കത്തുകള്‍
മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി .

കഥകളിയോടനുരാഗം

കൃഷ്ണകുമാര്‍ പൊതുവാള്‍

ഇത്തവണത്തെ ദേവദാസി പുരസ്കാരം തേടിയെത്തിയത് ഹരിപ്രിയയെയാണ്. വര്‍ഷംതോറും ഒഡിഷ സര്‍ക്കാര്‍ സാംസ്കാരികവകുപ്പ് ഭാരതീയ ശാസ്ത്രീയകലാരൂപങ്ങളിലെ യുവപ്രതിഭകള്‍ക്ക് നല്‍കുന്നതാണ് ദേവദാസി പുരസ്കാരം. ഈ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഹരിപ്രിയ. 2010ല്‍ പ്രശസ്ത മോഹിനിയാട്ടം കലാകാരി മേതില്‍ ദേവികയ്ക്ക് ലഭിച്ചിട്ടുണ്ട്. കഥകളിരംഗത്തെ അറിയപ്പെടുന്ന ഒട്ടേറെ കലാകാരന്മാരുള്ളതും കേരളത്തിലെ സജീവമായ വനിതാ കഥകളിക്ളബ് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തൃപ്പൂണിത്തുറയാണ് ഹരിപ്രിയയുടെ സ്വദേശം.

വ്യത്യസ്ത മേഖലകളില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ചപ്പോഴും കഥകളിയില്‍ ശ്രദ്ധയൂന്നിയ കലാകാരിയാണ് ഹരിപ്രിയ നമ്പൂതിരി. അക്കാദമിക് മികവ്, ചാനല്‍ അവതാരക, എഴുത്തുകാരി എന്നിങ്ങനെ അറിയപ്പെടുന്ന പലതലങ്ങളില്‍ അവസരമുള്ളപ്പോഴും കഥകളി കലാകാരിയെന്ന് അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നു ഹരിപ്രിയ. 16 വര്‍ഷത്തെ അരങ്ങുജീവിതം നല്‍കിയ അനുഭവവും അംഗീകാരവും മാത്രമല്ല ഈ ക്ളാസിക്കല്‍ കലയോടുള്ള ഒടുങ്ങാത്ത അഭിനിവേശവും അതിന് കാരണമാണ്. കഥകളിരംഗത്തെ വേറിട്ട വ്യക്തിത്വമെന്ന് അറിയപ്പെടുന്നതിനുപിന്നിലും ഹരിപ്രിയക്ക് മറ്റ് മേഖലകളിലെ അറിവും അനുഭവവും തന്നെയാണ്.

ഇത്തവണത്തെ ദേവദാസി പുരസ്കാരം തേടിയെത്തിയത് ഹരിപ്രിയയെയാണ്. വര്‍ഷംതോറും ഒഡിഷ സര്‍ക്കാര്‍ സാംസ്കാരികവകുപ്പ് ഭാരതീയ ശാസ്ത്രീയകലാരൂപങ്ങളിലെ യുവപ്രതിഭകള്‍ക്ക് നല്‍കുന്നതാണ് ദേവദാസി പുരസ്കാരം. ഈ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഹരിപ്രിയ. 2010ല്‍ പ്രശസ്ത മോഹിനിയാട്ടം കലാകാരി മേതില്‍ ദേവികയ്ക്ക് ലഭിച്ചിട്ടുണ്ട്. കഥകളിരംഗത്തെ അറിയപ്പെടുന്ന ഒട്ടേറെ കലാകാരന്മാരുള്ളതും കേരളത്തിലെ സജീവമായ വനിതാ കഥകളിക്ളബ് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തൃപ്പൂണിത്തുറയാണ് ഹരിപ്രിയയുടെ സ്വദേശം.

നൃത്തരംഗങ്ങളില്‍ ഒട്ടേറെ വനിതകള്‍ വരുന്നുണ്ടെങ്കിലും കഥകളിയിലേക്ക് പൊതുവെ സ്ത്രീകളുടെ വരവ് കുറവാണ്. അവസരങ്ങളുടെയും അംഗീകാരങ്ങളുടെയും കുറവുമാത്രമല്ല, താല്‍പ്പര്യമുള്ളവരെപ്പോലും പല കുടുംബങ്ങളും കഥകളിക്ക് വിടാന്‍ മടിക്കുന്നുവെന്ന സ്ഥിതിയാണ് ഇന്നും. ഇത്തരം പ്രതിബന്ധങ്ങളൊന്നും ഹരിപ്രിയക്ക് ബാധകമായിരുന്നില്ല. അതുകൊണ്ടുതന്നെ അരങ്ങിലും അക്കാദമിക് തലത്തിലും കൂടുതല്‍ ശ്രദ്ധയൂന്നാന്‍ ഹരിപ്രിയക്ക് കഴിഞ്ഞു. എംജി യൂണിവേഴ്സിറ്റിയില്‍നിന്ന് ബി എസ് സി, എം എസ് സി(കെമിസ്ട്രി), ബിഎഡ് ബിരുദങ്ങള്‍ കരസ്ഥമാക്കി. കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയില്‍ കഥകളിയിലെ സ്ത്രീത്വം എന്ന വിഷയത്തില്‍ ഗവേഷണം നടത്തിവരികയാണ് ഇപ്പോള്‍.

അഹമ്മദാബാദ് ദര്‍പ്പണ അക്കാദമി, ഗുജറാത്തില്‍ കേരള ഫെസ്റിവല്‍, ദുബായില്‍ തിരനോട്ടം, കലാമണ്ഡലത്തില്‍ കഥകളി നൂറരങ്ങ് തുടങ്ങി നിരവധി അരങ്ങുകളില്‍ ഹരിപ്രിയ കഥകളി അവതരിപ്പിച്ചു. അമൃത ചാനലില്‍ കഥകളിവെട്ടം പരിപാടിയില്‍ 163 എപ്പിസോഡില്‍ അവതാരകയായിരുന്നു. ആനുകാലികങ്ങളില്‍ കല, കഥകളി സംബന്ധിയായ ലേഖനങ്ങളും എഴുതുന്നു. ആദ്യവസാനവേഷങ്ങളായ ദമയന്തി, മോഹിനി, സീത എന്നിവയ്ക്കുപുറമെ ചിട്ടപ്രധാന വേഷങ്ങളായ ലളിത, ഉര്‍വശി വേഷങ്ങളും ഹരിപ്രിയ ഏറെ താല്‍പ്പര്യത്തോടെ ചെയ്യുന്നു. ആര്‍ എല്‍ വി ദാമോദരപിഷാരടി, ഫാക്ട് പത്മനാഭന്‍, കലാമണ്ഡലം വാസുപിഷാരടി എന്നിവരുടെ കീഴിലാണ് ഹരിപ്രിയ കഥകളി അഭ്യസിച്ചത്. കഥകളിയരങ്ങില്‍ കൂടുതല്‍ മികച്ച അവതരണങ്ങള്‍ക്ക് കാത്തിരിക്കുകയാണ് ഈ കലാകാരി.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh