കത്തുകള്‍
മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി .

മഴ

ബിന്ദു ബി മേനോന്‍

മഴ എന്നുമങ്ങിനെയാണ്. പൊടുന്നനേ പൊട്ടിവീണ്, മനസ്സിലും മണ്ണിലും തണുപ്പ് കോരിയൊഴിച്ച് കടന്നു പോകും. ചിലപ്പോള്‍ നരച്ച മാനത്ത് തപ്പും താളവുമായി വന്ന് പൊടുന്നനെ ഓരോ മഴത്തുള്ളിയും താഴേക്കു പതിക്കും. മറ്റു ചിലപ്പോള്‍ അവര്‍ കണ്ണീരു തൂകുന്ന ഒരു മുഖം പോലെ ഇടയ്ക്കിടയ്ക്ക് പെയ്തു പോകും. ഈണവും ശ്രുതിയും താളവുമുള്ള ഗാനം പോലെ, മനസിനെ ആര്‍ദ്രമാക്കുന്ന പ്രിയരാഗം പോലെ..., മഴ.

ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് നടന്ന് മറഞ്ഞ അച്ഛനെ കുറിച്ചുള്ള വാര്‍ത്ത എന്നെ തേടി വരുന്നതറിയാതെ എന്നത്തേയും പോലെ ബാല്‍ക്കണിയിലെ ചെടികള്‍ക്ക് വെള്ളമൊഴിക്കുമ്പോഴാണ് ഡല്‍ഹിയിലെ ആ പകലില്‍ ഒരു മഴതുള്ളി എന്നെ തേടി വന്നത്. പെട്ടെന്നാണ് അത് പലതുള്ളികളായി എന്നെ തണുപ്പിച്ചത്. ഞാന്‍ മരണത്തിന്റെ തണുപ്പിനെ കുറിച്ച് ആലോചിക്കും മുമ്പ് ആ വാര്‍ത്ത എന്നിലേക്ക് ഇടിമിന്നല്‍പോലെ നടുക്കവുമായെത്തി. ഒരു തുള്ളി കണ്ണീരുപോലും പൊഴിക്കാന്‍ മറന്ന് മരവിച്ച മനസോടെ ഞാന്‍ നാട്ടിലെത്തുമ്പോള്‍ പെരുമഴയാണ്. എന്റെ സങ്കടമഴപോലെ മുറ്റത്തും തൊടിയിലും ആര്‍ത്തലച്ച് കണ്ണീരായി പെയ്യുകയാണ്, മഴ.

മഴയുടെ ഭാവങ്ങള്‍ ചിലപ്പോള്‍ വല്ലാതെ അമ്പരപ്പിക്കും. ഓരോ മഴയും ഓര്‍മ്മകളിലേക്കുള്ള പാതകളാണ് തുറന്നിടുന്നത്. കണ്മുന്നില്‍ പെയ്തൊഴിഞ്ഞ മഴത്തുള്ളികള്‍ ഇന്നും ഓര്‍മ്മകളില്‍ മരപെയ്ത്തായി തുടരുന്നു. നെഞ്ചലിയിപ്പിക്കാന്‍ പോരുന്ന ഓരോ വാര്‍ത്തയ്ക്കു മുന്‍പായും മഴ എനിക്കു മുന്നിലെത്തുന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്റെ നിഴലായി നടന്ന അനുജനെ തട്ടിത്തെറിപ്പിച്ച ആ കറുത്തകാര്‍ ഓടിവന്ന പകലിലും കിഴക്ക് നിന്ന് മഴ ചാറിവരുന്നുണ്ടായിരുന്നു. കാറിന്റെ നാലു ചക്രങ്ങള്‍ക്കിടയില്‍ തളര്‍ന്ന പൂച്ചക്കുഞ്ഞിനെപ്പോലെ അവന്‍ കിടക്കുമ്പോള്‍ മഴ കനത്തു. മനസിലും ഇടവപ്പാതി പെയ്തു. എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ അവന്റെ മുറിയിലേക്ക് കടന്നുചെല്ലുമ്പോള്‍ മഴമാറി മാനം തെളിഞ്ഞിരുന്നു. വെയിലിന്റെ തെളിച്ചം മനസിലേക്കും പടര്‍ന്നു. മരുന്നിന്റെ മണം മഴക്കാറ് പോലെ നിറഞ്ഞ ആ മുറിയില്‍ അവനോട് ചേര്‍ന്നിരുന്ന് അന്നത്തെ വിശിഷ്ട മധുരമായ മില്‍ക്കി ബാര്‍ പങ്കുവച്ചെടുത്തു. അനുജനുള്ള സമ്മാനമായി കൈയ്യില്‍ കരുതിയ ജെംസ് അവന്റെ കുസൃതികള്‍ തളിര്‍ക്കുന്ന കൈയിലേക്ക് മഞ്ചാടിക്കുരു പകരും പോലെ നിറച്ചു. “ജെംസിന്റെ ഷെല്ല് ചേച്ചിക്ക്, ചൊക്കലേറ്റ് എനിക്ക്'' എന്ന് പറഞ്ഞുകൊണ്ട് ചിരിക്കുന്ന അവന്റെ കൂടെ മിഠായിമധുരം നുണയുമ്പോള്‍ ഏഴു വയസ്സുകാരിയുടെ ഉള്ളില്‍ പെയ്ത മഴക്ക് സ്നേഹത്തിന്റെ കുളിര്‍മയായിരുന്നു. കാരണം അവനില്ലെങ്കില്‍ ഈ ചേച്ചി ആരുമല്ലെന്ന് അവന് നന്നായി അറിയാം, ഈ ചേച്ചിക്കും.

മഴ ചിണുങ്ങാത്ത, കരിമേഘങ്ങള്‍ ഒഴിഞ്ഞുപോയ നീലവാനമുള്ള ഒരു വേനലവധി കാലത്താണ് മുറ്റത്തെ മാവിന്‍ ചുവട്ടില്‍ ഊഞ്ഞാലാടിക്കൊണ്ടിരിക്കുമ്പോള്‍ ഗേറ്റ് തുറന്ന് ഒരാള്‍ കടന്ന് വന്നത്. അച്ഛന്‍ കൊടുത്ത ജീരകവെള്ളം കുടിച്ചു വിയര്‍പ്പാറ്റി ഒരു നിമിഷനേരത്തെ മൌനത്തിനു ശേഷം മൂടിക്കെട്ടിയ മുഖത്തോടെ അയാള്‍ അച്ഛനുമായി പങ്ക് വെച്ചത് അച്ഛന്റെ ചേട്ടന്റെ മരണ വാര്‍ത്തയായിരുന്നു. അദ്ദേഹം മടങ്ങാനായി എഴുനേറ്റപ്പോള്‍ മറ്റൊരതിഥി ആകാശത്ത് നിന്ന് കണ്ണീരായി കൈയ്യില്‍ വീണു. ഒരു തുള്ളി; പിന്നെ പല തുള്ളിയായി മഴത്തുള്ളികള്‍. ഒരു തരി കറുപ്പില്ലാതെ നിന്ന മാനത്ത് നിന്നും മഴത്തുള്ളികള്‍ പെയ്തിറങ്ങുമ്പോള്‍ അച്ഛന്റെ കണ്ണുകളും പെയ്യാനായി വിതുമ്പുന്നു. അച്ഛന്റെ ആ ഭാവം എനിക്കന്യമായിരുന്നു. പെയ്ത് തോര്‍ന്നപ്പോള്‍ ആശ്വാസം കിട്ടിക്കാണും! കണ്ണീരുപോലെ പെയ്ത ആ മഴ എനിക്ക് പറഞ്ഞ് തന്നത് മരണത്തിന്റെ തണുപ്പിനെ കുറിച്ചായിരുന്നു.

മഴയിരമ്പുന്ന ഒരു പകലിലാണ് വീട്ടില്‍ പത്രം കൊണ്ടുവരാറുള്ള ഗോപാലന്‍ചേട്ടന്‍ പാഞ്ഞുവന്നത്. അദ്ദേഹം കൊണ്ടുവന്നതും ഒരു മരണ വാര്‍ത്തയായിരുന്നു. ഞങ്ങളുടെ കുടുംബ സുഹൃത്തായ ഗോപിനാഥന്‍ സാറിന്റെ മകന്‍ പുഴയുടെ നിഗൂഡതയിലേക്ക് വഴിയറിയാതെ ഇറങ്ങിപ്പോയത്, പുഴയുടേ തണുപ്പില്‍ കഥ പറഞ്ഞുറങ്ങാന്‍ പോയത്. ഗോപാലന്‍ചേട്ടന്‍ തൊണ്ടയിടറി പുഴയുടെ ചതിവഴികളെ കുറിച്ച് പറയുമ്പോള്‍ മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു. മൂന്ന് നാളുകള്‍ക്ക് ശേഷമാണ് സാറിന്റെ മകന്റെ ശരീരം തിരിച്ച് കിട്ടിയത്. ഞങ്ങളുടെ നാടും വീടുകളും ആ ദിവസങ്ങളില്‍ മഴയോടൊപ്പം കണ്ണീര്‍വാര്‍ത്തു. തിരച്ചിലുകള്‍ക്കൊടുവില്‍ തിരിച്ചുകിട്ടിയ ദേഹത്തോടൊപ്പം വെയിലും വന്നു. മുറിയാതെ പെയ്ത മഴ മാറി നിന്നു.

അന്നത്തെ രാത്രിമഴകളില്‍ മഴയുടെ തണുപ്പിനേക്കാള്‍ പേടിച്ചത് മരണത്തിന്റെ തണുപ്പിനെയായിരുന്നു. മഴനൂലുകള്‍ക്കിടയിലൂടെ മരണത്തിന്റെ തണുപ്പ് അരിച്ചിറങ്ങിയാലോ എന്ന് ഭയന്ന നാളുകള്‍. കണ്ണടയ്ക്കുമ്പോള്‍ മഴയുടെ കറുപ്പിലേക്കടിക്കുന്ന മിന്നല്‍ വെളിച്ചത്തില്‍ ചിരിച്ചും ചിലപ്പോള്‍ കരഞ്ഞും വരുന്ന പ്രിയപ്പെട്ടവരുടെ രൂപങ്ങള്‍. ഭയം കീഴടക്കുന്ന അത്തരം രാത്രികളില്‍ സ്വപ്നങ്ങളുടെ ലോകത്ത് നിന്നും ഞാന്‍ ആരുമറിയാതെ എഴുനേറ്റ് നടന്നു. അച്ഛനും അമ്മയും അനുജനും അനുജത്തിയും കൂടെതന്നെയില്ലേ എന്ന് തൊട്ടുനോക്കി ഉറപ്പു വരുത്തി.

2001ലെ ഒരു രാത്രി. ഉച്ചമുതല്‍ അനന്തപുരത്തിന്റെ മേല്‍ കരിമേഘങ്ങള്‍ ഓടിക്കളിക്കയാണ്. ഇടിവെട്ടുന്നതിനൊപ്പം കൊള്ളിയാനുകളും അലോസരപ്പെടുത്തുന്നു. മഴ വല്ലാത്തൊരു ഹുങ്കോടെ പെയ്തിറങ്ങുകയാണ്. എല്ലാ ശബ്ദങ്ങളെയും മഴയുടെ അലര്‍ച്ച കീഴടക്കുന്നു. എന്റെ മനസ്സിലേക്ക് അശുഭചിന്തകള്‍ വിരുന്നെത്താന്‍ തുടങ്ങി. മനസ് ചെളിവെള്ളം പോലെ കലങ്ങിമറിഞ്ഞു. ഭയപ്പെടുത്തുന്ന ഒരു രാത്രി. പതര്‍ച്ചയോടെ ഞാന്‍ എന്റെ പങ്കാളിയോട് പറഞ്ഞു: “എന്തോ വേണ്ടാത്തത് സംഭവിക്കാന്‍ പോകുന്നെന്ന് മനസ് പറയുന്നു...'' അന്ന് പെയ്തിടത്തോളം മഴ അതിന് മുന്നെ എന്റെയോര്‍മയില്‍ പെയ്തിട്ടില്ലായിരുന്നു. രാത്രി പന്ത്രണ്ടുമണിക്ക് ഞങ്ങളുടെ കാര്‍, മഴയില്‍ വഴി കാണാതെ ഡിവൈഡറില്‍ ഇടിച്ച് കയറിയപ്പോള്‍ എനിക്ക് ഒട്ടും പേടി തോന്നിയില്ല. പക്ഷെ, ഒരുനിമിഷം നിര്‍ത്താതെ അലറിപ്പെയ്യുന്ന മഴയില്‍ അന്ന് രാത്രി ഒരുമണിയോടെ ചാനല്‍ റിപ്പോര്‍ട്ടിംഗിനായി ഭര്‍ത്താവ് ക്യാമറാമാനെയും വിളിച്ച് വരുത്തി പോകുമ്പോള്‍ എന്റെ മനസ്സ് വല്ലാതെ കരഞ്ഞു. അമ്പൂരിയില്‍ ഉരുള്‍പൊട്ടിയതായിരുന്നു. റിപ്പോര്‍ട്ടയച്ച ശേഷം കണ്ണീരുള്ളിലടക്കി എന്റെ പങ്കാളി പറഞ്ഞു: “സഹിക്കില്ല, അവിടെ ചെന്നാല്‍. മഴയില്‍, ചെളിയില്‍ പൂണ്ട ശരീരങ്ങള്‍...'' പറഞ്ഞ് പൂര്‍ത്തിയാക്കാതെ പെയ്യാന്‍ വെമ്പുന്ന കണ്ണുകളോടെ കുളിക്കാനായി ഭര്‍ത്താവെഴുനേറ്റപ്പോള്‍ എനിക്ക് ദേഹം തളരുന്നത് പോലെ തോന്നി.

ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് നടന്ന് മറഞ്ഞ അച്ഛനെ കുറിച്ചുള്ള വാര്‍ത്ത എന്നെ തേടി വരുന്നതറിയാതെ എന്നത്തേയും പോലെ ബാല്‍ക്കണിയിലെ ചെടികള്‍ക്ക് വെള്ളമൊഴിക്കുമ്പോഴാണ് ഡല്‍ഹിയിലെ ആ പകലില്‍ ഒരു മഴതുള്ളി എന്നെ തേടി വന്നത്. പെട്ടെന്നാണ് അത് പലതുള്ളികളായി എന്നെ തണുപ്പിച്ചത്. ഞാന്‍ മരണത്തിന്റെ തണുപ്പിനെ കുറിച്ച് ആലോചിക്കും മുമ്പ് ആ വാര്‍ത്ത എന്നിലേക്ക് ഇടിമിന്നല്‍പോലെ നടുക്കവുമായെത്തി. ഒരു തുള്ളി കണ്ണീരുപോലും പൊഴിക്കാന്‍ മറന്ന് മരവിച്ച മനസോടെ ഞാന്‍ നാട്ടിലെത്തുമ്പോള്‍ പെരുമഴയാണ്. എന്റെ സങ്കടമഴപോലെ മുറ്റത്തും തൊടിയിലും ആര്‍ത്തലച്ച് കണ്ണീരായി പെയ്യുകയാണ്, മഴ.

Comments  

 
0 # മഴ — rejith ravi 2012-12-01 16:09
എന്‍റെ മനസ്സിന്‍റെ വേദനകളും സങ്കടവും ഒക്കെ കഴുകികള്ഞ്ഞു
എന്‍റെ മനസ്സില്‍ സന്തോഷം നിറച്ചു
ചിന്നി ചിതറിയ തുള്ളികള്‍ എനിക്ക് സമ്മാനിച്ച്‌
അവള്‍ വിടവാങ്ങി എന്‍റെ പ്രീയപ്പെട്ട "മഴ"........
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh