മതവും മുതലാളിത്വവുമല്ല,
കമ്യൂണിസമാണ് പ്രതീക്ഷ
ഡീഗോ അര്‍മാന്‍ഡോ മറഡോണ/നെല്ല്
![]() |
|
സാമ്രാജ്യത്വം വരുമ്പോള്‍ അവരുടെ തനിനിറം തിരിച്ചറിഞ്ഞില്ല! എന്നത് വെറും മുടന്തന്‍ ന്യായമാണ്. ആദ്യം അവര്‍ പ്രഹരിക്കും വേദനിപ്പിക്കും പിന്നീട് വേദനസഹിക്കാനെന്ന പോലെ നിങ്ങളെ ഉപേക്ഷിക്കുകയും ചെയ്യും. കണ്ടമാനം പണവുമായി വായ്പകള്‍ വെച്ച് നീട്ടിക്കൊണ്ട് അവര്‍ വൈകാതെ തിരിച്ചുവരും. അപ്പോഴേക്കും നായയെപ്പോലെ ആയിതീര്‍ന്ന നിങ്ങള്‍ നായയെപ്പോലെ തന്നെ ജീവിക്കാന്‍ നിര്‍ബന്ധിതരാവും. എന്നാല്‍, ഇനിയും ഈ നയങ്ങള്‍ നടപ്പിലാക്കാന്‍ അവര്‍ക്ക് കഴിയില്ല. അത്തരം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ അവര്‍ക്ക് അവകാശമില്ല. |
ദൈവമാണിയാള്‍! ഫുട്ബോളിലെ ദൈവം. 86ല്‍ ലോകകപ്പ് ഫുട്ബോളില്‍ നിറഞ്ഞ് നിന്നിരുന്ന ഈ ദൈവത്തെ കാണാന്‍ നാല് കിലോമീറ്ററോളം ദൂരം വയല്‍വരമ്പുകളിലൂടെയും നാട്ടിടവഴികളിലൂടെയും നടന്ന് പൊതുജന വായനശാലയിലേക്ക് എത്തിയിരുന്ന ആ കാലത്ത് വിചാരിച്ചില്ല ഫുട്ബോളിലെ ദൈവം പ്രത്യക്ഷപ്പെടുമെന്ന്!
ഡീഗോ അര്‍മാന്‍ഡോ മറഡോണ. ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും ഫുട്ബോളിലെ ദൈവം നീയാണെന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നീ ഞങ്ങളുടെ നാട്ടില്‍ കാലുകുത്തുമ്പോള്‍ സ്നേഹത്തിന്റെ, ബഹുമാനത്തിന്റെ, ആരാധനയുടെ നിരവധി പൂചെണ്ടുകള്‍ നിനക്ക് നല്‍കാന്‍ ഞങ്ങള്‍ കാത്തിരുന്നു. അവസാനം നീ വന്നു.
മറഡോണാ, പന്തടക്കത്തിന്റെ മാന്ത്രികാ... നീ ഞങ്ങളുടെ സന്തോഷത്തിന് വസന്തം തീര്‍ത്തു. ഞങ്ങളെ ആവേശഭരിതരാക്കി. മെക്സിക്കോയിലെ ലോകകപ്പില്‍ നിന്റെ തലയിലൂടെ പന്തോടിച്ചിരുന്നല്ലൊ! ഐ എം വിജയന്റെ കൂടെ ഞങ്ങള്‍ ആ കളിക്കളത്തിലേക്ക് തിരികെ നടന്നു. ദൈവമേ നീ വീണ്ടും അതിശയിപ്പിച്ചു. ജരാനരകള്‍ നിന്നിലെ കളിക്കാരനെ കൊന്നതേയില്ല! നിന്റെ ലാറ്റിനമേരിക്കന്‍ കുറുമ്പുകള്‍ കൊണ്ട് രഞ്ജിനി ഹരിദാസിനെ ശ്വാസംമുട്ടിച്ചപ്പോള്‍ ഞങ്ങള്‍ക്കതില്‍ അശ്ളീലം കാണാനായില്ല. നീ ഞങ്ങളെ മാറ്റിക്കളഞ്ഞു. ഒളിഞ്ഞുനോട്ടക്കാരില്‍ ചിലര്‍ നിനക്കെതിരെ നാവാട്ടം നടത്താന്‍ അവിടെ എത്തിയിട്ടുണ്ടായിരുന്നു. പക്ഷെ, അവരെയും നീ നിശബ്ദനാക്കി. അവിടെ ദൈവം നീ മാത്രമായിരുന്നു, മറഡോണ.
ഞങ്ങള്‍ നിന്നോടൊപ്പമില്ലെങ്കിലും നിന്റെകൂടെ നടക്കുക തന്നെയായിരുന്നു, കുറെക്കാലമായി. കളിക്കളങ്ങള്‍ക്ക് പുറത്തും ഞങ്ങള്‍ നിന്നെ കണ്ടു, സ്നേഹിച്ചു. നിനക്ക് വേണ്ടി വേദനിച്ചു. ഞങ്ങളുടെ സംസ്കാരവും നിന്റേതുമായി നിരവധി വൈരുദ്ധ്യങ്ങളുണ്ട്. നിന്റെ രീതിശാസ്ത്രങ്ങളെ ഞങ്ങളുടെ അളവുകോലുകള്‍ വെച്ച് കൂട്ടിയും കിഴിച്ചും ഞങ്ങള്‍ വല്ലാതെ വിഷമിച്ചു. ചെഗുവേരയുടെ വാക്കുകള്‍ നീ ഉരുവിട്ടപ്പോള്‍ ഞങ്ങള്‍ മുഷ്ടികള്‍ ചുരുട്ടി. ഫിഡലിന്റെ സ്നേഹവിളിക്ക് മുന്നില്‍ നീ ഒരു കുട്ടിയെപ്പോലെ അനുസരണയുള്ളവനായി നിന്നപ്പോള്‍ ഞങ്ങള്‍ സാകൂതം നോക്കിയിരുന്നു. നാല് മിനിറ്റ് നേരം നീ മരിച്ചെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ കണ്ണീരൊഴുക്കി. നിന്റെ കുറുമ്പുകള്‍ മാറ്റി വെച്ച് ജീവിതത്തെ തിരികെ പിടിച്ചപ്പോള്‍ ഞങ്ങള്‍ ആഹ്ളാദാരവം മുഴക്കി. കൊലയാളി ബുഷിനെതിരായ പ്രകടനത്തില്‍ നീ പങ്കെടുത്തപ്പോള്‍ ഞങ്ങള്‍ പിന്നില്‍ അണിനിരന്നു. മറഡോണ, നിനക്ക് പകരം നീ മാത്രമാണുള്ളത്.
![]() |
|
എനിക്ക് ഫിഡലിനോട് അങ്ങേയറ്റം ആദരവാണുള്ളത്. സ്വന്തം ഭൂപ്രദേശത്തിനായി പോരാടുന്ന ഒരു സിംഹമാണദ്ദേഹം. ദരിദ്രരെ ചൂഷണം ചെയ്യാത്ത, അബലരെ അടിമകളാക്കാത്ത രാഷ്ട്രീയത്തിന്റെ പ്രതിനിധി. അത്തരം ചൂഷണങ്ങള്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യം ലോകമാകെ വ്യാപിപ്പിക്കുകയാണ്. ഫിഡല്‍ പൊരുതുന്നത് ആ സാമ്രാജ്യത്തിനെതിരായാണ്. ഫിഡലിന് പിറകില്‍ അഭിമാനത്തോടെയാണ് ഞാന്‍ നില്‍ക്കുന്നത്. ഫിഡല്‍ എനിക്ക് പടനായകനാണ്. ആലോചിച്ചാല്‍ ഫിഡല്‍ നിങ്ങളുടെയും പടനായകനാണ്. |
മലയാളം മറഡോണക്ക് അറിയില്ല. എന്തിന്, ഇംഗ്ളീഷ് പോലും അത്ര പോര. ‘നെല്ല്’ എന്ന ഓണ്‍ലൈന്‍ മാസിക അദ്ദേഹം കേട്ടിട്ടില്ല, ‘നിലെയ്സ്’ എന്ന നാടന്‍ ലഹരിപാനീയം കുടിച്ചതിന്റെ ഓര്‍മകള്‍ അദ്ദേഹത്തിനുണ്ട്. ഈ അഭിമുഖം തയ്യാറാക്കിയത് ഒരു വ്യക്തിയല്ല. ഒരാളുടെ മാത്രം കഴിവുകൊണ്ടുമല്ല. ഇതൊരു കൂട്ടായ്മയുടെ ഉല്‍പ്പന്നമാണ്. അനീഷ് ഇംപ്രസാരിയോ, ചാള്‍സ് ആന്റണി, എമിര്‍ കസ്ടൂറിക്ക, സാമുവല്‍ സ്പ്രെയ്റ്റ്നര്‍ എന്നിവരുടെ സഹായങ്ങള്‍ ഉള്ളത് കൊണ്ടാണ് ഈ അഭിമുഖം സാക്ഷാത്കരിക്കപ്പെട്ടത്. ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂരാണ് ഈ അഭിമുഖത്തിന് സാഹചര്യമൊരുക്കിയത്. അദ്ദേഹം മറഡോണയെ കേരളത്തിലേക്ക്, കണ്ണൂരേക്ക് ആനയിച്ചില്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഈ അഭിമുഖം സംഭവിക്കില്ലായിരുന്നു. നന്ദി സുമനസുകളെ.
• മറഡോണ; കേരളത്തിന്റെ, ഇന്ത്യയുടെ നമസ്കാരം. ഞങ്ങളുടെ രാജ്യത്തേക്ക് വരാന്‍ സന്‍മനസ് കാണിച്ചതിനും ഞങ്ങളുടെ നാടിന്റെ സ്നേഹം നുകരാന്‍ സമയം കണ്ടെത്തിയതിനും നന്ദി. താങ്കളെ ഞങ്ങള്‍ ഫുട്ബോളിന്റെ ദൈവം എന്നാണ് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ലോകം താങ്കളെ അങ്ങനെയാണ് കാണുന്നത്. താങ്കള്‍ ഫുട്ബോള്‍ മൈതാനങ്ങളില്‍ കവിത വിരിയിച്ചപ്പോള്‍ ലോകം താങ്കളുടെ പന്തടക്കത്തിന്റെ, ഒരു സിംഫണിപോലെ ഉയരുന്ന ഫുട്ബോള്‍ ചാരുതയുടെ മനോഹാരിതയില്‍ ആഹ്ളാദചിത്തരായി. അതോടൊപ്പം കൂട്ടിവായിക്കേണ്ട ഒന്നുണ്ടെന്ന് തോന്നുന്നു. എണ്‍പതുകളിലെ കളിക്കളങ്ങളില്‍ ഇംഗ്ളണ്ട് പോലുള്ള രാജ്യങ്ങളെ താങ്കള്‍ വെള്ളം കുടിപ്പിക്കുമ്പോള്‍, അവരുടെ കാലുകളില്‍ നിന്ന് തട്ടിപ്പറിച്ച പന്തുമായി തെന്നിച്ച്, തെന്നിച്ച് എതിരാളികളെ കബളിപ്പിച്ച് മുന്നേറുമ്പോള്‍ ചില മനസുകള്‍ വേവലാതി പൂണ്ടിരിക്കും. മറഡോണ, താങ്കള്‍ തെന്നിച്ച് കൊണ്ടുപോയിരുന്നത് വെറുമൊരു പന്ത് മാത്രമായിരുന്നില്ല. ചിലപ്പോള്‍ അത് മാര്‍ഗരറ്റ് താച്ചറുടെയും റൊണാള്‍ഡ് റീഗന്റെയും ഗ്രേറ്റ് ബ്രിട്ടനെയായിരുന്നു. മഹാരാജ്ഞിയും ചാള്‍സ് രാജകുമാരനും മാര്‍പ്പാപ്പയും എന്തിന് ഭാവനയുടെ കളിയായ ഫുട്ബോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജോര്‍ജ്ജ് ബുഷിനെ വരെ താങ്കള്‍ ആ നിമിഷങ്ങളില്‍ തെന്നിച്ച് കൊണ്ടുപോയി എന്ന് പറയാനാണ് ഞങ്ങള്‍ക്കിഷ്ടം. അതെ, മറഡോണ; പോള്‍ ബ്രെയ്റ്റ്നര്‍ക്ക് ശേഷം പാവങ്ങളുടെ പക്ഷത്ത് താങ്കളല്ലാതെ മറ്റ് ഫുട്ബോള്‍ കളിക്കാര്‍ ആരുമുണ്ടായിരുന്നില്ല. താങ്കള്‍ സാമ്രാജ്യത്വത്തിന്റെ കോട്ടകൊത്തളങ്ങളിലേക്ക് ഒരു മടിയും കൂടാതെ സ്ട്രോക്കുകള്‍ ഉതിര്‍ക്കുമ്പോള്‍ ഞങ്ങള്‍ മനസിലാക്കി താങ്കളുടെ കളി ആരംഭിച്ചത്് തെരുവുകളില്‍ നിന്നാണ്. തെരുവുകളുടെ കറുപ്പില്‍ നിന്നാവണം താങ്കളുടെ ഉള്ളില്‍ അമേരിക്കയ്ക്കെതിരായി എപ്പോഴും നടക്കുന്ന സോക്കറിനുള്ള ഊര്‍ജ്ജം സംഭരിക്കപ്പെട്ടത്. മറഡോണ, താങ്കള്‍ ഫുട്ബോളിലേക്ക് എത്തിയത് എങ്ങിനെയായിരുന്നു?
![]() |
|
നിങ്ങള്‍ക്കറിയാന്‍ വഴിയില്ല. ഇരുട്ടത്താണ് ഞാന്‍ ഫുട്്ബോള്‍ കളിക്കാന്‍ പഠിച്ചത്. എന്റെ വീട്ടിന്റെ പിറകിലായി ഫോര്‍ത്ത് ലീഗ് ടീമിന് ഒരു സ്റേഡിയം ഉണ്ടായിരുന്നു. ദിവസം മുഴുവനും ഞാനവിടെ പന്തുകളിച്ചു. മറ്റു കുട്ടികള്‍ വീടുകളിലേക്ക് പോയ്കഴിഞ്ഞാലും ഇരുട്ടത്ത് അവിടെ തന്നെ ഞാന്‍ രണ്ടു മൂന്ന് മണിക്കൂര്‍ നേരം തങ്ങും. ആ ഇരുട്ടില്‍ എനിക്ക് ഒന്നും കാണാന്‍ സാധിക്കുമായിരുന്നില്ല. വലയ്ക്ക് നേരെ പന്തടിക്കുന്ന ഞാന്‍ രണ്ട് വലിയ വടികള്‍ കൊണ്ടാണ് വല തെരഞ്ഞിരുന്നത്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനോ ജൂനിയേഴ്സിന് വേണ്ടി ഞാന്‍ ആദ്യത്തെ കരാര്‍ ഒപ്പിടുമ്പോള്‍ ഇരുട്ടിലെ പന്തുകള്‍ വളരെ ക്യത്യമുള്ളവയായിരുന്നുവെന്ന് എനിക്കു മനസിലായി. ഇരുട്ടിന്റെ വെളിച്ചം തന്നെയായിരുന്നു എനിക്ക് ഫുട്ബോള്‍. |
• ഡീഗോ അര്‍മാന്‍ഡോ മറഡോണ ജനിച്ചത് ബ്യൂണസ് അയേഴ്സിലെ ഏറ്റവും ദരിദ്രമായ ഭാഗമായ ഫാവല്‍ ഫിയോറിറ്റോയില്‍ ആയിരുന്നു. അവിടം മനസിലേക്കെത്തുമ്പോള്‍ താങ്കളിലെ വികാരം എന്താണ്? ലോകത്തിന്റെ ഏത് കോണിലായാലും താങ്കളുടെ മനസ് എല്ലാ ദിവസവും ഫിയോറിറ്റോയില്‍ കുറച്ച് നേരമെങ്കിലും തങ്ങാതിരിക്കില്ല. താങ്കള്‍ ഒരിക്കലും ആ നാടിനെ മറന്നില്ല. മാത്രമല്ല, താങ്കള്‍ അവിടുത്തെ ജനങ്ങള്‍ക്കൊപ്പം ജിവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
മറഡോണ: പാവപ്പെട്ടവര്‍ ഒരിക്കലും നമ്മളെ വഞ്ചിക്കുകയില്ല. എന്റെ മിക്ക സുഹൃത്തുക്കളും, എന്റെ പഴയ മാനേജരായ കൊപ്പോള ഉള്‍പ്പടെയുള്ളവര്‍ എന്നെ പലപ്പോഴായി കവര്‍ന്നു. എന്റെ പണം കൊണ്ടുപോയി. എന്നാല്‍, ഫിയോറിറ്റോയിലെ എന്റെ നാട്ടുകാര്‍ പഴയ പോലെ തന്നെ എന്നും എന്നോടൊപ്പമുണ്ട്. അവിടെ കൊടിയ ദാരിദ്യമുണ്ട്. ഇപ്പോള്‍ കുറച്ചൊക്കെ അവിടെ ടാര്‍ പൂശിയ വീഥികളുണ്ട്. വീടുകളും കുറച്ച് കൂടിക്കാണും. പുതിയ കുട്ടികള്‍ സന്തോഷഭരിതരായിട്ടിരിക്കുന്നുമുണ്ടാവും. പക്ഷെ, പട്ടിണിയുടെ കാര്യത്തില്‍ വ്യത്യാസമൊന്നുമുണ്ടായിട്ടില്ല. അവിടെ ചില രാഷ്ട്രീയക്കാരും സര്‍ക്കാരുമായി ഏറെ അടുപ്പമുള്ളവരും കൂടുല്‍ കൂടുതലായി സമ്പന്നരായി തീരുന്നു. വേണമെങ്കില്‍ എനിക്കും അവരില്‍ ഒരാളായി തീരാമായിരുന്നു. എനിക്കതിനുള്ള അവസരം ഉണ്ടായിരുന്നു. ഞാന്‍ അതിന് വിസമ്മതിച്ചു. വേണ്ട എന്ന് തീര്‍ത്തു പറഞ്ഞു. എനിക്ക് സുഖിക്കാന്‍ അവിടുത്തെ ദരിദ്രരെ കൊള്ളയടിക്കേണ്ടി വരുമെന്നതായിരുന്നു അതിന് കാരണം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അര്‍ജന്റീനിയയുടെ രാഷ്ട്രീയ ജീവിതവുമായി ബന്ധമുള്ള ചില ആളുകളുമായി സംസാരിച്ചിരുന്നു. ജീവിത്തില്‍ ഒരുവട്ടം മാത്രം. അന്ന്, അവര്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത, കേട്ടാല്‍ ഇഷ്ടപ്പെടാത്ത സകലതും ഞാന്‍ വെട്ടിതുറന്നു പറഞ്ഞു.
![]() |
|
അമേരിക്കയുടെ സന്നദ്ധത!Fuck. അവരുടെ ഫണ്ടുകള്‍ എല്ലാം ഉള്ളവര്‍ക്കും ഒന്നുമില്ലാത്തവര്‍ക്കും ഇടയിലെ അന്തരം കുറക്കുന്നുണ്ടോ? ഞാന്‍ ഇപ്പോഴും കാണുന്നത് ആ അന്തരമാണ്്. ഇത് അര്‍ജന്റീനിയയുടെയോ, വെനിസുലയുടെയോ, ബ്രസീലിന്റെയോ, ക്യൂബയുടെയോ മാത്രം ഒരു പ്രശ്നമല്ല. ലോകത്തിന്റെയാകെ പ്രശ്നമാണ്. |
മറഡോണ: പണം നിങ്ങളുടെ സമയം അപഹരിക്കുന്നതില്‍ കുടുതലായി യാതൊന്നും ചെയ്യുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ കുറച്ചൊക്കെ നിങ്ങളുടെ അന്തസും അഭിമാനവും ആരോഗ്യത്തോടൊപ്പം സംരക്ഷിക്കേണ്ടതുണ്ട്. മധ്യവയസ് പിന്നിട്ട എനിക്ക് ദാരിദ്യ്രം വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ച് നല്ല ബോധ്യം ഉണ്ട്. അവിടെ കണ്ണില്‍ പൊടിയിടുന്ന തന്ത്രങ്ങളല്ല വേണ്ടത്. അത്തരം കാര്യങ്ങള്‍ ഒരാള്‍ക്ക് പോലും എല്ലായ്പ്പോഴും നന്‍മ ഉണ്ടാക്കുന്നില്ല.
• ഇത്തരക്കാരുടെ സന്നദ്ധപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പലപ്പോഴും സാമ്രാജ്യം മുന്നോട്ട് വരുന്നുണ്ട്. അമേരിക്കയാണ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് ചിലവിടുന്നത്.
മറഡോണ: അമേരിക്കയുടെ സന്നദ്ധത!എൌരസ. അവരുടെ ഫണ്ടുകള്‍ എല്ലാം ഉള്ളവര്‍ക്കും ഒന്നുമില്ലാത്തവര്‍ക്കും ഇടയിലെ അന്തരം കുറക്കുന്നുണ്ടോ? ഞാന്‍ ഇപ്പോഴും കാണുന്നത് ആ അന്തരമാണ്്. ഇത് അര്‍ജന്റീനിയയുടെയോ, വെനിസുലയുടെയോ, ബ്രസീലിന്റെയോ, ക്യൂബയുടെയോ മാത്രം ഒരു പ്രശ്നമല്ല. ലോകത്തിന്റെയാകെ പ്രശ്നമാണ്. അമേരിക്കക്കാര്‍ ഞങ്ങളുടെ ശിരസുകള്‍ തകര്‍ത്തു. 70’കളില്‍ അവര്‍ ഞങ്ങളോട് ചെയ്തതെന്താണെന്ന് നോക്കു., അവരുടെ ഇഷ്ടാനുസരണം ഞങ്ങളെ കുരങ്ങുകളിപ്പിച്ചു. അവര്‍ അര്‍ജന്റീനയില്‍ ഒരു സൈനിക ഭരണകൂടത്തെ പ്രതിഷ്ഠിക്കുകയും 30,000ത്തില്‍പ്പരം ആളുകളെ കൊല്ലുകയും ചെയ്തു. പിന്നീട് ചിലിയിലും നിക്കരാഗ്വായിലും ഗ്വാട്ടിമാലെയിലും അതാവര്‍ത്തിച്ചു.
അവര്‍ വരുമ്പോള്‍ അവരുടെ തനിനിറം തിരിച്ചറിഞ്ഞില്ല! എന്നത് വെറും മുടന്തന്‍ ന്യായമാണ്. ആദ്യം അവര്‍ പ്രഹരിക്കും വേദനിപ്പിക്കും പിന്നീട് വേദനസഹിക്കാനെന്ന പോലെ നിങ്ങളെ ഉപേക്ഷിക്കുകയും ചെയ്യും. കണ്ടമാനം പണവുമായി വായ്പകള്‍ വെച്ച് നീട്ടിക്കൊണ്ട് അവര്‍ വൈകാതെ തിരിച്ചുവരും. അപ്പോഴേക്കും നായയെപ്പോലെ ആയിതീര്‍ന്ന നിങ്ങള്‍ നായയെപ്പോലെ തന്നെ ജീവിക്കാന്‍ നിര്‍ബന്ധിതരാവും. എന്നാല്‍, ഇനിയും ഈ നയങ്ങള്‍ നടപ്പിലാക്കാന്‍ അവര്‍ക്ക് കഴിയില്ല. അത്തരം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ അവര്‍ക്ക് അവകാശമില്ല. ലാറ്റിന്‍ അമേരിക്കയിലെ അവരുടെ സൈനിക ഇടപ്പെടലുകള്‍ക്കും ഫാഷിസ്റ് ഭരണക്കുടങ്ങള്‍ക്കുള്ള അവരുടെ പിന്തുണക്കും ശേഷം അവസാനം ഞങ്ങള്‍ സംഘടിതരായിരിക്കുന്നു. അര്‍ജന്റീനിയയും ബ്രസീലും വെനിസുലെയും വീണ്ടും ഒന്നിച്ചു നിന്ന് കൊലയാളിയായ ആ സാമ്രാജ്യത്തെക്കുറിച്ച് ഞങ്ങളുടെ മനസിലുള്ളത് അവരുടെ മുഖത്ത് നോക്കി ഉച്ചത്തിലും വ്യക്തമായും വിളിച്ചു പറഞ്ഞു. ഇതൊക്കെ താങ്കളോട് ഞാന്‍ എന്തിനാണ് പറയുന്നതെന്നോ? അവര്‍ ഇവിടേക്കും വരുന്നുണ്ട്! താങ്കള്‍ക്കതറിയാമായിരിക്കും താങ്കള്‍ ഒരു മനുഷ്യസ്നേഹി ആണെങ്കില്‍ താങ്കള്‍ക്ക് അവരോട് പൊരുതാതിരിക്കാന്‍ സാധിക്കില്ല.
