ദമയന്തിയും മൂസക്കോയയും
ചില സാങ്കേതിക പ്രശ്നങ്ങളും
മെല്‍വിന്‍ ക്ലേരമെന്റ്
എല്ലാവിധത്തിലും തികഞ്ഞ ഒരദ്ധ്യാപകന്‍ അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും സഹാദ്ധ്യാപകര്‍ക്കും പ്രത്യേകിച്ച് മാനേജുമെന്റിനും ആളിനോട് വലിയ കാര്യമാണ്, വല്യ മതിപ്പാണ്.
ആള് എല്ലാം കൊണ്ടും തികഞ്ഞ യോഗ്യനെന്ന് സാരം. പക്ഷേ..,
ആ 'പക്ഷേ' എന്ന പദത്തില്‍ ഒരു ഗൂഢധ്വനി ഒളിഞ്ഞുകിടപ്പുള്ള വിവരം മാന്യവായനക്കാര്‍ക്ക് തിരിച്ചറിയാമല്ലോ. തത്കാലം നമ്മുടെ 'പക്ഷേ'യും അതിന്റെ ഗൂഢാര്‍ത്ഥവും അവിടെ നില്‍ക്കട്ടെ. നമുക്ക് മറ്റൊരാളെ പരിചയപ്പെടാം.
പേര്?
ദമയന്തി പി.ടി.
തറവാട്ടുപേര്?
പൂവത്താം തൊടി
വിദ്യാഭ്യാസ യോഗ്യത?
പ്ളസ് ടൂവിന് പഠിക്കുന്നു.
രണ്ടാം ഭാഷ?
മലയാളം
മൂസമാഷുമായുള്ള ബന്ധം?
സാറാണ് ഞങ്ങളെ മലയാളം പടിപ്പിക്കുന്നത്. പിന്നെ..,
വീണ്ടും മറ്റൊരു ഗൂഢാര്‍ത്ഥമുള്ള പദം 'പിന്നെ'. അതിന് അല്‍പം നാണത്തിന്റെ അകമ്പടിയുമുണ്ട്. ഇനി ചില പ്രസ്താവനകള്‍:
ബഹുമാനപ്പെട്ട കോളേജ് പ്രിന്‍സിപ്പാള്‍ ഗോപാലകൃഷ്ണന്‍ മാഷ് കണ്ണുശുദ്ധി വരുത്തി കണ്ണട ശരിയാക്കികൊണ്ട്: "എങ്കിലും ഒരു അദ്ധ്യാപകനായ അയാള്‍ പഠിപ്പിക്കുന്ന കുട്ടിയോട് അത് ചെയ്യാന്‍ പാടുണ്ടോ? അതും കഴിഞ്ഞ ഇരുപത്തിനാല് കൊല്ലമായി മാന്യമായി നടത്തിക്കൊണ്ടുപോകുന്ന ഈ സ്ഥാപനത്തില്‍ വച്ച്. സ്ഥാപനത്തിന്റെ പേര് കളയാനായി...''
ഇംഗ്ളീഷിന്റെ ജോണ്‍ സാമുവല്‍ മാഷ്:
"ഇറ്റ് ഈസ് ടൂ മച്ച്.. അതൊരിക്കലും നാം എന്‍കറേജ് ചെയ്യാന്‍ പാടുള്ളതല്ല. അതും ഒരു ടീച്ചര്‍ സ്വന്തം സ്റുഡന്റിനോട്. വെരി ഷെയിം.. എനി വേ, ഹീ ഈസ് എ ഗുഡ് ടീച്ചര്‍... ദാറ്റ് ഈസ് എ ഫാക്റ്റ്..''
"ഓന്‍ ചെയ്തത് അഹമ്മതിയല്ലേ... നാട്ടില് എത്ര ഞമ്മളാള് ക്കുട്ട്യോള്ണ്ട്. എന്നിട്ടും ഓന്‍ ഒരു ഹിന്ദു പെണ്ണിന്റെ പിന്നാലെ പോണോ? കള്ള ഹിമാറ്...'' ചായക്കടക്കാരന്‍ മാമുക്കോയ.
"ഇതൊരു വല്യ പ്രശ്നാ.. ഒരു മുസ്ളീം ചെറുപ്പക്കാരന്‍ അതും ഒരു ഹിന്ദുകുട്ടിയെ... വര്‍ഗ്ഗീയതയ്ക്ക് മറ്റെവിടെയങ്കിലും പോണോ?'' പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ട് വാസുദേവക്കുറുപ്പ്.
ഇനി കഥാകാരന്‍ എന്ന നിലയില്‍ എന്റെ ചില സംശയങ്ങള്‍.
1. ഒരു അദ്ധ്യാപകന് അവന്റെ തന്നെ വിദ്യാര്‍ത്ഥിനിയെ സ്നേഹിക്കാന്‍ പാടില്ലെന്നുണ്ടോ?
2. ഒരുവന് ഒരു അന്യമതസ്ഥയെ പ്രേമിക്കാന്‍ പാടില്ലെന്നുണ്ടോ?
ഇനിയൊരു വില വിവരപട്ടിക:
|
നമ്പര്‍ |
വസ്തു |
അളവ് |
വില.ക |
| 1 |
അരി (കുറുവ |
1 കിലോ |
27 |
| 2 |
മുളക് |
1 കിലോ |
83 |
| 3 |
ഉപ്പ് |
1 |
15 |
| 4 |
വെളിച്ചെണ്ണ |
1 |
87 |
| 5 |
കിടക്ക (മെഡിക്കല്‍കോളേജ്, പേവാര്‍ഡ്) |
1 | 450 |
| 6 |
പായ |
1 | 140 |
| 7 |
Ist std (English Medium) |
1 |
50000 |
| 8 |
Ist std (Malayalam Medium) Govt. School |
1 |
25000 |
| 9 |
ഡോക്ടര്‍ ഫീസ് (ജനറല്‍) സ്പെഷലിസ്റ് |
250 |
NB: വിലവിവര പട്ടിക അപൂര്‍ണ്ണം.
നിത്യോപയോഗ സാധാനങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും രോഗപ്രതിരോധ മരുന്നുകള്‍ക്കും എന്തിനേറെ അത്യാവശ്യ രക്ഷോപാധിയായ വിഷത്തിനുപോലും വില കുത്തനെ കേറുന്ന ഈ കാലഘട്ടത്തില്‍ മേല്‍ചൊന്ന (അനവസരമായ) ചോദ്യങ്ങള്‍ക്കും ചിന്തകള്‍ക്കും എന്ത് പ്രസക്തിയെന്നാവും നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ മാര്‍ക്കറ്റില്‍ ഒരു നയാപൈസപോലും വിലയില്ലാത്ത മനുഷ്യജ•ങ്ങള്‍ക്ക് ചിലപ്പോള്‍ അപ്രതീക്ഷിതമായ പ്രാധാന്യം ലഭിക്കുന്ന ചില അസുലഭമഹൂര്‍ത്തങ്ങള്‍ ഉണ്ടാവാറുണ്ട്.
അതെ, ഇവിടെ മൂസകോയയെന്ന പാരലല്‍ കോളേജ് മാഷിനും ദമയന്തിയെന്ന പ്ളസ്ടൂ വിദ്യാര്‍ത്ഥിനിക്കും അത്തരത്തിലുള്ളൊരു അസുലഭമഹൂര്‍ത്തം കൈവന്നിരിക്കുകയാണ്. അവര്‍ പൊടുന്നനെ ജനമദ്ധ്യത്തില്‍ പ്രധാന്യമര്‍ഹിക്കുന്നവരായി മാറിയിരിക്കുന്നു. അപ്പോള്‍ എന്റെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പ്രസക്തിയുണ്ടെന്നല്ലേ സാരം.
നിങ്ങളുടെ ഉത്തരങ്ങളും മറ്റ് സംശയങ്ങളും നിവാരണങ്ങളും
moosa vs damayandi @gmail.com എന്ന ഈ മെയിലില്‍ അയക്കാന്‍ താല്‍പര്യപ്പെടുന്നു.
Comments
RSS feed for comments to this post