എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍

ചലച്ചിത്രമേളകളില്‍
ഫാസിസം അരുത്

സജു കൊച്ചേരി

കേരളത്തിന്റെ പതിനേഴാമത് ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു. മറ്റ് അന്താരാഷ്ട്രാ ചലച്ചിത്രോത്സവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മേളയുടെ പ്രായം വളരെ കുറവാണ്. ഇന്ത്യയില്‍ ചലച്ചിത്രോത്സവങ്ങള്‍ക്ക് ഏതാണ്ട് അരനൂറ്റാണ്ടിലേറെ കാലത്തെ ചരിത്രമുണ്ട്. ഇന്ത്യയില്‍ നടക്കുന്ന മറ്റ് ചലച്ചിത്രമേളകളുമായി പ്രത്യേകിച്ച് ഗോവന്‍ മേളയുമായി താരതമ്യം ചെയ്യുമ്പോള്‍ ജനകീയത കൊണ്ടും സിനിമയുടെ തിരഞ്ഞെടുപ്പില്‍ കാണിക്കുന്ന ജാഗ്രത കൊണ്ടും കേരളത്തിന്റെ മേള തികച്ചും വേറിട്ടു നില്‍ക്കുന്നു. കുറഞ്ഞ കാലം കൊണ്ടുതന്നെ ആഗോളവും ദേശീയവുമായ ശ്രദ്ധനേടിക്കഴിഞ്ഞത് ചെറിയ കാര്യമല്ല. ചലച്ചിത്രക്കാദമി, ഫിലിം സൊസൈറ്റികളുടെ ഫേഡറേഷന്‍, സിനിമ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കാറുള്ളത്. ചലച്ചിത്രങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ചലച്ചിത്ര അക്കാദമിയാണ്്. സിനിമ മേഖലയിലെ പ്രമുഖരായിരിക്കും സിനിമകള്‍ നിര്‍ദ്ദേശിക്കുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ചരിത്രം ജനാധിപത്യത്തിന്റെ ധാരയോടാണ് ചേര്‍ന്ന് നില്‍ക്കുന്നത്. ഇപ്പോള്‍ ഗണേഷ്കുമാര്‍ സിനിമാ മന്ത്രിയായതിന് ശേഷമുള്ള ചലച്ചിത്രോത്സവ സംഘാടനം ഫാസിസത്തിന്റെ ചരിത്രവും പങ്കുവെക്കുന്നുണ്ട്. ഓപ്പണ്‍ ഫോറം ഒഴിവാക്കിയത് പോലുള്ള കാര്യങ്ങളില്‍ ഈ ഫാസിസം കാണാനാവും. ഓപ്പണ്‍ഫോറം ചലച്ചിത്രോത്സവത്തിന്റെ ജനധിപത്യമുഖമാണ്. ഇത് ഒഴിവാക്കി എന്നതിലൂടെയാവും പതിനേഴാമത് മേളയെ വരും നാളുകളില്‍ ഓര്‍മ്മിക്കുക.

കേരളത്തിലെ ചലച്ചിത്രമേളകളുടെ തുടക്കം ഫിലിം സൊസൈറ്റികളിലൂടെ ആണ്. എഴുപതുകളില്‍ ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനം വളരെ സജീവമായിരുന്നു. കോഴിക്കോട്ട് അശ്വനി ഫിലിം സൊസൈറ്റിയും തിരുവനന്തപുരത്ത് ചിത്രലേഖയും ഇതില്‍ എടുത്ത് പറയേണ്ടവയാണ്. 1980 ല്‍ കോഴിക്കോട് പുഷ്പ തിയേറ്ററില്‍ അശ്വനി ഫിലിം സൊസൈറ്റി സംഘടിപ്പിച്ച പതിനാല് ദിവസം നീണ്ടുനിന്ന ചലച്ചിത്രമേള ഫിലിം സൊസൈറ്റികളുടെ മേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ഫിലിം ആര്‍ക്കൈവ്സിന്റെയും എംബസികളുടെയും സഹായത്തോടെയായിരുന്നു ആദ്യകാലത്തെ മേളകള്‍ സംഘടിപ്പിക്കപ്പെട്ടത്. എറണാകുളത്തും കോഴിക്കോടുമായി നടന്ന ആദ്യത്തെ ചലച്ചിത്രമേളകള്‍ ചലച്ചിത്രക്കാദമി രൂപികരിക്കുന്നതിന് മുമ്പാണ് നടന്നത്. 1994 ലാണ് ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്രമേള നടത്തുന്നത്.

കുറാസോവ, ബര്‍ഗ്മാന്‍, ഹിച്ച്കോക്ക്, ഫെല്ലിനി, സനുസി, മക്മല്‍ബഫ്, മജീദ്മജീദി, കിംകീദ്യുക്ക്, പോള്‍കോക്സ് തുടങ്ങിയവരും മൃണാള്‍സെന്‍, ഗിരീഷ് കാസറവള്ളി, ശ്യാം ബെനഗല്‍ എന്നിവരും മലയാളിക്ക്് സുപരിചിതമാവുന്നത് ഈ ചലച്ചിത്രോത്സവത്തിലൂടെ തന്നെയാണ്. സാംസ്കാരിക കേരളത്തിന്റെ ഒട്ടനവധി സംഭാവനകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു ചലച്ചിത്രമേളയുടെ സംഘാടനം. ഈ മേളയുടെ സംഘാടനത്തില്‍ സുവര്‍ണലിപികളില്‍ എഴുതേണ്ട പേരാണ് പി.ജിയുടേത്. അദ്ദേഹത്തിന്റെ മേല്‍നോട്ടം സംഘാടനത്തിന് ഉണ്ടായിരുന്നു. പരിമിതമായ സൌകര്യത്തോടെ സംഘടിപ്പിച്ച മൂന്നാമത്തെ ചലച്ചിത്രോത്സവം സംഘാടനം കൊണ്ടും ലോകോത്തര സിനിമകളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

എറണാകുളം സെന്റ് ആല്‍ബര്‍ട്ട് സ്കൂളിന്റെ വെറും തറയില്‍ കമ്പ്യുട്ടറും പ്രോജക്ടറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ടായിരുന്നു ഈ മേള നടത്തിയത്. അന്ന് ഇ കെ നായനാര്‍ മുഖ്യമന്ത്രിയും ടി കെ രാമകൃഷ്ണന്‍ സാസ്കാരിക വകുപ്പ് മന്ത്രിയുമായിരുന്നു. ടി കെ രാമകൃഷ്ണന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചശേഷം മാറിനിന്നില്ല. മറിച്ച് ആദ്യാവസാനം മികച്ച സംഘാടകനായി ഫിലിം ഫെസ്റിവലിന്റെ ഭാഗമായി. മേളയുടെ കോ-ഓഡിനേറ്റര്‍ മീരാസാഹിബ്, നാഷണല്‍ ഫിലീം ആര്‍ക്കൈവ് സ്ഥാപകന്‍ പി.കെ നായര്‍, സെബാസ്റ്യന്‍പോള്‍ എന്നിവരുടെ ഇടപെടല്‍ മേളയ്ക്ക് ദിശാബോധം നല്‍കി. ആ വര്‍ഷമാണ് മേളയില്‍ പ്രതിനിധികളല്ലാത്ത പൊതുജനങ്ങള്‍ക്കുവേണ്ടി ലൈഫ് ഈസ് ബ്യുട്ടിഫുള്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ചത്. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജി ജോര്‍ജ് എന്നീ പ്രതിഭകളുടെ അടയാളങ്ങള്‍ അന്നും ചലച്ചിത്രോത്സവത്തിന്റെ അഭിമാനമായിരുന്നു. അന്നത്തെ മേളയുടെ മറ്റൊരാകര്‍ഷണം മമ്മൂട്ടിയായിരുന്നു. അദ്ദേഹം ഷൂട്ടിംങ് സെറ്റില്‍ നിന്നും എല്ലാ ദിവസവും മേളയ്ക്ക് എത്തി. നാലാമത് മേളയിലാണ് FIAPF (International Federation of Film Producers Association) നെ പ്രതിനിധീകരിച്ച് ഫില്ലിസ്മുറെ ചലച്ചിത്രമേള സന്ദര്‍ശിക്കുന്നത്. ആ വര്‍ഷം മുതല്‍ IFFK FIAPF അംഗീകാരവും ലഭിച്ചു. ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് അക്കാലത്ത് കേവലം സിനിമ വ്യവസായികളോ, ഉദ്യോഗസ്ഥരോ, സര്‍ക്കാര്‍ ഏജന്‍സികളോ ആയിരുന്നില്ല ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരുന്നത് എന്നാണ്. ഇപ്പോഴത്തെ സംഘാടനത്തിന്റെ രീതികള്‍ കാണുമ്പോള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കച്ചവടസിനിമാ ലോബി ചലച്ചിത്രമേള കയ്യടക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മൊബൈല്‍ ഫോണിലടക്കം ലോകത്തിലെ ഏത് സിനിമയും ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്ന ഇന്നത്തെ കാലത്ത് ചലച്ചിത്രോത്സവത്തിന് എന്ത് പ്രസക്തിയാണുള്ളത്? ശീതീകരിച്ച തീയേറ്ററിലിരുന്ന് സിനിമ കണ്ട് ആസ്വദിക്കപ്പെടുക മാത്രമല്ല ചലച്ചിത്രമേളയുടെ ലക്ഷ്യം. ലോകത്തിന്റെ എല്ലാ ഭാഗത്തെയും ജീവിതവും സംസ്കാരവും രാഷ്ട്രീയസാഹചര്യവും അവരനുഭവിക്കുന്ന പ്രശ്നങ്ങളും ഒരുതരത്തിലല്ലെങ്കില്‍ വേറൊരുതരത്തില്‍ സമാനസ്വഭാവമുള്ളതാണ്. സിനിമകള്‍ പങ്കുവെക്കുന്ന ജീവിതസാഹചര്യങ്ങളും പ്രശ്നങ്ങളും സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളുമെല്ലാം ഏതാണ്ട് സമാനസ്വഭാവമുള്ളതുമാണ്. സൌഹൃദങ്ങളുടെ പങ്കുവെയ്പ്പുകളും കൂട്ടായ്മകളും പ്രതിഷേധങ്ങളും ചലച്ചിത്രമേളയുടെ ഭാഗമായി ഉണ്ടാവുന്നുണ്ട്. ചലച്ചിത്രാസ്വാദകര്‍ക്ക് പുറമേ എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, ഫെമിനിസ്റുകള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മണ്ഡലങ്ങളിലുള്ള ആക്ടിവിസ്റുകള്‍ എന്നിവര്‍ ഓരോ ചലച്ചിത്രമേളകളിലും ഒത്തുകൂടുന്നു. സിനിമകള്‍ കണ്ടിറങ്ങിയ ഒരോരുത്തരും അവയെ വ്യാഖ്യാനിക്കുകയും പുനര്‍വായിക്കുകയും ചെയ്യുന്നു. ഇത് വളരെ പ്രസക്തമായി കാര്യമാണ്.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ചരിത്രം ജനാധിപത്യത്തിന്റെ ധാരയോടാണ് ചേര്‍ന്ന് നില്‍ക്കുന്നത്. ഇപ്പോള്‍ ഗണേഷ്കുമാര്‍ സിനിമാ മന്ത്രിയായതിന് ശേഷമുള്ള ചലച്ചിത്രോത്സവ സംഘാടനം ഫാസിസത്തിന്റെ ചരിത്രവും പങ്കുവെക്കുന്നുണ്ട്. ഓപ്പണ്‍ ഫോറം ഒഴിവാക്കിയത് പോലുള്ള കാര്യങ്ങളില്‍ ഈ ഫാസിസം കാണാനാവും. ഓപ്പണ്‍ഫോറം ചലച്ചിത്രോത്സവത്തിന്റെ ജനധിപത്യമുഖമാണ്. ഇത് ഒഴിവാക്കി എന്നതിലൂടെയാവും പതിനേഴാമത് മേളയെ വരും നാളുകളില്‍ ഓര്‍മ്മിക്കുക. 1988’ല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഗോവ സ്ഥിരം വേദിയാകും മുമ്പ്) തിരുവനന്തപുരത്ത് നടന്നു. അന്ന് പി.ജി ആയിരുന്നു ചലച്ചിത്രോത്സവകമ്മിറ്റിയുടെ ചെയര്‍മാന്‍. അദ്ദേഹത്തെ കൂടാതെ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടുന്ന പ്രമുഖരുടെ ആശയമായിട്ടാണ് ഓപ്പണ്‍ഫോറം രൂപപ്പെടുന്നത്. ‘സംഗമം' (Meet Together) എന്ന പേരിലാരംഭിച്ച ഒപ്പണ്‍ഫോറം ലോകത്തെ പല ചലച്ചിത്രമേളകളും കടമെടുക്കുകയായിരുന്നു. പ്രേക്ഷകരും ചലച്ചിത്രപ്രവര്‍ത്തകരും തമ്മിലുള്ള ഈ മുഖാമുഖത്തിലാണ് യഥാര്‍ത്ഥത്തില്‍ ചലചിത്രത്തിന്റെ രാഷ്ട്രിയവും, സാങ്കേതികവുമായ മറ്റെല്ലാതലങ്ങളും അനാവൃതമാവുന്നത്. പ്രേക്ഷകസമൂഹത്തിന്റെ അഭിരുചിയില്‍ വന്നമാറ്റങ്ങള്‍, അവരുടെ താല്പര്യങ്ങള്‍ വിമര്‍ശനം, ആസ്വദാനം എന്നിവയാവും സിനിമാ പ്രവര്‍ത്തകരുടെ അടുത്ത സിനിമയുടെ ഊര്‍ജം. കഴിഞ്ഞ വര്‍ഷം ഷെറി എന്ന സംവിധായകന്റെ ‘ആദിമധ്യാന്തം' പ്രദര്‍ശനാനുമതി നിഷേധിച്ചതിനു പിന്നാലെ നടന്ന വിവാദവും, ഓപ്പണ്‍ഫോറത്തിലെ ശക്തമായ ഇടപെടല്‍ കൊണ്ട് ആ സിനിമ പ്രദര്‍ശിപ്പിക്കേണ്ടിവന്നതും സംവാദത്തിന്റെ കരുത്ത് ബോധ്യപ്പെടുത്തുന്നു. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ഓപ്പണ്‍ഫോറം രൂപവും ഭാവവും മാറ്റി മീറ്റ് ദ ഡയരക്ടര്‍ (meet the directors) എന്ന പേരില്‍ കൈരളിയുടെ അകത്തളത്തില്‍ സര്‍വ്വനിയന്ത്രണത്തോടെയും നടത്തുന്നതായി വരുത്തിതീര്‍ക്കുന്നുണ്ട്. ഇതാര്‍ക്ക് വേണ്ടിയാണ്. സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയല്ല. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റായിരുന്ന ഹിറ്റ്ലര്‍ കലാകാരന്‍മാരെയും സിനിമയേയും എന്നും ഭയന്നിരുന്നു. ഈ ജനാധിപത്യ കാലത്തും നമ്മുടെ ഭരണാധികാരികള്‍ കലയേയും സിനിമയേയും ഭയക്കുന്നു എന്നതിന്റെ തെളിവാണ് ഓപ്പണ്‍ഫോറത്തിനും, സൌഹൃദക്കൂട്ടായ്മകള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക്.

സംഘാടനത്തിലെ പിഴവുകള്‍ കൊണ്ട് കുപ്രസിദ്ധമായ 16-ാമത് മേളയില്‍ നിന്നും 17ലേക്ക് എത്തുമ്പോള്‍ കുറെ തൊലിപ്പുറ പരിപാടികള്‍ ചെയ്ത് ഗണേശകുമാര്‍ മുഖം മിനുക്കുകയാണ്. ‘മേള കാണാന്‍ വരുന്നവര്‍ അശ്ളീലസിനിമ കാണാനാണ് വരുന്നത്' എന്നത് പോലുള്ള പ്രസ്താവനകള്‍ വിളിച്ച് പറയുന്ന ആ തിരുവാ അടച്ച് വെച്ചത് തന്നെ വലിയ കാര്യമാണ്. കെ.ജി ജോര്‍ജിന്റെ ‘ഇര'കള്‍ എന്ന സിനിമയില്‍ ഒരു വേഷം ചെയ്തു എന്നതൊഴിച്ചാല്‍ നാലാംകിട കച്ചവട സിനിമകളില്‍ നായകന്റെ കൂട്ടാളിയായും കൂട്ടികൊടുപ്പുകാരനായും അഭിനയിച്ചതല്ലാത്ത മറ്റോരു കേമത്തരവും ഗണേശ്കുമാറിന്റെ അഭിനയ ജീവിതത്തിനില്ല. കച്ചവടസിനിമകളുടെ ചേരുവകള്‍ അടിച്ചുമാറ്റിയും മോഷ്ടിച്ചും സിനിമ നിര്‍മ്മിക്കുന്ന അക്കാദമി ചെയര്‍മാനും അവകാശപ്പെടാന്‍ വലുതായൊന്നുമില്ല. ആ തിരിച്ചറിവ് കൊണ്ട് ഈ വര്‍ഷം ചലച്ചിത്രമേളയുടെ സംഘാടനത്തിന് ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ ഒരു ഉപദേശക സമിതിയുണ്ടാക്കി പ്രവര്‍ത്തിപ്പിച്ചു. അവരുടെ സഹായം കൊണ്ട് ഗണേശ്കുമാറിന്റെ ചലച്ചിത്രോത്സവം വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോയി. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ മേളയുടെ ജനാധിപത്യമൂല്യങ്ങള്‍ തിരികെ പിടിക്കാനുള്ള പ്രതിഷേധങ്ങളൊന്നും മേളയുടെ ആരംഭഘട്ടത്തില്‍ കണ്ടില്ല. 16-ാമത് മേളയില്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് വരെ പ്ളക്കാര്‍ഡുകളുമായി ഇറങ്ങിയ പ്രതികരണ ബുജികളെയും ഇപ്രാവശ്യം ഗണേശ്കുമാര്‍ കുപ്പിയിലാക്കിയിരിക്കുന്നു.

ഫാസിസത്തിന്റെ മുഖാവരണമിട്ട ഇത്തരത്തിലുള്ള ചില കാര്യങ്ങളെ പ്രതിരോധിക്കുന്നതിന് ജനാധിപത്യത്തിന്റെ കാവല്‍ക്കാരെപ്പോലെ ചില പുരോഗമനമനസുകള്‍ വന്നതിനും 17-ാമത് ചലച്ചിത്രോത്സവ വേദി സാക്ഷിയായി. പി ജി പവലിയന്‍ എന്ന പേരില്‍ ഓപ്പണ്‍ഫോറവും സംവാദവുമായി ഫിലിം സൌസൈറ്റി പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നു. അത്തരത്തിലുള്ള നാമ്പുകള്‍ തന്നെയാണ് ചലച്ചിത്രോത്സവ വേദികള്‍ സൃഷ്ടിക്കുന്നത്. ആ തിരിച്ചറിവിന്റെ പുറത്ത് വരും കാലങ്ങളിലെ ചലച്ചിത്രോത്സവങ്ങള്‍ മനോഹരങ്ങളായിരിക്കും എന്ന് പ്രതീക്ഷിക്കാം.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh