കളിയും വിശപ്പും
എ എന്‍ രവീന്ദ്രദാസ്
![]() |
|
സ്കൂള്‍വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ചില്ലറനാണയത്തുട്ടുകള്‍ക്കായിരുന്നു തോര്‍പ് മത്സരിച്ചതെന്നു കണ്ടെത്തിയിട്ടുകൂടി നിയമത്തിന്റെ ചട്ടക്കൂട്ടില്‍നിന്ന് കടുകിടെ വ്യതിചലിക്കാന്‍ ഒളിമ്പിക് സമിതി തയ്യാറായില്ല. എന്നാല്‍ പ്രൊഫഷണല്‍ തരംഗം ഇരുകരങ്ങളും നീട്ടി തോര്‍പിനെ സ്വീകരിച്ചു. അദ്ദേഹം അമേരിക്കന്‍ ഐക്യനാടുകളിലെ എക്കാലത്തെയും വലിയ കായികതാരമായി. നിരാശനായ തോര്‍പ് കുറച്ചുകാലം ബേസ്ബോള്‍ കളിച്ച് ജീവിതം പുലര്‍ത്തി. ഒടുവില്‍ കടുത്ത ദാരിദ്യ്രത്തില്‍ അമര്‍ന്ന തോര്‍പ് 1953ല്‍ ടൊറന്റോവില്‍ ഹൃദയാഘാതംമൂലം മരിച്ചു. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ പാവപ്പെട്ട റെഡ് ഇന്ത്യന്‍ ബാലന്‍ ജീവിക്കാന്‍വേണ്ടിയായിരുന്നു ബേസ് ബോള്‍ കളിച്ചത്. ഒളിമ്പിക്സിന്റെ നിയമങ്ങളൊന്നും വിശപ്പിനറിയില്ലായിരുന്നു. |
ഒളിമ്പിക്സില്‍ പെന്റാത്ലണും ഡെക്കാത്ലണും ഒരേസമയം കൈയടക്കിയ ഒരേയൊരു ചാമ്പ്യനായ തോര്‍പ് പെന്റാത്ലണില്‍ ജാവലിന്‍ത്രോ ഒഴിച്ചുള്ള ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനത്തുനിന്നു. തൊട്ടടുത്ത എതിരാളിയേക്കാള്‍ ഇരട്ടിസ്കോറോടെയാണ് അദ്ദേഹം വിജയിച്ചത്. എല്ലാ റെക്കോഡും തകര്‍ത്ത് ഡെക്കാത്ലണില്‍ സാധ്യമായ 10,000ല്‍ 8412 പോയിന്റു നേടി. വെങ്കല പ്രതിമയും രത്നഖചിതമായ കൂറ്റന്‍ പാനപാത്രവും തോര്‍പിന് സമ്മാനിച്ച സ്വീഡനിലെ രാജാവ് ഗുസ്താവ് വികാരാധീനായി പറഞ്ഞു: 'സര്‍, അങ്ങാണ് ലോകത്തിലെ ഏറ്റവും മഹാനായ അത്ലീറ്റ്.
390 സ്പോര്‍ട്സ് ലേഖകരും പ്രേക്ഷകരും പങ്കെടുത്ത 1950ലെ ഒരു വോട്ടിങ്ങില്‍ ജിം തോര്‍പിനെ 20ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പ്രത്യക്ഷപ്പെട്ട ഏറ്റവും മികവാര്‍ന്ന അത്ലീറ്റായി തെരഞ്ഞെടുത്തു. തോര്‍പിന്റെ ജീവിതകഥ ആധാരമാക്കി ബര്‍ട്ട് ലങ്കസ്റാര്‍ അഭിനയിച്ച 'മാന്‍ ഓഫ് ബ്രോണ്‍സ്' എന്ന സിനിമയും പുറത്തുവന്നു. 1927വരെ ഡെക്കാത്ലണില്‍ ജിംതോര്‍പിന്റെ റെക്കോഡിന് ഇളക്കംതട്ടിയതേയില്ല. എന്നാല്‍, തന്റെ കായികജീവിതത്തിന്റെ പാരമ്യതയില്‍ നില്‍ക്കേ, ശോകപര്യാവസാനിയായ ഒരു സംഭവത്തിന്റെ നീരാളിപ്പിടുത്തമായി 1912 അവസാനത്തോടെ സ്പോര്‍ട്സ് ലോകത്തെ ഞെട്ടിച്ച കളങ്കം അദ്ദേഹത്തില്‍ അര്‍പ്പിതമായി എന്നതാണ്. സ്വീഡനിലെ രാജാവ് വച്ചുകൊടുത്ത കിരീടവുമായി ജിം തോര്‍പ് നില്‍ക്കുന്ന ചിത്രം പത്രങ്ങളില്‍ വന്നു. റോക്കിമൌണ്ട് എന്ന പ്രൊഫഷണല്‍ ബേസ്ബോള്‍ ടീമില്‍ കളിച്ചിരുന്ന ജിം തോര്‍പ്് തന്നെയാണിതെന്ന് തിരിച്ചറിഞ്ഞ പത്രലേഖകര്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നു ചൂണ്ടിക്കാട്ടി. അമച്വര്‍ അത്ലറ്റിക് യൂണിയന്‍ അവരുടെ നിയമം നടപ്പാക്കി. തോര്‍പിന് ഒറ്റയടിക്ക് എല്ലാം നഷ്ടമായി. ഐഒസി അദ്ദേഹത്തിന്റെ മെഡലുകള്‍ തിരിച്ചുവാങ്ങി. തോര്‍പിന്റെ പേര് ഒളിമ്പിക് രേഖകളില്‍നിന്നു മാറ്റിയ ഐഒസി രണ്ടാം സ്ഥാനക്കാരനായ സ്വീഡനിലെ ഹ്യൂഗൊവെസ്ളാന്‍ഡറെ ചാമ്പ്യനായി പ്രഖ്യാപിച്ചു.
സ്കൂള്‍വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ചില്ലറനാണയത്തുട്ടുകള്‍ക്കായിരുന്നു തോര്‍പ് മത്സരിച്ചതെന്നു കണ്ടെത്തിയിട്ടുകൂടി നിയമത്തിന്റെ ചട്ടക്കൂട്ടില്‍നിന്ന് കടുകിടെ വ്യതിചലിക്കാന്‍ ഒളിമ്പിക് സമിതി തയ്യാറായില്ല. എന്നാല്‍ പ്രൊഫഷണല്‍ തരംഗം ഇരുകരങ്ങളും നീട്ടി തോര്‍പിനെ സ്വീകരിച്ചു. അദ്ദേഹം അമേരിക്കന്‍ ഐക്യനാടുകളിലെ എക്കാലത്തെയും വലിയ കായികതാരമായി. നിരാശനായ തോര്‍പ് കുറച്ചുകാലം ബേസ്ബോള്‍ കളിച്ച് ജീവിതം പുലര്‍ത്തി. ഒടുവില്‍ കടുത്ത ദാരിദ്യ്രത്തില്‍ അമര്‍ന്ന തോര്‍പ് 1953ല്‍ ടൊറന്റോവില്‍ ഹൃദയാഘാതംമൂലം മരിച്ചു. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ പാവപ്പെട്ട റെഡ് ഇന്ത്യന്‍ ബാലന്‍ ജീവിക്കാന്‍വേണ്ടിയായിരുന്നു ബേസ് ബോള്‍ കളിച്ചത്. ഒളിമ്പിക്സിന്റെ നിയമങ്ങളൊന്നും വിശപ്പിനറിയില്ലായിരുന്നു. അത് വിനയായിത്തീരുകയും ചെയ്തു. തോര്‍പിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും 39 വര്‍ഷത്തെ ശ്രമഫലമായി, അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ക്ക് ഡ്യൂപ്ളിക്കേറ്റ് മെഡലുകള്‍ നല്‍കി. 1983 ജനുവരി 18നായിരുന്നു ഐഒസി മഹത്തായ ഈ തിരുത്തല്‍ നടത്തിയത്.