നിങ്ങനെ തരംതിരിക്കുന്നത് ജന്തുമസ്തിഷ്കത്തിന്റെ ഒരുതന്ത്രം മാത്രമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവ മസ്തിഷ്ക കോശങ്ങളിലെ ന്യൂറോ-ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഒരു ഉപോല്‍പ്പന്നം മാത്രമാണ്. കാലവും അതിന്റെ പ്രവാഹവും മിഥ്യാധാരണകളാണ്. അതുപോലെ തന്നെയാണ് സ്ഥലവും. അത് കേവലമോ പരീക്ഷിച്ചറിയാന്‍ കഴിയുന്നതോ അല്ല. വസ്തുക്കള്‍ ജന്തുമസ്തിഷ്കത്തിലുണ്ടാക്കുന്ന സംവേദനങ്ങളാണ് സ്ഥലബോധം നിര്‍മിക്കുന്നത്. അവയാകട്ടെ ജന്തുമസ്തിഷ്കം ആര്‍ജിച്ചെടുത്ത ധാരണകളുടെയും അതിലൂടെ രൂപീകരിച്ച പരികല്‍പ്പനകളുടെയും സൃഷ്ടിയുമാണ്. അപ്പോള്‍ സ്ഥലകാലങ്ങളെ എങ്ങനെയാണ് നിര്‍വചിക്കേണ്ടത്? എന്താണോ സംഭവങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്. അതിനെ സ്ഥലമെന്നും അവയെ ക്രമീകരിക്കാന്‍ സ്വീകരിക്കുന്ന തന്ത്രമാണ് കാലമെന്നും പറയാം. ഇവ ജന്തുബോധത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അങ്ങനെ വരുമ്പോള്‍ സ്ഥലകാലങ്ങള്‍ കേവലമല്ലെന്നും അവ ജന്തുമസ്തിഷ്കത്തിന്റെ സൃഷ്ടിയാണെന്നും അംഗീകരിച്ചേ മതിയാവൂ.

ജീവന്‍ ആധാരമാക്കിയുള്ള ഒരു പ്രപഞ്ചം എങ്ങനെയാണ് ഉദ്ഭവിക്കുന്നത്? ഏതുതരത്തിലുള്ള ബോധത്തിന്റെ പ്രവര്‍ത്തനഫലമായാണ് ആദ്യപ്രപഞ്ചം രൂപീകൃതമായത്? എന്നാല്‍, പ്രപഞ്ചം സൃഷ്ടിയാണോ, സ്വയംഭൂവാണോ, തുടക്കവും ഒടുക്കവുമില്ലാത്തതാണോ എന്നൊന്നും ബയോസെന്‍ട്രിസം പരിഗണിക്കുന്നില്ല. ഇക്കാര്യത്തില്‍ നിരീക്ഷകന്റെ വ്യക്തിപരതയ്ക്കാണ് ഡോ. ലാന്‍സ പ്രാധാന്യം നല്‍കുന്നത്. വ്യക്തിയുടെ ബോധതലത്തിനനുസരിച്ച് പ്രപഞ്ചത്തെ സൃഷ്ടിയായോ, സ്വയംഭൂവായോ, സ്ഥിരസ്ഥിതമായോ കാണാം. അപ്പോഴും അതിനെല്ലാം അടിസ്ഥാനം ജീവനും ബോധവുമായി മാറുന്നുവെന്നതാണ് യാഥാര്‍ഥ്യം. സ്ഥലകാലങ്ങള്‍ യാഥാര്‍ഥ്യമാണോ, മിഥ്യയാണോ എന്നത് സാമാന്യ മസ്തിഷ്കത്തെ അലട്ടുന്ന പ്രശ്നമൊന്നുമല്ല. എന്നാല്‍, പ്രപഞ്ച ചിത്രം വരയ്ക്കുന്ന ഗണിതശാസ്ത്രജ്ഞര്‍ അവയെ സ്വതന്ത്രവും കേവലവുമായി പരിഗണിച്ച് വരയ്ക്കുന്ന പ്രപഞ്ചചിത്രങ്ങള്‍ അപൂര്‍ണവും, അര്‍ഥശൂന്യവും, അപകടകരവുമാണെന്നാണ് ഡോ. ലാന്‍സയുടെ മതം. പ്രപഞ്ചമെന്നാല്‍ അക്കങ്ങളും സമവാക്യങ്ങളും മാത്രമാണെന്നു കരുതുന്ന ഭൌതികശാസ്ത്രജ്ഞരുടെ മുന്‍വിധിയാണ് അത്തരം ചരിത്രനിര്‍മിതികളുടെ പരിമിതിയും.

സ്ഥലകാലങ്ങള്‍ ജന്തുമസ്തിഷ്കത്തിന്റെ ഭാവനയാണെന്ന് ബയോസെന്‍ട്രിസം വാദിക്കുന്നില്ല. എന്നാല്‍, സ്ഥലകാലങ്ങള്‍ സംവേദനക്ഷമമാകുന്നത് ജന്തുബോധത്തെ ആശ്രയിച്ചാണെന്ന കാര്യത്തില്‍ ഡോ. ലാന്‍സയ്ക്ക് സംശയവുമില്ല. അതവിടെയുണ്ട്, അല്ലെങ്കില്‍ അവിടെയില്ല എന്ന് ഒന്നിനെക്കുറിച്ചും വസ്തുനിഷ്ഠമായി പറയുന്നതില്‍ അര്‍ഥമൊന്നുമില്ല, കാരണം ജന്തുമസ്തിഷ്കത്തിന്റെ അഭാവത്തില്‍ പ്രപഞ്ചത്തെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല. പൌരസ്ത്യശാസ്ത്രവും പാശ്ചാത്യസാങ്കേതിക വിദ്യയും സമര്‍ഥമായി സംയോജിപ്പിക്കുന്നതിന് ബയോസെന്‍ട്രിസത്തില്‍ ഡോ. ലാന്‍സയ്ക്ക് സാധിക്കുന്നുണ്ട്. ക്വാണ്ടം ഭൌതികത്തിന്റെ ഉറപ്പുള്ള ഒരിത്തറയും ബയോസെന്‍ട്രിസത്തിനുണ്ട്. ഗണിതക്രിയകള്‍ കുത്തിനിറച്ച പരമ്പരാഗത പ്രപഞ്ചസിദ്ധാന്തങ്ങള്‍ക്കു പകരം ജീവന്‍ ആധാരമാക്കിക്കൊണ്ടുള്ള പുതിയ പ്രപഞ്ചചിത്രരചന തീര്‍ച്ചയായും കൌതുകകരമാണ്. കാരണം പ്രപഞ്ചം നാം സങ്കല്‍പിക്കുന്നതിനും വിചിത്രമാണ്. നമുക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നതിലും വിചിത്രമാണത്.

www.facebook.com/sabu.jose.735
Ph: 9656363145
This e-mail address is being protected from spambots. You need JavaScript enabled to view it

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh