കത്തുകള്‍
മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി .

സാംസ്കാരികപ്രവര്‍ത്തനം എക്സിബിഷനിസമല്ല

ഡോ. കെ എന്‍ പണിക്കര്‍

സാംസ്കാരിക സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും വലിയ ഒരു ദൌര്‍ബല്യം അവയുടെ പ്രവര്‍ത്തനം സാംസ്കാരിക ഇടപെടലുകളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നു എന്നതാണ്. അവയൊന്നും സംസ്കാരത്തില്‍ ഇടപെടുന്നില്ല. സാംസ്കാരിക ഇടപെടലും സംസ്കാരത്തില്‍ ഇടപെടലും വ്യത്യസ്തമായ പ്രക്രിയകളാണ്. സാംസ്കാരിക ഇടപെടലില്‍ സംസ്കാരത്തില്‍ ഇടപെടലിന്റെ അംശമുണ്ടെങ്കില്‍പ്പോലും സാംസ്കാരിക ഇടപ്പെടലുകള്‍ അടിസ്ഥാനപരമായി ഉപകരണ സ്വഭാവമുള്ളവയാണ്.

നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഈ മൂശയില്‍ വാര്‍ത്തെടുത്തതാണ്. കേരളസമൂഹത്തില്‍ വളര്‍ന്നുവന്നിട്ടുള്ള സാംസ്കാരികമായ പിന്നോക്കാവസ്ഥയെ അഭിസംബോധന ചെയ്യാന്‍ അവയ്ക്ക് കഴിയാതെ പോകുന്നത് അതുകൊണ്ടാണ്. ജനങ്ങളുടെ സാംസ്കാരിക പ്രശ്നങ്ങളുമായി ഒരുവിധത്തിലും സംവദിക്കാത്തവയാണ് അവ. പ്രകടനാത്മകതയില്‍മാത്രമാണ് അവയുടെ താല്‍പര്യം. എക്സിബിഷനിസത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളായി അവ നിലനില്‍ക്കുന്നു. ജനങ്ങള്‍ക്ക് ഇതില്‍നിന്ന് സന്തോഷവും സന്തുഷ്ടിയും ലഭിക്കുന്നു. ഇത് വ്യക്തികളുടെ ദൌര്‍ബല്യംകൊണ്ട് ഉണ്ടായതോ ഉണ്ടാക്കുന്നതോ അല്ല. സങ്കല്‍പ്പനത്തിന്റെ ദാരിദ്യ്രത്തില്‍നിന്ന് ഉടലെടുക്കുന്നതാണ്. സാംസ്കാരികചിന്തയുടെ ശക്തിയില്ലായ്മയുടെ ഫലമാണ്.

സാഹിത്യ കലാരൂപങ്ങളെ രാഷ്ട്രീയ സാമൂഹ്യപ്രശ്നങ്ങളെ അഭിസംബോധനചെയ്യാന്‍ ഉപയോഗിച്ച രീതിയില്‍ ഈ സ്വഭാവം നിഴലിക്കുന്നതായി കാണാം. നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഈ മൂശയില്‍ വാര്‍ത്തെടുത്തതാണ്. കേരളസമൂഹത്തില്‍ വളര്‍ന്നുവന്നിട്ടുള്ള സാംസ്കാരികമായ പിന്നോക്കാവസ്ഥയെ അഭിസംബോധന ചെയ്യാന്‍ അവയ്ക്ക് കഴിയാതെ പോകുന്നത് അതുകൊണ്ടാണ്. ജനങ്ങളുടെ സാംസ്കാരിക പ്രശ്നങ്ങളുമായി ഒരുവിധത്തിലും സംവദിക്കാത്തവയാണ് അവ. പ്രകടനാത്മകതയില്‍മാത്രമാണ് അവയുടെ താല്‍പര്യം. എക്സിബിഷനിസത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളായി അവ നിലനില്‍ക്കുന്നു. ജനങ്ങള്‍ക്ക് ഇതില്‍നിന്ന് സന്തോഷവും സന്തുഷ്ടിയും ലഭിക്കുന്നു. ഇത് വ്യക്തികളുടെ ദൌര്‍ബല്യംകൊണ്ട് ഉണ്ടായതോ ഉണ്ടാക്കുന്നതോ അല്ല. സങ്കല്‍പ്പനത്തിന്റെ ദാരിദ്യ്രത്തില്‍നിന്ന് ഉടലെടുക്കുന്നതാണ്. സാംസ്കാരികചിന്തയുടെ ശക്തിയില്ലായ്മയുടെ ഫലമാണ്.

ഇന്ന് കേരളസമൂഹത്തില്‍ സാംസ്കാരികമായ ഒരു ഉഴുതുമറിച്ചില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സാംസ്കാരികമായ സ്വത്വബോധമെന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു സന്ദിഗ്ധാവസ്ഥ. അത്തരമൊരു അവസ്ഥ കൊളോണിയല്‍ കാലഘട്ടത്തിലുണ്ടായിരുന്നു. അതില്‍നിന്ന് കരകയറാന്‍ അന്ന് സഹായിച്ചത് ദേശീയതയായിരുന്നു. ഇന്നതില്ല. ഇന്ന് വര്‍ഗീയതയാകുന്ന കപട ദേശീയതയേ ഉള്ളൂ. ആഗോളവല്‍ക്കരണമെന്ന ഓമനപ്പേരില്‍ വിശേഷിപ്പിക്കുന്ന പ്രതിഭാസത്തിന്റെ പ്രധാനപ്പെട്ട ഒരുവശം സാംസ്കാരികമാണെന്ന യാഥാര്‍ഥ്യംപോലും തിരിച്ചറിയപ്പെടുന്നില്ല. ആ സംസ്കാരത്തെ ആശ്ളേഷിക്കാന്‍ വെമ്പുകയാണ് സമ്പന്ന മധ്യവര്‍ഗം. ചില്ലറ വ്യാപാരകുത്തകകള്‍ കടന്നുവരുന്നതോടുകൂടി അവരുടെ സാംസ്കാരിക സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ പോകുകയാണ്. ആഗോളവല്‍ക്കരണത്തിന്റെ സാംസ്കാരിക-ധൈഷണികവശം നഷ്ടപ്പെട്ടുപോകുമോ എന്ന് ഭയപ്പെടുകയാണ് ഒരു വിഭാഗം ബുദ്ധിജീവികള്‍! അതുകൊണ്ട് സാംസ്കാരിക പിന്നോക്കാവസ്ഥയുടെ നേരെ അവര്‍ കണ്ണടയ്ക്കുന്നു. കൂടാതെ, അയഥാര്‍ഥമായ സാംസ്കാരിക പ്രശ്നങ്ങള്‍ ചികഞ്ഞെടുത്ത് അവയെ ബൌദ്ധിക വ്യവഹാരത്തിന്റെ മധ്യത്തില്‍, സാധ്യമാണെങ്കില്‍ തലതിരിച്ച്, നിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. നമ്മുടെ സാംസാകാരിക ഇടപ്പെടലുകള്‍ സംസ്കാരത്തില്‍ ഇടപെടാത്തിടത്തോളം അയഥാര്‍ഥമായ സാംസ്കാരിക ഇടപ്പെടലുകള്‍ക്ക് മേല്‍ക്കോയ്മ സിദ്ധിക്കാനാണ് സാധ്യത.

ഇന്ന് കേരളസമൂഹം നേരിടുന്ന സാംസ്കാരിക പ്രതിസന്ധിക്ക് പല കാരണങ്ങളും ആരോപിക്കാന്‍ കഴിയും. സാമ്രാജ്യത്വത്തെയും ആഗോളവല്‍ക്കരണത്തെയും ഉപഭോഗവ്യവസ്ഥയെയുമൊക്കെ നമുക്ക് പഴിപറയാം. വര്‍ഗീയതയെയും ജാതീയതയെയും കുറ്റപ്പെടുത്താം. അവയെല്ലാം ശരിതന്നെ. പക്ഷേ, മനുഷ്യന്റെ ശാലീനത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകള്‍ വളരെ അര്‍ഥവത്താണ്. അക്രമാസക്തി സമൂഹത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം ജനങ്ങളോട് അവനവന്റെ ഉള്ളിലേക്കു നോക്കാനാണ് ഉപദേശിച്ചത്. പക്ഷേ, ഉള്ളിലേക്ക് നോക്കാനുള്ള കഴിവ് കേരളസമൂഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സാംസ്കാരിക-ബൌദ്ധികമായ കഴിവാണ് അത്. ആ കഴിവ് തിരിച്ചുപിടിക്കാനുള്ള സാംസ്കാരിക പ്രാപ്തി സൃഷ്ടിക്കാന്‍ കലാസാഹിത്യ സൃഷ്ടികള്‍ക്ക് കഴിയണം. അതിന് സാമൂഹ്യാവബോധംകൂടി ഉണ്ടായിരിക്കണം. അപ്പോള്‍ സാംസ്കാരിക ഇടപ്പെടലുകള്‍ ഒരു പുതിയ സ്വഭാവം കൈവരിക്കാന്‍ കഴിയും. സാംസ്കാരിക പിന്നോക്കാവസ്ഥയുടെ രൂപങ്ങളായ ജാതീയതയുടെയും മതാത്മാകതയുടെയും അക്രമപരതയുടെയും സ്വാധീനത്തെ നേരിടാന്‍ കഴിയുന്ന സാംസ്കാരികാവബോധം സൃഷ്ടിക്കുക എന്നതാണ് കേരള സമൂഹത്തിന് ഇന്നാവശ്യം. സാംസ്കാരിക പ്രവര്‍ത്തകരും സാംസ്കാരിക സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ട ദൌത്യം അതാണ്. അതിന് കേരള സംസ്കാരത്തെ ഒരു പുതിയ രീതിയില്‍ പ്രശ്നവല്‍ക്കരിക്കേണ്ടിയിരിക്കുന്നു. സര്‍ഗാത്മകതയെയും സാമൂഹ്യ യാഥാര്‍ഥ്യത്തെയും കോര്‍ത്തിണക്കാനുള്ള രീതിശാസ്ത്രം സൃഷ്ടിക്കുകയും വേണം.

www.facebook.com/kn.panikkar

Comments  

 
0 # സാമൂഹ്യ ഇടപെടലുകള്‍ — അച്യുതന്‍ വി ആര്‍ 2012-11-26 14:25
ചാള്‍സ് ദിക്കന്‍സിനു പന്ത്രണ്ടു വയസ്സുള്ളപ്പോള് ‍ മുതല്‍ കുടുംബത്തിന്റെ കടം വീട്ടാന്‍ ജോലിയെടുക്കാന്‍ തുടങ്ങി.പിന്നെ എഴുത്തുകള്‍ എല്ലാം കൊടതിമുരിയിലെ നല്ല നല്ല കതാപത്രങ്ങലോടുള ്ള സ്നേഹം ആയിരുന്നു.അവരെല്ലാം ലണ്ടന്‍ കാവല്പ്പടയാളീ വിഭാഗത്തിലും സമൂഹത്തിലും വന്മാട്ടങ്ങള്‍ ഉണ്ടാക്കാന്‍ ചാള്‍സ് ഡിക്കന്‍സ് പറഞ്ഞയച്ച സാമൂഹ്യ പരിഷ്കര്‍ത്താക് കള്‍ ആയിരുന്നു.
പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങള്‍ ഒരു ശ്രമം നടത്തു.
നമ്മള്‍ ഇപ്പോള്‍ സത്ത്യത്തില്‍ എഴുതുവാനുള്ള സ്വാതന്ത്ര്യം ഇല്ല എന്ന്,മാറ്റാര്‍ ക്കോ വേണ്ടി ചിന്തിച്ചു ഇവിടെ ഏതോ നശീകരണ ശക്തികള്‍ കിടന്നു വിലസുന്നു എന്നതിന്റെ പേരിലോ ഭയപ്പാടിലോ മുനയൊടിച്ചു പേന നിങ്ങളുടെ കീശയില്‍ തല കീഴായി വച്ചിരിയ്ക്കുകയ ാണ്.ചിത്രകാരന്മാര്‍ ,സമൂഹത്തിന്റെ പ്രതിബിംബം കാണുന്ന കാര്‍ടൂണ്‍ ചിത്രകാരന്മാര്‍ നാടകകൃത്തുകള്‍, കവികള്‍ തുടങ്ങി എല്ലാവരും.
പാബ്ലോ പിക്കാസ്സോവിന്റ െ ഗെര്‍നിക്ക ഒരു യുദ്ധകാല ചിത്രം ആണ്.
"സ്പെയിനില്‍ ജനാധിപത്യം പുനസ്ഥാപിയ്ക്കപ ്പെടുന്നതുവരെ ഇത് അവിടേയ്ക്കു കൊണ്ടുപോകരുത് "എന്നോ മറ്റോ ഈ ചിത്രത്തിനടിയില ്‍ എഴുതിയിരിയ്ക്കു ന്നതായി കേട്ടിട്ടുണ്ട്.
ഇത്തരം പ്രതികരണങ്ങള്‍ ഇവിടെ ഇപ്പോള്‍ ആരെങ്കിലും പറഞ്ഞു കൊടുത്തെങ്കില്‍ ഉപദേശിച്ചെങ്കില ്‍ മാത്രമേ ഉണ്ടാവാറുള്ളൂ.
ആ സംമോഹ്യ അവബോധം ഇല്ലായ്മ എന്താണെന്ന് ഇവിടെ വളരെ വ്യക്തമായി നെല്ല് പറഞ്ഞിരിയ്ക്കുന ്നു, ഡോക്ടര്‍ കെ എന്‍ പണിയ്ക്കര്‍ എഴുതിയ ലേഖനം പറഞ്ഞിരിയ്ക്കുന ്നു.തുറന്നു പറയലുകള്‍ ഇല്ലാത്തതിന്റെയ ും വേണ്ടത്ര മനസ്സാന്നിധ്യം ഇല്ലാത്തതിന്റെയ ും ഫലം ആണ് ഒരു സര്‍വ്വ കലാശാലയും അതിന്റെ ഉപഭ്ക്താക്കളും ഇപ്പോള്‍ ഭൂമിക്കച്ചവടവും വൃത്തികെട്ട സങ്കുചിത മതമൌലിക വാദവും കൊണ്ട് നടക്കുന്നത്.ദൈവത്തിന്റെ സ്വന്തം നാട് ആയതിനാല്‍ ആവും എന്ത് തെമ്മാടിത്തരവും കാണിയ്ക്കാമെന്ന ായത് !
Reply | Reply with quote | Quote
 
 
0 # RE: സാംസ്കാരികപ്രവര ്‍ത്തനം എക്സിബിഷനിസമല്ല — sharaf mohamed 2012-12-12 12:26
എഴുത്ത് എത്ര മാത്രം ജനവിരുദ്ധമാവാം എന്നതിന്റെ ഉദാഹരണം ആകുന്നു ഈ ലേഖനം.ഒരു അയഥാര്‍ത്ഥ പരിസരത്ത്‌നിന്ന ും ആരമ്പിക്കുന്ന എഴുത്ത് ഉള്ളിലേക്ക് നോക്കാന്‍ പറഞ്ഞവസാനിപ്പിക ്കുന്നു.ഉള്ളിലേക്ക് നോക്കളിന്റെയും കാല്‍പനികതയുടെയ ും പാഠങ്ങള്‍ പരഞ്ഞുതീര്‍ന്നത ാണ്.സ്വത്വപരമായ ഉയിര്തെഴുന്നേല് പിന്റെയും ജാതീയതയുടെയും പ്രശ്നങ്ങളെ ഒന്നിച്ചു കൈകാര്യം ചെയ്യുന്നതിലൂടെ രണ്ടിന്റെയും സമൂഹ്യമാനങ്ങളെ വേര്‍തിരിച്ചു കാണാനാവാതെ കുഴങ്ങുന്നു
Reply | Reply with quote | Quote
 
 
0 # നന്മ തിരിച്ചറിയാന്‍ കഴിയാത്തത് ആരുടെ തെറ്റാണ്? — N V Ajith 2012-12-13 04:41
പണിക്കര്‍ സര്‍ നെല്ലില്‍ എഴുതുന്ന ഈ പംക്തി ഞങ്ങളെ പോലുള്ളവര്‍ മുടങ്ങാതെ വായിക്കുന്നതാണ് . അഭിപ്രായം എഴുതാറില്ല എന്ന് മാത്രം. ഇപ്പോള്‍ എഴുതണം എന്ന് തോന്നിയത് മുകളില്‍ ശ്രീ. ശരഫ് എഴുതിയിരിക്കുന് ന പ്രതികരണം കണ്ടത് കൊണ്ടാണ്. ഈ ലേഖനം ജനവിരുദ്ധം എന്ന് ശരഫിനു തോന്നുന്നത് അധെഹതിനെ മനസ്സ് അത്രയും പ്രതിലോമകരം ആണെന്ന് തെളിയിക്കുന്നു. "സാംസ്കാരിക-ബൌദ്ധികമായ കഴിവാണ് അത്. ആ കഴിവ് തിരിച്ചുപിടിക്ക ാനുള്ള സാംസ്കാരിക പ്രാപ്തി സൃഷ്ടിക്കാന്‍ കലാസാഹിത്യ സൃഷ്ടികള്‍ക്ക് കഴിയണം. അതിന് സാമൂഹ്യാവബോധംകൂ ടി ഉണ്ടായിരിക്കണം. അപ്പോള്‍ സാംസ്കാരിക ഇടപ്പെടലുകള്‍ ഒരു പുതിയ സ്വഭാവം കൈവരിക്കാന്‍ കഴിയും. സാംസ്കാരിക പിന്നോക്കാവസ്ഥയ ുടെ രൂപങ്ങളായ ജാതീയതയുടെയും മതാത്മാകതയുടെയു ം അക്രമപരതയുടെയും സ്വാധീനത്തെ നേരിടാന്‍ കഴിയുന്ന സാംസ്കാരികാവബോധ ം സൃഷ്ടിക്കുക എന്നതാണ് കേരള സമൂഹത്തിന് ഇന്നാവശ്യം. സാംസ്കാരിക പ്രവര്‍ത്തകരും സാംസ്കാരിക സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ട ദൌത്യം അതാണ്. അതിന് കേരള സംസ്കാരത്തെ ഒരു പുതിയ രീതിയില്‍ പ്രശ്നവല്‍ക്കരി ക്കേണ്ടിയിരിക്ക ുന്നു. സര്‍ഗാത്മകതയെയു ം സാമൂഹ്യ യാഥാര്‍ഥ്യത്തെയ ും കോര്‍ത്തിണക്കാന ുള്ള രീതിശാസ്ത്രം സൃഷ്ടിക്കുകയും വേണം" ഇത്തരം കര്യനഗല്‍ എഴുതുമ്പോള്‍ ചിലര്‍ അസഹിഷ്ണുക്കള്‍ ആവുന്നതില്‍ രാഷ്ട്രീയം ഉണ്ട്. ആ രാഷ്ട്രീയക്കാര് ‍ക്കെതിരെ ആണ് കെ എന്‍ പണിക്കര്‍ സാറിന്റെ നേതൃത്വത്തില്‍ കേരളത്തിലെ സാംസ്‌കാരിക മണ്ഡലം പൊരുതുന്നത്.
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh