കത്തുകള്‍
മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി .

ജീവിതം സ്പന്ദിക്കുന്ന യാത്രകള്‍

കെ ഇ എന്‍

നാട്ടികയിലെ ചോലയില്‍ പ്രസിദ്ധനായ ഒരു മാമിവൈദ്യനുണ്ടായിരുന്നത്രേ. മിക്കവാറും കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലുമുണ്ടാവും അറിയപ്പെടാതെപോയ നിരവധി 'മാമി'വൈദ്യന്മാര്‍.'മാമി മാറ്റാത്ത രോഗമില്ല' എന്നൊരു ചൊല്ല് വരെ അന്ന് നാട്ടിലാകെ പ്രചരിച്ചു. എന്നിട്ടും മാമിവൈദ്യര്‍ക്ക് സവര്‍ണ്ണഹൃദയങ്ങളുടെ അകത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. അവരുടെ വീടുകളിലേക്ക് പോലും! അവര്‍ണ്ണര്‍ ചികിത്സിച്ചാല്‍ ആമാശയം അശുദ്ധമാകുമെന്ന കാഴ്ചപ്പാട് നിമിത്തമാണ് ഡോ ‘മലയാളി'പല്‍പുവിന്, ‘മൈസൂര്‍ പല്‍പുവായി'മാറേണ്ടി വന്നത്. പല്‍പു മൈസൂര്‍ക്കാരനാണെന്ന് വരെ ആ പേര് കേട്ട് തെറ്റിദ്ധരിച്ചവരുണ്ട്! മലയാളിയായ പല്‍പുവിനെ മൈസൂര്‍ പല്‍പുവാക്കി മാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അയിത്ത പിശാചാണെന്ന വസ്തുത അങ്ങിനെയാണ് ചരിത്രത്തില്‍നിന്നും അപ്രസക്തമായത്.

കവി, ചരിത്രകാരന്‍, വിവര്‍ത്തകന്‍, പണ്ഡിതന്‍ പ്രഭാഷകന്‍ സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സി പി അബൂബക്കര്‍, ഒരു നോവലിസ്റ് എന്ന നിലയിലും മലയാളസാഹിത്യത്തില്‍ അവഗണിക്കാനാവാത്ത ഒരു സാന്നിധ്യമാണ് തന്റേതെന്ന് ‘മുറിവേറ്റവരുടെ യാത്രകള്‍' എന്ന ആദ്യനോവലിലൂടെ തെളിയിച്ചിരിക്കുന്നു. വൃഥാസ്ഥൂലതയെ പ്രതിരോധിച്ച് ഹ്രസ്വവും ഹൃദ്യവുമായിരിക്കാന്‍ ‘മുറിവേറ്റവരുടെ യാത്രകള്‍' എന്ന നോവലിന് കഴിഞ്ഞിരിക്കുന്നു. സ്മരണകളെ വര്‍ത്തമാനകാലത്തെ അസ്വസ്ഥമാക്കുംവിധം അവതരിപ്പിക്കുന്നതിലും, മനുഷ്യബന്ധങ്ങളെ അതിന്റെ സൂക്ഷ്മതയില്‍ കണ്ടെടുക്കുന്നതിലും നോവലിസ്റ് വിജയിച്ചിരിക്കുന്നു. പഴയ കേരളത്തിലെ മതസൌഹാര്‍ദ്ദത്തിന്റെ പരിമളത്തോടൊപ്പം, മനുഷ്യജീവിതത്തിന്റെ അശാന്തമായ പിടച്ചിലുകളും, ‘മുറിവേറ്റവരുടെ യാത്രയെ' സമവാക്യങ്ങളായി സങ്കോചിക്കാനാവാത്ത ജീവിതസമഗ്രതയുടെ ആവിഷ്കാരമാക്കി തീര്‍ക്കുന്നു.

അയിത്തക്കാരായ വൈദ്യന്മാരുടെ ചികിത്സക്ക് വിധേയമായി അശുദ്ധമായി ജീവിക്കുന്നതിനേക്കാളും ശുദ്ധമായി മരിക്കുന്നതാണ് നല്ലതെന്ന് മുമ്പ് പറഞ്ഞത് കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പൂരാട്ടിമാരില്‍പ്പെട്ടവരാണ്. എന്നാല്‍, 'ഇന്നലെ നടന്ന വഴികള്‍' എന്ന ആരോമലുണ്ണിയുടെ കേരളചരിത്രത്തില്‍ പറയുന്നത്, മാമിവൈദ്യര്‍ സവര്‍ണ്ണ വീട്ടിലേക്ക് പ്രവേശിക്കാതെതന്നെ രോഗിയുടെ കയ്യില്‍ ഒരു നൂല് കെട്ടി, അതിന്റെ ഇങ്ങേഅറ്റം പിടിച്ച് നോക്കി രോഗം പ്രവചിക്കുകയും ‘കിറുകൃത്യം' ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ്. അവര്‍ണ്ണരായ കുട്ടികളെ തൊട്ടടിക്കാല്‍ ‘അയിത്തം' അനുവദിക്കാത്തതിനാല്‍ ‘എറിഞ്ഞടി' കണ്ടുപിടിക്കപ്പെട്ടതുപോലെ, സവര്‍ണ്ണ രോഗിയെ സ്പര്‍ശിക്കാനും കാണാനും അവര്‍ണ്ണവൈദ്യന്മാര്‍ക്ക് അവകാശമില്ലാത്തതിനാല്‍ അവര്‍ക്ക് ഒരു സ്പെഷ്യല്‍, ‘നൂലുകെട്ടി സ്പര്‍ശചികിത്സ' കണ്ടുപിടിക്കേണ്ടിവന്ന ഒരു കേരളത്തിലാണ് ഇന്ന് നാം ജീവിക്കുന്നതെന്നോര്‍ക്കുന്നത് തന്നെ കൌതുകകരമാണ്. ‘എറിഞ്ഞടി' കണ്ടുപിടിച്ചതിനുള്ള ബഹുമതിക്കര്‍ഹര്‍ ‘ബഹുമാന്യരായ' സവര്‍ണ്ണആചാര്യന്മാരാണെന്നതില്‍ ‘തര്‍ക്കം' അനാവശ്യമാണ്. എന്നാല്‍ ‘നൂല്കെട്ടി' ചികിത്സ കണ്ടുപിടിച്ചതിനുള്ള ബഹുമതി ആര്‍ക്ക് നല്‍കുമെന്നതില്‍ ‘തര്‍ക്കം' ഉണ്ടാവാനിടയുണ്ട്!

ഒരിക്കല്‍ മാമിവൈദ്യരെ പരീക്ഷിക്കാന്‍ ആരോ രോഗിയുടെ കയ്യില്‍ നൂല് കെട്ടുന്നതിന്നു പകരം, രോഗികിടന്ന കട്ടില്‍കാലില്‍ നൂല്കെട്ടി, നൂലിന്റെ ഇങ്ങേയറ്റം അകലെ നില്‍ക്കുന്ന മാമിവൈദ്യരുടെ കൈയില്‍ കൊടുത്ത് ചികിത്സ നിര്‍ദ്ദേശിക്കാന്‍ പറഞ്ഞുവത്രേ. വൈദ്യര്‍ നൂല് പിടിച്ച്; ‘മരവിച്ച് പോയിരിക്കുന്നു, ഇനി ചികിത്സയുടെ ആവശ്യമില്ല' എന്ന് പ്രതിവചിച്ചുവത്രെ. ‘ആരോഗ്യനികേതനം' എന്ന താരാശങ്കര്‍ ബാനര്‍ജിയുടെ നോവലില്‍ നിവര്‍ന്ന് നില്‍ക്കുന്ന ‘ജീവന്‍ മശായി' എന്ന മഹാനായ വൈദ്യരെക്കാള്‍, ഒരര്‍ത്ഥത്തില്‍ മലയാളിയായ മാമി വൈദ്യര്‍ മുന്നിലാണ്. ജീവന്‍മശായി നാഡി പിടിച്ചാണ് മരണം പ്രവചിച്ചത്. എന്നാല്‍ മാമി വൈദ്യര്‍ വെറും ‘നൂല്' പിടിച്ചാണ് ആ ദൌത്യം നിര്‍വ്വഹിച്ചത്! എത്രയോ കുഞ്ചന്മാരും തുഞ്ചന്മാരും മാത്രമല്ല മാമി വൈദ്യന്മാരും കൂടിയാണ് ജാതിപീഡനം നിമിത്തം കേരളമാതാവിന്റെ വയറ്റില്‍ അലസിപ്പോയത്! ബംഗാളില്‍ ‘ജീവന്‍ മശായി'യെപ്പോലുള്ള വൈദ്യന്മാരെ അനശ്വരമാക്കുന്ന ‘ആരോഗ്യനികേതനം' ഉണ്ടായതും; ഇവിടെ ‘മാമിവൈദ്യരെപ്പോലുള്ള' കീഴാളവൈദ്യപ്രതിഭകളെ, അനശ്വരമാക്കുംവിധം ഒരു മലയാള ‘ആരോഗ്യനികേതനം'(!) ഇല്ലാതെപോയതും എന്തുകൊണ്ടാണെന്ന് അന്വേഷിക്കപ്പെടേണ്ടതുണ്ട്. കാഴ്ചകള്‍ക്കിടയിലെ ‘അന്ധത'കളും അപഗ്രഥിക്കപ്പെടേണ്ടതുണ്ട്. സി പി അബൂബക്കറിന്റെ ‘മുറിവേറ്റവരുടെ യാത്രകള്‍' എന്ന നോവല്‍ ആനുഷംഗികമായിട്ടാണെങ്കിലും കേരളത്തിലെ കീഴാള വൈദ്യസംസ്കൃതിയിലേക്കുള്ള ഒരു കിളിവാതില്‍ തുറക്കുകയാണ്.

അന്യോന്യം മനസ്സിലാക്കലാണ് മേമത്തിന്റെയും മായന്‍ മുസലിയാര്‍ തങ്ങളുടെയും സംവാദം. മതങ്ങളും ദര്‍ശനങ്ങളും ചര്‍ച്ചചെയ്യും. നേരംപോവുന്നതറിയില്ല. ഇടയ്ക്ക് ഇല്ലത്തെയോ അയല്‍വീട്ടിലെയോ ആര്‍ക്കെങ്കിലും ചില്ലറ അസുഖമുണ്ടെങ്കില്‍ മുസലിയാര്‍ പരിശോധിക്കും. മേമത്തിനും മുസലിയാര്‍ക്കും ജപങ്ങളുടെ ചികിത്സയില്ല. മരുന്നും സ്പര്‍ശവും മാത്രമാണ് ചികിത്സാവിധികല്‍. മന്ത്രമില്ലാത്ത ചികിത്സയെപ്പറ്റി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അത്ഭുതമായിരുന്നു. മനോരോഗമുള്ള രോഗിയെ മുസലിയാര്‍ പതിയെ സ്പര്‍ശിക്കും. സ്പര്‍ശം സകല നാഡികളിലൂടെയും പ്രസരിക്കും. ഒരു ജാലവിദ്യയാണതെന്ന് മേമം പറയാറുണ്ട്. മായന്റെ ജാലവിദ്യ. അതിന് മായന്‍ മറുപടി പറയും:

‘അല്ല, മേമം അത് കാരുണ്യമാണ്.'
‘അതല്ലേ മായന്‍ അറബിയില്‍ റഹ്മത്ത് എന്ന് പറയുന്നത്?'
‘അതന്നെ.'

നോവലിലെ മായന്‍ മുസലിയാര്‍ ഒരു വ്യക്തിയായിരിക്കെ കേരളീയ കീഴാളചികിത്സയുടെ ശ്രദ്ധേയമായ ഒരു മുഖവുമാണ്. ചികിത്സയില്‍ മാത്രമല്ല ജീവിതത്തിലുടനീളം, അദ്ദേഹം അസാധാരണമായ ഔന്നത്യം പുലര്‍ത്തി.

മായന്‍മുസലിയാര്‍തങ്ങള്‍ തനിക്കായി ഒന്നും കരുതിയില്ല. അങ്ങനെ കരുതാനാവാത്ത ഒരു ജന്മമായിരുന്നു തങ്ങളുടേത്. ഒരു മഹാജന്മം. മഹാജന്മങ്ങള്‍ സ്വന്തമായി ഒന്നും കരുതുന്നില്ല. സ്വരൂപിക്കുന്നില്ല. ഒന്നും എവിടെനിന്നും എടുക്കുന്നില്ല.

മേമം നമ്പൂതിരി പറഞ്ഞിരുന്നു, അകാശത്തില്‍ അപൂര്‍വമായി മാത്രം കാണാറുള്ള നക്ഷത്രമായിരുന്നു തങ്ങളെന്ന്. കൊള്ളിമീന്‍. അത് പറന്നുപറന്ന് അവസാനം എവിടെയങ്കിലും നിലം പതിക്കുന്നു. ജദൌത്യം പൂര്‍ണമാവുമ്പോള്‍ ഇല്ലാതാവുന്നു തങ്ങളും അങ്ങനെ.

സി പി അബൂബക്കറിന്റെ ‘മുറിവേറ്റവരുടെ യാത്രകള്‍' എന്ന നോവല്‍, സങ്കീര്‍ണമായ മനുഷ്യജീവിത സംഘര്‍ഷങ്ങളുടെ, ഒരു സങ്കടസംഗ്രഹമാണ്. ബഹുതലസ്പര്‍ശിയാവും മുറക്കാണ് ജീവിതം സങ്കീര്‍ണ്ണമാവുന്നത്. ഏറെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴാണ് ഒരെഴുത്ത്, മേലൊഴുക്കുകളെ അസ്വസ്ഥമാക്കുന്ന ‘അടിയൊഴുക്കുകളുടെ' ഭാഷയായി രൂപാന്തരം പ്രാപിക്കുന്നത്. എന്തും വിസ്തൃതവും അഗാധവുമാകുന്നത് ദര്‍ശനങ്ങളോടത്, ചേര്‍ന്നു നില്‍ക്കുമ്പോഴാണ്. വാണിജ്യപ്രചാരണങ്ങളുടെ ചുമടെടുക്കാന്‍ നിയുക്തമാവുമ്പോള്‍; അതിര്‍ത്തികള്‍ ഭേദിച്ചൊഴുകാനുള്ള വാക്കിന്റെ സ്വാതന്ത്യ്രംതന്നെയാണ് വെല്ലുവിളിക്കപ്പെടുന്നത്. സി പിയുടെ നോവലില്‍ പ്രകടമാവുന്നത് ഭാഷയുടെ നില്പും ഒഴുക്കുമാണ്. നോവലിലെ കഥാപാത്രങ്ങളോരോന്നും പരസ്പരം പോഷിപ്പിക്കുന്നു. അതേസമയം സ്വന്തം സ്വാതന്ത്യ്രം സ്വപ്നം കാണുകയും ചെയ്യുന്നു. നോവലില്‍ നിറയുന്ന പഴയ ലോകത്തിന്റെ ചിരിയില്‍ അതോടെ പുതിയ ലോകത്തിന്റെ നിലവിളികള്‍ വന്നുനിറയുന്നു! എത്രമാറുമ്പോഴും അത്രയൊന്നും മാറാനാവാത്തൊരു ജീവിതമാണ് അപ്പോഴും നോവലില്‍ ഇളകിമറിയുന്നത്!

മേമത്ത് പരമേശ്വരന്‍ നമ്പൂതിരിയും മായന്‍ മുസലിയാരും തമ്മിലുള്ള, മതാതിര്‍ത്തികള്‍ ഭേദിച്ച് വളര്‍ന്ന സൌഹൃദം, ഒരര്‍ത്ഥത്തില്‍ നവോത്ഥാനം സാധ്യമാക്കിയൊരു മികച്ച മനുഷ്യബന്ധമാതൃകയാണ്. മതജാതി വ്യത്യാസങ്ങള്‍ക്കപ്പുറം നമ്മളൊക്കെയും മനുഷ്യരാണെന്ന ഹൃദ്യമായൊരനുഭൂതിയാണത് പകര്‍ന്നു നല്‍കുന്നത്. പരസ്പരം കാണുമ്പോള്‍ ‘എന്തൊക്കെയുണ്ട്, നല്ലത്, നാളെകാണാം, എന്തൊരുമഴ, കുടുംബം എങ്ങനെയുണ്ട്' തുടങ്ങിയ പതിവ് സംഭാഷണങ്ങള്‍ പൊളിച്ചുകൊണ്ട്, മേമവും മായന്‍ മുസലിയാരും, സാഹിത്യവും തത്വചിന്തയും, സംഗീതവും സജീവമാകുന്ന സര്‍ഗാത്മലോകത്തിലേക്ക് പാര്‍പ്പിടം മാറ്റുകയാണ്. നവോത്ഥാന സൌഹൃദത്തിന്റെ മികച്ച മാതൃകകളായിരിക്കാനവര്‍ സ്വയമറിയാതെ പരസ്പരം മത്സരിക്കുകയാണോ എന്ന് തോന്നിപ്പവും. സ്വയം വ്യത്യസ്തമായിരിക്കുമ്പോഴും അത്രമാത്രം ‘പാരസ്പര്യം' അതുകൊണ്ടാണവര്‍ക്ക് പങ്കുവെക്കാന്‍ കഴിയുന്നത്. ‘വാദിക്കാനും ജയിക്കാനുമല്ല' എന്ന നവോത്ഥാന തത്വമാണ് അവരുടെ സംവാദങ്ങളെ സൂക്ഷ്മമാക്കുന്നത്.

സത്യം സ്വാതന്ത്യ്രം തുടങ്ങിയ മൂല്യങ്ങളൊക്കെ മഹത്തായിരിക്കെ, സ്നേഹവും അലിവുമില്ലെങ്കില്‍ ആ മൂല്യങ്ങള്‍ക്കൊന്നും ഒരു “മൂല്യ''വുമില്ലെന്നാണ് നോവല്‍ പറയാതെ പറയുന്നത്. നോവലിന്റെ ഒരധ്യായത്തിന് നല്‍കിയ ‘അലിവ്' എന്ന അപൂര്‍വനാമം, അതോടെ അക്രമോത്സുകമായ വര്‍ത്തമാന ജീവിതത്തിന്റെ, തീവ്രവിമര്‍ശമായി വളരുന്നു.

‘മുറിവേറ്റവരുടെ യാത്രകള്‍' എന്ന സി പിയുടെ നോവലില്‍ നിന്നും ഒഴുകുന്നത് ‘അലിവിന്റെ ചോരയാണ്.' ‘ഒരുപകുതി പ്രജ്ഞയില്‍ നിഴലും നിലാവും, മറുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും' എന്ന ചങ്ങമ്പൂഴപ്രയോഗത്തെ ഓര്‍മിപ്പിക്കുംവിധം നമ്മുടെ നവോത്ഥാന സാധ്യതകള്‍ക്കൊപ്പം, അതിന്റെതന്നെ പരിമിതിയും, ‘മുറിവേറ്റവരുടെ യാത്രകള്‍' എന്ന നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. മേമം നമ്പൂതിരിയുടെ മകന്‍ ശിവശങ്കരനും, മായന്‍ മുസലിയാരുടെ മകള്‍ കുഞ്ഞീബിയും തമ്മിലുള്ള അഗാധമായ പ്രണയം പഴയ നവോത്ഥാന പരിമിതിയില്‍ തട്ടിയാണ് പൊളിയുന്നത്. അത്രമേല്‍ പരസ്പരം ഒന്നാകാന്‍ ആഗ്രഹിച്ചിട്ടും, അവര്‍ രണ്ടായി തുലഞ്ഞു പോയത്, മതസൌഹാര്‍ദ്ദത്തിന്നപ്പുറം, വികസിക്കാനാവാതെപോയ ഒരു മതനിരപേക്ഷ സംസ്കാരത്തിന്റെ അഭാവം നിമിത്തമാണ്. സൌഹൃദങ്ങളെ സ്വീകരിക്കുകയും എന്നാല്‍ പ്രണയങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല സംസ്കാരത്തിലെ വിള്ളലുകളില്‍ നിന്നുള്ള വേദന നോവലില്‍ നിറയുമ്പോള്‍, അതില്‍നിന്നുമുണ്ടാവേണ്ടിയിരുന്ന വ്യവസ്ഥാവിരുദ്ധമായൊരു വീര്യം നോവലില്‍ ഇരമ്പിമറിയുംവിധം കരുത്താര്‍ജ്ജിക്കുന്നില്ല. പഴയ സമരസാധ്യതകളുടെ സ്പര്‍ശങ്ങള്‍ നോവലിനെ ഹൃദ്യമാക്കുമ്പോള്‍, പുതിയ സമരഭൂമികളുടെ അഭാവം, അതിന്റെ ചക്രവാളങ്ങള്‍ ചുരുക്കുന്നു. നോവലിലെ പ്രണയാവിഷ്കാരം, സാമൂഹ്യസമ്മര്‍ദ്ദങ്ങള്‍ക്കു മുമ്പില്‍ ശിരസ്സ് കുനിക്കുമ്പോള്‍, വേറൊരര്‍ത്ഥത്തില്‍ അതിനെ വെല്ലുവിളിക്കുന്നത്, നോവലിന്റെ ചട്ടക്കൂട് പൊളിച്ച് വളര്‍ന്ന ‘അമാനത്തുക്ക'യുടെ വേറിട്ട ജീവിതമാണ്.

‘നീണ്ട കുപ്പായം, ഇടതൂര്‍ന്ന വെള്ളത്താടി, വളരെ ഉയരമുള്ള ശരീരപ്രകൃതി, എവിടെനോക്കിയാലും അവിടെ കത്തിപ്പോവുന്ന തിളക്കമുള്ള കണ്ണുകള്‍. നടക്കുമ്പോള്‍ പറക്കുകയാണെന്ന് തോന്നും; ഇരിക്കുമ്പോള്‍ ചരിത്രത്തില്‍നിന്ന് ഇറങ്ങിവന്ന് വിശ്രമിക്കുകയാണെന്നും...' അമാനത്തുക്ക ഏതര്‍ത്ഥത്തിലും വഴിമാറി നടക്കുന്നൊരു ജീവിതമാണ്. മലയാളനോവല്‍ സാഹിത്യത്തിന്റെ ഭൂമിയില്‍ സ്വന്തം സ്ഥലം കണ്ടെത്തിയ ഒരു കഥാപാത്രമെന്ന നിലയില്‍ സി പിയുടെ ‘അമാനത്തുക്ക' അപഗ്രഥിക്കപ്പെടുമെന്നുറപ്പാണ്. തത്വചിന്തയും ചരിത്രവും കവിതയും യാത്രയും സംഗീതവും പ്രണയവും മിസ്റിസിസവും, കിനാവുകളും കൂടികലര്‍ന്ന അമാനത്തുക്ക മെരുങ്ങാത്ത ജീവിതത്തിന്റെ ഒരിതിഹാസമാനമാര്‍ജ്ജിക്കുന്ന ഒരപൂര്‍വ്വ കഥാപാത്രമാണ്. വരുംവരായ്കകളെക്കുറിച്ചൊരു വ്യാകുലതയുമില്ലാതെ, മതജാതിമതിലുകള്‍ മുറിച്ചുകടന്ന്, വംശസ്മൃതികളെ മാനവികതയെ വിസ്തൃതമാക്കുംവിധം ജീവിതത്തോട് സമന്വയിപ്പിച്ച്, ‘മുറിവേറ്റ മുഴുവന്‍ മനുഷ്യരുടെയും യാത്രയുടെ' നടുമുറിയായി, സി പിയുടെ ‘അമാനത്തുക്ക' സര്‍വ്വ വീഴ്ചകള്‍ക്കിടയിലും നിവര്‍ന്നു നില്‍ക്കുകയാണ്.

നോവലിലെ പ്രധാനകഥാപാത്രമായ അഷ്റഫിന് അമാനത്തുക്ക നല്‍കുന്ന സ്നേഹകേന്ദ്രിതമായ ജീവിതതത്വം രണ്ടു വാക്യങ്ങള്‍കൊണ്ട്, വെളിച്ചത്തിന്റെ സമാന്തരലോകത്തിലേക്കുള്ളൊരു വേറിട്ട വഴിയാണ് വികസിപ്പിക്കുന്നത്. ‘അന്യോന്യം സ്നേഹിക്കാന്‍ കയ്യാത്ത മനുശ്യന്റെ സബ്ദമാണ് ഏറ്റവും ദുശിച്ച സബ്ദം. സബ്ദം കടിനമായാലും നേര്‍ത്തതായാലും അതില് സ്നേഹമുണ്ടെങ്കി, സ്നേഹിക്കാനാണെങ്കി, അതാണ് നല്ലസബ്ദം. അന്യോന്യം മറക്കാനും ബെറുക്കാനും പറയുന്നത് ദുശിച്ച സബ്ദം.'

‘മായന്‍ മുസലിയാര്‍ നടക്കുകയാണ്, പാരവശ്യങ്ങളൊന്നുമില്ലാതെ കുന്നിലേക്ക്.
കുന്നുകള്‍ മലകളായി വളരുമ്പോഴും ഒരവശതയും തോന്നുന്നില്ല.
പുകമഞ്ഞ് നിറഞ്ഞ് വരുന്നതും കാഴ്ചകള്‍ മങ്ങിത്തുടങ്ങുന്നതും ഗൌനിക്കാതെ.
മുകളിലും താഴെയും മരങ്ങളും ചെടികളും പൂത്തുനില്‍ക്കുന്നു. എത്ര സസ്യങ്ങളും ലതകളുമാണ്!
പലതരം ജീവികള്‍, ചരാചരങ്ങള്‍ എല്ലാം വ്യത്യസ്തം.'

കവി, ചരിത്രകാരന്‍, വിവര്‍ത്തകന്‍, പണ്ഡിതന്‍ പ്രഭാഷകന്‍ സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സി പി അബൂബക്കര്‍, ഒരു നോവലിസ്റ് എന്ന നിലയിലും മലയാളസാഹിത്യത്തില്‍ അവഗണിക്കാനാവാത്ത ഒരു സാന്നിധ്യമാണ് തന്റേതെന്ന് ‘മുറിവേറ്റവരുടെ യാത്രകള്‍' എന്ന ആദ്യനോവലിലൂടെ തെളിയിച്ചിരിക്കുന്നു. വൃഥാസ്ഥൂലതയെ പ്രതിരോധിച്ച് ഹ്രസ്വവും ഹൃദ്യവുമായിരിക്കാന്‍ ‘മുറിവേറ്റവരുടെ യാത്രകള്‍' എന്ന നോവലിന് കഴിഞ്ഞിരിക്കുന്നു. സ്മരണകളെ വര്‍ത്തമാനകാലത്തെ അസ്വസ്ഥമാക്കുംവിധം അവതരിപ്പിക്കുന്നതിലും, മനുഷ്യബന്ധങ്ങളെ അതിന്റെ സൂക്ഷ്മതയില്‍ കണ്ടെടുക്കുന്നതിലും നോവലിസ്റ് വിജയിച്ചിരിക്കുന്നു. പഴയ കേരളത്തിലെ മതസൌഹാര്‍ദ്ദത്തിന്റെ പരിമളത്തോടൊപ്പം, മനുഷ്യജീവിതത്തിന്റെ അശാന്തമായ പിടച്ചിലുകളും, ‘മുറിവേറ്റവരുടെ യാത്രയെ' സമവാക്യങ്ങളായി സങ്കോചിക്കാനാവാത്ത ജീവിതസമഗ്രതയുടെ ആവിഷ്കാരമാക്കി തീര്‍ക്കുന്നു. സൌഹൃദം, സംവാദം, യാത്ര വൈദ്യം, സ്നേഹപ്രതിസന്ധികള്‍, തുടങ്ങിയ വിഷയങ്ങളാണ് ‘മുറിവേറ്റവരുടെ യാത്രകളില്‍' സി പി പിന്തുടരുന്നത്. സാമ്രാജ്യത്വവിരുദ്ധ സമരവും നവോത്ഥാനവും സാധ്യമാക്കിയ മലയാളിജീവിതമാണതില്‍ സ്പന്ദിക്കുന്നത്.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh