കത്തുകള്‍
മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി .

ഭൂസമരത്തിന്റെ മഹാപര്‍വ്വത്തിലേക്ക്

കോടിയേരി ബാലകൃഷ്ണന്‍

കൃഷിക്കാരും കര്‍ഷക തൊഴിലാളികളും ആദിവാസി-പട്ടികജാതി ജനവിഭാഗങ്ങളും 2013 ജനുവരി 1 മുതല്‍ കേരള ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്നതിനെതിരെ പ്രത്യക്ഷ സമരത്തിലേക്കിറങ്ങാന്‍ പോവുകയാണ്. ഒക്ടോബര്‍ 6ന് പാലക്കാട് കോട്ടമൈതാനിയില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ കര്‍ഷകസംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍, ആദിവാസി ക്ഷേമസമിതി, പട്ടികജാതി-പട്ടികവര്‍ഗ കോളനി അസോസിയേഷന്‍ എന്നീ സംഘടനകളിലെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളായി. മണ്ണില്‍ പണിയെടുക്കുന്ന, മണ്ണിന്റെ നേരവകാശികളായ ജനതയുടെ അതിജീവനത്തിനായുള്ള സമരപ്രഖ്യാപനമാണ് പാലക്കാട് നടന്നത്. ജനുവരിയോടെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഒരു ലക്ഷത്തിലേറെ വളണ്ടിയര്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഭൂപരിഷ്കരണം അട്ടിമറിച്ച് അനധികൃതമായി കൈവശം വയ്ക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ അത്തരം ഭൂമിയില്‍ ഭൂരഹിതരെ അണിനിരത്തിക്കൊണ്ട് കുടില്‍കെട്ടി താമസിച്ചുള്ള സമരം തുടങ്ങി വിവിധ രൂപത്തിലുള്ള പ്രക്ഷോഭ പരിപാടികള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നാണ് സമരസമിതി പ്രഖ്യാപിച്ചിട്ടുള്ളത്. 1970കള്‍ക്ക് ശേഷം കേരളത്തിലെ കാര്‍ഷിക മേഖലയിലെ ഏറ്റവും ശക്തമായ ഭൂസമരത്തെയാകും സംസ്ഥാനം അഭിമുഖീകരിക്കുക.

ഇത് മണ്ണില്‍ പണിയെടുക്കുന്ന, മണ്ണിന്റെ നേരവകാശികളായ ജനതയുടെ അതിജീവനത്തിനായുള്ള സമരമാണ്. ഭൂപരിഷ്കരണം അട്ടിമറിച്ച് അനധികൃതമായി കൈവശം വയ്ക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ അത്തരം ഭൂമിയില്‍ ഭൂരഹിതരെ അണിനിരത്തിക്കൊണ്ട് കുടില്‍കെട്ടി താമസിച്ചുള്ള സമരം തുടങ്ങി വിവിധ രൂപത്തിലുള്ള പ്രക്ഷോഭ പരിപാടികള്‍ ഉയര്‍ത്തിക്കൊണ്ടുവരും. 1970കള്‍ക്ക് ശേഷം കേരളത്തിലെ കാര്‍ഷിക മേഖലയിലെ ഏറ്റവും ശക്തമായ ഭൂസമരത്തെയാകും സംസ്ഥാനം അഭിമുഖീകരിക്കുക.

1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് ഗവണ്‍മെന്റാണ് എല്ലാവിധ കുടിയൊഴിപ്പിക്കലുകളും നിരോധിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. അതിലൂടെ കുടിയാന്‍മാര്‍ക്ക് ഭൂമിയുടെ അവകാശം ലഭിക്കുന്നതിനും കുടികിടപ്പുകാര്‍ക്ക് കുടികിടപ്പവകാശം ലഭ്യമാകുന്നതിനും പട്ടികജാതി ജനവിഭാഗങ്ങള്‍ക്കും മറ്റ് പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും ഭൂമിയുടെ ഉടമാവകാശം സ്വന്തമാക്കുന്നതിനുമുള്ള നിയമ നടപടികള്‍ക്ക് തുടക്കം കുറിച്ചു. 1959ല്‍ കേരളഭൂപരിഷ്കരണ ബില്‍ നിയമസഭ പാസാക്കി. പ്രസിഡന്റിന്റെ അംഗീകാരത്തിനായി അയച്ചു. കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ആ ബില്ലിന് അംഗീകാരം കൊടുക്കാതെ തിരിച്ചയക്കുകയും 1959 ജൂലൈ 31ന് ഇ എം എസ് ഗവണ്‍മെന്റിനെ പിരിച്ചുവിടുകയുമാണ് ചെയ്തത്. തുടര്‍ന്ന് സംസ്ഥാനത്ത് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റ്, ഭൂപരിഷ്കരണ നിയമത്തെ വികലമാക്കി കൊണ്ടുള്ള ബില്ലവതരിപ്പിച്ച് പാസാക്കുകയും മിച്ചഭൂമി തിരിമറി നടത്തുന്നതിനുള്ള അന്തരീക്ഷം ഒരുക്കിയെടുക്കുകയും ചെയ്തു. 1957ലും 60നുമിടയില്‍ നടന്ന 10 ലക്ഷം കൈമാറ്റങ്ങളടക്കം ഭൂപരിധി വ്യവസ്ഥയെ അട്ടിമറിക്കാന്‍ വേണ്ടി നടത്തിയിട്ടുള്ള നടപടികള്‍ക്കെല്ലാം നിയമപ്രാബല്യം നല്‍കുകയാണ് ആര്‍ ശങ്കര്‍ മന്ത്രിസഭ ചെയ്തത്. ഇഷ്ടദാന വ്യവസ്ഥയെ ഉപയോഗിച്ച് ഭൂമി തിരിമറി ചെയ്യുന്നതിന് അന്നത്തെ സര്‍ക്കാര്‍ കൂട്ട് നിന്നു. പിന്നീട് ഭരണത്തില്‍ വന്ന ഇ എം എസ് ഗവണ്‍മെന്റാണ് ഇതിന് മാറ്റം വരുത്തിയത്.

1967ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് ഗവണ്‍മെന്റ് നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമഭേദഗതി വഴി 28ലക്ഷം കുടിയാന്‍മാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. 5.3ലക്ഷം പേര്‍ക്ക് കുടികിടപ്പവകാശം കരസ്തമായി. 299569 കുടുംബങ്ങള്‍ക്ക് ഭൂമിയുടെ പട്ടയം സ്വന്തമായി. ഇതില്‍ 58923 കുടുംബങ്ങള്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവരായിരുന്നു. ഭൂപരിഷ്കരണ നടപടിയുടെ ഭാഗമായി ജന്‍മിത്വഭൂപ്രഭുത്വം ഇല്ലായ്മ ചെയ്യപ്പെട്ടു. കര്‍ഷക ജനസാമാന്യത്തിന്റെ വരുമാനത്തെ ഗണ്യമായി ഉയര്‍ത്തുന്നതിനും ജാതി മേധാവിത്വത്തിന്റെ അടിത്തറ ഇളക്കുന്നതിനും ഇത് സഹായകമായി. വിദ്യാഭ്യാസ, ആരോഗ്യ പുരോഗതിയില്‍ കര്‍ഷക തൊഴിലാളികളുടെ വിലപേശല്‍ കഴിവ് ഉയര്‍ത്തുന്നതിനും സാമൂഹ്യമായ ഉച്ചനീചത്വം ഒരു പരിധിവരെ കുറക്കുന്നതിനും 67ലെ ഭൂപരിഷ്കരണ നിയമഭേദഗതി നിമിത്തമായി. ഇതിന് നേതൃത്വം നല്‍കിയ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് 1969ല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപംകൊണ്ട യു ഡി എഫ് സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമത്തില്‍ പ്രതിലോമകരങ്ങളായ നിരവധി ഭേദഗതികള്‍ വരുത്തി. 1980ല്‍ ഇ കെ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ മിച്ചഭൂമി തിരിമറി നടത്തുന്നതിനും കാര്‍ഷിക ഭൂപരിഷ്കരണ നടപടികളെ തകര്‍ക്കുന്നതിനുമാണ് യു ഡി എഫ് ഇടപെട്ടുകൊണ്ടിരുന്നത്.

ഭൂപരിഷ്കരണ നിയമം വഴി ഇ എം എസ് ഗവണ്‍മെന്റ് 1957ല്‍ ലക്ഷ്യമിട്ടകാര്യങ്ങള്‍ പൂര്‍ണതയിലെത്താതെ പോയത് ഇടക്കിടെ അധികാരത്തില്‍ വന്ന യു ഡി എഫ് സര്‍ക്കാരുകള്‍ നടത്തിയ വഴിവിട്ട ഇടപെടലുകള്‍ നിമിത്തമായിരുന്നു. ഇതിന്റെ ഫലമായി 1959ല്‍ 7.5ലക്ഷം ഏക്കര്‍ മിച്ചഭൂമി ഉണ്ട് എന്ന് കണക്കാക്കിയ സ്ഥാനത്ത് ഒന്നര ലക്ഷത്തോളം ഏക്കര്‍ഭൂമി മാത്രമാണ് ഏറ്റെടുക്കാന്‍ സാധിച്ചത്. മറ്റ് അവശേഷിക്കുന്ന ഭൂമിയെല്ലാം തിരിമറി നടത്താനും കോടതിയില്‍ കേസുകളിലൂടെ ചോദ്യം ചെയ്യാനുമുള്ള അവസരമാണ് യു ഡി എഫ് സര്‍ക്കാര്‍ സൃഷ്ടിച്ചുകൊടുത്തത്. 57ന് ശേഷമുള്ള 55 വര്‍ഷത്തിനിടയില്‍ 20 വര്‍ഷം മാത്രമാണ് ഇടത് ഗവണ്‍മെന്റുകള്‍ കേരളം ഭരിച്ചത്. മുപ്പത്തിയഞ്ച് വര്‍ഷം ഭരണം നടത്തിയ വലതുപക്ഷ സര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നിമിത്തമാണ് ഭൂപരിഷ്കരണം വഴി ലഭ്യമാകേണ്ട നേട്ടങ്ങള്‍ പട്ടികജാതി- പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്ക് നഷ്ടമായത്.

ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാവാതിരിക്കാന്‍ കാരണം യു ഡി എഫ് സര്‍ക്കാരിന്റെ ഭൂപ്രമാണികളോടുള്ള താല്‍പര്യമാണ്. മുന്നോക്ക, പിന്നോക്ക ജനവിഭാഗത്തില്‍പെട്ടവരും വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരുമായ മൂന്ന് ലക്ഷത്തോളം കുടുംബങ്ങള്‍ ഇപ്പോഴും ഒരുതുണ്ട് ഭൂമി പോലും കൈവശമില്ലാത്തവരാണ്. ഇവര്‍ക്കെല്ലാം ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് 2006-11ലെ വി എസ് മന്ത്രിസഭ തുടക്കം കുറിച്ചത്. എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി 25500 ആദിവാസി കുടുംബങ്ങള്‍ക്ക് 30,000 ഏക്കര്‍ഭൂമി വിതരണം ചെയ്തു. അവശേഷിക്കുന്ന ഭൂമിയില്ലാത്ത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനായി പൊന്നിന്‍ വിലക്ക് ഭൂമി ഏറ്റെടുക്കാന്‍ 50 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. കേന്ദ്ര വനാവകാശ നിയമപ്രകാരം 6800 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. 2011ലെ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മുന്നോട്ട് വെച്ച മാനിഫെസ്റോയില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഭൂമിയും വീടും വെള്ളവും വെളിച്ചവും റോഡ് സൌകര്യവും എല്ലാവര്‍ക്കും ലഭ്യമാക്കത്തക്ക വിധത്തിലുള്ള പദ്ധതിയാണ് എല്‍ ഡി എഫ് പ്രഖ്യാപിച്ചത്. എന്നാല്‍, തുടര്‍ന്ന് അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് വേണ്ടി സംസാരിക്കുകയും ഭൂമിവാങ്ങി കൂട്ടുന്നവരെ സഹായിക്കുകയുമാണ് ചെയ്യുന്നത്.

കേരളത്തിലെ ഭൂവ്യവസ്ഥയില്‍ മുതലാളിത്ത കേന്ദ്രീകരണം നടത്താനാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന യു ഡി എഫ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ധനമൂലധന ശക്തികള്‍ കേരളത്തിലെ ഭൂമി കൈവശമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. കാര്‍ഷിക മേഖലയിലെ മുഖ്യ ഉത്പാദന സംവിധാനമായ ഭൂമി പരമാവധി കൈവശപ്പെടുത്താനാണ് ഇത്തരം ശക്തികള്‍ ശ്രമിക്കുന്നത്. ഇതുവഴി നാട്ടിന്‍പുറങ്ങളില്‍ വര്‍ഗബന്ധങ്ങളില്‍ തന്നെ മാറ്റങ്ങള്‍ വരും. ജന്‍മിത്വ ഭൂപ്രഭുത്വത്തിന് പകരം മുതലാളിത്ത ഭൂപ്രഭുത്വം സ്ഥാപിക്കപ്പെടും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ പ്രക്രിയക്ക് കൂട്ട് നില്‍ക്കുകയാണ്.

ഭൂപരിഷ്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് പരമാവധി 15 ഏക്കര്‍ ഭൂമി മാത്രമേ കൈവശം വെക്കാന്‍ പാടുള്ളു. എന്നാല്‍, പലരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയിരിക്കുകയാണ്. ഇങ്ങനെയുള്ള അനധികൃത ഭൂമികള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളെല്ലാം യു ഡി എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുന്നു. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെക്കുന്നവരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. അനധികൃതമായി കൈവശം വെക്കുന്ന തോട്ടഭൂമികളും പിടിച്ചെടുക്കണം. തോട്ടകൃഷി ചെയ്യുന്നതിന് വേണ്ടി പാട്ടത്തിനെടുത്ത ഭൂമിയില്‍ തോട്ടകൃഷി ചെയ്യാതെ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് കണ്ടെത്തണം. അവ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായാല്‍ കേരളത്തില്‍ ഭൂരഹിരായിട്ടുള്ള മുഴുവന്‍പേര്‍ക്കും ഭൂമി ലഭ്യമാക്കാന്‍ സാധിക്കും. രണ്ട് സെന്റിലും മൂന്ന് സെന്റിലുമായി കോളനികളില്‍ തളച്ചിടപ്പെട്ടിരിക്കുന്ന കുടുംബങ്ങള്‍ക്ക് സ്വൈര്യമായി താമസിക്കാനുള്ള സ്ഥലവും വീടും നല്‍കാന്‍ കഴിയും. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പകരം ഭൂപരിഷ്കരണ നിയമത്തില്‍ ഭേദഗതി വരുത്തി തോട്ടം ഭൂമിയില്‍ 5% ടൂറിസം ഉള്‍പ്പെടെയുള്ള ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കയാണ്. ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തോളം ഏക്കര്‍ ഭൂമിയാണ് റിയല്‍ എസ്റേറ്റുകാരുടെ കൈവശം ചെന്നെത്താന്‍ പോകുന്നത്. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെക്കുന്നവര്‍ക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് ലഭിക്കുന്നതിനാണ് കാഷ്യു എസ്റേറ്റുകള്‍ ഭൂപരിധി നിയമത്തില്‍ നിന്ന് ഒഴിവാക്കി നിയമഭേദഗതി ചെയ്തിരിക്കുന്നത്. ഇതിന്റെ ഫലമായി ഒരു ഹെക്ടര്‍ഭൂമിയില്‍ നൂറ്റമ്പത് കശുമാവിന്‍ തൈ വെച്ച് പിടിപ്പിച്ച് ഭൂപരിധി നിയമത്തെ മറികടക്കാന്‍ ഭൂ ഉടമകള്‍ക്ക് സാധിക്കും. ഈ നിയമ ഭേദഗതി റദ്ദാക്കാനാണ് ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ തുടര്‍ച്ചയായി ഇടപെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍, പ്രഖ്യാപിത നടപടികളുമായി മുന്നോട്ട് പോവുമെന്ന ധിക്കാരപരമായ സമീപനമാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കേരള ഭൂപരിഷ്കരണ നിയമത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ പ്രകാരം അവശേഷിക്കുന്ന മിച്ചഭൂമികള്‍ മുഴുവന്‍ ഇല്ലാതാകുകയും പണമുള്ളവന് എത്രവേണമെങ്കിലും ഭൂമി വാങ്ങികൂട്ടുവാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും. നെല്‍വയലുകള്‍ വ്യാപകമായി നികത്തപ്പെടും ടൂറിസത്തിന്റെ മറവില്‍ ഭൂമി കൈയ്യേറ്റങ്ങളുണ്ടാവും. കുറച്ച് കശുമാവിന്‍ തൈകള്‍ വെച്ച് പിടിപ്പിച്ച് ഭൂ ഉടമസ്ഥാവകാശം കുത്തകയാക്കും. ഭൂ മാഫിയ ഈ അരാജകത്വ പ്രവണതകള്‍ക്കിടിയില്‍ നിന്ന് തടിച്ച് കൊഴുക്കും. കേരളത്തില്‍ ചില വ്യക്തികളുടെ കൈയ്യിലേക്ക് വലിയരീതിയില്‍ ഭൂമിയുടെ കേന്ദ്രീകരണം വരികയും വന്‍കിട ഭൂ ഉടമകള്‍ കാര്‍ഷിക മേഖലയെ കൈയ്യടക്കി വാണിരുന്ന പഴയകാലം തിരിച്ചുവരികയും ചെയ്യും. കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷിക മേഖലയില്‍ കടന്നുവരാന്‍ അനുമതി നല്‍കണമെന്ന സാമ്രാജ്യത്വ-ആഗോളവത്കരണ നയം കേരളത്തില്‍ നടപ്പിലാവാനും ഇത് ഇടവരുത്തും.

നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനും തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിനും 2008ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. ആ നിയമത്തിന് വിരുദ്ധമായി 2005ന് മുന്‍പ് വയല്‍ നികത്തി കരഭൂമിയാക്കിയതിനെല്ലാം അംഗീകാരം നല്‍കിക്കൊണ്ട് യു ഡി എഫ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ 50,000ത്തോളം ഏക്കര്‍ഭൂമി റിയല്‍ എസ്റേറ്റുകാരുടെ കൈവശം എത്തിയിരിക്കുകയാണ്. അവശേഷിക്കുന്ന നെല്‍വയലുകള്‍ ഇതിന്റെ മറവില്‍ വ്യാപകമായി നികത്തുക എന്നതാണ് ഭൂ മാഫിയയുടെ ലക്ഷ്യം. വയലുകള്‍ നികത്തുന്നതും കുന്നുകളും മലകളും ഇടിച്ച് നിരത്തുന്നതും തോട്ടംഭൂമിയില്‍ ടൂറിസം റിസോര്‍ട്ടുകള്‍ പണിയുന്നതും വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാന്‍ പോവുന്നത്. ഇതിനെല്ലാം സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ്. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടവ്യവസ്ഥ ലംഘിച്ചതുമായ തോട്ടങ്ങള്‍ നിലവിലുള്ള തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കോടതിയിലുള്ള കേസുകളെല്ലാം ഉടമകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ തോറ്റുകൊടുക്കുന്നു. ഇത്തരത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നിലപാടുകളും നടപടിക്രമങ്ങളും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വന്തമായ ആവാസ കേന്ദ്രങ്ങളില്ലാത്ത സ്ഥിതിയിലേക്ക് കേരളത്തെ കൊണ്ടുചെന്നെത്തിക്കും. നിര്‍ദിഷ്ട ഭൂവിനിയോഗ ഭേദഗതി ബില്‍ നിയമമാക്കിയാല്‍ ഏത് കൃഷിഭൂമിയും വ്യവസായ ടൂറിസം ആവശ്യങ്ങള്‍ക്കായി സര്‍ക്കാരിന് ഏറ്റെടുത്ത് വ്യവസായ സംരംഭകര്‍ക്ക് എല്‍പ്പിക്കാന്‍ കഴിയും. ഈ പശ്ചാത്തലത്തിലാണ് ഭൂപരിഷ്കരണത്തിന്റെ കടമകള്‍ പൂര്‍ത്തീകരിക്കുന്നതിനും ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിനും വേണ്ടി സംഘടിതമായ ഒരു ജനകീയ സമരം കേരളത്തില്‍ ആരംഭിക്കുന്നത്.

ജനുവരി ഒന്നുമുതല്‍ തുടര്‍ച്ചയായി പ്രത്യക്ഷസമരത്തിലേക്കാണ് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആദിവാസി ജനതയും കോളനിവാസികളും ഇറങ്ങുന്നത്. ഭൂരഹിതര്‍ക്ക് സമയബന്ധിതമായി ഭൂമി നല്‍കുക, ഭൂവിതരണത്തില്‍ പട്ടികജാതിവിഭാഗത്തിന് മുന്‍ഗണന നല്‍കുക, പട്ടികവര്‍ഗകുടുംബത്തിന് ഒരേക്കര്‍ ഭൂമിയെങ്കിലും നല്‍കുക, കെട്ടിക്കിടക്കുന്ന മിച്ചഭൂമിക്കേസ് തീര്‍ക്കാന്‍ പ്രത്യേക കോടതികളെ ചുമതലപ്പെടുത്തുക, പാട്ടവ്യവസ്ഥ ലംഘിച്ചതും പാട്ടകാലാവധി കഴിഞ്ഞതുമായ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തൊഴിലാളികളെ സംരക്ഷിക്കുക, എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശംവച്ച ഭൂമിയും കൃഷിചെയ്യാതെ കൈവശംവച്ച തോട്ടഭൂമിയും ഏറ്റെടുക്കുക, നാമമാത്രഭൂമിയില്‍ കൃഷിചെയ്ത് ഉപജീവനം നടത്തുന്ന കര്‍ഷകര്‍ക്ക് ഭൂമിക്ക് പട്ടയം നല്‍കുക, 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കുക, വയല്‍നികത്തല്‍ തടയുക, നെല്ലിന് താങ്ങുവിലയും കൃഷിക്ക് സബ്സിഡിയും ഉറപ്പാക്കുക, ഭൂമി തരിശിടാതിരിക്കുക, പരിസ്ഥിതിയെ ഹനിക്കുംവിധം ഭൂഘടന മാറ്റാതിരിക്കുക, കശുവണ്ടിത്തോട്ടങ്ങളെ പ്ളാന്റേഷന്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭൂപരിഷ്കരണ നിയമഭേദഗതി റദ്ദാക്കുക, ബിനാമിപ്പേരില്‍ റിയല്‍എസ്റ്റേറ്റ് കച്ചവടക്കാരും കോര്‍പറേറ്റുകളും വാങ്ങിയ ഭൂമി മിച്ചഭൂമിയായി കണക്കാക്കി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭൂപ്രക്ഷോഭത്തിലൂടെ ഉന്നയിക്കുന്നത്. ഈ പ്രക്ഷോഭം ആധുനിക കേരളത്തില്‍ നടക്കുന്ന ഒരു വര്‍ഗ സമരമാണ്. പരിസ്ഥിതി സംരക്ഷണവും ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റെടുക്കേണ്ട ഒരു പ്രധാനപ്പെട്ട സാമൂഹ്യ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവും ഭൂപ്രക്ഷോഭത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കും. ഭൂസമരത്തിന്റെ പ്രരണാര്‍ത്ഥം ഡിസംബര്‍ 10ന് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കുന്ന പ്രചരണ ജാഥയിലൂടെയും ഇതിന്റെ ഭാഗമായി വില്ലേജ് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പദയാത്രകള്‍ വഴിവും കേരളത്തിലെ ജനങ്ങളിലാകെ സമരസന്ദേശം എത്തിക്കാനാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്. ഈ സമരം അതിജീവനത്തിനായുള്ള സമരമാണ്. നാടിന്റെയാകെ വികാരമാണ് ഈ ആവശ്യങ്ങള്‍ക്കുപിന്നിലുള്ളത്. ഭാവിതലമുറയെ വിനാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നതിനെതിരായ ഈ ഭൂസമരം ഐതിഹാസിക വിജയമാക്കാന്‍ മണ്ണിനെയും മനുഷ്യരെയും സ്നേഹിക്കുന്ന എല്ലാവരും അണിചേരേണ്ടതുണ്ട്..

www.facebook.com/kodiyeri.balakrishnan

Comments  

 
+1 # RE: ഭൂസമരത്തിന്റെ മഹാപര്‍വ്വത്തില േക്ക് — pradeep kuttiattoor 2012-12-24 09:08
അഭിവാദ്യങ്ങള്‍......................
Reply | Reply with quote | Quote
 
 
0 # RE: ഭൂസമരത്തിന്റെ മഹാപര്‍വ്വത്തില േക്ക് — Sasikala Rahim 2012-12-28 14:46
ഈ ധര്‍മ്മ സമരത്തില്‍ നിങ്ങളും പങ്കാളിയാവുക...
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh