സോഷ്യലിസത്തെ ശക്തിപ്പെടുത്തണം
സീതാറാം യച്ചൂരി
![]() |
|
സാമൂഹിക പരിവര്‍ത്തനത്തിനുവേണ്ടി ലോകസോഷ്യലിസ്റ് ശക്തികള്‍ നടത്തുന്ന പോരാട്ടത്തിന്റെ ജയപരാജയങ്ങള്‍ ഏതുഘട്ടത്തിലും തീരുമാനിക്കപ്പെടുന്നത്, സോഷ്യലിസം കെട്ടിപ്പടുക്കുന്നതില്‍ കൈവരിക്കുന്ന വിജയങ്ങളുടെയും വര്‍ഗശക്തികളുടെ അന്താരാഷ്ട്ര, ആഭ്യന്തര ബന്ധങ്ങളുടെയും ഇവയുടെ കൃത്യമായ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ്. തെറ്റായ നിഗമനങ്ങള്‍ സോഷ്യലിസ്റ് രാജ്യങ്ങളുടെ അകത്തും പുറത്തുമുള്ള എതിരാളികളുടെ ശക്തി കുറച്ചുകാണുന്നതിനും സോഷ്യലിസ്റ് നിര്‍മാണത്തെക്കുറിച്ചുള്ള അതിരുകവിഞ്ഞ വിലയിരുത്തലുകള്‍ സോഷ്യലിസ്റ് രാജ്യങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവഗണിക്കുന്നതിനും ലോകമുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ഏകോപനത്തിനും വഴി തെളിക്കും. മൂര്‍ത്ത സാഹചര്യങ്ങളെ മൂര്‍ത്തമായി വിശകലനംചെയ്യുന്നതാണ് വൈരുധ്യാത്മകവാദത്തിന്റെ ജീവസത്തയെന്ന് ലെനിന്‍ നമ്മെ നിരന്തരം ഓര്‍മിപ്പിച്ചിട്ടുണ്ട്. വിശകലനത്തിലോ യഥാര്‍ഥസ്ഥിതി മനസിലാക്കുന്നതിലോ പിശക് സംഭവിച്ചാല്‍ അപ്പോള്‍ യുക്തിഹീനമായ ധാരണകളും വ്യതിയാനങ്ങളും രൂപംകൊള്ളും. |
അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ള പ്രധാന സമ്പദ്ഘടനകള്‍ മാന്ദ്യത്തില്‍ത്തന്നെ തുടരുകയാണ്. യൂറോപ്പിലെ പത്ത് രാജ്യങ്ങള്‍ രണ്ടോ അതില്‍കൂടുതലോ തുടര്‍ച്ചയായ ത്രെെമാസങ്ങളില്‍ ഋണവളര്‍ച്ച രേഖപ്പെടുത്തിയതിനാല്‍ ഔദ്യോഗികമായി മാന്ദ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറ്റലി, സ്പെയിന്‍, ബെല്‍ജിയം, അയര്‍ലണ്ട്, ഗ്രീസ്, സ്ളോവേനിയ, നെതര്‍ലന്‍ഡ്സ് (11 യൂറോസോണ്‍ രാജ്യങ്ങളില്‍ ഏഴെണ്ണം) എന്നിവയും ബ്രിട്ടന്‍, ഡെന്മാര്‍ക്ക്, ചെക്ക് റിപ്പബ്ളിക് എന്നിവയുമാണ് ഈ രാജ്യങ്ങള്‍. ഇതിന്റെ ഫലമായി തൊഴിലില്ലായ്മ ഭയപ്പെടുത്തുന്ന രീതിയില്‍ കുതിക്കുന്നു. ഗ്രീസിലും സ്പെയിനിലും 15നും 25നും മധ്യേ പ്രായമുള്ളവരില്‍ 51 ശതമാനം തൊഴില്‍രഹിതരാണ്, ഇറ്റലിയിലും പോര്‍ച്ചുഗലിലും ഇത് 36 ശതമാനവും അയര്‍ലണ്ടില്‍ 30 ശതമാനവും ഫ്രാന്‍സില്‍ 20 ശതമാനത്തില്‍ കൂടുതലുമാണ്. മറ്റ് രാജ്യങ്ങളിലെ സ്ഥിതിയും ഭിന്നമല്ല.
അസ്ഥിരസ്വഭാവമുള്ള രാജ്യാന്തര ധനമൂലധനം നയിക്കുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണം ആഗോളമുതലാളിത്തത്തെ ഗുരുതരമായ പ്രതിസന്ധികളിലേക്ക് ആവര്‍ത്തിച്ച് തള്ളിവിടുന്നു. ലാഭം പരമാവധി കൊയ്യുന്നതിനെയും ആക്രമണോത്സുകമായ മൂലധനം കുമിഞ്ഞുകൂടുന്നതിനെയും തുടര്‍ന്ന് ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ക്രയശേഷി ഇടിഞ്ഞതിന്റെ ഫലമായി രൂപംകൊണ്ട പ്രതിസന്ധി മറികടക്കാന്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പ വാഗ്ദാനംചെയ്ത് ചോദന (ഡിമാന്‍ഡ്) സൃഷ്ടിച്ചു. ഇത് താല്‍ക്കാലികമായി പരമാവധി ലാഭം നിലനിര്‍ത്താന്‍ സഹായിച്ചു. എന്നാല്‍, ക്രമേണ ഇത് സബ്പ്രെെം പ്രതിസന്ധിയിലേക്ക് നീങ്ങുകയും സര്‍വരംഗങ്ങളിലും സാമ്പത്തികത്തകര്‍ച്ച ഉണ്ടാവുകയുംചെയ്തു. ഈ പ്രതിസന്ധി മറികടക്കാന്‍, തകര്‍ച്ചയ്ക്ക് ഉത്തരവാദികളായ കോര്‍പറേറ്റുകള്‍ക്കുതന്നെ ആദ്യം പ്രയോജനം ലഭിക്കുന്ന വിധത്തില്‍ രക്ഷാപദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചു. സര്‍ക്കാരുകള്‍ പണം കടമെടുത്ത് നടപ്പാക്കിയ ഈ രക്ഷാപദ്ധതികളുടെ ഫലമായി പല രാജ്യങ്ങളുടെയും ദേശീയകടം നിയന്ത്രണാതീതമായി. കോര്‍പറേറ്റുകള്‍ നേരിട്ട കടക്കെണി അങ്ങനെ സര്‍ക്കാരുകളുടെ കടക്കെണിയായി മാറി. പരമാധികാര രാജ്യങ്ങള്‍ ഇത്തരത്തില്‍ പാപ്പര്‍ ഭീഷണി നേരിട്ടപ്പോള്‍ അവയുടെ ചെലവ് കുറയ്ക്കേണ്ടത് അത്യാവശ്യമായി. സര്‍ക്കാരുകള്‍ സാമൂഹികക്ഷേമ പദ്ധതികള്‍ വെട്ടിച്ചുരുക്കുകയും വേതനം മരവിപ്പിക്കല്‍, തൊഴില്‍സമയം ദീര്‍ഘിപ്പിക്കല്‍, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ചുരുക്കല്‍ എന്നീ നടപടികളിലൂടെ അധ്വാനിക്കുന്ന ജനങ്ങളുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയുംചെയ്താല്‍ മാത്രമേ 'ചെലവ് ചുരുക്കല്‍’ നടപ്പാക്കാന്‍ കഴിയൂ എന്ന സ്ഥിതിയായി. ജീവിതഭാരം വര്‍ധിപ്പിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരായ ജനരോഷമാണ് യൂറോപ്പില്‍ ഉടനീളം ഇപ്പോള്‍ അലയടിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലുള്ളത്. ഈ 'ചെലവുചുരുക്കല്‍ നടപടികള്‍' ജനങ്ങളുടെ ക്രയശേഷി കൂടുതല്‍ ഇടിയുന്നതിന് കാരണമാകും, അത് വീണ്ടുമൊരു പ്രതിസന്ധി സൃഷ്ടിക്കുകയും ഇപ്പോഴത്തെ മാന്ദ്യത്തിന്റെ ഗതിക്ക് ആക്കം കൂട്ടുകയുംചെയ്യും. ഇതേത്തുടര്‍ന്ന് സാമ്പത്തികവളര്‍ച്ച കുറയുന്നതിന്റെ ഫലമായി സര്‍ക്കാരിന്റെ വരുമാനത്തിലും കുറവുണ്ടാകും. ഇത്തരം രാജ്യങ്ങള്‍ രക്ഷാപദ്ധതികള്‍ നടപ്പാക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത 1.3 ലക്ഷം കോടി ഡോളറിന്റെ തിരിച്ചടവ് തുടങ്ങുന്ന 2014ല്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. എന്നാല്‍, മാന്ദ്യം തുടരുന്നതിനാല്‍ ഇതില്‍ പല രാജ്യങ്ങള്‍ക്കും വായ്പ തിരിച്ചടവിന് ശേഷിയുണ്ടാകില്ലെന്ന് വ്യക്തമാണ്. അങ്ങനെ ഇത് മുതലാളിത്തത്തിന്റെ വ്യവസ്ഥാപിതമായ പ്രതിസന്ധിയാണ്; ഈ സംവിധാനത്തിനുള്ളില്‍ അതിന് ശാശ്വതമായ പരിഹാരം ഒന്നുമില്ല.
ലോകമെങ്ങും ഉയര്‍ന്നുവരുന്ന പിടിച്ചെടുക്കല്‍ പ്രസ്ഥാനങ്ങള്‍ മുതലാളിത്ത സംവിധാനത്തെതന്നെ ചോദ്യംചെയ്യുകയാണ്. ബാനറുകളില്‍ പറയുന്നു 'ഇത് സംവിധാനത്തിനുള്ളിലെ കുഴപ്പങ്ങളല്ല, ഇതൊരു കുഴപ്പമുള്ള സംവിധാനമാണ് മുതലാളിത്തം’. വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ലാറ്റിനമേരിക്കയിലുടനീളം പുരോഗമന, നവ ഉദാരവല്‍ക്കരണവിരുദ്ധ ശക്തികള്‍ മുന്നേറ്റം തുടരുന്നതായി വ്യക്തമാക്കുന്നു. മുതലാളിത്തസംവിധാനത്തിനു പകരം സോഷ്യലിസം സ്ഥാപിക്കാന്‍ ശേഷിയുള്ള കരുത്തുറ്റ രാഷ്ട്രീയശക്തിയാണ് വേണ്ടത്. ഈ സാഹചര്യത്തില്‍, ലോകചരിത്രത്തിലെ വിജയകരമായ ആദ്യ സോഷ്യലിസ്റ് പരീക്ഷണം എന്ന നിലയില്‍ റഷ്യന്‍ വിപ്ളവത്തോടെ തുടക്കംകുറിച്ച കാലഘട്ടം നമ്മെ ഓര്‍മിപ്പിക്കുന്നത്, ഒരു വ്യവസ്ഥ എന്ന നിലയില്‍ സോഷ്യലിസത്തിന്റെ മേധാവിത്വം വീണ്ടെടുക്കാനായി സാമൂഹിക പരിവര്‍ത്തനം അടിയന്തരമായി നടപ്പാക്കേണ്ടതിന്റെ അനിവാര്യതയാണ്. മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ് വിപ്ളവവും അതേത്തുടര്‍ന്ന് നിലവില്‍വന്ന സോവിയറ്റ് യൂണിയനും മാനവചരിത്രത്തില്‍ ഇദംപ്രഥമമായി വര്‍ഗചൂഷണത്തില്‍നിന്ന് മോചിതമായ സമൂഹത്തിന്റെ സൃഷ്ടിയാണ് വിളംബരം ചെയ്തത്. സോഷ്യലിസം സൃഷ്ടിച്ച അതിവേഗത്തിലുള്ള മുന്നേറ്റം, പിന്നോക്കംനിന്ന സമ്പദ്ഘടനയെ സാമ്രാജ്യത്വവുമായി പൊരുതിക്കൊണ്ട് വന്‍സാമ്പത്തികസൈനിക ശക്തിയായി വളര്‍ത്തുകയും സോഷ്യലിസ്റ് സംവിധാനത്തിന്റെ മേധാവിത്വം ഉറപ്പിക്കുകയുംചെയ്തു.
സോവിയറ്റ് യൂണിയനില്‍ കെട്ടിപ്പടുത്ത സോഷ്യലിസം മനുഷ്യന്റെ യത്നങ്ങളിലെ ഒരു ഐതിഹാസിക അധ്യായമാണ്. സാമൂഹിക വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ മുഴുകിയിരിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇത് ഇന്നും പ്രചോദനത്തിന്റെ ഉറവിടമാണ്. ഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ യുഎസ്എസ്ആര്‍ വഹിച്ച നിര്‍ണായക പങ്കും തുടര്‍ന്ന് രൂപംകൊണ്ട കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ് ചേരിയും ലോകസംഭവഗതിയില്‍ വന്‍തോതില്‍ സ്വാധീനം ചെലുത്തി. ഫാസിസത്തിനെതിരായ വിജയം കോളനിവാഴ്ചയുടെ അന്ത്യംകുറിച്ച പ്രക്രിയക്ക് തുടക്കമിടുകയും കൊളോണിയല്‍ ചൂഷണത്തില്‍നിന്ന് രാജ്യങ്ങള്‍ മോചിതമാവുകയും ചെയ്തു. ചൈനീസ് വിപ്ളവത്തിന്റെ ചരിത്രവിജയം, വിയത്നാം ജനതയുടെ വീരോചിതപോരാട്ടം, കൊറിയന്‍ജനതയുടെ പോരാട്ടം, ക്യൂബന്‍വിപ്ളവത്തിന്റെ ജയം എന്നിവ ലോകസംഭവഗതികളെ വിപുലമായ തോതില്‍ സ്വാധീനിച്ചു. സോഷ്യലിസ്റ് രാജ്യങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ ദാരിദ്യ്രത്തിന്റെയും നിരക്ഷരതയുടെയും നിര്‍മാര്‍ജനം, തൊഴിലില്ലായ്മ തുടച്ചുനീക്കല്‍, വിദ്യാഭ്യാസ ആരോഗ്യ പാര്‍പ്പിട മേഖലകളില്‍ ബൃഹത്തായ സാമൂഹിക സുരക്ഷാസംവിധാനം ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ക്ക് ശക്തമായ പ്രചോദനമായി.
സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മുമ്പൊരിക്കലും നല്‍കാത്ത രീതിയില്‍ അവകാശങ്ങള്‍ അനുവദിച്ചുകൊടുത്തുമാണ് ലോകമുതലാളിത്തം അവരുടെ വ്യവസ്ഥയില്‍ നിന്നുകൊണ്ട് ഈ വെല്ലുവിളിയെ ഒരളവുവരെ നേരിട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മുതലാളിത്ത രാജ്യങ്ങളില്‍ നടപ്പാക്കിയ ക്ഷേമരാഷ്ട്ര സങ്കല്‍പ്പവും സാമൂഹികസുരക്ഷാ ശൃംഖലയും (ഇന്ന് ഇതൊക്കെ ദയാരാഹിത്യത്തോടെ അവസാനിപ്പിച്ചു) സോഷ്യലിസത്തിന്റെ നേട്ടങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈ രാജ്യങ്ങളിലെ അധ്വാനിക്കുന്ന ജനത നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ്. ഇന്ന് മാനവസംസ്കാരത്തിന്റെ അവിഭാജ്യഘടകമായി കരുതുന്ന ജനാധിപത്യ അവകാശങ്ങളും സാമൂഹിക പരിവര്‍ത്തനത്തിനുവേണ്ടി നടന്ന ജനകീയപോരാട്ടങ്ങളുടെ ഉല്‍പ്പന്നമാണ്, ബൂര്‍ഷ്വാഭരണ വര്‍ഗത്തിന്റെ ദാനമായി ലഭിച്ചതല്ല. വിപ്ളവകരമായ ഇത്തരം പരിവര്‍ത്തനങ്ങള്‍ മാനവസംസ്കാരത്തിന്റെ ഗുണപരമായ കുതിച്ചുചാട്ടത്തിന് കാരണമാവുകയും ആധുനികസംസ്കാരത്തില്‍ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു.
സംസ്കാരം, സൌന്ദര്യശാസ്ത്രം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം ഇതിന്റെ പ്രതിഫലനമുണ്ടായി. ഛായാഗ്രഹണകലയെ ഐന്‍സ്റീന്‍ മാറ്റിമറിച്ചപ്പോള്‍ സ്പുട്നിക് ആധുനികശാസ്ത്രത്തിന്റെ വാതായനങ്ങളെ ബഹിരാകാശത്തേക്ക് തുറന്നുകൊടുത്തു. തികച്ചും പ്രതികൂല സാഹചര്യങ്ങളിലും അസ്വാസ്ഥ്യം നിറഞ്ഞ ലോകാന്തരീക്ഷത്തിലും ഇത്രയേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടും, അതിശക്തമായ യുഎസ്എസ്ആറിന് എന്തുകൊണ്ട് സോഷ്യലിസ്റ് സംവിധാനത്തെ ഏകോപിപ്പിക്കാനും നിലനിര്‍ത്താനും കഴിഞ്ഞില്ല? പൊതുവെ പറഞ്ഞാല്‍, രണ്ട് മേഖലകളില്‍ തെറ്റായ ധാരണകളും പിശകുകളും ഉണ്ടായി. വര്‍ത്തമാനകാല ലോകയാഥാര്‍ഥ്യങ്ങളെയും സോഷ്യലിസമെന്ന ആശയത്തെത്തന്നെയും വിലയിരുത്തുന്നതിന്റെ സ്വഭാവത്തിലാണ് ഒന്നാമത്തെ പിശകുണ്ടായത്. സോഷ്യലിസം കെട്ടിപ്പടുക്കുന്ന കാലഘട്ടത്തിലുണ്ടായ പ്രയോഗികപ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തേത്.
സാമൂഹിക പരിവര്‍ത്തനത്തിനുവേണ്ടി ലോകസോഷ്യലിസ്റ് ശക്തികള്‍ നടത്തുന്ന പോരാട്ടത്തിന്റെ ജയപരാജയങ്ങള്‍ ഏതുഘട്ടത്തിലും തീരുമാനിക്കപ്പെടുന്നത്, സോഷ്യലിസം കെട്ടിപ്പടുക്കുന്നതില്‍ കൈവരിക്കുന്ന വിജയങ്ങളുടെയും വര്‍ഗശക്തികളുടെ അന്താരാഷ്ട്ര, ആഭ്യന്തര ബന്ധങ്ങളുടെയും ഇവയുടെ കൃത്യമായ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ്. തെറ്റായ നിഗമനങ്ങള്‍ സോഷ്യലിസ്റ് രാജ്യങ്ങളുടെ അകത്തും പുറത്തുമുള്ള എതിരാളികളുടെ ശക്തി കുറച്ചുകാണുന്നതിനും സോഷ്യലിസ്റ് നിര്‍മാണത്തെക്കുറിച്ചുള്ള അതിരുകവിഞ്ഞ വിലയിരുത്തലുകള്‍ സോഷ്യലിസ്റ് രാജ്യങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവഗണിക്കുന്നതിനും ലോകമുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ഏകോപനത്തിനും വഴി തെളിക്കും. മൂര്‍ത്ത സാഹചര്യങ്ങളെ മൂര്‍ത്തമായി വിശകലനംചെയ്യുന്നതാണ് വൈരുധ്യാത്മകവാദത്തിന്റെ ജീവസത്തയെന്ന് ലെനിന്‍ നമ്മെ നിരന്തരം ഓര്‍മിപ്പിച്ചിട്ടുണ്ട്. വിശകലനത്തിലോ യഥാര്‍ഥസ്ഥിതി മനസിലാക്കുന്നതിലോ പിശക് സംഭവിച്ചാല്‍ അപ്പോള്‍ യുക്തിഹീനമായ ധാരണകളും വ്യതിയാനങ്ങളും രൂപംകൊള്ളും.
സാമ്രാജ്യത്വം പുതിയ കടന്നാക്രമണം അഴിച്ചുവിട്ടിരിക്കുകയും സൈനിക, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മുന്നണികളില്‍ പൂര്‍ണതോതിലുള്ള ആക്രമണം ഉയര്‍ന്നുവന്നിരിക്കുകയും ചെയ്തിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസത്തിനുണ്ടായ ഈ അനുഭവത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ് ചേരിയും തകര്‍ന്നതിനുശേഷമുള്ള രണ്ട് പതിറ്റാണ്ടുകളായി ഉന്മത്തമായ കമ്യൂണിസ്റ് വിരുദ്ധപ്രചാരണം കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനും അതിലെ അംഗരാജ്യങ്ങള്‍ പ്രത്യേകമായും കമ്യൂണിസം ഫാസിസത്തിന് സമമാണെന്ന പ്രമേയങ്ങള്‍ പാസാക്കി. ഫാസിസത്തിനെതിരായ മഹത്തായ കമ്യൂണിസ്റ് ചെറുത്തുനില്‍പ്പിനെയും ഫാസിസത്തെ പരാജയപ്പെടുത്തുന്നതില്‍ സോവിയറ്റ് യൂണിയന്‍ വഹിച്ച നിര്‍ണായക പങ്കിനെയും അവര്‍ ഇത്തരത്തില്‍ വികലമായി തിരുത്തി എഴുതാന്‍ ശ്രമിക്കുകയാണ്. ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ വിജയം ലോകത്തോട് പ്രഖ്യാപിച്ച റീഷ്സ്റാഗില്‍ പാറിപ്പറന്നത് സോവിയറ്റ് പതാകയാണെന്ന വസ്തുത ജനങ്ങളുടെ സ്മരണയില്‍നിന്ന് മായ്ച്ചുകളയാന്‍ അവര്‍ ശ്രമിക്കുകയാണ്.
1930കളിലെ മഹാമാന്ദ്യത്തിന്റെ ഫലമായി വന്ന രാഷ്ട്രീയപ്രതികരണങ്ങളില്‍ പ്രധാനമായിരുന്നു ഫാസിസത്തിന്റെ വളര്‍ച്ചയെന്നതും ഈ ഘട്ടത്തില്‍ ഓര്‍ക്കണം. ആഗോളമുതലാളിത്തത്തെ പിന്തുടരുന്ന പ്രതിസന്ധിയും ഇത്തരത്തിലുള്ള കമ്യൂണിസ്റ്വിരുദ്ധ പ്രചാരണവും പെരുകുന്ന തൊഴിലില്ലായ്മയും ചേര്‍ന്ന് ഫാസിസ്റ് ചിന്താഗതികള്‍ക്ക് പാലൂട്ടുകയാണ്, ജനങ്ങള്‍ ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം. അതുകൊണ്ട് അന്തിമവിശകലനത്തില്‍, ജനങ്ങളെ സാമ്പത്തികമായ കൂടുതല്‍ കടന്നാക്രമണങ്ങളില്‍നിന്നും ഫാസിസ്റ് ഭീകരശക്തികളുടെ വളര്‍ച്ചയില്‍നിന്നും രക്ഷിക്കാന്‍ മുതലാളിത്തത്തിനെതിരായ ഒരേയൊരു രാഷ്ട്രീയബദല്‍ സോഷ്യലിസം മാത്രമാണ്. ഈ രാഷ്ട്രീയബദലിനെ ആഗോളതലത്തിലും ആഭ്യന്തരമായും ശക്തിപ്പെടുത്തുകയെന്നതാണ് മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ് വിപ്ളവത്തിന്റെ വളര്‍ച്ചയുടെയും തകര്‍ച്ചയുടെയും അനുഭവങ്ങളില്‍നിന്നും ഇന്നത്തെ മൂര്‍ത്തമായ സാഹചര്യങ്ങളുടെ മൂര്‍ത്തമായ വിശകലനത്തില്‍നിന്നും നാം മനസിലാക്കേണ്ട പ്രധാന പാഠം.
Comments
ലോകമണ്ടത്തരം വട്ടപൂജ്യമായി കട്ടപ്പുറത്ത് ഇരിക്കുന്നത്".
അനില്‍ പൊങ്ങുമൂട്.
നാടിന്റെ പേരിനു യോജിച്ച ആശയം..പൊങ്ങു വെറും പൊങ്ങു.ഉള്ളിലൊന്നുമില് ലാത്തത്.സ്വന്തം കണ്ണിലൂടെ മാത്രമേ ഈ ലോകത്തെ കാണാന്‍ ആര്‍ക്കും കഴിയൂ.അനില്‍ അത് നിര്‍വഹിയ്ക്കുന ്നു.യുക്തിസഹമായ ധാരണകള്‍,വ്യതിയ ാനങ്ങള്‍-(ഈ വാക്കുകള്‍ എവിടെനിന്ന് കിട്ടീ താങ്കള്‍ക്കു?)എന്നിവ ഇല്ലാത്തവര്‍ ലോകമണ്ടത്തരത്തി ല്‍ ഒന്നാംനിരയില്‍ നില്‍ക്കുന്നവര് ,ഇവര്‍ക്കൊക്കെ ഞൊണ്ടി ഞോണ്ടി ചൊറിഞ്ഞു ചൊറിഞ്ഞു വേണമെങ്കില്‍ ഇത്രകാലവും നടക്കാം.പക്ഷെ അനില്‍ നടക്കുന്നത് ഇപ്പോഴും നൂറ്റാണ്ടുകള്‍ക ്കപ്പുറത്തേയ്ക് ക് ആണ്.
പ്രഞ്ചിയേട്ടന്റ െ കാര്യസ്ഥന്‍ പറഞ്ഞു,"അല്ലെങ്കിലും എനിയ്ക്കഭിപ്രായ ം ഉണ്ടായിരുന്നില് ല,ബ്രിട്ടീഷുകാര ്‍ ഇപ്പോത്തന്നെ ഇവിടുന്നു പോണംന്ന്."
ഈ അഭിപ്രായം ജീവിതതത്വമായി മുറുകെപ്പിടിച്ച ു നടക്കുന്നവര്‍ ഇന്നും നരച്ചീരുകളുടെ "നല്ല" നാറ്റം ഉള്ള ഇരുണ്ട ഗുഹകളില്‍ സുഖസുഷുപ്തി നടത്തുന്ന റിപ്പ് വാന്‍ വിങ്കിള്‍ ആണ്.ആ കഥ അറിയില്ലെങ്കില് :
the story of rip van winkle is set in the years before and after the american revolutionary war.in a pleasant village, at the foot of new york's catskill mountains, lives the kindly rip van winkle, a colonial british-american villager of dutch descent. rip is an amiable man who enjoys solitary activities in the wilderness, but is also loved by all in town—especially the children to whom he tells stories and gives toys.however, a tendency to avoid all gainful labor, for which his nagging wife (dame van winkle) chastises him, allows his home and farm to fall into disarray due to his lazy neglect.
one autumn day,rip is escaping his wife's nagging, wandering up the mountains with his dog, wolf. hearing his name being shouted,rip discovers that the speaker is a man dressed in antiquated dutch clothing, carrying a keg up the mountain, who requires rip's help. without exchanging words, the two hike up to an amphitheatre-like hollow in which rip discovers the source of previously-heard thunderous noises: there is a group of other ornately-dressed, silent, bearded men who are playing nine-pins. although there is no conversation and rip does not ask the men who they are or how they know his name, he discreetly begins to drink some of their liquor, and soon falls asleep.
he awakes in unusual circumstances:i t seems to be morning, his gun is rotted and rusty, his beard has grown a foot long, and Wolf is nowhere to be found. rip returns to his village where he finds that he recognizes no one. asking around, he discovers that his wife has died and that his close friends have died in a war or gone somewhere else.he immediately gets into trouble when he proclaims himself a loyal subject of king george III, not knowing that the
american revolution has taken place; george III's portrait on the town inn has been replaced by that of george washington.rip is also disturbed to find another man is being called rip van winkle (though this is in fact his son, who has now grown up).
the men he met in the mountains, rip learns, are rumored to be the ghosts of hendrick (henry) hudson's crew. rip is told that he has apparently been away from the village for twenty years. an old local recognizes rip and rip's now-adult daughter takes him in. rip resumes his habitual idleness, and his tale is solemnly taken to heart by the dutch settlers, with other hen-pecked husbands,after hearing his story, wishing they could share in rip's good luck, and have the luxury of sleeping through the hardships of war.
ചുരുങ്ങിയ പക്ഷം റിപ്പ്വാന്‍ രിങ്കിളിന്റെ നിഷ്കളങ്കമായ മനസ്സെങ്കിലും ഉണ്ടാകേണ്ടതായിര ുന്നു.
~~~~~~~~~~~~~~~ ~~~~~~~~~~~~~~
അങ്ങനെയല്ല അനില്‍ എങ്ങനെയാണ് ഇത് പ്രകൃതിവിരുദ്ധം എന്ന് പറയുവാന്‍ കഴിയുക .ലോകത്തെ ഇന്നേവരെ ഉണ്ടായിട്ടുള്ളത ില്‍ വച്ച് ഏറ്റവും മഹത്തായ സംഭാവനയായാണ് ഈ ആശയം കണക്കാക്കപെടുന് നത് .അതില്‍ വിമര്‍ശകര്‍ക്കു പോലും ഇന്നേവരെ എതിരഭിപ്രായം ഉള്ളതായി കണ്ടിട്ടില്ല.മറിച്ച് അതിന്റെ പ്രായോഗിക തലത്തില്‍ ഉണ്ടായിട്ടുള്ള വീഴ്ചകള്‍ മാത്രമാണ് വിമര്‍ശിയ്ക്കപ് പെടുന്നത് തന്നെ.അതുപോലെ നമ്മള്‍ ഒരു വ്യവസ്ഥിതിയെ ഈ നിലവാരത്തില്‍ അടച്ചാക്ഷേപിയ്ക ്കുമ്പോള്‍ എന്തുകൊണ്ട് ? മറ്റെന്താക്കം എന്നുകൂടിയൊക്കെ പറയേണ്ട ബാദ്ധ്യതകൂടി ഏറ്റെടുക്കണം."
സജിയുടെ ഈ അഭിപ്രായം ഞാന്‍ വീണ്ടും എടുത്തെഴുതുന്നു .
RSS feed for comments to this post