കത്തുകള്‍
മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി .

അഭിമുഖങ്ങള്‍ക്ക് അഭിമുഖം

അശോകന്‍ ചരുവില്‍

അടുത്ത കാലത്ത് മലയാളത്തിലെ പ്രധാനപ്പെട്ട രണ്ട് ആനുകാലികങ്ങള്‍ ഈ ലേഖകനുമായുള്ള അഭിമുഖങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇടതുപക്ഷ സ്വഭാവമുള്ള, അതുകൊണ്ടു തന്നെ മുഖ്യധാരയില്‍ നിന്നു മാറ്റി നിറുത്തപ്പെട്ട ഒരെഴുത്തുകാരന്റെ സംഭാഷണം ഒട്ടൊരു പ്രാധാന്യത്തോടെ രണ്ടിടത്ത് ഒരേസമയം പ്രസിദ്ധീകരിക്കപ്പെട്ടത് ചെറുതല്ലാത്ത അത്ഭുതത്തിനും ആശങ്കക്കും കാരണമായിട്ടുണ്ടെന്നു തോന്നുന്നു. എന്തു ചെയ്യാം. അങ്ങനെ സംഭവിച്ചു പോയി. പണ്ട് ഡല്‍ഹിയില്‍ നിന്നും വന്ന ഒ.വി.വിജയന്‍, വി.കെ.എന്‍’നെ തിരുവില്വാമലയിലെ വീട്ടില്‍ സന്ദര്‍ശിച്ചു. സംഭാഷണമധ്യേ പലവട്ടം വിജയന്‍ ഇങ്ങനെ ആവര്‍ത്തിച്ചുവത്രെ. ‘ഓ, നീയിപ്പോള്‍ ഇവിടെ വന്ന് വലിയ സാഹിത്യകാരനായിപ്പോയി അല്ലേ?' മൂന്നാംവട്ടം ആവര്‍ത്തിച്ചപ്പോള്‍ വി.കെ.എന്‍. പറഞ്ഞു. ‘അങ്ങനെയൊരു അത്യാഹിതം സംഭവിച്ചു പോയി ചെങ്ങാതി. ക്ഷമിച്ചു കള.'

അനുഭവത്തില്‍ നിന്നാണല്ലോ മനുഷ്യന്‍ പാഠങ്ങള്‍ പഠിക്കുക. അഭിമുഖം എന്ന അനുഭവത്തില്‍ നിന്നും ചില പാഠങ്ങള്‍ ഞാന്‍ പഠിച്ചു. അതിലൊന്ന് പോര്‍ണോഗ്രഫിയേക്കുറിച്ചുള്ളതാണ്. അതായത് അശ്ളീലസാഹിത്യത്തിന്റെ അന്തര്‍ധാരകള്‍ എന്ത് എന്ന്. പലരും ധരിച്ചിരിക്കുന്നത് അശ്ളീല സാഹിത്യം എഴുതുന്നവര്‍ അരാജകവാദികള്‍ ആയിരിക്കും എന്നാണ്. ഒരിക്കലുമല്ല. അവര്‍ അങ്ങേയറ്റം സനാതനികളും യാഥാസ്ഥിതികരും ആയിരിക്കും. നിലനില്‍ക്കുന്ന മൂല്യവ്യവസ്ഥയുടെ സംരക്ഷകര്‍ ആയിരിക്കും. ഒരു വിധ്വംസകനോ, പുരോഗമനവാദിക്കോ, അരാജകവാദിക്കു പോലുമോ അശ്ളീലം എഴുതാന്‍ കഴിയില്ല. ഒന്നാലോചിച്ചു നോക്കു, സ്ത്രീ ഒരു രണ്ടാംകിട ജന്മമാണെന്ന നമ്മുടെ മതപൌരോഹിത്യത്തിന്റെ ചിരപുരാതന നിലപാടിനെ ഏറ്റവും കൂടുതല്‍ സ്ഥാപിച്ചെടുക്കുന്നത് ഈ വക മഞ്ഞ സാഹിത്യമാണ്. അവരാണ് ഇപ്പോള്‍ പലയിടത്തും സദാചാരപ്പോലീസായി രംഗത്തിറങ്ങിയിട്ടുള്ളത്. അഭിമുഖങ്ങള്‍ വായിച്ച് എനിക്കെതിരെ അസഭ്യമായ കത്തുകളെഴുതിയവരും എന്നെ വിമര്‍ശിച്ച് സ്വന്തം മാസികകളില്‍ പത്രാധിപക്കുറിപ്പുകള്‍ എഴുതിയവരും ഞാന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങളെ എതിര്‍ക്കാന്‍ തയ്യാറായില്ല എന്നത് എന്നെ അമ്പരപ്പിക്കുന്നു. അവരെ പ്രകോപിപ്പിച്ചത് കേരളത്തില്‍ മേധാവിത്തം വഹിക്കുന്ന സവര്‍ണ്ണ പൌരോഹിത്യ സംസ്കാരത്തെക്കുറിച്ചുള്ള എന്റെ വിമര്‍ശനാത്മകമായ നിരീക്ഷണങ്ങളാണ്.

അഭിമുഖത്തില്‍ ഉന്നയിച്ച വസ്തുതകളിലേക്കോ വിശകലനങ്ങളിലേക്കോ ഞാന്‍ ഇവിടെ കടക്കുന്നില്ല. അറിവിന്റെ കുറവുകൊണ്ട് എന്റെ അഭിപ്രായങ്ങള്‍ക്ക് ചില ന്യൂനതകള്‍ ഉണ്ടായിട്ടുണ്ടാവാം. അഭിമുഖം നടക്കുന്ന സമയത്തെ കേരളത്തിന്റെ സാംസ്കാരിക കാലാവസ്ഥ അങ്ങേയറ്റം പ്രക്ഷുബ്ദമായിരുന്നു. നവോത്ഥാനവും ദേശീയ സമരവും രൂപീകരിച്ചെടുത്ത കേരളത്തിന്റെ പുരോഗമന ജനാധിപത്യ ജാഗ്രത പ്രതിസ്ഥാനത്തു നില്‍ക്കുകയായിരുന്നു. എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. കൂടാതെ കുറേ കാലമായി മനസ്സില്‍ രൂപീകരിക്കപ്പെട്ട ചില ധാരണകള്‍ ചോദ്യരൂപേണ ഉന്നയിച്ചിട്ടുണ്ട്. സമൂഹത്തില്‍ വളരെ കാലമായി മേധാവിത്തം വഹിച്ചു നില്‍ക്കുന്ന പല അഭിപ്രായങ്ങളേയും ഖണ്ഡിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനൊന്നും നാളിതുവരെ മറുപടി ഉണ്ടായിട്ടില്ല. ചില ചോദ്യങ്ങള്‍ അങ്ങനെയാണ്. ഉത്തരമില്ലാതെ സ്വയം നീറിപ്പിടിച്ചു നില്‍ക്കാനായിരിക്കും അതിന്റെ വിധി.

അഭിമുഖങ്ങളെക്കുറിച്ച് അതതു പത്രാധിപന്മാര്‍ക്ക് ലഭിച്ച കത്തുകള്‍ പലതും പ്രസിദ്ധീകരിക്കപ്പെട്ടില്ല. സഭ്യതയുടെ അതിരു ലംഘിച്ചതുകൊണ്ടാണ് പലതും പ്രസിദ്ധീകരിക്കാനാവാഞ്ഞതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. പ്രസിദ്ധീകരിക്കാത്ത പല കത്തുകളുടേയും പകര്‍പ്പ് എനിക്ക് ചിലര്‍ നേരിട്ട് അയച്ചു തന്നു. അവയൊന്നും ഇവിടെ ഉദ്ധരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കോട്ടയത്ത് നിന്നും തൃശ്ശൂര്‍ നിന്നും ഇറങ്ങുന്ന ചില മഞ്ഞ പ്രസിദ്ധീകരണങ്ങളിലും എനിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി സെക്സ് എജ്യൂക്കേഷന്റേയും, ശരീരശാസ്ത്രത്തിന്റേയും, സാഹത്യവിമര്‍ശനത്തിന്റേയും ലേബലുകള്‍ ഉപയോഗിച്ചിട്ടാണ് ഇപ്പോള്‍ അശ്ളീല പ്രസിദ്ധീകരണങ്ങള്‍ ഇറങ്ങുന്നത്. സ്കൂള്‍ കോളേജ് കാലം കഴിഞ്ഞതിനു ശേഷം എനിക്ക് പോര്‍ണോഗ്രാഫിയില്‍ താല്പര്യം തോന്നിയിട്ടില്ല. ഞാന്‍ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ കാണാറില്ല. പക്ഷെ, എന്നെ പരാമര്‍ശിക്കുന്നതുകൊണ്ട് പ്രസ്തുത ലക്കങ്ങള്‍ അവയുടെ ബഹുമാന്യരായ പത്രാധിപന്മാര്‍ എനിക്ക് അയച്ചു തന്നു. അതുകൊണ്ട് വായിച്ചു.

പത്രാധിപര്‍ക്കു ലഭിച്ച കത്തുകളിലോ, മേല്‍പ്പറഞ്ഞ അശ്ളീല പ്രസിദ്ധീകരണങ്ങളിലോ ഞാന്‍ ഉന്നയിച്ച പ്രധാനപ്പെട്ട രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങള്‍ക്കുള്ള മറുപടിയുണ്ടായിട്ടില്ല. ഇടതുപക്ഷത്തു നില്‍ക്കുന്ന ഒരെഴുത്തുകാരന് മാതൃഭൂമിയും, ഭാഷാപോഷിണിയും പോലെയുള്ള ഉല്‍ക്കൃഷ്ട പ്രസിദ്ധീകരണങ്ങള്‍ എന്തിന് സ്ഥലം അനുവദിച്ചു എന്നതാണ് പ്രധാനമായ ചോദ്യം. അങ്ങനെയല്ലല്ലോ കേരളത്തിന്റെ ‘സാംസ്കാരിക പാരമ്പര്യം'. ആ ചോദ്യം സ്വാഭാവികവും ആ നിലക്ക് ന്യായവുമാണ്. അതു ഞാന്‍ പ്രതീക്ഷിച്ചതുമാണ്. അതുവിടുന്നു. ചെറുകാടിനെ സൂചിപ്പിച്ച് അഭിമുഖത്തില്‍ തന്നെ അക്കാര്യങ്ങള്‍ ഞാന്‍ വിശദമാക്കിയിട്ടുണ്ട്. മരണാനന്തരം ആണ് ചെറുകാടിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ലഭിക്കുന്നത്. ഞാന്‍ വായിച്ചു തുടങ്ങിയ അറുപതുകളിലും എഴുപതുകളിലും സാഹിത്യ തമ്പുരാന്മാരായി വിരാജിച്ചിരുന്നവരില്‍ പലരുടേയും പേരു പോലും ഇന്നു കേള്‍ക്കാനില്ല. എന്നാല്‍ മുത്തശ്ശിയും, ശനിദശയും, ദേവലോകവും, ജീവിതപ്പാതയും ഇന്നും മലയാളി വായിച്ച് ആഘോഷിക്കുകയാണ്.

അനുഭവത്തില്‍ നിന്നാണല്ലോ മനുഷ്യന്‍ പാഠങ്ങള്‍ പഠിക്കുക. അഭിമുഖം എന്ന അനുഭവത്തില്‍ നിന്നും ചില പാഠങ്ങള്‍ ഞാന്‍ പഠിച്ചു. അതിലൊന്ന് പോര്‍ണോഗ്രഫിയേക്കുറിച്ചുള്ളതാണ്. അതായത് അശ്ളീലസാഹിത്യത്തിന്റെ അന്തര്‍ധാരകള്‍ എന്ത് എന്ന്. പലരും ധരിച്ചിരിക്കുന്നത് അശ്ളീല സാഹിത്യം എഴുതുന്നവര്‍ അരാജകവാദികള്‍ ആയിരിക്കും എന്നാണ്. ഒരിക്കലുമല്ല. അവര്‍ അങ്ങേയറ്റം സനാതനികളും യാഥാസ്ഥിതികരും ആയിരിക്കും. നിലനില്‍ക്കുന്ന മൂല്യവ്യവസ്ഥയുടെ സംരക്ഷകര്‍ ആയിരിക്കും. ഒരു വിധ്വംസകനോ, പുരോഗമനവാദിക്കോ, അരാജകവാദിക്കു പോലുമോ അശ്ളീലം എഴുതാന്‍ കഴിയില്ല. ഒന്നാലോചിച്ചു നോക്കു, സ്ത്രീ ഒരു രണ്ടാംകിട ജന്മമാണെന്ന നമ്മുടെ മതപൌരോഹിത്യത്തിന്റെ ചിരപുരാതന നിലപാടിനെ ഏറ്റവും കൂടുതല്‍ സ്ഥാപിച്ചെടുക്കുന്നത് ഈ വക മഞ്ഞ സാഹിത്യമാണ്. അവരാണ് ഇപ്പോള്‍ പലയിടത്തും സദാചാരപ്പോലീസായി രംഗത്തിറങ്ങിയിട്ടുള്ളത്. അഭിമുഖങ്ങള്‍ വായിച്ച് എനിക്കെതിരെ അസഭ്യമായ കത്തുകളെഴുതിയവരും എന്നെ വിമര്‍ശിച്ച് സ്വന്തം മാസികകളില്‍ പത്രാധിപക്കുറിപ്പുകള്‍ എഴുതിയവരും ഞാന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങളെ എതിര്‍ക്കാന്‍ തയ്യാറായില്ല എന്നത് എന്നെ അമ്പരപ്പിക്കുന്നു. അവരെ പ്രകോപിപ്പിച്ചത് കേരളത്തില്‍ മേധാവിത്തം വഹിക്കുന്ന സവര്‍ണ്ണ പൌരോഹിത്യ സംസ്കാരത്തെക്കുറിച്ചുള്ള എന്റെ വിമര്‍ശനാത്മകമായ നിരീക്ഷണങ്ങളാണ്. പ്രകോപിപ്പിച്ചു എന്നല്ല പറയേണ്ടത്. ഭ്രാന്തുപിടിപ്പിച്ചു എന്നു പറയണം. മാതൃഭൂമിയിലെ അഭിമുഖത്തില്‍ ഞാന്‍ ഇങ്ങനെ പറഞ്ഞിരുന്നു:

‘സവര്‍ണ്ണന് ജാതി പറയാന്‍ അവകാശമില്ല. കാരണം അവന്റെ ജാതി അധികാരത്തിന്റേയും അധിനിവേശത്തിന്റെയും ആയുധബലത്തിന്റേയും പ്രതീകമാണ്. അങ്ങേയറ്റം സാംസ്കാരിക വിരുദ്ധമായ ജീര്‍ണ്ണമായ ഒരു സംഗതിയാണത്. ഇന്നത്തെ കാലത്ത് ജയേഷ് നമ്പൂതിരി എന്നൊക്കെ ഒരു കുട്ടിക്ക് പേരിടുന്നത് അപഹാസ്യമാണ്. പൌരസമൂഹത്തില്‍ ഒരാള്‍ തോക്കു പിടിച്ചു നടക്കുന്നതു പോലെ അധാര്‍മ്മികമാണത്. സവര്‍ണ്ണര്‍ പരമ്പരയായി തങ്ങള്‍ക്കു ലഭിച്ച ജീര്‍ണ സംസ്കാരത്തെ ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി കുഴിച്ചിടണം. വിളപ്പില്‍ശാലയിലേക്കോ ലാലൂരിലേക്കോ കൊണ്ടു ചെല്ലരുതെന്നു മാത്രം. എന്നിട്ട് അവര്‍ അവര്‍ണ്ണന്റെ മഹത്തായ തൊഴില്‍ സംസ്കാരത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യണം.'

ഇതു വായിച്ച് പ്രകോപിതനായി ഒരു അശ്ളീല മാസിക പത്രാധിപര്‍ മാതൃഭൂമിയിലേക്ക് അയച്ച കത്തില്‍ ഇങ്ങനെ സൂചിപ്പിച്ചിരുന്നു: ‘ഇയാള്‍ സാഹിത്യകാരനാവാന്‍ അര്‍ഹനല്ല. കുലത്തൊഴില്‍ ചെയ്യുകയാണ് ഭേദം.'

ഒരു നൂറ്റാണ്ട് മുമ്പ് ഡോക്ടര്‍ പല്‍പ്പുവിനു ലഭിച്ച അതേ മറുപടി. എന്റെ നിഗമനങ്ങള്‍ കൊള്ളേണ്ടയിടങ്ങളില്‍ ചെന്നു കൊള്ളുക മാത്രമല്ല, പൊള്ളിക്കുകയും ചെയ്തു എന്നറിയുന്നതില്‍ അത്യധികമായ ആഹ്ളാദമുണ്ട്. മൂന്നു പതിറ്റാണ്ടു കാലത്തെ എഴുത്തു ജീവിതത്തിനിടയില്‍ എനിക്ക് ഇത്രയും ഒരു സന്തോഷം, ഒരു സൌഭാഗ്യം, ഒരപൂര്‍വ്വ ബഹൂമതി വേറെ ലഭിച്ചിട്ടില്ല. എനിക്കു കേരളത്തില്‍ ഒരിടമുണ്ടെന്നും സാഹിത്യത്തില്‍ ഒരു ദൌത്യമുണ്ടെന്നും കൃത്യമായി മനസ്സിലായി. ഇനി ജാഗ്രതയോടെ മുന്നോട്ടു പോകാം. സുഹൃത്തുക്കളെ നന്ദി.

phone 04802876572, 09447618659
www.facebook.com/asokan.charuvil

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh