കത്തുകള്‍
മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി .

ധന്യമാമീ ശിരുവാണി

എ മനോജ്

ഒറ്റയാനാണ്. കുത്തനെയുള്ള കയറ്റം എളുപ്പത്തില്‍ കയറിപോയിരിക്കുന്നു. സഹ്യന്റെ മകന്‍ മരക്കൊമ്പുകളൊക്കെ ഒടിച്ചുകളഞ്ഞാണ് പോയത്. കൊമ്പന്റെ വലിയ കാല്‍പ്പാടുകള്‍ ചളിയുള്ള ഭാഗങ്ങളില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നുണ്ടാവും. ഈ കയറ്റമെല്ലാം അവന് വെറും ഈസി, വനംവകുപ്പിലെ വാച്ചര്‍ പറഞ്ഞു. ശിരുവാണിയിലെ കാഴ്ചകളില്‍ ഒന്നാണിത്. പലപ്പോഴും ആനക്കൂട്ടം വീതികുറഞ്ഞ റോഡ് മുറിച്ചുകടക്കും. വാഹനം കണ്ടാല്‍ ഒതുങ്ങി നില്‍ക്കും. കാട്ടുപോത്തിന്‍ കൂട്ടവും നിരവധി. കടുവയെയും കരിമ്പുലിയെയും ശിരുവാണിയില്‍ കാണാന്‍ കഴിയും പക്ഷേ അപൂര്‍വ്വമായിട്ടു മാത്രമേ അവ സന്ദര്‍ശകരുടെ മുന്നില്‍ എത്തുകയുള്ളു.

നിലാവുള്ള രാത്രികള്‍ ശിരുവാണിയെ അവിസ്മരണീയമാക്കും. ജൈവവൈവിധ്യത്തിന്റെ ധന്യ മേഖലയായിട്ടാണ് ശിരുവാണിയെ കണക്കാക്കുന്നത്. ഉയര്‍ന്ന മലനിരയിലാണ് മുത്തിക്കുളം തടാകം. നിത്യഹരിത വനങ്ങള്‍ അവിടെയുണ്ട്. വരയാടുകളെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രകൃതിയുമായി ഇണങ്ങിചേരുന്ന ഇക്കോ ടൂറിസം മാത്രം പ്രോത്സാഹിപ്പിക്കുന്ന ശിരുവാണി പൂര്‍ണ്ണ സംരക്ഷിത മേഖലയാണ്.

റോഡിന് ഇരുവശവും പച്ചയുടെ പുതപ്പ്. പ്രശാന്തത, മലനിരകള്‍ക്ക് മേഘങ്ങളുടെ നീലമേലാപ്പ്. പ്രകൃതി സൌന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ആനക്കൂട്ടത്തേയും ഒറ്റയാനേയും കാണാം. പുല്‍മേടുകളുടെ പച്ചപ്പില്‍ കറുത്തകൊമ്പന്റെ ഭംഗി! എഴുതി പൊലിപ്പിക്കാന്‍ പറ്റില്ല.

ശിങ്കപ്പാറ ശിരുവാണിയിലെ ആദ്യത്തെ ചെക്ക് പോസ്റാണ്. രണ്ടാമത്തെ പോസ്റാണ് കേരളാമേട്. അവിടെ നിന്ന് അല്‍പ്പം മുന്നോട്ടു നീങ്ങുമ്പോള്‍ വലത്തേക്ക് കുത്തനെയുള്ള കയറ്റമാണ്. ഇവിടെ കാറ്റ് ആഞ്ഞു വീശുന്നുണ്ട്. ശക്തി കൂടുമ്പോള്‍ കാറ്റിനൊപ്പം ഭയവും വീശിവരുമെന്ന് തോന്നുന്നു. ചിലപ്പോള്‍ മുഴക്കം. അലര്‍ച്ചയുടെ ശബ്ദവും. കാലുകള്‍ ഉറപ്പിച്ചു നിന്നില്ലെങ്കില്‍ വീണുപോയേക്കാം. ഉയരത്തില്‍ നോക്കെത്താത്ത പുല്‍മേടുകള്‍.

ഇവിടെ നിന്നാല്‍ കോയമ്പത്തൂരിന്റെ പ്രാന്തപ്രദേശങ്ങളുടെ ആകര്‍ഷകമായ കാഴ്ചകള്‍ കാണാം. ശിരുവാണിയുടെ ചില രഹസ്യ സങ്കേതങ്ങളില്‍ വീരപ്പന്‍ മുമ്പ് തമ്പടിച്ചിരുന്നതായി കേട്ടിട്ടുണ്ട്. വേട്ടക്കാര്‍ എന്ന് തോന്നിപ്പിക്കുന്നവരെ കണ്ടവരുമുണ്ട്. വീരപ്പനെ തേടി പോലീസും ദൌത്യസേനയും എത്തി. അപകടത്തിന്റെ സൂചന കിട്ടിയപ്പോള്‍ വീരപ്പനും സംഘവും രക്ഷപ്പെട്ടു. ഡ്രെെവര്‍ സമര്‍ഥനാണ്. ചുറുചുറുക്കുള്ള യുവാവ്. ശിരുവാണിയിലെ വഴികള്‍ പലതും ഇയാള്‍ക്ക് ഹൃദിസ്ഥമാണ്.

മഴയത്ത് നിറഞ്ഞു നില്‍ക്കുന്ന ശിരുവാണി ജലസംഭരണിയുടെ പല മുഖങ്ങള്‍ക്ക് സമീപം ജീപ്പ് നിര്‍ത്തും, ജലാശയത്തിന്റെ സൌന്ദര്യം നുകരാം. 1912 ല്‍ ബ്രിട്ടീഷുകാര്‍ പണിതീര്‍ത്ത കൂടാരത്തിനു മുന്നിലേക്ക് ജീപ്പു ചലിച്ചു. റോഡില്‍ നിന്ന് അല്‍പ്പം കാട്ടുപാത. വഴിയില്‍ ആനകള്‍ ഉണ്ടെങ്കില്‍ ജീപ്പ് പിന്നിലേക്കു ഓടിക്കുകയെ നിവൃത്തിയുള്ളു. കൂടാരത്തിനു മുന്നില്‍ നിന്നാല്‍ ആകാശത്തെ എത്തിപ്പിടിക്കാന്‍ നില്‍ക്കുന്ന മലനിരകള്‍. അല്‍പ്പം ദൂരെ ജലസംഭരണികള്‍ നിറഞ്ഞു നില്‍ക്കുന്നു. ദ്വീപുകള്‍ പോലെ ഹരിത വനങ്ങളുടെ പച്ചത്തുരുത്തുകള്‍. ജലാശയത്തിന്റെ നിറവും പച്ചയായി രൂപാന്തരപ്പെട്ടിരിക്കുന്നു.

സുഖകരമായ കാറ്റ് വീശുമ്പോള്‍ പ്രകൃതി ഭംഗിയില്‍ ലയിക്കാം. ഉന്നതങ്ങളില്‍ നിന്ന് വീഴുന്ന വെള്ളച്ചാട്ടവും പ്രകൃതി സൌന്ദര്യത്തിന് മാറ്റു കൂട്ടുന്നു. താഴ്ന്ന് പറക്കുന്ന മേഘങ്ങള്‍ മലനിരകളെ ചുംബിക്കുന്നു. മഴയുളളപ്പോള്‍ കൂടാരത്തിലിരുന്നാല്‍ വ്യത്യസ്ഥമായ അനുഭവം.

നിലാവുള്ള രാത്രികള്‍ ശിരുവാണിയെ അവിസ്മരണീയമാക്കും. ജൈവവൈവിധ്യത്തിന്റെ ധന്യ മേഖലയായിട്ടാണ് ശിരുവാണിയെ കണക്കാക്കുന്നത്. ഉയര്‍ന്ന മലനിരയിലാണ് മുത്തിക്കുളം തടാകം. നിത്യഹരിത വനങ്ങള്‍ അവിടെയുണ്ട്. വരയാടുകളെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രകൃതിയുമായി ഇണങ്ങിചേരുന്ന ഇക്കോ ടൂറിസം മാത്രം പ്രോത്സാഹിപ്പിക്കുന്ന ശിരുവാണി പൂര്‍ണ്ണ സംരക്ഷിത മേഖലയാണ്.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh