കത്തുകള്‍
മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി .

അവസാനിക്കാത്ത ആര്‍ത്തി

സുഗതകുമാരി

മറ്റൊരു ഭാഗത്ത് ഖനനം നടക്കുകയാണ്. കുന്നുകള്‍ ഇടിക്കുന്നു. പാറകള്‍ കച്ചവടം ചെയ്യുന്നു. ഭൂമിയുടെ ഉള്ളറകളിലേക്ക് പാറകള്‍ തേടി കുഴിച്ച് പോകുന്നു. ആയിരക്കണക്കിന് കൊല്ലങ്ങളിലൂടെ കടന്നുപോയ എണ്ണിയാലൊടുങ്ങാത്ത ജനകോടികള്‍ ഭദ്രമായി കാത്തുസൂക്ഷിച്ച എത്രയെത്ര പര്‍വതങ്ങളും പാറകളുമാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനകം ആര്‍ത്തി മൂത്ത മനുഷ്യര്‍ തകര്‍ത്ത് തരിപ്പണമാക്കിയത്. എത്രയെത്ര തോടുംപാടവും കുളവും കായലുമാണ് മണ്ണിട്ട് നികത്തി നശിപ്പിച്ചത്. ഈ നില തുടര്‍ന്നാല്‍ ഏതാനും പതിറ്റാണ്ടുകള്‍ കഴിയുമ്പോഴേക്കും കേരളം തോടുംപാടവും നീര്‍ത്തടങ്ങളും, പര്‍വതവും പാറയുമില്ലാത്ത കോണ്‍ക്രീറ്റ് കാടായി മാറുകയില്ലേ? നമ്മെപ്പോലെത്തന്നെ വരുംതലമുറകള്‍ക്കും ഉപയോഗാനുമതിയുള്ള ഇവയൊക്കെ തകര്‍ക്കാനും കവര്‍ന്നെടുക്കാനും ആരാണ് നമുക്ക് അധികാരം നല്‍കിയത്? ഇനിയും ചിന്തിക്കാതിരുന്നാല്‍ നമ്മളെ വരും തലമുറ കുറ്റക്കാരെന്ന് വിധിക്കുമെന്നതില്‍ സംശയം വേണ്ട.

മ
ണ്ണിനോടും പ്രകൃതിയോടും ദുരമൂത്ത മനുഷ്യരുടെ കോലാഹലത്താല്‍ മുഖരിതമാണ് അന്തരീക്ഷം. നെല്‍വയലുകള്‍ നികത്താനുള്ള ആക്രോശങ്ങള്‍. ഭൂമി വെട്ടിപ്പിടിക്കാനുള്ള മത്സരയോട്ടങ്ങള്‍, വെല്ലുവിളികള്‍. കേരളം ഇന്നുവരെ കാണാത്ത രീതിയിലാണ് ഭൂമാഫിയ അടക്കമുള്ള ശക്തികള്‍ താണ്ഡവമാടുന്നത്. നാം ഈ ഭൂമിയിലേക്ക് വന്നപ്പോള്‍ ശ്വസിക്കാനാവശ്യമായ വായുവോ കുടിക്കാനുള്ള വെള്ളമോ നില്‍ക്കാന്‍ വേണ്ട ഇടമോ കൊണ്ടുവന്നിട്ടില്ല എന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടാണോ? പാറയും പറമ്പും പാടവും പര്‍വതവും തോടും കുളവും കായലും പുഴയുമൊന്നുമായല്ല നാം പിറന്നുവീണത് എന്ന് അവര്‍ മനസിലാക്കാഞ്ഞിട്ടാണോ? മരണത്തില്‍ ഇവയൊന്നും കൂടെ കൊണ്ടുപോവാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് ഇല്ലാഞ്ഞിട്ടാണോ? അല്ല. ഇന്നത്തെ കച്ചവടത്തില്‍ നിന്ന് കിട്ടുന്ന പണം. അതിനോടുള്ള അടക്കാനാവാത്ത ദുര. ആ ദുരയെന്ന മഹാരോഗമാണ് ഇന്ന് കേരളത്തില്‍ പലര്‍ക്കുമുള്ളത്. നമ്മുടെ പിതാമഹര്‍ നമുക്ക് കൈമാറിയ ഭൂമി, പ്രകൃതി ഇവ ഉപയോഗിക്കാനുള്ള അനുമതി നമുക്കുണ്ട്. ഇവിടത്തെ പര്‍വതങ്ങളുടെയും പാടങ്ങളുടെയും തോടുകളുടെയും കുളങ്ങളുടെയും മേല്‍ നമുക്കുള്ളത്ര ഉപയോഗാനുമതി മുഴുവന്‍ ജനങ്ങള്‍ക്കുമുണ്ട്. എല്ലാ ജീവജാലങ്ങള്‍ക്കുമുണ്ട്. അത് മനസിലാക്കി പെരുമാറുന്നതിലാണ് മാന്യത കുടികൊള്ളുന്നത്. അത് വരും തലമുറക്ക് കോട്ടങ്ങളേതും കൂടാതെ കൈമാറാനുള്ള ജാഗ്രത പുലര്‍ത്തുമ്പോഴാണ് നാം എല്ലാ അര്‍ത്ഥത്തിലും മനുഷ്യരാവുന്നത്.

നെല്‍വയലുകള്‍ നികത്താന്‍ മുറവിളി കൂട്ടുന്ന ദ്രോഹികളെ ലോകത്തിന്റെ കണ്ണുകള്‍ പിന്തുടരുമ്പോള്‍ മറ്റൊരു ഭാഗത്ത് ഖനനം നടക്കുകയാണ്. കുന്നുകള്‍ ഇടിക്കുന്നു. പാറകള്‍ കച്ചവടം ചെയ്യുന്നു. ഭൂമിയുടെ ഉള്ളറകളിലേക്ക് പാറകള്‍ തേടി കുഴിച്ച് പോകുന്നു. ആയിരക്കണക്കിന് കൊല്ലങ്ങളിലൂടെ കടന്നുപോയ എണ്ണിയാലൊടുങ്ങാത്ത ജനകോടികള്‍ ഭദ്രമായി കാത്തുസൂക്ഷിച്ച എത്രയെത്ര പര്‍വതങ്ങളും പാറകളുമാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനകം ആര്‍ത്തി മൂത്ത മനുഷ്യര്‍ തകര്‍ത്ത് തരിപ്പണമാക്കിയത്. എത്രയെത്ര തോടുംപാടവും കുളവും കായലുമാണ് മണ്ണിട്ട് നികത്തി നശിപ്പിച്ചത്. ഈ നില തുടര്‍ന്നാല്‍ ഏതാനും പതിറ്റാണ്ടുകള്‍ കഴിയുമ്പോഴേക്കും കേരളം തോടുംപാടവും നീര്‍ത്തടങ്ങളും, പര്‍വതവും പാറയുമില്ലാത്ത കോണ്‍ക്രീറ്റ് കാടായി മാറുകയില്ലേ? നമ്മെപ്പോലെത്തന്നെ വരുംതലമുറകള്‍ക്കും ഉപയോഗാനുമതിയുള്ള ഇവയൊക്കെ തകര്‍ക്കാനും കവര്‍ന്നെടുക്കാനും ആരാണ് നമുക്ക് അധികാരം നല്‍കിയത്? ഇനിയും ചിന്തിക്കാതിരുന്നാല്‍ നമ്മളെ വരും തലമുറ കുറ്റക്കാരെന്ന് വിധിക്കുമെന്നതില്‍ സംശയം വേണ്ട.

മാത്സര്യത്തിന്റെ, പകയുടെ, വെറുപ്പിന്റെ വര്‍ത്തമാനത്തിലൂടെയാണ് നാം നടക്കുന്നത്. എല്ലാം വില്‍പ്പനക്ക് വെക്കാനുള്ളതാണ് എന്ന ബോധമാണ് പലരെയും നയിക്കുന്നത്. ഇവിടെ ഇനി വായുവും കൂടിയേ ബാക്കിയുള്ളു. ബാക്കിയെല്ലാം ഏതാണ്ട് കൈയ്യടക്കാന്‍ തുടങ്ങി. ഭൂമിയില്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള പ്രധാന ഭൌതിക പദാര്‍ഥം വായുവാണ്; അത് കഴിഞ്ഞാല്‍ വെള്ളവും. അതുകൊണ്ടുതന്നെ ശുദ്ധവായുവും നിര്‍മലമായ വെള്ളവും ഏതൊരാളുടെയും പ്രാഥമികാവശ്യമാണ്. അതാര്‍ക്കും നിഷേധിക്കപ്പെടരുത്. നമ്മുടെ ഭരണാധികാരികള്‍ക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല. ഭരണം നിലനിര്‍ത്തുക എന്നതില്‍ മാത്രമാണ് ഭരണാധികാരികളുടെ ശ്രദ്ധ. അപ്പോള്‍ ഭരണം അവര്‍ക്ക് വേണ്ടിയുള്ളത് മാത്രമായി പോവുന്നു. ഭരണം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് അവര്‍ക്ക് തോന്നുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ കാണാനും അവയില്‍ ഇടപെടാനും പരിഹരിക്കാനും അവര്‍ക്ക് സാധിക്കൂ. അധികാരത്തോടുള്ള ആര്‍ത്തി അവസാനിക്കുന്നിടത്ത് ജനങ്ങളെ കാണുവാനുള്ള തൃക്കണ്ണുകള്‍ തുറക്കപ്പെടും എന്നതില്‍ സംശയം വേണ്ട. അതെപ്പോഴാണ് സംഭവിക്കുക?.

Comments  

 
0 # കാവ് തീണ്ടരുത് — അച്യുതന്‍ വി ആര്‍ 2012-12-04 15:34
പണ്ട് കാലത്ത് ഉണ്ടായിരുന്ന കാവുകളും കുളങ്ങളും കിണറുകളും ഒക്കെ ഇന്ന് അപ്രത്യക്ഷമായി."കാവ് തീണ്ടരുത്" എന്ന് ഒരിയ്ക്കല്‍ ശ്രീമതി സുഗതകുമാരി ടീച്ചര്‍ തന്നെ പറഞ്ഞതോര്‍ക്കുന ്നു.അതുകൊണ്ട് ഉദ്ദേശിയ്ക്കുന് നത് പാമ്പിന്‍കാവുകള ്‍ തുടങ്ങിയവ വള്ളിപ്പടര്‍പ്പ ുകളും വലിയതും ചെറിയതും ആയ മരങ്ങളും വളര്‍ന്നു ഒരു ആവാസവ്യവസ്ഥ തന്നെ ഉണ്ടാക്കിയെടുത് തിരുന്നു.അവ നശിപ്പിയ്ക്കരുത ് എന്നാണു.
ആയിരത്തിത്തൊള്ള ായിരത്തി എണ്‍പതുകളില്‍ ഞാന്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തിരുവേഗപ്പുറ പഞ്ചായത്തില്‍.ചെമ്പ്രയിലെ യൂണിറ്റ് സെക്രട്ടറി ആയിരുന്ന കാലത്ത് പുഴയിലെ മണല്‍ എടുക്കുന്നതിനെ എതിര്‍ത്തതാണ്.അന്ന് അത് പഞ്ചായത്തിന്റെ വരുമാനമല്ലേ എന്ന ഒരു മറുപടി മാത്രമാണ് കിട്ടിയത്.ഇപ്പോള്‍ തിരുവേഗപ്പുറ പുഴ-തൂതപ്പുഴ-അവിടെയുണ്ടായിരു ന്നു എന്നറിയിയ്ക്കുവ ാന്‍
എന്താണ് മാര്‍ഗ്ഗം എന്നെ നോക്കേണ്ടതുള്ളു .പത്തോ പതിനച്ചോ കൊല്ലം കൊണ്ട് പത്തു മീറ്ററിലധികം തൂതപ്പുഴ താണിരിയ്ക്കുന്ന ു തിരുവേഗപ്പുറയില ്‍.
അതേപോലെ ആണ് നിളാ നദിയും ഇപ്പോള്‍.കടുത്ത വേനലില്‍പ്പോലും കാല്‍മുട്ടിനൊപ് പം തെളിനീര്‍ ഒഴുക്കി അലസഗമനം നടത്തിയിരുന്ന നില ഇന്ന് ഒന്നുറക്കെ കരയാന്‍ പോലും വയ്യാത്ത വിധം അവശയായിരിയ്ക്കു ന്നു. ഇതൊക്കെ നമ്മള്‍ വരുത്തി വച്ചതാണ്.ഇതൊക്കെ നമ്മുറെയാണ് എന്ന സ്വാര്‍ത്ഥ മോഹങ്ങളാണ് പ്രകൃതി നാശങ്ങള്‍ക്ക് കാരണം.
ഒരു ജീവി പരിണമിച്ചു എന്ന് പറഞ്ഞാല്‍ അത് എല്ലാ പ്രതിബന്ധങ്ങളെയ ും അതിജീവിച്ചു ഇന്നും ഇവിടെ ഉണ്ട് എന്നാണു അര്‍ത്ഥം.ഇനി ഇവിടം നേരയാകണമെങ്കില് ‍. ഭൂമി രക്ഷപ്പെടണമെങ്ക ില്‍,നമ്മള്‍തന് നെ നശിയ്ക്കണം എന്ന് എന്റെ സുഹൃത്തായ ശ്രീമതി പെപിറ്റാ സേത്ത് ഒരിയ്ക്കല്‍ സംഭാഷണത്തിനിടെ പറയുകയുണ്ടായി.
കുന്നുകളും മലകളും ഒക്കെ കാലം കൊണ്ട് ഉയരം കുഅരഞ്ഞു പോകുകയും ഇല്ലാതാവുകയും ചെയ്യും.അതിനു ലക്ഷക്കണക്കിന്‌ കൊല്ലങ്ങള്‍ തന്നെ വേണം.ലബനോന്‍ കുന്നുകളില്‍ നിന്നും മത്സ്യത്തിന്റെ ജീവാശ്മങ്ങള്‍-ഫോസ്സിലുകള്‍-കണ്ടെത്തിയതായി ഖലീല്‍ ജിബ്രാന്റെ "ആത്മാവിന്റെ കണ്ണാടികള്‍" എന്ന പുസ്തകത്തില്‍ സൂചനയുണ്ട്.ആല്‍പ്സ് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പര്‍വ്വത നിരകള്‍ ആയത് അത് ഏറ്റവും പഴക്കം ചെന്നു കാലാവസ്ഥയില്‍ വന്ന തുടര്‍ച്ചയായ മാറ്റങ്ങള്‍ കൊണ്ടാണ്.അത് ഏറ്റവും പഴക്കം ഉള്ള പര്‍വ്വത നിരകള്‍ ആണ്.ഹിമാലയം പര്‍വ്വതനിരകളില ്‍ ഏറ്റവും ചെറിയ കുട്ടിയാണ്.അതിനിയും വളര്‍ന്നു വലുതായി പക്വത വരാന്‍ കാലം ഏറെ എടുക്കും.
രായിരനെല്ലൂര്‍ മലയുടെ അവസ്ഥ കച്ചവട താല്‍പ്പര്യത്തി ല്‍നിന്നും ഉണ്ടായതാണ്.അവനവന്‍ ഇരിയ്ക്കുന്ന മണ്ണ് വില്‍ക്കാന്‍ തയ്യരായവരോട് ഒന്നും പറയാന്‍ ഇല്ല.
Reply | Reply with quote | Quote
 
 
0 # ശുദ്ധജലം — Rajeshkumar 2012-12-05 14:37
പ്രകൃതിതന്ന ശുദ്ധജലം നാം തന്നെ ഇല്ലാതാക്കുകയാണ ് ഇന്ന് ലോകം ഏറ്റവുംകൂടുതല്‍ ബുദ്ധിമുട്ടുന്ന ത് ശുദ്ധജലത്തിനാണ് വയല്‍ നികത്തല്‍ വരള്ച്ചയെന്ന ദുരന്തത്തിലേക്ക ് നയിക്കും, പ്രകൃതിയെ നശിപ്പിച്ച് ശുദ്ധജലം ഇല്ലാതാക്കികഴിഞ ്ഞ് നാം ഉണര്‍ന്നാല്‍ പ്രകൃതി പൂര്‍വ്വ സ്ഥിതിയിലാകില്ല
Reply | Reply with quote | Quote
 
 
+1 # RE: അവസാനിക്കാത്ത ആര്‍ത്തി — sony Dith 2012-12-06 14:33
പ്രകൃതിയെ നശിപ്പിച്ചു ഗൃഹാതുരത പാടുന്ന ഞാനടക്കമുള്ള സമൂഹത്തെക്കുറിച ്ച് ലജ്ജ തോന്നുന്നു .
Reply | Reply with quote | Quote
 
 
-1 # swopnam — shameertk 2012-12-18 05:32
5gpah
Reply | Reply with quote | Quote
 
 
0 # RE: അവസാനിക്കാത്ത ആര്‍ത്തി — p m divakaran 2012-12-24 12:20
പണവും അധികാരവും കേന്ദ്രീകരിച്ചാ ല്‍ ഇതും ഇതിലപ്പുറവും നടക്കും ................
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh