കത്തുകള്‍
മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ .

ധാര്‍മികബോധമുള്ള കലാകാരി

ആര്‍ പാര്‍വ്വതിദേവി

തിരുവനന്തപുരത്ത് ജവഹര്‍നഗറിലെ വീട്ടില്‍ സാധാരണ കുടുംബിനിയായി വിധുബാല വാതില്‍ തുറന്നു, ഹൃദ്യമായ പുഞ്ചിരിയോടെ സ്വീകരിച്ചു. വല്ലാത്ത വികൃതിയായി നടന്ന കുട്ടിക്കാലം മുതല്‍ കടന്നുവന്ന വ്യത്യസ്തമായ വഴികളെക്കുറിച്ച് അവര്‍ മറയില്ലാതെ സംസാരിച്ചു. തന്നെ താനാക്കിയ അച്ഛനമ്മമാര്‍, സ്നേഹനിധികളായ ഭര്‍തൃപിതാവും മാതാവും, ഭര്‍ത്താവ് മുരളി കുമാര്‍, ഏകമകന്‍ അര്‍ജുന്‍, നാല്പത്തഞ്ച് വര്‍ഷമായി തുടരുന്ന സുഹൃദ് ബന്ധങ്ങള്‍, കൂടാതെ അമൂല്യമായ കുറെ സ്വപ്നങ്ങളും. മൂന്നു വയസ്സില്‍ നൃത്തം ചെയ്തുതുടങ്ങി. അച്ഛനും അമ്മയ്ക്കും ഞാന്‍ വലിയ നര്‍ത്തകി ആകണം എന്നായിരുന്നു മോഹം. എനിക്കും നൃത്തം ഹരമായിരുന്നു. കലാജീവിതം അവസാനിപ്പിച്ചുവെങ്കിലും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന നര്‍ത്തനം ഉപേക്ഷിച്ചിട്ടില്ല.പൊതുവേദികളിലല്ലെങ്കിലും ദിവസവും നൃത്തം ചെയ്യുന്നുണ്ട്. സന്തോഷമോ ദുഃഖമോ ദേഷ്യമോ... എന്താണെങ്കിലും അത് നൃത്തം ചെയ്താണ് ഞാന്‍ പ്രകടിപ്പിക്കുക. ഭരതനാട്യമോ മോഹിനിയാട്ടമോ കുച്ചിപ്പുടിയോ എന്തും ആകാം. ചിലപ്പോള്‍ അതൊന്നുമായിരിക്കുകയുമില്ല. യഥാര്‍ഥത്തില്‍ നൃത്തമാണ് എന്നെ സിനിമയില്‍ എത്തിച്ചത്.

മലയാള സിനിമാ നടികള്‍ക്ക് കുടുംബവും അഭിനയവും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന സംശയത്തിനു മറുപടി പറയാന്‍ വിധുബാലക്ക് സംശയിക്കേണ്ടി വന്നില്ല. വിജയി ആയ പുരുഷന്റെ പിന്നില്‍ ഒരു സ്ത്രീ എന്നതുപോലെ എല്ലാ പരാജിതയായ സ്ത്രീയുടെയും പിന്നില്‍ ഒരു പുരുഷന്‍ ഉണ്ടാകും എന്നതാണ് സത്യം. മലയാളി പുരുഷന് സ്ത്രീയുടെ കഴിവ് അംഗീകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. സിനിമയും കുടുംബവും രണ്ടും പൂര്‍ണമായ സമര്‍പ്പണം ആവശ്യമായതാണ്.

ഇരുപത്തിനാല് വയസ്സിനുള്ളില്‍ 118 സിനിമകള്‍, നൂറുകണക്കിന് നൃത്തവേദികള്‍, പ്രമുഖ കമ്പനികള്‍ക്കുവേണ്ടി മോഡലിങ്ങ്. പ്രശസ്ത മാന്ത്രികനായിരുന്ന അച്ഛന്‍ ഭാഗ്യനാഥിനൊപ്പം നിരവധി പ്രദര്‍ശനങ്ങള്‍... ഇതിനിടയില്‍ മനഃശാസ്ത്രത്തില്‍ ബിരുദവും... പിന്നെ മുപ്പതു വര്‍ഷത്തിലേറെ മലയാളികളുടെ ഇന്നലത്തെ താരമായി കാണാമറയത്ത്. ഒടുവില്‍ അമൃത ചാനലിലെ ജനപ്രിയ പരിപാടിയായ 'കഥയല്ലിത് ജീവിത'ത്തിലൂടെ വീണ്ടും ക്യാമറക്കു മുന്നില്‍.

ഏഴാം വയസ്സില്‍ യാദൃച്ഛികമായാണ് സ്കൂള്‍മാസ്റര്‍ എന്ന സിനിമയില്‍ അഭിനയിച്ചത്. ആദ്യസിനിമക്ക് ശേഷം കുറെ മോഡലിങ് ചെയ്തു. ബോംബെ ഡൈയിങ്, വിഐപി തുടങ്ങിയവയുടെ ആദ്യകാല മോഡലാണ് ഞാന്‍. വിഐപി സ്യൂട്ട്കേസിന്റെ മോഡല്‍ ആയപ്പോള്‍ പ്രതിഫലം ആ പെട്ടി തന്നെയായിരുന്നു. ചെന്നൈയിലെ പ്രശസ്തമായ നല്ലി സില്‍ക്സിന് വേണ്ടി പരസ്യത്തില്‍ വരാമോ എന്ന് ചോദിച്ചപ്പോള്‍ പട്ടുസാരി കിട്ടുമെന്നതായിരുന്നു എന്റെ താല്പര്യം. ശിങ്കാര്‍ കുങ്കുമത്തിന്റെ മോഡലിങ് ആണ് വഴിത്തിരിവായത്. ഒരു സൌന്ദര്യമത്സരത്തില്‍ പങ്കെടുക്കുവാന്‍ അവര്‍ നിര്‍ബന്ധിച്ചു. തീരെ താല്പര്യം ഇല്ലാതിരുന്നിട്ടും വഴങ്ങേണ്ടിവന്നു. ലിപ്സ്്റ്റിക് പോലും ഇടാന്‍ ഞാന്‍ സമ്മതിച്ചില്ല. ഏതായാലും പ്രോത്സാഹന സമ്മാനം കിട്ടി. അന്ന് സദസ്സില്‍ ശിവാജി ഗണേശനും പ്രശസ്ത സംവിധായകന്‍ പി മാധവനും മറ്റും ഉണ്ടായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞ് പി മാധവന്‍ 'പൊണ്ണുക്ക് തങ്ക മനസ്സ്' എന്ന സിനിമയില്‍ നായികയാകാന്‍ ക്ഷണിച്ചു. അന്ന് ഒരു മനഃശാസ്ത്രജ്ഞ ആകുക എന്ന ആഗ്രഹമല്ലാതെ മറ്റു ചിന്തകള്‍ ഒന്നുമില്ലായിരുന്നു. അച്ഛന്‍ ഒരു കാര്യം പറഞ്ഞു. അഭിനയിക്കാം, പക്ഷേ നടി ആകരുത്. വേറെ കുറെ വ്യവസ്ഥകളും വച്ചു. ശരീരം കാണുന്ന വസ്ത്രം ധരിക്കരുത്, ഒരുപാട് ഇഴുകിച്ചേര്‍ന്ന് അഭിനയിക്കരുത്... എല്ലാം സമ്മതം ആയിരുന്നു. പക്ഷേ ആദ്യം ക്യാമറക്ക് മുന്നില്‍ നിന്നപ്പോള്‍ ഒന്നും ശരിയായില്ല. ക്യാമറാമാന്‍ സുന്ദരം ഉള്‍പ്പെടെ പറഞ്ഞത് ഈ കുട്ടിക്ക്് അഭിനയിക്കാന്‍ കഴിയില്ല എന്നാണ്. അന്ന് വയസ്സ് പതിനേഴ്. പക്ഷേ മാധവന്‍ സാറിനു വിശ്വാസം ഉണ്ടായിരുന്നു. പ്രൊഡക്ഷന്‍ മാനേജര്‍ എന്നോട് പറഞ്ഞു, കുട്ടിയെ മാറ്റണം എന്നാണ് എല്ലാവരും പറയുന്നത്. മാധവന്‍ സാര്‍ മാത്രമാണ് കുട്ടിക്ക് ഈ റോള്‍ പറ്റും എന്ന് പറയുന്നത്. അതോടെ എനിക്ക് വാശിയായി. അങ്ങനെ അഭിനയിച്ചു. മികച്ച നടിക്കുള്ള അവാര്‍ഡും കിട്ടി. പിന്നെ നിരന്തരം സിനിമകള്‍. ഒരു തെലുങ്കും തമിഴും ഉള്‍പ്പെടെ 118 സിനിമ. ഭൂമിദേവി പുഷ്പിണിയായി, അശ്വത്ഥാമാവ്, അഷ്ടമംഗല്യം, ഇനിയും പുഴയൊഴുകും, ഓര്‍മകള്‍ മരിക്കുമോ, ഏഴാം കടലിനക്കരെ, പാരിജാതം, ഇതാ ഇവിടെ വരെ, കോളേജ് ഗോള്‍ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍. പക്ഷേ, ഈ കാലം ഏറെനാള്‍ നീണ്ടുനിന്നില്ല? അതിനു കാരണങ്ങള്‍ ഉണ്ട്.

അന്ന് മലയാള സിനിമ അശ്ളീല സിനിമയായാണ് മറ്റു സംസ്ഥാനങ്ങളില്‍ കരുതിയിരുന്നത്. തമിഴ്നാട്ടിലും മറ്റും പ്രദര്‍ശിപ്പിക്കുമ്പോള്‍ സിനിമയില്‍ ഇല്ലാത്ത സീനുകള്‍ കൂട്ടിച്ചേര്‍ക്കും. അത്തരമൊരു വൃത്തികെട്ട പോസ്റര്‍ എന്റേതായും വന്നു. ഇതിനെതിരെ പ്രതികരിക്കേണ്ടിവന്നു. പോസ്ററുകള്‍ ഞാന്‍ പിന്‍വലിപ്പിച്ചു. പിന്നെ സിനിമയിലും എനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത ചില സീനുകളില്‍ അഭിനയിക്കാന്‍ സമ്മര്‍ദമുണ്ടായി. 'മൂക്കില്‍ ഒന്ന് ചുംബിക്കണം' എന്നൊക്കെ... ഇതൊന്നും പറ്റില്ലെന്ന് എപ്പോഴും പറയേണ്ടിവരുന്നത് പ്രശ്നമാണ്. മാത്രമല്ല മുരളിയേട്ടനുമായി ഇഷ്ടത്തിലുമായിരുന്നു. അഭിനയം നിര്‍ത്താന്‍ അതൊരു കാരണമല്ലെങ്കിലും. സിനിമ വിട്ട് നാല് വര്‍ഷം കഴിഞ്ഞായിരുന്നു വിവാഹം. ആ നാല് വര്‍ഷം നൃത്തം ചെയ്തും എനിക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്തും ജീവിതം ആസ്വദിച്ചു. കുറെ കോഴ്സുകള്‍ക്ക് ചേര്‍ന്നു. പാചകം, ഇന്റീരിയര്‍ ഡെക്കറേഷന്‍, കൌണ്‍സലിങ്... അങ്ങനെ പലതും. വിവാഹം കഴിഞ്ഞതോടെ നല്ല കുടുംബിനി ആയി. ഭര്‍ത്താവിന്റെ അച്ഛനമ്മമാരോടൊപ്പം എറണാകുളത്ത് ആയിരുന്നു താമസം. മുരളിയേട്ടന് ബിസിനസ് അവിടെ ആയിരുന്നു. മകന്‍ അര്‍ജുന്റെ കാര്യങ്ങള്‍ നോക്കിയും മറ്റും സമയം പോയി.

സിനിമാലോകം ഉപേക്ഷിച്ചതില്‍ ഒരിക്കലും വിഷമം തോന്നിയിട്ടില്ല. പക്ഷേ നൃത്തത്തോടുള്ള ഇഷ്ടംകൊണ്ട് ഒരു നര്‍ത്തകിയുടെ വേഷം ചെയ്യണമെന്നു ആഗ്രഹിച്ചിരുന്നു. അത് നടന്നില്ല. എണ്‍പതുകളില്‍ രാജേട്ടന്‍ (പദ്മരാജന്‍), ഭരതന്‍ തുടങ്ങിയവരുടെ നല്ല ചിത്രങ്ങള്‍ വന്നപ്പോള്‍ ഞാന്‍ അഭിനയിക്കുന്ന കാലം ഇതായിരുന്നുവെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. പിന്നീടും കാശ്മീരത്തിലെ ശാരദയുടെ റോള്‍ ഒക്കെ കാണുമ്പോള്‍ ഞാന്‍ അഭിനയിക്കുന്നത് സങ്കല്‍പ്പിക്കാറുണ്ട് എന്ന് മാത്രം. പക്ഷേ അഭിനയം ഉപേക്ഷിച്ചത് തന്നെയാണ്. മലയാള സിനിമാ നടികള്‍ക്ക് കുടുംബവും അഭിനയവും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന സംശയത്തിനു മറുപടി പറയാന്‍ വിധുബാലക്ക് സംശയിക്കേണ്ടി വന്നില്ല. വിജയി ആയ പുരുഷന്റെ പിന്നില്‍ ഒരു സ്ത്രീ എന്നതുപോലെ എല്ലാ പരാജിതയായ സ്ത്രീയുടെയും പിന്നില്‍ ഒരു പുരുഷന്‍ ഉണ്ടാകും എന്നതാണ് സത്യം. മലയാളി പുരുഷന് സ്ത്രീയുടെ കഴിവ് അംഗീകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. സിനിമയും കുടുംബവും രണ്ടും പൂര്‍ണമായ സമര്‍പ്പണം ആവശ്യമായതാണ്. സിനിമയുടെ ജോലിസമയം വളരെ പ്രയാസകരമാണ്. സീരിയലിന് അത്രതന്നെ പ്രശ്നമില്ല. കുടുംബിനികള്‍ ആയതോടെ നമുക്ക് നഷ്ടപ്പെട്ട അഭിനേത്രികള്‍ എത്രയോ ഉണ്ട്. സഹോദരനായ പ്രശസ്ത ഛായാഗ്രാഹകന്‍ മധു അമ്പാട്ടുമായി ചേര്‍ന്ന് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും വിധുബാല വാചാലയായി.

ഏട്ടന്റെയൊപ്പം ചില ഡോക്യുമെന്ററികള്‍ ചെയ്യുന്നുണ്ട്. ലാല്‍ഗുഡി ജയരാമന്‍, കലാക്ഷേത്രം. ചില പുതിയ ഡോക്യുമെന്ററികളുടെ ശ്രമം തുടങ്ങിയിട്ടുമുണ്ട്. കുമാരി കമലം എന്ന അതുല്യ നര്‍ത്തകിയെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യാനും പരിപാടിയുണ്ട്. ഏട്ടന്റെ ഒപ്പമുള്ള പ്രവര്‍ത്തനത്തിലൂടെ സിനിമയുടെ സാങ്കേതികവിദ്യ ഏതാണ്ട് പഠിച്ചു. എങ്കിലും സംവിധാനത്തിനൊന്നും ധൈര്യം പോര. ഒരു തിരക്കഥ എഴുതി വച്ചിട്ടുണ്ട്. ഏട്ടന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷേ ഡയമണ്ട് നെക്ളസ് പോലെയുള്ള സിനിമകള്‍ കണ്ടപ്പോള്‍ മനസ്സിലായി എന്റെ തിരക്കഥ ഒന്നുമല്ല എന്ന്. ഇടയ്ക്കു ഡബ്ബിങ്ങും ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങളില്‍ നന്ദിതദാസിന്റെ കഥാപാത്രത്തിന് ശബ്ദം കൊടുത്തു. മറ്റൊരു സിനിമക്ക് ശബ്ദം കൊടുത്തപ്പോഴാണ് ഡബ്ബിങ് ആര്‍ടിസ്റുകളുടെ സംഘടനയില്‍ അംഗമല്ല എന്ന പ്രശ്നം അല്‍പ്പം വിവാദമായത്. അതോടെ ആ പരിപാടി അവസാനിപ്പിച്ചു. അച്ഛന്റെ ജീവിത കഥ എഴുതുകയാണ് ഇപ്പോള്‍ ആഗ്രഹം. കുറെ എഴുതിയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

അച്ഛനുമായി എനിക്ക് വല്ലാത്ത അടുപ്പം ആയിരുന്നു. അതുകൊണ്ടുതന്നെ എഴുത്ത് മുന്നോട്ടു പോകുന്നില്ല. അച്ഛന്റെ ലേഖനങ്ങള്‍ ഉടന്‍ സമാഹാരമായി പ്രസിദ്ധീകരിക്കുന്നുണ്ട്. മുപ്പതു വര്‍ഷത്തിനുശേഷം മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ മടങ്ങിയെത്താന്‍ ഇടയാക്കിയ 'കഥയല്ലിതു ജീവിത'ത്തില്‍ കണ്ട വിചിത്ര ലോകവും വിധുബാല തുറന്നുകാട്ടി. ഇപ്പോള്‍ ഈ പരിപാടിക്കാണ് മുന്‍ഗണന നല്‍കുന്നത്. അപ്രതീക്ഷിതമായാണ് ഈ ചുമതല ഏറ്റെടുത്തത്. ഞാന്‍ പഠിച്ച മനശ്ശാസ്ത്രം പ്രയോഗിക്കുവാനുള്ള അവസരവും ആണല്ലോ. കൌണ്‍സലിങ് ഒക്കെ ചെറുപ്പത്തിലേ ചെയ്തിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കുന്ന കാലത്ത്. എറണാകുളത്ത് ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളുടെ സ്കൂളില്‍ കുറച്ചു കാലം പഠിപ്പിച്ചതിന്റെ അനുഭവവും ഇപ്പോള്‍ ഉപകാരമായി. എങ്ങനെയും കുടുംബങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ചില വിമര്‍ശനങ്ങള്‍ ഈ പരിപാടിയെ കുറിച്ചുണ്ടെന്ന് അറിയാം. ദിവസവും ലഭിക്കുന്ന കത്തുകളില്‍ നിന്നാണ് അഞ്ചോ ആറോ തെരഞ്ഞെടുക്കുന്നത്. ചിലത് വ്യാജമാവാനിടയുണ്ട്. ദുരിതം അനുഭവിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. അവര്‍ക്ക് ഞങ്ങളെ ബന്ധപ്പെടാന്‍ പല കാരണങ്ങളാല്‍ കഴിയുന്നുണ്ടാവില്ല. കുടുംബം ഉപേക്ഷിച്ചു പോയ ചിലരുടെ ചിത്രം കൊടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. അങ്ങനെ കൊടുത്തതുകൊണ്ട് ചിലപ്പോള്‍ ഗുണമുണ്ടായിട്ടുണ്ട്.

മാനസികവും ശാരീരികവുമായ അധ്വാനം ആവശ്യമായ പരിപാടിയാണിത്. ചിലപ്പോള്‍ നമ്മള്‍ വികാരാധീനരായി പോകും. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ കുറ്റക്കാര്‍ ആയ കേസുകളാണ് ഏറെയും. കുട്ടികളുടെ ദുരിതമാണ് ഏറ്റവും സങ്കടകരം. ചിലര്‍ക്കെങ്കിലും ഈ പരിപാടികൊണ്ട് പ്രയോജനം കിട്ടുമെങ്കില്‍ അതാണ് ഏറ്റവും വലിയ സംതൃപ്തി. വിധുബാല പറഞ്ഞു നിര്‍ത്തുമ്പോള്‍ പ്രതിഭാധനയായ ഈ കലാകാരി ഏറെ മൂല്യങ്ങള്‍ സൂക്ഷിക്കുന്ന, മാനുഷികതക്ക് പ്രാധാന്യം കൊടുക്കുന്ന, ധാര്‍മിക ബോധമുള്ള ഒരു വ്യക്തി എന്ന് ആരും മനസ്സില്‍ കുറിച്ചിടും.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh