കത്തുകള്‍
മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ .

ആഘോഷിക്കപ്പെടുന്ന ജീവിതങ്ങള്‍ക്കിടയില്‍ അമര്‍ന്ന് പോകുന്ന മഹാജീവിതങ്ങള്‍ നിരവധിയുണ്ട്. അവരുടെ ജീവിതവും ചേര്‍ന്നതാണ് ഈ ലോകത്തിന്റെ സ്പന്ദനം. അവരില്ലാത്ത ലോകം എന്നത് ലോകം എന്ന സങ്കല്‍പ്പത്തെ തന്നെ ഇല്ലാതാക്കി കളയും. നിലവില്‍ നാം പരിചയപ്പെടാന്‍ ആഗ്രഹിക്കുന്ന, പരിചയപ്പെടുത്തുന്ന ജീവിതങ്ങള്‍ ഏതെങ്കിലും തരത്തില്‍ പ്രശസ്തിയുടെ നടപ്പാതകളിലൂടെ നടക്കുന്നവരാണ്. അവര്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയോടെ അവരുടെ ജീവിതത്തിന്റെ ഏടുകള്‍ നമ്മള്‍ മറിച്ചുനോക്കുന്നു. അവരുടെ ജീവിതാനുഭവങ്ങള്‍ വിലയേറിയവ തന്നെയാണ്. എന്നാല്‍, ഈ സമൂഹത്തില്‍ പലയിടങ്ങളിലും നാം കാണേണ്ട, മനസിലാക്കേണ്ട ജീവിതങ്ങള്‍ പലതുണ്ട്. അവര്‍ ഒരിക്കലും സെലിബ്രിറ്റികളല്ല. പക്ഷെ, പ്രകൃതിയുടെ സെലിബ്രിറ്റി ലിസ്റില്‍ തീര്‍ച്ചയായും അവര്‍ ഉണ്ട്. അവരാണ് ഇവിടെ ജീവിതത്തിന്റെ താളത്തിന് പൊലിമ ഉണ്ടാക്കുന്നത്. ലോകത്തിന് ലോകം എന്ന പേര് സമ്മാനിക്കുന്നത്. ഭൂമിയുടെ ഉപ്പായി രുചിയായി അവര്‍ ഉണ്ട്. അവരില്ലാത്ത ലോകം തീര്‍ച്ചയായും രുചിയില്ലാത്ത, ഗുണമില്ലാത്ത ലോകമാണ്. ആ ജീവിതങ്ങളും വായിക്കപ്പെടണം. വിലയിരുത്തപ്പെടണം. അത്തരം ജീവിതങ്ങള്‍ ചരിത്രമാണ്. ഈ മണ്ണിന്റെ, ലോകത്തിന്റെ ചരിത്രം. അവരിലൂടെയാണ് ചരിത്രം ഉണ്ടായിട്ടുള്ളത്. അവര്‍ രചിച്ച ചരിത്രത്തില്‍ നിന്ന് രാജാക്കന്‍മാരിലേക്കും നാടുവാഴികളിലേക്കും ചരിത്രത്തെ വഴിവെട്ടി നടത്തിയത് അവരല്ലല്ലോ...

ഈ നാടിന്റെ ഉപ്പുള്ള ചരിത്രത്തിന്റെ ഇടനാഴികളിലൂടെ ഒരു ജീവിതയാത്ര.

ആരുടേതാണ് അയിത്തം?

മലയി മാണി/പ്രീജിത്ത് രാജ്

g
 

ശരിക്കും ആരാണ് അയിത്തക്കാര്‍? ഞങ്ങളാണോ? അതോ തമ്പുരാക്കന്‍മാരോ? ഞങ്ങളുടെ പുരയുടെ വാതിലില്‍ കൂടി ഒരിക്കലും അവര്‍ കയറി വരില്ല. അതിനവര്‍ തയ്യാറായിട്ടില്ല. അങ്ങനെ വരുന്നത് അവരുടെ ജാതികോയ്മക്ക് കുറവാണെന്നത് അവര്‍ ഉണ്ടാക്കിയെടുത്ത കീഴ്വഴക്കമാണ്. ഞങ്ങളല്ല അത് ഉണ്ടാക്കിയത്. പക്ഷെ, ഒരു പുതുജീവനെ ലോകത്തേക്ക് ആനയിക്കാന്‍ പോവുമ്പോള്‍ ഞങ്ങള്‍ ആ വീടിന്റെ കട്ടിളപ്പടി വലതുകാല്‍ വെച്ച് മറികടന്ന് വീടിനുള്ളിലേക്ക് കയറണം. നമ്പൂതിരി ഇല്ലത്തില്‍ പോലും പേറെടുക്കാന്‍ പോവുമ്പോള്‍ അങ്ങനയേ പറ്റൂ. അങ്ങനെയേ ചെയ്യാന്‍ പാടുള്ളു. തമ്പ്രക്കന്‍മാര്‍ക്കാണ് അപ്പോള്‍ അയിത്തം. അവര്‍ മാറി നില്‍ക്കും.

ഞാന്‍ പിറന്നുവീണ മണ്ണ് എവിടെയാണ്? എന്റെ രാജ്യം ഏതാണ്? എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ഉത്തമബോധ്യങ്ങള്‍ ഞാന്‍ ജനിച്ച മലയസമുദായത്തിലെ തലമുറയ്ക്ക് ഒരു തലമുറ മുമ്പ് ഉണ്ടായിരുന്നില്ല. ഞങ്ങളെ ഇങ്ങനെ സമുദായത്തിലേക്ക് തരംതിരിച്ചുമാറ്റിയ വ്യവസ്ഥിതി ഉണ്ടാക്കിയ ചരിത്രത്തെ എവിടെ നോക്കിയിട്ടും എനിക്ക് കണ്ടെത്താനും സാധിച്ചിട്ടില്ല. ആ ചരിത്രത്തിലൂടെ നേട്ടങ്ങളുടെ വലിയവഴികളിലൂടെ നടന്നുകയറിയവര്‍ ഒരു ലാഭവിഹിതവും അരികില്‍ മാറ്റിനിര്‍ത്തപ്പെട്ട ഞങ്ങള്‍ക്ക് നല്‍കിയില്ല. ഞങ്ങളുടെ ജീവിതവും ജീവിതം തന്നെയായിരുന്നു. പലരും അടിച്ചമര്‍ത്തപ്പെട്ട ദളിത് വിഭാഗം എന്ന് ഞങ്ങളുടെ സമുദായത്തെ വിലയിരുത്തുമ്പോള്‍ അത്തരം അടിച്ചമര്‍ത്തലുകള്‍ക്ക് അത്രയൊന്നും വിധേയരായിട്ടില്ല എന്ന് പറയാന്‍ സാധിക്കുന്ന ജീവിതപരിസരമാണ് എനിക്കുണ്ടായിരുന്നത്. അല്ലെങ്കില്‍ എനിക്ക് അങ്ങനെയൊന്നും അനുഭവപ്പെട്ടില്ല. ഇപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ളവര്‍ അനുഭവിക്കുന്ന ‘ചില സ്വാതന്ത്യ്ര’ത്തിന്റെ കുറവുകള്‍ ആ കാലത്ത് ഉണ്ടായിരുന്നിരിക്കാം. പക്ഷെ, അത്തരം സ്വാതന്ത്യ്രങ്ങള്‍ ഞങ്ങളുടേതാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.

എന്റെ മാതാപിതാക്കള്‍ എനിക്കുള്ള സ്വാതന്ത്യ്രത്തിനുള്ള അതിര്‍വരമ്പുകള്‍ വരച്ച് വെച്ചിരുന്നു. അവരുടെ മാതാപിതാക്കളില്‍ നിന്ന് അവര്‍ക്ക് ലഭിച്ചതാണ് അവര്‍ എനിക്ക് നല്‍കിയിട്ടുണ്ടാവുക. ഞാന്‍ എന്റെ മക്കള്‍ക്ക് അത് പകര്‍ന്ന് നല്‍കിയെങ്കിലും അവര്‍ വളര്‍ന്നപ്പോള്‍ ഒപ്പം വളര്‍ന്ന ചുവന്നപ്രഭാതങ്ങള്‍ അവരെ കൂടുതല്‍ സ്വാതന്ത്യ്രമുള്ളവരാക്കി മാറ്റി. അവകാശങ്ങളുടെ നീലവാനങ്ങളെ കുറിച്ച് കൂടുതല്‍ വ്യാകുലരാവേണ്ട അവസ്ഥ അവര്‍ക്കുണ്ടായിരുന്നില്ല. കാരണം ഞങ്ങള്‍ ജീവിച്ച സമൂഹം അത്തരത്തില്‍ ഒരു കടന്നുകയറ്റം ഞങ്ങളിലേക്ക് നടത്തിയരുന്നില്ല.

ഞങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്വാതന്ത്യ്രത്തിന്റെയും അവകാശത്തിന്റെയും ലോകത്ത് ഉണ്ടാക്കിയ സാമ്രാജ്യത്തില്‍ ഞങ്ങള്‍ സന്തുഷ്ടരും സന്തോഷമുള്ളവരും ആയിരുന്നു. തമ്പുരാക്കന്‍മാരായി വിരാചിച്ചവരുടെ പാരമ്പര്യവര്‍ണനകളും ജീവിതപരിസരങ്ങളും ഞങ്ങളെ ആകുലതപ്പെടുത്തിയതേയില്ല. പക്ഷെ, അവര്‍ക്ക് നെടുനീളന്‍ ചരിത്രമുണ്ടായിരുന്നു. താവഴികളുടെ പുരാണം പറച്ചിലുകള്‍ ഉണ്ടായിരുന്നു. വംശത്തിന്റെ, തറവാടുകളുടെ നാള്‍ വഴികള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് അത് ഉണ്ടായിരുന്നില്ല. ചരിത്രം ഓര്‍ത്തുവെക്കാനും പിന്തുടരാനും നാളെയ്ക്ക് അതിനെ ഒരടയാളം പോലെ കൊണ്ടുനടക്കാനും ഞങ്ങള്‍ക്ക് സമയവും സാഹചര്യങ്ങളും ഇല്ലായിരുന്നു. ഞങ്ങളുടെ പകലുകള്‍ പ്രകാശിപ്പിക്കണമെങ്കില്‍ ഞങ്ങള്‍ക്ക് നാടിനെ അറിയണമായിരുന്നു. നാടകത്തില്‍ അലിയണമായിരുന്നു.

നാടിന്റെ നോവുകള്‍ പലതും ഞങ്ങളാണ് മാറ്റിയത്. ജീവിതത്തിലെ ഏറ്റവും വലിയ വേദനയും ആത്മസംതൃപ്തിയും സന്തോഷവും ഞങ്ങളുടെ കൈകള്‍ അനുഭവിച്ചു, പങ്കാളികള്‍ ആയി. അയിത്തമുള്ള ഞങ്ങളുടെ കൈയ്യിലൂടെ മുതിരുമ്പോള്‍ മാറി നില്‍ക്കുന്ന സവര്‍ണജവീതങ്ങള്‍ പിറന്നുവീണു. അമ്മയുടെ മുലപ്പാല്‍ നുകരുന്നതിന് മുന്‍പ് ആ ജന്‍മങ്ങള്‍ നുകര്‍ന്നത് എന്റെ കൈയ്യില്‍ നിന്നും കൊടുത്ത പൊന്‍നീരായിരുന്നു.

മലയസമുദായത്തിലുള്ള ആണുങ്ങള്‍ തെയ്യം കെട്ടിയാടുന്നവര്‍ ആണ്. ഓരോ ദേശത്തിലും (നാട്ടിലും) ദേശം നടക്കുന്ന മലയ കുടുംബമുണ്ടാവും. ഓരോ നാടുവാഴിക്കുമുള്ള ദേശത്തില്‍ അവര്‍ ഭരണം നടത്തും പോലെ ആ ദേശത്തിന്റെ ദൈവക്കണ്ണുകളായി, ജന്‍മാധികാരികളായി അവര്‍ നിന്നു. ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് മറ്റ് സമുദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും ഉത്തരവാദിത്വമുള്ള ചുമതലയായിരുന്നു. ദൈവത്തിന്റെ കൈനീട്ടങ്ങളെ ലോകത്തിലേക്ക് ആനയിക്കുന്ന വയറ്റാട്ടികളായിരുന്നു ഞങ്ങള്‍. മലയികള്‍. ആ കാലത്ത് ഞങ്ങളുടെ ജാതിവിളിക്കുന്നത് അധികാരസ്ഥാനം പോലയാണ്. നമ്പൂതിരി എന്ന് വിളിക്കും പോലെ. എന്നാല്‍, പുരുഷന്‍മാരെ മലയന്‍ എന്ന് വിളിക്കാറില്ല. അവര്‍ കനലാട്ടം നടത്തി പണിക്കറാവും. പണിക്കര്‍ സ്ഥാനം അവര്‍ക്ക് നല്‍കുന്നത് ദേശത്തെ സ്ഥാനികര്‍ ആണ്. ചില ആണുങ്ങള്‍ക്ക് പെരുമലയന്‍ സ്ഥാനം ലഭിക്കും.

എന്റെ ബാല്യകാലത്ത് നാടുവാഴി വാഴ്ച ആയിരുന്നു. കുറെക്കാലം കഴിയുമ്പോഴേക്ക് പറങ്കികള്‍ വന്നു. രാജാവ് അവര്‍ക്ക് കീഴില്‍ ഞങ്ങളെപോലെ!യായി. പറങ്കികള്‍ ചുമതലപ്പെടുത്തിയ അധികാരികള്‍ നാട്ടില്‍ ഭരണം നടത്തി. അവരുടെ ഭരണത്തിലും പുതിയ പിറവികള്‍ ഞങ്ങളുടെ കൈയ്യിലൂടെ തന്നെയായിരുന്നു. അധികാരിയുടെ മക്കളും ഞങ്ങളുടെ കൈയ്യിലൂടെ പിറന്നുവീണു. അങ്ങനെ പറങ്കി സാമ്രാജ്യത്തിനും ഏഴകളായ ഞങ്ങളെ ആശ്രയിക്കേണ്ടി വന്നു.

ഞാന്‍ മാണി. മലയിമാണി. മകരം പത്തിനാണ് ജനിക്കുന്നത്. എണ്‍പത്തിയേഴിന്റെ ലോക കാഴ്ചകള്‍ അനുഭവിച്ചു. ഏരുവേശിയിലാണ് ഞാന്‍ ജനിക്കുന്നത്. അഫനും അമ്മക്കും സ്വന്തമായി വീടുണ്ടായിരുന്നില്ല. വസ്തു ഉണ്ടായിരുന്നില്ല. അക്കാലത്ത് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാലും ചിലയിടങ്ങളിലൊക്കെ ഭൂമി, വീട് എന്നതിലേക്ക് ഞങ്ങളുടെ സമുദായത്തിലുള്ളവരും വരുന്നുണ്ടായിരുന്നു. അധികാരിയുടെ പറമ്പിലെ വീടും ചുറ്റുപാടും ഞങ്ങള്‍ക്ക് തരാന്‍ അധികാരി തയ്യാറായില്ല. എന്നാല്‍, അദ്ദേഹം അഫനെ കൈയൊഴിഞ്ഞുമില്ല. അവിടെ കുറെ സ്ഥലമുള്ള ഒരു മാപ്പിളയുടെ പറമ്പില്‍ എന്റെ അഫന് വീടിനുള്ള സൌകര്യം ഒരുക്കി കൊടുത്തു. നാട് നടക്കുന്ന ഞങ്ങളെ ആ നാടിന് ആവശ്യമുണ്ടായിരുന്നു. ആ നാടിന്റെ ദോഷങ്ങള്‍, കണ്ണേറുകള്‍ തീര്‍ക്കാന്‍ നാട് ഞങ്ങളുടെ അടുത്തേക്ക് എത്തി.

നമ്പ്യാന്‍മാരുടെ കുനിയാത്ത തലകള്‍ അനുഗ്രഹങ്ങള്‍ക്ക് വേണ്ടി അഫന്റെ കോലത്തിന് മുന്നില്‍ കുനിഞ്ഞു. അധികാരിവരെ മേലുടുപ്പഴിച്ച് കോലത്തിന്റെ മുന്നില്‍ കല്പനകള്‍ക്കായി കാത്തു. ദൈവം ശരീരത്തിലേക്ക് ഉറഞ്ഞുകയറുമ്പോള്‍ മറ്റൊരു ബോധം മനസില്‍വരും എന്നൊക്കെ പറയുന്നുണ്ടെങ്കിലും കോലംകെട്ടുന്നവന് ബോധവും നിലവാരവും സംസ്കാരവും ആജ്ഞാശക്തിയുമുണ്ടെങ്കില്‍ മാത്രമേ അവന് ദൈവത്തിന്റെ വേഷത്തില്‍ നാടിനെ അറിയാനും അറിയിക്കാനും സാധിക്കു. എന്റെ അഫനെ നാട് ബഹുമാനിച്ചത് ഇത്തരം കഴിവുകള്‍ തികഞ്ഞയാള്‍ എന്ന നിലയില്‍ ആയിരുന്നു

എന്റെ അഫന്റെ പേര് കുഞ്ഞപ്പ എന്നാണ്. ഏരുവേശി നാട് നാല് ഭാഗമായിരുന്നു. എളയടത്ത്ഭാഗം മൂത്തേടത്ത്ഭാഗം ദേവഭാഗം ഇടഭാഗം എന്നിങ്ങനെ. ഓരോ കഴകങ്ങള്‍. അഫന്‍ ഒരു കഴകത്തിന്റെ കാര്യങ്ങള്‍ നോക്കി നടത്തി. അങ്ങനെയുള്ളവരെ ഭാക്ക എന്നാണ് വിളിച്ചിരുന്നത്. ഭാഗം നോക്കിനടത്തുന്നവര്‍ എന്ന അര്‍ത്ഥത്തിലാവും. അഫനെ എല്ലാരും ബാക്ക എന്ന് വിളിച്ചു. അവിടെയുള്ള പ്രധാന കഴകത്തിലെ അടിയന്തിരം നടത്താന്‍ ഇവര്‍ എല്ലാരും സഹകരിച്ചു. ആര്‍ക്കെങ്കിലും വാലായ്മകള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ അതിന് പകരം കാര്യങ്ങള്‍ നിവര്‍ത്തിക്കും. ആ നാടിന്റെ ദൈവങ്ങളായി എന്റെ അഫന്‍ ഉറഞ്ഞുതുള്ളി. പരദേവതയും തീചാമുണ്ഠിയും കണ്ഠാകര്‍ണനും കുട്ടിച്ചാത്തനുമൊക്കെയായി.

നമ്പ്യാന്‍മാരുടെ കുനിയാത്ത തലകള്‍ അനുഗ്രഹങ്ങള്‍ക്ക് വേണ്ടി അഫന്റെ കോലത്തിന് മുന്നില്‍ കുനിഞ്ഞു. അധികാരിവരെ മേലുടുപ്പഴിച്ച് കോലത്തിന്റെ മുന്നില്‍ കല്പനകള്‍ക്കായി കാത്തു. ദൈവം ശരീരത്തിലേക്ക് ഉറഞ്ഞുകയറുമ്പോള്‍ മറ്റൊരു ബോധം മനസില്‍വരും എന്നൊക്കെ പറയുന്നുണ്ടെങ്കിലും കോലംകെട്ടുന്നവന് ബോധവും നിലവാരവും സംസ്കാരവും ആജ്ഞാശക്തിയുമുണ്ടെങ്കില്‍ മാത്രമേ അവന് ദൈവത്തിന്റെ വേഷത്തില്‍ നാടിനെ അറിയാനും അറിയിക്കാനും സാധിക്കു. എന്റെ അഫനെ നാട് ബഹുമാനിച്ചത് ഇത്തരം കഴിവുകള്‍ തികഞ്ഞയാള്‍ എന്ന നിലയില്‍ ആയിരുന്നു.

എന്റെ അമ്മ ചിരുതേയിയും കഴിവുള്ള സ്ത്രീയായിരുന്നു. മലയിസ്ത്രീകളും കഴിവുള്ളവര്‍ ആണ്. പ്രതികരിക്കാന്‍ പഠച്ചവര്‍. ഒരടിക്ക് മറുത്തൊന്ന് കൊടുക്കാന്‍ പ്രാപ്തതയുള്ളവര്‍. അമ്മയുടെ നാട് പുഴയ്ക്ക് അപ്പുറം മയ്യിലാണ്. അവര്‍ ഒരു ആങ്ങളയും പെങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. ആങ്ങള വസൂരി വന്ന് മരിച്ചുപോയി. അമ്മയുടെ അമ്മയെ കുട്ടാവിലേക്കാണ് കൊണ്ടുപോയത്. ഞങ്ങളുടെ സമുദായക്കാര്‍ പണ്ട് നടത്തുന്ന ഒരു മന്ത്രവാദ ക്രിയയുണ്ട്. നാടിന്റെയും വീടിന്റെയും ദോഷം തീര്‍ക്കാന്‍ ‘നീക്കല്‍’ എന്ന ആ ക്രിയ നടത്തും. നീക്കല്‍ എന്നാല്‍ ദോഷം നീക്കല്‍ തന്നെയാണ്. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന താന്ത്രിക ക്രിയകള്‍ ആണ് നീക്കലിനുള്ളത്. അതില്‍ അത്ഭുതകരമായ കാര്യം പ്രധാന മന്ത്രവാദി ഭൂമിക്കടിയില്‍ നിന്ന് പൂജകള്‍ നടത്തും എന്നതാണ്. ഒരു വലിയ കുഴിയെടുത്ത് പ്രധാന മന്ത്രവാദിയെ അതിനുള്ളിലാക്കി മൂടും ആ കുഴി നികത്തിയ മണ്ണിന് പുറത്ത് തീര്‍ക്കുന്ന പൂജാവേദിയിലാണ് പ്രത്യേക പൂജാവിധികളോടെ നീക്കല്‍ നടത്തുക. ഭൂമിക്ക് അകത്തും പുറത്തും ഒരേ സമയം മന്ത്ര-തന്ത്ര വിദ്യകള്‍. പൂജകള്‍. മന്ത്രോച്ഛാരണങ്ങള്‍. അങ്ങനെ ദോഷം നീക്കും. പൂജക്ക് ശേഷം കുഴി തുറക്കും. കുഴിച്ചിട്ടിരിക്കുന്ന ആള്‍ ജീവനോടെ, ചുറുചുറുക്കോടെ പുറത്തേക്ക് വരും.

വലിയ കുറേയേറെ ക്രിയകള്‍ നീക്കലിനുണ്ട്. അഫാഫന്‍ അതില്‍ മിടുക്കനാണ്. മറ്റ് നാടുകളിലേക്ക് കീര്‍ത്തിയെത്തിച്ച മഹാമന്ത്രവാദി. ചുട്ടകോഴിയെ പറപ്പിക്കുന്ന മാന്ത്രികന്‍. തമ്പുരാക്കന്‍മാരോട് സംസ്കൃതത്തില്‍ തര്‍ക്കിക്കുന്ന വിദ്വാന്‍. എന്റെ അമ്മ ഒമ്പതുമാസം ഗര്‍ഭാവസ്ഥയിലുള്ളപ്പോഴാണ് അമ്മയുടെ അഫന്‍ ഒരു നീക്കല്‍ നടത്താന്‍ കുടകിലേക്ക് പോയത്. സഹായത്തിന് രണ്ട് സഹോദരന്‍മാരും. അഫാഫനെ മണ്ണില്‍ കുഴിച്ചിട്ട് അവര്‍ പൂജ പൂര്‍ത്തിയാക്കി. കുടകിലെ നാട്ടുപ്രമാണിയുടെ വീര്യമുള്ള മദ്യത്തില്‍ അവര്‍ കുഴിച്ചിട്ട ഏട്ടനെ മറന്നുപോയി. മദ്യമിറങ്ങുമ്പോഴേക്ക് സമയമേറെ കഴിഞ്ഞു. മന്ത്രവാദ കുഴിയില്‍ നിന്ന് പുറത്തേക്ക് എടുക്കുമ്പോഴും അഫാഫനില്‍ ജീവന്റെ തുടിപ്പുണ്ടായിരുന്നു. അവിടെ നിന്നും നാട്ടിലേക്ക് എത്തുമ്പോഴേക്ക് അഫാഫന്‍ ദൈവത്തിന്റെ അടുക്കലേക്ക് പോയിരുന്നു. പിന്നെ അമ്മമ്മയും മക്കളും മാത്രം.

എന്റെ അഫനും ആരുമില്ലായിരുന്നു. മാതാപിതാക്കള്‍ അഫന്റെ ചെറുപ്പത്തിലേ മരിച്ചുപോയി. ഏരുവേശിയിലെ നാട്ടുകാരാണ് അഫനെ വളര്‍ത്തിയത്. ജാതിയും അയിത്തവും നുരക്കുന്ന കാലം എന്നൊക്കെ പറയുന്ന ആ സമയത്ത് എന്റെ അഫനെ നമ്പ്യാരും തീയ്യനും തട്ടാനും കൊല്ലനുമൊക്കെ ജീവിക്കാന്‍ സഹായിച്ചു. അവരുടെയെല്ലാം കുട്ടിയായിരുന്നു അഫന്‍. അഫന് വകതിരിവായപ്പോള്‍ ആ ദേശത്തിന്റെ മലയനാവേണ്ട അഫനെ അവര്‍ ഞങ്ങളുടെ ബന്ധുക്കളുടെ അടുത്തേക്കയച്ച് സമുദായത്തിന്റെ ആചാരാനുഷ്ടാനങ്ങള്‍ പഠിപ്പിച്ചു. ഒരു നാടിന്റെ നന്‍മയായിരുന്നു അതൊക്കെ. കാലിനടിയില്‍ നുരക്കേണ്ടവരല്ല ജാതിയില്‍ താഴ്ന്നവര്‍ എന്ന് അവിടുത്തെ സവര്‍ണര്‍ക്ക് ബോധമുണ്ടായിരുന്നു. അവര്‍ സവര്‍ണരായതിന്റെ തുടക്കം അവര്‍ക്കും അറിയില്ലായിരുന്നു. “ഏങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര.., നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര...” പൊട്ടന്‍തെയ്യത്തിന്റെ തോറ്റത്തിന് മുന്നില്‍ അവരും ശിരസ് നമിച്ചു.

അഫന് ഒരു ഇളയമ്മ ഉണ്ടായിരുന്നു. മിടുക്കിയാണ്. നാടുവാഴാന്‍ പ്രാപ്തിയുള്ള മലയി. അമ്മതമ്പ്രാക്കന്‍മാരുടെ മുന്നില്‍ സൂര്യതേജസുപോലെ ജ്വലിച്ച മലയി. ഇളയമ്മയാണ് അഫന് വേണ്ടി അമ്മയെ അന്വേഷിക്കുന്നത്. അത് അമ്മയുടെ അഫന്‍ കുടകിലെ മന്ത്രവാദ കുഴിയില്‍ ഇല്ലാതാവുന്നതിന് മുമ്പെയായിരുന്നു. അഫന്റെ ഇളയമ്മയും അമ്മയുടെ അഫനും എന്റെ മാതാപിതാക്കള്‍ ഒന്നിച്ച് ജീവിക്കണം എന്ന് തീരുമാനിച്ചു. പാടിക്കുറ്റിയമ്മക്ക് വിളക്ക്വെക്കാന്‍ അവള്‍ ഏരുവേശിയിലേക്ക് വരട്ടെ എന്ന അഫന്റെ ഇളയമ്മയുടെ അഭിപ്രായത്തോട് അമ്മയുടെ അഫന്‍ ചിരിച്ചുകൊണ്ട് സമ്മതം മൂളി.

അഫന്‍ മരിച്ചതിന് ശേഷമാണ് അമ്മക്ക് കാതുകുത്തിയത്. വെള്ളിമുള്ള് തീര്‍ത്തുള്ള കാതുകുത്ത്. കണിയാന്‍മാരാണ് കാതുകുത്തേണ്ടത്. കാതുകുത്ത് ബന്ധുക്കളെയെല്ലാം ക്ഷണിച്ചാണ് നടത്തുക. കാതുകുത്തല്‍ ചടങ്ങിനായി ബന്ധുക്കളെല്ലാം എത്തി. അമ്മയുടെ അച്ചമ്മയാണ് ഗൃഹസ്ഥ. നരിയെപോലുള്ള മലയി. ജ്ഞാനി. ഭയങ്കരി. അവര്‍ കാതുകുത്തേണ്ട കണിയാനെ വിളിക്കാന്‍ പോയി. അച്ചമ്മ വിളിച്ചപ്പോള്‍ കണിയാന്‍ വന്നില്ല. മലയിപെണ്ണിന്റെ കാതുകുത്താനുള്ള ബുദ്ധിമുട്ട് കണിയാന്‍ പറഞ്ഞു. മലപ്പുരയില്‍ വന്ന് കാതുകുത്തില്ല. ഏതെങ്കിലും തീനിച്ചന്റെ വീട്ടില്‍ കൊണ്ടുവന്നാല്‍ കാതുകുത്താം എന്ന ഔദാര്യം കണിയാന്‍ അച്ചമ്മക്ക് നേരെ നീട്ടി. അച്ചമ്മ പറഞ്ഞു. നീ വീട്ടില്‍ വന്ന് കാത് കുത്തുന്നില്ലെങ്കില്‍ വേണ്ട. നിന്റെ അച്ഛന്‍ എന്റെ വീട്ടില്‍ വന്നാണ് എന്റെ മോള്‍ക്ക് കാതുകുത്തിയത്. ഇന്ന് നിനക്ക് എന്റെ മോളുടെ മോള്‍ക്ക് കാതുകുത്താന്‍ എന്റെ വീട്ടിലേക്ക് വരുന്നത് കുറച്ചിലാണെങ്കില്‍ വേണ്ട എന്ന് പറഞ്ഞ് അച്ചമ്മ തിരിഞ്ഞ് നടന്നു. വീട്ടില്‍ കാതുകുത്തല്‍ ചടങ്ങിന് വന്ന മലയന്‍മാര്‍ ചേര്‍ന്ന് അമ്മയുടെ കാതുകുത്തി. മലയനറിയാത്ത കാര്യമില്ല. എന്തും ചെയ്യും എന്നതിന് അതൊരുദാഹരണമായിരുന്നു.

പരദേവത നാട്ടില്‍ നടന്ന് വിളവ് കാണുമ്പോള്‍, നാളെ വിതക്കുന്ന നെല്ലിന് മണ്ണൊരുക്കുമ്പോള്‍ കളത്തില്‍ ബാക്കിയുള്ള തെയ്യങ്ങള്‍ ഉറഞ്ഞാടും അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. വാദ്യമേളങ്ങള്‍ക്കും കലാശക്കൊടുകള്‍ക്കും ഇടവേളകള്‍ ഉണ്ടാവില്ല. അപ്പോള്‍ പരദേവത പ്രകൃതിയോട് സംവദിക്കും. ഭൂമിയുടെ പാകം നോക്കും. ഭൂമിയിലെ കളകളോട് കഠിനത പറയും. പൂവുകളെ അനുഗ്രഹിക്കും. ഫലങ്ങളോട് വലുതാവാന്‍ പറയും. വിളകളെ നാടിനായി കാത്തുവെക്കും.

അമ്മയുടെ കാത് ഉണങ്ങുന്നതിന് മുന്‍പ് കണിയാന്റെ ഭാര്യക്ക് പ്രസവവേദന തുടങ്ങി. നാട്ടിലെ പ്രസവം എടുക്കുന്നത് അച്ചമ്മയും അമ്മയുമാണ്. അവര്‍ക്ക് ജാതിഭേദമില്ലാതെ കുഞ്ഞുങ്ങളെ ലോകത്തേക്ക് ആനയിക്കണം. കണിയാന്‍ ഭാര്യയുടെ പേറെടുക്കാനായി വിളിക്കാന്‍ വീട്ടിലേക്ക് ഓടിവന്നു. പ്രസവവേദനയെടുത്ത് പുളയുന്ന ഭാര്യയെ കണ്ട് കണിയാന് വേവലാതിയായി. നിന്റെ കുട്ടിയെ എടുക്കാന്‍ ഞാന്‍ വരില്ല. അച്ചമ്മ പ്രഖ്യാപിച്ചു. കണിയാപ്പുരയില്‍ വന്ന് ഞാന്‍ കുട്ടിയെ എടുക്കില്ല. നമുക്കിടയില്‍ ഇല്ലാത്ത കീഴ്വഴക്കം കൊണ്ടുവന്നത് നിങ്ങളല്ലേ, എന്റെ മോള്‍ക്ക് കാതുകുത്തുമ്പോള്‍ ഇല്ലാതിരുന്ന അയിത്തബോധം നിങ്ങള്‍ ഉണ്ടാക്കിയതല്ലെ. ഞാനും ചില നിഷ്ഠകള്‍ പുതുതായി ഉണ്ടാക്കുകയാണ്. കണിയാക്കുടിയില്‍ വന്ന് ഞാന്‍ പേറെടുക്കില്ല. നിങ്ങളുടെ ഭാര്യയുടെ പേറെടുക്കണമെങ്കില്‍ ഭാര്യയെ തീനിച്ചന്റെ വീട്ടിലേക്ക് കൊണ്ടുവാ. അവിടെ കുത്തിമറച്ച് കെട്ടി വെക്ക്. ഞാന്‍ അവിടെ വന്ന് പേറെടുക്കാം.

കണിയാന്‍ അച്ചമ്മയുടെ കാല്‍ക്കല്‍ വീണ് കേണു. കാതുകുത്തും പോലെയല്ലല്ലോ പ്രസവമെയുക്കല്‍. കാതുകുത്താതെയും ജീവിക്കാം. ലോകത്തിലേക്ക് വരാന്‍ വെമ്പുന്ന കുഞ്ഞുജീവന്റെ വരവിനെ മാറ്റിവെക്കാന്‍ പറ്റുമോ? അച്ചമ്മ പിടിവാശിയിലാണ്. കണിയാന്‍ വലിയിടത്തേക്ക് ഓടി. ഏരുവേശി പ്രദേശത്തെ ജന്‍മിയാണ്. ജാതിയില്‍ നമ്പ്യാര്‍. വലിയിടത്തെ കാരണവര്‍ അച്ചമ്മയെ വിളിപ്പിച്ചു. അച്ചമ്മ തന്റെ പേരകുഞ്ഞിന്റെ കാതുകുത്താന്‍ കണിയാന്‍ വരാത്ത കാര്യം പറഞ്ഞു. വലിയിടത്തെ കാരണവര്‍ അത് ശരിയായില്ല എന്ന് വിധിയെഴുതി. അത്തരത്തിലുള്ള പുതിയ വേര്‍തിരിവുകളൊന്നും ഏരുവേശിനാട്ടില്‍ വേണ്ട എന്നും പറഞ്ഞു. ഇനി ഇങ്ങനെയുണ്ടാവില്ല കണിയാന്റെ വീട്ടില്‍ പോയി പ്രസവം എടുക്കണമെന്ന് അച്ചമ്മയോട് അദ്ദേഹം പറഞ്ഞു. അങ്ങനെ കണിയാന്റെ അയിത്തത്തിന്റെ അസുഖം അച്ചമ്മ നിര്‍ത്തി. കണിയാന്റെ കുഞ്ഞിനെ ലോകത്തിലേക്ക് ആനയിക്കുകയും ചെയ്തു. അച്ചമ്മയായിരുന്നു അമ്മയെ വളര്‍ത്തിയത്.

എന്റെ അമ്മ പ്രസവിച്ച പന്ത്രണ്ടാമത്തെ മോളായിരുന്നു ഞാന്‍. എന്റെ ഏട്ടന്‍* ആറാമത്തെ മകനാണ്. അഫനും അമ്മയ്ക്കും ഞങ്ങള്‍ രണ്ട് മക്കളെ മാത്രമേ വലുതായി കിട്ടിയുള്ളു. ബാക്കി കുട്ടികളൊക്കെ മരണപ്പെട്ടുപോയി. എന്റെ രണ്ട് സഹോദരികള്‍ക്ക് പന്ത്രണ്ടും പതിമൂന്നും വയസിലാണ് മരണപ്പെട്ടത്. ബാക്കിയെല്ലാവരും മൂന്നോ നാലോ വയസിലാണ് മരിച്ചുപോയത്. എന്ത് അസുഖം മൂലമാണ് മരിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ആയുസെത്തി ചത്തുപോയതായിരിക്കും. അഫനും അമ്മയും ഏട്ടനും ഞാനുമാണ് എന്റെ ബാല്യകാലത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. വകയിലുള്ള ഒരു ഏട്ടത്തി കുറച്ച് മുതിര്‍ന്നപ്പോള്‍ ഇടയ്ക്ക് വീട്ടില്‍ വരും. യാതൊരു ബുദ്ധിമുട്ടുമില്ലാത്ത കാലം. വീട്ടില്‍ പത്തായം ഉണ്ടായിരുന്നു. അതിലെ നെല്ല് ഒരിക്കലും താഴുമായിരുന്നില്ല. കുട്ടിയെ എടുക്കാന്‍ പോകുമ്പോള്‍ ലഭിക്കുന്നതും നാട് നടക്കുമ്പോള്‍ ലഭിക്കുന്നതും തെയ്യക്കാലത്ത് ലഭിക്കുന്നതും പ്രധാനമായും നെല്ലായിരുന്നു. പൊന്നും പണവും നാട്ടില്‍ പൊതുവില്‍ കുറവായിരുന്നു. അതും ഞങ്ങള്‍ക്ക് ലഭിച്ചു.

അഫന്റെ തെയ്യം പ്രസിദ്ധമായിരുന്നു. ഏറുവേശി നാട്ടില്‍ കളത്തില്‍തിറ ഉണ്ട്. പരദേവതയാണ് പ്രധാന തെയ്യം. വിഷ്ണുമൂര്‍ത്തി. അര്‍ധരാത്രിയാണ് തെയ്യം കെട്ടിയിറങ്ങുക. കുറച്ച് കലാശങ്ങള്‍ക്ക് ശേഷം തെയ്യം കാടുകയറും. പെരുവാറ്റിന് പോവുക എന്നാണ് പറയുക. കളത്തില്‍തിറ കെട്ടിയാടുമ്പോള്‍ സന്ധ്യക്ക് അന്തിത്തിറ കെട്ടിയാടും. അന്തിത്തിറ ഇറങ്ങുമ്പോള്‍ പരദേവതയുടെ മുഖത്തെഴുതാന്‍ തുടങ്ങും. അണിയലമണിഞ്ഞ് പരദേവത ഇറങ്ങാറാവുമ്പോള്‍ അര്‍ധരാത്രി ആവും.

പുനം കൃഷിയാണ് ആ ഭാഗത്ത് നടക്കുന്നത്. വയല്‍ കൃഷി കുറവാണ്. വയലുകളും. തട്ടുകളായി തിരിച്ച പുനങ്ങളില്‍ കളങ്ങളുണ്ടാവും. ആ കളങ്ങളെ ബന്ധപ്പെടുത്തിയാണ് കളത്തില്‍തിറ നടക്കുന്നത്. ഒരു പ്രദേശത്ത് തന്നെ നിരവധി കളങ്ങളുണ്ടാവും അധികാരിയുടെയും മറ്റ് എശമാനന്‍മാരുടെയും കളങ്ങള്‍. പുതിയോട്ടില്‍ കണ്ണേക്കോറെ പോലുള്ളവരുടെ കളത്തില്‍ തെയ്യങ്ങളുടെ എണ്ണം കൂടും എവിടെയായാലും പ്രാധാന്യം പരദേവതയ്ക്ക് തന്നെയാണ്. അര്‍ധരാത്രി പരദേവത ഇറങ്ങി, തോറ്റം കഴിഞ്ഞ് കലാശങ്ങളും ചില അനുഷ്ടാനങ്ങളും കഴിഞ്ഞ ശേഷം കാട്ടിലേക്ക്, പുനത്തിലേക്ക് കയറിപ്പോവും വെളിച്ചമില്ലാതെ, കൂട്ടില്ലാതെ.

എവിടെയാണ് പോവുന്നതെന്നോ, എങ്ങോട്ടാണ് പോവുന്നതെന്നോ ആര്‍ക്കുമറിയില്ല. പുനങ്ങളില്‍ പലഭാഗത്തും പരദേവതയുടെ തറകള്‍ ഉണ്ട്. അവിടെയൊക്കെ പോവും. ചില വീടുകളിലുള്ള പരദേവതയുടെ സ്ഥാനങ്ങളില്‍ പോവും. ചില തീനിച്ചന്‍ വീടുകളില്‍ കയറും അവര്‍ കള്ള് കൊടുക്കും. ഈ യാത്രയില്‍ പരദേവത ആരോടും ഉരിയാടില്ല. ചിലമ്പുകള്‍ നിശബ്ദമാവും. ഓടി നടക്കുന്ന പരദേവതയുടെ കാലിലെ ചിലമ്പുകള്‍ മിണ്ടാതിരിക്കും. പരദേവതയ്ക്ക് അമൃത് കൊടുക്കുന്ന പാത്രത്തിലേക്ക് തലയിലെ പുഷ്പകിരീടത്തില്‍ നിന്ന് പൂപറിച്ച് ഇടും. ആ പൂവ് ലഭിക്കുന്നവരുടെ തറവാടിന്റെ ആരൂഢസ്ഥാനത്ത് സൂക്ഷിച്ച് വെക്കും.

പരദേവത നാട്ടില്‍ നടന്ന് വിളവ് കാണുമ്പോള്‍, നാളെ വിതക്കുന്ന നെല്ലിന് മണ്ണൊരുക്കുമ്പോള്‍ കളത്തില്‍ ബാക്കിയുള്ള തെയ്യങ്ങള്‍ ഉറഞ്ഞാടും അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. വാദ്യമേളങ്ങള്‍ക്കും കലാശക്കൊടുകള്‍ക്കും ഇടവേളകള്‍ ഉണ്ടാവില്ല. അപ്പോള്‍ പരദേവത പ്രകൃതിയോട് സംവദിക്കും. ഭൂമിയുടെ പാകം നോക്കും. ഭൂമിയിലെ കളകളോട് കഠിനത പറയും. പൂവുകളെ അനുഗ്രഹിക്കും. ഫലങ്ങളോട് വലുതാവാന്‍ പറയും. വിളകളെ നാടിനായി കാത്തുവെക്കും.

നേരം വെളുക്കണം പരദേവത തിരികെയെത്താന്‍. വെളുപ്പായാല്‍ കളത്തിലുള്ളവര്‍ പരസ്പരം പറയും പരദേവത വരാറായി. വിളക്കുകള്‍ ഒന്നുകൂടി എണ്ണ പകര്‍ന്ന് പ്രകാശിപ്പിക്കും. ചെണ്ടകളില്‍ ഊക്കൊടെ കോലുകള്‍ വീഴും. കുറങ്കുഴലുകളില്‍ അറിയാരാഗങ്ങള്‍ വിസ്മയം തീര്‍ക്കും. പരദേവതയെ ക്ഷണിച്ചുകൊണ്ട് ചെണ്ടകൊട്ടി വെച്ചുള്ള നാടിന്റെ കാത്തിരിപ്പ്. നാടിന്റെ പരദേവത നാട് തീണ്ടി വരികയാണ്. നാടിന്റെ ഗുണവും മണവും നോവും ചിരിയും അറിഞ്ഞ് വരികയാണ്. ഗുണംവരണം ഗുണംവരണേയ് എന്നുള്ള മന്ത്രണത്തോടെ വരികയാണ്. ചെണ്ടകൊട്ടിവെക്കുമ്പോള്‍ കുറംകുഴലിനെ തോല്‍പ്പിച്ച് ദൂരെ, മലമുകളില്‍ നിന്ന് അട്ടഹാസം കേള്‍ക്കാം. പ്രകാശം പരക്കുമ്പോള്‍ വെളിച്ചത്തോടൊപ്പം പരദേവതയുടെ ചിലമ്പുകളില്‍ കിലുക്കവും ഉദിക്കും.

അട്ടഹാസത്തിന്റെ ദിശനോക്കി പരദേവതയുള്ളഭാഗം മേലായിപ്പടിമേല്‍ ഇരിക്കുന്ന എശമാനന്‍മാര്‍ പറയും. കുറെ കഴിയുമ്പോള്‍ പയറുവള്ളികളുടെ പച്ചപ്പിനിടയില്‍ ചുവന്ന മിന്നായം പോലെ പരദേവത മിന്നിമറയും. ചിലപ്പോള്‍ പൂര്‍ണചന്ദ്രന്റെ മിഴിവോടെ മുഖശോഭ കാണാം. കുറച്ചുകൂടി കഴിയുമ്പോള്‍ ഉദിച്ചുവരുന്ന സൂര്യന്റെ പൂര്‍ണതയോടെ പരദേവത കണ്ണിലേക്ക് നിറയും.

ഞങ്ങള്‍ മാറ്റി നിര്‍ത്തേണ്ടവര്‍ അല്ല. ആരും മാറ്റി നിര്‍ത്തേണ്ടവര്‍ അല്ല. തെയ്യം കെട്ടിയാടുമ്പോള്‍ എന്റെ മലയന്‍ ദൈവമാണ്. മുഖത്തെഴുതും മുമ്പ് അവന്‍ തമ്പുരാന്റെ മുന്നില്‍ നില്‍ക്കുന്നത് നടുവളച്ചാണ്. തെയ്യത്തിന്റെ രൂപത്തിലാവുമ്പോള്‍ തമ്പുരാന്‍ അവന് മുന്നില്‍ നടുവളക്കുന്നു. അവന്റെ നാവില്‍ നിന്നുതിരുന്ന അരുളപ്പാടുകളിലൂടെയാണ് വരും വര്‍ഷത്തെ ജീവിതം തമ്പുരാന്‍ ചിട്ടപ്പെടുത്തുന്നത്. അപ്പോള്‍ ആരാണ് വലിയവന്‍. അയിത്തമുള്ളവനെ എന്തിന് അനുസരിക്കണം. അയിത്തമുള്ളവന്‍ നേരിട്ട് പറയുമ്പോള്‍, ഉപദേശിക്കുമ്പോള്‍ അനുസരിക്കുന്നതില്‍ വല്ല കുറവും നാണക്കേടും കാണും അതായിരിക്കും ഒരു വേഷത്തിന്റെ അകമ്പടിയോടെ അവന്‍ പറയുന്നത് കേള്‍ക്കാന്‍ ശ്രമിക്കുന്നത്.

പുനങ്ങളില്‍ കന്നിമാസത്തില്‍ നെല്ല് മൂരലും തുലാമാസത്തില്‍ മുത്താറി അറുക്കലും കഴിയും പിന്നെ തുവരയും ചോളവും ആണ് കൃഷി. ചില പുനങ്ങളില്‍ പയറിന്റെ പച്ചപ്പ് കാണാം. ആ സമയത്താണ് കളത്തില്‍തിറകള്‍. പരദേവതയുടെ ചുവന്ന അണിയലങ്ങളും കുരുത്തോലകളില്‍ തീര്‍ത്ത ഉടുത്തുകെട്ടും പ്രകൃതിയുടെ നിറങ്ങളോട് ചേര്‍ന്ന് നില്‍ക്കും. സൂര്യന്റെ ബാലരശ്മികളും പരദേവതയുടെ വെള്ളിതലപ്പാളിയും കണ്ണുകളോട് മത്സരിച്ച് കലമ്പല്‍ക്കൂട്ടും. പുനത്തില്‍ നിന്ന് കളത്തിലേക്കുള്ള വഴി കുന്നിറക്കമാണ്. കുത്തനെയുള്ള ഇറക്കം. പരദേവത നേരെ ഇറങ്ങി വരില്ല. സമനിരപ്പില്‍ ഓടിയോടി ഇറങ്ങിയിറങ്ങി വരും. കണ്ടിരിക്കുമ്പോഴേക്കും മുന്നിലെത്തും. കണ്ണും മനസും നിറയും. യശമാനന്‍മാര്‍ പരദേവതയുടെ അനുഗ്രഹത്തിനായി മത്സരിക്കും. പരദേവത നല്‍കുന്ന അനുഗ്രഹപുഷ്പം ഇലക്കീറിലാക്കി തറവാട്ടിലേക്ക് കൊണ്ടുപോകും. മച്ചില്‍ സൂക്ഷിക്കാന്‍.

കളത്തില്‍തിറ നടത്താന്‍, തെയ്യം വാദ്യം തുടങ്ങിയവയൊക്കെ നിര്‍വഹിക്കാന്‍ കുറെ ആള്‍ക്കാര്‍ വേണം. ഏറുവേശി നാട്ടില്‍ അഫനും ഏട്ടനും മാത്രമേയുള്ളു. കാഞ്ഞലേരിയില്‍ നിന്നാണ് മറ്റുള്ളപണിക്കന്‍മാര്‍ വരിക. അവര്‍ ചെണ്ടയുമായി വീട്ടില്‍ വരും. തെയ്യത്തിന് ഒരു നാള്‍മുമ്പ് എല്ലാരും കളത്തിലേക്ക് പോകും. തെയ്യം കെട്ടുന്നത് അഫനും ഏട്ടനും മാത്രമാണ്. എന്റെ കല്യാണത്തിന് ശേഷം ഭര്‍ത്താവും അവിടെ തെയ്യം കെട്ടും. കളത്തില്‍തിറയില്‍ വണ്ണാന്‍മാരുടെ തെയ്യങ്ങളും ഉണ്ട്. ദൈവത്താര്‍, പോതി, പൂതം തുടങ്ങിയ തെയ്യങ്ങള്‍ അവര്‍ കെട്ടിയാടും. പക്ഷെ, പരദേവതയാണ് പ്രധാന മൂര്‍ത്തി. വിഷ്ണുമൂര്‍ത്തി. നരസിംഹഅവതാരമാണ്. ഉഗ്രമൂര്‍ത്തി.

എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് ഏട്ടന്റെ കല്യാണം. തമ്പേങ്ങാട്ടെ മാണിയെ. ആ കല്യാണ സമയത്താണ് എന്റെ ഭര്‍ത്താവും അദ്ദേഹത്തിന്റെ അഫനും എന്നെ കാണുന്നത്. തമ്പേങ്ങാട്ടെ മാണിയുടെ അഫന്‍ എന്റെ ഭര്‍ത്താവിന്റെ അഫന്റെ അനിയനാണ്. അഫന്‍ മകന് വേണ്ടി എന്നെ ചോദിച്ചു. എനിക്കന്ന് ഏഴ് വയസല്ലേ ഉള്ളു. കുഞ്ഞിക്കുട്ടിയാണ്. ചെറിയ രീതിയില്‍ പറഞ്ഞ് വെച്ചെങ്കിലും ഭര്‍ത്താവിന്റെ കാരണവന്‍മാര്‍ക്ക് കുഞ്ഞിപ്പെണ്ണായ എന്നെ കല്യാണം കഴിക്കുന്ന കാര്യത്തില്‍ വലിയ മനസില്ലായിരുന്നു. വീട്ടിലെ പണിക്ക് പോലും പറ്റില്ല. ഭര്‍ത്താവിന്റെ അമ്മ അപ്പോള്‍ ഗര്‍ഭിണിയുമാണ്. അങ്ങനെ അവര്‍ എന്റെ ഭര്‍ത്താവിന് വേറെ ഒരു സംബന്ധം അന്വേഷിച്ചു. നടത്തി. പക്ഷെ, അദ്ദേഹത്തിന്റെ മനസ് നിറയെ ഞാനായിരുന്നു. ആ പെണ്ണിന്റെ കൂടെ എന്റെ ഭര്‍ത്താവ് പൊറുത്തില്ല. രണ്ട് വര്‍ഷം അവള്‍ ദാമ്പത്യത്തിനായി കാത്തു. പക്ഷെ, അദ്ദേഹം തെയ്യമെന്ന് പറഞ്ഞ് യാത്രകള്‍ നടത്തി. കുടകിലേക്ക് പോയി. എന്റെ നാടരികിലെ തെയ്യങ്ങള്‍ക്ക് വന്നു. എന്നെ നോക്കി നിന്നു. അനുരാഗം എന്നത് ഞങ്ങളുടെ ലോകത്ത് ഇല്ലാത്തതുകൊണ്ടായിരിക്കും എനിക്ക് അത്തരത്തിലുള്ള ഒരു വികാരം തോന്നിയില്ല. പക്ഷെ, എന്റെ ഭര്‍ത്താവിനെ എനിക്കിഷ്ട മായിരുന്നു. ഏട്ടന്റെ കല്യാണ സ്ഥലത്ത് കണ്ടപ്പോള്‍ മുതല്‍.

എന്റെ ഭര്‍ത്താവിന്റെ ആദ്യഭാര രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും അവരുടെ വീട്ടിലേക്ക് തിരികെ പോയി. അവര്‍ക്ക് ഭര്‍തൃസുഖം കിട്ടിയില്ല. ഭാര്യ എന്ന പരിഗണന ലഭിച്ചതുമില്ല. ആ വീട്ടിലെ വെറും വേലക്കാരിയായി നില്‍ക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്കില്ലായിരുന്നു. അവരും നല്ല ഒരു വീട്ടിലെ മലയി ആയിരുന്നു. അക്കാലത്ത് വിവാഹമോചനവും കേസും പുക്കാറുമൊന്നും ഇല്ലായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അവരെ ബോധിച്ച ഒരു മലയന്‍ അവരെ കല്യാണം കഴിച്ചു. അവര്‍ക്കും സന്തോഷത്തിന്റെയും സംതൃപ്തിയുടേയും നാളുകള്‍ സമ്മാനിച്ചു. ഇതെല്ലാം എന്റെ ഏട്ടന്‍ അറിയുന്നുണ്ടായിരുന്നു. ഏട്ടന് ഞാനെന്ന് വെച്ചാല്‍ ജീവനാണ്. എന്റെ സന്തോഷമാണ് ഏട്ടന് മുഖ്യം. എന്നെ മനസില്‍ കൊണ്ട് നടക്കുന്ന ആണൊരുത്തന്‍, മറ്റൊരു ഒത്ത പെണ്ണിന് നെരെ മുഖം വെട്ടിച്ച് കുടകിലേക്ക് പോയവന്‍ തന്റെ പെങ്ങള്‍ക്ക് യോജിക്കുമെന്ന് ഏട്ടന് ഉറപ്പായിരുന്നു. അങ്ങനെ ഞങ്ങളുടെ കല്യാണം വീണ്ടും കുടുംബങ്ങളില്‍ ചര്‍ച്ചയായി.

പതിനൊന്ന് വയസ് കഴിഞ്ഞപ്പോള്‍ എന്റെ കല്യാണം നടത്തി. മകരം പത്തിന് എനിക്ക് പതിനൊന്ന് വയസ് തികഞ്ഞു. കുംഭം രണ്ടിന് കല്യാണം. ഞാനും ഭര്‍ത്താവുമായി പത്ത് വയസിന്റെ വ്യത്യാസമായിരുന്നു ഉണ്ടായിരുന്നത്. കോവൂറാണ് ഭര്‍ത്താവിന്റെ വീട്. ഏരുവേശിയില്‍ നിന്നും ചെങ്ങളായി വഴി മുനമ്പ് കടവ് വടന്ന് ഞാന്‍ കോവൂരേക്ക് എത്തി. അക്കാലത്ത് നടത്തം മാത്രമായിരുന്നു സഞ്ചാരത്തിനുള്ള മാര്‍ഗം. ഭര്‍ത്താവിന് രണ്ട് സഹോദരങ്ങളും മൂന്ന് സഹോദരികളും ഉണ്ട്. അഫനും അമ്മയും ഉണ്ട്. ഭര്‍ത്താവിന്റെ അഫന് മുതുകില്‍ ഒരു കുരു ഉണ്ടായിരുന്നു. അത് വലുതായി. അസഹ്യമായ വേദനയും പഴുപ്പും. ആ കാലത്ത് ആശുപത്രിയൊന്നും ഇല്ല. നാട്ടുവൈദ്യം മാത്രം. വൈദ്യമൊന്നും ഫലിച്ചില്ല. അങ്ങനെ കോവൂറെ അഫന്‍ മരിച്ചു. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ആറ് മാസങ്ങള്‍ക്ക് ശേഷം.

എന്റെ കല്യാണം കഴിഞ്ഞ് വരുമ്പോള്‍ മുപ്പത്സേറ് നെല്ല് കോവൂരേക്ക് കൊടുത്തയച്ചു. അത് സ്ത്രീധനം ആയിരുന്നില്ല. സമുദായത്തില്‍ ഏരുവേശിക്കാര്‍ സ്ഥിതി ഉള്ളവര്‍ ആയിരുന്നു. സ്ഥിതി ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് കൊടുക്കും. അത്രമാത്രം. എന്റെ കഴുത്ത് നിറയെ പൊന്നായിരുന്നു. പ്രസവമെടുക്കാന്‍ പോയാല്‍ പൊന്ന് കിട്ടും. പൊന്‍പണമായി. അതാണ് മാലയാക്കിയിട്ടത്. കല്യാണം കഴിയുമ്പോഴും ഞാന്‍ ചെറിയ കുട്ടിയാണ്. തീരെ ശരീരമുഴുപ്പില്ല. കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷം ശാരീരികബന്ധം ഇല്ല. ഭര്‍ത്താവ് രാത്രി വീടിനടുത്തുള്ള പെരുവണ്ണാന്റെ വീട്ടില്‍ കൂടും. രാപ്പെരുവണ്