കത്തുകള്‍
മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി .

ചില്ലുപാത്രങ്ങളെ കുറിച്ച് ഒരു ഭാവഗീതം

ജിനേഷ് കുമാര്‍ എരമം

സിനിമയുടെ ഘടനയെ നാടകീയഘടന(Dramatic Structure) ഭാവഗീതാത്മക ഘടന(Lyrical Structure) എന്നൊക്കെ പണ്ഡിതര്‍ തരം തിരിക്കാറുണ്ട്. കഥാ ചിത്രങ്ങളെയാണ് പൊതുവെ ഈ നിലയ്ക്ക് പഠിക്കാറ്. എന്നാല്‍, ആധാര ചിത്രങ്ങളും (ഡോക്യുമെന്ററി) കഥാചിത്രങ്ങള്‍ പോലെ കലാമികവും സവിശേഷഘടനയും ഉള്ളതാകാമെന്ന് തെളിയിച്ച നിരവധി പ്രതിഭാശാലികളുണ്ട്. അവരില്‍ പ്രമുഖനാണ് ഹ്രസ്വ ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ബെര്‍ട്ട് ഹാന്‍സ്ട്ര. ഡച്ചുകാരനായ അദ്ദേഹം 1958ല്‍ നിര്‍മിച്ച ഗ്ളാസ് എന്ന 11മിനിട്ട് ചിത്രം ഡോക്യുമെന്ററിയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെയാകെ മാറ്റിയെഴുതുന്നതാണ്. ഭാവഗീതത്തിന്റെ ഘടനയില്‍ തയ്യാറാക്കിയ ഈ ചിത്രത്തിന് 1959ലെ ഓസ്കാര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിക്കുകയുണ്ടായി.

നിര്‍മാണത്തിലെ തകരാറ് കാരണം ഒരു കുപ്പിയുടെ മുകള്‍ഭാഗം അടര്‍ന്ന് പോകുന്നു. കുപ്പി എടുത്തുമാറ്റാനാവാത്തതിനാല്‍ പിന്നീട് വരുന്ന കുപ്പികള്‍ വീണുടയുന്നു. സ്വന്തമായി ബുദ്ധിയില്ലാത്ത യന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഉടന്‍ ഒരാള്‍ ഓടി വന്ന് തകരാറ് ശരിയാക്കുന്നു. മനുഷ്യനെ ഒഴിവാക്കി ഒരു യന്ത്രവത്കരണവും സാധ്യമല്ലെന്ന് ഈ ദൃശ്യം വിളിച്ച് പറയുന്നു. ഇവിടെ നിന്നങ്ങോട്ട് യന്ത്രവത്കരണത്തെ കുറിച്ച് സംവിധായകന്റെ നിലപാട് വ്യക്തമാവുകയാണ്. ഒരു യന്ത്രവും മനുഷ്യന് പകരമാവില്ല.

ശബ്ദവിതരണം(കമന്ററി) തീരെയില്ല എന്നതാണ് ഗ്ളാസിന്റെ ഒരു സവിശേഷത. ചില്ലുപാത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു ഫാക്ടറിയെക്കുറിച്ചാണ് ചിത്രം. മനുഷ്യര്‍ യന്ത്ര സഹായമില്ലാതെയാണ് ആദ്യകാലത്തിവിടെ ഗ്ളാസുല്‍പ്പന്നങ്ങള്‍ നിര്‍മിച്ചിരുന്നത്. പിന്നീട് യന്ത്രങ്ങള്‍ വന്നു. ഉല്‍പാദനം വര്‍ധിച്ചു. ഗ്ളാസ് നിര്‍മാണത്തിന്റെ വിശദമായ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുക-അതായിരുന്നു ബെര്‍ട്ട് ഹാന്‍സ്ട്രയുടെ ദൌത്യം.

അത് വിരസമാകാതെ എങ്ങനെ നിര്‍വഹിക്കാം എന്നായി ഹാന്‍സ്ട്രയുടെ ചിന്ത. ഒടുവില്‍ ദൃശ്യങ്ങളും പശ്ചാത്തല ശബ്ദവും സംഗീതവും മാത്രമുപയോഗിച്ച് വ്യത്യസ്തമാക്കാന്‍ തീരുമാനിച്ചു. അതിനായി ചിത്രത്തെ മൂന്ന് സീക്വന്‍സുകളാക്കി മാറ്റി. കൈകൊണ്ട് സ്ഫടിക പാത്രങ്ങള്‍ നിര്‍മിക്കുന്ന ഭാഗങ്ങളാണ് ആദ്യഭാഗത്ത്. ഇരുട്ടില്‍ ഏതാനും മഞ്ഞ വെളിച്ചങ്ങള്‍ സ്ക്രീനിലൂടെ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നിടത്ത് നിന്നാണ് ചിത്രമാരംഭിക്കുന്നത്. ചൂളയില്‍ ഉരുകിയ ചില്ലുപാത്രങ്ങളാണവയെന്ന് തുടര്‍ന്നുള്ള ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. പിന്നെ തൊഴിലാളികള്‍ ഗ്ളാസുപകരണങ്ങള്‍ നിര്‍മിക്കുന്ന ദൃശ്യങ്ങളാണ്. ലോഹദണ്ഡുകള്‍ അവര്‍ കൈകൊണ്ട് തിരിക്കുന്നു. കുഴലിലൂടെ ഊതുന്നു. അറ്റത്തെ സ്ഫടികക്കൂട്ട് അതനുസരിച്ച് വിവിധ ആകൃതികള്‍ പ്രാപിക്കുന്നു. അവ പ്രത്യേകതരം അച്ചില്‍ വച്ചമര്‍ത്തി ഗ്ളാസും കുപ്പിയും ഭരണിയുമൊക്കെ ആക്കി മാറ്റുന്നു.

സമീപ ദൃശ്യങ്ങള്‍ മാത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കൈകള്‍, മുഖം, ചില്ലുപാത്രങ്ങള്‍, ചൂളയിലെ തീ, അച്ച് തുടങ്ങിയവയുടെ ക്ളോസപ്പുകള്‍ പ്രത്യേക രീതിയില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തപ്പോള്‍ മനോഹരമായ താളം ലഭിക്കുന്നു. ഉരുണ്ട ചില്ലുല്‍പ്പന്നങ്ങള്‍ ഒന്നിന് പിറകെ ഒന്നായി സ്ക്രീനില്‍ വരുന്നു. നീളമുള്ളവയ്ക്കും ഇങ്ങനെ തുടര്‍ച്ച നല്‍കിയിരിക്കുന്നു. തീയില്‍ ജ്വലിച്ച് ചുവന്ന ഗ്ളാസുകളും ഇങ്ങനെ പ്രവഹിക്കുന്നു. പശ്ചാത്തലത്തില്‍ ആക്ര്‍ഷകമായ സംഗീതം കൂടി വരുമ്പോള്‍ ശരിക്കുമൊരു ഭാവഗീതം തന്നെ.

പൊടുന്നനെ സംഗീതം നിലക്കുന്നു. യന്ത്രത്തിന്റെ കര്‍ണകഠോര ശബ്ദമുയരുന്നു. മനുഷ്യന്റെ സ്ഥാനത്തേക്ക് യന്ത്രം വരുന്നു. മനുഷ്യന്‍ ചെയ്തിരുന്ന പ്രവൃത്തികള്‍ യന്ത്രം അതിവേഗം ചെയ്യുന്നു. തയ്യാറായ കുപ്പികള്‍ യന്ത്രക്കൈകൊണ്ട് തൂക്കിയെടുത്ത് മേശമേല്‍ നിരത്തിവെക്കുന്നു. എന്നാല്‍, നിര്‍മാണത്തിലെ തകരാറ് കാരണം ഒരു കുപ്പിയുടെ മുകള്‍ഭാഗം അടര്‍ന്ന് പോകുന്നു. കുപ്പി എടുത്തുമാറ്റാനാവാത്തതിനാല്‍ പിന്നീട് വരുന്ന കുപ്പികള്‍ വീണുടയുന്നു. സ്വന്തമായി ബുദ്ധിയില്ലാത്ത യന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഉടന്‍ ഒരാള്‍ ഓടി വന്ന് തകരാറ് ശരിയാക്കുന്നു. മനുഷ്യനെ ഒഴിവാക്കി ഒരു യന്ത്രവത്കരണവും സാധ്യമല്ലെന്ന് ഈ ദൃശ്യം വിളിച്ച് പറയുന്നു. ഇവിടെ നിന്നങ്ങോട്ട് യന്ത്രവത്കരണത്തെ കുറിച്ച് സംവിധായകന്റെ നിലപാട് വ്യക്തമാവുകയാണ്. ഒരു യന്ത്രവും മനുഷ്യന് പകരമാവില്ല.

യന്ത്രങ്ങളും മനുഷ്യരും ചേര്‍ന്ന ഉല്‍പാദനമാണ് മൂന്നാം സീക്വന്‍സില്‍. പശ്ചാത്തലത്തില്‍ പുതിയൊരു സംഗീതം ഉയരുന്നു. ഇവിടെ മനുഷ്യര്‍ക്ക് വിശ്രമസമയമുണ്ട്. ഏതോ സംഗീതോപകരണം വായിക്കുന്നതുപോലെയാണ് കൈയിലെ ദണ്ഡുകള്‍ അവര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കുഴലിലൂടെ ഊതുമ്പോഴും സംഗീതോപകരണത്തിന്റെ ശബ്ദം തന്നെ. അധ്വാനം ഒരു കലയായി തീരുക എന്ന മഹത്തായ സങ്കല്‍പ്പത്തിന്റെ ഇവിടെ മനുഷ്യ ദൃശ്യങ്ങള്‍ മാറുന്നു. ചൂളയില്‍ നിന്നെടുത്ത ചില്ലുപാത്രത്തില്‍ നിന്ന് സിഗരറ്റ് കത്തിച്ച് വലിക്കുന്ന തൊഴിലാളി അധ്വാനത്തിന്റെ അനായാസതയുടെ അടയാളമാണ്.

അടിസ്ഥാനപരമായ ഒരു ജീവിത നിലപാടും മാനവീകതയുമുള്ള പ്രതിഭാശാലികള്‍ക്ക് ഏത് ലഘുവിഷയത്തിലുള്ള ചലചിത്രത്തെയും മഹത്തരമാക്കി തീര്‍ക്കാന്‍ കഴിയും എന്ന് തെളിയിക്കുന്ന ഗ്ളാസ്. 1916ല്‍ ജനിച്ച് 1997ല്‍ അന്തരിച്ച ബെര്‍ട്ട്ഹാന്‍സ്ട്ര ‘മിറര്‍ ഓഫ് ഹോളണ്ട്’(1951) എന്ന ആദ്യ ഡോക്യുമെന്ററിയിലൂടെ തന്നെ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ഫാന്‍ഫെയര്‍ എന്ന കഥാചിത്രത്തിലൂടെ തന്റെ രാജ്യത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനായി ഹാന്‍സ്ട്ര മാറിയെങ്കിലും ഹ്രസ്വ ചിത്രങ്ങളുടെ ചലചിത്രകാരനെന്ന നിലയ്ക്ക് തന്നെയാണ് ലോകസിനിമ അദ്ദേഹത്തെ സ്ഥാനപ്പെടുത്തുന്നത്. .

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh