കത്തുകള്‍
മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി .

നാരായണഗുരുവിനെ
വീണ്ടും അപമാനിക്കുന്നു

എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിലെ നവോത്ഥാനത്തിന്റെ രാജശില്‍പ്പിയായിരുന്നു ശ്രീ നാരായണ ഗുരു. അദ്ദേഹം 1888ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതോടെയാണ് അദ്ദേഹത്തിന്റെ ജീവിതദൌത്യം പരസ്യമായി പ്രസിദ്ധപ്പെടുത്തിയത്. അരുവിപ്പുറത്തെ ക്ഷേത്രത്തില്‍ എല്ലാ ജാതി മതസ്ഥര്‍ക്കും പ്രവേശനമുണ്ടായിരുന്നു. ആ ക്ഷേത്രത്തിന്റെ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവുന്നതിനായി സംഘടിപ്പിച്ച ക്ഷേത്രയോഗം പിന്നീട് അരുവിപ്പുറം ശ്രീ നാരായണ ധര്‍മ പരിപാലന സംഘമായി അറിയപ്പെട്ടു. വൈകാതെ അരുവിപ്പുറം ക്ഷേത്രയോഗത്തെ ഒരു മഹാജനയോഗമാക്കണമെന്ന തീരുമാനത്തിന്റെ പുറത്താണ് 1903ല്‍ കമ്പനി നിയമപ്രകാരം രജിസ്റര്‍ ചെയ്ത് ശ്രീ നാരായണ ധര്‍മ പരിപാലന യോഗമെന്ന എസ് എന്‍ ഡി പി ആരംഭിച്ചത്. ഡോ. ടി പല്‍പ്പുവിന്റെ വിദ്യാലയോദ്യോഗ പ്രവേശനോദ്യമവും സി വി കുഞ്ഞുരാമന്റെ ആചാര പരിഷ്കരണ പ്രസ്ഥാനവുമൊക്കെ ഒത്തുചേര്‍ന്നതായിരുന്നു എസ് എന്‍ ഡി പി. മഹാകവി കുമാരനാശാനായിരുന്നു യോഗത്തിന്റെ സെക്രട്ടറി.

ജാതിയെപറ്റിയും മതത്തെ പറ്റിയും മദ്യപാനം തുടങ്ങിയ സമൂഹ ദോഷങ്ങളെപ്പറ്റിയും ഗുരു പ്രസ്താവിച്ചതും ഗുരുദേവന്റെ വേദാന്തചിന്തകളും ഒരുപോലെ ഉദ്ഗ്രഥിച്ചു ചിന്താപ്രചരണം നടത്താന്‍പോന്ന ധൈഷണിക മഹത്വവും ശീലശുദ്ധിയും ഉള്ള ആളുകള്‍ ആദ്യകാലത്തെ ശിഷ്യപ്രവര്‍ത്തകര്‍ക്ക് ശേഷം നഷ്ടപ്പെട്ടുപോവുകയും സ്ഥാനമോഹികളും അയോഗ്യരുമായ “പെരുച്ചാഴികള്‍” നേതാക്കളായി വരികയും ചെയ്തതാണ് പൊതുവെ പറഞ്ഞാല്‍ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ദുരന്തം എന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ ഇപ്പോള്‍ കൂടുതല്‍ പ്രസക്തമാവുകയാണ്.

ശ്രീ നാരായണ ഗുരു കേരള സമൂഹത്തില്‍ അന്ന് നിലനിന്നിരുന്ന ദുരാചാരങ്ങളെയും ജീവിതത്തില്‍ നിലനിന്ന സവര്‍ണാധിപത്യത്തെയും വെല്ലുവിളിച്ചു. “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്” എന്നെഴുതി പ്രദര്‍ശിപ്പിച്ചുകൊണ്ടും ഹിന്ദു, കൃസ്ത്യന്‍, മുസ്ളീം മതങ്ങളെ സൂചിപ്പിക്കുന്ന രീതിയില്‍ ഓംകാരവും കുരിശും ചന്ദ്രികയും വരച്ച് ചേര്‍ത്ത് കേരളത്തിലെ സാമൂഹ്യമാറ്റത്തിന്റെ ഗതിവേഗം കൂട്ടി. അദ്ദേഹം പറഞ്ഞതും എഴുതിയതും ചിലപ്പോള്‍ വരുത്തിയ കൂട്ടിചേര്‍ക്കലുകളും കേരളത്തിന്റെ ജനകീയ നവോത്ഥാന ധാരയ്ക്ക് കരുത്തേകി. ശിവ പ്രതിഷ്ഠയില്‍ നിന്ന് ആത്മാഭിമാനം വര്‍ധിപ്പിക്കാനുതകുന്ന കണ്ണാടി പ്രതിഷ്ഠയിലേക്ക് തിരിഞ്ഞ ഗുരു ക്ഷേത്രപ്രതിഷ്ഠയുടെ മതപരിവേഷത്തില്‍ നിന്നും വിമുക്തി നേടി മത നിരപേക്ഷമായ സംഘടനാപ്രവര്‍ത്തനത്തിലൂടെ മാത്രമേ അധസ്ഥിത മോചനം സാധ്യമാകു എന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിക്കണമെന്ന് പ്രഖ്യാപിച്ചത്. കൃസ്ത്യാനികളും മുഹമ്മദീയരും ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് വേണ്ടിയും താന്‍ ആരാധനാലയങ്ങള്‍ സ്ഥാപിച്ച് കൊടുക്കാന്‍ സന്നദ്ധനാണ് എന്ന നാരായണ ഗുരുവിന്റെ പ്രസ്താവനയും ഇതിനോടൊപ്പം കൂട്ടിവായിക്കണം. നവോത്ഥാന ചിന്താതരംഗങ്ങളിലെ വൈവിധ്യമാര്‍ന്ന ധാരകളെ നാരായണ ഗുരു അംഗീകരിച്ചിരുന്നു. “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന പ്രസിദ്ധമായ ഗുരുവാക്യത്തിന് “ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്” എന്ന ഭേദഗതി ഗുരുസന്നിധിയില്‍ വെച്ച് തന്നെ സഹോദരന്‍ അയ്യപ്പന്‍ നിര്‍ദേശിച്ചപ്പോള്‍ “അങ്ങനെ ആകുന്നതിലും വിരോധമില്ല” എന്ന് പ്രതികരിച്ച നാരായണ ഗുരു ദീര്‍ഘദര്‍ശനം ചെയ്ത കാര്യങ്ങളെയാണ് ഇന്ന് എസ് എന്‍ ഡി പി യോഗനേതൃത്വം ഇല്ലാതാക്കുന്നത്.

ഒന്നരപതിറ്റാണ്ട് കാലം യോഗത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ തന്നെ ചില തെറ്റായ പ്രവണതകള്‍ എസ് എന്‍ ഡി പിയില്‍ വളര്‍ന്ന് വരുന്നത് നാരായണ ഗുരു വീക്ഷിച്ചു. ജാതി നിര്‍മാര്‍ജനം ജീവിത ദൌത്യമായി സ്വീകരിച്ച ഗുരുവിന് തന്റെ നേതൃത്വത്തില്‍ ജാതി വികാരം വളര്‍ത്തുന്നത് സഹിക്കാന്‍ കഴിഞ്ഞില്ല. യോഗത്തിന് ജാത്യാഭിമാനം വര്‍ധിച്ചുവരുന്ന കാരണത്താല്‍ നാരായണ ഗുരു എസ് എന്‍ ഡി പിയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചൊഴിഞ്ഞു. പക്ഷെ, ഇന്നും ഗുരുവിന്റെ പേരില്‍ ജാതീയതയെയും വര്‍ഗീയതയെയും ഊട്ടിവളര്‍ത്തുന്നതിനാണ് എസ് എന്‍ ഡി പി നേതൃത്വം ശ്രമിക്കുന്നത്.

ഇന്ന് എസ് എന്‍ ഡി പി നേതൃത്വം എടുക്കുന്ന നിലപാടുകള്‍ പ്രത്യേകിച്ച് ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ എടുക്കുന്ന നിലപാടുകള്‍ ശ്രീനാരായണ ഗുരു അടക്കമുള്ള, ജാതീയതയെ വെല്ലുവിളിച്ച മുന്‍ഗാമികളെ അപമാനിക്കുന്ന വിധത്തിലുള്ളതാണ്. ഒരു ജാതി ഒരു മതം എന്ന ബോധ്യത്തിന് പകരം ഈഴവ സമുദായത്തെ വിലപേശലുകള്‍ക്ക് ഉപയോഗിക്കാന്‍ ഉതകുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുകയാണ് നടേശ ഗുരു. മാത്രമല്ല, ജാതീയതയെ വര്‍ഗീയതയുമായി കൂട്ടിക്കെട്ടി വിലപേശല്‍ രാഷ്ട്രീയത്തിന്റെ പുത്തന്‍ സാധ്യതകള്‍ ആരായാനും ജാതിപറയാന്‍ നിര്‍ബന്ധിക്കുന്ന പുതിയ നേതൃത്വം മടിക്കുന്നില്ല. എസ് എന്‍ ഡി പി യും എന്‍ എസ് എസും കൂട്ടുകൂടി വിശാല ഹിന്ദു ഐക്യവേദി ഉണ്ടാക്കാനുള്ള പരിശ്രമത്തിന് സംഘപരിവാരിന്റെ മേല്‍നോട്ടമുണ്ട്. നവോത്ഥാനത്തിന്റെ വഴിത്താരകളെ പൂര്‍ണമായും മറന്നുകൊണ്ടുള്ള പുതിയൊരു പരീക്ഷണത്തിനാണ് ഇവിടെ വെള്ളാപ്പള്ളി നടേശനും കൂട്ടരും മണ്ണൊരുക്കുന്നത്. ഇത് ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകരോടുള്ള വെല്ലുവിളി കൂടിയാണ്. അവരുടെ കൂടി പരിശ്രമഫലമായി പ്രബുദ്ധത കൈവരിച്ച കേരളീയ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

നാരായണ ഗുരുവും മഹാത്മാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച നല്‍കുന്ന സന്ദേശത്തില്‍ നിന്നും വെള്ളാപ്പള്ളി നടേശനും വി ജെ പൌലോസും തമ്മിലുള്ള കൂടിക്കാഴ്ചയിലേക്ക് ഒരു നവോത്ഥാന പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും എത്തുമ്പോള്‍ ഈ രണ്ട് പേരും പ്രതിനിധീകരിക്കുന്ന പ3സ്ഥാനങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ള മൂല്യച്യുതി സഹതാപാര്‍ഹമാണ്. അത് ചരിത്രത്തിലെ സമാനതകളില്ലാത്ത വിരോധാഭാസമായി മാറുന്നു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റും സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ വി ജെ പൌലോസ് ശ്രീനാരായണ ഗുരുവിനെ അപമാനിച്ചു എന്നതായിരുന്നു ചാര്‍ജ്ജ്ഷീറ്റ്. ഉടന്‍ വെള്ളാപ്പള്ളി നടേശന്‍ പൌലോസിനെ പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്നാണ് ഒരു മാപ്പപേക്ഷയും എഴുതി പൌലോസ്, അജയ് തറയലിനെയും ധൈര്യത്തിനായി കൂടെ കൂട്ടി വെള്ളാപ്പള്ളിയെ സന്ദര്‍ശിക്കുന്നത്. ചാനല്‍ ദൃശ്യങ്ങള്‍ കാണുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് ആ ജാതി കോമരത്തിന്റെ മുന്നില്‍ കരച്ചിലിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. യഥാര്‍ത്ഥത്തില്‍ നവോത്ഥാന ചരിത്രത്തെ കുറിച്ച് അവഗാഹതയുണ്ടെങ്കില്‍, ശ്രീ നാരായണ ഗുരുവിന്റെ വഴികളെ കുറിച്ച് മനസിലാക്കാന്‍ അല്‍പ്പമെങ്കിലും ശ്രമിച്ചിരുന്നെങ്കില്‍ വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് നോക്കി, ശ്രീ നാരായണ ഗുരുവിനെ കുറിച്ച് ചോദിക്കാനും പറയാനും താങ്കള്‍ക്കെന്തവകാശം എന്നാണ് പൌലോസ് ചോദിക്കേണ്ടിയിരിക്കുന്നുത്. പക്ഷെ, പൌലോസ് കോണ്‍ഗ്രസിന്റെ നേതാവാണ്. ആ പാര്‍ട്ടിയുടെ നിലവാരത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചു എന്നതിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശന് മാപ്പപേക്ഷ എഴുതി കൊടുത്ത കോണ്‍ഗ്രസ് പ്രസിഡന്റ് പൌലോസ്, ഗുരുവിനെ വാക്കുകളോടൊപ്പം ഈ പ്രവൃത്തിയിലൂടെയും അപമാനിച്ചിരിക്കുന്നു. മഹാപരാധം. ഇനി പൌലോസ് കേരളീയ സമൂഹത്തോട് മാപ്പ് പറയണം. ഗുരുവിന് വേണ്ടി വെള്ളാപ്പള്ളിയോട് മാപ്പപേക്ഷിച്ചതിനുള്ള മാപ്പ്! വെള്ളാപ്പള്ളി നടേശന്, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എസ് എന്‍ ഡി പിക്ക് ശ്രീനാരായണ ഗുരു മുന്നോട്ട് വെച്ച ആശയലോകത്തിന്റെ ഗരിമ നഷ്ടപ്പെട്ട് പോയിരിക്കുന്നു. ഇപ്പോള്‍ അവരെ ഭരിക്കുന്നത് വര്‍ഗീയതയുടെയും അതിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാനുള്ള കുടിലമായ ബിസിനസ് ബുദ്ധിയുടെയും സംഘടനാബോധമാണ്. അതിനാല്‍ കേരള സമൂഹത്തിലെ പുനരുത്ഥാന വഴികളുടെ പര്യായമായി മാറുകയാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള യോഗം.

എസ് എന്‍ ഡി പിയെ അഴുക്ക് ചാലില്‍ നിന്നും മോചിപ്പിച്ച് യോഗത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ കാത്ത് സൂക്ഷിക്കാനുള്ള ബാധ്യത നാരായണ ഗുരുവിന്റെ ആശയങ്ങളെയും ജീവിതത്തെയും പിന്തുടരുന്ന ഓരോ മനുഷ്യര്‍ക്കുമുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ആശയപ്രപഞ്ചത്തെ സങ്കുചിതമായ സമുദായ ചിന്തകളുടെ ഇടുങ്ങിയ കള്ളികളില്‍ കുടിയിരുത്താന്‍ പാടില്ല. സമൂഹത്തെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സമുദായ കോമരങ്ങള്‍ക്ക് വര്‍ഗീയത കളിക്കാനും ബിസിനസ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താനും വേണ്ടി ഉരുവിടാനുള്ള ഒന്നല്ല ശ്രീനാരായണ ഗുരു എന്ന പേരും അദ്ദേഹത്തിന്റെ ആശയങ്ങളും. അത് തിരിച്ചറിയാനുള്ള പ്രാപ്തി സമൂഹത്തിന് കൈവരുമ്പോള്‍ വെള്ളാപ്പളളിമാര്‍ തീര്‍ച്ചയായും അപ്രസക്തരാവും.

“ജാതിയെപറ്റിയും മതത്തെ പറ്റിയും മദ്യപാനം തുടങ്ങിയ സമൂഹ ദോഷങ്ങളെപ്പറ്റിയും ഗുരു പ്രസ്താവിച്ചതും ഗുരുദേവന്റെ വേദാന്തചിന്തകളും ഒരുപോലെ ഉദ്ഗ്രഥിച്ചു ചിന്താപ്രചരണം നടത്താന്‍പോന്ന ധൈഷണിക മഹത്വവും ശീലശുദ്ധിയും ഉള്ള ആളുകള്‍ ആദ്യകാലത്തെ ശിഷ്യപ്രവര്‍ത്തകര്‍ക്ക് ശേഷം നഷ്ടപ്പെട്ടുപോവുകയും സ്ഥാനമോഹികളും അയോഗ്യരുമായ “പെരുച്ചാഴികള്‍” നേതാക്കളായി വരികയും ചെയ്തതാണ് പൊതുവെ പറഞ്ഞാല്‍ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ദുരന്തം” എന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ ഇപ്പോള്‍ കൂടുതല്‍ പ്രസക്തമാവുകയാണ്.

www.facebook.com/mvgovindan.master

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh