ഉല്‍പ്പത്തി പുസ്തകം തുറക്കുമോ?
സാബു ജോസ്
![]() |
|
പ്രപഞ്ചരഹസ്യങ്ങളുടെ ആകെത്തുകയും ജീവിതത്തിന്റെ അന്തസത്തയും തുറന്നുകാണിക്കുന്ന സ്വര്‍ണത്താക്കോലൊന്നുമല്ല ദൈവകണമെന്ന് വിളിക്കുന്ന ഹിഗ്സ് ബോസോണുകള്‍. ഇവയുടെ കണ്ടെത്തല്‍ പ്രപഞ്ച വിജ്ഞാനമേഖല അഭിമുഖീകരിക്കുന്ന എല്ലാ സമസ്യകള്‍ക്കുമുള്ള പരിഹാരവുമാകില്ല. മീഡിയ സെന്‍സേഷനു വേണ്ടിയുള്ള വാര്‍ത്തകള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. ന്യൂട്രിനോകളുടെ പ്രകാശാതിവേഗം ഉണ്ടാക്കിയ കോലാഹലങ്ങള്‍ മറന്നിട്ടുണ്ടാവില്ല. ക്വാര്‍ക്കുകളുടെ പിണ്ഡവും ഇലക്ട്രോണിന്റെ റെസ്റ് മാസും തമ്മിലുള്ള അജഗജ വ്യത്യാസം, ക്ഷീണ ന്യൂക്ളിയര്‍ ബലത്തിന്റെ ദുരൂഹ സ്വഭാവം, ശ്യാമദ്രവ്യം പ്രധാനം ചെയ്യുന്ന ഗുരുത്വ ബലത്തിന്റെ സങ്കീര്‍ണത എന്നിങ്ങനെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ തുടരുകയാണ്. മാത്രവുമല്ല, ആധുനിക ക്വാണ്ടം ഗ്രാവിറ്റി സിദ്ധാന്തങ്ങളില്‍ ഇത്തരം ദൈവകണങ്ങള്‍ക്കും ജനശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമുള്ള ഇത്തരം പേരുകള്‍ക്കുമൊന്നും വിശേഷിച്ചൊരു പ്രധാന്യവുമില്ല. ഭൌതിക ശാസ്ത്രത്തിന്റെ വിഷയമേ അല്ലാത്ത ദൈവനാമവും ദൈവ സങ്കല്‍പവുമെല്ലാം അതിലേയ്ക്ക് വലിച്ചിഴക്കുന്നതുകൊണ്ട് ശാസ്ത്രത്തിന് പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാകില്ല. കുറച്ചുകാലം മുന്‍പ് ബ്രിട്ടനിലെ ഗാര്‍ഡിയന്‍ ദിനപത്രം ഹിഗ്സ് ബോസോണിന് മറ്റൊരു വിളിപ്പേര് നല്‍കാന്‍ വായനക്കാര്‍ക്കുവേണ്ടി ഒരു മത്സരം നടത്തിയിരുന്നു. മത്സരത്തില്‍ പങ്കെടുത്ത കൂടുതല്‍ ആളുകളും നിര്‍ദേശിച്ചത് 'ഷാംപെയ്ന്‍ ബോട്ടില്‍ ബോസോണ്‍' എന്ന പേരാണ്. ഷാംപേയ്ന്‍ കുപ്പിയുടെ അടിഭാഗത്തിന്റെ ആകൃതി ഹിഗ്സ് പൊട്ടന്‍ഷ്യലുമായി യോജിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പേര് നിര്‍ദേശിക്കാന്‍ കാരണമായത്. ഹിഗ്സ് ഫീല്‍ഡ് അടയാളപ്പെടുത്താന്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന സൂചകം ഷാംപേയ്ന്‍ ബോട്ടിലായതുകൊണ്ട് കണികാ ഭൌതികജ്ഞര്‍ക്കും ഈ പേര് സ്വീകാര്യമായി. അങ്ങനെ നീണ്ട അന്‍പതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവകണം ഷാംപേയ്ന്‍ ബോട്ടിലിനുള്ളിലായി. ഇനിയെന്ത് ? |
കണികാഭൌതികത്തിലെ സൈദ്ധാന്തിക പാക്കേജ് ആയ 'സ്റാന്‍ഡേര്‍ഡ് മോഡല്‍' അനുസരിച്ച് മൌലിക കണങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന അടിസ്ഥാന ഘടകമാണ് ഹിഗ്സ് ബോസോണുകള്‍. 1964ല്‍ പീറ്റര്‍ ഹിഗ്സ്, ജെറാള്‍ഡ് ഗരാല്‍നിക്ക്, ഫ്രാന്‍കോയ്സ് ഇംഗ്ളര്‍ട്ട്ലന്‍ഡ്, റോബര്‍ട്ട് ബ്രൌട്ട്, ഇ.ഞ. ഹേഗന്‍, ടോം കിബിള്‍ എന്നീ ആറു ഭൌതിക ശാസ്ത്രജ്ഞര്‍ മൂന്നു വ്യത്യസ്ത സംഘങ്ങളായി, സ്വതന്ത്രമായി നടത്തിയ സൈദ്ധാന്തിക ഗവേഷണങ്ങളുടെ ഉല്‍പന്നമാണ് ഈ 'ഹൈപോതെറ്റിക്കല്‍ പാര്‍ട്ടിക്കിള്‍'. അതിന് പ്രേരണയായത് 1924ല്‍ സത്യേന്ദ്രനാഥ് ബോസ് എന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞനും ആല്‍ബര്‍ട്ട് ഐന്‍സ്റൈനും ചേര്‍ന്ന് രൂപീകരിച്ച ബോസോണ്‍ കണികാ സിദ്ധാന്തവും. ഹിഗ്സ് ബോസോണ്‍ പിണ്ഡമുള്ള കണികയാണ്. അതിന്റെ ഭാരം 114 ഏലഢനും 185 ഏലഢനും ഇടയില്‍ വരുമെന്നാണ് പ്രവചനം. (ഒരു Gigaelectron Volt ഒരു പ്രോട്ടോണിന്റെ ഭാരത്തിനു തുല്യമാണ്). സൈദ്ധാന്തികമായി നിലനില്‍ക്കുന്നതാണെങ്കിലും പരീക്ഷണങ്ങള്‍വഴി അവയുടെ അസ്തിത്വം തെളിയിക്കാന്‍ കഴിയാതിരുന്നത് സ്റാന്‍ഡേര്‍ഡ് മോഡല്‍ കോസ്മോളജിയിലെ ഒരു 'മിസിംഗ് ലിങ്ക്' ആയിരുന്നു ഇതുവരെ. ആ പരിമിതിയാണ് ഇപ്പോള്‍ ശാസ്ത്രലോകം മറികടക്കുന്നത്.
യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ളിയര്‍ റിസര്‍ച്ചിന്റെ (CERN) ജനീവയിലെ ആസ്ഥാനത്ത് ഭൂമിക്കടിയിലായി 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിരിക്കുന്ന ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ (LHC) മനുഷ്യനിന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണമായ ഉപകരണമാണ്. 10 ബില്യണ്‍ ഡോളറാണ് ഇതിന്റെ നിര്‍മാണച്ചെലവ്. LHCയുടെ അനുബന്ധ കണികാ ത്വരകങ്ങളായ CMS, ATLAS എന്നിവയില്‍ 350 ട്രില്യണ്‍ പ്രോട്ടോണുകളെ പരസ്പരം വിപരീത ദിശകളില്‍ പ്രകാശപ്രവേഗത്തിന്റെ (3x10^8m/s) തൊട്ടടുത്ത് പായിച്ച് കൂട്ടിയിടിപ്പിച്ചാണ് ഹിഗ്സ് ബോസോണിന്റെ അസ്തിത്വം തെളിയിച്ചിരിക്കുന്നത്. പ്രോട്ടോണ്‍ - പ്രോട്ടോണ്‍ സംഘട്ടനത്തില്‍ സൃഷ്ടിക്കപ്പെടുന്ന അദ്ഭുത പ്രതിഭാസങ്ങളുടെയും ദുരൂഹ കണങ്ങളുടെയും ഇടയില്‍ നിന്ന് ഹിഗ്സ് ബോസോണുകളെ കണ്ടെത്തുന്നത് ഒരു ചെറിയ മത്സ്യത്തെ പിടിക്കാന്‍ വലിയൊരു തടാകം വറ്റിക്കുന്നതുപോലെ സാഹസികമായ പ്രവൃത്തിയാണ്. 350 ട്രില്യണ്‍ പ്രോട്ടോണ്‍ സംഘട്ടനത്തില്‍ വിരലിലെണ്ണാവുന്ന അവസരങ്ങളില്‍ മാത്രമേ ഹിഗ്സ് ബോസോണുകളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് പരീക്ഷണത്തിന്റെ സങ്കീര്‍ണതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കണികാ പരീക്ഷണത്തിന്റെ ഫലം പൂര്‍ണമായി അപഗ്രഥിക്കുന്നതിന് 2012 അവസാനം വരെ കാത്തിരിക്കുകയും വേണം.
ദൈവകണത്തിനും ചിലതു പറയാനുണ്ട്. കണികാ ഭൌതികത്തിന്റെ അസ്വസ്ഥത മാറണമെങ്കില്‍ മൌലിക കണങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്നതെങ്ങനെയെന്നു വ്യക്തമാക്കണം. അതിന് സൈദ്ധാന്തികമായി ഒരു ബലമണ്ഡലത്തിന്റെ (Force Field) സാന്നിധ്യം അനിവാര്യമാണ്. ഗുരുത്വമണ്ഡലവും വൈദ്യുത-കാന്തിക മണ്ഡലവും പോലെ വേറൊന്ന്. മഹാവിസ്ഫോടനത്തേത്തുടര്‍ന്ന് ആവിര്‍ഭവിച്ച ഈ മണ്ഡലത്തിന്റെ സ്വാധീനം ചില മൌലിക കണങ്ങളുടെ പ്രയാണത്തിനു തടസ്സമാകും. ഈ തടസ്സത്തെ മൌലിക കണങ്ങളുടെ പിണ്ഡമെന്നു വിളിക്കാം. പീറ്റര്‍ ഹിഗ്സിന്റെയും സംഘത്തിന്റെയും ഈ നിര്‍ദ്ദേശം വളരെ സുതാര്യമാണ്. എന്നാല്‍ ഭൌതികശാസ്ത്രത്തില്‍ പ്രകടമായ സ്വാധീനമൊന്നും ചെലുത്താന്‍ കഴിയില്ലെന്ന തടസ്സവാദം പറഞ്ഞ് ഹിഗ്സിന്റെ നിര്‍ദേശം ശാസ്ത്രസമൂഹം തളിക്കളയുകയാണുണ്ടായത്. പിന്നീട് സ്റീവന്‍ വെയ്ന്‍ബെര്‍ഗും അബ്ദുസ് സലാമും ക്ഷീണ ന്യൂക്ളിയര്‍ ബലത്തെ വൈദ്യുത കാന്തിക ബലവുമായി സംയോജിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളില്‍ ഹിഗ്സ് ബോസോണുകളുടെ സഹായം സ്വീകരിച്ചതോടെ സൈദ്ധാന്തികമായെങ്കിലും ദൈവകണത്തിന് നിലനില്‍പുണ്ടായി എന്നത് ചരിത്രം.
റേഡിയോ ആക്ടീവതയ്ക്കു കാരണമാകുന്ന ന്യൂക്ളിയര്‍ ബലമാണ് ക്ഷീണബലം. നക്ഷത്ര കേന്ദ്രത്തില്‍ നടക്കുന്ന ന്യൂക്ളിയര്‍ ഫ്യൂഷനു കാരണവും ഇതേ ബലം തന്നെയാണ്. വൈദ്യുത-കാന്തിക ബലത്തെ സംബന്ധിക്കുന്ന ക്വാണ്ടം സിദ്ധാന്തമായ ഇലക്ട്രോ ഡൈനമിക്സും (QED) ക്ഷീണ ന്യൂക്ളിയര്‍ ബലവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ ബന്ധപ്പെട്ടാണിരിക്കുന്നത്. വെയ്ന്‍ബെര്‍ഗും സലാമും ഈ ബലങ്ങളെ സംയോജിപ്പിച്ചുകൊണ്ട് 'ഇലക്ട്രോവീക്ക് തിയറി' എന്നൊരു പുതിയ സിദ്ധാന്തം രൂപീകരിക്കാന്‍ ശ്രമിച്ചത് പുതിയ പ്രശ്നങ്ങള്‍ക്കും തുടക്കമായി. സിദ്ധാന്തം ഗണിതപരമായി നിലനില്‍ക്കണമെങ്കില്‍ ഒരു ജോടി മൌലിക കണങ്ങളേക്കൂടി ഉള്‍പ്പെടുത്തേണ്ടതായി വരും. അങ്ങനെ ബോസോണുകള്‍ (W-boson, Z-boson) എന്ന ബലവാഹികളായ കണങ്ങളെക്കൂടി മൌലിക കണങ്ങളുടെ കുടുംബത്തില്‍ അംഗങ്ങളായി ഉള്‍പ്പെടുത്തി. ണബോസോണിനും ദബോസോണിനും പിണ്ഡമുണ്ട്. എന്നാല്‍ ഏറ്റവും സുപരിചിതമായ ബോസോണായ ഫോട്ടോണിന് (പ്രകാശ ക്വാണ്ടമാണ് ഫോട്ടോണ്‍) പിണ്ഡമൊട്ടില്ലതാനും. അങ്ങനെ വരുമ്പോള്‍ സംയോജിത സിദ്ധാന്തം നിലനില്‍ക്കണമെങ്കില്‍ ബലവാഹികളായ ബോസോണുകള്‍ക്ക് പിണ്ഡം പ്രധാനം ചെയ്യുന്ന ഒരു അടിസ്ഥാന കണത്തിന്റെ സാധ്യത ഉയര്‍ന്നുവന്നു. പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായെന്നും പറയുന്നതുപോലെ ഒരിക്കല്‍ ശാസ്ത്രസമൂഹം തള്ളിപ്പറഞ്ഞ ഹിഗ്സ് ബോസോണുകള്‍ വീണ്ടും അരങ്ങിലെത്തി. 1967 ല്‍ വെയ്ന്‍ ബെര്‍ഗും സലാമും ചേര്‍ന്ന് ഇലക്ട്രോവീക്ക് സിദ്ധാന്തവും ഹിഗ്സ് മണ്ഡലവും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രബന്ധം അവതരിപ്പിക്കുകയും പിന്നീട് 1983ല്‍ സേണില്‍ വച്ചു നടത്തിയ കണികാ പരീക്ഷണത്തിലൂടെ ണ, ദ ബോസോണുകളുടെ അസ്തിത്വം തെളിയിക്കുകയും ചെയ്തു. എങ്കിലും ഹിഗ്സ് ബോസോണുകള്‍ അപ്പോഴും പിടികിട്ടാപ്പുള്ളിയായി തുടര്‍ന്നു.
സ്റാന്‍ഡേര്‍ഡ് മോഡലില്‍ എങ്ങനെയാണ് ബോസോണുകളെ അവതരിപ്പിക്കുന്നതെന്നു നോക്കാം. ചാലുകളായി മടക്കിയ ഒരു പേപ്പറായി ഹിഗ്സ് മണ്ഡലത്തെ സങ്കല്‍പിക്കാം. ഈ ചാലുകള്‍ക്ക് സമാന്തരമായി വിരലോടിച്ചാല്‍ തടസ്സമൊന്നുമില്ലാതെ നിങ്ങള്‍ക്ക് ആ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയും. എന്നാല്‍ ചാലുകള്‍ക്ക് കുറുകെയാണ് വിരലോടിക്കുന്നതെങ്കില്‍ മുന്നോട്ടുള്ള പ്രയാണം ആദ്യത്തേതുപോലെ അനായസമല്ല എന്നു കാണാന്‍ കഴിയും. പ്രകാശ ക്വാണ്ടമായ ഫോട്ടോണുകള്‍ സമാന്തര പാതയില്‍ സഞ്ചരിക്കുമ്പോള്‍ മറ്റു മൌലിക കണങ്ങള്‍ കുറുകെ, തടസ്സങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. കണികകളുടെ സഞ്ചാരത്തിലുണ്ടാകുന്ന ഈ തടസ്സമാണ് അവയുടെ പിണ്ഡമായി കണക്കാക്കുന്നത്. ബലമണ്ഡലങ്ങള്‍ നിലനില്‍ക്കുന്നത് ചില സൈദ്ധാന്തിക കണങ്ങളുടെ പിന്‍ബലത്തിലാണ്. വൈദ്യുത-കാന്തിക മണ്ഡലം ഫോട്ടോണുകളുടെ സാമ്രാജ്യമാണെങ്കില്‍ ഗുരുത്വമണ്ഡലം ഗ്രാവിറ്റോണുകളുടെ ലോകമാണ്. ശക്ത ന്യൂക്ളിയര്‍ മണ്ഡലം നിയന്ത്രിക്കുന്നത് ഗ്ളുവോണുകളാണ്. അപ്പോള്‍ ഹിഗ്സ് മണ്ഡലം നിലനില്‍ക്കണമെങ്കില്‍ പിണ്ഡമുള്ള ഹിഗ്സ് ബോസോണുകള്‍ ആവശ്യമാണ്. മൌലിക കണങ്ങള്‍ ഹിഗ്സ് മണ്ഡലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അവയ്ക്കു പിണ്ഡം ലഭിക്കുന്നു. മഹത്തായ ആശയമാണിതെങ്കിലും പരീക്ഷണങ്ങള്‍ വഴി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന പരിമിതി ഇത്രകാലവും ഈ പരികല്പനയെ അലട്ടിക്കൊണ്ടിരുന്നു.
ദൈവകണത്തെ തേടിപ്പിടിക്കുന്നതിനുവേണ്ടി നിര്‍മിച്ചിട്ടുള്ള ആദ്യത്തേതോ, പ്രസ്തുത ഉദ്ദേശ്യത്തിനുവേണ്ടി മാത്രമോ നിര്‍മിച്ചിട്ടുള്ള ഉപകരണമൊന്നുമല്ല സേണിലെ ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍. ഘഒഇയുടെ മുന്‍ഗാമികളും സമകാലികരുമായ നിരവധി കണികാത്വരകങ്ങളില്‍ (Particle Accelerators) ഇതിനു മുന്‍പും ഹിഗ്സ് ബോസോണുകള്‍ക്കു വേണ്ടിയുള്ള അന്വേഷണം നടത്തിയിരുന്നു. ഏത് ഊര്‍ജ നിലയിലാണ് അവയെ കണ്ടെത്താനാവുകയെന്ന അനിശ്ചിതത്വം ഒന്നിനു പിന്നാലെ ഒന്നായി നിരവധി പരീക്ഷണങ്ങള്‍ക്കു കാരണമായി എന്നു പറയുന്നതാവും കൂടുതല്‍ ശരി. 96 ഏലഢ മുതല്‍ ഈ അന്വേഷണം ആരംഭിക്കും. സേണില്‍ തന്നെയുള്ള ലാര്‍ജ് ഇലക്ട്രോണ്‍ - പോസിട്രോണ്‍ കൊളൈഡര്‍ (LEP) പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന കണികാത്വരകമാണ്. 27 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഈ തുരങ്കത്തില്‍ കൂടി ഋണ വൈദ്യുത ചാര്‍ജുള്ള മൌലിക കണമായ ഇലക്ട്രോണിനെയും അതിന്റെ പ്രതികണമായ പോസിട്രോണിനെയും (ധന വൈദ്യുത ചാര്‍ജുള്ള ഇലക്ട്രോണ്‍) പരസ്പരം വിപരീത ദിശകളില്‍ പ്രകാശ പ്രവേഗത്തിനടുത്ത് പായിക്കുന്നു. ടണലില്‍ സജ്ജീകരിച്ചിട്ടുള്ള 4600 വൈദ്യുത കാന്തങ്ങളുടെ സഹായത്തോടെ കണികകളുടെ സഞ്ചാരപാത നിര്‍ണയിക്കുകയും ഉയര്‍ന്ന ഊര്‍ജനിലയില്‍ അവയെ കൂട്ടിമുട്ടിക്കുകയും ചെയ്യും. ടണലിലുള്ള വലിയ ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് കണികാ സംഘട്ടനത്തിന്റെ ഉപോല്‍പന്നങ്ങളും അനുബന്ധ പ്രതിഭാസങ്ങളെക്കുറിച്ചും സമഗ്രമായി പരിശോധിക്കും. സെക്കന്റില്‍ 22 മില്യണ്‍ എന്ന നിരക്കാണ് ഘഋജയില്‍ കണികാസംഘട്ടനം നടത്തിയിരുന്നത്. 2000 സെപ്തംബറില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമ്പോഴേക്കും ഹിഗ്സ് ബോസോണുകളുടെ സൂചന നല്‍കാന്‍ ഘഋജയ്ക്കു കഴിഞ്ഞിരുന്നു.
ഘഋജയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനേത്തുടര്‍ന്ന് അതേ ടണലിലാണ് ഘഒഇയും പ്രവര്‍ത്തിക്കുന്നത്. 2008 സെപ്തംബറില്‍ പ്രവര്‍ത്തനമാരംഭിച്ച ഘഒഇ വൈദ്യുത കാന്തങ്ങളുടെ കാലിബറേഷനുമായി ബന്ധപ്പെട്ട് ചില തകരാറുകള്‍ ഉണ്ടായതുകാരണം കുറച്ചുകാലം കണികാ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. 2009 നവംബറില്‍ ആരംഭിച്ച രണ്ടാംഘട്ട പരീക്ഷണത്തിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഘഒഇയില്‍ നിന്നു ലഭ്യമാകുന്ന വിവരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പതിനായിരക്കണക്കിന് കമ്പ്യൂട്ടറുകളുടെ ശൃംഖലയുമായി ബന്ധിപ്പിച്ചാണ് അപഗ്രഥിക്കുന്നത്. ഘഒഇയുടെ അനുബന്ധ ഉപകരണങ്ങളില്‍ ഒരു വലിയ പങ്കും ഇന്ത്യന്‍ നിര്‍മിതമാണെന്നതും ശ്രദ്ധേയമാണ്. പതിനഞ്ചു വര്‍ഷമെങ്കിലും തുടര്‍ച്ചയായി കണികാ പരീക്ഷണങ്ങള്‍ നടത്താന്‍ പര്യാപ്തമാണ് കൊളൈഡറും അനുബന്ധ ഉപകരണങ്ങളും. പ്രകാശ പ്രവേഗത്തിന്റെ 99.9999991% വേഗതയിലാണ് ത്വരകത്തില്‍ കൂടിയുള്ള കണികകളുടെ സഞ്ചാരം. കണികകളുടെ കൂട്ടിമുട്ടല്‍ നടക്കുന്നതാകട്ടെ 14 ടെറാ ഇലക്ട്രോണ്‍ വോള്‍ട്ടെന്ന (14 TeV) അത്യധികം ഉന്നത ഊര്‍ജനിലയിലും! കൊളൈഡറിനുള്ളിലെ ഉന്നത ഊര്‍ജനിലയുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകളും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്. പ്രകാശവേഗതയോടടുത്ത് ഉന്നത ഊര്‍ജനിലയില്‍ കണികകള്‍ കൂട്ടിമുട്ടുമ്പോള്‍ അവയുടെ പിണ്ഡം അനന്തമാവുകയും സാമാന്യ ആപേക്ഷികതയിലെ പ്രമാണങ്ങള്‍ക്കനുസരിച്ച് തമോഗര്‍ത്തങ്ങ ളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പ്രാപഞ്ചിക തിരശ്ശീല വലിച്ചുകീറിക്കളയുന്ന അവ ഭൂമിയുടെയും അതിലെ ജീവന്റെയും സര്‍വനാശത്തിനു കാരണമാവുകയും ചെയ്യുമെന്ന തരത്തിലാണ് ഇത്തരം ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. LHCയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഊര്‍ജം ഒരു ചെറിയ ഷഡ്പദത്തിന്റെ ഗതികോര്‍ജത്തോളമേ വരൂ. എന്നാല്‍ അത് വളരെ ചെറിയ ഭാഗത്ത് - ഒരു മില്ലിമീറ്ററിന്റെ ആയിരത്തില്‍ ഒന്ന് - കേന്ദ്രീകരിക്കുമ്പോള്‍ സൂക്ഷ്മ തമോദ്വാരങ്ങള്‍ (Micro Blackholes) ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ ഇത്തരം സൂക്ഷ്മ തമോഗര്‍ത്തങ്ങള്‍ സൈദ്ധാന്തികമായി മാത്രം നിലനില്‍ക്കുന്നവയാണ്. സ്ഥൂല പ്രപഞ്ചത്തില്‍ അവയുടെ സൃഷ്ടിയും സംഹാരവും ഒരേ നിമിഷം തന്നെ നടക്കും. സൂക്ഷ്മ തമോഗര്‍ത്തങ്ങള്‍ നിമിഷാര്‍ധത്തിനുള്ളില്‍ ബാഷ്പീകരിക്ക പ്പെടുമെന്നതാണ് (Hawking Evaporation) യാഥാര്‍ത്ഥ്യം. ഇതേ പ്രവര്‍ത്തനം തന്നെയാണ് ഭൌമാന്തരീക്ഷത്തിന്റെ ഉപരി പാളികളില്‍ ചാര്‍ജിത കണങ്ങളുടെ കൂട്ടിമുട്ടലിലും സംഭവിക്കുന്നത്. സെക്കന്റില്‍ പതിനായിരം ബില്യണ്‍ എന്ന നിരക്കിലാണതു സംഭവിക്കുന്നത്.
ഭൂമിയുടെ പ്രായം വച്ചു കണക്കുകൂട്ടിയാല്‍ ഇതുവരെ ഏകദേശം 1031 കണികാത്വരകങ്ങളില്‍ (പതിനായിരം ബില്യണ്‍ ബില്യണ്‍ ബില്യണ്‍) നടക്കുന്ന കണികാ സംഘട്ടനങ്ങള്‍ക്കു തുല്യമായിരിക്കുമത്. അപ്പോഴൊന്നും തമോദ്വാരങ്ങള്‍ രൂപീകരിക്കപ്പെടുകയോ ഭൂമിയെ വിഴുങ്ങാനായി വാപിളര്‍ത്തിക്കൊണ്ട് പാഞ്ഞടുക്കുകയോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം ചര്‍ച്ചകള്‍ക്കൊന്നും സേണിലെ ശാസ്ത്രജ്ഞര്‍ പരിഗണന നല്‍കുന്നില്ല.
ദൈവകണത്തിന്റെ കണ്ടുപിടിത്തം ഭൌതിക ശാസ്ത്രത്തിലെ സ്റാന്‍ഡേര്‍ഡ് മോഡല്‍ കോസ്മോളജിയ്ക്ക് നിവര്‍ന്നു നില്‍ക്കുന്നതിനുള്ള നട്ടെല്ലാണ്. പിണ്ഡമില്ലാത്ത ഫോട്ടോണുകള്‍ക്കും പിണ്ഡമുള്ള ബോസോണുകള്‍ക്കും ഇടയില്‍ വിട്ടുപോയ ചങ്ങലക്കണ്ണിയെ കൂട്ടിയോജിപ്പിക്കുന്ന അടിസ്ഥാന ഘടകമാണ് ഹിഗ്സ് ബോസോണ്‍. എന്നാല്‍ പ്രപഞ്ചകഥ വിവരിക്കുന്നതിന് ഇത്തരം ദൈവകണങ്ങളുടെ ആവശ്യമില്ലാത്ത ഭൌതിക ശാസ്ത്രസിദ്ധാന്തങ്ങളുമുണ്ട്. ടെക്നികളര്‍, ലൂപ് ക്വാണ്ടം ഗ്രാവിറ്റി പോലെയുള്ള സൂപ്പര്‍ സിമട്രി (SUSY) മാതൃകകള്‍ക്ക് ദൈവകണത്തെയും അതിന്റെ അസ്തിത്വവും തെളിയിക്കേണ്ട ബാധ്യതയൊന്നുമില്ല. ഒരു 'ഹിഗ്സ്ലെസ് മോഡല്‍' പ്രപഞ്ചകഥയാണ് അവയ്ക്ക് പറയാനുള്ളത്. ഇത്തരം മാതൃകയനുസരിച്ച് ഓരോ കണികയ്ക്കും അവയേക്കാള്‍ പിണ്ഡം കൂടുതലുള്ള ഒരു 'സൂപ്പര്‍ പാര്‍ട്ട്നര്‍' ഉണ്ടാകും. ഇലക്ട്രോണിന്റെ അത്തരത്തിലുള്ള സൂപ്പര്‍ പാര്‍ട്ട്നര്‍ ആണ് 'സെലക്ട്രോണ്‍'. ക്വാര്‍ക്കുകളില്‍ അവ സ്ക്വാര്‍ക്കുകളാകും. ഏതു പാര്‍ട്ടിക്കിളാണെങ്കിലും അതിനൊരു 'സ്പാര്‍ട്ടിക്കിള്‍' ഉണ്ടാകുമെന്നര്‍ത്ഥം. കണികാ ഭൌതികത്തിന്റെ അണുകുടുംബത്തിനപ്പുറം (Particle Zoo) ചിന്തിക്കാന്‍ കഴിയാത്ത മസ്തിഷ്ക്കത്തിന് ഒരുപക്ഷേ യുക്തിക്കതീതമെന്നു തോന്നിക്കുന്ന തരത്തിലാണ് ഇത്തരം മാതൃകകള്‍ സഞ്ചരിക്കുന്നതെന്ന് പറയേണ്ടിവരും. എന്നാല്‍ കണികാ ഭൌതികം മുട്ടുമടക്കിയ നിരവധി പ്രഹേളികകള്‍ക്ക് ഇവിടെ ഉത്തരം ലഭിക്കുന്നുണ്ട്. അടിസ്ഥാന ബലങ്ങളെ (ഗുരുത്വബലം, വൈദ്യുത കാന്തികബലം, ശക്ത-ക്ഷീണ ന്യൂക്ളിയര്‍ ബലങ്ങള്‍) സംയോജിപ്പിക്കുന്നതിനും മഹാവിസ്ഫോടനം മുതലുള്ള പ്രപഞ്ചകഥ വഴിതെറ്റാതെ വിവരിക്കുന്നതിനും ഇവിടെ കഴിയുന്നുണ്ട്. ഇത്തരം പ്രപഞ്ച തിരശ്ശീലകളില്‍ ഹിഗ്സ് ബോസോണുകള്‍ കുറഞ്ഞത് അഞ്ചുകണികകളുടെയെങ്കിലും സംഘാതമാണ്. അതുകൊണ്ടു തന്നെ അത്തരമൊരു കണികയുടെ അസ്തിത്വം തിരിച്ചറിയുന്നതുകൊണ്ട് വിശേഷിച്ചൊരു പ്രയോജനവും ഇല്ലതന്നെ.
പ്രപഞ്ചരഹസ്യങ്ങളുടെ ആകെത്തുകയും ജീവിതത്തിന്റെ അന്തസത്തയും തുറന്നുകാണിക്കുന്ന സ്വര്‍ണത്താക്കോലൊന്നുമല്ല ദൈവകണമെന്ന് വിളിക്കുന്ന ഹിഗ്സ് ബോസോണുകള്‍. ഇവയുടെ കണ്ടെത്തല്‍ പ്രപഞ്ച വിജ്ഞാനമേഖല അഭിമുഖീകരിക്കുന്ന എല്ലാ സമസ്യകള്‍ക്കുമുള്ള പരിഹാരവുമാകില്ല. മീഡിയ സെന്‍സേഷനു വേണ്ടിയുള്ള വാര്‍ത്തകള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. ന്യൂട്രിനോകളുടെ പ്രകാശാതിവേഗം ഉണ്ടാക്കിയ കോലാഹലങ്ങള്‍ മറന്നിട്ടുണ്ടാവില്ല. ക്വാര്‍ക്കുകളുടെ പിണ്ഡവും ഇലക്ട്രോണിന്റെ റെസ്റ് മാസും തമ്മിലുള്ള അജഗജ വ്യത്യാസം, ക്ഷീണ ന്യൂക്ളിയര്‍ ബലത്തിന്റെ ദുരൂഹ സ്വഭാവം, ശ്യാമദ്രവ്യം പ്രധാനം ചെയ്യുന്ന ഗുരുത്വ ബലത്തിന്റെ സങ്കീര്‍ണത എന്നിങ്ങനെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ തുടരുകയാണ്. മാത്രവുമല്ല, ആധുനിക ക്വാണ്ടം ഗ്രാവിറ്റി സിദ്ധാന്തങ്ങളില്‍ ഇത്തരം ദൈവകണങ്ങള്‍ക്കും ജനശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമുള്ള ഇത്തരം പേരുകള്‍ക്കുമൊന്നും വിശേഷിച്ചൊരു പ്രധാന്യവുമില്ല. ഭൌതിക ശാസ്ത്രത്തിന്റെ വിഷയമേ അല്ലാത്ത ദൈവനാമവും ദൈവ സങ്കല്‍പവുമെല്ലാം അതിലേയ്ക്ക് വലിച്ചിഴക്കുന്നതുകൊണ്ട് ശാസ്ത്രത്തിന് പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാകില്ല. കുറച്ചുകാലം മുന്‍പ് ബ്രിട്ടനിലെ ഗാര്‍ഡിയന്‍ ദിനപത്രം ഹിഗ്സ് ബോസോണിന് മറ്റൊരു വിളിപ്പേര് നല്‍കാന്‍ വായനക്കാര്‍ക്കുവേണ്ടി ഒരു മത്സരം നടത്തിയിരുന്നു. മത്സരത്തില്‍ പങ്കെടുത്ത കൂടുതല്‍ ആളുകളും നിര്‍ദേശിച്ചത് 'ഷാംപെയ്ന്‍ ബോട്ടില്‍ ബോസോണ്‍' എന്ന പേരാണ്. ഷാംപേയ്ന്‍ കുപ്പിയുടെ അടിഭാഗത്തിന്റെ ആകൃതി ഹിഗ്സ് പൊട്ടന്‍ഷ്യലുമായി യോജിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പേര് നിര്‍ദേശിക്കാന്‍ കാരണമായത്. ഹിഗ്സ് ഫീല്‍ഡ് അടയാളപ്പെടുത്താന്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന സൂചകം ഷാംപേയ്ന്‍ ബോട്ടിലായതുകൊണ്ട് കണികാ ഭൌതികജ്ഞര്‍ക്കും ഈ പേര് സ്വീകാര്യമായി.
അങ്ങനെ നീണ്ട അന്‍പതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവകണം ഷാംപേയ്ന്‍ ബോട്ടിലിനുള്ളിലായി. ഇനിയെന്ത് ? ശാസ്ത്രത്തില്‍ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. ഉത്തരത്തിലേക്കുള്ള അന്വേഷണങ്ങളും.
Sabu Jose
Ph : 9656363145
E-mail :
This e-mail address is being protected from spambots. You need JavaScript enabled to view it