![]() |
|
മാര്‍പ്പാപ്പയുടെ മനസില്‍ ഒരൊറ്റക്കാര്യമേയുള്ളു: അമേരിക്കക്കാരെ പോലെതന്നെ, വത്തിക്കാനെ എങ്ങനെ സംരക്ഷിക്കാന്‍ കഴിയും? എന്നതാണത്. വത്തിക്കാന്‍ വളരെ സമ്പന്നവും പ്രബലവുമായൊരു സാമ്രാജ്യമാണ്. ഞാന്‍ നോക്കി കണ്ടിട്ടുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ ഒരിക്കലും ആഫ്രിക്കയില്‍ പോയിട്ടില്ല, ഒരിക്കലും അര്‍ജന്റീനയില്‍ കാലുകുത്തിയിട്ടില്ലാത്തതുപോലെ. മണ്ണിന് മുത്തം കൊടുക്കാനോ, വിശക്കുന്ന കുഞ്ഞുങ്ങളെ ഊട്ടാനോ അദ്ദേഹം ആഫ്രിക്കയിലേക്ക് പോയതേയില്ല. എന്നാല്‍, ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിനുവേണ്ടി അദ്ദേഹം 150 ദശലക്ഷം ഡോളര്‍ കൈപ്പറ്റി എന്നത് ഞാന്‍ മനസിലാക്കുന്നു. |
• അമേരിക്കയെ കുറിച്ച് ഏറെ സംസാരിക്കാനുണ്ടാവും. നമുക്കറിയാവുന്നത് പോലെ അവര്‍ നിങ്ങളുടെ മസ്തിഷ്ക്കങ്ങളെ തകര്‍ത്തു. മുന്‍പ് അമേരിക്ക മെക്സിക്കോയ്ക്ക് പണം നല്കുകയും 30,000 തൊഴിലാളികളെ സൃഷ്ടിക്കുകയും ചെയ്തു. അതവര്‍ ഏറെ പ്രചരിപ്പിക്കുകയും ചെയ്തു. കുറെ മെക്സിക്കോക്കാര്‍ക്ക് നല്ല ശമ്പളമുണ്ടായി എന്നത് നേരാണ്. പക്ഷെ, ആ പണം എത്തിച്ചേര്‍ന്നത് മെക്സിക്കോയിലായിരുന്നില്ല. മറ്റൊരു രാജ്യത്തായിരുന്നു. അമേരിക്കയില്‍!
മറഡോണ: അതെ, അതാണ് ശരി. ആ 30,000 തൊഴിലാളികളെ മാറ്റിനിര്‍ത്തിയാല്‍ മെക്സിക്കോയും വളരെ ദരിദ്രമാണ്. അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ ലോകത്തുടനീളം അത് ചെയ്തിട്ടുണ്ട്. എന്ന് മാത്രമല്ല, എല്ലായ്പ്പോഴും അവര്‍ അത്തരം രീതികളെ പിന്തുടരുന്നു. അത്തരം രീതികള്‍ പ്രയോഗിക്കുന്നതിലൂടെ അവര്‍ ആദായമുണ്ടാക്കുകയും നിങ്ങളെ തകര്‍ന്നവരായി അവശേഷിപ്പിക്കുകയും ചെയ്യുന്നു.
• സാമ്രാജ്യത്തിലും അതേപോലെ ദരിദ്രരാജ്യങ്ങളിലും ഒരേപോലെയുള്ളവരാണ് കൃസ്തീയസഭകള്‍. മാര്‍പ്പാപ്പയെ പോലുള്ള മതമേലധ്യക്ഷന്‍മാര്‍. അവര്‍ സാമ്രാജ്യത്തെ തിരിച്ചറിയുന്നില്ലേ? ഇല്ലാത്തവരുടെ മേല്‍ മുള്‍ കിരീടങ്ങള്‍ കയറ്റിവെക്കുന്നത് കാണുന്നില്ലേ? സാമ്രാജ്വത്വത്തിന്റെ കടന്നുകയറ്റത്തിനെതിരെ നമുക്കെന്താണ് ചെയ്യാന്‍ കഴിയുക?
മറഡോണ: എന്തുച്ചെയ്യാനാകും? പെട്ടെന്ന് കാര്യങ്ങളെമാറ്റിത്തീര്‍ക്കുക എന്നത് പ്രയാസമുള്ളതാണെങ്കിലും അതിനെക്കുറിച്ച് നമുക്ക് സംസാരിക്കാന്‍ കഴിയുമെന്നതിന് ഏറെ പ്രധാന്യമുണ്ട്. നിര്‍ഭാഗ്യവശാല്‍, ഈ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാന്‍ മാര്‍പ്പാപ്പയ്ക്കു മനസില്ല. അദ്ദേഹം സംസാരിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ മനസില്‍ ഒരൊറ്റക്കാര്യമേയുള്ളു: അമേരിക്കക്കാരെ പോലെതന്നെ, വത്തിക്കാനെ എങ്ങനെ സംരക്ഷിക്കാന്‍ കഴിയും? എന്നതാണത്. വത്തിക്കാന്‍ വളരെ സമ്പന്നവും പ്രബലവുമായൊരു സാമ്രാജ്യമാണ്. ഞാന്‍ നോക്കി കണ്ടിട്ടുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ ഒരിക്കലും ആഫ്രിക്കയില്‍ പോയിട്ടില്ല, ഒരിക്കലും അര്‍ജന്റീനയില്‍ കാലുകുത്തിയിട്ടില്ലാത്തതുപോലെ. മണ്ണിന് മുത്തം കൊടുക്കാനോ, വിശക്കുന്ന കുഞ്ഞുങ്ങളെ ഊട്ടാനോ അദ്ദേഹം ആഫ്രിക്കയിലേക്ക് പോയതേയില്ല. എന്നാല്‍, ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിനുവേണ്ടി അദ്ദേഹം 150 ദശലക്ഷം ഡോളര്‍ കൈപ്പറ്റി എന്നത് ഞാന്‍ മനസിലാക്കുന്നു. പരസ്യപ്രചാരണത്തിനുവേണ്ടി ഒരു എജന്‍സിയാണ് ആ തുക നല്‍കിയത്. മാര്‍പ്പാപ്പയ്ക്ക് ഗര്‍ഭനിരോധ ഉറകളില്‍ വിശ്വാസമില്ല! അതുകൊണ്ടാവണം അദ്ദേഹം ആ തുക സ്വീകരിച്ചത്. അതിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞ് കേട്ടതേയില്ല. വത്തിക്കാന്‍ രേഖകളില്‍ അതൊക്കെ ഉണ്ടോ ആവോ? അതോടൊപ്പം മാര്‍പ്പാപ്പ ആഫ്രിക്കയെ കാണാതിരിക്കുന്നതിന്റെ കാരണവും ഉണ്ടായിരിക്കും.
![]() |
|
1987ല്‍ എനിക്ക് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. അവയിലൊന്ന് ക്യൂബയില്‍ നിന്നും രണ്ടാമത്തേത് അമേരിക്കയില്‍ നിന്നുമായിരുന്നു. ‘അത് നിങ്ങള്‍ തന്നെ സൂക്ഷിക്കുക’ എന്ന് അമേരിക്കക്കാരോട് പറഞ്ഞശേഷം ഞാന്‍ ക്യൂബയിലേക്ക് പോയി. ഞാന്‍ ഫിഡലുമായി കൂടിക്കാണുകയും ഗുവേരയെയും അര്‍ജന്റീനയെയും കുറിച്ച് അഞ്ചുമണിക്കൂര്‍ നേരം ആശയവിനിമയം നടത്തുകയും ചെയ്തു. |
• മറഡോണ, ജീവിതത്തിന്റെ മറ്റാര്‍ക്കും സൃഷ്ടിക്കാന്‍ സാധിക്കാത്ത, അനുകരിക്കാന്‍ പ്രയാസമുള്ള വഴികളിലൂടെയാണ് താങ്കള്‍ സഞ്ചരിച്ചത്. ഒരു ഘട്ടത്തില്‍ നൂലറ്റുപോയ പട്ടം പോലെ താങ്കള്‍ ദിശയില്ലാതെ പറക്കുന്നതും ഞങ്ങള്‍ കണ്ടു. പക്ഷെ, താങ്കളിലേക്ക് ഒരു ഖനിയുടെ ഉള്ളിലേക്കെന്ന പോലെ ഇറങ്ങിവന്നപ്പോള്‍ അവിടെ ഇന്നത്തെ ലോകത്തെ കുറിച്ച് നല്ല ധാരണയുള്ള ഉള്‍ക്കാമ്പ് കാണാന്‍ സാധിച്ചു. അത് ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു. താങ്കള്‍ ചിലപ്പോള്‍ ദൈവത്തെപ്പോലെ നില്‍ക്കുന്നു. ചിലപ്പോള്‍ ഗില്‍ഗാമെഷിന്റെ കഥ പോലെ മണ്ണില്‍ തീര്‍ത്ത ദൈവത്തെ നശിപ്പിക്കുന്ന ഇതിഹാസ കഥയായി മാറുന്നു. കളിയുടെ ലോകത്തെ ഇന്ദ്രജാലക്കാനായിരുന്ന നാളില്‍ നിന്നും ശ്വാസം കിട്ടാത്തവനെ പോലെ താങ്കള്‍ പരക്കം പായുന്നത് ഞങ്ങള്‍ കണ്ടു. അപ്പോഴും താങ്കള്‍ക്ക് മാര്‍പ്പാപ്പയേക്കാള്‍ ജനപ്രിയത ഉണ്ടായിരുന്നു. ഞങ്ങള്‍ കണ്ടു മറഡോണ, നിലത്ത് വീണുകിടക്കുന്ന ഗില്‍ഗാമെഷിനെപ്പോലെ താങ്കള്‍ കൊക്കൈന്‍ ഉപയോഗിച്ച് കണ്ണടച്ചിരിക്കുന്നത്. ഇറ്റാലിയന്‍ സ്പാഗെട്ടിയുടെ പരസ്യത്തിലെ നടനെപോലെ താങ്കള്‍ സ്വയം അന്വേഷിച്ചുകൊണ്ടിരിക്കുന്നത് കണ്ട് ഞങ്ങള്‍ നെടുവീര്‍പ്പിട്ടു. ദൈവത്തിന്റെ ആടയാഭരണങ്ങള്‍ അഴിച്ചുവെച്ച് താങ്കള്‍ ഒരു സാധാരണ മനുഷ്യനാവാന്‍ ശ്രമിക്കുകയായിരുന്നോ?
ഒരു രോഗബാധിതന്റെ, അല്ലെങ്കില്‍ ഞങ്ങളുടെ ഹൃദയത്തിലിരുന്ന് മരിച്ചുകൊണ്ടിരിക്കുന്ന ഫുഡ്ബോള്‍ ഇതിഹാസത്തിന്റെ മങ്ങുന്ന നിറത്തിലേക്ക് വീണ്ടും വര്‍ണം വാരിവിതറാന്‍ ഒരു മാന്ത്രികന്‍ വന്നു. ക്യൂബയില്‍ നിന്നുള്ള കമ്യൂണിസ്റ്. ഫിഡല്‍. അപ്പോള്‍ ലോകത്ത് താങ്കളോടൊപ്പം കുടുംബവും ഫിഡല്‍ കാസ്ട്രോയും മാത്രമേ ഉണ്ടായിരുന്നുള്ളു. ബാക്കിയെല്ലാവരും താങ്കളെ ഉപേക്ഷിച്ച് നടന്നകലാന്‍ തുടങ്ങിയിരുന്നു. മയക്കുമരുന്നുകള്‍ കൂടാതെ താങ്കള്‍ക്ക് ജീവിക്കാനാവില്ലെന്ന് അവര്‍ വിധിയെഴുതിയിരുന്നു. എന്നാല്‍, അങ്ങനെയല്ല സംഭവിച്ചത്. താങ്കളെ ഫിഡല്‍ കാസ്ട്രോ കൈപിടിച്ച് നടത്തിച്ചു. നാല് മിനിറ്റ് നേരം മരിച്ച! താങ്കളെ വീണ്ടും ഫിറ്റാക്കി. താങ്കളുടെ കാലുകള്‍ വലകളിലേക്ക് നിറയൊഴിച്ചു. ഞങ്ങള്‍ ദൂരെ നിന്ന് ആഹ്ളാദിച്ചു.
പണത്തിന് താങ്കളുടെ ജീവിതത്തില്‍ വലിയ സ്ഥാനമൊന്നുമില്ല എന്ന് ഞങ്ങള്‍ക്ക് മനസിലായതും അപ്പോഴാണ്. അത് സമയം അപഹരിക്കുന്ന ഒന്ന് മാത്രമാണെന്ന് താങ്കള്‍ പറയാറുള്ളതിന്റെ അര്‍ത്ഥവും ഞങ്ങള്‍ക്ക് മനസിലായി. പണത്തിന്റെ കൂമ്പാരം കൂട്ടി റിവര്‍ പ്ളേയ്റ്റ് താങ്കളെ അവരുടെ ജേഴ്സിക്കുള്ളിലാക്കാന്‍ നോക്കി. താങ്കളുടെ കൂടെ നടക്കുന്നവര്‍ ബ്ളാക്ക്മെയിലിന്റെ സാധ്യതകള്‍ പരീക്ഷിച്ച് കൊണ്ട് കൂടെ നടക്കുന്നതും ഞങ്ങള്‍ കണ്ടു. പരിശീലകന്‍ താങ്കള്‍ക്ക് മുന്നില്‍ കള്ളത്തരങ്ങളുടെ സോക്കര്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഡ്രസിംഗ് റൂം അടിച്ചുതകര്‍ക്കുന്ന മറഡോണയെ ഞങ്ങള്‍ കണ്ടു. വാഗ്ദാനങ്ങളെ, പണത്തിന്റെ കൂമ്പാരത്തെ തിരസ്കരിച്ച് ബോക്കാ ജൂനിയേഴ്സിലേക്ക് താങ്കള്‍ നടന്നുപോയി. മറഡോണ, താങ്കള്‍ പണത്തില്‍ വിശ്വസിക്കുന്നില്ല! താങ്കളുടെ മനസില്‍ എന്താണുള്ളത്?
![]() |
|
ഞങ്ങള്‍ എട്ടുമക്കളെ പുലര്‍ത്തുവാന്‍ മതിയാവുന്നത്രയും വേതനം ലഭിക്കാതെ പണിക്കഴിഞ്ഞ് വീട്ടിലെത്തുമായിരുന്ന എന്റെ പിതാവിനെ ഞാന്‍ ഓര്‍ക്കുന്നു. ഭക്ഷണമില്ലാതിരുന്നതിനാല്‍ നിശബ്ദരായി ആകാംക്ഷയോടെ ഞങ്ങള്‍ അദ്ദേഹത്തെ കാത്തിരുന്നു. ആളുകള്‍ക്ക്, പ്രത്യേകിച്ച് ഒരിക്കലും വിശപ്പറിഞ്ഞിട്ടില്ലാത്തവര്‍ക്ക് അത് മനസിലാക്കാന്‍ കഴിയുകയില്ല. ഞങ്ങള്‍ വിശപ്പിനുമപ്പുറത്ത് ഏറെ സ്നേഹിച്ചു. എനിക്ക് വേണ്ടി അത്താഴത്തില്‍ മിച്ചം പിടിക്കാന്‍ എന്റെ സഹോദരി കുറച്ചു ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. എത്ര പണം കൊണ്ട് മൂടിയാലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭാരമെടുത്ത് കുഴഞ്ഞ് വരുന്ന അച്ഛനും ഹൃദയവേദനയോടെ കരയുന്ന അമ്മയും എനിക്ക് വേണ്ടി അത്താഴം നിറയെ കഴിക്കാത്ത സഹോദരിയും എന്നോടൊപ്പം ഉണ്ടാകും. |
മറഡോണ: ഞങ്ങള്‍ എട്ടുമക്കളെ പുലര്‍ത്തുവാന്‍ മതിയാവുന്നത്രയും വേതനം ലഭിക്കാതെ പണിക്കഴിഞ്ഞ് വീട്ടിലെത്തുമായിരുന്ന എന്റെ പിതാവിനെ ഞാന്‍ ഓര്‍ക്കുന്നു. ഭക്ഷണമില്ലാതിരുന്നതിനാല്‍ നിശബ്ദരായി ആകാംക്ഷയോടെ ഞങ്ങള്‍ അദ്ദേഹത്തെ കാത്തിരുന്നു. ആളുകള്‍ക്ക്, പ്രത്യേകിച്ച് ഒരിക്കലും വിശപ്പറിഞ്ഞിട്ടില്ലാത്തവര്‍ക്ക് അത് മനസിലാക്കാന്‍ കഴിയുകയില്ല. ഞങ്ങള്‍ വിശപ്പിനുമപ്പുറത്ത് ഏറെ സ്നേഹിച്ചു. എനിക്ക് വേണ്ടി അത്താഴത്തില്‍ മിച്ചം പിടിക്കാന്‍ എന്റെ സഹോദരി കുറച്ചു ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. കാവാന്റാക മാര്‍ക്കറ്റിനും പരിസരത്തുമായി പണിയെടുത്തിരുന്ന എന്റെ അച്ഛന്‍ പ്രായമേറെയായിട്ടുപോലും ഭാരമേറിയ ചാക്കുകള്‍ ചുമക്കുമായിരുന്നു. അദ്ദേഹം വീട്ടിലെത്തുമ്പോള്‍ അച്ഛന്റെ ശരീരത്തിന്റെ വേദനമാറ്റാന്‍ എന്റെ അമ്മ അദ്ദേഹത്തിന്റെ കഴുത്തിലും മുതുകിലും ഐസ്കട്ടകള്‍ വെച്ച് കൊടുക്കും. മസാജ് ചെയ്യും. ചിലപ്പോള്‍ അമ്മ കരയും. കുട്ടികളായ ഞങ്ങള്‍ എപ്പോഴും അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്നു. ജീവന്‍ തുടിക്കുന്ന കാലത്തെല്ലാം എന്റെ ഓര്‍മ്മകളില്‍ നിന്ന് ഈ ചിത്രം മാഞ്ഞുപോകില്ല. എത്ര പണം കൊണ്ട് മൂടിയാലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭാരമെടുത്ത് കുഴഞ്ഞ് വരുന്ന അച്ഛനും ഹൃദയവേദനയോടെ കരയുന്ന അമ്മയും എനിക്ക് വേണ്ടി അത്താഴം നിറയെ കഴിക്കാത്ത സഹോദരിയും എന്നോടൊപ്പം ഉണ്ടാകും.
• പണം കൊണ്ട്് അന്തസ് വിലക്ക് വാങ്ങാന്‍ സാധിക്കില്ലേ മറഡോണ? ദാരിദ്യ്രത്തില്‍ നിന്നും സമ്പന്നതയിലേക്ക് നടക്കുമ്പോള്‍ പലരും പഴയ വഴികളെ മറക്കും.
മറഡോണ: അന്തസ്! ഞങ്ങളൊരിക്കലും ജ•ദിനവിരുന്നുകള്‍ നടത്തിയിട്ടില്ല, അതിനൊരിക്കലും ഞങ്ങളുടെ പക്കല്‍ പണവുമുണ്ടായിരുന്നില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ബന്ധുക്കളും ഞങ്ങളുടെ പിറന്നാളിന് ഒരു ഉമ്മ തരും, ആ ഉമ്മയായിരുന്നു ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം. ബൂര്‍ഷ്വാസികളെയും പട്ടിണിയെയും കുറിച്ച് ഒരുപാട് കാര്യങ്ങള്‍ എനിക്ക് പറയാന്‍ സാധിക്കും. ഞാനൊരിക്കലും ഒരു വിവേചനം നടത്തിയിട്ടില്ലെങ്കിലും സമ്പന്നരായിതീര്‍ന്ന മറ്റുള്ളവരുടെ കാര്യത്തില്‍ അത് പ്രസക്തമാണെന്ന് തോന്നുന്നില്ല. അക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. രാഷ്ട്രീയക്കാരുമായി ജനങ്ങള്‍ സന്ധിചെയ്യുകയും തങ്ങളുടെ സേവനങ്ങള്‍ക്ക് ആവശ്യമായിവന്നപ്പോള്‍ രാഷ്ട്രീയക്കാര്‍ ജനങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ നാട്ടില്‍ സാധാരണമാണ്. നിങ്ങള്‍ അത്തരമൊരു സന്ധിക്കുള്ളില്‍ ബന്ധനസ്ഥനാവാത്ത ഒരാളാണെങ്കില്‍ നിങ്ങള്‍ ഒരു ഭ്രാന്തനാണെന്ന് വിലയിരുത്തപ്പെടും. ആ അര്‍ത്ഥത്തില്‍ ഞാനൊരു ഭ്രാന്തന്‍ കൂടിയാണ്. അവരെനിക്ക് വച്ചുനീട്ടുന്നത് സ്വീകരിക്കുന്നതിലും ഭേദം ഞാന്‍ ഭ്രാന്തനായിരിക്കുന്നത് തന്നെയാണ്. അറിയാമോ, നാലുമിനിറ്റുനേരം മരിച്ച ഒരു മനുഷ്യനായിരുന്നു ഞാന്‍. ഇപ്പോള്‍ ജീവിതമെന്താണെന്ന് എനിക്ക് നന്നായി അറിയാം.
• നേരത്തെ ഒരു ചോദ്യത്തില്‍ പരാമര്‍ശിച്ച സംഗീതജ്ഞര്‍. അവരില്‍ ബോബ് ഗെല്‍ഡോഫ് എത്യോപ്യക്കും ‘ലിവ് ഏയ്ഡി’നും ശേഷം മുമ്പത്തെക്കാളും സമ്പന്നനായിത്തീര്‍ന്നു! ലോകമെങ്ങും സഞ്ചരിക്കുന്ന ബോണോ ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളുടെ കടബാധ്യതകള്‍ പരിഹരിക്കണമെന്ന് രാഷ്ട്രപതിമാരോട് ആവശ്യപ്പെടുന്നു! അദ്ദേഹം നേരത്തെ ബുഷ് അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കുകപോലുമുണ്ടായി!
![]() |
|
അന്തസ്! ഞങ്ങളൊരിക്കലും ജ•ദിനവിരുന്നുകള്‍ നടത്തിയിട്ടില്ല, അതിനൊരിക്കലും ഞങ്ങളുടെ പക്കല്‍ പണവുമുണ്ടായിരുന്നില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ബന്ധുക്കളും ഞങ്ങളുടെ പിറന്നാളിന് ഒരു ഉമ്മ തരും, ആ ഉമ്മയായിരുന്നു ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം. ബൂര്‍ഷ്വാസികളെയും പട്ടിണിയെയും കുറിച്ച് ഒരുപാട് കാര്യങ്ങള്‍ എനിക്ക് പറയാന്‍ സാധിക്കും. ഞാനൊരിക്കലും ഒരു വിവേചനം നടത്തിയിട്ടില്ലെങ്കിലും സമ്പന്നരായിതീര്‍ന്ന മറ്റുള്ളവരുടെ കാര്യത്തില്‍ അത് പ്രസക്തമാണെന്ന് തോന്നുന്നില്ല. അക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. |
മറഡോണ: ഒരു കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. അമേരിക്കന്‍ പ്രസിഡന്റുമായിരുന്ന് ഉച്ചഭക്ഷണം കഴിക്കാനുള്ള ആഗ്രഹവും തന്റേടവും എനിക്കൊരിക്കലും ഉണ്ടാവുകയില്ല.
• എന്തുകൊണ്ട്?
മറഡോണ: കൂട്ടക്കൊലപാതകങ്ങളുടെ വക്താവുമൊത്തുള്ള ഭക്ഷണം എനിക്ക് ദഹിക്കില്ല. അത് എനിക്ക് സുഖകരമായി അനുഭവപ്പെടില്ല.
• ഫിഡല്‍ കാസ്ട്രോവിനെ കുറിച്ച് നിരവധിക്കാര്യങ്ങള്‍ പറയാന്‍ താങ്കള്‍ താല്‍പ്പര്യം കാട്ടുന്നുണ്ട്. എന്നാല്‍, ഫിഡല്‍ ലാറ്റിന്‍ അമേരിക്കയിലെ ഹിസ്പ്പാനിക് സംസ്കാരിക പൈത്യകത്തിന്റെ രക്ഷാകര്‍ത്തവല്ലെന്നും മാര്‍ക്വിസ് പറഞ്ഞിട്ടുണ്ട്.
മറഡോണ: അതെ, അത് ശരിയുമാണ്. ഇപ്പോള്‍ അര്‍ജന്റീന അമേരിക്കന്‍ ഐക്യനാടുകളുടെ ഒരു ഭാഗമായിതീര്‍ന്നുകൊണ്ടിരിക്കുകയാണ്. വ്യത്തിയുള്ളതും ഫലഭൂയിഷ്ഠവുമായ അര്‍ജന്റീനയുടെ തെക്കന്‍ ഭൂവിഭാഗങ്ങളെ പോലുള്ള ഇടങ്ങള്‍ അര്‍ജന്റീനക്കാര്‍ യാങ്കികള്‍ക്ക് അടിയറ വെച്ച് കഴിഞ്ഞു. അതുകൊണ്ട് ഫിഡല്‍ എന്തിനെല്ലാം വേണ്ടിയാണോ പോരാടുന്നത് അതെല്ലാം അര്‍ജന്റീനക്ക് ഏറെക്കുറെ നഷ്ടപ്പെട്ടിരിക്കുന്നു! ആ പണം കൊണ്ട് നാം അമേരിക്കയുടെ കൊളോണിയല്‍ ഭാഗങ്ങളായി ഒന്നായിതീരുക മാത്രമാണുണ്ടായത്. ആ പ്രക്രിയ ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്നു!
• ഫിഡല്‍ കാസ്ട്രോ; താങ്കള്‍ക്ക് ആരാണ് മറഡോണ?
മറഡോണ: 1987ല്‍ എനിക്ക് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. അവയിലൊന്ന് ക്യൂബയില്‍ നിന്നും രണ്ടാമത്തേത് അമേരിക്കയില്‍ നിന്നുമായിരുന്നു. ‘അത് നിങ്ങള്‍ തന്നെ സൂക്ഷിക്കുക’ എന്ന് അമേരിക്കക്കാരോട് പറഞ്ഞശേഷം ഞാന്‍ ക്യൂബയിലേക്ക് പോയി. ഞാന്‍ ഫിഡലുമായി കൂടിക്കാണുകയും ഗുവേരയെയും അര്‍ജന്റീനയെയും കുറിച്ച് അഞ്ചുമണിക്കൂര്‍ നേരം ആശയവിനിമയം നടത്തുകയും ചെയ്തു. ഒരു യുവാവായിരിക്കുമ്പോള്‍ വിപ്ളവത്തെയും ഗുവേരയെയും ഫിഡലിനെയും കുറിച്ച് വായിച്ച് ഞാന്‍ ആവേശഭരിതനായിരുന്നു. എനിക്ക് ഫിഡലിനോട് അങ്ങേയറ്റം ആദരവാണുള്ളത്. സ്വന്തം ഭൂപ്രദേശത്തിനായി പോരാടുന്ന ഒരു സിംഹമാണദ്ദേഹം.