കത്തുകള്‍
മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ . മലയി മാണി . ഡോ.മന്‍സൂര്‍ പി എം . ദീപ കേശവ് . ശ്രീജിത്ത് എരിപുരം . ഡോ. പി എസ് ശ്രീകല . മോഹന്‍ലാല്‍ . മെല്‍വിന്‍ ക്ലേരമെന്റ് . വിനുജോസഫ് . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . പി വിമല . ത്യാഗരാജന്‍ ചാളക്കടവ് . സൈനുദ്ദീന്‍ വി . സീതാറാം യച്ചൂരി . ഡോ. അജികുമാരി.ടി. . എസ് രാജേഷ് . ഡോ. കെ എന്‍ പണിക്കര്‍ . രഞ്ജിത്ത് ശ്രീധര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . ആര്‍ പാര്‍വ്വതിദേവി . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . സാബു ജോസ് . പിണറായി വിജയന്‍ .

ചിത്രകവിതയുടെ നേര്‍കാഴ്ചകള്‍

ഡോ. അജികുമാരി.ടി.

കവിതാരചനയും ചിത്രരചനയും കലാകാരന് തന്റെ സര്‍ഗപരത വെളിപ്പെടുത്താനുള്ള മാധ്യമങ്ങളാണ്. കവിതകളെ അവലംബിച്ച് ചിത്രങ്ങളും ചിത്രങ്ങളെ അവലംബിച്ച് കവിതകളുമുണ്ടായിട്ടുണ്ടെങ്കില്‍ കൂടി ഒരു വ്യക്തി ഒരേ സമയം ചിത്രകാരനും കവിയുമായി തീരുന്നത് അസാധാരണമായ പ്രതിഭാസമെന്നു പറയാം. വിശ്രുത ചിത്രകാരനായിരുന്ന എം.എഫ്. ഹുസൈന്‍ ചിത്രരചനയിലെ തന്റെ ഇടവേളകള്‍ കവിതാരചനക്കായി മാറ്റിവച്ചിരുന്നു. ബംഗാളി ചിത്രകാരനായിരുന്ന ജതിന്‍ദാസ് ഒട്ടേറെ കാവ്യസമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയകവികളായ അയ്യപ്പപ്പണിക്കരും മാധവിക്കുട്ടിയും ചിത്രരചനയിലൂടെയും ആവിഷ്കാരത്തിന്റെ ആനന്ദം കണ്ടെത്തിയിരുന്നു. കവിയും ഗാനരചയിതാവുമായ കെ.ജയകുമാര്‍ അടുത്തിടെ അനന്തപുരിയില്‍ തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തിയിരുന്നു. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ തന്റെ കാവ്യാഭിമുഖ്യം ചെറുചെറു കവിതകളിലൂടെ പ്രകാശിപ്പിക്കുന്നു. കവിതയേയും ചിത്രരചനയേയും ഒരേപോലെ ഗൌരവത്തിലെടുക്കുകയും ഓരോന്നിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് ആ ശ്രേണിയിലേക്ക് കടന്നുവരികയും ചെയ്തയാളാണ് ശരത്ചന്ദ്രലാല്‍ എന്ന ചിത്രകവി. കവിതയും ചിത്രകലയും പരസ്പര പൂരകങ്ങളാകുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളും കവിതകളും. ആശയാവിഷ്കാരത്തിനായി കവി തന്റെ മാധ്യമമായി കവിതയെ തിരഞ്ഞെടുക്കുമ്പോള്‍, ഭാഷയുടെയും ഘടനയുടേയും കാവ്യനിയമങ്ങളുടേയും ഏറെ പരിമിതികള്‍ ദര്‍ശിക്കാം. ചിത്രകാരന്‍ കവിയേക്കാള്‍ സ്വതന്ത്രനാണെന്നു പറയാം. എത്ര ശക്തമായ ആശയവും യാതൊരു മുന്‍വിധികളും നിബന്ധനകളുമില്ലാതെ തന്റെ ഭാവനക്കൊത്ത് വര്‍ണ്ണസങ്കലനം നടത്തി നിയതമായ രൂപങ്ങളുടെയോ നിയമങ്ങളുടേയോ ചട്ടക്കൂടുകളില്ലാതെ ആവിഷ്ക്കരിക്കുമ്പോള്‍ അനുവാചകന്റെ ആസ്വാദനനിലവാരവും അതിനനുസരണമായി ഉയരുന്നു.

പ്രകടനപരതകളിലൊന്നും വിശ്വസിക്കാതെ ആത്മാര്‍ത്ഥത കൈമുതലാക്കി തന്റെ രചനകളില്‍ മാത്രം ശ്രദ്ധിക്കുന്ന ശരത്ചന്ദ്രലാല്‍ ജീവിതത്തിന്റെ തീക്ഷ്ണാനുഭവങ്ങളോട് നിരന്തരം നിശ്ശബ്ദമായി കലഹിച്ചുകൊണ്ട് കവിതയിലും ചിത്രമെഴുത്തിലും തന്റെ പാത വെട്ടിത്തെളിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു. ‘‘അടുപ്പെരിയാനുള്ള വിറകല്ല’’ തന്റെ കവിതയെന്ന് പ്രഖ്യാപിച്ച എ. അയ്യപ്പന്റെ വരികളുടെ തീക്ഷണതയോര്‍മ്മിപ്പിക്കുന്നു ശരത്ചന്ദ്രലാലിന്റെ ജീവിത വീക്ഷണവും.

ഒരാള്‍ തന്റെ ഭാവനയാകുന്ന ക്യാന്‍വാസിലെഴുതുന്ന സങ്കല്പ ചിത്രങ്ങള്‍ കവിതയാകണമെങ്കില്‍ അനുവാചകന്റെ മനസ്സില്‍ വാക്കുകളൊരുക്കുന്ന വര്‍ണ്ണ സങ്കലനത്തില്‍ അവ ചിത്രങ്ങളായിത്തന്നെ പതിയണം. ചിത്രകലയും കവിതയും തമ്മില്‍ സാങ്കേതികത്വത്തില്‍ മാത്രമേ വ്യത്യസ്തതയുള്ളു. ആശയാവിഷ്ക്കാര ത്തിനായി ചിത്രകാരന്‍ വര്‍ണ്ണങ്ങളും ബ്രഷുമുപയോഗിച്ച് ചിത്രബിംബങ്ങള്‍ വരച്ചിടുമ്പോള്‍ കവി തന്റെ വാക്കുകളും തൂലികയുമുപയോഗിച്ച് ആശയ സമ്പുഷ്ടമായ കാവ്യബിംബങ്ങള്‍ കോറിയിടുന്നു. രണ്ടിടത്തും ആത്മപ്രകാശന ത്തിന്റെ ലക്ഷ്യം സാധൂകരിക്കപ്പെടുന്നു. കവി വരച്ചിടുന്ന വാങ്മയചിത്രങ്ങള്‍ അനുവാചകന്റെ മനസ്സിനെ എത്രത്തോളം ചിന്തോദ്ദീപകമാക്കുന്നുവോ അത്രതന്നെ ചിത്രകാരന്റെ ക്യാന്‍വാസില്‍ തെളിയുന്ന ചിത്രബിംബങ്ങളും ആസ്വാദക മനസ്സിനെ ആനന്ദിപ്പിക്കുന്നു. ചിത്രകലയിലും കവിതയിലും വിഷയങ്ങള്‍ ജീവിതത്തിന്റെ നേര്‍പതിപ്പുകളാകുന്ന വിഹ്വലതയും സങ്കീര്‍ണ്ണതയും ഉത്തരം കണ്ടെത്താനാവാത്ത ജീവിത സമസ്യകളുമൊക്കെ തന്നെയാണ്. കവിതയും ചിത്രകലയും സമൂഹത്തിനുനേരെയുള്ള ചോദ്യശരങ്ങളായി തീരുന്നിടത്താണ് ശരത്ചന്ദ്രലാലിന്റെ വരകള്‍ക്കും വാക്കുകള്‍ക്കും പ്രസക്തിയേറുന്നത്.

കുട്ടിക്കാലം മുതല്‍ കവിതാരചനയിലും ചിത്രരചനയിലും ഒരുപോലെ തല്‍പരനായിരുന്ന ശരത്ചന്ദ്രലാല്‍ 1980 കളിലാണ് ഗൌരവമായി കാവ്യരചനയിലേക്ക് തിരിയുന്നത്. അഞ്ചുഭാഗങ്ങളിലായി ചിത്രങ്ങള്‍ സഹിതം രചിച്ച, പഞ്ചതന്ത്രത്തിന്റെ കാവ്യപുനഃസൃഷ്ടിയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതി. കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെ വീക്ഷണ കോണില്‍ക്കൂടി പഞ്ചതന്ത്രത്തിന്റെ പുനര്‍വായനയാണ് കവി ലക്ഷ്യമാക്കി യിരിക്കുന്നത്. പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്നേഹപൂര്‍ണ്ണ മായ പ്രേരണയുടെ സ്വാധീനമാണ് ഈ കൃതിയുടെ രചനക്കു കാരണമായതെന്ന് ശരത്ചന്ദ്രലാല്‍ ആദരവോടെ ഓര്‍ക്കുന്നു. കാനായി, ബി.ഡി. ദത്തന്‍, തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പം കവിയുടെ ചിത്രങ്ങളും പഞ്ചതന്ത്രത്തില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നു. പഞ്ചതന്ത്രം അഞ്ചുഭാഗങ്ങളും കോര്‍ത്തിണക്കി ഒറ്റ സമാഹാരമായി പുറത്തിറക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

പതിനഞ്ചിലേറെ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച ശരത്ചന്ദ്ര ലാലിന്റെ പ്രധാനപ്പെട്ട കൃതികളായ ദാശരഥം, പഞ്ചതന്ത്രം, പ്രിയമാലിനി, രാധാമാധവം, കുമാരസംഭവം മുതലായവയെല്ലാം പുരാണകൃതികളെ അവലംബിച്ചുള്ളവയാണ്. അതോടൊപ്പം സമകാലിക ജീവിതത്തേയും വര്‍ത്തമാനകാല സംഭവങ്ങളേയും വിഷയമാക്കിയും ധാരാളം കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ജീവിതത്തിന്റെ വര്‍ണ്ണപകിട്ടുകളും വര്‍ണ്ണരാഹിത്യവും ഒരുപോലെ തന്റെ തൂലികക്കു വിഷയമാക്കുന്ന ഈ കവി കവിയരങ്ങുകള്‍, അവാര്‍ഡുകള്‍ എന്നിവയോട് വൈമുഖ്യം കാട്ടുന്നു.

ശരത്ചന്ദ്രലാലിന്റെ ചിത്രകലാപഠനത്തിലെ ആദ്യഗുരുവായിരുന്നത് പ്രസിദ്ധ മ്യൂറല്‍ ചിത്രകാരന്‍ ജി. അഴിക്കോടാണ്. അദ്ദേഹത്തിന്റെ സ്കൂള്‍ ഓഫ് ആര്‍ട്സിലെ പഠനത്തിനുശേഷം അക്കാദമിക് ആര്‍ട് സൊസൈറ്റിയില്‍ പഠനം തുടര്‍ന്നുവെങ്കിലും ചില കാരണങ്ങളാല്‍ അതു മുഴുമിക്കാനായില്ല. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് പഠനം ചിത്രകാരന്റെ ചിരകാലസ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാത്ക്കരിക്കാനായില്ലെങ്കിലും അവിടുത്തെ പ്രശസ്തരായ ചിത്രകാരന്‍മാരുടെ ഉറ്റ ചങ്ങാതിയാകാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

ലോക പ്രശസ്തരായ ചിത്രകാരന്‍മാരുടെ ചിത്രങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള ശരത്ചന്ദ്രലാല്‍ തന്റെ ചിത്രങ്ങളില്‍ അവരുടെ സ്വാധീനമോ ശൈലി അനുകരണമോ ബോധപൂര്‍വ്വം ഒഴിവാക്കുന്നു. തന്റെ അനുഭവങ്ങളിലൂടെയും പ്രയത്നത്തിലൂടെയും താന്‍തന്നെ കണ്ടെത്തിയ രചനാരീതിയാണ് അദ്ദേഹത്തിന്റെ മിക്കചിത്രങ്ങളിലും കാണാനാകുക. വാട്ടര്‍ കളര്‍, ഓയില്‍, അക്രലിക്, ക്രയോണ്‍, സ്കെച്ച്പെന്‍, പെന്‍സില്‍, പോസ്റല്‍ കളര്‍, ബോള്‍പെന്‍ തുടങ്ങിയ മാധ്യമങ്ങളൊക്കെ ഉപയോഗിക്കു മെങ്കിലും അവയുടെ തെരഞ്ഞെടുപ്പ് ചിത്രത്തിന്റെ ആശയത്തിനും ഭാവത്തിനും അനുസരിച്ചായിരിക്കും.

ആയിരത്തോളം ചിത്രങ്ങള്‍ രചിച്ച ശരത്ചന്ദ്രലാലിന്റെ ഓരോ ചിത്രത്തിലും വിഷയമാകുന്നത് മനുഷ്യജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ തന്നെയാണ്. ദൂരപരിധിയോ സമയപരിധിയോ കണക്കാക്കാതെ ചിത്രകാരന്‍ നടത്തുന്ന യാത്രകള്‍ക്കിടയില്‍ വീണുകിട്ടുന്ന ദൃശ്യങ്ങളും ജീവിതമുഹൂര്‍ത്ത ങ്ങളുമാണ് ചിത്രങ്ങളായി രൂപപ്പെടുന്നത്. പ്രണയവും വിരഹവും പ്രതീക്ഷയും തത്വശാസ്ത്രവും നിസ്സഹായതയും മരണചിന്തയും പ്രകൃതിയും ഒക്കെ ആ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു. ഒറ്റനോട്ടത്തില്‍ കണ്ടിട്ടും നാം മറന്നുപോകാത്തവയോ വീണ്ടുമൊരിക്കല്‍ക്കൂടി കാണണമെന്നാശിക്കുന്നവ യോ ആയ ദൃശ്യങ്ങള്‍ ഈ ചിത്രകാരന്റെ വരകളില്‍ പിറവിയെടുക്കുമ്പോള്‍, കാലാകാലം സൂക്ഷിച്ചുൂവയ്ക്കാനുള്ള ഈടുവെപ്പുകളായി ആ ചിത്രങ്ങള്‍ മാറ്റപ്പെടുന്നു. നമുക്കുചുറ്റും കാണുന്ന ദൃശ്യങ്ങള്‍ ക്യാന്‍വാസിന്റെ ഇത്തിരി ചതുരത്തില്‍ ശരത്ചന്ദ്രലാല്‍ വരച്ചിടുമ്പോള്‍ അവ ദൈനംദിനക്കാഴ്ചകളുടെ വിരസതയില്‍ നിന്നും വ്യതിചലിച്ച് ഒറ്റനോട്ടത്തില്‍ വെറുംകാഴ്ചക്കപ്പുറമുള്ള ഭാവനാതലത്തിലേക്കും ചിന്താധാരകളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

ഒറ്റവാക്കിലോ വാചകത്തിലോ അടിക്കുറിപ്പുകളുമായി രചിക്കപ്പെട്ട ശരത്ചന്ദ്രലാലിന്റെ വര്‍ണചിത്രങ്ങളില്‍ ചിത്രകാരന് കൂടുതല്‍ പ്രിയമായത് ‘കാക്കയും കടലും’ എന്ന ചിത്രമാണ്. മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ കടല്‍തീരത്ത് പ്രതീക്ഷയോടെ ആകാശത്തു കണ്ണുനട്ടിരിക്കുന്ന കാക്കയുടെ ചിത്രം ജീവിതത്തിന്റെ നിസ്സഹായതയിലും പ്രതീക്ഷ കൈവിടാത്ത മനുഷ്യമനസ്സിന്റെ നേര്‍ക്കാഴ്ച തന്നെയാണ്.

‘തിരയുകയാണ് വാതില്‍’എന്ന മറ്റൊരു ചിത്രത്തില്‍ അടച്ചിട്ട വാതിലുകള്‍ക്കു മുന്നില്‍ അവ തിരയുന്ന കുറേ മനുഷ്യരെ കാണാം. പുതിയ ലോകത്തിന്റെയും പുതിയ അനുഭവങ്ങളുടേയും പുതിയ വാതില്‍ തിരയുന്നവര്‍ പക്ഷേ ചുറ്റിനുമുള്ള വാതിലുകളൊന്നും തുറക്കാനാവാത്തവ യാണെന്ന സത്യത്തിനു മുന്നില്‍ പകച്ചുപോകുന്നു. എന്നിരുന്നാലും അറ്റമില്ലാത്ത പ്രതീക്ഷയോടെ അവന്‍ തിരച്ചില്‍ തുടരുകയാണ്.

നിയതരൂപങ്ങളോ അളന്നുമുറിച്ച ഘടനയോ ഇല്ലാതെ ബ്രഷ് ചായത്തില്‍ മുക്കി അലസമായ ചെറുചെറുകോറിയിടലുകളിലൂടെ ആവിഷ്കൃതമാകുന്ന ചിത്രമാണ് ‘ഉച്ചവിശ്രമം’. അമൂര്‍ത്തരചനാശൈലിയോടുപമിക്കാവുന്ന തരത്തിലെഴുതപ്പെട്ട ഈ ചിത്രത്തില്‍ നന്‍മയുടെ പച്ചപ്പിനു ചുവട്ടില്‍ വിശമം തേടുന്ന മനുഷ്യരുടെ കൂട്ടായ്മ ദൃശ്യമാകുന്നു. ‘ഹരിതവസന്തം’,‘പച്ചയും പച്ചയും’, ‘ജലപക്ഷികള്‍’എന്നീ ചിത്രങ്ങള്‍ നമ്മുടെ ചുറ്റും കാണുന്നവയോ ഓര്‍മ്മകളിലുള്ളവയോ ആയ ദൃശ്യങ്ങള്‍ അടയാളപ്പെടുത്തുന്നു. ‘അപ്പുറത്ത് ഒരു കരയുണ്ടാകുമോ’, ‘വരാനുണ്ട് ഒരു വള്ളം’,‘പറന്നുവരാനുണ്ട് ഒരു പക്ഷി’ മുതലായ ചിത്രങ്ങള്‍ മനുഷ്യന്റെ അസ്തമിക്കാത്ത പ്രതീക്ഷയെ പ്രതിഫലിപ്പിക്കുന്നു.

അനാദിയായ പ്രണയഭാവത്തെ വരഞ്ഞിട്ടവയാണ് ‘മനോഹരമായി പെയ്യുന്ന മഴ’, ‘പ്രണയത്തിന്റെ പ്രഭാതം’, ‘പ്രണയം വയലറ്റില്‍’,‘എന്റെ ചെടികളില്‍ വിടരുന്നത് പൂക്കളല്ല-പക്ഷികളാണ്’, ‘ഇത്രയേറെ നിന്നെ സ്നേഹിക്കാന്‍ മറ്റൊരാള്‍ക്കാകു മോ’എന്നീ ചിത്രങ്ങള്‍. പ്രണയഭാംഗവും നൈരാശ്യവും നിരര്‍ത്ഥകതയും വിഷയമാകുന്ന ചിത്രങ്ങളാണ് ‘ആര്‍ക്കും വ്യക്തമായ ഉത്തരമില്ല’, ‘എപ്പോഴെങ്കിലും എന്നെ ഓര്‍മ്മിച്ചിരുന്നുവോ’, ‘എന്നെ മറക്കരുത്’, ‘എല്ലാ ജീവിതവും മരണത്തിലേക്കാണ്’എന്നിവ. ‘ഞാന്‍ ഉണര്‍ന്നത് വൈകിയാണ്’എന്ന ചിത്രകവിയെ വൈകിയുണരുന്നവന് പാല്‍ മാത്രമല്ല ജീവിതത്തിലെ വിലപ്പെട്ടതെന്തും നഷ്ടമാകുമെന്ന സത്യം വെളിപ്പെടുന്നു. ഈ പ്രപഞ്ചത്തില്‍ ആത്യന്തികമായി ഓരോ ജീവജാലവും അനുഭവിക്കുന്ന ഏകാന്തതയുടെ തീക്ഷ്ണത ‘ഒറ്റമരം’എന്ന ചിത്രകവിത കാട്ടിത്തരുന്നു.

തന്റെ എല്ലാ ചിത്രങ്ങള്‍ക്കും കാവ്യാത്മകമായി അടിക്കുറിപ്പുകള്‍ ചിത്രകാരന്‍ നല്‍കിയിരിക്കുമ്പോള്‍, അവ ആസ്വാദകനിലടിച്ചേല്‍പ്പിക്കുന്ന ദിശാബോധത്തെക്കുറിച്ച് ഇത്തിരി സന്ദേഹമുണരുന്നു. വരകളുടേയും വര്‍ണങ്ങളുടേയും സങ്കലനത്തില്‍ ജനിക്കുന്ന ആശയങ്ങള്‍ക്കപ്പുറം തന്റെ ഭാവനയെ അടിക്കുറിപ്പുകളായി ചിത്രകാരനെഴുതുമ്പോള്‍ ചിത്രത്തിന്റെ വിഷയവും ആശയവും വ്യക്തമാകുന്നുവെങ്കില്‍കൂടി, ആസ്വാദകന്‍ ചിത്രകാരനാല്‍ നയിക്കപ്പെടുന്ന ദിശയില്‍ മാത്രം ചിന്തിച്ച് സഞ്ചരിക്കേണ്ടി വരുന്നുവെന്നത്, ആസ്വാദന സീമയെ കുറച്ചൊക്കെ പരിചിതപ്പെടുത്തുന്നുവെന്ന് തോന്നുന്നു. ആസ്വാദകന്‍ സ്രഷ്ടാവിന്റെ സര്‍ഗപരതക്കപ്പുറം തന്റെ ഭാവനയെ വളര്‍ത്തിയെടുക്കാന്‍ ഇവിടെ സാധിക്കാതെ വരുന്നു.

സ്വന്തം സംതൃപ്തിക്കും ഭാവനയ്ക്കും അനുഭവങ്ങള്‍ക്കും അനുസരിച്ച് വര്‍ണ്ണങ്ങളും മാധ്യമവും തിരഞ്ഞെടുക്കുന്ന ശരത്ചന്ദ്രലാലിന്റെ പ്രധാന സംഭാവനയായി ‘ചിത്രകവിതകള്‍’എന്ന പുതുമയുള്ള രചനാശൈലിയെ കണക്കാക്കാം. കവിതകള്‍ക്കു പറയാനാവാത്തതു ചിത്രങ്ങള്‍ക്കും, ചിത്രങ്ങള്‍ക്കു പറയാനാവാത്തതു കവിതകള്‍ക്കും ഒരേസമയം ആവിഷ്കരിക്കാനാകുന്ന ചിത്രകവിതകള്‍ കറുപ്പും വെളുപ്പും വര്‍ണങ്ങളില്‍ ചാലിച്ചാണ് എഴുതപ്പെട്ടിരി ക്കുന്നത്. എല്ലാ വര്‍ണ്ണങ്ങളേയും പ്രതിഫലിപ്പിക്കുന്ന ധവളിമയും എല്ലാ വര്‍ണ്ണങ്ങളേയും തമസ്ക്കരിക്കുന്ന ശ്യാമവര്‍ണവും തന്റെ ചിത്രകവിതകള്‍ക്കു മാധ്യമമാകുമ്പോള്‍ നിറങ്ങളുടെ ധാരാളിത്തത്തില്‍ വിശദീകരിക്കാനാവാത്ത പല സമസ്യകളും സന്ദേശങ്ങളും കറുപ്പിലും വെളുപ്പിലും സാധ്യമാക്കാം എന്ന ചിത്രകാരന്റെ ആത്മവിശ്വാസമാണ് പ്രകടമാകുന്നത്. വരയും വാക്കും ഒരുപോലെ സമ്മേളിക്കുന്നതിന്റെ ആസ്വാദ്യത അനുഭവവേദ്യമാക്കുന്നവയാണ് ചിത്രകവിതയിലെ പ്രമേയങ്ങള്‍. പ്രകൃതിയുടെമേല്‍ മനുഷ്യനു മേല്‍ക്കോയ്മ നേടാനായെങ്കിലും പ്രകൃതിതന്നെയാണ് ചിത്രകാരന്റെയും കവിയുടേയും എക്കാലത്തേയും അനുഭവങ്ങള്‍ക്ക് ഗുരുതുല്യമാകുന്നത് എന്ന പ്രപഞ്ചസത്യം ശരത്ചന്ദ്രലാലിന്റെ കവിതകളുടെ വിശകലനത്തില്‍ കാണാം.

വര്‍ണ്ണശബളിമക്കപ്പുറം വര്‍ണരഹിതമായ ഒട്ടനവധി ജീവിത മുഹൂര്‍ത്തങ്ങള്‍ നമുക്കു ചുറ്റുമുണ്ടെന്ന യാഥാര്‍ത്ഥ്യം ചിത്രകവിതകളിലൂടെ സ്പഷ്ടമാകുന്നു. ‘വസന്തകാലത്തെ പക്ഷികള്‍’, ‘ഈ നല്ല ഭൂമിയില്‍’ എന്നീ ചിത്രകവിതകള്‍ എഴുതപ്പെട്ടിരിക്കുന്നത്, ചിത്രകാരന്റെ നിരന്തര പ്രയത്നഫലമായി ഉരുത്തിരിഞ്ഞ ഒരു പ്രത്യേക മാധ്യമത്തിലൂടെയാണ്. കറുപ്പും വെളുപ്പും ഇഴചേര്‍ന്നതാണെങ്കിലും അതെന്താണെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്താതെ, തന്റെ സ്വകാര്യതമാത്രമായി സൂക്ഷിക്കാന്‍ അദ്ദേഹം താത്പര്യപ്പെടുന്നു. കാളിദാസ ശാകുന്തളത്തെ അവലംബിച്ചെഴുതിയ ‘പ്രിയമാലിനി’ എന്ന സ്വന്തം കാവ്യത്തിലെ ചിത്രങ്ങളും ഈ രചനാ സങ്കേതത്തിലാണ് വരച്ചിട്ടുള്ളത്.

ഭാഷാപരിമിതിയില്ലാതെ കവിതയിലെ ആശയങ്ങള്‍ ചിത്രരൂപത്തില്‍ കൂടുതല്‍ പ്രകാശിപ്പിക്കാനുള്ള ഉദ്യമമാണ് ചിത്രകവിതകളിലുള്ളത്. കവിയുടെ ഈ ആശയത്തെ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതായിരുന്നു അമേരിക്കയിലെ അറ്റ്ലാന്റയില്‍ സംഘടിപ്പിച്ച പ്രകാശനച്ചടങ്ങ്. ഭാഷാ പരിധികളില്ലാതെ സംവേദനക്ഷമമാകുന്ന ചിത്രകവിതകളുടെ പ്രദര്‍ശനം അനന്തപുരിയില്‍ മ്യൂസിയം ആഡിറ്റോറിയം, റഷ്യന്‍ സാംസ്കാരികകേന്ദ്രം, പ്രസ് ക്ളബ്ബ്, വി.ജെ.ടി. ഹാള്‍, റഷ്യന്‍ എന്നിവിടങ്ങളില്‍ നടത്തുകയുണ്ടായി.

തന്റെ ചിത്രകവിതയുടെ ആമുഖത്തില്‍ ഒരു സത്യവാങ്മൂലം പോലെ ശരത്ചന്ദ്രലാല്‍ ഇങ്ങനെ കുറിച്ചിടുന്നു.‘‘എല്ലാപേരും അങ്ങനെയൊക്കെയായതു കൊണ്ട്, അങ്ങിനെയൊക്കെയാകാന്‍ എനിക്കു താത്പര്യമില്ല, എനിക്ക് എന്റേതായ വഴിയുണ്ട്. അത് നേര്‍വഴിയാണ്.’’ ഈ വാക്കുകള്‍ ശരിവക്കുന്നവയാണ് കവിയുടെ ജീവിതവും, ചിത്രകവിതയിലെ തന്നെ ‘എന്നും നേര്‍വഴിയേ നടന്നവന്‍’എന്ന ചിത്രവും. നേര്‍വഴിക്കു നടക്കുന്നവനും ചിന്തിക്കുന്നവനും ഒടുവില്‍ കുരിശില്‍ പിടയേണ്ടിവരുന്നുവെന്ന് പറയുന്ന ചിത്രം ഈ ലോക വ്യവസ്ഥിതിയെ പ്രതിഫലിപ്പിക്കുകയാണ്. പഴയതിനെ നിരാകരിച്ച്, പുതിയതിനെ കണ്ടെത്താന്‍ ശ്രമിക്കുന്ന ചിത്രകാരനിലെയും കവിയിലെയും ശാന്തനായ നിഷേധിയെ നമുക്കാവാക്കുകളില്‍ കാണാന്‍ കഴിയും. പ്രകടനപരതകളിലൊന്നും വിശ്വസിക്കാതെ ആത്മാര്‍ത്ഥത കൈമുതലാക്കി തന്റെ രചനകളില്‍ മാത്രം ശ്രദ്ധിക്കുന്ന ശരത്ചന്ദ്രലാല്‍ ജീവിതത്തിന്റെ തീക്ഷ്ണാനുഭവങ്ങളോട് നിരന്തരം നിശ്ശബ്ദമായി കലഹിച്ചുകൊണ്ട് കവിതയിലും ചിത്രമെഴുത്തിലും തന്റെ പാത വെട്ടിത്തെളിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു. ‘‘അടുപ്പെരിയാനുള്ള വിറകല്ല’’ തന്റെ കവിതയെന്ന് പ്രഖ്യാപിച്ച എ. അയ്യപ്പന്റെ വരികളുടെ തീക്ഷണതയോര്‍മ്മിപ്പിക്കുന്നു ശരത്ചന്ദ്രലാലിന്റെ ജീവിത വീക്ഷണവും.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh