മരിക്കാത്ത ഭൂമി
എസ് രാജേഷ്
![]() |
|
പരിസ്ഥിതി സംരക്ഷണത്തിന് വിദ്യാലയത്തിലും പുറത്തും എന്തെല്ലാം ചെയ്യാനാകുമെന്ന് ആലോചിച്ചുനോക്കൂ. പരിസ്ഥിതി സൌഹൃദ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യണം. വരുംതലമുറയ്ക്കായി കൈമാറേണ്ടതാണ് ഭൂമിയിലെ സമ്പത്ത്. അത് നമുക്ക് മാത്രം ധൂര്‍ത്തടിക്കാനുള്ളതല്ല. പ്രകൃതിസമ്പത്ത് അമിതമായും അനാവശ്യമായും ഉപയോഗിക്കുന്നത് ഭാവി തലമുറയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കും. എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ഭൂമിയുടെ എല്ലാ സൌഭാഗ്യങ്ങള്‍ക്കും അടിസ്ഥാനം സര്‍വചരാചരങ്ങളുടെയും സംതുലിതമായ നിലനില്‍പ്പാണ്. അത് സംരക്ഷിക്കാന്‍ നമുക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാം |
ഇക്കാര്യങ്ങള്‍ ആലോചിക്കാന്‍ 1972ല്‍ സ്വിറ്റ്സര്‍ലണ്ടില്‍ യുഎന്‍ അംഗരാജ്യങ്ങള്‍ സമ്മേളിച്ച് ചര്‍ച്ച നടത്തി. തുടര്‍ന്ന് സ്വീഡനിലെ സ്റ്റോക്ഹോമില്‍ 1972 ജൂണ്‍ മാസത്തില്‍ വികസ്വരരാജ്യങ്ങള്‍ പങ്കെടുത്ത പരിസ്ഥിതി സമ്മേളനം ചേര്‍ന്നു. ഈ സമ്മേളനത്തിന്റെ ശുപാര്‍ശ പ്രകാരം എല്ലാ വര്‍ഷവും ജൂണ്‍ 5 ലോക പരിസരദിനമായി ആചരിക്കുവാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ തീരുമാനമെടുത്തു. 1972ല്‍ തന്നെ നിലവില്‍ വന്ന യുനൈറ്റഡ് നാഷന്‍സ് എണ്‍വയോണ്‍മെന്റ് പ്രോഗ്രാം (ഡചഋജ) ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഒരോ വര്‍ഷവും ഓരോ മുഖ്യവിഷയം ആഘോഷത്തിനായി തെരഞ്ഞെടുക്കാറുണ്ട്. ദിനാചരണത്തിന്റെ മുഖ്യവേദിയായി ഒരു നഗരത്തെയും തെരഞ്ഞെടുക്കും. ഇത്തവണത്തെ വിഷയം 'ഹരിത മിതവ്യയത്വം. താങ്കള്‍ അതില്‍ ഉള്‍പ്പെടുന്നുണ്ടോ?' എന്നതാണ്. ജനസംഖ്യയില്‍ അഞ്ചാം സ്ഥാനത്തു നില്‍ക്കുന്ന ബ്രസീലാണ് ഇത്തവണ ആതിഥേയ രാജ്യം.
1992ല്‍ പരിസ്ഥിതി ദിനാചരണം നടന്ന റിയോ ഡി ജനിറോയിലാണ് ആഘോഷങ്ങള്‍ നടക്കുക. കാര്‍ബണ്‍കുറഞ്ഞ പരിസരം, മലിനീകരണമില്ലാത്ത ചുറ്റുപാട്, ഊര്‍ജസംരക്ഷണ മാര്‍ഗങ്ങള്‍, വിഭവങ്ങളുശട സൂക്ഷ്മതയോടെയുള്ള ഉപയോഗം, ജൈവ വൈവിധ്യ സംരക്ഷണം, എന്നിവയെല്ലാം ഹരിതമിതവ്യയത്തില്‍ പെടുന്ന ആശയങ്ങളാണ്. ഈ പ്രവര്‍ത്തനങ്ങളില്‍ വ്യക്തി എന്ന നിലയില്‍ ഓരോരുത്തരുടെയും പങ്കിനെക്കുറിച്ച് ആത്മപരിശോടന നടത്താന്‍ പ്രേരിപ്പിക്കുന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. സുസ്ഥിര വികസനം, ദാരിദ്യ്രനിര്‍മാര്‍ജനം, സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം, മലിനീകരണത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍, എന്നിവയെല്ലാം ദിനാചരണം ലക്ഷ്യമിടുന്നു. പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തകള്‍ പരിസ്ഥിതിദിനത്തില്‍ ഒതുങ്ങി നിന്നാല്‍ മതിയോ?
കാര്യമായ ഇടപെടല്‍ ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന് വിദ്യാലയത്തിലും പുറത്തും എന്തെല്ലാം ചെയ്യാനാകുമെന്ന് ആലോചിച്ചുനോക്കൂ. പരിസ്ഥിതി സൌഹൃദ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യണം. വരുംതലമുറയ്ക്കായി കൈമാറേണ്ടതാണ് ഭൂമിയിലെ സമ്പത്ത്. അത് നമുക്ക് മാത്രം ധൂര്‍ത്തടിക്കാനുള്ളതല്ല. പ്രകൃതിസമ്പത്ത് അമിതമായും അനാവശ്യമായും ഉപയോഗിക്കുന്നത് ഭാവി തലമുറയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കും. എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ഭൂമിയുടെ എല്ലാ സൌഭാഗ്യങ്ങള്‍ക്കും അടിസ്ഥാനം സര്‍വചരാചരങ്ങളുടെയും സംതുലിതമായ നിലനില്‍പ്പാണ്. അത് സംരക്ഷിക്കാന്‍ നമുക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാം.